
ഡ്രാമ - ആക്ഷന്‍ ചിത്രങ്ങളാണല്ലോ സാധാരണയായി മലയാളത്തിലെത്താറുള്ളത്. സയന്‍സ് ഫിക്ഷനുകളും ഫാന്റസികളും വളരെ വിരളമായേ മലയാളത്തില്‍ പരീക്ഷിക്കപ്പെടാറുള്ളൂ. അത്തരത്തിലുള്ള ഒരു കഥയാണ് ‘അതിശയന്‍’ എന്ന ചിത്രത്തിലൂടെ സംവിധായകന് വിനയന് പറയുന്നത്. വിനയന്റെ തന്നെയാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്.
ഫാദര്‍ ചന്തക്കാടന് എന്ന വികാരി (തിലകന്) എടുത്തു വളര്‍ത്തിയ ഒരു പെണ്‍കുട്ടിയാണ് മായ (കാവ്യ മാധവന്). ഇപ്പോളൊരു ജേര്‍ണലിസ്റ്റായ മായ ന്യൂ വിഷന്‍ എന്ന ഒരു ടെലിവിഷനില്‍ ജോലി നോക്കുന്നു. അനാഥത്വത്തിന്റെ വേദനയറിഞ്ഞതിനാല്, അനാഥരായ പത്തു കുട്ടികളെ എടുത്തു വളര്‍ത്തുകയും ചെയ്യുന്നുണ്ട് മായ. അതില്‍ മിടുക്കനായ ഒരു കുട്ടിയാണ്, ദേവനെന്ന് വിളിക്ക്ക്കുന്ന ദേവദാസ് (മാസ്റ്റര്‍ ദേവദാസ്). അയല്പക്കത്ത് പുതുതായി താമസത്തിനെത്തുന്ന ആര്. ശേഖര്‍ (ജാക്കി ഷ്രോഫ്) എന്ന ശാസ്ത്രഞ്ജന്റെ പരീക്ഷണങ്ങളില്‍ ഉത്സുകനായ ദേവന് അദ്ദേഹത്തിന്റെ പരീക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകനാവുന്നു. ശേഖര്‍ മനുഷ്യരെ അദൃശ്യരാക്കുവാനുള്ള ശ്രമത്തിലാണ്, ഒടുവില്‍ അദ്ദേഹം അതില്‍ വിജയിക്കുന്നു. ഇതു കാണുന്ന ദേവന്, മായേച്ചി അപകടത്തിലാവുന്ന അവസരത്തില്‍, രക്ഷപെടുത്തുവാനായി ആ മരുന്നെടുത്തു കുടിക്കുന്നു. ആദ്യം അപ്രത്യക്ഷനാവുന്ന ദേവന്, പിന്നീട് ഭീകരരൂപിയായി മാറുന്നു.
ഇത് പൂര്‍ണ്ണമായും കുട്ടികള്‍ക്കുള്ള ഒരു ചിത്രമാണെന്നൊന്നും പറയുവാന്‍ കഴിയുകയില്ല. ഐസ്ക്രീം പെണ്‍വാണിഭവും, സ്മാര്‍ട്ട് സിറ്റിയും ഒക്കെ ഇതില്‍ വിഷയമാവുന്നുണ്ട്. മുനവെച്ചുള്ള സംഭാഷണങ്ങളും ധാരാളം. Hollow Man എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ മനുഷ്യനെ അദൃശ്യനാക്കുവാന് പരീക്ഷണം നടത്തുന്ന ലാബും ഇതിലെ ലാബും കണ്ടാല്‍ ആനയും കുഴിയാനയും പോലെയിരിക്കും. ഇന്നിവിടുത്തെ സാധാരണ കോളേജുകളിലുള്ള ലാബുകള്‍ പോലും ഇതിലും മെച്ചമാണ്. പിന്നീട് കഥയില്‍ വരുന്ന പലഭാഗങ്ങളും ‘കഥയില്‍ ചോദ്യമില്ല’ എന്ന യുക്തിക്ക് വിടുന്നതാവും ഭംഗി.
ചിത്രത്തിലെ ഗ്രാഫിക്സ് വിചാരിച്ചത്രയും മോശമായില്ല. പണ്ട്, എന്റെ കുട്ടിക്കാലത്ത് Giant Robot എന്ന പെരില്‍ ഒരു കുട്ടികള്‍ക്കുള്ള സീരിയലുണ്ടായിരുന്നു, ഞായറാഴ്ച വൈകുന്നേരം, സിനിമയ്ക്ക് തൊട്ടു മുന്‍പ്. ആ കാലഘട്ടത്തില്‍ ഇതു വന്നിരുന്നെങ്കില്‍ വളരെ നന്നായിരിക്കുന്നു എന്ന് പറയാമായിരുന്നു. ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, ദേവന്, രാജന് പി. ദേവ്, കാര്‍ത്തിക, ജയസൂര്യ, ഹരിശ്രീ അശോകന്, ഇന്ദ്രന്‍സ്, പക്രു, മച്ചാന് വര്‍ഗീസ്, മാള, ഉഷ എന്നിങ്ങനെ ഇരുപക്ഷത്തുമായി ഒട്ടനവധി അഭിനേതാക്കളെത്തുന്നുണ്ട്. പാട്ടിനു വേണ്ടി പാട്ടുകളും, തമാശക്കു വേണ്ടി കോമാളിത്തരങ്ങളും ചിത്രത്തില്‍ അവിടെയുമിവിടെയും ചേര്‍ത്തിട്ടുമുണ്ട്. നൂതന സാങ്കേതിക വിദ്യകളുടെ വിദഗ്ദ്ധമായ ഉപയോഗത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രങ്ങള്‍ കാണുവാന്‍ ലഭ്യമായ കേരളത്തിലെ ഇന്നത്തെ കുട്ടികള്‍ക്ക്, ഈ അമച്വെര്‍ ഗ്രാഫിക് സൃഷ്ടി കണ്ടിഷ്ടപ്പെടുവാന് കഴിയുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണണം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• അതിശയന്‍ - ഇന്ദുലെഖ
• അതിശയന്‍ - മലയാളം മൂവി റിവ്യൂസ്
Read more:
• Athisayan - IndiaGlitz
• Athisayan - NowRunning
• Athisayan - Sify Movies
--
Keywords: Athisayan, Vinayan, Kavya Madhavan, Jackie Shroff, Master Devadas, Vishu Release, Malayalam Movie Review, Film, Cinema
ദേവനെന്ന ദേവദാസ്, അദൃശ്യനാവാനുള്ള മരുന്ന് കഴിച്ച് അതിശയനായി മാറുന്ന കഥയാണിത്. ചേച്ചിയെ രക്ഷിക്കുവാനായി അദൃശ്യനാവുന്ന ദേവന് പിന്നീട് ഏറെ നേരം കഴിഞ്ഞും ദൃശ്യനാവുന്നില്ല. ഒടുവില്‍ അദൃശ്യനായിരിക്കെ വെടിയേല്‍ക്കുന്ന ദേവന് ഭീകരരൂപിയായി മാറുന്നു.
