
മുഷിപ്പില്ലാതെ കണ്ടുകൊണ്ടിരിക്കാവുന്ന ഒരു സാധാരണ കോമഡി ചിത്രം, ചങ്ങാതിപ്പൂച്ച എന്ന പുതിയ ചിത്രത്തെക്കുറിച്ച് അങ്ങിനെ പറയാം. ചങ്ങാതിപ്പൂച്ച എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസിലായില്ല. ചങ്ങാത്തത്തെക്കുറിച്ചോ, പൂച്ചയുടെ കണക്കുള്ള ചങ്ങാതിമാരെക്കുറിച്ചോ ഒന്നുമല്ല ഈ ചിത്രം. ഷാനി ഖാദര്‍ തിരക്കഥയെഴുതി പി. റഷീദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന് എസ്. വി. മഹേഷ്.
അധികമൊന്നും പരിഷ്കാരങ്ങള്‍ കടന്നു ചെല്ലാത്ത ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റാണ് ശ്രീധരന് നായര്‍ (നെടുമുടി വേണു). ശ്രീധരനോട് വിദ്വേഷവുമായി, തരം കിട്ടിയാല്‍ ചവുട്ടിത്താഴ്ത്തുവാന് നോക്കി നടക്കുന്ന സഹോദരന് രാമന് നായര്‍ (ജഗതി ശ്രീകുമാര്‍). ഒരു പെങ്ങളുള്ളത് വര്‍ഷങ്ങള്‍ക്കു മുന്നേ കാമുകനുമായി ഒളിച്ചോടിപ്പോയി. പെങ്ങളുടെ വീതത്തിലുള്ള സ്വത്ത് രാമന് നായര്‍ അനുഭവിച്ചുവരുന്നു. പെങ്ങള് തിരിച്ചെത്തിയാല്‍ സ്വത്തുപോകുമല്ലോ എന്നുള്ള ആധിയും രാമന് നായര്‍ക്കുണ്ട്. അങ്ങനെയിരിക്കെ പെങ്ങള് തിരിച്ചെത്തുന്നു എന്നും പറഞ്ഞൊരു കത്തു വരുന്നു. അതോടെ സ്വത്തു കൈവിട്ടു പോവാതിരിക്കുവാനുള്ള തത്രപ്പാടിലാവുന്നു രാമന് നായര്‍.
ശ്രീധരന് നായര്‍ക്കും രാമന് നായര്‍ക്കും കോളേജില്‍ പഠിക്കുന്ന, സമപ്രായക്കാരായ രണ്ട് പെണ്മക്കളുമുണ്ട്. രമ്യ നമ്പീശനും രാധികയും ഈ കഥാപാത്രങ്ങളായെത്തുന്നു. പെങ്ങളുടെ മകനെക്കൊണ്ട് തന്റെ മകള്‍, ശ്രീദേവിയെ (രാധിക) കെട്ടിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി രാമന് നായര്‍, ശിവന്‍കുട്ടി (ജയസൂര്യ) എന്ന കടത്തില്‍ മുങ്ങിനില്ക്കുന്ന ചെറുപ്പക്കാരനെ പണം നല്‍കാമെന്നു പ്രലോഭിപ്പിച്ച് രംഗത്തിറക്കുന്നു. ശിവന്‍കുട്ടിയെക്കൊണ്ട് ശ്രീധരന് നായരുടെ മകളെ പ്രണയിപ്പിച്ച്, സഹോദരീപുത്രനെ തന്റെ മകളുടെ വരനാക്കുക എന്നതാണ് ഉദ്ദേശം. സലിം കുമാര്‍, സുധീഷ്, കൊച്ചിന് ഹനീഫ എന്നിവരോടൊപ്പം ഇതിനായി ശിവന്‍കുട്ടി കഥ നടക്കുന്ന ഗ്രാമത്തിലെത്തുന്നു. ശ്രീദേവിയെ വിവാഹം കഴിക്കുക എന്നതും സ്വപ്നം കണ്ടു നടക്കുന്ന ഐശ്വര്യന്സ് (ഹരിശ്രീ അശോകന്) ചില ചില്ലറപ്പാരകളുമായി രംഗത്തുണ്ട്. തുടര്‍ന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.
