നാദിയ കൊല്ലപ്പെട്ട രാത്രി

Published on: 7/28/2007 11:10:00 AM
Nadiya Kollappetta Rathri, Train Murder, Suresh Gopi, K. Madhu, Kavya Madhavan, Siddique, Souparnika Express, Detective, Crime, Double Role, Malayalam Film Review, Cinema, Movie, July Release.
സി.ബി.ഐ സിനിമകളുടെ സംവിധായകന്‍ എന്ന നിലയ്ക്കാണ് കെ. മധു മലയാള സിനിമയില്‍ അറിയപ്പെടുന്നത്. 'നാദിയ കൊല്ലപ്പെട്ട രാത്രി' എന്നത് കെ. മധുവിന്റെ മറ്റൊരു അപസര്‍പ്പക സിനിമയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് സാജന്‍ എ.കെ. സുരേഷ് ഗോപി നായകവേഷത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കൃഷ്ണകൃപ പ്രൊഡക്ഷന്‍സ്.

സൌപര്‍ണ്ണിക എക്സ്പ്രസ് എന്ന പുതിയ ട്രയിന്‍ അതിന്റെ കന്നിയാത്രയിലാണ്. ഒന്നാം ക്ലാസ് എ.സി. കമ്പാര്‍ട്ട്മെന്റില്‍ കുറച്ചു വി.ഐ.പികളാണ്‌‍ യാത്ര ചെയ്യുന്നത്. ഇവരില്‍ ഉള്‍പ്പെട്ട പ്രശസ്ത നര്‍ത്തകി തുളസി മണി(സുജ കാര്‍ത്തിക), NDTV റിപ്പോര്‍ട്ടര്‍ ശ്രിയ റെഡ്ഡി(പൂര്‍ണ്ണിമ), ഷൂട്ടിംഗില്‍ ചാമ്പ്യയായ നാദിയ മാത്തര്‍(കാവ്യ മാധവന്‍) എന്നിവര്‍ രാത്രി ട്രയിനില്‍ ആക്രമിക്കപ്പെടുന്നു. ഇവരില്‍ തുളസി മണി, ശ്രിയ റെഡ്ഡി എന്നിവര്‍ കൊല്ലപ്പെടുന്നു; നാദിയയെ അതീവഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആദ്യം കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനായ മയില്‍‌വാഹനന്(രാജന്‍ പി. ദേവ്) അക്രമികളെ പിടികൂടുവാനോ കേസ് തെളിയിക്കുവാനോ കഴിയുന്നില്ല. മാസങ്ങള്‍ക്ക് ശേഷം Railway Anti Criminal Task Force (RACT) കേസേറ്റെടുക്കുന്നു. കേസന്വേഷിക്കുവാനായി RACT ഡയറക്ടര്‍ ഷറഫുദീന്‍ താരമസി (സുരേഷ് ഗോപി) ഐ.പി.എസ്. സ്ഥലത്തെത്തുന്നു

