
നവംബര്‍ 20, 2007: ‘ചിത്രവിശേഷം’ എന്ന ബ്ലോഗ് ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു. ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് 2006 നവംബര്‍ ഇരുപതിനാണ് ഇതിലെ ആദ്യ പോസ്റ്റ് പിറക്കുന്നത്. ഇങ്ങിനെയൊരു ബ്ലൊഗ് തുടങ്ങുമ്പോള്‍; തുടര്‍ച്ചയായി ഇത്രയും പോസ്റ്റുകള്‍ എഴുതുവാന്‍ കഴിയുമെന്നോ, അതൊക്കെ വായിക്കപ്പെടുമെന്നോ, ഇത്രയും പ്രതികരണങ്ങള്‍ ലഭിക്കുമെന്നോ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. ‘ചിത്രവിശേഷ’ത്തെ ഇത്രയുമൊക്കെ ആക്കിത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാ വായനക്കാരോടുമുള്ള നന്ദി രേഖപ്പെടുത്തുവാനും, സന്തോഷം പങ്കുവെയ്ക്കുവാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.
അല്പം ചരിത്രം
ഓര്‍ക്കുട്ടിലെ തനിമലയാളിക്കൂട്ടമായ ‘മലയാളം’ കമ്മ്യൂണിറ്റിയില്‍ പുതിയ സിനിമകളെക്കുറിച്ച് വല്ലപ്പോഴുമൊക്കെ ഞാന്‍ എഴുതുമായിരുന്നു. ബ്ലോഗുകളേയും യൂണിക്കോഡിനേയും ഞാനന്ന് പരിചയപ്പെട്ടിരുന്നില്ല. ബ്ലോഗിലെത്തിയ മറ്റു പലരേയും പോലെ കൊടകരപുരാണമായിരുന്നു എന്റെയും ആദ്യത്തെ ബ്ലോഗ് വായനാനുഭവം. തുടര്‍ന്ന് കുറുമാന്റെ കഥകളും, ഉദയസൂര്യന്റെ നാട്ടിലും, എന്റെ നാലുകെട്ടും തോണിയും, സൂര്യഗായത്രിയുമൊക്കെ പരിചിതമായി. പക്ഷെ, സമകാലീന മലയാള സിനിമകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ തിരഞ്ഞപ്പോള്‍ അത്തരത്തിലൊന്ന് എവിടെയും കണ്ടില്ല. എങ്കില്‍ പിന്നെ, "എനിക്കു തന്നെ അങ്ങിനെയൊന്ന് എന്തുകൊണ്ട് തുടങ്ങിക്കൂട?" എന്ന ചിന്തയുടെ പരിണിതഫലമാണ് ഈ ബ്ലോഗ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഇവിടെ അറുപത്തിയഞ്ചോളം ചിത്രങ്ങളുടെ വിശേഷങ്ങളും, വിവിധ വിഷയങ്ങളിലായി അഞ്ച് ലേഖനങ്ങളും ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.
എന്താണ് ചിത്രവിശേഷം?
പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്, ചിത്രവിശേഷം കൊണ്ട് ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്ന്. ഒരു സിനിമയെക്കുറിച്ചുള്ള ആധികാരികമായ നിരൂപണമോ പഠനമോ എന്റെ ലക്ഷ്യമല്ല. ഓരോ സിനിമകളും കാണുമ്പോള്‍ പ്രേക്ഷകനെന്ന നിലയില്‍ എനിക്കു തോന്നുന്ന കാര്യങ്ങള്‍ പങ്കുവെയ്ക്കുവാനൊരിടം, അത്രയുമേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഒരു സഹായമായിത്തീരുമെന്ന വിചാരത്തിലാണ് ഇങ്ങിനെയൊന്ന് തുടങ്ങിവെച്ചത്. പിന്നീട് പലരുടേയും കമന്റുകളില്‍ നിന്നും, ഈ ലക്ഷ്യം ചിത്രവിശേഷം ഒരു പരിധിവരെ സാധിച്ചെടുത്തു എന്നാണ് എനിക്കു മനസിലാവുന്നത്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.
