ഡാർവിന്റെ പരിണാമം: എങ്ങുമെത്താത്ത പരിണാമം!
ഹരീ, ചിത്രവിശേഷം

ട്രൈലർ സംശയിപ്പിക്കുമ്പോലെ 'പോക്കിരി'യുടെ കഥയുമായിതിനു ബന്ധമൊന്നുമില്ല. പക്ഷെ, അടിപൊളിയാണെന്ന് പറഞ്ഞ മേക്കിംഗ്, അങ്ങനെ പറയാൻ പറ്റുന്നതിന്റെ അടുത്തെങ്ങുമെത്തിയുമില്ല. ഡാർവിന്റെ ഗുണ്ടാ പരിവേഷവും ചെയ്തികളുമൊക്കെ കാരിക്കേച്ചർ സ്വഭാവത്തിലാവുമ്പോൾ, അനിലിന്റെ ജീവിതമാവട്ടെ ഒരു സാധാരണ കുടുംബചിത്രത്തിന്റെ കെട്ടിലും മട്ടിലുമാണ് കാട്ടിത്തരുന്നത്. ഇടവേളയ്ക്കു ശേഷം ഇതു രണ്ടും കൂടി ഇടകലരുമ്പോൾ കാര്യമേതാണ് കളിയേതാണെന്ന സംശയത്തിലാവുന്നു കാണികൾ. പല കഥാസന്ദർഭങ്ങളും യുക്തിയെ വെല്ലുവിളിക്കുകയും, നർമ്മം മാത്രം ഉദ്ദേശിച്ചുള്ള രംഗങ്ങൾ പലതും ഏശാതെ പോവുകയും ചെയ്യുമ്പോൾ ചിത്രത്തോടുള്ള മടുപ്പ് പൂർണവുമാവുന്നു.
അരങ്ങേറ്റം കുറിച്ച 'ആമേനി'ലും പിന്നീട് ‘മോസയിലെ കുതിരമീനുകളി‘ലുമൊക്കെ തിളങ്ങിയ അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറ, ’ഡാർവിന്റെ പരിണാമ‘ത്തിലെത്തുമ്പോൾ സാധാരണം മാത്രമാവുന്നു. തുടക്കക്കാരനായ ശങ്കർ ശർമ്മ ഈണമിട്ട ഗാനങ്ങളിൽ “കാതങ്ങൾ കിനാവിൽ...“ കേൾക്കാനിമ്പമുണ്ട്. ”ഓ പുണ്യാള...“ എന്ന ഗാനത്തിനു ചിത്രത്തിൽ സാംഗത്യവുമുണ്ട്.
'Darvinte Parinamam' disappoints big-time though the lead actors - Prithviraj and Chemban Vinod - did well in their respective roles.
അർഹതയുള്ളവർ അതിജീവിക്കുമെന്ന ഡാർവിന്റെ സിദ്ധാന്തം അടിവരയിട്ടു പറഞ്ഞാണ് ജിജോ ആന്റണി തന്റെ ചിത്രം അവസാനിപ്പിക്കുന്നത്. അതേ നിയമം സിനിമകൾക്കും ബാധകമാവുമെന്ന് സൃഷ്ടാക്കൾ മറന്നു പോയെന്നു തോന്നുന്നു ഈവിധമിതു ചെയ്തിറക്കിയപ്പോൾ. അതിനാൽ തന്നെ, മലയാളസിനിമയുടെ പരിണാമദിശയിൽ, പഴയതിൽ നിന്നു വിട്ടു പുതിയതിലെത്താതെ നിൽക്കുന്ന 'ഡാർവിന്റെ പരിണാമം' തിയേറ്ററുകളിൽ എത്രനാൾ അതിജീവിച്ചു നിൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.- Cast
- Prithviraj Sukumaran, Chemban Vinod Jose, Chandini Sreedharan, Soubin Shahir, Shammi Thilakan, Hannah Reji Koshy, Sabu, Sudhy Kopa, Sethulakshmi, Nandhu, Balu Varghese, Dharmajan Bolgatty, Mamukkoya, Binoy Nambola etc.
- Crew
- Directed by Jijo Antony
- Produced by Santosh Sivan,, Shaji Nadesan, Prithviraj, Arya
- Story, Screenplay, Dialogues by Manoj Nair, Jijo Antony
- Cinematography by Abhinandhan Ramanujam
- Film Editing by Vijay Sankar
- Music, Background Score by Shankar Sharma
- Art Direction by Rajeev Kovilakam
- Costume Design by Stephy Xavior
- Makeup by Amal
- Lyrics by P.S Rafeeq, Harinarayanan B.K., Arun Ittianath, Pious Guit
- Sound Design by Renganaath Ravee
- Stunts by Anal Arasu, Anpu Arivu
- Choreography by Shareef
- Stills by Shibi Sivadas
- Designs by Oldmonks
- Banner: August Cinema
- Released on: 2016 Mar 18
No comments :
Post a Comment