
സത്യന് അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘വിനോദയാത്ര’ നിര്‍മ്മിച്ചിരിക്കുന്നത് എം. എം. ഹംസ. ദിലീപും മീര ജാസ്മിനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം; പ്രണയത്തിന്റെ വര്ണ്ണക്കാഴ്ചകളേക്കാള് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നു.
ഇറിഗേഷന്‍ വകുപ്പില്‍ എഞ്ചിനിയറായി ജോലി നോക്കുന്ന ഷാജി രാഘവന്(മുകേഷ്), ഭാര്യയോടും അനിയത്തി രശ്മി(പാര്‍വതി)യോടുമൊപ്പം സന്തോഷകരമായി ജീവിതം നയിക്കുന്നു. ഭാര്യയുടെ അച്ഛന് (ബാബു നമ്പൂതിരി), അളിയന് വിനോദിനെ(ദിലീപ്) നല്ലനടപ്പ് ശീലിപ്പിക്കുവാനായി ഷാജിയുടെ അടുത്തേക്കയയ്ക്കുന്നു. ജീവിതത്തെയൊരു കളിതമാശയായെടുക്കുന്ന, എം.സി.എ പാസായിട്ടും കാര്യമായ ജോലിയിലൊന്നും പ്രവേശിക്കാത്ത, വിനോദ് ഒരു തലവേദനയാവുമെന്ന് തിരിച്ചറിവുണ്ടെങ്കിലും സാഹചര്യസമ്മര്‍ദം നിമിത്തം, ഷാജി വിനോദിനെ കൂടെ നിര്‍ത്തുന്നു.
വിനോദിനെ നേരെയാക്കുവാനായി ഷാജി കണ്ടെത്തുന്നത് റിട്ട. ഐ.ജി. ജോണ്‍ മാത്യു(നെടുമുടി വേണു)വിനെയാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത അദ്ദേഹം, അവിവാഹിതയായ സഹോദരി(കെ.പി.എ.സി. ലളിത)യ്ക്കൊപ്പം വിശ്രമജീവിതത്തിലാണ്. ഡാം ജീവനക്കാരന് തങ്കച്ചന് (ഇന്നസെന്റ്), ഡ്രൈവര്‍ അനന്തന് (മാമുക്കോയ) എന്നിവരും ചിത്രത്തിലെ സജീവസാന്നിധ്യമാണ്. ജോലിക്കിടയില്‍ ഗുരുതരമായി പരുക്കേറ്റ്, ജോലിക്ക് പോകാനാവാതെയായ ഒരു സാദാ പോലീസുകാരന്, വിജയന്റെ (മുരളി) മകളാണ് അനുപമ (മീര ജാസ്മിന്). ചില പ്രത്യേക സാഹചര്യങ്ങളില്‍ അനുപമയും വിനോദും കണ്ടുമുട്ടുന്നു. രണ്ടുപേരുടേയും ജീവിതത്തില്‍, പ്രത്യേകിച്ച് വിനോദിന്റെ ജീവിതത്തില്‍ ആ കണ്ടുമുട്ടല്‍ ഒരു വഴിത്തിരിവാവുന്നു.
ഇന്നത്തെ കേരളത്തിലെ യുവതലമുറയ്ക്കു മുന്നില്‍ ഒരു പിടി ചോദ്യങ്ങള്‍ ചിത്രം അവശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ പല സാമൂഹികപ്രശ്നങ്ങളും, അരോചകമാവാത്തരീതിയില് ചിത്രത്തോട് കൂട്ടിയിണക്കുവാന്‍ സംവിധായകനു കഴിഞ്ഞു. മിന്നല്‍ പണിമുടക്കും, സി.ഡി. പൈറസിയും, നേഴ്സിംഗ് കോഴ്സ് നടത്തിപ്പിലെ തട്ടിപ്പും, ട്രയിനിലെ ബോധം കെടുത്തിയുള്ള മോഷണവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കണ്മുന്നിലുള്ള ജീവിതം കാണാതെ, എത്ര ഓണമുണ്ടിട്ടും, എത്ര അന്താരാഷ്ട്ര വിഷയങ്ങളില്‍ ഗ്രാഹ്യമുണ്ടായിട്ടും കാര്യമില്ല എന്നൊരു തത്വം സിനിമ മുന്നോട്ട് വെയ്ക്കുന്നുമുണ്ട്.
