നസ്രാണി (Nasrani)

Published on: 10/16/2007 07:42:00 AM
Keywords: Nasrani, Nasarani, Mammootty, Joshi, Joshy, Ranjith, Vimala Raman, Kalabhavan Mani, Lalu Alex, Vijayaraghavan, Biju Menon, Eid, Ramazan, Navarathri, Pooja, October Release, Malayalam Movie Review, Film, Cinema.
‘പോത്തന്‍‌വാവ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘നസ്രാണി’. ‘കൈയ്യൊപ്പി’നു ശേഷം രഞ്ജിത്ത് വീണ്ടും മമ്മൂട്ടിക്കുവേണ്ടി ഇതില്‍ തിരക്കഥയെഴുതിയിരിക്കുന്നു. പോത്തന്‍വാവയുടെയത്രയും ജോഷി ഈ ചിത്രം മോശമാക്കിയില്ലെന്നത് ആശ്വാസം; എന്നാല്‍ കൈയ്യൊപ്പെഴുതിയ രഞ്ജിത്ത് ആവശ്യമുണ്ടെന്നു തൊന്നിയില്ല ഈ തിരകഥയൊരുക്കുവാന്‍. വിമല രാമന്‍ മമ്മൂട്ടിയുടെ നായികയാവുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജന്‍ തളിപ്പറമ്പ്.

ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ (മമ്മൂട്ടി) എന്ന ഡി.കെ., കോട്ടയത്തെയൊരു പ്രമാണിയാണ്. അച്ഛന്‍ ജോണിന്റെ (ക്യാപ്റ്റന്‍ രാജു) സുഹൃത്തായ ഈപ്പന്റെ (റിസബാവ) മകളായ സാറ(വിമല രാമന്‍)യുമായി ഡേവിഡിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വിവാഹം മുടങ്ങുന്നു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഡേവിഡും സാറയും അവിവാഹിതരായിത്തന്നെ തുടരുന്നു. ഈപ്പന്റെ അനന്തിരവന്‍, മലങ്കര നസ്രാണികളുടെ രാഷ്ട്രീയത്തിലെ കാരണവര്‍, എം.സി. പോളിന്റെ(വിജയ രാഘവന്‍) മകനായ ബെന്നി പോള്‍(അരുണ്‍) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. കുറ്റം ആരോപിക്കപ്പെടുന്നതാവട്ടെ ഈപ്പന്റെ മറ്റൊരു ബന്ധത്തിലുള്ള മകളായ ആനി(മുക്ത)യുടെ മേലും. ആനിയെ രക്ഷിക്കുവാന്‍ ഡേവിഡ് ഇറങ്ങിത്തിരിക്കുന്നു. ഡേവിഡിന്റെ അന്വേഷണം, പോലീസിലെ ക്രിമിനലുകളിലും, അധികാരത്തിനു വേണ്ടി ഏതറ്റം വരെയും പോകുവാന്‍ മടിക്കാത്ത രാഷ്ട്രീയക്കാരിലും ചെന്നെത്തുന്നു. അടി, ഇടി, ഡയലോ‍ഗുകള്‍, പോലീസിനെ വിഡ്ഢികളാക്കുന്ന രീതിയിലുള്ള പരാക്രമങ്ങള്‍; ഒടുവില്‍ ഡേവിഡ് സത്യം തെളിയിക്കുന്നതാണ് നസ്രാണിയുടെ പ്രമേയം.

എടുത്തുപറയുവാന്‍ തക്കവണ്ണം ഒന്നും തന്നെ ചിത്രത്തിലില്ല. ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങി കാമുകിയെ വിളിച്ചുകൊണ്ടുപോവാനെത്തുന്ന നായകന്റെ സീന്‍ കണ്ടപ്പോള്‍ തോന്നിയ രസം, പോലീസിന്റെ മുകളില്‍ വന്ന് മൊബൈലില്‍ കളിയാക്കിയപ്പോള്‍ പോയി. സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മക്കള്‍ രാഷ്ട്രീയവും, ക്രിമിനല്‍ രാഷ്ട്രീയവും, പോലീസ് ഗുണ്ടായിസവുമെല്ലാം കണ്ടു പഴകിയവ തന്നെ. വിജയരാഘവനെന്ന രാ‍ഷ്ട്രീയ നേതാവിന്റെ വേഷത്തിനു പോലും പുതുമയില്ല. മമ്മൂട്ടിയുടെ ആയാസരഹിതമായ അഭിനയവും, തരക്കേടില്ലാത്ത ഒന്നുരണ്ട് സ്റ്റണ്ട് സീനുകളുമാണ് ചിത്രത്തിന്റെ ജീവന്‍. മലയാള സിനിമയിലെ ഒട്ടുമിക്ക സഹനടീനടന്മാരേയും ഈ ചിത്രത്തില്‍ കാണാം. ബിജു മേനോന്‍, റിസബാവ, ക്യാപ്റ്റന്‍ രാജു, ഭീമന്‍ രഘു, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, മണിയന്‍ പിള്ള രാജു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത, സുകുമാരി, ബാബു നമ്പൂതിരി, ഭരത് ഗോപി, ലാലു അലക്സ്, രാധിക, ദേവന്‍, സീനത്ത് എന്നിങ്ങനെ പോവുന്നു താരനിര. ഇവരില്‍ മിക്കവര്‍ക്കും ഒന്നോ രണ്ടോ സീനുകളാണ് ആകെയുള്ളത്, അതു തന്നെ കാര്യമായ പ്രാധാന്യമൊന്നുമില്ലാത്തതും. ഇത്രയും കഥാപാത്രങ്ങളുടെ ആവശ്യം ഈ ചിത്രത്തിനുണ്ട് എന്നു തന്നെ തോന്നുന്നില്ല.

