ജനത ഗാരേജ്: ഗാരേജിതിൽ ജനതയെത്തുമോ?
ഹരീ, ചിത്രവിശേഷം
![Janatha Garage: A film by Koratala Siva starring Mohanlal, N.T. Rama Rao, Samantha, Nithya Menen etc. Film Review by Haree for Chithravishesham. Janatha Garage: Chithravishesham Rating [5.00/10]](https://3.bp.blogspot.com/-IL3y9ViR2s8/V8q1xHZGxgI/AAAAAAAAMk8/rMWyjd8cMksn2dIzogDKQzm7tm3_iuoWACLcB/s1600/2016-09-01_Janatha-Garage.jpg)
ഏതു തരം വണ്ടിയുടെയും പ്രശ്നങ്ങൾ തീർക്കാൻ 'ജനത ഗാരേജി'ലെ പണിക്കാർ മിടുക്കരാണ്. പതിയെപ്പതിയെ, വണ്ടി ഉടമകളുടെ പ്രശ്നങ്ങളും അവരേറ്റെടുത്ത് തീർത്തു തുടങ്ങി. ഗാരേജ് ഉടമ സത്യവും സംഘവും അങ്ങനെ പാവപ്പെട്ടവരുടെ രക്ഷകരായി മാറുന്നതു കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. ടൈറ്റിലുകൾക്കു മുൻപു വരുന്നത്രയും ഭാഗം കാണുമ്പോൾ തന്നെ ആർക്കും ആലോചിക്കാം ഇതെങ്ങനെ എവടെവരെപ്പോവുമെന്ന്. അതച്ചട്ടായി തീരും വിധമാണ് കൊരട്ടല ശിവയുടെ തിരക്കഥയെന്നത് നിരാശപ്പെടുത്തും. എങ്കിലും, അവതരണത്തിന്റെ സ്വഭാവവും മുൻനിര നടന്മാരുടെ സാന്നിധ്യവും ചിത്രം വല്യ മുഷിച്ചിലില്ലാതെ കണ്ടു തീർക്കാൻ സഹായിക്കുന്നു.
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത പാട്ടുകൾ കേട്ടിരിക്കാൻ പാടാണ്. പക്ഷെ, നൃത്തച്ചുവടുകളും ദൃശ്യസമ്പന്നതയും വേണ്ടുവോളമുള്ളതിനാൽ കണ്ടിരിക്കാം. അധികം വലിച്ചു നീട്ടാതെ ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും രസമുണ്ട്. ചിത്രത്തിന്റെ സ്വഭാവം വെച്ച് ഊഹിക്കാവുന്ന ദൃശ്യ-ശ്രവ്യ പരിചരണം കൂടിയാവുമ്പോൾ, മറ്റൊരു സമയം കൊല്ലിപ്പടം എന്നതിനപ്പുറത്തേക്ക് 'ജനത ഗാരേജി'ന്റെ വണ്ടി ഉരുളുന്നില്ല.
'Janatha Garage' is yet another story of a family run syndicate dealing with law and order and the lead actors make it just watchable.
മോഹൻലാലിന്റെയും രാമറാവുവിന്റെയും ജനപ്രീതി ആവുന്നത്രയും ഉപയോഗിക്കാനുള്ളത് കൊരട്ടല ശിവ 'ജനത ഗാരേജി'ൽ ചെയ്തു വെച്ചിട്ടുണ്ട്. ഒപ്പം ചില വൈകാരിക മുഹൂർത്തങ്ങളും, പ്രകൃതി സംരക്ഷണം പോലെ ഉപദേശ മട്ടിലുള്ള സംഗതികളുമൊക്കെ ചേർത്ത് പൊലിപ്പിച്ചിട്ടുമുണ്ട്. കൂടാതെ, ഇത്തരമൊരു മാസ് മസാലച്ചിത്രത്തിനു വേണ്ട ഇതര ഘടകങ്ങളും കൃത്യമായിട്ടിട്ടുണ്ട്. പക്ഷെ, തെലുങ്കിൽ ചിലവാകുന്ന ഈയൊരു സിനിമാ സമവാക്യം, മലയാളത്തിൽ ഫലിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.- Cast
- Mohanlal, N.T. Rama Rao, Samantha Ruth Prabhu, Nithya Menen, Brahmaji, Unni Mukundan, Sai Kumar P., Devayani, Suresh Babu, Rahman, Sithara, Ajay, Rajeev Kanakala etc.
- Crew
- Directed by Koratala Siva
- Produced by Naveen Yerneni, Y. Ravi Shankar, C.V. Mohan
- Story, Screenplay, Dialogues by Koratala Siva
- Cinematography by Tirru
- Film Editing by Kotagiri Venkateswara Rao
- Music, Background Score by Devi Sri Prasad
- Art Direction by A.S. Prakash
- Costume Design by Name
- Makeup by Name
- Lyrics by Ramajogayya Sastry
- Stunts by Anal Arasu
- Choreography by Name
- Stills by Name
- Designs by Name
- Banner: Mythri Movie Makers
- Released on: 2016 Sep 01
No comments :
Post a Comment