ചിത്രവിശേഷത്തിലെ റേറ്റിംഗ്
പലപ്പോഴും തര്‍ക്കവിഷയമായിട്ടുള്ള ഒന്നാണിത്, പ്രത്യേകിച്ചും ‘ഛോട്ടാ മുംബൈ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍. റേറ്റിംഗ് നല്‍കുക എന്നത് വളരെ ആയാസകരമായ ഒന്നായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ റേറ്റിംഗും പരിശോധിച്ച്, അവയുമായി തട്ടിച്ചു നോക്കി, ഓരോ പുതിയ സിനിമയ്ക്കും റേറ്റിംഗ് നല്‍കുക എന്നത് പ്രായോഗികമല്ലല്ലോ! അതുകൊണ്ടുതന്നെ, പൂര്‍ണ്ണമായും കുറ്റമറ്റ റേറ്റിംഗാണ് ചിത്രവിശേഷത്തിലേതെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. സിനിമയുടെ കുറ്റങ്ങളും കുറവുകളും മേന്മകളും കാര്യകാരണസഹിതം എടുത്തെഴുതുവാന്‍ കഴിയും. എന്നാല്‍ റേറ്റിംഗിന് അങ്ങിനെയൊരു വിശദീകരണം നല്കുവാന് കഴിയണമെന്നില്ലല്ലോ? അതിനാല്‍ തന്നെ ചിത്രത്തെക്കുറിച്ച് എന്തെഴുതിയിരിക്കുന്നു എന്നതിന്, റേറ്റിംഗിനേക്കാള്‍ പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
ചിത്രവിശേഷത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും, ഈ ബ്ലോഗ് കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാന്‍ താത്പര്യപ്പെടുന്നു. ചിത്രവിശേഷം ഇതുവരെ വായിച്ച് പ്രോത്സാഹനങ്ങള്‍ തന്ന എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദിരേഖപ്പെടുത്തിക്കൊണ്ട് ഒന്നാം വാര്‍ഷിക പോസ്റ്റ് അവസാനിപ്പിക്കട്ടെ.
Keywords: Chithravishesham, Chitravishesham, Haree, Hari, Hareesh, First Year, Birth Day, One Year, Age
--
ചിത്രവിശേഷം ഒരു വര്‍ഷം പിന്നിടുന്നു.ചിത്രവിശേഷത്തെ വായിച്ച്, ഇതുവരെ പ്രോത്സാഹനം നല്കിയ എല്ലാ വായനക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ഏവരുടേയും സഹകരണം ഭാവിയിലും പ്രതീക്ഷിച്ചുകൊണ്ട്...
ReplyDeleteഒന്നാം വാര്‍ഷിക പോസ്റ്റ്...
--
Happy anniversary...
ReplyDeleteKeep up the good work...
ഹരീടെ റിവ്യൂസ് എനിയ്ക്ക് പലപ്പോഴും സഹായമായിട്ടുണ്ട്...
തമിഴും ഹിന്ദിയും ഇംഗ്ലീഷും റിവ്യൂസിന്റെ എണ്ണം ഇനീം കൂട്ടിക്കൂടേ (കാശെന്റേതല്ലല്ലോ!!! അതോണ്ട് ഞാന്‍ പറയും)
Hope you are going for iffk and expecting your reviews on those movies also...
Really appreciate the effort you are putting in...
Cheers!!!!
ആശംസകള്‍.. ഒത്തിരിയൊത്തിരി സിനിമകള്‍ കണ്ട് ഒത്തിരിയൊത്തിരി റിവ്യൂ നടത്താന്‍ കഴിയട്ടെ..
