
പൃഥ്വിരാജ്, പ്രകാശ് രാജ്, ജ്യോതിക, സ്വര്‍ണ്ണ മാല്ല്യ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ മോഹന്‍. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും. പ്രകാശ് രാജ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് പുതുതായി താമസത്തിനെത്തുന്നവരാണ് കാര്‍ത്തിക്കും (പൃഥ്വിരാജ്) വിജിയും (പ്രകാശ് രാജ്). രണ്ടുപേരും പിയാനോ വായിക്കുന്നവരാണ്, ചലച്ചിത്ര സംഗീത സംവിധായകന് വിദ്യാസാഗറിനൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരായവരെ മാത്രമേ താമസിപ്പിക്കുകയുള്ളൂ എന്നാണ് സെക്രട്ടറി അനന്ദകൃഷ്ണന്റെ (ബ്രഹ്മാനന്ദം) നിലപാട്. പുതിയ ഒരു സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറുവാനുള്ള സമയം കാര്‍ത്തിക്കും വിജിയും ആവശ്യപ്പെടുന്നു.
ആയിടയ്ക്കാണ് കാര്‍ത്തിക്ക്, അര്‍ച്ചനയെ(ജ്യോതിക) യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ കാര്‍ത്തിക്കിന് അര്‍ച്ചനയെ ബോധിക്കുന്നു. അര്‍ച്ചന താമസിക്കുന്നത് തങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന് എതിരെയുള്ള ഫ്ലാറ്റിലാണെന്ന് കാര്‍ത്തിക്ക് മനസിലാക്കുന്നു. എന്നാല്‍ പിന്നീടാണ് കാര്‍ത്തിക്ക് അറിയുന്നത്, അര്‍ച്ചന ബധിരയും മൂകയുമാണെന്ന്. അര്‍ച്ചനയോടുള്ള ഇഷ്ടം അവതരിപ്പിക്കുവാനും കൂടുതലടുക്കുവാനും, ഉറ്റസുഹൃത്ത് ഷീലയെ (സ്വര്ണ്ണമാല്യ) കൂട്ടുപിടിക്കുന്നു. കാര്‍ത്തിക്ക് തന്റെ പ്രണയം അര്‍ച്ചനയെ അറിയിക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുന്നു. അര്‍ച്ചന കാര്‍ത്തിക്കിനെ തന്റെ ജീവിതത്തില്‍ നിന്നു തന്നെ അകറ്റി നിര്‍ത്തുന്നു. ഇതിനിടെ, വിജിയും ഷീലയും പ്രണയത്തിലാവുന്നു.
ഒരു പക്ഷെ കേട്ടുപഴകിയ കഥയാണെന്ന് തോന്നുമെങ്കിലും, കഥ പറയുന്നതിലെ പുതുമയിലൂടെ വിരസതയൊഴിവാക്കുവാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കാര്‍ത്തിക്-അര്ച്ചനയിലൊതുങ്ങുന്നില്ല സിനിമയെന്നതാണ്. അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരില്‍ ചിലരിലേക്കും ചിത്രം വികസിക്കുന്നു. ഓരോ കഥാപാത്രങ്ങളുടേയും ഭൂതകാലത്തിലേക്ക് ചിത്രം ഇറങ്ങിച്ചെല്ലുന്നു, അവയോരോന്നും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. വൈരമുത്തു എഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളെല്ലാം നല്ലതു തന്നെ. ഒട്ടേറെ പുതുമകള്‍ തോന്നിക്കുന്ന ഗാനരംഗങ്ങളുടെ ചിത്രീകരണവും നന്നായി. ചിത്രത്തിലെ നര്‍മ്മരംഗങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഏച്ചുകെട്ടില്ലാതെ, ചിത്രത്തോടിണങ്ങുന്നു ചിത്രത്തിലെ നര്മ്മരംഗങ്ങളെല്ലാം. നര്‍മ്മത്തിനു വേണ്ടി ചേര്‍ത്തതായി ഒട്ടും അനുഭവപ്പെടില്ല ഈ രംഗങ്ങളൊന്നും.
അര്‍ച്ചനയായി ജ്യോതിക നന്നായി അഭിനയിച്ചിരിക്കുന്നു. വിജിയായെത്തുന്ന പ്രകാശ് രാജും ഷീലയായെത്തുന്ന സ്വര്ണ്ണമാല്യയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. പൃഥ്വിരാജ് നന്നായിത്തന്നെ കാര്‍ത്തിക്കിനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെയിടയില്‍ നിറം മങ്ങിയതായി അനുഭവപ്പെട്ടു. തമാശരംഗങ്ങള്‍ പ്രകാശ് രാജ് കൈകാര്യം ചെയ്തിരിക്കുന്നത് എടുത്തു പറയേണ്ട ഒന്നാണ്. വിജിയുടെ ഡയലോഗുകളും നിലവാരം പുലര്‍ത്തി.
