പ്രഖ്യാപനം
ഫെബ്രുവരി 9, 2007: തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പു മന്ത്രി എം. എ. ബേബി ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി ചെയര്മാന് ടി. കെ. രാജീവ് കുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കെ. ആര്. മോഹനന് എന്നിവര്‍ സന്നിഹിതരായിരുന്നു.
--
മികച്ച സിനിമ
• ദൃഷ്ടാന്തം (എം. പി. സുകുമാരന്‍)
ആയിരിക്കും, ഞാന്‍ കണ്ടിട്ടില്ല.
മികച്ച സംവിധായകന്
• ലെനിന് രാജേന്ദ്രന് (രാത്രിമഴ)
ആയിരിക്കും, പടം റിലീസ് ആയിട്ടില്ല.
ജനപ്രീതി നേടിയ ചിത്രം
• ക്ലാസ്മേറ്റ്സ് (ലാല്‍ ജോസ്)
ഇതു സത്യം. രസതന്ത്രവും മോശമല്ല, ജനപ്രീതിയുമുണ്ട്.
മികച്ച രണ്ടാമത്തെ ചിത്രം
• നോട്ട്ബുക്ക് (റോഷന് ആന്‍ഡ്രൂസ്)
രസതന്ത്രവും, കൈയ്യൊപ്പും, കറുത്തപക്ഷികളും ഈ വര്‍ഷം തന്നെയാണേ ഇറങ്ങിയത്.
മികച്ച നടന്
• പൃഥ്വിരാജ് (വാസ്തവം)
എതിര്‍ക്കുന്നില്ല, എങ്കിലും കറുത്തപക്ഷികളിലെ മമ്മൂട്ടി ഒരു പടി മുകളിലല്ലേ? കയ്യോപ്പിലും മമ്മൂട്ടി നന്നായില്ലേ? രസതന്ത്രത്തിലേയും കീര്ത്തിചക്രയിലേയും മോഹന്‍ലാലിന്റെ അഭിനയവും എടുത്തു പറയാവുന്നവ തന്നെ.
മികച്ച നടി
• ഉര്‍വ്വശി (മധുചന്ദ്രലേഖ)
കഷ്ടം! മീര ജാസ്മിന് രസതന്ത്രത്തില്‍ നന്നായല്ലേ അഭിനയിച്ചിരിക്കുന്നത്? മൂന്നാമതൊരാളിലെ ജ്യോതിര്‍മയിയോ? രാത്രിമഴ (ഞാന്‍ കണ്ടിട്ടില്ല) അതില്‍ മീര നന്നായി അഭിനയിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മികച്ച ബാലതാരങ്ങള്‍
• ബേബി മാളവിക (കറുത്തപക്ഷികള്‍)
• മാസ്റ്റര്‍ മണി (ഫോട്ടോഗ്രാഫര്‍)
ഓ.കെ
കഥ
• ജയിംസ് ആല്‍ബര്‍ട്ട് (ക്ലാസ്മേറ്റ്സ് )
സമ്മതിച്ചു. രസതന്ത്രത്തിന്റേയും നോട്ട്ബുക്കിന്റേയും കഥകളും മോശമല്ല.
ഗാനരചയിതാവ്
• പ്രഭാവര്‍മ്മ (ഔട്ട് ഓഫ് സിലബസ്സ് - “പോയിവരുവാന്‍ കൂടെ വരൂ...”)
ഉം.. വലിയ കുഴപ്പമില്ല, എങ്കിലും രസതന്ത്രം, വടക്കുംനാഥന്, നോട്ട് ബുക്ക് ഒക്കെയുള്ളപ്പോള്‍...
സംഗീത സംവിധായകന്
• രമേഷ് നാരായണന് (രാത്രിമഴ)
മികച്ച ഗായകന്
• ശ്രീനിവാസ് (രാത്രിമഴ)
മികച്ച ഗായിക
• സുജാത (രാത്രിമഴ)
ഇതെന്താ, രാത്രിമഴയില്‍ മാത്രമേ പാട്ടുണ്ടായിരുന്നുള്ളോ?
തിരക്കഥാകൃത്ത്
• മേജര്‍ രവി (കീര്‍ത്തിചക്ര)
ഉവ്വേ...
മികച്ച നവഗത സംവിധായകന്
• അവിര റബേക്ക (തകരച്ചെണ്ട)
ആയിരിക്കും, റിലീസ് ചെയ്തിട്ടില്ല.
മികച്ച രണ്ടാമത്തെ നടന്
• സായ്കുമാര് (ആനന്ദഭൈരവി)
ആയിരിക്കും, റിലീസ് ചെയ്തിട്ടില്ല.
മികച്ച രണ്ടാമത്തെ നടി
• പത്മപ്രിയ (കറുത്തപക്ഷികള്‍)
വേണ്ടായിരുന്നു, വേറെ നടിയില്ലേ? അല്ലെങ്കില്‍ പത്മപ്രിയയുടെ തന്നെ വേറേ സിനിമയില്ലേ? വടക്കും നാഥനോ, യേസ് യുവര്‍ ഓണറോ മറ്റോ.
മികച്ച ലഘുചിത്രം
• ഭൂമിക്കൊരു ചരമഗീതം (സംവിധാനം ശരത്ത്)
അവാര്ഡിനുമാത്രമൊന്നും ഈ ലഘുചിത്രത്തിലില്ല. മത്സരത്തില്‍ വന്ന മറ്റ് ലഘുചിത്രങ്ങള്‍ ഏതൊക്കെയാണാവോ!
മികച്ച ഡോക്യുമെന്ററി
• മിനുക്ക് (എം. ആര്. രാജന്)
ഇതു ന്യായം. കോട്ടയ്ക്കല്‍ ശിവരാമനെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി നന്നായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
ഛായാഗ്രാഹകന്‍
• മനോജ് പിള്ള (കയ്യൊപ്പ്)
പ്രത്യേക പരാമര്‍ശം
• മധു കൈതപ്രം (ഏകാന്തത്തിന്റെ സംവിധായകന്)
• ശ്രീനിവാസന് (തകരച്ചെണ്ടയിലെ അഭിനയം)
ശബ്ദലേഖനം
• ഹരികുമാര്‍ (ദൃഷ്ടാന്തം)
വസ്ത്രാലങ്കാരം
• ബി. സായ് (നോട്ട്ബുക്ക്)
മേക്കപ്പ്
• പട്ടണം ഷാ (പുലിജന്മം)
ഡബ്ബിങ്ങ്
• വിന്നി മറിയം ജോര്‍ജ്ജ് (കയ്യൊപ്പ്)
നൃത്തം
• മധു ഗോപിനാഥ് (രാത്രിമഴ)
പ്രോസ്സസിങ്ങ് ലാബ്
• ജമിനി (ചെണ്ട, കയ്യൊപ്പ്)
മികച്ച ഗ്രന്ഥങ്ങള്‍
• അടൂരിന്റെ ചലച്ചിത്ര യാത്രകള്‍ (സി.എഫ്.തോമസ്)
• സിനിമയുടെ നീതിസാരം (പി.ജി.സദാനന്ദന്)
ലേഖനം
• ഗുജറാത്തിനുശേഷം മലയാള സിനിമ മുസ്ലിമിനോട് പറയുന്നത് (എന്‍.പി.സജീഷ്)
--
ആരൊക്കെയായിരുന്നു ജൂറിയില്‍?
ചലച്ചിത്രവിഭാഗം
• ചെയര്മാന്: ടി. കെ. രാജീവ് കുമാര്‍
• അംഗങ്ങള്‍: കെ. അര്‍ച്ചന, ഡി. ഗൌതമന്, റോസ് മേരി, ഫൌസിയ ഫാത്തിമ, പി. ഉംബായി, കലാമണ്ഡലം ക്ഷേമാവതി, ഡോ. കെ. എസ്. ശ്രീകുമാര്‍
രചനാവിഭാഗം
• ചെയര്മാന്: രവീന്ദ്രന്
• അംഗങ്ങള്‍: എം. എ.റഹ്മാന്, സുഷമാവിജയ ലക്ഷ്മി മോഹന്‍, ഡോ. കെ. എസ്. ശ്രീകുമാര്‍
--
• Article in Hindu
--
Subscribe to:
Post Comments
(
Atom
)
കേരള സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ (2006-ലെ) പ്രഖ്യാപിച്ചു. അവാര്‍ഡുകളെക്കുറിച്ചുള്ള വിവരവും ചില കമന്റുകളും.
ReplyDelete--
ഇതൊക്കെ ഒരു അഡ്ജസ്റ്റമെന്റല്ലെ...
ReplyDeleteഹഹഹ...
ReplyDeleteഹരിയുടെ കമന്റുകള്‍ കലക്കി!
ലങ്കയിലെ അഭിനയത്തിന് സുരേഷ് ഗോപിക്കും ഒരു അവാര്‍ഡ് കൊടുക്കാമായിരുന്നു!
സംഭാഷണത്തിന് ഭരചന്ദ്രന്റെ സംഭാഷണം എഴുതിയ ആള്‍ക്കും!എന്താ മോനേ ഇംഗ്ലീഷ്!
ഉവ്വേ രാത്രിമഴ!! ലെനിന് രാജേന്ദ്രന് പടമെടുത്താല്‍ കംയൂണിസ്റ്റ്കാര് അവാര്‍ഡ് കൊടുക്കാതിരിക്കുമോ!
കീര്‍ത്തിചക്ര..ഇതുപോലൊരു തല്ലിപ്പൊളി പടം!
