
മാര്‍വല്‍ കോമിക്സ് പുറത്തിറക്കിയിരുന്ന ‘ഫന്റാസ്റ്റിക് ഫോര്‍’ എന്ന കോമിക് സീരീസിന്റെ ചുവടുപിടിച്ച് 2005-ല്‍ പുറത്തിറങ്ങിയ ഫന്റാസ്റ്റിക് ഫോര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഫന്റാസ്റ്റിക് ഫോര്‍ - റൈസ് ഓഫ് ദി സില്‍വര്‍ സര്‍ഫര്‍’. ചിത്രത്തിന്റെ സംവിധാനം ടിം സ്റ്റോറി. മാര്‍ക്ക് ഫ്രോസ്റ്റ്, മൈക്കല്‍ ഫ്രാന്‍സ് എന്നിവരുടേതാണ് തിരക്കഥ. ഏവി എറാദ്, ബേണ്ട് ഏയ്ചിങര്, റാല്‍ഫ് വിന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കോസ്മിക് മേഖപടലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ശാസ്ത്രജ്ഞരായ റീഡ് റിച്ചാര്‍ഡ്സ്(ലോണ്‍ ഗ്രഫുഡ്), ബെന്‍ ഗ്രിം(മൈക്കല്‍ ചിക്ലിസ്), സൂസന് സ്റ്റോം(ജെസിക്ക അല്‍ബ), ജോണി(ക്രിസ് ഇവാന്‍സ്) എന്നിവര്‍ക്ക് അമാനുഷിക കഴിവുകള്‍ ലഭിക്കുന്നത് ആദ്യ ഭാഗത്തില്‍ നാം കണ്ടു. ഇവരോടൊപ്പം ചിത്രത്തിലെ വില്ലനായ വിക്ടറിനും(ജൂലിയാന് മക്.മഹോന്‍) ആമാനുഷികമായ കഴിവുകള്‍ ലഭിച്ചു. നാലുപേരും കൂടി വില്ലനെ കീഴ്പ്പെടുത്തുന്നതും, അവര്‍ അവരുടെ ശക്തികള്‍ പരോപകാരപ്രദമായി വിനിയോഗിക്കുവാനായി ഫന്റാസ്റ്റിക് ഫോര്‍ എന്ന പേരില്‍ ഒന്നിക്കുന്നതുമായിരുന്നു ഒന്നാം ഭാഗത്തിന്റെ അവസാനം. റിച്ചാര്‍ഡ് റീഡ് - മി.ഫന്റാസ്റ്റിക്, ബെന്‍ ഗ്രിം - ദി തിംഗ്, സൂസന് സ്റ്റോം - ഇന്‍വിസിബിള്‍ ലേഡി, ജോണി - ദി ഹ്യൂമന്‍ ടോര്‍ച്ച്, വിക്ടര്‍ - ഡോ.ഡൂം എന്നിങ്ങനെയാണ് അമാനുഷിക കഴിവുകളുള്ള ഇവരുടെ പുതിയ പേരുകള്‍.
സില്‍വര്‍ സര്‍ഫര്‍ അല്ലെങ്കില്‍ നോറിന് റാഡ്(ഡൌഗ് ജോണ്‍സ്) എന്ന അന്യഗ്രഹവാസി ഭുമിയെ നശിപ്പിക്കുവാനായെത്തുന്നു. അതിനു തടയിടുകയാണ് ഫന്റാസ്റ്റിക് ഫോറിന്റെ അടുത്ത ദൌത്യം. എന്നാല്‍ ഇവര്‍ നാലുപേരേക്കാളും ശക്തിമാനാണ് സില്‍വര്‍ സര്‍ഫര്‍. കൊല്ലപ്പെട്ടുവെന്നു കരുതപ്പെട്ടിരുന്ന വിക്ടര്‍/ഡോ.ഡൂം ഇതിനിടയ്ക്ക് തിരിച്ചെത്തുന്നു. ഭൂമിയെ രക്ഷിക്കുവാനായി ഫന്റാസ്റ്റിക് ഫോര്‍ വിക്ടറുമായി സന്ധി ചെയ്യുന്നു. എന്നാല്‍ സില്‍വര്‍ സര്‍ഫറിന്റെ ശക്തിമുഴുവന്‍ അയാള്‍ സഞ്ചരിക്കുന്ന സര്‍ഫിംഗ് ബോര്‍ഡിലാണെന്ന് മനസിലാക്കുന്ന വിക്ടര്‍, സര്‍ഫിംഗ് ബോര്‍ഡ് കൈക്കലാക്കുന്നു. വിക്ടറെ പരാജയപ്പെടുത്തി ഭൂമിയെ രക്ഷിക്കുന്നതെങ്ങിനെയെന്നതാണ് കഥയുടെ ഇതിവൃത്തം.