ReplyDeleteസയന്‍സ് ഫിക്ഷന്‍ - ഫാന്റസി വിഭാഗത്തിലുള്ള വിനയന്റെ പുതിയ പരീക്ഷണം - അതിശയന്‍, ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ഞാന്‍ സാധാരണ വിനയന്റെ പടം ഓടുന്ന തീയെറ്ററിന്റെ അടുത്തു പോലും പോകാറില്ല. അത്ര താല്പര്യം ആണ്. ഹരിയുടെ റിവ്യൂ വായിച്ചപ്പൊ തന്നെ തൃപ്തി ആയി :) ഹരീ, എല്ലാം വായിക്കാറുണ്ട് കേട്ടോ. Thanks for doing a good job for us
ReplyDeleteqw_er_ty
ഇതെന്തു പറ്റി ഇവിടെ കമന്റ് moderated ആണല്ലോ?
ReplyDeleteചുരുക്കിപ്പറഞ്ഞാല്‍ ഒരു Hollow Man + Hulk വിത്ത് എ വിനയന് ടച്ച് പോലെയാണോ ഹരീ. ഈ വിനയന് സാറിന്റെ ഒരു കാര്യം.
ReplyDeleteപിന്നെ ആ പഴയ ടിവീ സീരിയലിന്റെ പേര് Giant Robot എന്നാണ് എന്ന് തോന്നുന്നു. ഞാനും കാണാറുണ്ടായിരുന്നു അത്.
ഞാന്‍ വിനയന്റെ ആകാശഗംഗ കണ്ടതില്‍ പിന്നെ വിനയന്റെ പടം ഫാന്റസിയാണെന്നറിഞ്ഞാല് ആവഴിക്ക് പോകാറില്ല.
ReplyDeleteഹരീ റിവ്യൂ നന്നായിരിക്കുന്നു.
ജയന്റ് റോബോര്‍ട്ട് ആണൊ ഹരി?
ReplyDeleteദേ എന്റെ പഴ്യ ഒരു ഓര്മ്മക്കുറിപ്പ്സ്
അപ്പോള്‍ ഒരു സേം പിഞ്ചേ! :)
haree
ReplyDeleteappol e vinayan padavum pathivu pallavi thanne alle?? Pavam Gokulam Gopalan...Financenu kittunna kasokke filmil thulachu alle?Sangadamundu(nattukaran ane!!!!)..Pazhashiraja yum angeranu produce cheyyan ponnathu athenkilum rakshappettal mathiyayirunnu...Vinayante Athbudha Deepu thamilil remake enno dub enno parayan pattatha avasthayil release cheythittundu...Vinayan pazhaya Engineer panikku thanne ponnathavum mecham!!!!
ഹരീ..
ReplyDeleteവിനയന്റെ പടങ്ങള്‍ കാണില്ലെന്ന് (തീയറ്ററില്‍ പോയി) വളരെ മുമ്പേ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഒടുക്കം കണ്ടത് സത്യം ആയിരുന്നു. അത് കണ്ടതോടെ ഇനിയെന്തായാലും കാണില്ലെന്ന് ഉറപ്പിച്ചു.
വിനയന്റെ ചിത്രങ്ങള്‍ പലതും നല്ല തീം ഉണ്ടാകാറുണ്ടെങ്കിലും അത് സംവിധാനം ചെയ്തു കുളമാക്കും. അമിതമായ നാടകീയത, കൃത്രിമമായ സംഭാഷണങ്ങള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, അസഹനീയമായ കോമാളിത്തരങ്ങള്‍, പിന്നെ ഒരു കുളിസീനും എല്ലാ സിനിമയിലും കാണും. ഇതൊക്കെ പോരാഞ്ഞോ അഭിമുഖം വല്ലോം കേട്ടാല്‍ ഇങ്ങേരെ കഴിഞ്ഞേ ഈ ലോകത്ത് വേറേ സംവിധായകനുള്ളൂവെന്നു തോന്നും.