സംഗീതത്തിന് അലക്സ്പോളിന് കൊടുക്കാഞ്ഞത് ഭയങ്കര കഷ്ടമായിപ്പോയി..
ഉര്‍വ്വശി..മധുചന്ദ്രലേഖ!!!! ആ പടത്തിന്റെ പേര് കേട്ടാല്‍ തലചുറ്റും..
മലയാളസിനിമ മുടിഞ്ഞ് പണ്ടാരടങ്ങിയെന്ന് തെളീയിക്കുന്നു ഈ വിജയികള്‍ (എല്ലാവരുമല്ല)
ഹരീ കമന്റുകള്‍ നന്നായി,
ReplyDeleteഏറ്റവും വലിയ പോക്കണംകേട് ഉറ്വശിക്ക് കൊടുത്ത അവാറ്ഡ് ആയി..! ഹോ ഇത്ര അണ്സഹിക്കബിള് റോള്‍ അവര്‍ വേറെ ചെയ്തു കാണില്ലാ!
വാസ്തവം എന്ന ചിത്രം കണ്ടില്ല എങ്കിലും പൃഥ്വിരാജിന് മികച്ച നടന് അവാറ്ഡ് നന്നായി, പുതിയ താരങ്ങള്‍ക്കും അംഗീകാരം ലഭിയ്ക്കട്ടേ.
ബാക്കി എല്ലാം സ്ഥിരം കലാപരിപാടികള്‍ അല്ലേ...
കഷ്ടം തന്നെ.
ReplyDeleteകീര്ത്തിചക്രയ്ക്കുക്ക് അവാര്‍ഡ് കൊടുത്തവരില്‍ നിന്നും കയ്യൊപ്പും, ജെയ്സണ്‍ ജെ നായറും, അലക്സ് പോളും ഒക്കെ അവാര്‍ഡ് വങ്ങിക്കാതിരിക്കുകയാണ് നല്ലത്
പതിവ് സിനിമാ അവാര്‍ഡ് നാടകമാമാങ്കം കഴിഞ്ഞു. രാത്രി മഴയ്ക്ക് തന്നെ ‘ജനപ്രീതിയ്ക്കുള്ള’ അവാര്‍ഡും നല്‍കാമായിരുന്നു.
ReplyDeleteകമന്റുകള്‍ കലക്കി ഹരീ..കലക്കി.
Great comments, that too short and crisp. No doubt, Mammotty should have been the best award for his Karutha Pakshikal, Kayyoppu and Palunku. His voice modulation in Kamal’s film was brilliant. So was the acting. Or Murali could have been a worthy winner in Pulijanmam.
ReplyDeleteThe best scriptwriter should NOT have been given to Major Ravi Keerthi Chakra. But that does not mean Keerthi Chakra was a thallipoli padam (as someone mentioned). It was a great effort by a first-time director. Ravi has done what many high-profile Bollywood directors could not do. Many Kashhmir-based big-budget films were big flops. He directed it well. It did not deserve the best script award anyway. They should have given a special jury award for his direction. Sreekar Prasad could have been given the best editor award for the movie.
The award to Urvasi in that movie is an apology. A great actress once, she lost the great timing. Meera Jasmine has outshone her in Achuvinte Amma. No doubt she WAS one of our best actresses. But she IS not. Talking about Padmapriya, you are correct. She never fit in that role in Karutha Pakshikal; was far better in Vadakkumnathan.
Haree, I have a difference of opinion in Rasatantram. You seem to have liked Rasatantram so much. I don’t think that was such a great movie. Meera Jasmine did a good job. Agreed. But nothing more that. Trust me, I am a Mohan Lal fan. But this is one of the movies which Lal’s body failed to perfrorm. (Especially in the first-half). In fact, in one of the rarest of rare occasions, Lal was outshone by his co-actor/actress. Here, Meera Jasmine won it hands down.
Amid all the discussions, there is one award which everyone failed to notice. Master Mani’s performance in Photographer. Mani did it very well. Even Lal did a great job, but his own fans threw the movie in a dustbin. Photographer was a movie, which needed much more respect and success. People treated the movie with a revenge. I still don’t know why. I am happy that the jury gave at least one award to Photographer. A small consolation to Ranjan Pramod.
I have not seen Lenin Rajendran’s movie. But it should have bee good. Please don’t bring any Communism to it.
What happened to Palunku and Kayyoppu? Any answers?
ഈ വര്‍ഷത്തെ മികച്ച നടന് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കേരളീയര്‍ പറയൂ. മമ്മൂട്ടി. പളുങ്കും കയ്യോപ്പും മാത്രം മതി അത് വ്യക്തമാകാന്‍. കറുത്തപക്ഷി ഒരു അഡ്ജസ്റ്റ്മന്റ് സിനിമയെന്ന് കരുതി തള്ളിക്കളഞ്ഞാലും മറ്റ് രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി തിളങ്ങി നില്ക്കുക തന്നേ ചെയ്തു. വാസതവം ഞാന്‍ കണ്ടതാണ്. പൃഥ്വി നന്നായിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ പ്രകടനവുമായി നോക്കുമ്പോള്‍ ഒന്നുമില്ല.
ReplyDeleteഇനി മികച്ച നടി മധുചന്ദ്രലേഖ കണ്ടവര്‍ പറയട്ടെ എന്നേ എനിക്ക് പറയാനുള്ളൂ. എന്റെ വോട്ട് പളുങ്കിലെ നായിക ലക്ഷ്മിക്കാണ്.
തിരക്കഥ അവാര്‍ഡാണ് ഏറ്റവും കേമം. എന്താ പറയുക കൊടുത്തവന്റെ തൊലിക്കട്ടി അപാരം.
ഇനി ലെനിന് രാജേന്ദ്രന്റെ കാര്യം. അരവിന്ദേ ഇടതര്‍ ഭരിക്കുമ്പോള്‍ അങ്ങേര്ക്കവാര്ഡ് കിട്ടാറില്ലെന്ന് പരാതി പറഞ്ഞു നടന്നിട്ടുണ്ട് ഈ സഖാവ് ലെനിന് . ഇത്തവണ ഇടതു ഗവണ്മന്റ് ആ പരാതിക്കിടകൊടുത്തില്ല. സാംസ്കാരിക സ്ഥാപനങ്ങളില്‍ നിന്ന് ഇടതരെ തഴഞ്ഞു എന്ന അപവാദം ബേബിക്കെതിരെ നിലവിലുണ്ട്. ഇനി അവാര്‍ഡ് വിവാദം വല്ലതും വന്നാല്‍ പാര്‍ട്ടിക്കാരെ തഴഞ്ഞു എന്ന പരാതി വേണ്ടാ എന്ന് കരുതിക്കാണും.
പിന്നെ പളുങ്ക് എന്ന സിനിമ അവാര്‍ഡിന് പരിഗണിച്ചില്ലേ എന്ന് ഒരു സംശയം
അച്ഛനുറങ്ങാത്ത വീടിലെ നായകനെ എല്ലാരും മറന്നോ?
ReplyDeleteqw_er_ty
ഇട്ടിമാളുവിനോട്,
ReplyDeleteആണോ? ആണെന്നു കരുതുന്നതാ നല്ലത്, അല്ലേ?
--
അരവിന്ദിനോട്,
:) അതെ, ലങ്കയില്‍ മംമ്ത എന്താ മോശമാണോ? കീര്‍ത്തിചക്ര, തരക്കേടില്ലാത്ത പടമെന്നു പറയാം. എന്നാലൊരു കമാന്‍ഡോ കഥയുടെ വിശ്വാസ്യത അതിനുണ്ടോ എന്ന് സംശയമാണ്.
അതെ, അലക്സ് പോള്‍ തന്നെയാണ് കഴിഞ്ഞ കൊല്ലം ശ്രദ്ധേയനായ ഒരു സംഗീത സംവിധായകന്. രമേഷ് നാരായണനും മോശമല്ല, രാത്രിമഴയിലെ പാട്ടുകളും കൊള്ളാം.
--
ഉത്സവത്തോട്, :)
ആ ഒരു ആംഗിളില്‍ പ്രിഥ്വിക്ക് കൊടുത്തതില്‍ എനിക്കും യോജിപ്പുണ്ട്. എങ്കിലും, പണ്ടു മുതലേ ഉള്ള നടനാണെന്നു കരുതി, മമ്മൂട്ടിക്ക് കൊടുക്കാതിരിക്കാമോ?
--
തുളസി,
ഉം... കീര്‍ത്തിചക്ര മോശം ചിത്രമാണെന്ന അഭിപ്രായമെനിക്കില്ല, പക്ഷെ തിരക്കഥ, സംവിധാനം എന്നിവയ്ക്കുള്ള അവാര്‍ഡിനും മാത്രമില്ല, എന്നതേയുള്ളൂ.
--
ആലിഫ്,
അതെ... രാത്രിമഴയ്ക്കുതന്നെ അതും നല്‍കാമായിരുന്നു. ഈ രാത്രിമഴയൊക്കെ 2007ലേക്ക് പരിഗണിച്ചാല്‍ പോരേ? കമന്റുകള്‍ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം. :)
--
വിളകുഡി, (ഇങ്ങിനെതന്നെയാണോ?)
കമന്റുകള്‍ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം :) രസതന്ത്രം എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. മീര ജാസ്മിന്റെ അഭിനയം അതില്‍ തീര്‍ച്ചയായും നന്നായിരുന്നു. മോഹന്‍ലാല്‍ ഉഗ്രനായില്ല എന്നതു സത്യം, എങ്കിലും കുഴപ്പമില്ലായിരുന്നു.