ചില പോരായ്മകളും ചിത്രത്തിനുണ്ട്. ചിത്രം രണ്ടാം പകുതിയില്‍ വല്ലാതെ വലിച്ചു നീട്ടിയതായി അനുഭവപ്പെട്ടു. ഗാനങ്ങളെല്ലാം നല്ലതെങ്കില്‍ കൂടിയും ഒന്നു രണ്ട് ഗാനങ്ങളെങ്കിലും ചിത്രത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നു. ‘കണ്ണാല്‍ പേസും പെണ്ണേ’ എന്ന ഗാനം ഒരു ഉദാഹരണം. പറഞ്ഞു വരുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെയെല്ലാം ഭൂതകാലം ദുരിതപൂര്‍ണ്ണം തന്നെ. മൂന്നുമണിക്കൂറിലധികം സമയമെടുക്കുന്ന ഈ ചിത്രം ഒരു രണ്ടര മണിക്കൂറിലായി ചുരുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു തോന്നുന്നു. ഇങ്ങിനെയൊക്കെയാണെങ്കില്‍ തന്നെയും, ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം ഒരു വിജയം തന്നെയാണ്, എന്നാല്‍ കേവലമൊരു കൊമേഴ്സ്യല്‍ - മസാല ചിത്രമല്ല മൊഴിയെന്നതും എടുത്തു പറയേണ്ടതാണ്.
--
Read more:
• Mozhi - IndiaGlitz
• Mozhi - NowRunning
• Mozhi - Sify Movies
--
പ്രണയം, നൊമ്പരം, മൌനം, സംഗീതം ഇതൊക്കെയും ഈ ചിത്രത്തിലുണ്ട്. ഹൃദയസ്പര്‍ശിയായ ഒന്നിലേറെ കഥകള്‍ വളരെ നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു ഈ ചിത്രത്തില്‍. നര്‍മ്മത്തിന്റെ മേമ്പൊടിയുമുണ്ട്. ഗാനങ്ങളും ഗാനരംഗങ്ങളും ആകര്‍ഷകങ്ങളുമാണ്.
ReplyDeleteപൃഥ്വിരാജ്, ജ്യോതിക, പ്രകാശ് രാജ്, സ്വര്ണ്ണമാല്യ എന്നിവര്‍ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചലച്ചിത്രം, മൊഴിയുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
:)
ReplyDeleteകാണാന്‍ ശ്രമിക്കുന്നുണ്ട് ഹരീ.
ReplyDeleteഓടോ: എന്നിട്ട് വേണം ഹരിയുടെ ഈ പോസ്റ്റിനെ ഒന്ന് വിമര്‍ശിക്കാന്‍. വിമര്‍ശനം ഒക്കെ എഴുതി വെച്ചിട്ടുണ്ട്, ഇനി പടം കാണുകയേ വേണ്ടൂ. :-)
വായിച്ചിട്ട് കാണാനൊക്കെ തോന്നുന്നു.. ഫ്രണ്ട്സിനെ കൂട്ടിപോയാല്‍ അവരുടെ കയ്യില്‍ന്ന് അടി കിട്ടുവോ ആവോ!! പരിക്കൊന്നുമില്ലേല് വീണ്ടും കാണാം
ReplyDeleteഹൈദ്രാബാദില്‍ വന്നാല്‍ കാണും.
ReplyDeleteഈ പറഞ്ഞതൊക്കെ സത്യമല്ലെങ്കില്‍ നമ്മള് നേരില്‍ കാണും.
പേടിച്ച് പോയൊ. ഛേ. ചുമ്മാ പറഞ്ഞതല്ലേന്ന്.
മനുവിനോട്,
ReplyDeleteനന്ദി... :)
ദില്‍ബാസുരനോട്,
കാണൂ കാണൂ... എന്നെ വിമര്ശിക്കുന്നതെന്തിനാണ്, ആ സിനിമയെ അങ്ങ് വിമര്‍ശിച്ചാല്‍ പോരേ... ഹി ഹി ഹി... :)
പൊടിക്കുപ്പിയോട്,
എന്നിട്ട് അടി വാങ്ങിയോ? ഒരുവിധപ്പെട്ടവര്‍ക്കൊക്കെ ഇഷ്ടപ്പെടുവാനാണ് സാധ്യത. പിന്നെ, മസാലയും ഐറ്റം നമ്പറുകളുമൊന്നുമിതിലില്ല, അതില്‍ താത്പര്യമുള്ളവര്‍ക്ക് ഒരുപക്ഷെ പിടിക്കില്ല.