അതിശയനും വിത്യസ്തമല്ലെന്നറിഞ്ഞപ്പോള് സന്തോഷം :-)
ന്യൂ വിഷന്‍ എന്ന ഒരു ടെലിവിഷനില്‍
അതേതു ടെലിവിഷനാ :-)
എന്റെ കുട്ടിക്കാലത്ത് Robot എന്നോ മറ്റോ പെരില്‍ ഒരു കുട്ടികള്‍ക്കുള്ള സീരിയലുണ്ടായിരുന്നു
അതു ജെയിന്റ് റോബോട്ട്. എന്താ അടിപോളി സീരിയലായിരുന്നു. ഒരെണ്ണം പോലും കാണാതെ വിട്ടിട്ടില്ല. അതു കഴിഞ്ഞു വന്ന കുട്ടികള്‍ക്കുള്ള സീരിയല്‍ കണ്ടിട്ടുണ്ടോ. ഒരു ഉച്ചപ്പടമായിരുന്നു
ആര്.ആറിനോട്,
ReplyDeleteകമന്റിനും നന്ദി :) ചില വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കമന്റിലൂടെ വന്നതുകൊണ്ടാണ് മോഡറേഷന് വെച്ചത്. വിമര്‍ശനങ്ങളെ മുക്കുക എന്നൊരു ഉദ്ദേശമില്ലാട്ടോ... :)
വിപിനോട്,
അങ്ങിനെയൊന്നും പറയുവാന്‍ കഴിയുകയില്ല, അങ്ങിനെവല്ലതും ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനേന്ന് തോന്നുന്നു. ശരിയായ പേരിന്ന് നന്ദി... :) റിവ്യൂവില്‍ തിരുത്തിയിട്ടുണ്ട്.
സാലിം,
നന്ദി... :)
ഇഞ്ചിയോട്,
സേം പിഞ്ച് :) ഓര്മ്മക്കുറിപ്പ്സ് വായിച്ചൂട്ടോ. ജയന്റ് റോബോട്ടിന്റെ സമയത്ത് ഞങ്ങളുടെ വീട്ടില്‍ ടി.വി. ഉണ്ടായിരുന്നില്ല, അതു കൊണ്ട് അടുത്ത വീട്ടില്‍ പോയാണ് കാണല്‍. കുറേപ്പേരുണ്ടാവും എന്നേപ്പോലെ... ഹൊ, എന്തൊരു രസമായിരുന്നു... എന്നാലും ഇത്രയുമൊക്കെ ഓര്‍ത്തു വെച്ചുവോ, എനിക്ക് കഥാപാത്രങ്ങളും കഥയുമൊന്നും ഓര്‍ക്കുവാന്‍ കഴിയുന്നില്ല...
ഷജീറിനോട്,
കഴിഞ്ഞ നെഹ്രുട്രോഫി വള്ളം കളിക്കും പുള്ളി കുറേ കാശിറക്കിയിരുന്നല്ലോ, ഒരു വള്ളത്തിന്റെ ക്യാപ്റ്റനാകുവാന്‍... പഴശ്ശിരാജ രക്ഷപെടുമായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ കൈയില്‍ കാശുണ്ടെങ്കില്‍, അത് ഇങ്ങിനെ സമൂഹത്തില്‍ ചിലവഴിക്കപ്പെടട്ടേന്നേ... :)
സിജുവിനോട്,
ഇതില്‍ കുളിസീനില്ലായിരുന്നു, പക്ഷെ ജയസൂര്യ-കാവ്യയുടെ മഴസീനുണ്ട്, ഒരു പാട്ടില്‍. :). ന്യൂ വിഷന്‍, അത് ഡമ്മിയാണ്. *****വിഷനെ ഇടയ്ക്കിടെ കൊട്ടുന്നുമുണ്ട് അതില്‍. അത് കഴിഞ്ഞേതാണ് വന്നത്? എനിക്ക് ഓര്‍മ്മയില്ല...
--
ഹഹഹ..
ReplyDeleteഹരിയുടേ റിവ്യൂസ് വായിക്കാന്‍ നല്ല രസാണ്.
ഹോളിവുഡിനെ കവച്ചു വയ്ക്കുന്ന സാങ്കേതികത്തികവുള്ള വിനയന് ഹൊറര്‍ ചിത്രം ഒന്നു പണ്ടു കണ്ടതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല.
പിന്നങ്ങേരടേ പടത്തിന്റെ സി ഡി കണ്ടാല്‍ തന്നെ ഞാന്‍ തല്ലിപ്പൊട്ടിക്കും.
കീര്‍ത്തിചക്രയെ പച്ചയായ പട്ടാള സിനിമ എന്നൊക്കെ വിളിച്ച് പട്ടാളക്കാരെ അധിക്ഷേപിക്കുന്നത് പോലെയാണ് ഇത്.
വിനയന്റെ കോപ്രായമൊക്കെ കണ്ടാല്‍ ഹോളിവുഡുകാര്‍ സ്വയം കുത്തിമരിക്കും.
ബട്ട്.....
ഹോളിവുഡിലും ഗ്രാഫിക്സ് ഒന്നും അത്രക്കും പെര്‍ഫെക്റ്റല്ല..ഇപ്പോഴും. എല്‍.ഒ.റ്റി.ആറില്‍ ഓള്‍മോസ്റ്റ് പെര്‍ഫെക്റ്റ് ആയിരുന്നു.
ഹള്‍ക്കില്‍ മഹാബോറായിത്തോന്നി. കിംഗ് കോംഗില്‍ കൊള്ളാം. എങ്കിലും വ്യത്യാസം സൂക്ഷിച്ച് നോക്കിയാല്‍ കാണാം.(കിംഗ് കോംഗ് ഒഴികെ)
ശേഖറിന്റെ ലബോറട്ടറി കുഴിയാനയായതിന്റെ കാരണം മൂപ്പര് ആയുര്‍വ്വേദ ഒറ്റമൂലിയാകും കണ്ടെത്തിയത്.