ഫോട്ടോഗ്രാഫറില്‍ മോഹന്‍ലാല്‍ നന്നായി എന്നു ഞാന്‍ കരുതുന്നില്ല. ഒരു ഫോട്ടോഗ്രാഫറുടെ ബോഡി ലാംഗ്വേജൊന്നും അതില്‍ ലാലിനു വന്നില്ല, ഇരട്ട വേഷം അതിലും മോശമായി. രഞ്ജന്‍ പ്രമോദിന്റെ ശൈലിയില്‍ വന്ന വ്യതിയാനം പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്നു വേണം കരുതാന്‍. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ മേന്മ അതുണ്ടാക്കിയ ഒരു മൂഡാണ് (അത് ഉണ്ടാക്കുക അത്ര നിസാരമല്ല, പല സിനിമകളിലും അതുണ്ടാവാറുമില്ല).
പളുങ്ക്, അത്രയ്ക്കൊന്നും പറയേണ്ട ഒരു ചിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. കൈയ്യൊപ്പിന് എന്തെങ്കിലുമൊക്കെ അവാര്‍ഡ് നല്‍കാമായിരുന്നു, തിരക്കഥയ്ക്കായാലോ?
--
കിരണ്‍ തോമസിനോട്,
പളുങ്കില്‍ മമ്മൂട്ടി നന്നായോ? പഴയ ഒട്ടനവധി മമ്മൂട്ടി ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഛായ അതിലെ മമ്മൂട്ടിക്കില്ലേ? കറുത്തപക്ഷികളിലേയും (അത് സിനിമ നന്നായെങ്കിലും മോശമായെങ്കിലും, അദ്ദേഹത്തിന്റെ അഭിനയം എടുത്തു പറയേണ്ടതു തന്നെ) കയ്യൊപ്പിലേയും അഭിനയം, അതുമതി മമ്മൂട്ടിക്ക് അവാര്‍ഡ് നല്കുവാന്.
--
അലക്സ്പോളിന് സംഗീതത്തിന് അവാര്‍ഡ് നല്‍കാത്തതിന് ശരിയായില്ല എന്ന് പറഞ്ഞുകേട്ടു. പടത്തിന്റെ പച്ചയില്‍ കേറി ഹിറ്റായതാണ് ക്ലാസ്മേറ്റിലെ ഗാനങ്ങള്‍. അവയ്ക്ക് ആവറേജ് നിലവാരമേയുള്ളൂ. കൂടാതെ മുന്കാലവര്ക്കുകളും അവാര്‍ഡ് പരിഗണനകളില്‍ വരാറുണ്ട്.(unless, of course, if the works are exceptional, à la Rahman in Roja)
ReplyDeleteരസതന്ത്രവും കീറ്ത്തിചക്രയുമൊഴിച്ച് ഇതില്‍ പറഞിരിക്കുന്ന ഒരു പടവും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ അഭിപ്രായവും ഇല്ല.
ReplyDeleteകൃഷ് | krish
qsiതിരക്കഥക്കുള്ള അവാര്‍ഡ് തനിക്കാണെന്ന് കേട്ടപ്പോള്‍ മേജര്‍ രവി ബോധം കെട്ടുവീണിട്ടുണ്ടാവണം. പണ്ട് കലാഭവന്‍ മണി വീണ പോലെ!
ReplyDeleteപൃഥിരാജിനും കിടക്കട്ട് ഒരെണ്ണം ! സീനിയര്‍ നടന്മാര് കുറേ കാലമായല്ലോ ഈ കൃഷി തുടങ്ങിയിട്ട്.
പാവം ദിലീപ് ..അവാര്‍ഡ് ലഭിക്കാന്‍ വേണ്ടി സ്വന്തമായി ഒരു പടം പിടിക്കാന്‍ കൂടി തയ്യാറായ ആ മഹാമനസ്കന് ഇടി വെട്ടേറ്റ പോലെയായിട്ടുണ്ടാവും നിതാന്ത ശത്രുവായ പൃഥിരാജിന്റെ അവാര്‍ഡ് ലബ്ധിയുടെ വാര്‍ത്ത കേട്ടപ്പോള്‍..!
കറുത്തപക്ഷികള്‍ അത്ര നല്ല സിനിമയൊന്നുമല്ലെന്നാണ് എനിക്ക് തോന്നുന്നത്.
സംഗീത വിഭാഗം അവാര്‍ഡുകള്‍ കുറ്റമറ്റതായി തോന്നുന്നു.
ശ്രീനിവാസന്റെ മോന് ആ വെണ്ണിലാവ് പാട്ടിന് കൊടുത്തേക്കുമെന്ന് തോന്നിയിരുന്നു.
കീര്‍ത്തിചക്ര ഒരു ധീര 'ദേശാഭിമാന നാടകം' മാത്രമാണ്.
രസതന്ത്രം ദുര്‍ബലമായ തിരക്കഥ കൊണ്ട് സമ്പുഷ്ടമാണ്.
നോട്ടുബുക്കിന്റെ ക്യാമറ കൊള്ളാമായിരുന്നു.
അതു പോലെ പത്മപ്രിയക്ക് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളുമായി ഉടക്കി 'പണി കിട്ടിയതാണോ'?
തിരക്കഥക് ആ പ്രേംപ്രകാശിന്റെ പിള്ളേര്‍ക്ക് കൊടുക്കായിരുന്നു.
എന്തായാലും ഞാന്‍ ജൂറി ചെയര്മാനാവാട്ടെ.!
Thanks for the quick response. Yes, I agree that Photographer created a mood. That is its biggest achievement. Had it been an English movie, we would have lapped it up. Such was the thread of the movie. Ranjan Pramod may have failed to make it a great movie, but he did it reasonably well. It was better than Maha Samudram, to say the least. Photographer deserved better- both at box-office and critical level. I respect your comments, Lal was fantastic in both characters. Acting-wise, it was much better than Rasa Tantram and Maha Samudram. I blame Mohan Lal, mostly from our capital city, for the film’s debacle. Remember Maya Mayooram had a similar fate.
ReplyDeleteI have not seen Palunku and Kayyoppu. Many people liked both movies and were critically acclaimed.
By the way, I am vilakudy. It is a small village, where I was born and brought up, in Kollam district.
Sorry for a big error in my last comment. Please read: "I blame Mohan Lal fans from the capital city........."
ReplyDeleteകീര്‍ത്തിചക്രയെ അങ്ങിനങ്ങു അവഗണിക്കാന്‍ വരട്ടെ കുട്ടാ....അതൊരു കമാന്‍ഡോയുടെ അസ്സല് ജീവിതം മാത്രമാണു.ജീവിതം മുന്നിലും സിനിമ പിന്നീടുമാണതില്...ഞാനും കുറേ നാളതില്‍ ചിരച്ചതുകൊണ്ടു മാത്രം കമന്റെഴുതുകയാണു.
ReplyDeleteകമന്റുകള്‍ കലക്കി!
ReplyDeleteഇതില്‍ എഴുതിയിരുന്നതു വായിച്ചു...സംസ്ഥാന അവാര്‍ഡിനെ കുറിച്ച് രസകരമായ് കാര്യങ്ങള്‍...ചിലരുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ ഒരല്പം ബുദ്ധിമുട്ടുണ്ട്.ആരോ ഇവിടെ കീര്‍ത്തിചക്രയെ “നാടകം” എന്നു വിശേഷിപ്പിച്ചിരിക്കുന്നതു കണ്ടു.എനിക്കു തോന്നുന്നു ഒരുപാട് വികലമായ ആര്‍മി ചിത്രങ്ങള്‍ കണ്ടതു കൊണ്ടാകാം യഥാര്ത്യത്തിന്റെ അംശം കൂടുതല്‍ ഉണ്ടായിരുന്ന കീര്‍ത്തിചക്ര ഒരു നാടകമായി തോന്നിയതു...അതിന്റെ തിരക്കഥയ്ക്കു അവാര്‍ഡ് നല്കിയതു ശരിയായ ഒരു നടപടിയല്ല.
ReplyDeleteമറ്റൂ അവാര്‍ഡുകളെ കുറിച്ചുള്ള് അഭിപ്രായങ്ങളോട് ഏറെക്കുറേ പൂര്‍ണ്ണമായി തന്നെ യോജിക്കുന്നു.
പലരും മറന്നു പോയ ഒരാളെ ഓര്മമപ്പെടുത്തി കൊണ്ട് അവസാനിപ്പിക്കട്ടെ...നമ്മുക്കേറെ പ്രിയപ്പെട്ട രവിന്ദ്രന് മാഷ്...കളഭം തന്ന്,വിഷുപക്ഷിയുടെ പാട്ടും കേള്‍പ്പിച്ച് നമ്മെ പിരിഞ്ഞു പോയ ആ പ്രതിഭയുടെ പേരു മറന്നതോ വിട്ടു പോയതോ????
പ്രാപ്രയോട്,
ReplyDeleteഅച്ഛനുറങ്ങാത്ത വീടും ഓര്മ്മിക്കപ്പെടേണ്ടതുതന്നെ.
--
സുരലോഗം,
അലക്സ് പോളിനു നല്‍കാത്തതു ശരിയായില്ല എന്നു ഞാന്‍ പറഞ്ഞില്ല, കഴിഞ്ഞ കൊല്ലം ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് അലക്സ് പോള്‍ എന്നേ പറഞ്ഞുള്ളൂ. ഇല്ല, സിനിമ നല്ലതായതുകൊണ്ടുമാത്രം പാട്ടുകള്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല, പാട്ട് അല്പമെങ്കിലും നല്ലതായിരിക്കണം.