ട്രയിനില്‍ വെച്ചുള്ള കൊലപാതകങ്ങളും, ഷറഫുദീന്റെ അന്വേഷണവഴികളും ചിത്രത്തില്‍ മികച്ചു നിന്നു. ട്രയിനിലെ യാത്രക്കാരെ ആരെ വേണമെങ്കിലും ഈ കൊലപാതകത്തില്‍ സംശയിക്കാം എന്ന രീതിയിലാണ് സിനിമയുടെ ഒടുക്കം വരെയും കഥയുടെ ഗതി. ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളില്‍ അന്വേഷണം കൊണ്ടെത്തിക്കുന്നതിലും സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ കഥയിലുണ്ടാവുന്ന മലക്കം മറിച്ചിലുകളും പുതുമയുള്ളതായിരുന്നു. കഥയിലുടനീളം ഉദ്വേഗം നിറയ്ക്കുവാനും പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയിരുത്തുവാനുമുള്ള തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുമുണ്ട്. നാദിയ, നാദിറ എന്നീ ഇരട്ടവേഷങ്ങളിലെത്തുന്ന കാവ്യ മാധവന്‍, രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ്, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ഊര്‍മ്മിള ഉണ്ണി, അനൂപ് ചന്ദ്രന്‍, സുറാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, വിജയകുമാര്‍, മധുപാല്‍‍ തുടങ്ങി ഒട്ടേറെപ്പേര്‍ സംശയിക്കപ്പെടുന്നവരായും, കുറ്റവാളികളായും, അന്വേഷണ ഉദ്യോഗസ്ഥരായും ഒക്കെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ അവസാനം അതിഥിതാരമായി പ്രിഥ്വിരാജുമെത്തുന്നുണ്ട്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന കുറ്റാന്വേഷകന്റെ വേഷത്തിന് പറയത്തക്ക ഒരു പുതുമയുമില്ലെന്നതാണ് ചിത്രത്തിന്റെ ഒരു ന്യൂനത. പേരിലും, സ്ഥാനത്തിലും, വേഷത്തിലുമല്ലാതെ ഒരുമാറ്റവും കഥാപാത്രത്തില്‍ കൊണ്ടുവരുവാന്‍ സുരേഷ് ഗോപിക്കാവുന്നില്ല. മറ്റു പല ചിത്രങ്ങളിലും സുരേഷ് ഗോപി അവതരിപ്പിച്ച കുറ്റാന്വേഷകന്റെ രൂപഭാവാതികള്‍ തന്നെ ഇതിലും. ഒരു കുറ്റാന്വേഷണ കഥയായിട്ടു കൂടി ധാ‍രാളം യുക്തിഭംഗങ്ങള്‍ തിരക്കഥയിലുടനീളമുണ്ട്. ക്ലൈമാക്സ് രംഗങ്ങള്‍ക്ക്‍ കൂടുതല്‍ നാടകീയത നല്‍കുവാന്‍ ശ്രമിച്ച്, ആ ഭാഗങ്ങള്‍ക്ക് വല്ലാതെ ചേര്‍ച്ചക്കുറവ് അനുഭവപ്പെട്ടു. ആ ഭാഗങ്ങളിലുള്ള ഡയലോഗുകളുടെ അതിപ്രസരവും ചിത്രത്തിന്റെ ഭംഗി കുറച്ചു. ക്ലൈമാക്സ് രംഗങ്ങളില്‍ കാവ്യയ്ക്ക് ഇതിലും മികച്ച അഭിനയത്തിന് സാധ്യതയുമുണ്ടായിരുന്നു. ഇടവേളവരെ നല്ല രീതിയില്‍ മുന്നേറിയ ചിത്രം അതിനു ശേഷം സംവിധായകന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല ചിത്രീകരിക്കപ്പെട്ടതെന്നു തോന്നി. കുറച്ചു കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഈ ചിത്രത്തെ ഇനിയും നന്നാക്കാമായിരുന്നു.

ആനന്ദക്കുട്ടന്റെ ചിത്രീകരണം, പി.സി. മോഹനന്റെ ചിത്രസംയോജനം, രാജാമണിയുടെ പിന്നണിസംഗീതം എന്നിവ ചിത്രത്തോടിണങ്ങുന്നതായിരുന്നു. ആദ്യകാല സി.ബി.ഐ സിനിമകളുടെ നിലവാരത്തിലേക്കൊന്നും എത്തിക്കുവാന്‍ കെ. മധുവിന് സാധിച്ചില്ലെങ്കിലും, കുറ്റാന്വേഷക സിനിമകളുടെ ആരാധകരെ ഒട്ടൊക്കെ തൃപ്തിപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ആധികമൊന്നും പ്രതീക്ഷിക്കാതെ ഈ സിനിമകാണുവാന്‍ കയറിയാല്‍, തരക്കേടില്ലാത്ത ഒരു പടം കണ്ടു എന്ന ആശ്വാ‍സത്തില്‍ പ്രേക്ഷകര്‍ക്ക് തിയ്യേറ്റര്‍ വിടാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
നാദിയ കൊല്ലപ്പെട്ട രാത്രി - ഇന്ദുലേഖ
നാദിയ കൊല്ലപ്പെട്ട രാത്രി - മലയാളം മൂവി റിവ്യൂസ്