സതീശിനോട്,
ഞാനോടി... ഹി ഹി ഹി :)
--
ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com
ReplyDeleteഹരി ഇതു ഞാന്‍ ശ്രദ്ധിച്ചില്ല അതേ ഞാന്‍ പറഞ്ഞ സിനിമ ഇതുതന്നെ പ്രണയം, നൊമ്പരം, മൌനം, സംഗീതം മാത്രമല്ല മൌനത്തിലൂടെ വാചാലമായ ഒരു തീവ്രാഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു ജ്യോതിക, നര്‍മ്മത്തിന്റെ രസം ഭാഷണങ്ങളില്ലൂടെ നിറച്ചിരിക്കുന്നു പ്രകാശ് രാജ്, സ്വതസിദ്ധമായ അഭിനയ പാടവവും ഹ്യൂമര്‍ രംഗങ്ങളും കൊഴുപ്പിച്ചിരിക്കുന്നു പ്രിഥ്യുരാജ്, ആ ഓര്‍മ്മ നഷ്ടപ്പെട്ടഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേരെനിക്കറിയില്ല എന്തുനന്നായി അഭിനയിച്ചിരിക്കുന്നു അതേ പോലെ തന്നെ അവരുടെ അയല്‍വാസിയായ ആ കഥാപാത്രവും, ഹരി പറഞ്ഞതു പോലെ അനാവശ്യ ഉദ്ദേശലക്ഷ്യത്തോട് സമീപിക്കുന്നവര്‍ക്ക് ഈ സിനിമ ആസ്വാദകരമായി എന്നുവരില്ല എന്റെ അഭിപ്രായത്തില്‍ നല്ലൊരു സ്നിമ കുടുംബത്തിന് ഒരുമിച്ചിരിന്ന് ആസ്വദിക്കാവുന്നൊരു സിനിമ
ReplyDeleteharee
ReplyDeleteMozhi kandu..valare manoharam..hari paranjathu pole pattukal athra arojakamayi thonnunnilla."I am sorry" ennulla pattu sathyam sivam sundarathile pattu thanneyanu. music director vidyasagar anennu thonnunuu 2 padathinum..Prithviraj kalakkiyirikkunnu. Rajs combination nannayittundu. veruthe kure odatha malayala padathil abinayikkunnathilum mechamanu nalla onno rando padathil abinayikkunnathu ennu prithviraj manassilakkanam.Dubbing also good.we dont feel he is a mallu.
hari thamilil vere padam onnumille?othiri padangal irangiyallo????????
വിചാരത്തോട്,
ReplyDeleteനന്ദി... :)
ഷജീറിനോട്,
പാട്ടുകള്‍ അരോചകമായെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ, അവയൊക്കെ മനോഹരമായിരിക്കുന്നെന്നാണ് എഴുതിയിരിക്കുന്നത്. പക്ഷെ, സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുവാനായി ഒന്നോ രണ്ടോ എണ്ണം, പ്രത്യേകിച്ചും ആ സോറി പറയുന്നത്, ഒഴിവാക്കാമായിരുന്നെന്നേ ഞാന്‍ പറഞ്ഞുള്ളൂ. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ എല്ലാം ഞാന്‍ കാണാറില്ല. മലയാളം ചിത്രങ്ങള്‍ കഴിവതും കാണാറുണ്ട്. :)
--
marupadiykku nanni hari.njanum malayalam mathrame kanarullu...arelum nalla padam anennu paranjal mathrame mattu languages kanarullu.mozhi poleyulla nalla padam varikayanel kandu review cheyyumennu karuthunnu.
ReplyDeleteHari..
ReplyDeletePuthiya oru film undu 'Paruthiveeran', a realistic film.Athinte oru review ethil vannal kollamayirunnu.Thalparyam ullavarkku kanamallo...
അല്പം താമസിച്ചാണ് മൊഴി കണ്ടത്. നന്നായിരിക്കുന്നു. തമിഴ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ ഒരു treatment.
ReplyDelete‘കാറ്റ്രിന്‍ മൊഴി..’ എന്നു തുടങ്ങുന്ന ഗാനം വിദ്യാസാഗറിന്റെ എക്കാലത്തേയും മികച്ച മെലഡികളില്‍ ഒന്നാണ്. പ്രിഥ്വിരാജ് നന്നായിട്ടൂണ്ട്.
** ശിവാജി കണ്ട് കാശുപോയതിന്റെ വിഷമത്തിലായിരുന്ന എനിക്ക് വലിയൊരു ആശ്വാസമായിരുന്നു മൊഴി, Thanks to PrakashRaj, Prithviraj and others.