--
കൃഷിനോട്,
പിന്നെ, അവാര്‍ഡ് കൊടുത്തവര്‍ ഇതൊക്കെ കണ്ടിരിക്കുമെന്നാണോ? :)
--
മുംസിയോട്,
കൊള്ളാം... :)
--
വിളകുടി മാഷേ,
ഫോട്ടോഗ്രാഫറിന്റെ കാര്യത്തില്‍ എനിക്ക് മാഷിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. തീര്‍ച്ചയായും മഹാസമുദ്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫോട്ടോഗ്രാഫര്‍ നല്ലതാണെന്ന് പറയേണ്ടി വരും, അതില്‍ പക്ഷെ അര്‍ത്ഥമില്ലല്ലോ. :)
--
വെട്ടിക്കാപുള്ളിയോട്,
ഇതാണോ യഥാര്‍ത്ഥത്തിലുള്ള കമാന്‍ഡോ ഓപ്പറേഷന്? ഏത് കമാന്‍ഡോയാണ് തീവ്രവാദിയെ കീഴ്പ്പെടുത്തിയ ശേഷം, തോക്ക് വലിച്ചെറിഞ്ഞ് കയ്യാങ്കളിയാവാം എന്നു തീരുമാനിക്കുന്നത്? ഭാര്യയെക്കൊന്നവനോടുള്ള പ്രതികാരമോ (അതും രസമാണ്, ബോബുപൊട്ടി മരിച്ചുകിടക്കുന്ന ഭാര്യയേയുമെടുത്തിരിക്കുമ്പോള് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഇതു ചെയ്തയാളെ തിരിച്ചറിഞ്ഞിരിക്കുന്നു) രാജ്യസ്നേഹമോ ആ കാണിച്ചത്? ഏത് കമാന്‍ഡോ ഓപ്പറേഷനിലാണ് രക്തം കണ്ടാല്‍ ഭയക്കുന്നയാളെ എന്തിന്റെ പേരിലായാലും ടീമില്‍ നിര്‍ത്തുന്നത്? അസ്സല് ജീവിതമാണത്രേ!
--
സന്തോഷിനോട്, :)
--
മൃദുലിനോട്,
കീര്ത്തിചക്രയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞല്ലോ!
രവീന്ദ്രന് മാഷെ മറന്നതല്ല, അദ്ദേഹം സംഗീതസംവിധാനം ചെയ്ത വടക്കുംനാഥനായിരുന്നു എന്റെ മനസില്‍, പക്ഷെ എല്ലാം രാത്രിമഴയ്ക്ക് കൊടുത്തപ്പോള്‍, ഓരോന്നിനും പ്രത്യേകം കമന്റിടുവാന്‍ തോന്നിയില്ല.
--
കീര്ത്തിചക്രയെക്കുറിച്ചുള്ള ഹരീമാഷ്ടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.. കുറച്ചുകൂടി റിയാലിറ്റി ആവാമായിരുന്നു. പ്രേക്ഷകരേക്കുറിച്ചുള്ള മുന്‍വിധികളാവും കാരണം..
ReplyDeleteഹരീ, ഏറ്റവും വലിയ വിവരക്കേട് ഉര്‍വ്വശിക്ക് അവാര്‍ഡ് കൊടുത്തത് തന്നെ..
ReplyDeleteമനോജ് നൈറ്റ് ശ്യാമളന്റെ ലേഡി ഇന്‍ വാട്ടറിന് മോശം സിനിമയ്ക്കുള്ള അവാര്‍ഡിനു പരിഗണിക്കുന്നെണ്ട് കേട്ടു അതുപോലെയാണോ ഇത്??
പിന്നെ മധുരമായ ഈണമായി വന്ന രവീന്ദ്രന് മാഷേ മറന്നുപോയോ?? കമ്മ്യൂണിറ്റ് പ്രേമം ഇങ്ങനെയും... കൊള്ളാം..
എന്റെ കൂട്ടൂകാരൊക്കെ ഒരുമിച്ച് ചോദിക്കുന്നു......
ജൂറി ചെയര്‍മാന്റെ മൊബൈല്‍ നമ്പര്‍ കിട്ടുമോ??
എന്തോ കാര്യമായി കാതില്‍ പറയാനണത്രെ...
നമ്മുടെ സംസ്ഥാന ചലച്ചിത്ര അവാറ്ഡ് പതിവ് പോലെ മനുഷ്യര്‍ കാണാത്ത സിനിമയ്ക്കാണല്ലോ കൊടുത്തത്.. ഒട്ടുമിക്ക അവാറ്ഡുകളും റിലീസ് ചെയ്യാത്ത സിനിമകള്‍ക്ക്.. അപ്പോള്‍ സിനിമ കാണുന്ന നമ്മള് എന്താ മണ്ടന്മാരോ?? പൃഥ്വിരാജിന് അവാറ്ഡ് കൊടുത്തതിലുള്ള മാനദണ്ഡം ഇന്ന് പത്രത്തില്‍ വായിച്ചു.. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊക്കെ ഒരുപാട് തവണ അവാറ്ഡ് കിട്ടിയതല്ലേ എന്ന് ജൂറി ചോദിച്ചത്രേ! അപ്പോള്‍ പിന്നെ ഉര്വശിക്കെങ്ങനെ അവാറ്ഡ് കിട്ടി?? രാത്രിമഴയിലെ പാട്ട് നിങ്ങള്‍ എത്ര പേര് കേട്ടിട്ടുണ്ട്?? അതൊന്നുമല്ല എന്റെ പ്രധാന സംശയം.. ഈ അവാറ്ഡ് 2006ല്‍ ഇറങ്ങിയ സിനിമകള്ക്കുള്ളതാണോ?? ആണെങ്കില്‍ എങ്ങനെ കൈയ്യൊപ്പ്(പോട്ടെ, അത് റിലീസ് ചെയ്തല്ലൊ), ആനന്ദഭൈരവി, രാത്രിമഴ, ദൃഷ്ടാന്തം, തകരചെണ്ട.. അങ്ങനെ കുറേ സിനിമകള്‍ക്ക് എങ്ങനെ അവാറ്ഡ് കിട്ടി??
ReplyDeleteഹരിയേ അവാര്ഡിനെക്കുരിച്ച് ഞാനും ഒരു പോസ്റ്റിട്ടിട്ടുണ്ട് പക്ഷെ അതില്‍ ഇത്ര നന്നായി ഒന്നും അവതരിപ്പിച്ചിട്ടില്ല. ഹരി നന്നായി വിലയിരുത്തി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ മീരയുടെ കാര്യം വിട്ടുപോയി അതില്‍. ഉര്‍വ്വശിക്ക് അതും മധുചന്ദ്രലേഖപോലെ ഒരു പന്ന സിനിമയിലെ അഭിനയത്തിനു കിട്ടിയത് തീര്‍ത്തും അന്യായം. കൂടാതെ പുറത്തുവരാത്ത സിനിമക്ക് അവാര്‍ഡു കിട്ടുന്നത് ആദ്യമല്ലല്ലോ?
ReplyDeletewww.darppanam.blogspot.com
എനിക്കും സംശയം - എന്തിനാണ് ആരും കാണാത്ത, റീലീസാകാത്ത ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നത്.
ReplyDeleteരസതന്ത്രത്തിന് ഒരവാര്‍ഡും കൊടുക്കാഞ്ഞത് നന്നായി. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ആ പടം. അതില്‍ ആകെ കൊള്ളാവുന്നത്, മീരാജാസ്മിന് മാത്രമാണ്. ഇപ്രാവശ്യം മീരയ്ക്കായിരിക്കും അവാര്‍ഡ് എന്നു കരുതിയിരുന്നു. ഉര്‍വശി ശരിക്കും ഞെട്ടികാണും. കീര്‍ത്തിചക്രയില്‍ മോഹന്‍ലാലിനേക്കാളും നന്നായി ആ തമിഴ് നടനല്ലേ അഭിനയിച്ചത്.
ഹരിയുടെ പോസ്റ്റും തുടര്‍ന്നുള്ള കമന്റുകളുമെല്ലാം അടിപൊളി.
ReplyDeleteപൃഥ്വിരാജിന് അവാര്‍ഡ് നല്കിയതിനേക്കാള് മമ്മൂട്ടിക്കും മറ്റും നല്‍കാത്തതിലുള്ള അമര്‍ഷമാണ് പലരും പ്രകടിപ്പിക്കുന്നത്. ഇതിനു പുറമെ ചാനലുകള്‍ കുറെ ദിവസങ്ങളായി നടത്തിയ പ്രവചനങ്ങള്‍ വിശ്വസിച്ചവര്‍ക്കും ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അവാര്‍ഡിന്റെ പതിവു ചിട്ടവട്ടങ്ങളും ഫോര്‍മുലകളും മനസില്‍ തറഞ്ഞുപോയതുകൊണ്ടുള്ള കുഴപ്പമാണിത്.
2002ല്‍ സൂപ്പര്‍ താരങ്ങള്‍ പരാജയങ്ങളുടെ പ്രളയത്തില്‍പെട്ട് നട്ടം തിരിഞ്ഞ് നിന്ന കാലയളവില്‍ ഉണ്ടായ പുതുമുഖ തംരംഗത്തിലായിരുന്നു പൃഥ്വിയുടെയും അവതാരം.
പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ സൂപ്പറുകള്‍ പൂപോലെ തിരിച്ചുവന്നു. മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിക്കാന്‍ പോകുന്നവരെന്ന് വിശേഷിപ്പിക്കപ്പെട്ട യുവതാരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി മടങ്ങി. അവശേഷിച്ചവര്‍ ചെറുകിട റോളുകളിലേക്ക് ഒതുങ്ങി.