ദിലീപ്, മീര ജാസ്മിന് എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഭാവങ്ങളിലൂടെയും, സംഭാഷണങ്ങളിലൂടെയും നര്മ്മരസമുണര്ത്തുവാന് മുകേഷിനും നന്നായി കഴിഞ്ഞിരിക്കുന്നു. ഇന്നസെന്റിന്റെ കഥാപാത്രവും മോശമായില്ല. മുരളി, വിജയരാഘവന്, ബാബു നമ്പൂതിരി തുടങ്ങിയവര്‍ക്ക് ചെയ്യുവാനായി അധികമൊന്നുമില്ല ചിത്രത്തില്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമുള്ളവ തന്നെ.
ഒട്ടനവധി വിഷയങ്ങളില്‍ കൈ വെച്ചിരിക്കുന്നതിനാല്‍, ചിത്രത്തിന്റെ ‘ഫോക്കസ്’ ചെറുതായി നഷ്ടപ്പെട്ടുവെന്ന് തോന്നാതിരുന്നില്ല. പ്രണയത്തിന്റെ പല ഭാവങ്ങളും ചിത്രത്തിലുണ്ട്, എന്നാല്‍ പലപ്പോഴും ആശയങ്ങള്‍ക്ക് വല്ലാതെ വൈരുധ്യം അനുഭവപ്പെടും. സംവിധായകന് എന്താണ് പറയുവാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് മനസിലാക്കാതിരുന്നാല്‍ പ്രേക്ഷകനെ കുറ്റപ്പെടുത്തുവാന്‍ കഴിയില്ല എന്നു സാരം. “മന്ദാരപ്പൂമോളെ” എന്നു തുടങ്ങുന്ന ഗാനം ആകര്‍ഷകമെങ്കിലും ഒഴിവാക്കാമായിരുന്നെന്നു തോന്നുന്നു. രസതന്ത്രത്തിന്റെയൊരു ‘മൂഡ്’ തന്നെയാണ് ഈ ചിത്രത്തിനും. ഗാനങ്ങളിലും ഗാനരംഗങ്ങളിലും വരെ അങ്ങിനെയൊരു ഛായ അനുഭവിക്കുവാനാവും.
മൊത്തത്തില്‍ നോക്കുമ്പോള്‍ ജീവിതമൊരു വിനോദയാത്രയായി(വിനോദിന്റെയാത്രയെന്നാണോ ഇനി?) ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക്, ഒന്നു കൂടി ചിന്തിക്കുവാനും ജീവിതത്തെ ശരിയായി നോക്കിക്കാണുവാനും ഒരു പ്രേരണയായേക്കാവുന്നതാണ് ഈ ചിത്രം. ആസ്വാദ്യകരമായ ഒരു കുടുംബചിത്രം എന്ന നിലയില്‍, കാണാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് വിനോദയാത്ര.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• വിനോദയാത്ര - ഇന്ദുലേഖ
• വിനോദയാത്ര - മലയാളം മൂവി റിവ്യൂസ്
• വിനോദയാത്ര - സിനിമാനിരൂപണം
Read more:
• Vinodayathra - Sify Movies
• Vinodayathra - Now Running
• Vinodayathra - IndiaGlitz
--
Keywords: Vinodayathra Film Review, Dileep, Mukesh, Sathyan Anthikkad, Meera Jasmine, Vishu Release, Malayalam Film Reviews, Movies
ജീവിതം ഒരു വിനോദയാത്രയല്ലെന്നുള്ള തിരിച്ചറിവിലെത്തിക്കുന്ന ഒരു യാത്രയിലാണ് ചിത്രത്തിലെ നായകന് വിനോദ്. യാത്രയില്‍ വിനോദിനൊരു കൂട്ടാവുന്നു പ്രേക്ഷകര്‍. നര്‍മ്മവും വൈകാരികതയും ഇടകലരുന്ന ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യും.
ReplyDeleteസത്യന് അന്തിക്കാട് - ദിലീപ് - മീര ജാസ്മിന് തുടങ്ങിയവര്‍ ഒന്നിക്കുന്ന ഈസ്റ്റര്‍-വിഷു റിലീസായ വിനോദയാത്രയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ഹരീ...
ReplyDeleteദിലീപ് അഭിനയിക്കുന്ന ഒരു നല്ല ചിത്രം കാണാനായി കാത്തിരിപ്പ് തുടങിയിട്ട് നാളുകളേറെയായി...