ReplyDeleteഇത് വായിച്ചിട്ട് കാശ് ലഭിക്കാമല്ലോ!! ഹി ഹി..
ഹരീ...
ReplyDeleteഒന്നാം കൊല്ല ബ്ലോഗാശംസകള്‍..! ഈ സംരംഭം ജൈത്രയാത്ര തുടരട്ടെ...!
അഭിനന്ദനങ്ങള്‍ ഹരീ.
ReplyDeleteഫാന്‍സുകളുടെ അഭിപ്രായപ്രകടനപ്രളയത്തിലും നിഷ്പക്ഷമായ അല്ലെങ്കില്‍ അവനവന് ശരി എന്ന് തോന്നുന്ന അഭിപ്രായങ്ങളാണ് ചിത്രവിശേഷം പ്രകടിപ്പിച്ചത് എന്നത് എടുത്തു പറയേണ്ടതാണ്. ഭാവുകങ്ങള്‍.
സസ്നേഹം
ദൃശ്യന്‍
ചിത്രവിശേഷത്തിനും, ഹരിക്കും ആശംസകള്‍. :)
ReplyDeleteഹരീ, വാര്‍ഷികാശംസകള്‍...:)
ReplyDeleteഹരി...
ReplyDeleteആശംസകള്‍
ഐശ്വര്യവും സന്തോഷവും നിറഞ്ഞ നല്ല നാളുകള്‍ നേരുന്നു
നന്മകള് നേരുന്നു
ഹരീ,
ReplyDeleteചിത്ര വിശേഷത്തിനു അഭിനന്ദനങ്ങള്‍, ആശംസകള്‍.
സിനിമകള്‍ മിക്കതും റിലീസ് ദിവസം തന്നെ കണ്ട് വിശദമായി എഴുതുന്നതിനു പുറകിലെ പ്രയത്നം മനസ്സിലാക്കുന്നതിനാല്‍ അഭിനന്ദനങ്ങള്‍ ഇരട്ടിയാക്കിയെടുത്തോളൂ.
കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് കണ്ടാണു ഞാന്‍ ചിത്ര വിശേഷത്തില്‍ എത്തിയത്, അന്ന് ഞാനും മേളയില്‍ പങ്കെടുത്തിരുന്നു.ഇത്തവണ മേളയില്‍ പങ്കെടുക്കാനാവാത്ത വിഷമം (കഴിഞ്ഞ 10 വര്‍ഷത്തില്‍ ആദ്യമായി)ഇത്തവണ ഹരീ യുടെ റിപ്പോര്‍ട്ടുകളിലൂടെ കുറച്ചെങ്കിലും കുറയ്മെന്ന വിശ്വാസത്തിലാണ്..!!
ആശംസകളോടെ
അലിഫ്/നൈജീരിയ
ആശംസകള്‍ ...
ReplyDeleteഞാന്‍ നാട്ടിലുള്ളപ്പോള്‍ ഒറ്ക്കൂട്ടിലെ പുതിയ സിനിമ വിശേഷങ്ങള്‍ പതിവായി വായിക്കുമായിരുന്നു. അന്ന് ഹരീയേ പോലെത്തന്നെ ഇറങ്ങുന്ന സിനിമ എല്ലാം കണുമായിരുന്നത് കൊണ്ട് ഞാന്‍ വായിച്ചു പോവുക എന്നല്ലാതേ മറുപടി എഴുതാറുമില്ല...