ഈ മലക്കം മറിച്ചിലുകള്ക്കിടയിലും പിടിച്ചു നിന്ന ഏക യുവനടന് പൃഥ്വിരാജ് മാത്രമാണ്.ഇതുവരെ അഭിയനയിച്ച ഓരോ ചിത്രവും പരിശോധിച്ചാല്‍ ഈ നടന്റെ അഭിനയശേഷി വ്യക്തമാകും. ഭാവിയുള്ള ഒരേയൊരു യുവനടന് പൃഥ്വിയാണെന്ന് മലയാളത്തിലെ ഭൂരിഭാഗം സംവിധായകരും തുറന്നു സമ്മതിക്കുകയുംചെയ്യുന്നു. എന്നുകരുതി മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി ഇപ്പോഴെ പയ്യന്സിനെ താരതമ്യം ചെയ്യുന്നത് കടന്ന കയ്യല്ലേ.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ കാര്യത്തിലെന്ന പോലെ മുന്‍നിര സംവിധായകരുടെ കൈത്താങ്ങ് ലഭിക്കാത്തതുകൊണ്ടാണ് സ്വന്തമെന്നു പറയാന്‍ ഒരു സൂപ്പര്‍ ഹിറ്റ് ഈ നടന്റെ അക്കൗണ്ടില്‍ ഇതുവരെ ഇല്ലാത്തതെന്ന് കാണാം.
മലയാള സിനിമയിലെ നെറികേടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പല സംവിധായകരും പൃഥ്വിക്കുനേരെ മുഖം തിരിക്കാന്‍ കാരണം എന്നത് വ്യക്തമാണ്. 2004ല്‍ സിനിമാ പ്രതിസന്ധിയുടെ വേളയില്‍ തിലകന്, ലാലു അലക്സ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വിമത ചേരിയില്‍ നിലയുറപ്പിച്ചപ്പോള്തന്നെ സുകുമാരന്റെ മകന്റെ ചീട്ട് കീറാന്‍ പലരും തീരുമാനിച്ചിരുന്നു. ആ നീക്കത്തെയും അതിജീവിക്കാന്‍ ഈ നടന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്(വല്യേട്ടന്മാരോട് മാപ്പു പറയേണ്ടിവന്നു എന്ന കഥയും മറക്കുന്നില്ല)
വാസ്തവം പറഞ്ഞാല്‍ ഞാന്‍ വാസ്തവം കണ്ടിട്ടില്ല. പക്ഷെ കണ്ട സുഹൃത്തുക്കളെല്ലാം പൃഥ്വിയുടെ അഭിനയത്തെപ്പറ്റി മികച്ച അഭിപ്രായമാണ് പറഞ്ഞത്. മമ്മൂട്ടി അവാര്‍ഡിനുവേണ്ടി ഒരു റോള്‍ ചെയ്തു അതുകൊണ്ട് അദ്ദേഹത്തിനേ അവാര്‍ഡ് കിട്ടാവൂ എന്ന് വാശിപിടിക്കുന്നത് ശരിയല്ല.
മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുന്നതിന് അംഗവൈകല്യവും ബുദ്ധമാന്ദ്യവും ദാരിദ്ര്യവുമൊക്കെ അനിവാര്യമാണെന്ന ചിന്ത ഇടക്കൊക്കെ ഒന്നു മാറ്റിവെക്കുന്നത് നല്ലതാണ്.
പിന്നെ ഇത്രയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ സ്പോണ്‍സേഡ് അവാര്‍ഡ് എല്ലാവരും മറന്നു. സാക്ഷാല്‍ പ്രഭാ വര്‍മ സാറിന്
ലഭിച്ച മികച്ച ഗാനരചനക്കുള്ള പുരസ്കാരം.
വയലാര്‍ ശരത്ചന്ദ്ര വര്‍മ ക്ഷമിക്കട്ടെ.
ജോര്‍ജ്ജിനോട്,
ReplyDeleteകമന്റിന് നന്ദി. അതെ, ഇവിടെയുള്ള സിനിമാക്കാരെല്ലാം വിചാരിച്ചു വെച്ചിരിക്കുന്നത്, ഹീറോയിസം വന്നില്ലെങ്കില്‍ സിനിമ ഇഷ്ടപ്പെടില്ലെന്നാണ്.
--
സിനിലിനോട്,
ലേഡി ഇന്‍ വാട്ടര്‍ ഞാന്‍ കണ്ടിട്ടില്ല, അത്ര മോശമാണോ അത്? ശരിതന്നെ, വടക്കുംനാഥന് പരിഗണിക്കാനുമാത്രമുണ്ട് എന്നതു തന്നെ സത്യം.
--
ബാലുവിനോട്,
ഏതായാലും കാണാത്ത, കേള്‍ക്കാത്ത ചിത്രങ്ങള്ക്കായതുകൊണ്ട് അത്രയും വിവാദം ഒഴിവായല്ലോ... എന്തേ, നല്ലതല്ലേ അത്?
--
കുമാറിനോട്,
ഞാനാ ബ്ലോഗ് കണ്ടൂട്ടോ. അതില്‍ മികച്ച നടി, നടന് അങ്ങിനെ ചിലവ മാത്രമല്ലേ ചര്ച്ചചെയ്തിട്ടുള്ളൂ. ജഗതിക്ക് രണ്ടാമത്തെ നടനുള്ള അവാര്‍ഡ് കൊടുക്കേണ്ടതായിരുന്നു, പക്ഷെ അദ്ധേഹം സദാചാരവിരുദ്ധമായ കേസില്‍ പെട്ടിട്ടുള്ളതുകൊണ്ട് കൊടുത്തില്ലാത്രേ. ഇന്നൊരു പത്രത്തില്‍ വായിച്ചതാണ്. ഏതായാലും അതുകൊണ്ട് മറ്റുള്ളവരെല്ലാവാരും സദാചാരത്തില്‍ ചരിക്കുന്നവരാണെന്ന് ഉറപ്പിക്കാം.
--
ശാലിനിയോട്,
രസതന്ത്രത്തോട് എന്തേ ഇത്ര വിരോധം? അതിലെ പാട്ടുകള്‍, സംഗീതം, മീരയുടെ അഭിനയം, പടത്തിന്റെ ഒരു ലാളിത്യം ഇതൊക്കെക്കൊണ്ട് ആ ചിത്രം നല്ലതു തന്നെ. മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ മറ്റ് കഥാപാത്രങ്ങളെവെച്ചു നോക്കുമ്പോള്‍ നന്നായില്ലെന്നു പറയാം, എങ്കിലും അത് വളരെ മോശം പെര്ഫോര്മന്സുമല്ല. പിന്നെ, കീര്‍ത്തിചക്രയില്‍ ജീവ അത്ര നന്നായി അഭിനയിച്ചു എന്നൊന്നും ഞാന്‍ കരുതുന്നില്ല. ആക്ഷന്‍ രംഗങ്ങളില്‍ ജീവ തിളങ്ങിയെന്നതു സത്യം, അത് യുവത്വവും, പിന്നെ ആകാരവടിവുമൊക്കെ കൊണ്ടാണ്, അഭിനയചാതുരി കൊണ്ടല്ല. കീര്‍ത്തിചക്രയില്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ ജീവയുടേതുപോലെയുള്ള കഴിവുകള്ക്കായിരുന്നു മുന്‍തൂക്കം.
--
പതാലിയോട്,
വളരെ നല്ല വിലയിരുത്തല്‍ :) ഇതൊരു പോസ്റ്റാക്കാമായിരുന്നെന്നു തോന്നുന്നു. ദാരിദ്രവും, അംഗവൈകല്യവും ഒന്നും നോക്കിയല്ല, മമ്മൂട്ടിയുടെ അഭിനയത്തിനു നല്‍കണമെന്നു പറയുന്നത്, അദ്ദേഹമത് നന്നായിത്തന്നെ അവതരിപ്പിച്ചതുകൊണ്ടു തന്നെയാണ്. അത് ഒരു മിമിക്രി കോപ്രായവുമായിരുന്നില്ല. പൃഥ്വി നല്ല നടനാണ്. വാസ്തവത്തില്‍ നന്നായിരുന്നു, എങ്കില്‍ അതിലും നന്നായി അദ്ദേഹം അഭിനയിച്ചത് വര്ഗ്ഗത്തിലായിരുന്നെന്നു ഞാന്‍ പറയും. മമ്മൂട്ടി അവാര്‍ഡിനു വേണ്ടിയാണ് കറുത്തപക്ഷികള്‍, പളുങ്ക് അല്ലെങ്കില്‍ കയ്യൊപ്പ് അഭിനയിച്ചതെന്ന് കരുതുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഔട്ട് ഓഫ് സിലബസ്, അതില്‍ ചില പാട്ടുകള്‍ നന്നായി എഴുതിയിട്ടുണ്ട്, പക്ഷെ അതുപോലെ നിലവാരം കുറഞ്ഞ പാട്ടുകളും അതിലുണ്ട്. മൊത്തത്തില്‍ ഒരു നല്ല ഗാനരചയിതാവായി അദ്ദേഹത്തെ കാണുവാന്‍ കഴിയില്ല, എങ്കിലും ഒരു ഗാനത്തിനാവുമല്ലോ അവാര്‍ഡ് നല്കിയിരിക്കുക, അങ്ങിനെ ഒരു ന്യായമുണ്ട്.