ഫന്റാസ്റ്റിക് ഫോര്‍ കാണുവാനെത്തുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്കുകള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രവും. കുട്ടികള്‍ക്ക് രസിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ തലത്തിലുള്ളവരാണെങ്കിലും, കൊച്ചു കൊച്ചു തമാശകള്‍ കാട്ടുന്നവരാണ് ഫന്റാസ്റ്റിക് ഫോറിലെ അംഗങ്ങള്‍ ഓരോരുത്തരും. സ്പൈഡര്മാന് 3-ന് സംഭവിച്ചതുപോലെ, കുട്ടിത്തം നഷ്ടപ്പെട്ടിട്ടില്ല ഈ ചിത്രത്തിന്. അനാവശ്യമായ വലിച്ചു നീട്ടലുകളും ഇതിലില്ല. ഈ കാരണങ്ങളാല്‍, ഈ സിനിമ ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകരെ നന്നായി രസിപ്പിക്കുക തന്നെ ചെയ്യും ഈ ചിത്രം, മറ്റുള്ളവര്‍ക്ക് “ഹൊ, ഒരു സിനിമ കണ്ടു കഴിഞ്ഞു” എന്നൊരു ബുദ്ധിമുട്ട് മനസിലവശേഷിപ്പിക്കാതെ സിനിമകഴിഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
•
Read More:
• Fantastic Four - Wiki
• Fantastic Four: Rise of the Silver Surfer - Wiki
--
Keywords: Fantastic 4, Four, Rise of the Silver Surfer, English, Movie, Review, Film, Cinema, in Malayalam, June Release, Mr. Fantastic, Invisible Woman, The Thing, The Human Torch
--
ഫന്റാസ്റ്റിക് ഫോര്‍ ചിത്രപരമ്പരയിലെ രണ്ടാമത്തേത്, ‘റൈസ് ഓഫ് ദി സില്‍വര്‍ സര്‍ഫര്‍’ എന്ന സിനിമയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ആദ്യ ഭാഗം കണ്ടില്ല. ഇത് കേട്ടപ്പോള്‍ രണ്ടും കാണണമെന്നു തോന്നി.
ReplyDeleteചിത്രത്തിന്റെ റിവ്യൂ പ്രകാരം മനസിലായത് ചിത്രം ബോറടിപ്പിക്കാതെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒന്നാണെന്നാണ്.. എന്നിട്ടും പത്തില്‍ അഞ്ച് മാര്‍ക്ക് മാത്രം.. അതെന്താണങ്ങനെ??
ReplyDeleteസുവിനോട്,
ReplyDeleteതീര്‍ച്ചയായും കാണൂ... :)
ബാലുവിനോട്,
:) ചിത്രം അത് ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകരെ (കുട്ടികളെ) നിരാശരാക്കില്ല എന്നതു ശരി; പക്ഷെ മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല, കാണുന്നത് ഒരു ബുദ്ധിമുട്ടായി തോന്നില്ല എന്നുമാത്രം. എന്നാല്‍ പല കുട്ടികള്‍ക്കുള്ള ചിത്രങ്ങളും ഏവര്‍ക്കും ആസ്വാദ്യകരമായി തീര്ന്നിട്ടുണ്ടെല്ലോ; ആ രീതിയിലേക്കൊന്നും ഇത് എത്തിയില്ല... അതുകൊണ്ടാണ് റേറ്റിംഗ് കുറഞ്ഞത്.(ചുരുക്കിപ്പറഞ്ഞാല്‍ റിവ്യൂ എഴുതിയപ്പോള്‍ കുട്ടികളാണല്ലോ ഇതിന്റെ പ്രധാന പ്രേക്ഷകര്‍ എന്ന് കണക്കിലെടുത്തു; റേറ്റിഗ് എന്റെ ആസ്വാദനത്തിനനുസരിച്ചുമായി)
--
അപ്പോ ചുരുക്കി പറഞ്ഞാല്‍ കുട്ടികള്‍ക്കും കുട്ടികളുടെ മനസ്സുള്ളവര്‍ക്കും പറ്റിയ പടം അല്ലേ??
ReplyDelete