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര
നല്ല പടം ആയിരിക്കും എന്ന പ്രതീക്ഷ അസ്ഥാനത്താകില്ല എന്ന് ഹരിയുടെ നിരൂപണം വായിച്ഛപ്പൊള് തോന്നുന്നു..
എന്തായാലും കാണണം...
The theme of the film is somewhat ok. But, I really wonder how the so-called Keralites can still bear with Dileep?. It is high time to stop the acting career by Dileep, Kalabhavan Mani and all. They can very well concentrate on their on root feild, I mean mimicry..
ReplyDeleteഹരീ, വിനോദയാത്രയുടെ വിശകലനം നന്നായിരിക്കുന്നു. സിനിമകള്‍ കണ്ടിട്ട് കാലം കുറേയായി. വിനോദയാത്രകാണണമെന്നൊരു തോന്നല്‍ ഹരിയുടെ കുറിപ്പുകള്‍ വായിച്ചപ്പോള്‍.
ReplyDeleteഒരു നല്ല കുടുംബചിത്രത്തിനായി കാത്തിരിക്കയായിരുന്നു. വിശകലനം നന്നായിരിക്കുന്നു...
ReplyDeleteജീവിതമൊരു വിനോദയാത്ര എന്ന് വ്യാഖയാനിക്കാമെക്കിലും വിനോദിന്റെ യാത്റ എന്ന അര്‍ദ്ധത്തില്‍ ആണ് ആ പേര് ഇട്ടതെന്നാണ് സത്യന് അന്തിക്കാട് തന്നെ പറഞ്ഞിട്ടുള്ളത്/
ReplyDeleteസന്തോഷിനോട്,
ReplyDeleteനന്ദി :)
അനോണിയോട്,
അത്രയ്ക്കൊക്കെ എഴുതിത്തള്ളാറായോ ഇവര്‍ രണ്ടു പേരും? എനിക്ക് തോന്നുന്നില്ല. ദിലീപ് നന്നായിത്തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്.
കുറുമാനോട്,
സന്തോഷം മാഷേ... :)
മയൂരയോട്,
കാണൂന്നേ... :)
അനൂപിനോട്,
അതൊരു ബാലിശമായ അര്ത്ഥകല്പ്പനയായില്ലേ എന്നൊരു സംശയം, സിനിമയുടെ പേരിന് അതിലും മികച്ച അര്‍ത്ഥതലങ്ങള്‍ നല്കുവാന് കഴിയും, പ്രത്യേകിച്ചും സിനിമ സംസാരിക്കുമ്പോള്‍.
വിനോദിന്റെ യാത്രയെന്നാണെങ്കില് ‘വിനോദിയാത്ര’ എന്നാവാമായിരുന്നില്ലേ പേര്?
വിനോദിന്റെയാത്രയെന്നാണോ ഇനി? - ഞാനിതൊരു കളിയായി എഴുതിയതാണ്. അങ്ങിനെ വിഗ്രഹിക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
--
ഈ സിനിമ കാണാം അല്ലേ. കണ്ടിട്ട് അഭിപ്രായം എഴുതാം.
ReplyDeleteവിനോദയാത്ര കണ്ടു...കൊള്ളാം കണ്ടിരിക്കാം എന്ന അഭിപ്രായമേ ഉള്ളു
ReplyDeleteഹരി, വിനോദിന്റ്റെ യാത്ര എന്ന രിതിയില്‍ ആണു വിനോദയാത്ര എന്ന പേരിട്ടതു എന്നു സത്യന് അന്തിക്കാടു തന്നെ കഴിഞ്ഞ ദിവസം എതോ ചാനല്‍ പരിപാടില്‍ പറയുന്നതു കണ്ടിരുന്നു...