പ്രത്യേകിച്ച് പുതുമകളൊന്നുമില്ല്ലാത്ത കഥയും, വളരെയെളുപ്പത്തില്‍ സങ്കൽപ്പിക്കാവുന്ന ക്ലൈമാക്സുമൊക്കെയാണെങ്കിലും, പ്രേക്ഷകരെ ആവശ്യത്തിന് ചിരിപ്പിക്കുന്നു ഈ സിനിമ. നായകനായി രംഗത്തുള്ളത് ജയസൂര്യയാണെങ്കിലും, അദ്ദേഹം കാര്യമായി യാതൊന്നും ചെയ്യുന്നില്ല. ജഗതി, സലിം കുമാര്‍, ഹരിശ്രീ അശോകന്, നെടുമുടി വേണു, കൊച്ചിന് ഹനീഫ, കൊച്ചു പ്രേമന് തുടങ്ങിയവരുടെ ഹാസ്യത്തിലാണ് സിനിമ പിടിച്ചു നില്‍ക്കുന്നത്. നായികമാര്‍ക്കും കാര്യമായ റോളൊന്നുമില്ല. ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചന് സംഗീതസംവിധാനം നിര്വ്വഹിച്ചിരിക്കുന്നവയാണ് ചിത്രത്തിലെ ഗാനങ്ങള്‍ (ആകെ രണ്ടു ഗാനങ്ങളേയുള്ളൂ). വിനീത് ശ്രീനിവാസനും മഞ്ജരിയും ചേര്‍ന്നു പാടുന്ന ‘ശരറാന്തല്‍...’ എന്നു തുടങ്ങുന്ന ഗാനം തരക്കേടില്ലെന്നു പറയാം.
വളരെയധികം ഹാസ്യകലാകാരന്മാര്‍ അണിനിരക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ഹാസ്യാത്മാകമായ ഒരു ചിത്രമൊരുക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ടു എന്നു പറയേണ്ടിവരും. ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും, പുതുമകളൊന്നും ചിത്രത്തിലെ ഹാസ്യത്തിന് അവകാശപ്പെടുവാനില്ല. എന്നിരുന്നാലും സമീപകാലത്തിറങ്ങിയ മലയാളത്തിലെ കോമഡി ചിത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ സാമാന്യം ഭേദപ്പെട്ട ഒരു ചിത്രമാണ് ചങ്ങാതിപ്പൂച്ച എന്ന് നിഃസംശയം പറയാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ചങ്ങാതിപ്പൂച്ച - ഇന്ദുലേഖ
ഒരു കോമഡി ചിത്രം ആസ്വദിക്കുവാനായി തിയേറ്ററിലെത്തുന്നവരെ ചങ്ങാതിപ്പൂച്ച നിരാശപ്പെടുത്തില്ല. എന്നിരുന്നാലും മൊത്തത്തില്‍ നോക്കുമ്പോള്‍ ചിത്രത്തില്‍ കാര്യമായി ഒന്നുംതന്നെയില്ല. പറഞ്ഞു പഴകിയ കഥയും കഥാസന്ദര്‍ഭങ്ങളും ഇതില്‍ പിന്നെയും ആവര്‍ത്തിക്കുന്നു. ജഗതിയാണ് ചിത്രത്തില്‍ ലീഡ് ചെയ്യുന്നത്. ജയസൂര്യ നായക വേഷത്തിലും, ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക നായികയായും അഭിനയിക്കുന്ന ഈ പുതിയ ചിത്രത്തെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍.
ReplyDelete--
mwതീര്‍ച്ചയായിട്ടും... നിരാശപ്പെടുത്തില്ലാ എന്നാണു എനിക്കും തോന്നുന്നത്.
ReplyDeleteഓ;ടാ;കൊച്ചി മാര്‍ക്കറ്റില്‍ മത്തങ്ങക്ക് കിലോ 9.50,കുംബളങ്ങ 11.10 ഈ വിലയില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ...
സാന്‍ഡോസിന്റെ കമന്റു കണ്ടാ കേറിയത്. എന്തായാലും വെറുതേ ആയില്ല. ശരിക്കും കുമ്പളങ്ങയ്ക്ക് മത്തങ്ങയെക്കാള്‍ വില കൂടുതലാണോ?
ReplyDeleteകുമ്പളങ്ങയും മത്തങ്ങയും മാത്രമേയുള്ളോ? തക്കാളിക്കെന്താ വിലയില്ലേ?
ReplyDeleteഓടോ: സാന്റോസേ, ഇന്ന് നീ.. നാളെയും നീ... :-)
ഹരിയുടെ നിരൂപണങ്ങള്‍ ലളിതവും കാര്യമാത്രപ്രസക്തവും സിനിമകാണാന്‍ പ്ലാനുള്ളവര്‍ക്ക് നല്ലൊരു ഫീഡ് ബാക്കും കൂടിയാണ്.
ReplyDeleteമറ്റു നിരൂപണങ്ങളും വായിച്ചു. നല്ല അടുക്കും ചിട്ടയുമുള്ള ബ്ലോഗ്. ഇഷ്ടപ്പെട്ടു.
(മക്കളേ സാന്റോ, മോനേ ദില്‍ബാ, ഇന്നു മത്തി വാങ്ങീര്. സാമ്പാറ് നാളെ വയ്കാം. :-))
ഹരിക്കുട്ട്യേ, ആദ്യം നല്ലോണം പോസ്റ്റിടുക. അപ്പൊ ആളോള് വരും. അപ്പൊ ആഡ് സെന്സുകാര്ക്ക് സമാധാനം ആവും.