പക്ഷേ ഇപ്പൊ നട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നപ്പോളാണ് ഹരീ ചെയ്യുന്നത് മലയാള സിനിമ ഇഷ്ട്ടപ്പെടുന്ന എന്നെപ്പോലെ പ്രവാസികളായ എല്ല മലയാളികള്‍ക്കും എത്ര വിലപ്പെട്ടതാണ് എന്ന് മനസ്സിലാകുന്നത്. മറ്റു പലതിലും സൈറ്റിലും സിനിമയുടേ റിവ്യൂസ് എഴുതുന്നുണ്ടെങ്കിലും അതെല്ലാം ഫാന്സിന്റേ അഭിപ്രായപ്രകടനം മാത്രമായതുകൊണ്ട് അതിനോട് താല്‍പ്പര്യം തോന്നറില്ല. നിഷ്പക്ഷമായ അല്ലെങ്കില്‍ അവനവന് ശരി എന്ന് തോന്നുന്ന അഭിപ്രായങ്ങളാണ് ചിത്രവിശേഷത്തില്‍ ഹരീ എഴുതാറുള്ളത് അതുക്കൊണ്ടുത്തന്നെ ചിത്രവിശേഷം അതില്‍ നിന്നെല്ലാം വേറിട്ടുനില്ക്കുന്നു..
അഭിനന്ദനങ്ങള്‍ ഹരീക്കും ചിത്രവിശേഷത്തിന്നും...
NB:-(ഇവിടെ ഒരു സിനിമ കണാന്‍ 2 ദിനാറ് (280 രൂപ) ചിലവാ, ഇപ്പൊ ഹരീയുടെ അഭിപ്പ്രായം അരിഞ് മാത്രമേ ഇവിടെ സിനിമയ്ക്ക് പോകാറുള്ളൂ...)
ചിത്രവിശേഷത്തിന്റെ ഈ വിശേഷത്തിന് ആശംസകള്‍.
ReplyDeleteAAsamsakal
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍.
ReplyDeleteഎല്ലാ ചിത്രനിരൂപണവും വായിക്കാറില്ല. വായിച്ചിട്ടും പടം കാണണമെങ്കില്‍ കുറെക്കാലം കഴിഞ്ഞ് ടി.വി.ചാനല്‍ തന്നെ ശരണം. അല്ലെങ്കില്‍ നാട്ടില്‍ പോകുമ്പോള്‍ കാണണം.
Wപല സിനിമാവലോകനവും കഥയുടെ സംഷിപ്തരൂപം എഴുതിപിടിപ്പിക്കുക എന്ന ദ്രോഹമാണ് അനുവാചകനോട് ചെയ്യുന്നത്. സിനിമകാണാനുള്ള ആഗ്രഹത്തെ കെടുത്തുകയാണ് അങ്ങിനെയുള്ള അവലോകനങ്ങള്‍ ചെയ്യുന്നത്. ഹരിയുടെ അവലോകനങ്ങള്‍ കഥയിലേക്ക് ആഴ്ന്നിറങ്ങാതെയുള്ള ആദ്യവസാന അവലോകനമാണ്. വായിക്കുന്നതുമൂലം ഒരു തരത്തിലും സിനിമാസ്വാദനത്തെ ഹരി സ്വാധീനിക്കുന്നില്ല എന്ന് മാത്രമല്ല സിനിമകാണുമ്പോള്‍ കൂടുതല്‍ വിമര്‍ശനാത്മകമായി സിനിമയെ സമീപിക്കാന്‍ ഹരി പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ReplyDeleteഒന്നാം പിറന്നാളിന് ആശംസകള്‍ നേരുന്നു.
ഹരീ... അഭിനന്ദനങ്ങള്‍....
ReplyDeleteഹരീയുടെ നിരൂപണങ്ങളെല്ലാം തന്നെ വളരെ മികച്ചവയാണെന്നും നിഷ്പക്ഷമാണെന്നും ഒരു സാധരണ സിനിമാസ്വാദകന്റ്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നവയാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്..
ഓ. ടോ.. അറിയാതെയണെങ്കിലും ഹരീയുടെ സിനിമാ നിരൂപണത്തില്‍ ഈയുള്ളവനും ഒരു നിമിത്തമായ് തീര്‍ന്നതില്‍ അഭിമാനം തോന്നുന്നു..
സിനില്‍...