അറബിക്കഥ’യെന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയരായ അനില്‍ പനച്ചൂരാന്‍ - ബിജിബാല്‍ എന്നിവരുടേതാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. എന്നാല്‍ അറബിക്കഥയിലെ ഗാനങ്ങളുടെ നിലവാരത്തിലേക്കെത്തുവാന്‍ ഇതിലെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ചിത്രത്തിന്റെ നീളം കൂട്ടി, എന്നല്ലാതെ ഒരു പ്രയോജനവും സിനിമയ്ക്ക് ഈ ഗാനങ്ങളെക്കൊണ്ട് ഉണ്ടായിട്ടുമില്ല. ഇടവേളവരെ തരക്കേടില്ലാത്ത വേഗത്തില്‍ സഞ്ചരിച്ച ചിത്രം, അതിനു ശേഷം വല്ലാതെ ഇഴയുന്നതായി തോന്നി. പേരിന് അവിടെയുമിവിടെയുമുള്ള നര്‍മ്മരംഗങ്ങള്‍, കാര്യമായ ആശ്വാസം നല്‍കുന്നതുമില്ല. വെറുതെ കണ്ടിരിക്കാമെന്നല്ലാതെ, ആസ്വദിക്കുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഈ ചിത്രം പ്രേക്ഷകര്‍ക്കായി കരുതിയിട്ടില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
നസ്രാണി - ഇന്ദുലേഖ
സസ്രാണി - മലയാളം മൂവി റിവ്യൂസ്


Read More:
IndiaGlitz
Sify Movies
NowRunnning
Keywords: Nasrani, Nasarani, Mammootty, Joshi, Joshy, Ranjith, Vimala Raman, Kalabhavan Mani, Lalu Alex, Vijayaraghavan, Biju Menon, Eid, Ramazan, Navarathri, Pooja, October Release, Malayalam Movie Review, Film, Cinema.
--

7 comments :

 1. മമ്മൂട്ടി - ജോഷി - രഞ്ജിത്ത് എന്നിവര്‍ ഒന്നിക്കുന്ന റംസാന്‍ ചിത്രം; ‘നസ്രാണി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഡി കെ യും സാറയുമായുള്ള കല്ല്യാണമല്ലേ മുടങ്ങിയത്?? അതിന് ആനി കല്ല്യാണം കഴിക്കാതിരിക്കുന്നതെന്തിനാ?? :P

  അപ്പോ ഇതു വേണേല്‍ ഒഴിവാക്കാം അല്ലേ :)

  ഇനി ബ്ലാക് ക്യാറ്റ് കൂടിയുണ്ടല്ലോ.. വല്യ പ്രതീക്ഷയില്ല, വിനയന്‍ സാറിന്റെയല്ലേ..

  ReplyDelete
 3. മമ്മൂട്ടി പടമല്ലേ കാണണം എന്നായിരുന്നു തീരുമാനം.കാണണോ......?

  ReplyDelete
 4. appo nasraniku cash kalayanda alle...eniku nerathe thanne ithine patti valya pratheeksha undayilla.

  ReplyDelete
 5. Another blunder from Ranjith after Prajapati. Mammoty gets one more flop in his career..

  ReplyDelete
 6. കോട്ടയത്തെ സറ്റ്ര്ഹ്യകൃസ്ത്യാനികളുടെ വീരസാഹസകഥകള്‍ നിലക്കുന്നില്ലല്ലോ..?
  :)
  നല്ല പരിചയപ്പെടുത്തല്‍

  ഉപാസന

  ReplyDelete
 7. @ നന്ദന്‍,
  ഹൊ! വിടരുതൊന്നും... :) തിരുത്തിയിട്ടുണ്ടേ...

  @ ക്രിസ്‌വിന്‍,
  മമ്മൂട്ടിയുടെ ആരാധകനാണോ? എങ്കില്‍ കണ്ടോണ്ടിരിക്കുവാനൊക്കുമെന്നു തോന്നുന്നു. :)

  @ തോമാച്ചന്‍,
  കളയണമെന്നില്ല. :)

  @ അനീഷ്,
  നന്ദി. :)

  @ എന്റെ ഉപാസന,
  അതെന്തു കൃസ്ത്യാനിയാണ്? സുത്യര്‍ഹ എന്നാണോ ഉദ്ദേശിച്ചത്? നന്ദി. :)
  --

  ReplyDelete