ശാലിനിയോട്,
ReplyDeleteശാലിനിക്കിത് ഇഷ്ടപ്പെടുമോ എന്ന് സംശയമാണ്, രസതന്ത്രത്തിന്റെ മൂഡ് തന്നെയാണിതിനും, അതിഷ്ടപ്പെട്ടില്ലെന്ന് മുന്‍പ് പറഞ്ഞിരുന്നില്ലേ? ഏതായാലും കണ്ടിട്ട് അഭിപ്രായം പറയൂ. :)
ജിസ്സോയോട്,
കൊള്ളാം, കണ്ടിരിക്കാം എന്നു തന്നെയല്ലേ എന്റെ റിവ്യൂവില്‍ നിന്നും മനസിലാക്കുന്നത്? ആയിക്കോട്ടെ, സത്യന് എന്തുകൊണ്ട് പേരിട്ടു എന്നത് നമ്മുടെ വിഷയമല്ലല്ലോ, ആണോ? :)
--
അനോണിച്ചന് പറഞ്ഞതിനെ ഞാന്‍ സപ്പോര്‍ട്ടുന്നു. ഈ പടത്തിലെ ഗാനരംഗം കാണാനിടയായി. അയ്യേ എന്നറിയാതെ പറഞ്ഞുപോയി. പളപളാ ബോഡിയും ഉരുളക്കിഴങ്ങുപോലത്തെ മോന്തയും കൊണ്ട് ഒരു കുള്ളന്‍ നല്ലോരു പെണ്കൊച്ചായ മീരാജാസ്മിനെ ശല്യം ചെയ്ത് ചുറ്റിപറ്റി നടക്കുന്നു. (അസൂയകൊണ്ടല്ലാട്ടോ ഇതു പറേണത്). ഹിന്ദിപടത്തിലും പോയി അഭിനയിക്കുകയാണത്രേ ഈ മുന്‍കാല മിമിക്രി താരം! (മസിലുമാന്മാരേ ജാഗ്രതൈ!)
ReplyDeleteപളപളാ ബോഡിയും ഉരുളക്കിഴങ്ങുപോലത്തെ മോന്തയും കൊണ്ട് ഒരു കുള്ളന്‍ നല്ലോരു പെണ്കൊച്ചായ മീരാജാസ്മിനെ ശല്യം ചെയ്ത് ചുറ്റിപറ്റി നടക്കുന്നു
ReplyDeleteഏറനാടന്‍ അച്ചായന് വല്ലാതെയങ്ങ് നൊന്തു. പാവം.
നല്ല വിവരണം ഹരീ. നന്ദി.
ReplyDeleteസത്യന് അന്തിക്കാട് രസതന്ത്രം കൊളമാക്കിയതിന്റെ വിഷമം എനിക്ക്. പക്ഷെ, ഇത് വായിച്ചപ്പോള്‍ പടം കാണാന്‍ നെഞ്ച് തുടിക്കത്!
ടീവിയില്‍ പരസ്യം കണ്ടപ്പോള്‍ ഇതു കണ്ടു സമയം കളയണോ എന്നു സംശയിച്ചിരിക്കുകയായിരുന്നു.
ReplyDelete‘ കണ്മുന്നിലുള്ള ജീവിതം കാണാതെ, എത്ര ഓണമുണ്ടിട്ടും, എത്ര അന്താരാഷ്ട്ര വിഷയങ്ങളില്‍ ഗ്രാഹ്യമുണ്ടായിട്ടും കാര്യമില്ല എന്നൊരു തത്വം...‘
കൊള്ളാം, കണ്ടേക്കാം. നന്ദി ഹരീ.
ഏറനാടനോടും വര്‍മ്മയോടും,
ReplyDelete:)
വിശാലമനസ്കനോട്,
ശാലിനിയോട് മുന്‍പ് പറഞ്ഞത് ഒന്നു നോക്കണേ... :)
നിര്‍മ്മലയോട്,
അതെന്തായിരുന്നു പരസ്യത്തിന് കുഴപ്പം? ഞാന്‍ കണ്ടിരുന്നില്ല, പരസ്യം.
--
സത്യന് അന്തിക്കാടിന്റെ സിനിമ അല്ലെ അതുകൊണ്ട് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. :)
ReplyDeleteഹരി വിനോദയാത്ര കണ്ടു. ഒരു അറുപത് മാര്‍ക്ക് കൊടുക്കാം.
ReplyDeleteസത്യന്‍അന്തിക്കാട് സ്വന്തം തിരക്കഥകളില്‍ വല്ലാതെ ദുര്‍ബലനായി പോവുന്നെന്ന് തോന്നുന്നു.
ഉദാഹരണം പാര്‍വതിയുടെ ക്യാരക്ടര്‍.
ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് ദിലീപ് തിരികെ വീട്ടില്‍ വരുന്ന സ്വീക്കന്‍സില്‍ അത് വ്യക്തമാണ്
ഇതൊക്കെയാണെങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞത് വല്ലാതെ ഉള്ളില്‍ 'കൊണ്ടു' ! (ജീവിതത്തെ വിനോദയാത്ര പോലെ സമീപിക്കുന്ന എല്ലാവര്ക്കും കൊണ്ടിരിക്കണം! )
.