ഒരു അരകല്ലും അമ്മിയും പോരേ?
:-)
ഹരീ,താങ്കളെ സമ്മതിച്ചിരിക്കുന്നു! തൊട്ടിപ്പടങ്ങള്‍ പോലും കുത്തിയിരുന്നു കണ്ട് റിവ്യൂ ചെയ്യുന്നതിന്.
ReplyDeleteകേരളത്തിലെ പിള്ളേരല്ലേ ഈ ഗ്രാഫിക്സൊക്കെ മതി, ഇത് കണ്ട് അവര്‍ തൊള്ള പൊളിച്ചോളും എന്ന് വിനയന് കരുതിക്കാണും.
ReplyDeleteമോനേ വിനയാ,
ലോര്‍ഡ് ഓഫ് ദി റിങ്സില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച ഗോളം (?) എന്നോ മറ്റോ ഉള്ള കഥാപാത്രം ഉണ്ടാക്കിയത് മായ എന്ന സോഫ്റ്റ്വെയറാണ്. അതിനെ പറ്റി ചര്‍ച്ച ചെയ്ത് കളിക്കുന്ന മലയാളി പിള്ളേരുടെ ഇടയിലാണ് ഈ ചീള് മായേച്ചി. പിന്നെ വേറെ ഒരു ചോയ്സ് ഇല്ലാത്തോണ്ട് ഈ പടം ചിലപ്പോള്‍ സാമ്പത്തികമായി വിജയിച്ചേക്കും. അത്രയല്ലെ വിനയന് & കോ വിനും വേണ്ടൂ. ;-)
ദില്‍ബൂ, അരവീ, സത്യം (ഇതു വിനയന്റെ സത്യമല്ല)
ReplyDeleteഎന്തൂട്ട് ചവറു സാധനങ്ങളാ അങ്ങോരു ഇറക്കി വിടുന്നത്. എന്നിട്ട് ചീള് മീഡിയ കവറേജും. ഈ "ഹോളിവൊഡിനെ വെല്ലുന്ന" എന്നൊക്കെ പറയുന്നവര്‍ക്കു തലക്കു നല്ല സ്ഥിരതയില്ലേ തൃപ്രയാറപ്പാ എന്ന് ഞാന്‍ പലപ്പോഴും അന്തിച്ചിട്ടുണ്ട്. ഓര്‍മ്മയുണ്ടോ അങ്ങേരുടെ "ഇന്‍ഡിപ്പെന്റന്‍സ്"...ശരണം വിളിച്ചു പോയി അതു കണ്ടിട്ട്. അതിനു ശേഷം അങ്ങേരുടെ ഒരു പടവും പോയി കണ്ടിട്ടില്ല. കുറേ നാളായി ഈ സൈസ് സംവിധായകന്മാരുടെ പിടിയില്‍ നിന്നു നമ്മുടെ മലയാളം രക്ഷപ്പെട്ടു വര്യാരുന്നു. ദേ പിന്നേം വരണു... ഇങ്ങേര്‍ക്ക് ആ ഇലക്ട്രിസിറ്റി ബോഡില്‍ തന്നെ ഇരുന്നാ പൊരേര്ന്നോ...?
Vinayan must be the most-hated director in Malayalam. Even in the industry, it seems, there are not many who lent him a suporting hand. Apparently, he had a huge fight with even Mohanlal years ago. But any number of bad reviews or such hostile reactions don't have any effect on Vinayan. He keeps taking such third-rate movies. Vasanti, Lakshmiyum Pinne Jhanum, I think, was good till the first half. Then I saw Vellinakshatram, which I could not sit through.
ReplyDeleteഅരവിന്ദിനോട്,
ReplyDelete:) അതെ ഹള്‍ക്കില്‍ അത്രയ്ക്ക് നന്നായില്ല; പക്ഷെ സ്പൈഡര്‍ മാന്‍, ജുറാസിക് പാര്‍ക്ക്, ടൈറ്റാനിക്, സ്റ്റാര്‍ വാര്‍സ്, മെട്രിക്സ്... അങ്ങിനെയെത്രയേത്ര... പിന്നെ 2ഡി ചിത്രങ്ങള്‍ വേറേയും. അതന്നെ, ഏതോ രണ്ടുമൂന്ന് ഔഷധങ്ങള്‍ ഇവിടെയുള്ള കാടുകളില്‍ നിന്നുമേ കിട്ടുകയുള്ളൂ, അതുകൊണ്ട് പരീക്ഷണം മൊത്തത്തില്‍ കേരളത്തിലേക്കാക്കി... എന്തൊരു ബുദ്ധി!
സുരലോഗത്തോട്,
:) (ചീത്തപറഞ്ഞതല്ലല്ലോ, അല്ലേ? ;)
ദില്‍ബുവിനോട്,
സത്യത്തില്‍ ചോയ്സ് ഉള്ളതാണെന്നു തോന്നുന്നു ചിത്രത്തിന്റെ വെല്ലുവിളി, മലയാളത്തില്‍ ചോയ്സില്ല, പക്ഷെ മൊത്തത്തില്‍ അങ്ങിനെയല്ലല്ലോ! സാമ്പത്തികമായി വിജയിക്കുമൊ? ആവോ!
അനിയന് കുട്ടിയോട്,
ഏതോ ഒരു ടെലിവിഷനില്‍ പറയുന്നതു കേട്ടു, ലണ്ടനിലോ മറ്റോ ആണത്രേ ഇതിന്റെ ഗ്രാഫിക്സ് വര്‍ക്ക് നടന്നത്. ഗ്രാഫിക്സ് വര്‍ക്കിന്റെ ആധിക്യം കാരണം ഒരു വര്‍ഷമാണ് റിലീസിംഗ് താമസിച്ചത്...
