ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള (Review: Njandukalude Nattil Oridavela)

Published on: 9/02/2017 08:05:00 AM

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള: ഇടവേളയിൽ ഇടർച്ചയില്ലാതെ!

ഹരീ, ചിത്രവിശേഷം

Njandukalude Nattil Oridavela: Chithravishesham Rating [7.50/10]
'പ്രേമ'ത്തിലൊരു ചെറു റോളിലും പിന്നെ 'സഖാവി'ൽ നിവിനോടൊപ്പമൊരു മുഴുനീള റോളിലും പ്രത്യക്ഷപ്പെട്ട അൽ‌ത്താഫ് സലിം, ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന നിവിൻ പോളി ചിത്രത്തിലൂടെ. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവ് എന്നതിനാൽ, ആ നിലയ്ക്കും നിവിൻ പോളി ചിത്രമെന്ന വിശേഷണം യോജിക്കും. എന്നാൽ നിവിൻ പോളി നായകനായി മുൻ‌പിറങ്ങിയ 'നേര'മോ 'പ്രേമ'മോ അതുമല്ലെങ്കിൽ 'ജേക്കബ്ബിന്റെ സ്വർഗരാജ്യ'മോ ഒക്കെപ്പോലെയൊരു ചിത്രമല്ലിതെന്നും ഓർക്കുക. പോളി ജൂനിയർ പിൿചേഴ്സാണ് ബാനർ. ജോർജ്ജ് കോരയ്ക്കൊപ്പം ചിത്രത്തിന്റെ രചനയിലും അൽത്താഫ് പങ്കാളിയാണ്.

വെളിപാടിന്റെ പുസ്തകം (Review: Velipadinte Pusthakam)

Published on: 9/01/2017 08:06:00 AM

വെളിപാടിന്റെ പുസ്തകം: വെളിക്കിരുത്തേണ്ട വെളിപാടുകൾ!

ഹരീ, ചിത്രവിശേഷം

Velipadinte Pusthakam: Chithravishesham Rating [2.00/10]
സിനിമക്കുള്ളിലെ സിനിമ ഒരു പുതിയ സംഭവമല്ല. മോഹൻ‌ലാലിനോടൊപ്പം ലാൽ‌ ജോസ് ആദ്യമൊരുമിക്കുന്ന 'വെളിപാടിന്റെ പുസ്തക'വും പറയുന്നതൊരു സിനിമാപിടുത്തത്തിന്റെ കഥയാണ്. മോഹൻ‌ലാലിനെക്കൂടാതെ അടുത്തിറങ്ങിയ പല ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചില യുവ അഭിനേതാക്കളും ചിത്രത്തിൽ തലകാണിക്കുന്നുണ്ട്. ഓണത്തിനൊരു പടം എന്നത് മലയാളത്തിലെ സിനിമാക്കാർക്കൊരു ശീലമാണ്, ആ പതിവു തെറ്റിക്കാതെ ലാലിന്റെ പേരിലുള്ള ചരക്കെത്തിച്ചിരിക്കുന്നത് ആശിർ‌വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ.

മ ചു ക (Review: Ma Chu Ka)

Published on: 6/10/2017 09:07:00 AM
മ ചു ക (Review-Ma-Chu-Ka)

മ ചു ക: കയ്ച്ചും ചുവച്ചും മധുരിച്ചും!

ഹരീ, ചിത്രവിശേഷം

Ma Chu Ka: Chithravishesham Rating [5.75/10]
നിറങ്ങളിൽ മഞ്ഞയും ചുവപ്പും കറുപ്പും തിരഞ്ഞെടുത്ത് ചുരുക്കിയെഴുതുമ്പോൾ കിട്ടുന്ന 'മ ചു ക'യുടെ അർത്ഥം, ബ്രസീലിയൻ ഭാഷയിൽ, ആഴത്തിലുള്ള വേദനയെന്നാണെന്ന് സംവിധായകൻ ജയൻ വന്നേരി. അങ്ങനെയൊരു വേദനയെ സിനിമയിലൂടെ പ്രതിഫലിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. ഏതാണ്ടൊരു വിജനമായ സ്ഥലത്ത് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേർ. അവരൊപ്പം ചിലവിടുന്ന പത്തു പന്ത്രണ്ട് മണിക്കൂർ. അതിനിടയിലവർക്കിടയിൽ നടക്കുന്ന കാര്യങ്ങൾ. ചിത്രത്തിന്റെ കഥ ഇപ്രകാരം ചുരുക്കാം. പശുപതിയും ജനനി അയ്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം മണിക്കോത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ രജീഷ് കുളിർമ നിർമ്മിച്ചിരിക്കുന്നു.