--
കടിഞ്ഞൂല്‍ കല്യാണത്തിലും അഹത്തിലും തലയിണമന്ത്രത്തിലുമൊക്കെ അഭിനയിച്ച ഉര്‍വശിയുടെ പ്രേതമാണ് മധുചന്ദ്രലേഖയില്‍ അഭിനയിച്ചിരിക്കുന്ന നടി. അതുകൊണ്ട്, ഈ അവാര്‍ഡ് ഒരു മരണാനന്തരബഹുമതിയായി കണക്കാക്കണം. മീരയുമായുള്ള താരതമ്യത്തില്‍ വിളക്കുടിയുടെ അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിയ്ക്കുന്നു.
ReplyDeleteഏതു പുരസ്കാരവും, അതു കിട്ടുന്നവരുടെ അളവുകോലെന്നതിനോടൊപ്പം അതു നിര്‍ണ്ണയിക്കുന്നവരുടെ അളവുകോലുമാണ്. ഹരീ എഴുതാന്‍ വിട്ടുപോയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ജൂറി അംഗങ്ങള്‍ ആരൊക്കെയായിരുന്നു എന്നതാണ്. :-)
ഇന്നയിന്ന തീയതികള്‍ക്കിടയില്‍ സെന്‍സര്‍ ചെയ്യപ്പെട്ട (റിലീസ് ചെയ്തതല്ല) ചിത്രങ്ങളാണ് അവാര്‍ഡിനു പരിഗണിക്കുന്നത് എന്നാണ് എന്റെ അറിവ്. ഇതിനോടു യോജിപ്പുണ്ട്. കാരണം ഏതൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നു തീരുമാനിക്കുന്നത് വിതരണക്കാരുടെയും തീയേറ്ററുടമകളുടെയും ഒക്കെ സംഘടനകളാണ്. ഇവര്‍ കടാക്ഷിക്കാത്തതുകൊണ്ടു മാത്രം പ്രദര്ശിക്കപ്പെടാത്ത ചിത്രങ്ങള്‍ അവാര്‍ഡിനും കൂടി പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ അതു ക്രൂരതയായിരിക്കും.
ഔട്ട് ഓഫ് സിലബസിന് ഗാനരചയിതാക്കള്‍ രണ്ടു പേരാണ്.. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ നല്ലതായത് കൊണ്ടായിരിക്കുമല്ലോ അവാര്‍ഡ് ലഭിച്ചത്.. അതിലെ മോശം ഗാനങ്ങള്‍ എഴുതിയത് അദ്ദേഹമല്ലെങ്കിലോ??
ReplyDeleteരാജേഷിനോട്,
ReplyDeleteവിട്ടുപോയതല്ല. അവ എല്ലാ മാധ്യമത്തിലും വരുന്നതാണല്ലോ, അതുകൊണ്ടാണത് കൊടുക്കാഞ്ഞത്. ഒരു റിപ്പോര്‍ട്ടിംഗ് അല്ലല്ലോ, ഞാനെന്റെ തോന്നലുകളാണല്ലോ പറഞ്ഞത്. ഏതായാലും ആ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറിയാന്‍ താല്പര്യമുള്ളവരുണ്ടെങ്കില് അറിയട്ടെ, അല്ലേ?
പിന്നെ, സെന്‍സറിംഗ് ഡേറ്റാവാം പരിഗണിക്കുന്നത്. പക്ഷെ, എന്ത് ഗ്രൂപ്പു കളികൊണ്ടായാലും, ചിത്രം തിയ്യേറ്ററിലെത്തുന്നില്ലെങ്കില് അതിന് അവാര്‍ഡ് നല്കുന്നതില് അര്‍ത്ഥമില്ല. ഫിലിം ഫെസ്റ്റിവലുകളില്‍ ഇങ്ങിനെയൊരു അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നു പറയാം എന്നല്ലാതെ അതുകൊണ്ട് മറ്റൊന്നും ആരും നേടുന്നില്ല. ആ രീതി മാറണം, റിലീസ് ചെയ്തവ മാത്രമെടുക്കുന്നതാണ് അതിന്റെ ശരി. ഇനി ഗ്രൂപ്പ് കളിച്ച് റിലീസ് ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥ, അത് ഇല്ലാതാക്കുവാനാവണം ഗവണ്മെന്റ് ശ്രമിക്കേണ്ടത്.
--
ബാലുവിനോട്,
ആയിരിക്കാം. “പോയിവരുവാന്‍ കൂടെ വരൂ...” എന്ന ഗാനത്തിനാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അത് കുഴപ്പമില്ലാത്ത ഒരു ഗാനമാണെന്നാണ് എനിക്കു തോന്നുന്നത്. “ഉം.. വലിയ കുഴപ്പമില്ല, എങ്കിലും രസതന്ത്രം, വടക്കുംനാഥന്, നോട്ട് ബുക്ക് ഒക്കെയുള്ളപ്പോള്‍...”
--
ഹരീീീീീീീ........
ReplyDeleteശരിയാണു,കുറേയൊക്കെ മെലോഡ്രാമ അതില്‍ ഇല്ലാതില്ല.മേജര്‍ രവിക്കും ജീവിക്കണ്ടെ...വെറും പച്ചയായ പട്ടാളക്കതമാത്രം പരഞ്ഞാല് എത്ര പേരു നമ്മുടെ നാട്ടില്‍ സിനിമ കാണും ഹരീ.ചോര കണ്ടാല്‍ ഹാലിളകുന്ന കമാന്ഡോയെല്ലാം സരിക്കും ഉള്ളതാണു കെട്ടൊ.പിന്നെ ആസ്വാദനം ഒരോരുത്തരുടെയും ഒരൊതരത്തിലാണല്ലൊ.അതു സമ്മതിക്കാതെ വയ്യ.എന്തൊക്കെയായാലും വെറുമൊരു പട്ടാളക്കാരന്റെ ബുദ്ധിയില്‍ ഹോളിവുഡിനെ വെല്ലുന്ന ഒരു പടം ചെയ്യാന്‍ പറ്റിയതു തന്നെ വലിയ ഒരു കാര്യമല്ലെ..
എനിക്കു തോന്നുന്നു അച്ചുവിന്റെ വീടില് മീരക്ക് പകരം ഉര്‍വ്വശിക്കാണ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്. അത് ഉര്‍വ്വശിയുടെ കഥയാണ് സിനിമയാണ്. അതില്‍ വന്ന തെറ്റ് ഇതില്‍ തിരുത്തിയതാവാം :) 9/11 കഴിഞ്ഞാപ്പൊ ആഫ്രിക്കന്‍ അമേരിക്കന്‍ ആക്റ്റേര്സിനൊക്കെ നിരത്തി നിറുത്തി അവാര്‍ഡ് കൊടുത്ത പോലെ...
ReplyDelete“വെറുമൊരു പട്ടാളക്കാരന്റെ ബുദ്ധിയില്‍ ഹോളിവുഡിനെ വെല്ലുന്ന ഒരു പടം ചെയ്യാന്‍ പറ്റിയതു തന്നെ വലിയ ഒരു കാര്യമല്ലെ..“
ReplyDeleteഏതു ഹോളിവുഡ് പടത്തെയാണ് വെല്ലീയത് എന്നൊന്നു വ്യക്തമാക്കാമോ?
ഹരീ,
ReplyDeleteപ്രദര്‍ശനക്കാരും തീയേറ്ററുടമകളും ഒരു സിനിമ പ്രദര്‍ശിപ്പിക്കാനെടുക്കുന്നത് തീയേറ്റര്‍ നിറയുമോ എന്നു നോക്കിയാണല്ലോ. അത് അവരുടെ ലാഭചിന്ത. ആ പരിഗണന ആയിരിക്കണം അവാര്‍ഡിനു പരിഗണിക്കപ്പെടുന്നതിനും യോഗ്യത എന്ന വാദത്തോടു യോജിക്കാന്‍ കഴിയുന്നില്ല. കേരളം മുഴുവന്‍ നൂറുപേര്‍ക്കു തികച്ച് ഇഷ്ടപ്പെടാത്ത ഒരു പടമാണെങ്കിലും അവാര്‍ഡിന് അര്‍ഹതയുണ്ടെങ്കില്‍ കൊടുക്കണം. എന്നെങ്കിലും, എവിടെയെങ്കിലും ആ പടം അത് അര്‍ഹിക്കുന്ന കാഴ്ചക്കാരെ കണ്ടെത്തിയേക്കാം. ഇല്ലെന്നും വരാം. അത് അവാര്‍ഡു കമ്മിറ്റി ചിന്തിക്കേണ്ട കാര്യമല്ല. 'ജനപ്രീതിയും കലാമേന്മയുമുള്ള ചിത്ര'ത്തിനുള്ള അവാര്ഡൊഴികെ ഏതിനും റിലീസാവാത്ത ചിത്രത്തെ പരിഗണിക്കാം എന്നാണ് എന്റെ അഭിപ്രായം. (പണ്ട് ശ്രീകുമാരന്‍ തമ്പിയുടെ 'ഗാന'ത്തിന് റിലീസാവുന്നതിനു മുന്‍പ് ഈ അവാര്‍ഡു കിട്ടിയിട്ടുണ്ട്. :-))
ഇഞ്ചി പറഞ്ഞതു ശരിയായിരിക്കാം. അച്ചുവിന്റെ അമ്മയില്‍ ഉര്‍വശി തന്നെയായിരിക്കാം നായിക. പക്ഷേ, അവാര്‍ഡു കൊടുക്കുന്നത് ഓസ്കാര്‍ സ്റ്റൈലില്‍ an actress in a leading role എന്നല്ലല്ലോ നല്ല നടി എന്നാണല്ലോ.
