
ടി. എ. റസാഖ് തിരക്കഥയെഴുതി അനില്‍ സംവിധാനം ചെയ്ത ഈ ജയറാം ചിത്രത്തിനെ നിലവാരം കുറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനര്‍ എന്നു പറയാം. ജയറാമിന്റെ തന്നെ ഇപ്പോളോടിക്കൊണ്ടിരിക്കുന്ന, കനക സിംഹാസനത്തേയും ഇതിനേയും ഒരേ നുകത്തില്‍ കെട്ടാം. എന്നിരുന്നാലും കനകസിംഹാസനത്തിലും ഒരല്പം മെച്ചമാണ് ഈ ചിത്രം എന്നു തോന്നുന്നു. ചേട്ടാനജുനന്മാരുടെ മക്കള്‍, അനുജന് ചേട്ടനോടുണ്ടായിരുന്ന സ്നേഹക്കൂടുതല് നിമിത്തം എല്ലാ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിലായിരുന്നു. അവര്‍ രണ്ടുപേരും മരിച്ചുപോയി. ഇപ്പോള്‍ രണ്ടുപേരുടേയും മക്കള്‍ തമ്മില്‍ സ്വത്തിനുവേണ്ടി അടികൂടുന്നു. ചേട്ടന്റെ മക്കള്‍ തിന്മയുടെ കൂടെയും അനിയന്റെ മക്കള്‍ നന്മയുടെ കൂടെയും.
പാണ്ഡവപക്ഷം: സുധീന്ദ്രന്‍ (ജയറാം) ഒരു പ്രാരാബ്ധക്കാരന്. അമ്മ (കവിയൂര്‍ പൊന്നമ്മ), ചേച്ചി (കല്‍പ്പന) പിന്നെ ഒരനിയത്തിയും അച്ഛന്റെ രണ്ടുപെങ്ങമ്മാരുമുള്ള കുടുംബത്തിന്റെ ചുമതലമുഴുവന്‍ സുധിയിലാണ്. എന്നാല്‍ സുധി എവിടെയും ഒരു പകരക്കാരനാണ്. കോവിലകം ശ്രീധരന് (ശ്രീനിവാസന്) എന്ന ഭാര്യയുമായി ബന്ധം വേര്‍പെടുത്തിക്കഴിയുന്ന പണക്കാരനായ സുഹൃത്തിന്റെ ബിസിനസുകളില്‍ കഴിയാവുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുത്താണ് സുധി ജീവിച്ചുപോരുന്നത്. സുധിയ്ക്ക് പണം കടം കൊടുത്ത് വീടില്ലാതായ പോള്‍ (ജഗതി) എന്ന ബ്ലേഡ് പലിശക്കാരന്, സുധിയുടെ തട്ടിന്‍പുറത്താണ് താമസം. തട്ടിന്‍പുറം മാത്രമായി സുധി അയാള്ക്കെഴുതിക്കൊടുത്തത്രേ! സുധിയ്ക്ക് ആശ്വാസമായും കൈത്താങ്ങായുമുള്ളത് പവിത്രയും (പത്മപ്രിയ) പവിത്രയുടെ അച്ഛന് ഗുരുജിയുമാണ് (വേണു നാഗവള്ളി). ശ്രീധരന് നടത്തുന്ന നാടകട്രൂപ്പില് പ്രധാനനടിയാണ് പവിത്ര, ഗുരുജി ഒരു പഴയകാല നടനും.
കൌരവപക്ഷം: വിജയന് (സിദ്ദിഖ്) ആണ് ഇവിടെയുള്ളവരില്‍ പ്രമുഖന്. സ്വത്തുക്കളെല്ലാം (സുധിയിപ്പോള്‍ താമസിക്കുന്ന കുടുംബവീടും പരിസരങ്ങളുമൊഴികെ) ഇദ്ദേഹവും അനിയന് വിനുവും (മധു വാര്യര്‍) പിന്നെ അളിയനും അമ്മാവനും ഒക്കെ ചേര്‍ന്നാണ് അനുഭവിക്കുന്നത്. മക്കളുടെ അധര്‍മ്മ പ്രവൃത്തികളില്‍ മനം നൊന്ത് കഴിയുന്ന അമ്മയായി കെ.പി.എസ്.സി. ലളിതയുമുണ്ട്. അമ്മാവന് ഇടയ്ക്കിടെ അനന്തിരവന്മാരെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.