ഒന്നാം പിറന്നാളിന് ഒരായിരം അശംസകള്‍
ReplyDeleteചിത്ര വിശേഷം ROCKS!!! congrates buddy
ആശംസകള്‍............. :)
ReplyDeleteഹരീ, ആശംസകള്‍ !!
ReplyDeleteആശംസകള്‍
ReplyDeleteഹരീ..
ReplyDeleteആശംസകള്‍.. നൂറുനൂറാശംസകള്‍..
എനിക്കൊന്നേ പറയാനുള്ളൂ.. ഈ ബ്ലോഗിന്റെ ‘പ്രൊഫഷണല്‍‘ സമീപനം എന്നുമെന്നും കാത്തുസൂക്ഷിക്കുക.
നന്മകള് നേര്‍ന്നുകൊണ്ട്.
അഭിലാഷ്, ഷാര്‍ജ്ജ
ആശംസകള്‍ !
ReplyDeleteഹരീ ആശംസകള്‍!
ReplyDeleteഹരിയുടെ അളവുകോലെന്താണെന്ന് നിരൂപണങ്ങളിലൂടെ കടന്നു പോകുമ്പോള്‍ വ്യക്തമായിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും ‘തള്ളേണ്ടതേത്, കൊള്ളേണ്ടതേത്’ എന്ന സംശയം വന്നിട്ടേയില്ല:) (മിക്കവയും എനിക്ക് കൊള്ളേണ്ടതായാണ് തോന്നിയിട്ടുള്ളത്.)
ReplyDeleteഒന്നാം വാര്‍ഷികത്തിന് ആശംസകള്‍!
ഹരീ, നന്ദി അങ്ങോട്ടാണ് പറയേണ്ടത്. ഇത്ര നന്നായി എഴുതുന്നതിന്. പിന്നെ പല തറപടങ്ങളും വിശേഷമെഴുതാന് വേണ്ടിമാത്രം പോയികാണുന്നതിന്.
ReplyDeleteവാര്‍ഷികാശംസകളും അഭിനന്ദനങ്ങളും
ReplyDeleteVery good Keep it up
ReplyDeleteആശംസകള്‍..:)
ReplyDeleteചിത്ര വിശേഷത്തിനു അഭിനന്ദനങ്ങള്‍, ആശംസകള്‍.
ReplyDeleteആശംസകള്‍.. ഇനിയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുമാറാകട്ടെ.
ReplyDeleteചിത്രവിശേഷത്തിനു പിറന്നാള്‍ ആശംസകള്‍!
ReplyDeleteചില പടങ്ങളുടെ റിവ്യു കാണുമ്പോള്‍ അതുപോയി കണ്ടല്ലൊ എന്ന് ഹരിയോട് സഹതാപം തോന്നാറുണ്ട്.. ഞാന്‍ കണ്ട പടമാണെങ്കില്‍ ഹരി എന്തു പറയുന്നു എന്നറിയാന്‍ ഒരു ആകാംക്ഷയും ...ഇനിയും തുടരുക..
ReplyDeleteചിത്രവിശേഷങ്ങള്ക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!!
ReplyDeleteആശംസകള്‍..!
ReplyDeleteഹരി,
ReplyDeleteആശംസകള്‍ ! റിവ്യുസ് എല്ലാം തന്നെ വായിക്കറുണ്ടു...എല്ലാ പോസ്റ്റുകളിലും ഹരി നീതി പുലര്ത്തിയിണ്ടു എന്നു തന്നെ പറയാം..ഇനിയും ഒത്തിരി ഒത്തിരി എഴുതു.....
Congrats!!!
ReplyDeleteOne of the most reliable sources about movies running in Kerala.Your reviews are very impartial.Keep up the good work and thanks for your sincerity.
Hi Buddy,
ReplyDeleteHappy Anniversary.