വെട്ടിക്കപ്പുള്ളിയോട്,
ReplyDeleteചോരകണ്ടാല്‍ ഭയക്കുന്ന കമാന്‍ഡോ ഉണ്ടാവാം, എന്നാലവരേയും കൊണ്ട് ഓപ്പറേഷനുപോവാറില്ല എന്നാണ് എന്റെയറിവ്. ആരോഗ്യപരമായി ഫിറ്റ് ആണെങ്കിലല്ലേ പട്ടാളത്തില്‍ തന്നെ ചേര്‍ക്കുകയുള്ളൂ. പിന്നെ, പട്ടാളക്കാരെല്ലാം മണ്ടന്മാരാണെന്നാണോ ഉദ്ദേശിച്ചത്?
--
ഇഞ്ചി ചേച്ചിയോട്,
ആണോ? എനിക്കു തോന്നിയത് ഉര്‍വ്വശിയും മീരയും അതില്‍ മികച്ചു നിന്നു, ഒരു പടി മുന്നില്‍ മീരയല്ലേ? ഉര്‍വ്വശിയുടെ അഭിനയം ഇടയ്ക്കെങ്കിലും കൃത്രിമത്വം ഉള്ളതായി എന്നാണ് എനിക്കു തോന്നിയത്.
--
രാജേഷിനോട്,
റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ക്കു നല്കരുതെന്നല്ല ഞാന്‍ പറഞ്ഞത്, അങ്ങിനെയുള്ള ചിത്രങ്ങളും റിലീസ് ചെയ്യുവാനുള്ള സാഹചര്യം ഗവണ്മെന്റ് ഉണ്ടാക്കണമെന്നാണ് പറഞ്ഞത്. ആളില്ലാതെ എത്രയോ സിനിമകള്‍ ഇപ്പോള്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നു. പിന്നെ; രാത്രിമഴ, തകരച്ചെണ്ട മുതലായ ചിത്രങ്ങള്‍ തീര്‍ച്ചയായും തിയ്യേറ്ററുകളിലെത്തും, അവയൊന്നും പെട്ടിയിലിരിക്കുവാന് പോവുന്നില്ല. അപ്പോള്‍ അവയെ അടുത്ത കൊല്ലം പരിഗണിച്ചാല്‍ മതിയല്ലോ?
--
അരവിന്ദാ..
ReplyDeleteമേജര്‍ രവിയുമായി ഏഷ്യാനെറ്റ് സുപ്രഭാതത്തില്‍ വന്ന അഭിമുഖത്തില്‍ പറഞ്ഞ ഒരു കമന്റാണത്.
ഹരി..
പട്ടാളക്കാരെല്ലാം മണ്ടന്മാരാനെന്നുള്ള അഭിപ്രായം എനിക്കില്ല കേട്ടൊ.നമ്മുടെ രാജ്യത്തു നടന്ന പല പ്രധാനപ്പെട്ട കമാന്‍ഡൊ ഓപറേഷനും ചെയ്തയാളാണു സംവിധായകന്.ഞാനും കുറച്ചു നാള് ആ കമാന്‍ഡൊ വിങ്ങില്‍ ജോലി ചെയ്തതാണു,അതുകൊണ്ടു മാത്രമാണു ഇത്രയും പോസ്റ്റ് ചെയ്തത്.
മധുചന്ദ്രലേഖയില്‍ ഉര്‍വശിക്ക് അവാര്‍ഡുണ്ടെന്ന് കേട്ട് ഞാന്‍ ആ സിനിമയുടെ സീഡി എടുത്ത് കണ്ടു..എന്റമ്മോ..!! 15 മിനിറ്റ് ആയപ്പോയെക്കും തലവേദന തുടങ്ങി, ആ സിനിമ മുഴുവന്‍ ഇരുന്ന് കണ്ട അവാര്‍ഡ് കമ്മറ്റിയിലുള്ള ഉംബായിക്കും മറ്റുമാണ് അവാര്‍ഡ് കൊടുക്കേണ്ടത്..‘ക്ഷമക്കുള്ള അവാര്‍ഡ്‘..എന്റെ 5 ദിര്‍ഹംസ് പോയിക്കിട്ടി..
ReplyDeleteഹരിയുടെ കമന്റ് കലക്കി...
വെട്ടിക്കാപ്പുള്ളിയോട്,
ReplyDeleteഓ.കെ... ഞാന്‍ വിട്ടു. :)
--
ഫാരിസിനോട്,
ഹ ഹ ഹ... അവരിതൊക്കെ കണ്ടിട്ടാവുമോ അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്? എന്നിട്ടത് മുഴുവനുമിരുന്ന് കണ്ടോ?
:)
--
അവാര്‍ഡ് കിട്ടിയ എല്ലാം കണ്ടില്ലെങ്കിലും ചിലതൊക്കെ കണ്ടിരുന്നു
ReplyDeleteവാസ്തവത്തില്‍ പൃഥ്വിരാജിന്റെ അഭിനയം അത്ര നന്നായൊന്നും തോന്നിയില്ല. അതില്‍ പല രംഗങ്ങളിലും പൃഥ്വിരാജ് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത മട്ടില്‍ നില്‍ക്കുകയായിരുന്നു. ചില രംഗങ്ങളില്‍ മാത്രമേ ഭേദമായി തോന്നിയൊള്ളൂ.. അതിനേക്കാളൊക്കെ വളരെ നന്നായിരുന്നു മമ്മൂട്ടിയുടെ മറ്റു സിനിമകളിലെ അഭിനയം
രസതന്ത്രത്തിന് അവാര്‍ഡ് കൊടുക്കണമായിരുന്നെന്ന ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. വലിച്ചു നീട്ടിയ ഒരു സിനിമയായാണ് അനുഭവപ്പെട്ടത്. മീരയുടെ അഭിനയവും മോഹന്‍ലാലും സത്യന്റെ പേരും കുറച്ചു തമാശകളുമൊക്കെ കൊണ്ട് രക്ഷപെട്ടുപോയതാ..
ഉര്‍വശിക്ക് അവാര്‍ഡ് കൊടുത്തത്, ആ നടിയോട് ചെയ്ത ഏറ്റവും മോശമായ ഒരു കാര്യമായിപ്പോയി. ഈ സിനിമാക്കാണ് അവാര്‍ഡ് കിട്ടിയതെന്നു ഭാവിയില്‍ പറയുന്ന ഒരു കാര്യം ഓര്‍ത്തുനോക്കിയേ.. ഹോ..
നോട്ട്ബുക്കിനുള്ള അവാര്‍ഡ് നന്നായി. അത് അര്‍ഹിക്കുന്നു
പണ്ട് കുലത്തിനു ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് നല്കിയതല്ലേ.. അതു വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം
ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരില്‍ ചെയര്‍മാനൊഴികെ മറ്റുള്ളവര്‍ക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ..
ചിലപ്പോ വല്ലപ്പോഴും സിഡിയെടുത്തു സിനിമ കാണുന്നവരായിരിക്കും, അല്ലെങ്കില്‍ ടിവിയില്‍ വരുമ്പോള്‍
സിജുവിനോട്,
ReplyDeleteരസതന്ത്രത്തിന് അവാര്‍ഡ് കൊടുക്കണമായിരുന്നെന്ന ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.
രസതന്ത്രത്തിന് ഏതെങ്കിലുമൊരു പ്രത്യേക അവാര്‍ഡ് നല്‍കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രസതന്ത്രത്തിലെ കലാകാരന്മാരുടെ പെര്‍ഫോര്‍മന്‍സ് കൂടി ഓര്‍മ്മപ്പെടുത്തിയെന്നു മാത്രം. എന്നാല്‍ രസതന്ത്രത്തിലേതു മാത്രമല്ല ഞാനങ്ങിനെ പറഞ്ഞിട്ടുള്ളത്. നോട്ട് ബുക്ക് വേറിട്ടൊരു ചിത്രം എന്നല്ലാതെ, അത് കുറ്റമറ്റ ഒരു സിനിമയായി ഞാന്‍ കരുതുന്നില്ല. വിശദമായി റിവ്യൂവില്‍ പറഞ്ഞിട്ടുണ്ട്. ജനപ്രീതിയില്‍, ക്ലാസ്മേറ്റ്സിനൊപ്പം തന്നെ രസതന്ത്രവും നില്ക്കും.
--
“ജനപ്രീതിയില്‍, ക്ലാസ്മേറ്റ്സിനൊപ്പം തന്നെ രസതന്ത്രവും നില്ക്കും.“ എന്തുകോണ്ടാണ് രസതന്ത്രം ജനപ്രീതി നേടിയതെന്നു മനസിലാകുന്നില്ല. എന്തു പുതുമയാണ് ആ കഥയിലുള്ളത്. സത്യന്റെ ഈയടുത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും ബോറ്. ആകെ കൊള്ളാമായിരുന്നത്, മീരാജാസ്മിന് ഉണ്ടായിരുന്നു എന്നതാണ്. പിന്നെ മാമുകോയയുടേയും ഇന്നസെന്നിന്റേയും കോമഡികള്‍ കൊള്ളാമായിരുന്നു. എനിക്ക് അതില്‍ കൂടുതല്‍ ഇഷ്ടപെട്ടത് ആ സിഡി കട നടത്തുന്ന പയ്യനെയാണ്. അവന്റെ അഭിനയം നന്നായി.ആ പയ്യന് മീരയെ തിരിച്ചറിഞ്ഞുകഴിഞ്ഞ് ഒടുവില്‍ പറയുന്ന ഡയലോഗാണ് ആ സിനിമയിലെ എറ്റവും വലിയ നമ്പര്‍.
