
ഇന്ദ്രിയത്തിനു ശേഷം വീണ്ടുമൊരു പ്രേതസിനിമയുമായെത്തിയിരിക്കുകയാണ് സംവിധായകന് ജോര്‍ജ്ജ് കിത്തു. ചിത്രത്തിന്റെ നിര്‍മ്മാണം ബിഗ് ബെന്‍ ഫിലിംസ്. ഇതുവരെ മലയാളത്തിലിറങ്ങിയ യക്ഷിക്കഥകളുടെ ഒരു സങ്കരസൃഷ്ടിയാണിതിന്റെ കഥയും തിരക്കഥയും, എഴുതിയിരിക്കുന്നത് ദീപു കരുളായ്.
പൂജ (രമ്യ നമ്പീശന്), മെര്ലിന് (സാന്ദ്ര), മനീഷ (നീതു), മീന (അശ്വതി) എന്നിവര്‍ സഹപാഠികളാണ്. ഹോസ്റ്റലിലെ പഠിത്തം ശരിയാവാഞ്ഞ്, ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു കെട്ടിടത്തിലേക്ക് ഇവര്‍ താമസം മാറുന്നു. മൂന്നു നാലുമാസം മുന്‍പ് നവദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത തറവാട്ടിലേക്കാണ് ഇവര്‍ എത്തുന്നത്. അന്ന് ആത്മഹത്യചെയ്തവരിലൊരാളായ ഊര്‍മ്മിള (നിത്യ ദാസ്)യുടെ പ്രേതം പൂജയില്‍ പ്രവേശിക്കുന്നു. നന്മയുടേയും തിന്മയുടേയും ഭാഗത്തു നില്ക്കുന്ന രണ്ട് മോഡേണ്‍ മന്ത്രവാദികളാണ് വിഷ്ണു നാരായണ(ഷമ്മി തിലകനും)നും ശിവറാ(ഇന്ദ്രജിത്ത്)മും. ഇവരും ഊര്‍മ്മിളയുമായുള്ള ബല പരീക്ഷണവും, ഊര്‍മ്മിളയുടെ മരണത്തിനു പിന്നിലെ രഹസ്യവും, പ്രതികാരവമൊക്കെയാണ് ഇതിലെ കഥാതന്തു. പ്രേതം പ്രതികാരം ചെയ്യുവാന്‍ വര്‍ഷങ്ങളോളമോ തലമുറകളോളമോ കാത്തിരുന്നില്ല എന്നൊരു വ്യത്യാസം മാത്രം.
വലിച്ചു നീട്ടിയും അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചും കാണിക്കുന്ന ക്യാമറ കസര്‍ത്തുകള്‍, വെളുത്ത ചേല ചുറ്റി മുടിയഴിച്ച് നടക്കുന്ന യക്ഷി, പട്ടിയുടെ നിര്‍ത്താതെയുള്ള അസഹ്യമായ കുര, കൂട്ടത്തില്‍ കഥാപാത്രങ്ങളുടെ അലര്‍ച്ച, ആനയെ ചെണ്ടകൊട്ടി വിരട്ടുന്നതുപോലെയുള്ള ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക്. ഇത്രയുമായാല്‍ പ്രേതസിനിമയാവുമെങ്കില് ഇതും അതിലൊന്നു തന്നെ. എന്തുകൊണ്ടോ യക്ഷി ഇതില്‍ പാടുകയുണ്ടായില്ല. ഒരു പാട്ടു കാണിച്ചത്, പാട്ടാവണമെങ്കില്‍ അത് മൊത്തത്തില്‍ തിരുത്തിയെഴുതി വീണ്ടും സംഗീതം നല്‍കേണ്ട പരുവമായിരുന്നു. ഗാനചിത്രീകരണമാവട്ടെ, മലയാളം ആല്‍ബങ്ങളുടെ ചിത്രീകരണത്തിനേക്കാള് നിലവാരം കുറഞ്ഞതും. മൂന്നാമതൊരാള്‍ എന്ന ചിത്രം, മലയാളത്തിലിറങ്ങുന്ന പ്രേതസിനിമകളുടെ ശൈലിക്ക് ഒരു മാറ്റം വന്നു എന്നൊരു പ്രതീക്ഷ നല്കിയിരുന്നെങ്കില്, ഇത് ആ പ്രതീക്ഷ അപ്പാടെ തകര്‍ത്തു.