You are doing a GREAT WORK
keep it up
Regards
ഹരീ ഇവിടിങ്ങനെ ഒരു ‘ഹാപ്പീ ബര്‍ത്ത്ഡേ’ ആഘോഷമുണ്ടെന്ന് അറിയാന്‍ വൈകിപ്പോയി.
ReplyDeleteഎല്ലാ ആശംസകളും..
ഇവിടങ്ങനെ സിനിമയൊന്നും കാണാനുള്ള സമയമോ സൌകര്യമോ ഒന്നും ഒത്തുവരാത്ത എനിക്ക് ഈ ബ്ലോഗ് ഒരു സഹായമാണ്. കമന്റൊന്നും ഇടാറില്ലെങ്കിലും വന്ന്` എല്ലാം വായിച്ചു നോക്കറുണ്ട്.ചില അഭിപ്രായങ്ങളൊക്കെ അടിച്ചു മാറ്റി എന്റെ സ്വന്തമാണെന്ന മട്ടില്‍ വീട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാറുമുണ്ട് (സീക്രട്ട് സീക്രട്ട്)
പിന്നെ മലയാളം സിനിമകളെപറ്റിയുള്ള നിരൂപണങ്ങളൊകെ ചൂടപ്പം പോലെ തരുന്നുണ്ടങ്കിലും ഹിന്ദി സിനിമകള്‍ ഇത്തിരി വൈകിപ്പോകുന്നുണ്ട് എന്നു തോന്നുന്നു.അതൊന്നു ശ്രദ്ധിക്കണം( ‘പിന്നെ എനിക്കിതു മാത്രമല്ലേ പണി’ -എന്നല്ലേ ഇപ്പം ചിന്തിച്ചത് ?? എനിക്കു മന്‍സ്സിലായി മോനേ..)
അപ്പം എല്ലാം പറഞ്ഞപോലെ.. ഇങ്ങനെ തന്നെ ഒരു അഞ്ചാറുകൊല്ലം കൂടി അങ്ങു മുന്നോട്ടുപോട്ടേന്ന് ആശംസിക്കുന്നു. (അതു കഴിഞ്ഞ് ഞാന്‍ പിന്നേം വന്ന് ആശംസ് റിന്യൂ ചെയ്യാം കേട്ടോ)
Congrats and good luck, Haree.
ReplyDeleteHappy Aniversary.....
ReplyDeleteCongrats...
ReplyDeleteHappy Anniversary
Keep going
all the best
ആശംസകള്‍.. വൈകിയതിന് ക്ഷമിക്കുക..! ഇന്നാ പൊങ്ങിയത്, അത്ര പനി..
ReplyDeleteസുഭദ്രം, ആയുര്‍രേഖ, സൂര്യകിരീടം തുടങ്ങിയ ചവറുകള്‍ കാണുന്നത് റിവ്യൂ എഴുതാന്‍ വേണ്ടി മാത്രമാണോ?? എങ്കില്‍ അതങ്ങ് ഒഴിവാക്കിയേരെന്നേ!!! അല്ലെങ്കില്‍ ചിത്രവിശേഷം ഒരു ,“പെയ്ഡ്” ബ്ലോഗ് ആക്കാം...
(എവിടുന്നൊക്കെയോ അടി വരുന്നൂ! ആരോഗ്യം പോരാ, ഞാനോടീ..!)
ഹരി ഗോവക്കു പോയോ?