എന്നാലും എല്ലാവര്ക്കും സംവിധായകന് വിനയനെ ഇത്ര കാര്യാണെന്ന് അറിഞ്ഞില്ല. :) പിന്നെ ഒന്നുണ്ട്, കാക്കയ്ക്കും തന് കുഞ്ഞ് പൊന്‍കുഞ്ഞ്, അല്ലേ? അതുകൊണ്ട് വിനയന് ഇത് വളരെ മികച്ച ചിത്രമാണെന്നു മീഡിയയില്‍ പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ പോവണ്ട... :)
--
ഭായ്.
ReplyDeleteസുരേഷ് ഗോപിയുടെ ഡിറ്റക്റ്റിവ് കണ്ടോ..
ഒരു പ്രതീക്ഷയുമില്ലാതെ വെറുതെ പോയതാണ്. പക്ഷേ, ഇഷ്ടമായി.
സംവിധാനത്തില്‍ കുറെ പോരായ്മകള്‍ അവിടെയും ഇവിടെയുമൊക്കെ തോന്നുമെങ്കിലും കഥ വളരെ ശക്തമായി തോന്നി. പിന്നെ നല്ല വേഗത ഉണ്ട്. ക്ലൈമാക്സ് വളരെ നന്നായി. അമിതമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടി ഇല്ലാതെ തന്നെ ആകാംക്ഷ അവസാനം വരെ നില നിര്‍ത്തുന്ന ഒരു പടം. ജിത്തു ജോസഫ് എന്നാണു സംവിധായകന്റെ പേര്. ഒന്നു കണ്ടു നോക്കൂ.. കാശു മുതലാവും തീര്‍ച്ച. (ഇനി ഇഷ്ടായില്ലെങ്കില്‍..ഞാനിതു പറഞ്ഞിട്ടേ ഇല്ല.)
അനിയന്‍കുട്ടിയോട്,
ReplyDeleteഞാനത് കണ്ടിരുന്നതാണ്. റിവ്യൂ ഇവിടെ വായിക്കാം. (വലതുവശത്ത്, Blog Archive എന്നതിലെ ആരോകളില്‍ ക്ലിക്ക് ചെയ്ത് എക്സ്പാന്‍ഡ് ചെയ്താല്‍, മുന്‍പ് വന്നിട്ടുള്ള റിവ്യൂകള്‍ കാണുവാന്‍ സാധിക്കും.)
--
its your fate, hari to see these kind of moovies just to keep this column going ! anyway keep posting. we will read.
ReplyDelete-----------------------------
ReplyDeleteഹരിയേട് ഒന്ന് പറയട്ടെ, ആളുകളെ പേര് എടുത്ത് പറയുംപോള്(ആദ്യമെക്കിലും) “ശ്രീ(sree)” എന്നു പറഞ്ഞാല്‍ ഭാഷക്ക് ഒരു മാന്യത തോന്നും. , അത് വിനയന് ആയലും, അടൂര്‍ ആയാലും.
-----------------------------
ശ്രീ:വിനയനെ പലരും വ്രിത്തി കെട്ടവനായും,തൊട്ടിയായും,ഒന്നിനും കോള്ളാത്തവനായും എഴുതിയിരിക്കുന്നതു കണ്ടു. അത്രക്കു വേണ്ടീയിരുന്നില്ല.പല കാരണങ്ങളാലും
മലയാള സിനിമയില്‍ എടുക്കാന്‍ കഴിയില്ല എന്ന് ഇവിടുത്തെ സൂപ്പര്‍ സംവിധായകര്‍ വിശ്വസിച്ചിരുന്ന പല തീമും വെള്ളിത്തിരയില്‍ എത്തിച്ചവനാണ് ശ്രീ:വിനയന്. മലയള സിനിമ, പ്രതിസന്ധിയുടെ ഉച്ച്സ്തായുയില് പോലും സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി പടം വിജയിപ്പിച്ച് നിര്‍മ്മാതാവിന് ലാഭമുണ്ടാക്കികോറ്റുത്തു, അയാള്‍.
ഇപ്പോഴത്തെ ഒരു സൂപ്പര്‍ താരവുമയി ഉണ്ടായ ഒരു ഉടക്കിന്റെ പേരില്‍,ആ താരത്തിന്റെ സ്വാധീനം മൂലം ,വര്‍ഷങ്ങളോളം സിനിമാ ഇന്‍ഡസ്റ്റ്രി ക്ക് അകത്തു കടക്കാനാവാതെ, വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു മനുഷ്യന് ആണ് അയാള്‍.
അന്ന് പലരും അത് വിസ്വസിച്ചിരുന്നില്ല എക്കിലും ഇന്ന് ശ്രീ:തിലകനിലൂടെയും,ശ്രീ:സുരേഷ് ഗോപിയിലൂടെയും ,ശ്രീ:പ്രിധ്വി രാജിലൂടെയും ,ശ്രീ:ജയറാമിലൂടെയും ജനം അതു അറിയുന്നു,അറിഞ്ഞു വരുന്നു.കഴിവുണ്ടായിട്ടും അത് തെളിയിക്കന്‍ പറ്റാത്ത അവസ്ത, അത് അനുഭ്വിച്ചാലെ മനസ്സിലാകു.