രാജഗോപാലിന്റെ എഡിറ്റിങ്ങ് വളരെ മോശം.
"ഒട്ടനവധി വിഷയങ്ങളില്‍ കൈ വെച്ചിരിക്കുന്നതിനാല്‍, ചിത്രത്തിന്റെ ‘ഫോക്കസ്’ ചെറുതായി നഷ്ടപ്പെട്ടുവെന്ന് തോന്നാതിരുന്നില്ല."
..ചെറുതായിട്ടല്ല വലുതായിട്ടു തന്നെ നഷ്ടപ്പെട്ടുവെന്നു തോന്നുന്നു.
എന്നിരിക്കിലും..
അവസാനം
" ഒരു പോസിറ്റീവ് എനര്‍ജി തരുന്ന ചിത്രം" അങ്ങനെ പറയാമെന്നു തോന്നുന്നു.
(ഒരു അനുപമ എന്ന് മുന്നില്‍വരും ? ഞാനിപ്പോള്‍ അതാണ് ആലോചിക്കുന്നത്!)
കൊള്ളാം ഹരീ നന്നായിരിക്കുന്നു..... മലയാളം സിനിമകള്‍ കാണാന്‍ അവസരം കുറവായ ഞങളെ പോലുള്ളവര്‍ക്ക് ഇത്രയുമൊക്കെ ഒരുക്കിതരുക എന്നത് വലിയൊരു കാര്യം തന്നെ... നന്ദി
ReplyDeleteശെമ്മാശന്റെ കമന്റില്‍ തുടിക്കുന്നതു നഷ്ടബോധമാണോ എന്നു സംശയിച്ചു പോകുന്നു, ക്ഷമിക്കുക.
ReplyDeleteഅതോയിനി പ്രൊഫൈലില്‍ മാത്രമാവുമോ ശെമ്മാശത്വം?
ബിന്ദുവിനോട്,
ReplyDeleteസമയം പോലെ കാണൂ... ;)
മുംസിയോട്,
ഞാന്‍ കൊടുത്തതിലും ഒരു 5 മാര്‍ക്ക് കുറവ്, അല്ലേ? :)
ചെമ്മാച്ചനോട്,
:)
ഏവൂരാനോട്,
അല്ലാതെ എന്താണെന്നാണ് സംശയം?
ഓഫ്: ഇത് ബൂലോകത്ത് സജീവമായ ഏവൂരാനല്ല, എന്നു കരുതട്ടെ. കമന്റില്‍ പ്രൊഫൈല്‍ പേജ് കാണിക്കുന്നില്ല. ഇത് ശരിയായ ഏവൂരാന് അല്ലെങ്കില്‍, തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍, മറ്റുള്ളവരുടെ പേരില്‍ ദയവായി കമന്റാതിരിക്കുക.
--
ഈ സിനിമയ്ക്ക് 3.5 കൊടുത്തത് അക്രമമായിപ്പോയി ഹരീ. ഞാന്‍ കാണാന്‍ പോയപ്പോള്‍ പലരും സിനിമ തീരുന്നതിനുമുന്‍പ് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കാണാമായിരുന്നു. എന്തിനധികം, എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരെ ഇറങ്ങിപ്പോയി.
ReplyDeleteഇത്രേം ബോറഡിപ്പിച്ച ഒരു പടം അടുത്തകാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല. സത്യന് അന്തിക്കാടിനോളുള്ള ഇഷ്ടം രസതന്ത്രത്തോടെ കുറഞ്ഞെന്നേ ഉണ്ടായിരുന്നുള്ളൂ. ഈ പടത്തോടെ അതില്ലാണ്ടായി.
അത്രേം വേണോ ശ്രീജിത്തേ..
ReplyDeleteഞാന്‍ ചിത്രം കണ്ടു. എനിക്കു ഒരു സമയത്തും ബോറടിച്ചില്ല. അതി ഭയങ്കര പടമൊന്നുമല്ല. ഹരി പറഞ്ഞ പോലെ കണ്ടിരിക്കാവുന്ന ഒരു നല്ല പടം . വീട്ടുകാര്‍ക്കും വളരെ ഇഷ്ടമായി. മുകേഷ് പതിവു പോലെ ഹാസ്യം ഭംഗിയായി ചെയ്തിരിക്കുന്നു. ദിലീപിനെ സംവിധായകന് നന്നായി കണ്ട്രോള് ചെയ്തിരിക്കുന്നു.