ReplyDeleteചിത്രവിശേഷത്തിന്റെ ഒന്നാം പിറന്നാളില്‍ ഇവിടെയെത്തി സന്തോഷം പങ്കുവെച്ച ഏവര്‍ക്കും എന്റെ നന്ദി. ചിത്രവിശേഷം ഇതേ രൂപത്തിലും ഭാവത്തിലും ഉള്ളടക്കത്തിലും തുടര്‍ന്നാല്‍ മതിയെന്നാണ് കമന്റുകളില്‍ നിന്നും മനസിലാവുന്നത്. മലയാളസിനിമകളെക്കൂടാതെ അന്യഭാഷാചിത്രങ്ങള്‍ കൂടുതലായി ഉള്ക്കൊള്ളിക്കണമെന്നതാണ് ഉയര്‍ന്നുവന്നിട്ടുള്ള ഒരു നിര്‍ദ്ദേശം. കൂടുതല്‍ അന്യഭാഷാചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതിനുള്ള കാരണങ്ങള്‍:
ReplyDelete• ഇവിടെ പലപ്പോഴും ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടാറില്ല; ആഴ്ചകള്‍ക്കു ശേഷം ഇവയുടെ വിശേഷം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന സംശയമാണ് പലപ്പോഴും അവ എഴുതാതിരിക്കുവാനുള്ള കാരണം. ‘ചക് ദേ ഇന്ത്യയും’, ‘ആഗും’ ഞാന്‍ കണ്ടിരുന്നെങ്കിലും വൈകിയതിനാല്‍ എഴുതാത്തവയ്ക്ക് ഉദാഹരണങ്ങളാണ്.
• ഒരു ചിത്രം കണ്ട് ഒരു പോസ്റ്റിടണമെങ്കില്‍ കുറഞ്ഞത് അഞ്ച് മണിക്കുറെങ്കിലും ചിലവാക്കണം. പലപ്പോഴും അതിനു സാധിക്കാറില്ല.
• മണി, അതുമൊരു പ്രോബ്ലം തന്നെ. :)
മലയാളത്തിലെ വളരെ മോശം പടങ്ങള്‍ ഒഴിവാക്കി, അന്യഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയമായവ അവതരിപ്പിക്കുവാന്‍ ഇനിമുതല്‍ ശ്രമിക്കാം. വൈകിപ്പോയാല്‍ “പിന്നെ മലയാളം സിനിമകളെപറ്റിയുള്ള നിരൂപണങ്ങളൊകെ ചൂടപ്പം പോലെ തരുന്നുണ്ടങ്കിലും ഹിന്ദി സിനിമകള്‍ ഇത്തിരി വൈകിപ്പോകുന്നുണ്ട് എന്നു തോന്നുന്നു. അതൊന്നു ശ്രദ്ധിക്കണം.” എന്നു വിമര്‍ശിക്കുന്നവരുണ്ടെങ്കിലും (ചുമ്മാ :) <-- സ്മൈലി, പ്ലീസ് നോട്ട്); “ഞാന്‍ കണ്ട പടമാണെങ്കില്‍ ഹരി എന്തു പറയുന്നു എന്നറിയാന്‍ ഒരു ആകാംക്ഷയും ...” ഇങ്ങിനെ ചിന്തിക്കുന്നവരുമുണ്ടെന്നുള്ളതാണ് വൈകിയാലും വിശേഷങ്ങളെഴുതാം എന്നതിനു പ്രചോദനം.
ഓരോ സിനിമകാണുമ്പോഴും എനിക്കു തോന്നുന്ന കാര്യങ്ങള്‍, സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ പോസിറ്റീവ് വശങ്ങളുണ്ടെങ്കില്‍ അതിനെ കൂടുതല്‍ പ്രൊജക്ട് ചെയ്ത്, നല്ല സിനിമയാണെങ്കില്‍ ഓടണം എന്നാഗ്രഹത്തോടെയാണ് ഞാനിത് ചെയ്യുന്നതെന്ന് ധാരാളം പേര് മനസിലാക്കിയിട്ടുണ്ടെന്ന് അഭിപ്രായങ്ങളില്‍ വ്യക്തമാണ്. ഞാനെഴുതുന്നത് ഒരു സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനിക്കുവാന്‍ നിരവധിപേര്‍ക്ക് സഹായകകരമാവുന്നുണ്ടെന്നതും വളരെ സന്തോഷം നല്കുന്ന കാര്യമാണ്.