ആളുകള്‍ പല തരക്കാരായിരിക്കും. ഏതു പാട്ടുകാരനെ ആണ് ഇഷ്ടം എന്നു കലാരംഗ്ഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളോട് ചോദിച്ചാല്‍, ആരെയും വെറുപ്പിക്കാതിരിക്കാന്‍, എല്ലാ പാട്ടുകാരുടെയും പേരു പറയുക എന്ന ഒരു ടാക്ടിക്കല്‍ സംസ്ക്കാരം ഈയിടെ ആയി നമ്മിടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്.
ആണത്തത്തോടെ പറയുന്നവര്‍ ഇപ്പോഴുമുണ്ട്. ശ്രീകുമാരന്‍ തമ്പിയെ നോക്കു. തിലകനെ നോക്കു. വിനയന് ആരെയും സുഖിപ്പിച്ചു കോണ്ട് സംസാരിക്കണ്ടതിന്റെ ആവശ്യമില്ല.എന്തും ചെയാമെന്ന ത്ന്റേടം ഇപ്പോഴും അയാളില്‍ ബാക്കി ഉണ്ട്.അത് അഹങ്കാകാരമായി തോന്നാം.
“അമിതമായ നാടകീയത, കൃത്രിമമായ സംഭാഷണങ്ങള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, അസഹനീയമായ കോമാളിത്തരങ്ങള്‍, പിന്നെ ഒരു കുളിസീനും എല്ലാ സിനിമയിലും കാണും“ എന്നു വായിച്ചു. ശരി ഇത് ഒന്നുമില്ലാത്ത സിനിമ മലയളത്തില്‍ എത്ര എണ്ണം ഉണ്ട്? മിമിക്രി എന്ന കോപ്രായങ്ങളില്‍ ഇതിന്റെ 10 ഇരട്ടി ആണ് കുത്തി നിറക്കുന്നത്. അതിന് ഒരു പ്രശ്നവുമില്ല. കുടുംബസമെതം ഇരുന്നു കാണാം. അല്ലേ?
ഞാന്‍ സമ്മതിക്കുന്നു, ഇവയില്‍ പലതും വിനയന് സിനിമയില്‍ പലപ്പോഴും ഉണ്ടയിട്ടുണ്ട്്. പക്ഷെ അതു വിനയന് സിനിമയില്‍ മത്രമല്ല. പാപം ചെയ്തവര്‍ എല്ലാം ക്ല്ലേറ് അര്‍ഹിക്കുന്നു. അല്ലാതെ ഒരാളെ തിരഞ്ഞ് പിടിച്ച് എറിയരുത്. അതിനുള്ള ചക്കൂറ്റം എല്ലാവരും കാണിക്കണം.
ഭാരത ഭരണസിരാകേന്രത്തില് ആക്രമണം നടത്തി, മനിഷ്യ ജീവന് ബുള്ളറ്റിന്റെ വിലപ്പൊലും നല്കാഞ്ഞ ആ “ചേട്ടന്“ നാം മാപ്പ് കോടുക്കാന്‍ പോകുന്നു.! അപ്പോ പിന്നെ ഈ പാവം വിനീതദാസനെ വെറുതെ വിടരുതോ?
http://anoopamz.blogspot.com/
ശ്രീ അനൂപ് അമ്പലപ്പുഴ..
ReplyDeleteതാങ്കള്‍ ശ്രീ വിനയനെ മഹത്വല്‍ക്കരിച്ചു കൊണ്ട്ഴുതിയ കമന്റ് ഇപ്പോഴാണ് കണ്ടത്.
വിനയനെ പറ്റി താങ്കളൊഴികെ മറ്റൊരാള്‍ പോലും ഇവിടെ നല്ലൊരഭിപ്രായം പറഞ്ഞില്ലെന്നത് ഒന്നു ശ്രദ്ധിക്കാവുന്നതാണ്.
ഞാന്‍ എന്റെ കമന്റില്‍ നേരത്തെ പറഞ്ഞതാണ് വിനയന് വിത്യസ്തമായ തീമുകള്‍ കൊണ്ടു വരാറുണ്ട്; പക്ഷേ, തീം മാത്രം പോരല്ലോ സിനിമ.
താങ്കള്‍ സമ്മതിച്ചിട്ടുണ്ടല്ലോ വിനയന്റെ സിനിമകളില്‍ ഞാന്‍ പറഞ്ഞ പോലെ തന്നെ കൃത്രിമത്വവും നാടകീയതയും കോമാളിത്തരവും ദ്വയാര്ത്ഥപ്രയോഗങ്ങളുമൊക്കെയുണ്ടെന്ന്. അതു മറ്റു പല സിനിമകളിലുമുണ്ട്. അതെല്ലാം മോശമാണെന്നു തന്നെയാണ് പറയാറും. പക്ഷേ വിനയന്റെ ചിത്രങ്ങളിലുള്ളതു പോലെ സ്ഥിരമായി മറ്റാരുടേയും ചിത്രങ്ങളിലും ഇതു കാണാറില്ല. പിന്നേ, ഇങ്ങനെയൊന്നുമല്ലാതെ ധാരാളം മലയാള സിനിമകള്‍ ഇറങ്ങൂന്നുണ്ട്. അതില്‍ പലതും വിജയിക്കാറുമുണ്ട്. ആവശ്യമെങ്കില്‍ ഞാന്‍ ലിസ്റ്റുണ്ടാക്കിത്തരാം.
മലയാള പ്രേക്ഷകരുടെ നിലവാരം താഴ്ത്തിയതില്‍ വിനയനു വലിയൊരു പങ്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. വിനയന്റെ ഒരു ചിത്രം പോലും നല്ലതെന്ന് തോന്നലും എന്നിലുണ്ടാക്കിയിട്ടില്ല. എന്നെ പോലെ തന്നെ കരുതുന്ന ധാരാളം പേരേയും എനിക്കറിയാം.