3.5 കൊടുക്കാം .
ഹരിയുടെ വിലയിരുത്തലുകള്‍ നന്നവുന്നുണ്ട്.
വിനോദയാത്രയെപ്പറ്റി കേട്ട ഏറ്റവും പുതിയ വാര്‍ത്ത ഇതിലെ നല്ലൊരു ഭാഗം രംഗങ്ങളും My Sassy Girl എന്ന കൊറിയന്‍ ചിത്രത്തില്‍ നിന്നും മോഷ്ടിച്ചതാണു (inspired) എന്നാണു..രണ്ട് ചിത്രങ്ങളും കാണാന്‍ ഭാഗ്യം ലഭിച്ച എന്റെ ഒരു സുഹൃത്ത് പറഞ്ഞത് സത്യന് അന്തിക്കാട് ലൊക്കേഷന്‍ വരെ “ My Sassy Girl “ ല്‍ നിന്നും കടംകൊണ്ടതാണത്രെ..
ReplyDelete(‘My Sassy Girl‘-2001-director Kwak Jae-yong കാണാന്‍ കഴിഞ്ഞിട്ടില്ല..കണ്ടവരുണ്ടെങ്കില്‍ ഞാന്‍ തെറ്റാണ് (???) പറഞ്ഞെതെന്ന് കമന്റുക...)
കൊറിയന്‍ ചിത്രമാണോ..? കൊറിയയില്‍ നമുക്കാളുണ്ട്.
ReplyDeleteപ്രമോദേ സംഭവം ഒന്നു അന്വേഷിക്കണേ...
sassy girl ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ.:)എന്നിട്ട് കമന്റാം.
ReplyDeleteഇവിടെ ഇങ്ങിനെയൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നോ...
ReplyDeleteശ്രീജിത്തിനോടും ഉണ്ണിക്കുട്ടനോടും,
ഓരൊരുത്തര്‍ക്കും ഓരോരോ ഇഷ്ടങ്ങള്‍... അല്ലേ? :)
കുട്ടന്സിനോട്,
ആണോ? എവിടെയാണ് അത് കണ്ടത്? അതിനെക്കുറിച്ച് ഇവിടെ വായിക്കാം. കാര്യമായ ബന്ധം എനിക്ക് തോന്നിയില്ല... കണ്ടാലേ പറയുവാന്‍ കഴിയൂ...
പ്രമോദിനോട്,
കണ്ടിട്ടു പറയൂ. :)
--
ഈയടുത്ത് എന്റെ ഒരു സുഹൃത്താണു പറഞ്ഞത്..ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായ ടി.കക്ഷി രണ്ട് ചിത്രങ്ങളും കണ്ടിട്ടുണ്ടത്രെ...
ReplyDeleteനേരാണോ എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ അത് ഇവിടെ പോസ്റ്റിയത്..
വിദഗ്ദമായ റിപ്പോര്‍ട്ട്, കൊറിയയില്‍ നിന്നും പ്രമോദ്ജി നല്‍കുമായിരിക്കും..
:)
Please visit this link and read the story os my sassy girl....
ReplyDeletehttp://en.wikipedia.org/wiki/My_Sassy_Girl
സാസ്സി ഗേള്‍ എന്ന സിനിമയിലെ രെണ്ട് മൂന്ന് സീന്‍സ് ,നായകനും നായികയും തമ്മില്‍ എങ്ങനെ പരിചയപ്പെടുന്നു അത് മാത്രമേ കോപ്പി അടിച്ചിട്ടുള്ളൂ .അതൊരു തെറ്റായി ചൂണ്ടി കാണിക്കാന്‍ പറ്റില്ല. സോറി ഫോര്‍ ദി ദിലായ് ഇന്‍ കമന്റിംഗ് .അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം .പുറകോട്ടു കണ്ണോടിക്കുമ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിയ .
ReplyDeleteസാസ്സി ഗേള്‍ അതി മനോഹരമായൊരു പ്രണയ കഥയാണ്. ഇറ്റ് കാനെ ബി കന്സിടെരെദ് ആസ് എ ക്ലാസ്സിക് .ഇടക്കൊരല്പം ബോര് അടിച്ചെങ്കിലും .ഒടുവില്‍ കണ് പീലികളെ ആനന്ദ അശ്രു കൊണ്ട് നനയിക്കുന്ന ചിത്രം
ReplyDelete