ReplyDeleteqw_er_ty
[navy]ഇദെന്താപ്പോ ഇവിടെ നടക്കുന്നേ...
ReplyDeleteപച്ചക്കറിവില ഇവിടെ ചര്‍ച്ചചെയ്യുന്നതെന്തിനാ?
--
സാന്‍ഡോസ്, :)
ഇക്കാസിനെന്തിനാ പച്ചക്കറിവിലയറിഞ്ഞിട്ട്, അതും കൊച്ചി മാര്‍ക്കറ്റിലെ...
ദില്‍ബാസുരനോട്,
സാന്ഡോസിനൊരു വാണിംഗാണല്ലോ അത്, അതെന്താപ്പോ?
അരവിന്ദനോട്,
വളരെ സന്തോഷം... വായിച്ചതിലും കമന്റിയതിലും... :)
--
ഇഞ്ചിയോട്,
ഇതിലും നന്നാക്കണമെന്നാണോ? അതെങ്ങിനെയാപ്പോ? ഇപ്പോള്‍ ചെയ്യുന്നതിലെന്തെങ്കിലും കുഴപ്പമുണ്ടോ? പിന്നൊരു കാര്യമുള്ളത്, ഈ ബ്ലോഗില്‍ അങ്ങനങ്ങ് പോസ്റ്റുകള്‍ വാരിക്കോരി ഇടാനൊക്കുകയില്ലല്ലോ. (അല്ല, സാഹിത്യത്തില്‍ ഇത്രതന്നെ ഇടുവാന്‍ എനിക്കു പറ്റുന്നില്ല, അത് വേറേ കാര്യം) സിനിമ കാണേണ്ടേ? അതിനു സമയം വേണം, പിന്നെ ടിക്കറ്റ് കിട്ടണം. മായാവിക്ക് സെക്കന്‍ഡ് ഷോയ്ക്ക് തിരു.പുരം ശ്രീയില്‍(ശ്രീയിലും അജന്തയിലും കളിക്കുന്നുണ്ടേ) പോവാന്‍ ഒരു ശ്രമം നടത്തി. നോ രക്ഷ... ഇനിയിപ്പോള്‍ രണ്ടു ദിവസം കൂടി കഴിഞ്ഞൊന്നു കൂടി ശ്രമിക്കണം.
ആഡ്സെന്സിനൊക്കെ ഞാന്‍ അപ്ലേ ചെയ്തിട്ടുണ്ട്... കിട്ടുമോ ആവോ!
--
യ്യൊ! നന്നാക്കണമെന്നല്ല ഹരിക്കുട്ട്യേ. ഇത് വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ കണ്ടന്റുകള്‍ വേണമെന്ന് ആഡ് സെന്സിനുണ്ടാവുമെന്ന്.
ReplyDeleteഇനി ഇവിടെ അധികം കണ്ടന്റ് വന്നില്ലെങ്കില്‍ അതിനുള്ള ഐഡിയ ആണ് ഒരു ബ്ലോഗില്‍ തന്നെ പല പല പോസ്റ്റുകള്‍. ലേബല്‍ വെച്ച് തിരിച്ചാല്‍ മതി. അപ്പൊ ഇഷ്ടം പോലെ കണ്ടന്റ്. ഒരേയൊരു ബ്ലോഗ്. ആഡോഡ് ആഡ്, ഡോളറിന്റെ മഴ :)
ഹരീ..ശ്രദ്ധിക്കൂ...ശ്രദ്ധിക്കൂ..ഗോപേട്ടന്
ReplyDeletesandozmanjummal@gmail.com
ഇഞ്ചിയോട്,
ReplyDeleteഇതെവിടുന്ന ഈ ഹരിക്കുട്ടി കിട്ട്യത്? എന്നെ ചിലര്‍ ഓര്‍ക്കുട്ടില്‍ വിളിക്കുന്നതാണേ ഈ പേര്. ഇഞ്ചിയും ഓര്‍ക്കുട്ടിലുണ്ടോ? സുവിനെ ഞാനവിടെ ചേര്‍ത്തിട്ടുണ്ട്.