വിനയനെ അഫ്സലുമായി താരതമ്യപ്പെടുത്തുന്നതൊക്കെ ഇത്തിരി കടന്ന കയ്യല്ലേ.. അതൊക്കെ വേണോ..
ശ്രീകുമാരന്‍ തമ്പിക്ക് ഒരു ശ്രീയുള്ളതു കൊണ്ടാണോ വേറെ ശ്രീ വേണ്ടെന്നു വെച്ചത്..
കഴിയുമെങ്കില്‍ ഒരു മറുപടി തരിക. അല്ലാതെ കുറിഞ്ഞി ഓണ്‍ലൈനില്‍ കമന്റിട്ടു പോയതു പോലെ പിന്നീട് തിരികെ വരാതിരിക്കുമോ..
കമന്റിട്ടു കഴിഞ്ഞപ്പോള്‍ ഇച്ചിരി സര്ക്കാസ്റ്റിക്കായിപ്പോയോന്നൊരു സംശയം
ReplyDeleteസോറി
ഉണ്ണികൃഷ്ണനോട്,
ReplyDeleteകമന്റിന് നന്ദി... :)
അനൂപിനോട്,
അടൂരായാലും വിനയനായാലും ‘ശ്രീ’ ചിത്രവിശേഷത്തില്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. സാധാരണയായി ഒരു മാധ്യമത്തിലും അങ്ങിനെയുള്ള സംജ്ഞകള്‍ ഉപയോഗിക്കാറില്ല. ആ രീതി തന്നെ ഇവിടെ പിന്തുടരുവാനാണ് എന്റെ ആഗ്രഹം.
• കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ ‘സര്’ ചേര്‍ത്തു വിളിച്ചില്ലെങ്കില്‍ നിന്ദയാണെന്ന കേരളീയരുടെ കാഴ്ചപ്പാടുതന്നെ മാറേണ്ട കാലം കഴിഞ്ഞു.(ശ്രീ ചേര്‍ക്കുന്നതിന്റെ മറ്റൊരു വകഭേദം)
• ശ്രീ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ബഹുമാനത്തിന്റെ അളവുകോലല്ല.
അദ്ദേഹം പുതിയ തീമുകള്‍ എടുക്കുന്നതു നല്ലതു തന്നെ, പക്ഷെ അത് പാശ്ചാത്യാനുകരണമാകുമ്പോള്, എന്നാല്‍ പാശ്ചാത്യസിനിമകളുടെ നിലവാരമില്ലാതിരിക്കുമ്പോള്, ഗ്ലോബലൈസേഷന്റെ ഈ കാലത്ത്, ഇത്തരം പരിശ്രമങ്ങള്‍ അപഹാസ്യമാവുകയേയുള്ളൂ.
സിജുവിനോട്,
:)
--
സിജു.... totally agree with you. സത്യം തീയേറ്ററില്‍ പോയി കണ്ടതിന്റെ വിഷമം ഇതു വരെ തീര്‍ന്നില്ല ;) And I dont think that your comment was srcastic
ReplyDeleteഹരിക്ക്, ഒന്നും രണ്ടും പാര: ഞാന്‍ ഉള്‍ക്കോള്ളുന്നു.
ReplyDeleteമൂന്ന് പൂര്‍ണ്ണമയും ശരിയല്ല. ശ്രീകണ്ടേശ്വരത്തിന്റെ ഭാഷാനിഘണ്ടു നോക്കു.ശ്രീ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ബഹുമാനത്തിന്റെ അളവുകോലാണോ അല്ലയോ മനസ്സിലാകും (in the case of malayalam language.)
പിന്നെ ചിത്രവിശേഷത്തിലെ നിയമമല്ലല്ലോ മലയാളത്തിന്റെ ശൈലിയും പാരമ്പര്യവും.
ഷീലേ..നീ കതകു തുറക്കുന്നോ അതോ ഞാന്‍ ചവിട്ടിത്തുറക്കണോ,എന്ന് ഉമ്മര്‍ ചോദിക്കുമ്പോള്‍ ഒരു കാര്യമുണ്ട്,കതക് തുറന്നാലും ഇല്ലെങ്കിലും ബലാത്സംഗം ഉറപ്പ്,ആപ്പറഞ്ഞതു മാതിരിയാണ് വിനയന്റെ കാര്യം,പടം പിടിച്ചാല്‍ അങ്ങനെ കൊല്ലും,അല്ലെങ്കില്‍ കെ ഏസീബിയിലൂടെ കറണ്ടടിപ്പിച്ച് കൊന്നേനെ..!
ReplyDeleteപക്ഷേ കോക്കസായ കോക്കസെല്ലാം നടന്മാരും ടെക്ക്നീഷ്യന്സും ഒക്കെ ചേരി തിരിഞ്ഞും ഗ്രൂപ്പ് കളിച്ചും നിന്നിട്ടും അന്തസോടെ ഒറ്റ ഒരുത്തനേം വകവെക്കാതെ നിന്ന് ജയിച്ച കാര്യത്തില്‍ വിനയന് എന്ന ആളോട് ഒരു ബഹുമാനം തോന്നുന്നു.കലാഭവന്‍ മണിയേയും ദിലീപിനേയുമൊക്കെ വളര്‍ത്താന്‍ ചവിട്ട് പടിയായിനിന്നിട്ടുമുണ്ട്,അതിനുള്ള നന്ദികേട് കയ്യോടെ അനുഭവിച്ചിട്ടുമുണ്ട്....സിനിമ,പലരും പറയുന്നത് പോലെ വ്യത്യസ്തമായ തീം ഒക്കെ ശരിയാക്കി മിണ്ടാതെ ഉരിയാടാതെ ആരുടെയെങ്കിലും കയ്യില്‍ കൊടുത്താല്‍ മര്യാദക്ക് നല്ല സിനിമയായി പുറത്ത് കിട്ടിയേനെ,
അതിശയന്റെ ഇന്റര്‍വ്യൂവില്‍ ആ കുഞ്ഞിച്ചെക്കനേപ്പറ്റി 35 വയസുള്ളവരുടെ പക്വതയും നര്മ്മബോധവുമെന്നൊക്കെ വിനയന് തട്ടിവിടുന്നത് കേട്ട് അടുത്ത ചാനല്‍ നമ്മളും തട്ടി..!