ഇരുപക്ഷത്തുമില്ലാത്തവര്: സുധിയുടെ കളിക്കൂട്ടുകാരിയായ സതി, ഡോ.സതി(സംവൃത സുനില്‍) നാട്ടിലൊരു ആശുപത്രി തുടങ്ങുക എന്നൊരുദ്ദേശവുമായി അച്ഛനമ്മമാരോടൊപ്പം തിരിച്ചെത്തുന്നു. പിന്നെയും കുറച്ച് അല്ലറ ചില്ലറ കഥാപാത്രങ്ങള്‍. കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന നാടക രചയിതാവാണ് അവയിലൊരു വേഷം, പിന്നെ സുധിയുടേ വീട്ടില്‍ താമസിക്കുന്ന സാമിയെന്നു വിളിക്കുന്ന വെളിച്ചപ്പാട് (സുധിയുമായുള്ള ബന്ധം മനസിലായില്ല).
കുരുക്ഷേത്രയുദ്ധം: ചേട്ടാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കവും, സുധിയും സതിയും പവിത്രയും വിനുവും തമ്മിലുള്ള ചതുഷ്കോണ പ്രണയവുമൊക്കെയാണ് സിനിമ. ജയറാം പണം കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്നൊക്കെ പറഞ്ഞ് കുറച്ചു പേര് സിനിമയുടെ തുടക്കത്തിലെത്തുന്നുണ്ട്. അവരെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. സിനിമ എങ്ങിനെയൊക്കെയോ ഇന്റര്‍വെല്‍ വരെ വലിയ കുഴപ്പമില്ലാതെ തള്ളിനീക്കുന്നുണ്ട് സംവിധായകന്. എന്നാലതിനു ശേഷം വല്ലാതെ ബോറടിപ്പിക്കുന്നു. പവിത്രയും സതിയും തമ്മിലുള്ള നീണ്ട ഡയലോഗുകള്‍ അരോചകവും അനുചിതവുമാണ്. ഇടയ്ക്കിടയ്ക്കു വരുന്ന പാട്ടുകള്‍ ഈ ബോറടി കൂട്ടുകയും ക്ഷമ നശിപ്പിക്കുകയും ചെയ്യുമെന്നാല്ലാതെ യാതോരു ഗുണവുമില്ല. കഥ പറഞ്ഞു പറഞ്ഞ് കൈയില്‍ നിന്നു വഴുതിപ്പോയ, എന്തോ കളഞ്ഞു നില്ക്കുന്ന അണ്ണാന്റെ, അവസ്ഥയിലെത്തി നില്ക്കുന്നു സിനിമയുടെ ഒടുക്കം സംവിധായകനും തിരക്കഥാകൃത്തും. കെ.പി.എസ്.സി ലളിത, ജഗതി ശ്രീകുമാര്‍, വേണു നാഗവള്ളി എന്നിവരെയെല്ലാം ചുമ്മാ കൊണ്ടു നിര്‍ത്തിയിരിക്കുന്നു സിനിമയില്‍. പിന്നെ കല്പന, മധു വാര്യര്‍, സംവൃത എന്നിവര്‍ക്ക് അല്പം നീളമുള്ളതും പ്രാധാന്യമുള്ളതുമായ റോള്‍ നല്‍കിയിട്ടുണ്ട് സംവിധായകന്. ശ്രീനിവാസനും തന്റെ സാന്നിധ്യം സിനിമയിലറിയിക്കുവാന് സാധിച്ചിട്ടില്ല. പദ്മപ്രിയയ്ക്കും കാര്യമായ റോളില്ല, കഥയില്‍. ജയറാമിന്റെ കഥാപാത്രത്തിന് യാതോരു പുതുമയുമില്ല, എത്രയോ തവണ കണ്ടു മടുത്ത രൂപ ഭാവങ്ങള്‍ തന്നെ ഇവിടേയും.