--
പിന്നെ, ഞാന്‍ ലേബലിട്ട് തിരിക്കുന്നുണ്ടല്ലോ, റിലീസിംഗ് തീയതി വെച്ചും, ഭാഷവെച്ചും. പിന്നെ, ഈ ബ്ലോഗില്‍ ചലച്ചിത്ര നിരൂപണം മാത്രം മതി. അതല്ലേ അതിന്റെ ഭംഗി. ആഡ്സെന്‍സ് ഇനി അപ്രൂവ് ചെയ്തില്ലെങ്കിലും, ഡോളറൊന്നും പെയ്തില്ലെങ്കിലും സാരമില്ല... അല്ലേലും നമ്മള് ബ്ലോഗേഴ്സ് ഫ്രീ ബേഡുകളല്ലേ? :)
--
അപ്പൊ ഇഷ്ടം പോലെ കണ്ടന്റ്. ഒരേയൊരു ബ്ലോഗ്. ആഡോഡ് ആഡ്, ഡോളറിന്റെ മഴ :)
എന്താ രസം വായിക്കാന്‍... :) ഏതോ സിനിമയില്‍ പറയും പോലെ “എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍.”
--
ഈശ്വരാ, ഒന്നും വിളിക്കണില്ല്യ. പോരേ? എനിക്കങ്ങിനെ വിളിക്കാനാണ് ഇഷ്ടം...
ReplyDeleteചേച്ചീന്ന് എന്നേം വിളിച്ചോളൂ:). ഇഷ്ടമല്ലെങ്കില്‍ ഞാന്‍ ഇനി ശ്ശ്, ശ്ശ് എന്നു വിളിക്കാം,പോരെ?:)
അപ്പൊ ശ്ശ്,ശ്ശ് :
അതെ, തീര്‍ച്ചയായും അതാണ് ഭംഗി. ശ്ശെടാ,കണ്ടന്റ് വേണം കണ്ടന്റ് വേണം എന്ന് നൊലോളിച്ചപ്പോള് ഒരു ഐഡിയാ പറഞ്ഞതല്ലെ? :) ഇനി ഇതില്‍ മാത്രം കണ്ടന്റ് കൂട്ടാന്‍ അപ്പോള്‍ രണ്ട് ദിവസത്തില്‍ ഒരു പോസ്റ്റ് വെച്ച് മിനിമം ഇടണം ഒരു ബ്ലോഗ് അതിനു വേണ്ടി ഡൈഡിക്കേറ്റ് ചെയ്യുമ്പോള്‍ . പഴയ സിനിമയും ഒക്കെ നിരൂപിക്കാലൊ. ഇന്റെര്‍നെറ്റില്‍ മിനുട്ടിനു മിനുട്ടിനു അപ്ഡേഷന് ഉണ്ടൊ, അത്രയും ഹിറ്റ് ആവും ബ്ലോഗും പോര്‍ട്ടലും.
അതേ, ഞങ്ങള്‍ കുക്കി പെമ്പിള്ളേര് ഫുഡ് ബ്ലോഗ് എങ്ങിനെയാ നടത്തിക്കൊണ്ടോണെന്നാ വിചാരം? എല്ലാ ദിവസവും കുക്കു, അതിനു വേണ്ടി റിസേര്‍ച്ചും, ഫോട്ടോ പിടിക്കും അങ്ങിനെ അങ്ങിനെ...അത്രേം പാടൊന്നൂല്ല്യല്ലൊ ഒരു സിനിമാ കാണാന്‍...എന്നിട്ട് ഫുഡ് ബ്ലോഗില്‍ ആഡൊക്കെ വെച്ചാല്‍ മാസമൊക്കെ ആരും ക്ലിക്കിയില്ലെങ്കിലും ഡോളര്‍ മഴ വീഴുന്നുണ്ട്. ഞാന്‍ എന്റെ പഴയ ബ്ലോഗില്‍ വെച്ചിട്ടുണ്ടായിരുന്നു. പുതിയതില്‍ വെക്കാന്‍ സമയം കിട്ടീട്ടില്ല ഇതു വരെ..:)
ഞാനൊരു കൂട്ടിലും ഇല്ലാത്തയാളാണെ. :)
അയ്യോ!
