പ്രേതം: പതിരില്ലാത്തൊരു പ്രേതപ്പടം!
ഹരീ, ചിത്രവിശേഷം
![Pretham: A film by Ranjith Sankar starring Jayasurya, Aju Varghese, Govind Padmasoorya, Sharafudheen etc. Film Review by Haree for Chithravishesham. Pretham: Chithravishesham Rating [6.50/10]](https://1.bp.blogspot.com/-dEUSNLn8LmM/V68Cm0Biq7I/AAAAAAAAMic/8jC8IuMyMJkiU1oCzqJIUXirdSAbIB2bACLcB/2016-08-12_Pretham.jpg)
ഇന്നത്തെ സമൂഹത്തിൽ പ്രസക്തമായൊരു വിഷയത്തിലൂന്നിയാണ് രഞ്ജിത്ത് ശങ്കർ ഈ സിനിമയുടെ തിരക്കഥ വികസിപ്പിച്ചിരിക്കുന്നത്. ജോണെന്ന മനോജാലക്കാരനെ കൃത്യമായി ചിത്രത്തിലേക്ക് ചേർത്തിരിക്കുന്നതിലും രഞ്ജിത്തിന്റെ മിടുക്ക് പ്രകടം. അവസാനഭാഗങ്ങളിൽ ജോണിന്റെ ഇടപെടലുകൾ വിശ്വസനീയമായി കാണിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്നാൽ, ദൈവമുണ്ടേൽ പ്രേതവുമുണ്ടെന്ന സ്ഥിരം പല്ലവി പറഞ്ഞാണ് ജോണും തന്റെ വാദം സമർത്ഥിക്കുന്നത്. ഒന്നാഞ്ഞു ചിന്തിച്ചാൽ തിരക്കഥയിലെ പല കുഴപ്പങ്ങളൂം തലനീട്ടും. പ്രേതമെന്ന സങ്കല്പത്തെ ഇതിലും നന്നായി അവതരിപ്പിക്കാൻ അവസരമുണ്ടായിട്ടും രഞ്ജിത്ത് ശങ്കർ ആ വഴിക്കൊന്നും പോവാഞ്ഞത് നിരാശപ്പെടുത്തി. പ്രേതം ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തു കാണിക്കുന്നതും നോക്കി നടക്കുന്നതിനപ്പുറം ജോണിന്റെ നിരീക്ഷണപാടവവും ചിത്രത്തിൽ കാര്യമായി പ്രകടമാവുന്നില്ല.
സാജന്റെ ചിത്രസന്നിവേശത്തിൽ ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ, വിശേഷിച്ചും പുറംകാഴ്ചകൾ, സിനിമയെ നന്നായി പൊലിപ്പിക്കുന്നുണ്ട്. സാധാരണ പ്രേതസിനിമകളിലെ ഞെട്ടിക്കാനുള്ള സ്ഥിരം ഏച്ചുകെട്ടലാവുന്നില്ല ആനന്ദ് മദുസൂദനന്റെ സംഗീതത്തിൽ ജസ്റ്റിൻ ജോസ് ഒരുക്കിയ ശബ്ദസംവിധാനമെന്നതും ഒപ്പമെടുത്തു പറയേണ്ടതുണ്ട്. ആൺ-പെൺ ശബ്ദങ്ങളിൽ വിനീത് ശ്രീനിവാസൻ പാടൂന്ന അവതരണഗാനത്തിനും രസമുണ്ട്.
Ranjith Sankar makes his 'Pretham' look and feel different from the usual ones we get to see in Malluwood, and pulls out a decent flick.
ആര്? എങ്ങിനെ? എന്തു നേടി? - ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് സിനിമയിൽ പ്രേതമെത്തുന്നത്. ഇതിനുത്തരം നൽകാൻ റിസോർട്ട് നടത്തുന്ന മൂവർക്കാവാത്തിടത്ത് അവരെ സഹായിക്കാനായി ജോണെന്ന മനോജാലക്കാരനെത്തുന്നു. ഇവിടം വരെ ഭംഗിയായി പോവുന്ന ചിത്രം പിന്നീടല്പ നേരം കുറച്ച് തരികിട പരിപാടികളൊക്കെ കാട്ടി, പിന്നെയും മെച്ചപ്പെട്ട് നല്ല രീതിയിൽ തന്നെ അവസാനിക്കുന്നു. മറ്റു സിനിമകളിൽ നിന്നുള്ള സംഭാഷണങ്ങളെ ട്രോളുന്നതിൽ രസമുണ്ടെങ്കിലും, യഥാർത്ഥത്തിൽ സംവിധായകനു പറയാനുള്ളതും അതൊക്കെ തന്നെയാവുമ്പോൾ പലപ്പോഴുമത് തിരിച്ചടിക്കുന്നു. എന്തായാലും ഇത്തരം കുറവുകളൊന്നും സിനിമ കണ്ടിരിക്കുമ്പോൾ അത്ര പ്രസക്തമാവുന്നില്ല. അതിനാൽ തന്നെ പതിരല്ലാത്തൊരു പ്രേതപ്പടമായി രഞ്ജിത്ത് ശങ്കറിന്റെ 'പ്രേത'ത്തെക്കാണാൻ ഭൂരിപക്ഷത്തിനുമാവുമെന്നു തന്നെ കരുതാം.- Cast
- Jayasurya, Aju Varghese, Govind Padmasoorya, Sharafudheen, Sruthi Ramachandran, Devan, Dharmajan, Pearle Maaney, Joju Goerge, Sunil Sukhada etc.
- Crew
- Directed by Ranjith Sankar
- Produced by Jayasurya, Ranjith Sankar
- Story, Screenplay, Dialogues by Ranjith Sankar
- Cinematography by Jithu Damodar
- Film Editing by Saajan Vasudev
- Music, Background Score by Anand Madhusoodanan
- Art Direction by Ajay Mangad
- Costume Design by Arun Manohar, Saritha Jayasurya
- Makeup by Sreejith Guruvayoor
- Lyrics by Rafeeq Ahamed
- Sound Design by Juztin Jose
- Stunts by Mafia Sasi
- Choreography by Name
- Stills by Sinat Savier
- Designs by Antony Stephens Chrome
- Banner: Dreams N Beyond
- Released on: 2016 Aug 12
No comments :
Post a Comment