തരക്കേടില്ലാതെ അഭിനയിച്ചിരുന്ന ഷമ്മി തിലകനേയും ഇന്ദ്രജിത്തിനേയുമൊക്കെക്കൊണ്ട് ഈ വിധത്തില്‍ കോമാളിത്തരം കാട്ടിച്ചതിന് സംവിധായകന് പ്രത്യേക അഭിന്ദന്ദനമര്ഹിക്കുന്നു. ചിത്രത്തിലെ സംഭാഷണമാണ് അതിഗംഭീരം. ഒരുദാഹരണം: “ശിഷ്യാ, നിനക്കായി ഞാന്‍ മാറ്റിവെച്ച സമയം, അതിനെക്കുറിച്ചോര്‍ത്തു ഞാന്‍ കുണ്ഠിതപ്പെടുന്നു.” (ടി.വി.യിലെ ഏതെങ്കിലുമൊരു പുരാണസീരിയലിലെ മുനിവര്യന് പറയുന്ന രീതിയില്‍). ഏതു കാലത്താണോ ഈ കഥ നടക്കുന്നത്. കഥ നടക്കുന്ന നാട്ടിലും വീട്ടിലുമൊക്കെ പ്രത്യേക നിയമവ്യവസ്ഥയാണെന്നു തോന്നുന്നു. ആള്‍ക്കാരുടെ മരണം, തിരോധാനം ഇതൊക്കെ നടന്നിട്ടും കാര്യമായ ഒരന്വേഷണവുമില്ല.
ആദ്യ അരമണിക്കൂറോളം ചിത്രത്തിന് ഒരു നാലാംകിട നീലച്ചിത്രത്തിന്റെ ഭാവമാണ്. ഇത്രയും നായികമാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു തന്നെ, ഓരോ ഫ്രയിമിന്റേയും മൂലയ്ക്ക് വെറുതെ വന്ന് നില്ക്കുവാനും തെക്കുവടക്ക് നടക്കുവാനും പിന്നെ ഇടയ്ക്കൊക്കെ ഓടുവാനും മാത്രമാണ്. നായികമാരുടെ തലയും പാദവുമൊഴികെ ബാക്കിഭാഗങ്ങള്‍ മാത്രം കാണിക്കുന്ന ഷോട്ടുകള്‍ ആദ്യരംഗങ്ങളില്‍ ധാരാളം. ഇവയൊന്നും പോരാഞ്ഞ് കഥയ്ക്ക് കൊഴുപ്പുകൂട്ടുവാനാവും, വളരെ നിലവാരം കുറഞ്ഞ ചില പൈങ്കിളി രംഗങ്ങളും. ജോര്‍ജ്ജ് കിത്തു എന്ന സംവിധായകന്റെ നിലവാരമല്ല ഇതു കാണുവാന്‍ വന്നിരിക്കുന്ന പ്രേക്ഷകര്‍ക്ക് എന്ന സാമാന്യബോധത്തോടെയെങ്കിലും അടുത്ത ചിത്രമെടുക്കണമെന്ന, അങ്ങിനെയൊരു കടുംകൈ നിര്‍ബന്ധമാണെങ്കില്‍, ഒരപേക്ഷയേ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനുമുണ്ടാകുവാന് തരമുള്ളൂ.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സൂര്യകിരീടം - മലയാളം മൂവി റിവ്യൂസ്
• സൂര്യകിരീടം - ഇന്ദുലേഖ
Read More:
• IndiaGlitz
• NowRunning
• Sify Movies
Keywords: Sooryakireedam, Soorya Kireedam, Suryakireedam, Surya Kireedam Indrajith, George Kithu, Remya Nambeesan, Nithya Das, Horror, Malayalam Film Review, Movie, Cinema, May Release
--
പാതിരാവില്‍, നിലാവെളിച്ചത്തില്‍, വെള്ളച്ചേലചുറ്റി, മുടിയഴിച്ച് അവളെത്തി: ഊര്‍മ്മിള. തന്റെ മരണത്തിനു കാരണമായവരോട് പ്രതികാരം ചെയ്യുകയാണവളുടെ ലക്ഷ്യം. അതിനായി കോളേജ് വിദ്യാര്‍ത്ഥിനിയായ പൂജയില്‍ അവള് പ്രവേശിക്കുന്നു.
ReplyDeleteമലയാളത്തില്‍ മറ്റൊരു പ്രേത സിനിമകൂടി. ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത, സൂര്യകിരീടം എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
അപ്പൊ ഇതൊരു ഫാമിലി എന്റെര്‍ടെയിനര്‍ ആണെന്ന് മനസ്സിലായി....
ReplyDeleteകഷ്ടം....ആധാരം എന്ന തന്റെ കന്നിച്ചിത്രത്തിലൂടെ എന്ത് പ്രതീക്ഷ നല്‍കിയതാണു ഈ ജോര്‍ജ്ജ് കിത്തു....
ആദ്യ അരമണിക്കൂറോളം ചിത്രത്തിന് ഒരു നാലാംകിട നീലച്ചിത്രത്തിന്റെ ഭാവമാണ്
ReplyDeleteഹരി നാലാംകിട നീലച്ചിത്രമൊക്കെ കാണുമല്ലേ.. മോശം മോശം..