ReplyDeleteഞാനൊന്നുമുദ്ദേശിച്ചു പറഞ്ഞതല്ലേ, ചേച്ചിക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ... ഹൊ, അവിടെയും ചിലര്‍ അങ്ങിനെ വിളിക്കാറുള്ളതുകൊണ്ട്, ഇനിയതങ്ങാന് കണ്ടിട്ടാണെന്നെ ഇങ്ങിനെ വിളിക്കുന്നതെങ്കില്, ചേച്ചിയേം ഓര്‍ക്കുട്ടില്‍ ചേര്‍ക്കാമല്ലോ എന്നു കരുതിയാണേ... ഞാനൊരു കൂട്ടിലും ഇല്ലാത്തയാളാണേ എന്നു വെച്ചാല്‍? ഓര്ക്കുട്ടെന്തോ മോശം സാധനമാണെന്നൊരു ധ്വനിയുണ്ടെല്ലോ? എന്നാലും ഈ കുട്ടി ഏതാണ്? മോളാണോ. ഞാന്‍ രാവിലേ എവിടെയോ ഇത് ചോദിച്ചിരുന്നു... എവിടെയാണെന്നു മറന്നു... ആ കുട്ടിയുടെ മുടി ഇങ്ങിനെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നതു കാണാന്‍ നല്ല രസം... :)
--
ഉം... അതൊക്കെ ശരിതന്നെ. അപ്ഡേഷന് എത്രയുമുണ്ടോ അത്രയും നല്ലതു തന്നെ. ആ വഴി നോക്കാവുന്നതാണ്, കിട്ടുന്ന സിനിമയെയൊക്കെ പിടിച്ച് നിരൂപിക്കുന്നതേ... പിന്നെ, സിനിമ കാണുന്നത് അത്ര എളുപ്പമൊന്നുമല്ല(ചില പ്രത്യേക സിനിമകള്‍ കാണുവാന്‍ അപാരമായ മനക്കട്ടിയും ക്ഷമയും ആവശ്യമാണെന്ന് ഞാന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവിടെ പറഞ്ഞുകൊള്ളുന്നു), പിന്നെ ആദ്യ ദിവസം ഫസ്റ്റ് ഷോയ്ക്കൊക്കെ ടിക്കറ്റ് സംഘടിപ്പിക്കുവാനുള്ള തരികിടകള്‍ വേറേ... എന്നിട്ടും മായാവിക്കു കിട്ടിയില്ല...
--
അതേ, ഈ കുക്കുന്നതൊക്കെ ആര്‍ക്കാ കൊടുക്കുന്നത്. സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കാണോ? എന്റമ്മോ, അവരുടെയൊരു വിധി. :) എന്നാലും കൊള്ളാം. ശരിയാണ്. ഫുഡ് ബ്ലോഗെഴുതുന്നത് നിസാരമായൊന്നും ഞാന്‍ കാണുന്നില്ല കേട്ടോ. ശരിക്കും പാചകം ഒരു കലയാണ്, അത് പറഞ്ഞുകൊടുക്കുന്നത് അതിലേക്കും വലിയ കാര്യം... പിന്നെ, എനിക്കിത് പരീക്ഷിക്കുവാനത്ര വാസനയില്ലാത്തതുകൊണ്ട്, ഞാനവിടങ്ങളിലൊന്നും കാര്യമായി എത്താറില്ല. :)
--
ബിന്ദൂട്ടി,
ReplyDeleteദേ ഇവിടെ ഒരു ഹെല്പ് നീഡഡ്. ഈ ഹരിക്കുട്ടിക്കൊന്ന് പറഞ്ഞ് കൊടുത്തെ, ഭീകര രഹസ്യങ്ങളായ കുട്ടിയേതാണ് സ്ഥലമേതാണ് ഈവകയൊന്നും അങ്ങിനെ പറഞ്ഞു കൊടുക്കില്ലാന്ന് :) ഈ ചെക്കന് ഇവിടെ പുത്യതല്ലേ? അതോണ്ടാ. :) പാവം!
അധികം ചിരിക്കണ്ട. കല്ല്യാണം കഴിക്കുമ്പൊ ഭാര്യ ഹരിക്കുട്ടീന്റെ മേത്ത് ഭക്ഷണം പരീക്ഷിക്കുമ്പൊ ഞാന്‍ ചിരിച്ചോളാട്ടൊ :):)
ആഡോഡ് ആഡ് -- വെറുതെയാ ആഡോഡാഡ് -- ഉള്ളടക്കം ഇംഗ്ലീഷിലാണെങ്കില്‍ ഡോഡാഡും തുട്ടും അല്പം കിട്ടിയേക്കും -- കണ്ടന്റ് മലയാളത്തിലാണെങ്കില്‍, ങേഹേ - പഷ്ണിയും മെനക്കേടും മാത്രം കിട്ടും .. :)
ReplyDeleteചൈനീസു വായിച്ചെടുക്കുന്നതു പോലെ മലയാളം വായിച്ചെടുക്കാന്‍ ഗൂഗിള്‍ ആഡ്സെന്‍സിനു ഇനിയും കഴിഞ്ഞിട്ടില്ല -- അതു വരെ കീവേര്‍ഡും റ്റാഗുമൊക്കെയിട്ടു എത്ര പിടിച്ചാലും ഡോളര്‍ മഴയൊന്നും പെയ്യില്ല..
ഏവൂരാന് മാഷേ,
ReplyDeleteഞാനുമങ്ങിനെയാ കരുതിയിരുന്നത്. പക്ഷെ, അപ്പോള്‍ കുറുമാന്റെ കഥകളില്‍ എങ്ങിനെയാ ആഡ്സെന്‍സ് പരസ്യം കാണിക്കുന്നേ?