അനൂപേ..അമ്പലപ്പുഴയുള്ള ഒരു സുഹൃത്ത് ജോഷി,അവനും ഇതു പോലെ തന്നെ പ്രതികരിക്കുമായിരുന്നു,അമ്പലപ്പുഴക്കാരനായ വിനയന്റെ സിനിമയെപ്പറ്റി വിമര്‍ശിക്കുമ്പോള്‍..:)
"വിനയനെ പറ്റി താങ്കളൊഴികെ മറ്റൊരാള്‍ പോലും ഇവിടെ നല്ലൊരഭിപ്രായം പറഞ്ഞില്ലെന്നത് ഒന്നു ശ്രദ്ധിക്കാവുന്നതാണ്. "
ReplyDeleteha ha ഇത് ഒന്നാമത്തെ അബദ്ധം ,ഞാന്‍ എന്തിന് അത് ശ്രധിക്കണം? മറ്റാരും കൂടെ ഇല്ലേല് സ്വന്തം അഭിപ്രായം മാറ്റണം എന്നാണോ അനുജന് പഠിച്ചിരിക്കുന്നത്? പുവര്‍ ബോയി.
അടുത്തത് “മലയാള പ്രേക്ഷകരുടെ നിലവാരം താഴ്ത്തിയതില്‍ വിനയനു വലിയൊരു പങ്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.”അനുജാ വല്ലവരും കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചാടുമോ? ഒരു പെണ്ണിനെ റേപ്പ് ചെയ്യുന്നത് സിനിമയില്‍ കണ്ടാല്‍ അതു കാണുന്നവര്‍ അത് ചെയുമോ?അങ്ങനെ ചെയുന്നവന് ഒരു സിനിമയും കാണണമെന്നില്ല അതോക്കെ ചെയ്യാന്‍.
നിങ്ങ്ല് പറയുന്നത് ശരിയാണേല്, ഒരുകാലത്ത് മലയാള സിനിമയില്‍ പുരാണകഥകള്‍ സ്തിരം ഇറങ്ങിയിരുന്നു. അങ്ങനെ കേരളം ഒരു രാമരാജ്യം ആയേനെ.ആയില്ലല്ലോ?
ഞാന്‍ ആവര്‍ത്തിക്കുന്നു. ഒരാളെ ഇങ്ങനെ മോശം വാക്കുകളിലൂടെ അടിമുടി ഒറ്റപ്പെടുത്തരുത്.നിങ്ങള്‍ പറഞ്ഞു എന്നല്ല ഞാന്‍ പറയുന്നത്. ഏതോരാളിലും പല നല്ല ഗുണങ്ങളും കാണും. അയാള്‍ എടുത്ത എല്ലാ പടവും സംബത്തിക വിജയം അല്ലായിരുന്നോ? അത് അയാളുടെ ഒരു ക്വാളിറ്റി അല്ലെ?
പുതിയ പല താരങ്ങളെയും അയാള്‍ കോണ്ടുവന്നില്ലെ?ലാല്‍ തന്നെ ഇപ്പം അയാള്‍ക്ക് ഡേറ്റ് കോടുത്തില്ലേ?
ഒന്ന് മനസ്സിലാക്കുക നിങ്ങള്‍ ഏതോരാളെയും പറ്റി നിസ്സാര വാക്കുകള്‍ കോണ്ട് പുഛിച്ച് തള്ളുന്ന വാക്കുകള്‍ ആ വ്യക്തി അറിയുന്നില്ലക്കില് പോലും അതിന് ന്യായീകരണമില്ല. ഓരോ മൌഷ്യനും ഓരോ കഴിവുകള്‍ ഉണ്ട്. സിനിമയെ പറ്റി ആകുംപ്പൊള് 40-50 ദിവസത്തെ എഫ്ര്ട്ടിനെ ആണ് ഒരു നിമിഷം കോണ്ട് “തോട്ടി”“തറ” എന്നക്കെ വിളിക്കുന്നത്. പരസ്പര ബഹുമാനം നല്‍കാതെ ഉള്ള ഒരു സംസാരം എന്തോ എനിക്ക് ഉള്ക്കോള്ളാനാവുന്നില്ല.
(ഈ വിഷറ്റത്തെ കുറിച്ച് ഇനി ഒരു അഭിപ്രായത്തിനുള്ള പ്രാധാന്യം ഇതിനില്ല. ഇതോടെ തീര്‍ന്നു, എല്ലാം
ഒന്നൂടെ- സര്ക്കാസ്റ്റിക്കായിപ്പോയോന്നൊരു സംശയം അനാവ്ശ്യമാണ് , ചോദ്യം എന്നോടാകുംപ്പോള് .ഞാന്‍ വിശാല മനസ്കന്റെ ഒരു കസിന് ആണ് ഹാ ഹാ, ക്ഷമിക്കണം സജു കുറിഞ്ഞി ഓണ്‍ലൈനിന്റെ കാര്യത്തില്‍)