എന്തുകൊണ്ട് ഈ സിനിമയുടെ പേര് ‘അഞ്ചിലൊരാള്‍ അര്ജ്ജുനന്’ എന്നിട്ടു എന്നത് മനസിലാവുന്നില്ല. ക്ലൈമാക്സ് രംഗങ്ങളോടടുക്കുമ്പോള് ശ്രീനിവാസന് കൃഷ്ണനര്ജ്ജുനനോടെന്നപോലെ വീണു കിടക്കുന്ന സുധിയോട്, ചേട്ടന്മാരെന്നോ ബന്ധുക്കളെന്നോ നോക്കാതെ, തന്നെ ജീവിക്കുവാനനുവദിക്കാത്ത ചേട്ടന്മാരെ ശത്രുവായിക്കണ്ട് ഉന്മൂലനം ചെയ്യുവാന്‍ ആഹ്വാനിക്കുന്നു. കൂവലറിയാത്ത പ്രേക്ഷകനും കൂവിപ്പോവും ഈ ഭാഗങ്ങളില്‍. തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് നിരാശ തന്നെ ഈ ചിത്രവും നല്‍കുന്നത്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• അഞ്ചിലൊരാള്‍ അര്ജ്ജുനന് - ഇന്ദുലേഖ
ടി. എ. റസാഖ് തിരക്കഥയെഴുതി അനില്‍ സംവിധാനം ചെയ്ത ഈ ജയറാം ചിത്രത്തിനെ നിലവാരം കുറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനര്‍ എന്നു പറയാം. ജയറാമിന്റെ തന്നെ ഇപ്പോളോടിക്കൊണ്ടിരിക്കുന്ന, കനക സിംഹാസനത്തേയും ഇതിനേയും ഒരേ നുകത്തില്‍ കെട്ടാം. എന്നിരുന്നാലും കനകസിംഹാസനത്തിലും ഒരല്പം മെച്ചമാണ് ഈ ചിത്രം എന്നു തോന്നുന്നു. ചേട്ടാനജുനന്മാരുടെ മക്കള്‍, അനുജന് ചേട്ടനോടുണ്ടായിരുന്ന സ്നേഹക്കൂടുതല് നിമിത്തം എല്ലാ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിലായിരുന്നു. അവര്‍ രണ്ടുപേരും മരിച്ചുപോയി. ഇപ്പോള്‍ രണ്ടുപേരുടേയും മക്കള്‍ തമ്മില്‍ സ്വത്തിനുവേണ്ടി അടികൂടുന്നു. ചേട്ടന്റെ മക്കള്‍ തിന്മയുടെ കൂടെയും അനിയന്റെ മക്കള്‍ നന്മയുടെ കൂടെയും.
ReplyDelete--
ജയറാം - ടി.എ. റസാഖ് - അനില്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമായ ‘അഞ്ചിലൊരാള്‍ അര്ജ്ജുനന്’ എന്ന ചിത്രത്തെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍.
--
വളരെ നല്ല ബ്ലോഗ് ഹരീ. എനിക്കൊരുപാടിഷ്ടമായി. പ്രത്യേകിച്ചും ഹരിയുടെ അഭിപ്രായം തന്നെയാണ് ഇവിടെ എഴുതിയിരിക്കുന്ന പല സിനിമകളെക്കുറിച്ചും..
ReplyDeleteഅപ്പോള്‍ ഒരു സേം പിഞ്ച്! ബ്ലെസ്സിയെന്ന സംവിധായകന് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്ന ഒരാളാണ്. ബ്ലെസ്സിയുടെ ഗ്രാമങ്ങളില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത ഒരു ഫേക്ക്നസ്സ് ഉണ്ട്. പണ്ട് പത്മരാജന് എന്നൊരു ജീനിയസ്സ് ഗ്രാമങ്ങളുടെ കഥ പറഞ്ഞുവെന്നു കരുതി ഇപ്പോഴും അതേ അച്ച്... :(
എനിക്ക് ബ്ലെസ്സിയുടെ മൂന്ന് സിനിമയും ഉം എന്നേ തോന്നിയുള്ളൂ.
ഇഞ്ചിപ്പെണ്ണിനോട്,
ReplyDeleteഒരു സേം പിഞ്ച് തരുവാനുള്ള വകുപ്പ് ഞാനും കണ്ടുപിടിച്ചു. നമ്മുടെ രണ്ടാളുടേയും ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്നുതന്നെയാണ്, രണ്ടു രീതിയില്‍ കസ്റ്റമൈസ് ചെയ്തിരിക്കുന്നെന്നു മാത്രം. :)
പിന്നെ,
ബ്ലസിയെക്കുറിച്ച് അത്രയ്ക്കങ്ങട് ഞാന്‍ പറയുന്നില്ല. മറ്റൊന്നും കൊണ്ടല്ല, പത്മരാജനുമായി താരതമ്യപ്പെടുത്തുന്നതില്‍ വലിയ കഴമ്പില്ല. സമകാലീന സംവിധായകരുടെ ചിത്രങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ബ്ലെസിയുടേത് വളരെ ഭേദമാണെന്നു കരുതേണ്ടിവരും. മാഷ് സെലക്ടീവായി സിനിമകാണുന്ന കൂട്ടത്തിലാണെന്നു തോന്നുന്നു, അതാണ് കുഴപ്പം. എല്ലാ സിനിമയുമൊന്നു കണ്ടു നോക്കൂ, അപ്പോഴറിയാം. :)
--
jhan aah film kandittilla...kandittu ente abhiprayam parayam...
ReplyDeleteJhan last kanda film classmates aanu... athinushesham release ayathonnum kandittillla...
Ini nattil varumbol baakki kanam...