--
അതേ,
ഇതാരാ ഈ ബിന്ദൂട്ടി? നേരത്തേ എന്റെയൊരു ബ്ലോഗിലെ പോസ്റ്റില്‍ ബിന്ദൂട്ടി വന്ന് ഇഞ്ചിചേച്ചിയെ വിളിക്കുന്നതും കണ്ടിരുന്നു. അങ്ങനെ ആ കമന്റില്‍ നിന്നും ഇത്രയുമായി - ഇഞ്ചിയുടെ കല്യാണം കഴിഞ്ഞതാണ്, ഭര്‍ത്താവിന്റെ മേലാണ് പരീക്ഷണം... ഹോ, എന്താ ഒരു പവറ്... എനിക്കൊന്നുമറിയണ്ടായേ... :)
--
ഹയ്! ഈ ഏവൂര്‍ ജി എന്തുട്ടൊക്കെയാ ഈ പറേണെ? ഇബടെ നോക്കീന് ഒരൊറ്റ പോസ്റ്റില്‍ 17 ഡോളര്‍ കിട്ടീന്ന്. കിട്ടീന്ന്. ഹയ്, അതെന്താ മലയാളം അല്ലാണ്ട് വരുമൊ? ;)
ReplyDeleteചിലപ്പൊ ഇനി കുറുമാന് ചേട്ടന്
‘അതികം’ ‘അതികം’ എന്ന് എഴുതണകൊണ്ടാണാവൊ? :)
പവര്‍ ഈസ് പ്രൊപ്പോഷണല്‍ റ്റു വെയിറ്റ് ഓഫ് ദ പേര്‍സണ്‍ :):) ഇപ്പൊ 55 കിലോയുണ്ട്. :)
ReplyDeleteഹിഹി... അതറിയില്ലെ? എന്നെ അറിയില്ലല്ലെ.:) ഞാനാ ഞാന്‍. ഇപ്പോള്‍ മനസ്സിലായൊ? ഇങ്ങനെ എത്ര പേരെ പരിചയപ്പെടാന്‍ കിടക്കുന്നു. :)
ReplyDeleteഇത്രേം ഭീഷണി മതിയോ ഇഞ്ചി?? അതോ പച്ചാളത്തിനെ വിളിക്കണോ? പുതിയ ആളല്ലെ പച്ചാളം ഒക്കെ വന്നാല്‍ പണിയാവും.( അയ്യോ ഇതൊന്നും കണ്ടിട്ട് പേടിക്കരുത് ട്ടൊ)
ഹരീ, ബിന്ദു കാനഡയിലും, ഇഞ്ചി ഫ്ലോറിഡയിലും ആണ്. ഞാന്‍ പാവം ഇവരുടെ “ഇഡയിലും”. ;)
ReplyDeleteപിന്നെ പച്ചാളം ആരാന്നു മാത്രം ചോദിക്കരുത്. പച്ചാളം ഇപ്പോ തിരക്കിലാണ്. വരും പരിചയപ്പെടാന്‍.
ഹലോണ്‍........
ReplyDeleteചങ്ങാതി പൂച്ച അടുത്താഴ്ച കാണാട്ടേട്ടോ..
(ഞാനെന്താ ഡിങ്കനാ.? എന്റ പേര് വിളിക്കുംബോ വരാന്‍??)
{ അതേയ് പൂയ്..എവൂരാന്ജീ ഇഞ്ചീജീ ആന്‍ഡ് അതര്‍ ജീസ്..
എനിക്കാഡ് സെന്‍സില്‍ ലവന്മാര് മെമ്പര്‍ഷിപ്പ് തരുന്നില്ല :(
ഡീസന്റെ ടീമിനീ നാട്ടില്‍ യാതൊരു വിലയുമില്ലേ?? }
ഹഹഹ..പച്ചാളത്തിനെ കയറ്റീല്ലാ ല്ലെ? ഹഹഹ
ReplyDeleteഎനിക്കതിഷ്ടമായി. അതേ, ഫാനിനെക്കുറിച്ചൊക്കെ കവിത എഴുതുമ്പൊ ആലോചിക്കണമായിരുന്നു.:):)
നിങ്ങളൊരു ടി.വി ചാനല്‍ തുടങ്ങിയിട്ട് അതില്‍ പരിപാടിയില്ലെങ്കില്‍ ആരെങ്കിലും ആഡുകള്‍ തരുമൊ? അതോണ്ട് കണ്ടന്റസിടൂ കണ്ണാ, ഒരു നാലു വട്ടം ബ്ലോഗിന്റെ അനന്ത അജ്ഞാത സാദ്ധ്യതകളെക്കുറിച്ച് വായിച്ച് പഠിക്കിന്‍.:)
എന്നിട്ട് ആഡ് സെന്സിനു അപ്പ്ലിക്കേഷന് കൊടുക്കീന്‍.