Read More:
NowRunning
IndiaGlitz
Sify Movies


Keywords: Nadiya Kollappetta Rathri, Train Murder, Suresh Gopi, K. Madhu, Kavya Madhavan, Siddique, Souparnika Express, Detective, Crime, Double Role, Malayalam Film Review, Cinema, Movie, July Release.
--

7 comments :

 1. സി.ബി.ഐ സിനിമകളിലൂടെ പ്രശസ്തനാ‍യ കെ. മധു സംവിധാനം ചെയ്ത മറ്റൊരു അപസര്‍പ്പക സിനിമയാ‍ണ് ‘നാദിയ കൊല്ലപ്പെട്ട രാത്രി’. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. the first half is not quite thrilling
  so thought that the second half will make up for it
  but that was the big letdown
  and also there were lot of subplots in the script which had no connections with the story

  and kavya's performance was not too good.she doesnt have the caliber to essay such a role.at times she was overacting

  ReplyDelete
 3. സാല്‍ജോയോട്,
  ആരോടുമെന്നാണ്? ;) ദിലീപിന്റെ ഒരു ചിത്രമുണ്ടായിരുന്നു, പ്രേക്ഷകരോട് ഓടിക്കോളാന്‍ പറയുന്നത് - റണ്‍ എവേ... കണ്ടിരുന്നോ? :D പടം രക്ഷപെടുമെന്നു തോന്നുന്നു.

  വിന്‍സ്,
  അതുശരി, ദൈവങ്ങള്‍ക്ക് പടങ്ങള്‍ ഓടിക്കുക എന്നൊരു ജോലികൂടിയുണ്ട്, അല്ലേ!

  ജി.മനുവിനോട്,
  ഹേയ്; സി.ബി.ഐ എവിടെക്കിടക്കുന്നു, നാദിയ എവിടെക്കിടക്കുന്നു.

  മണിയോട്,
  നാദിയയുടെ കഥയുമായി ബന്ധമില്ലെന്നത് നേര്, പക്ഷെ മറ്റു കൊലപാതകങ്ങള്‍ അന്വേഷിക്കാതെ വിടുവാന്‍ കഴിയില്ലല്ലോ! കാവ്യ, ക്ലൈമാക്സ് ഒഴികെ ബാക്കി ഭാഗത്ത് നന്നായി എന്നാണ് എനിക്കു തോന്നിയത്.
  --

  ReplyDelete
 4. ഹരീ.. നല്ല വിലയിരുത്തല്‍‌.. !

  പിന്നെ, ഹരി പറഞ്ഞില്ലേ “ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളില്‍ അന്വേഷണം കൊണ്ടെത്തിക്കുന്നതിലും സംവിധായകന്‍ വിജയിച്ചിരിക്കുന്നു “ എന്നു.. ഇത് എത്രത്തോളം മുന്നോട്ട് പോകും എന്ന് കണ്ടറിയണം.. കാരണം., SMS കളിലൂടെയും മറ്റും കഥയുടെ ക്ലൈമാക്സ് ,ആരാണ് കുറ്റവാളി എന്ന കാര്യം പ്രചരിക്കുന്നുണ്ട് എന്നാണറിവ്.. [കടപ്പാട് : Asianet News, 30th July]. പിന്നെ, ഞാന്‍‌ പടം കണ്ടില്ല.. ഇവിടെ റിലീസാ‍യില്ല.. വന്നാല്‍‌ കാണും...

  -അഭിലാഷ് (ഷാര്‍ജജ)
  [അഭിലാഷങ്ങള്‍‌]

  ReplyDelete