ഇതല്ലാതെ ഈ സിനിമയെ പറ്റി എന്തു പറയാന്‍.. :-)
അസഹ്യമായ പട്ടിയുടെ നിര്‍ത്താതെയുള്ള കുര aano , atho പട്ടിയുടെ നിര്‍ത്താതെയുള്ള, അസഹ്യമായകുര aano?
ReplyDeleteആധാരത്തിനു ശേഷം സവിധവും ജോര്‍ജ്ജ് കിത്തുവില് നിന്നുണ്ടായി. ഡയറക്ടറായും അസി.ഡയറക്ടറായും പ്രവര്‍ത്തിച്ച സിനിമകളുടെ ലിസ്റ്റ് ഇവിടെ. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം!
ReplyDeleteസിജുവിനോട്,
ഈയൊരു കൊട്ട് ഞാന്‍ പ്രതീക്ഷിച്ചതു തന്നെ... :)
അനൂപിനോട്,
ഞാന്‍ അങ്ങിനെയാണല്ലോ എഴുതിയിരിക്കുന്നത്... ;)
തിരുത്തിന് നന്ദി.
--
രാം ഗോപാല്‍ വര്‍മ്മയുടെ “വാസ്തുശാസ്ത്ര” കണ്ടപ്പോള്‍ തീരുമാനിച്ചതാണ് ഇനി ഒരു പ്രേതപ്പടം കാണാന്‍ തീയറ്ററില്‍ പോകില്ല എന്ന്..
ReplyDeleteഎന്തായാലും സൂര്യകിരീടം എന്റെ പ്രതീക്ഷ തെറ്റിച്ചില്ല..!
റിവ്യൂ കൊള്ളാം.. വായിച്ചിട്ട് സത്യത്തില്‍ ചിരി വന്നു.. ഹരീഷേട്ടന്റെ തീയറ്ററിലെ അവസ്ഥയേ..! :)
ഇങ്ങനെയുള്ള സിനിമകള്‍ ഇടയ്ക്ക് കാണുന്നത് നല്ലതാണ്. അപ്പോഴേ നല്ല സിനിമയുടെ വില അറിയൂ.
ReplyDelete"തരക്കേടില്ലാതെ അഭിനയിച്ചിരുന്ന ഷമ്മി തിലകനേയും ഇന്ദ്രജിത്തിനേയുമൊക്കെ ഈ വിധത്തില്‍ കോമാളിത്തരം കാട്ടിച്ചതിന് സംവിധായകന് പ്രത്യേക അഭിന്ദന്ദനമര്ഹിക്കുന്നു"
ReplyDelete:)
ഭരതന്റെ അസിസ്റ്റന്റായിരുന്ന ഒരാളാണ് കിത്തു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒന്നും പഠിച്ചില്ലേ?
ReplyDeleteആധാരം പോലുള്ള സിനിമ സംവിധാനം ചെയ്ത് തുടക്കം കുറിച്ച കിത്തുവിനെ ഏതോ പ്രേതം ബാധിച്ചിരിക്കുന്നു.
ReplyDeleteബാലുവിനോട്,
ReplyDeleteരാംഗോപാല്‍ വെര്‍മ്മയുടെ ഭൂത്, ഡര്ന ചിത്രപരമ്പരയിലെ ചിത്രങ്ങളൊക്കെ ബോറായില്ല (ഡര്ന ചിത്രങ്ങള്‍ അത്രയ്ക്ക് നന്നായുമില്ല), അല്ലേ? ഈ പറഞ്ഞ ചിത്രം ഞാന്‍ കണ്ടിട്ടില്ല.
ശാലിനിയോട്,
പ്രോത്സാഹനത്തിനു നന്ദി... ;)
വി.എമ്മിനോട്,
നന്ദി... :)
മാരാര്‍,
അച്ഛന് ആനപ്പുറത്ത് തിടമ്പേറ്റിയെന്നു കരുതി... :)
മുംസിയോട്,
അതിന്റെ ബാധയൊഴിപ്പിക്കുന്ന ഒരു സിനിമയാവട്ടെ അടുത്തത്, അല്ലേ? ;)
--
എങ്ങനെ സഹിച്ചു മാഷേ..?
ReplyDeleteഎന്റെ കാശ് പോയതാ...
ഒരു &*^!*@&#* പടം (തെറി തന്നെയാ ഉദ്ദേശിച്ചത്)
എന്തായാലും പടം നന്നായി ഓടും. (പെട്ടിയിലിരുന്ന്, distributors ന്റെ തോളിലേറി, തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്ക്)
Surya Kireedam has been ripped apart. That, too, a film by George Kithu. So much promise, very little to deliver. Meanwhile, Haree, please read a review of 'Veyil' by my friend. I just LOVED it. Please have a look at it: www.vilakudy.blogspot.com
ReplyDelete