ഞാന്‍ ഇടപെടണോ പച്ചാള്സ്? :)
ഞാനും കൂടട്ടെ? സിനിമനിരൂപണം വായിച്ചില്ല, പക്ഷെ കമന്റുകളൊക്കെ വായിച്ചു. ഞാനങ്ങനെയാ..ആദ്യം കമന്റുകള്‍. എന്നിട്ട് പോസ്റ്റ്! ചങ്ങാതിപ്പൂച്ച നിരൂപണം ഇപ്പത്തന്നെ വായിച്ചേക്കാം. പിന്നെ കാണണമെന്ന് തോന്നിയാ ഡിവിഡി ആരു തരും?
ReplyDeleteഇനി പച്ചക്കറിയെ കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് ഹരി ചോദിക്കില്ലാ എന്നാണു എന്റെ വിശ്വാസം.
ReplyDeleteഇനിയും മനസ്സിലായില്ലെങ്കില്‍ പറയാം..സു-വിന്റെ പോസ്റ്റിലെ ഹരിയുടെ കമന്റിനുള്ള മറുപടി ഇവിടെ ഇട്ടു എന്ന് മാത്രം.മറുപടിയല്ലാ..പ്രതിഷേധം.
സു വിന്റെ പോസ്റ്റില്‍ വാള്‍സിന്റെ വിശദീകരണം ഉണ്ടാവും എന്ന് തോന്നിയത് കൊണ്ടാണു ഇത് സസ്പെന്സില് നിര്‍ത്തിയത്.
പച്ചാളമേ,
ReplyDeleteപണ്ടൊരിക്കല്‍ ഒരു പടം ഫോട്ടോഷോപ്പ് ചെയ്തു പോസ്റ്റിയില്ലേ? അതിന്റെ ഗോസ്റ്റാവുമിപ്പോള് ഹോണ്ടുന്നത്. (haunt) :)
ഒന്നും മനസിലായില്ല... :O
ReplyDeleteചേച്ചിയേ, ഞാന്‍ ചേച്ചി എന്നു വിളിച്ചോളാന്‍ പറഞ്ഞപ്പോള്‍ മുതല്‍, ചേച്ചി ചേര്ത്താ, പക്ഷെ ഇപ്പോളെന്നെ ഗൌരവത്തില്‍ ‘ഹരി’ എന്നാണല്ലോ വിളിക്കുന്നത്... എന്തേ, പിണക്കമാണോ? ഞാന്‍ പറഞ്ഞൂലോ അങ്ങിനെ ചോദിച്ചത് ഓര്‍ക്കുട്ടിലുണ്ടോ എന്നറിയാനായി മാത്രമായിരുന്നെന്ന്. അതെന്താ ഓര്‍ക്കുട്ടില്‍ വരാത്തെ?
--
ബിന്ദുവിനോട്,
എല്ലാം മനസിലായി... അതാരാ പച്ചാളം?
--
സുവിനോട്,
അയ്യോ പച്ചാളമാരാന്ന് ചോദിച്ചു പോയല്ലോ! ബിന്ദുവെന്നുള്ളത് ശരിക്കുള്ള പേരാവും, അല്ലേ? അപ്പോള്‍ ഇഞ്ചിയുടെ ശരിയായ നാമമെന്താ? അപ്പോള്‍ സുവിന്റെയോ?
--
പച്ചാളം,
ഭാഗ്യം, ഒരു ഫോട്ടൊയെങ്കിലുമിട്ടിട്ടുണ്ട് ഇഷ്ടന്. ശരിക്കും ഈ വാക്കിന്റെ അര്‍ത്ഥമെന്താ? ങ്ഹാ... അങ്ങനെയൊന്നും ആഡ്-സെന്‍സ് മെമ്പര്‍ഷിപ്പ് തരൂല്ല... അവര്‍ക്കും പ്രയോജനമുണ്ടെന്നു തോന്നണം... :) ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേരോ?
--
RP,
റെസ്റ്റ് (ഇന്‍ ഇല്ല) പീസ് എന്നാണോ? അയ്യോ, ചുമ്മാ ചോദിച്ചതാ... ഇദ്ദേഹത്തിന്റെ പെരുമറിഞ്ഞാല് കൊള്ളാമായിരുന്നു. ഡി.വി.ഡിയൊക്കെ വലിയ നഷ്ടത്തിലാ, അവരതൊക്കെ എന്തിനാ ഇറക്കുന്നെ എന്ന ലെവലിലായിട്ടുണ്ടെന്നു തോന്നുന്നു. ഇടയ്ക്കു കേട്ടു ഈ നിര്‍മ്മാതാക്കള്‍ തന്നെ വ്യജനും അടിച്ചിറക്കുന്നുണ്ടെന്ന്. അതാണത്രേ തിയേറ്ററില്‍ നിന്നു കിട്ടുന്നതിലും ലാഭം. :) എങ്ങിനെ?