അഞ്ചല്‍ക്കാരന്റെ വാക്കുകള്‍: “സിനിമകാണുമ്പോള്‍ കൂടുതല്‍ വിമര്‍ശനാത്മകമായി സിനിമയെ സമീപിക്കാന്‍ ഹരി പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” ശരിക്കും ഇങ്ങിനെയാണെങ്കില്‍, എനിക്കത് പറഞ്ഞറിയിക്കുവാന്‍ കഴിയാത്തത്രയും സന്തോഷം നല്കുന്ന ഒന്നാണ്. പ്രേക്ഷകര്‍ വിമര്ശകാത്മകമായി സിനിമകളെ സമീപിച്ചു തുടങ്ങിയാല്‍, സിനിമകളുടെ നിലവാരത്തില്‍ അത് പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കമില്ല. അങ്ങിനെ നിലവാരമുള്ള സിനിമകളുടെ സൃഷ്ടിക്ക് ചിത്രവിശേഷവും ഒരു നിമിത്തമായെങ്കില്‍!!!
ഒര്‍ക്കുട്ടിലെ തനിമലയാളിക്കൂട്ടമായ ‘മലയാള’ത്തില്‍ സിനിമകള്‍ക്കായി ഒരു ടോപ്പിക്ക് തുടങ്ങിവെച്ച്; എന്നെ ഇങ്ങിനെയൊരു സംരഭത്തിലേക്കെത്തിക്കുവാന് കാരണക്കാരനായത് സിനിലാണ്. ഒരുപക്ഷെ സിനിലങ്ങിനെയൊരു ആശയം ‘മലയാള’ത്തിലിട്ടില്ലായിരുന്നെങ്കില് ഞാനിങ്ങനെയൊരു പരിപാടിക്ക് തുനിയുമായിരുന്നോ എന്നു തന്നെ സംശയമാണ്. കൂടാതെ ചിത്രവിശേഷം വായിച്ചും കമന്റുകളിട്ടും പ്രോത്സാഹിപ്പിക്കുന്ന നിരവധി കൂട്ടുകാരും മലയാളത്തിലുണ്ട്. അവര്‍ക്കേവര്‍ക്കും എന്റെ പ്രത്യേക നന്ദി.
ഒന്നാം വാര്‍ഷികത്തിന് ഇവിടെയെത്തിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി... ചിത്രവിശേഷത്തിലെ തുടര്‍ന്നുള്ള പോസ്റ്റുകളും ഏവരും ഇതേ രീതിയില്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ... ഇതേ രീതിയില്‍ ചിത്രവിശേഷം തുടരുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...
ഓഫ്: ആരെങ്കിലും സ്പോണ്സര് ചെയ്തിരുന്നെങ്കില്‍ ഗോവയില്‍ മാത്രമല്ല, കാനിലും പോയേനേ... :)
പിന്നെ, ഐ.എഫ്.എഫ്.കെ-യുടെ അത്രയും വരുമോ ഐ.എഫ്.എഫ്.ഐ?
--
ചിത്രവിശേഷത്തിന്റെ ഈ വിശേഷത്തിന് ആശംസകള്‍.
ReplyDeletehttp://britneyspearsstore.blogspot.com/
വൈകിയ ഒരു ആശംസകള്‍ കൂടി,
ReplyDeleteപണിത്തിരക്ക് കുറയുമ്പോഴേ ബ്ലോഗ് വായന നടക്കൂ.(സംശയിക്കണ്ടാ ഓഫിസില്‍ ഇരുന്ന് തന്നെ!!)
നാട്ടില്‍ പോകാറാവുമ്പോള്‍ പുതിയ ചിത്രങ്ങളില്‍ ഏത് കാണണമെന്നുള്ള വിവരം ഇവിടെ ഹരി തരുമല്ലോ?
അപ്പോള്‍ സമയ നഷ്ടം , പണ നഷ്ടം ഒഴിവാക്കി തരുന്ന ഹരിക്ക് നന്ദി!