ReplyDeleteശാലിനിയോട്,
ReplyDelete“ജനപ്രീതിയില്‍, ക്ലാസ്മേറ്റ്സിനൊപ്പം തന്നെ രസതന്ത്രവും നില്ക്കും."
എന്തുകൊണ്ട് ഞാനങ്ങിനെ പറഞ്ഞു എന്നു പറയാം, തിയ്യേറ്ററുകളില്‍ ഏതാണ്ട് 4 മാസത്തോളം ആ സിനിമ കളിച്ചു. തിരു.പുരം ശ്രീകുമാറിലായിരുന്നു രസതന്ത്രം, ശ്രീവിശാഖില്‍ ഞാനേതാണ്ട് 4-5 പടം അപ്പുറത്ത് രസതന്ത്രം ഓടിക്കൊണ്ടിരുന്നപ്പോള്‍ കണ്ടു. പലപ്പോഴും ശ്രീവിശാഖിലുമാളുണ്ടായിരുന്നു, ശ്രീകുമാറില്‍. അതുകൊണ്ടുതന്നെ, അത് ജനപ്രീതിയില്ലാതിരുന്ന പടമാണെന്ന് പറയുവാന്‍ കഴിയുകയില്ല. പിന്നെ, കലാമൂല്യം, അതിലുമെത്രയോ മോശം പടം കാണേണ്ടിവന്നിരിക്കുന്നു, കണ്ടുകൊണ്ടിരിക്കുന്നു. സത്യനന്തിക്കാട് നല്ല ചിത്രങ്ങള്‍ ഇതിനുമുന്‍പ് ചെയ്തിരിക്കാം, അതല്ലല്ലോ ഇവിടുത്തെ വിഷയം. :)
--
ഹരിയുടെ അഭിപ്രായത്തോടു യൊജികുന്നു രസതന്ത്രം അവാര്‍ദു വാങ്ങാന്‍ പാകതിനൊന്നും ഇല്ല.അതില്ലുല്ല ആകപ്പദെയുല്ല പ്ലസ് പൊയിന്റു സത്യന്റെ സംവിദാനവും മീരയുടെ അബിനയവും മാത്രമാണു.പിന്നെ കുറേ പാട്ടുകളും.
ReplyDeleteപിന്നെ പടം കൂടുതല്‍ ഓടുന്നതു പല കാര്യങ്ങളെയും ചെയ്യുന്നു.കൊട്ടകയുടെ നലുപ്പം കപ്പാസിറ്റി,അതിരിക്കുന്ന സ്തലം.പിന്നെ സീസണ് എല്ലാം...
ഹ..ഹ..ഹാ
ReplyDeleteവെട്ടിക്കാപ്പുളി എന്താ ഈ പറഞ്ഞേ.....ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ.....പൂയ്...പുളീ.....മനപ്പൂര്‍വം ഇങ്ങനെ ടൈപ്പിയത് ആണോ....അതോ പഠിച്ച് വരുന്നതേ ഉള്ളോ...എന്തായാലും ചിരിക്കാന്‍ വകയുണ്ട്....പുളിയുടെ കമന്റ് വായിച്ചാല്‍........തമാശയാട്ടോ
മോനേ സാന്‍ഡോസെ...അങ്ങിനെ തന്നല്ലെ...മനപ്പൂര്‍വമല്ല പടിച്ചുവരുന്നെയുള്ളൂ പിന്നെ ഞാന്‍ കാരണം ഇത്തിരി തമാശ ആയില്ലെ ചിരിച്ചല്ലൊ ല്ലെ..സമാധാനമായി ..ശരി ..വിട്ടുപിടി മോനെ ദിനെശാാ,,....
ReplyDeleteപുളീ...ഹ..ഹ..ഹാ...പൊന്നങ്കിളേ....ഞാന്‍ വിട്ടേ.....
ReplyDeleteഹരീ...നിന്റെ കാര്യം ഞാന്‍ ഏറ്റു....[കൗണ്ടര്‍ കൂട്ടണ കാര്യമാ ഞാന്‍ പറഞ്ഞേ......ആഡ്....ആഡേ..മറന്നാ]
ആഹ,
ReplyDeleteഇവിടിങ്ങനൊരു സംഭവം നടന്നോ. പക്ഷെ, വെട്ടിക്കാപ്പുള്ളി നന്നായിത്തന്നെ ഇതിനുമുന്‍പ് ടൈപ്പ് ചെയ്തിട്ടുണ്ടല്ലോ, എന്തെങ്കിലും സാങ്കേതിക തകരാറാവും.
--
സാന്ഡോസേ
ആഡൊന്നും നടക്കില്ല. മലയാളം ഗൂഗിള്‍ ആഡ്-സെന്സിന് മനസിലാവില്ലത്രേ. അതുകൊണ്ട് നോ രക്ഷ. എന്റെ അപേക്ഷ അവര്‍ തള്ളിക്കളഞ്ഞു. :( ഉം... മലയാളിക്കുമൊരു കാലം വരും.
--
ഉര്‍വശിക്ക് എന്തിനാണീ എവോര്‍ഡ് (late എം.കൃഷ്ണന്‍നായര്‍ സ്ലാഗ്) കൊടുത്തതെന്ന് തല പൊകച്ചാലോയ്ച്ചപ്പം തോന്നണത്:
ReplyDeleteമധുചന്ദ്രലേഖയില്‍ എപ്പഴും മുറുക്കികൊണ്ട് നീട്ടി വലിച്ച് തുപ്പിയതിനാവാം.. (ഇന്നത്തെ യേത് നടികളുണ്ട് ഈ performance ചെയ്യുവാന്‍?)
മമ്മൂട്ടീക്ക് കിട്ടേണ്ടതായിരുന്നു. കൊറേ കൊടുത്തതല്ലേ, പുതിയ പിള്ളേര്‍ക്കും കിട്ടിക്കോട്ടേന്ന്. പൃഥ്വിരാജ് ആണിനിയൊരു പ്രതീക്ഷ!
മികച്ച ഡോക്യുമെന്ററി
ReplyDelete• മിനുക്ക് (എം. ആര്. രാജന്)
ഇതു ന്യായം. കോട്ടയ്ക്കല്‍ ശിവരാമനെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി നന്നായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
ഓ മൈ ഗോഡ്... ശിവരാമനാശാനെ പറ്റി ഡോക്യുമെന്ററി വന്നിട്ട് കോട്ടക്കല്‍ നിന്ന് ഒരുത്തനും എന്നോടൊന്ന് പറഞ്ഞില്ലെന്നോ? എന്നാല്‍ ഈ നാട്ടില്‍ പോക്കിന് കൊല നടക്കും (റോബസ്റ്റ) :-)
ഉര്‍വശിയ്ക്ക് അവാര്‍ഡ് കൊടുക്കുക തന്നെ വേണം. ഇത്ര മൂളയില്ലാത്ത ഒരു സിനിമയിലെ അതേ പോലെ തന്നെ യാതൊരു തരത്തിലും മാന്സികമായി റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഒരു ക്യാരക്ടര്‍ എങ്ങനെ ചെയ്തു? അലഭ്യലഭ്യശ്രീ അവാര്‍ഡാ കൊടുക്കേണ്ടത് ശരിക്ക്. ‘ഇത്തവണ ക്ഷമിച്ചു, മേലാല്‍..‘ എന്ന് ആലേഖനം ചെയ്ത ശില്പം സമ്മാനവും.
ReplyDeleteഎല്ലാവരും വിചാരിക്കുന്നവര്‍ക്ക് മികച്ച്നടനിള്ള അവാര്‍ഡ് കോടുക്കാനാവില്ലല്ലോ? എല്ലാവരേയും ത്രിപ്തിപ്പെടുത്തിക്കോണ്ടും നടക്കില്ല,. അപ്പോ പിന്നെ ഇങ്ങനെ ഒക്കെ അങ്ങട് പോകട്ടെ
ReplyDeleteI wont make any comments about teh awards .I remember in 1997, the award for the popular movie (janapreethiyulla chithram) gone to Lenin rajendran's Kulam which didnt run 14 days completely in theaters. OK as hari said , ithelam oru adjustments.
ReplyDeleteThen in my opinion, Rasathanthram was one of the worst movie in 2006. Very weak script , ..aasharimarude paschathalathil oru pazhanjan theme ,mohan lalinu ottum suitable alla aa role ..so many unwanted incidents and chars...only plus point i that some good comedy scenes ,especially innocent's scenes. Anyway Rasasthanthram doesn't deserver any awards.Thattikkootu cinema..
Prithvirajinte kaaryam parayuvanel, munnira nayakanakanulla ella qualities ayalkkundu..ennittum malaylahil ayathukondu mathram engum ethathe kidakkunnu..thamizhil vikram aaythupoleyo,teluguvil mahesh babu poleyo ivide angane pettennu aareyum star aakila ...azhathanakum kooduhal aalkar ullathu.
“ആയിരിക്കും, ഞാന്‍ കണ്ടിട്ടില്ല“
ReplyDelete“ആയിരിക്കും, പടം റിലീസ് ആയിട്ടില്ല.“
“ഇതെന്താ, രാത്രിമഴയില്‍ മാത്രമേ പാട്ടുണ്ടായിരുന്നുള്ളോ?“
തുടങ്ങിയ കമന്റുകള്‍ ചിരിപ്പിച്ചു ഹരി... ഹ ഹ..
:-)
Dubbing: Vimmy Mariam George.
ReplyDelete