--
സാന്‍ഡോസിനോട്,
പച്ചക്കറിയെക്കുറിച്ചെന്നല്ല, ഒന്നിനെക്കുറിച്ചും ഞാന്‍ ചോദിക്കില്ലേ... എന്തുവേണേലും പറഞ്ഞോ... (കാരണമുണ്ട്.. ഞാനാഡ് സെന്സിന് അപ്ലേ ചെയ്തിട്ടുണ്ടേ... ഗൂഗിള്‍ വന്നു നോക്കുമ്പോള്‍, ഹോ, ഈ ചിത്രവിശേഷം എത്ര ഗംഭീരമെന്നു തോന്നും. എത്ര കമന്റുകളാ വന്നിരിക്കുന്നേ... അത് പച്ചക്കറിയെക്കുറിച്ചാണോ മത്തിയെക്കുറിച്ചാണോ എന്നൊക്കെ ആരറിയാന്‍, എങ്ങനെയുണ്ടെന്റെ ബുദ്ധി?)
--
ഏവൂരാനോട്,
അതേതു കഥ???
--
ഹരീ,അപ്പൊ ചങ്ങാതിപ്പൂച്ച കാണാം..ല്ലേ.
ReplyDeleteഈ കഥ യുടെ കാര്യാണെന്നു തോന്നുന്നു:)!!!(പച്ചാളമേ ഒരാരാധികയുടെ ‘ആവിഷ്കാര‘ സ്വാതന്ത്ര്യം.. ന്നൊന്നും ഞാന്‍ പറയുന്നില്ല:-)
യ്യൊ! ഇല്ല ഇല്ല. ഞാന്‍ ഗൌരവമുള്ള വിഷയങ്ങള്‍ പറയുമ്പോള്‍ കുട്ടി ചേര്‍ക്കാന്‍ മറക്കണതാ :) :)
ReplyDeleteqw_er_ty
അപ്പോ ഫിഫ്റ്റി ഫിഫ്റ്റിയാണല്ലേ
ReplyDeleteപറ്റിയാല്‍ കണ്ടാല്‍ മതി
ഓടോ: ഈ കമന്റ് മൊത്തം വായിച്ചു സമയം കളഞ്ഞു :-)
ഹരീ,
ReplyDeleteഹ ഹ! തമാശയ്ക്കിട്ട ആ പച്ചക്കറി കമന്റിനേക്കാള്‍ ഡാമേജ് ഇഞ്ചിച്ചേച്ചിയും ബിന്ദുച്ചേച്ചിയും കൂടി വരുത്തി. അല്ലേ? ;-)
പീലിക്കുട്ടിയോട്,
ReplyDeleteകാണാവുന്നതാണെന്നാണ് എനിക്കു തോന്നിയത്. ഒരു ചിത്രം കാണണ്ട, അതിന് ഇത്രയൊക്കെ കുഴപ്പങ്ങളുണ്ട് എന്നു പറയാനെളുപ്പമാ. പക്ഷെ, ഇതു കാണാം എന്നു പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. പീലിക്കുട്ടിക്ക് ഇഷ്ടപ്പെടുമോ എന്നൊന്നും എനിക്ക് അറിയുവാന്‍ കഴിയില്ലല്ലോ... :)
--
ഉം... ഇഞ്ചിച്ചേച്ചിയേ...
എങ്കില്‍ സാരമില്ല...
--
സിജുവേ,
അതെ... സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നാല്‍ ഒന്നു കാണാം, അല്ലാതെ ഒരു മിസ് ഒന്നുമല്ല പടം.
--
ദില്‍ബാസുരനോട്,
സാന്‍ഡോസ് പറഞ്ഞത് ആസൂത്രിതമായി അങ്ങനെയിട്ടതാണെന്നാ... ആരൊക്കെയുണ്ടോ ആവോ സൂത്രമൊപ്പിക്കാന്‍. പക്ഷെ, ഇഞ്ചിചേച്ചിയും ബിന്ദുവുമൊക്കെ എന്നെ പരിചയപ്പെട്ടതല്ലേ... അതുകൊണ്ട് കുഴപ്പമില്ല... :)
--
ഇതിലേതാ പൂച്ച..:)
ReplyDeleteഈ പോസ്റ്റ് വായിച്ചതിനു ശേഷം ഞാനാ സിനിമ ഒന്നു കണ്ടായിരുന്നു. ആകെ ഗുണം ഇന്റര്‍വെല്ലിനു കുടിച്ച കാപ്പി!
ReplyDeleteകുട്ടന്മേനോട്,
ReplyDeleteഅറിയില്ലാട്ടോ! :)
--
പാച്ചാളത്തോട്,
അയ്യോ! ഈ പോസ്റ്റ് വായിച്ചാല്‍ അത് കാണണമെന്നാണോ തോന്നുക. :( പിന്നെ മറ്റ് കോമഡി ചിത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇത് ഭേദവുമാണ്.
--