ഒരു ഇന്ത്യന്‍ പ്രണയകഥ: കഥയതൊക്കെ തന്നെ!
ഹരീ, ചിത്രവിശേഷം
![Oru Indian Pranayakatha: A film by Sathyan Anthikad starring Fahadh Faasil, Amala Paul, Innocent etc. Film Review by Haree for Chithravishesham. Oru Indian Pranayakatha: Chithravishesham Rating [4.00/10]](http://4.bp.blogspot.com/-KqmAymJvKqY/UrfQ2rkwWoI/AAAAAAAAKcI/VvPfdhyEQ-o/s1600/2013-12-20_Oru-Indian-Pranayakatha.png)
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
: 3.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
Snippet Review
There's nothing new in 'Oru Indian Pranayakatha', it's the same convenient plot and the same treatment.
Cast & Crew
Oru Indian Pranayakatha
Oru Indian Pranayakatha
Directed by
Sathyan Anthikad
Produced by
Central Pictures
Story, Screenplay, Dialogues by
Ikbal Kuttipuram
Starring
Fahadh Faasil, Amala Paul, Innocent, Shafna, Muthumani, Lakshmi Gopalaswamy, Prakash Bare, Krishnapriya, Kani etc.
Cinematography (Camera) by
Pradeep Nair
Editing by
K. Rajagopal
Production Design (Art) by
Prashant Madhav
Music by
Vidyasagar
Lyrics by
Rafeeq Ahmed
Make-up by
Pandyan
Costumes by
S.B. Satheesan
Choreography by
Brinda
Stills by
Momi
Designs by
Jissen Paul
Banner
Central Pictures
Release Date
2013 Dec 20
ഇളയരാജ സത്യനെ വിട്ടതാണോ അതോ തിരിച്ചാണോ എന്നറിയില്ല, ഏതായാലും വിദ്യാസാഗറാണ് ഇതിലെ സംഗീത സംവിധായകന്. നജീം അര്‍ഷാദും അഭിരാമിയും ചേര്‍ന്നു പാടിയ "ഓമന കോമള..." എന്ന ഗാനം, ബ്രിന്ദയുടെ നൃത്തച്ചുവടുകളും ഒക്കെക്കൂടി വരുമ്പോള്‍ കണ്ടിരിക്കുവാന്‍ നന്ന്. മറ്റുഗാനങ്ങളൊക്കെ പതിവു തെറ്റിക്കരുതല്ലോ എന്നു കരുതി ചേര്‍ത്തിരിക്കുന്നു എന്നല്ലാതെ മറ്റൊരു പ്രാധാന്യം കണ്ടില്ല. നായകനും നായികയും കൂടി ഇങ്ങ് ഈ കൊച്ചു കേരളത്തില്‍ മാത്രം കിടന്നു കറങ്ങിയാല്‍ എങ്ങിനെ ഇന്ത്യന്‍ പ്രണയകഥയാവും എന്ന് കരുതിയാവണം അങ്ങ് രാജസ്ഥാനില്‍ വരെ കൊണ്ടുപോയി പാട്ടുപാടിച്ചു നൃത്തം ചെയ്യിക്കുന്നുണ്ട് സംവിധായകന് ഇവരിരുവരെയും. സംഘാംഗങ്ങള്‍ക്ക് അങ്ങിനെയൊരു രാജസ്ഥാന് ട്രിപ്പ് ഒത്തുകിട്ടി, അല്ലാണ്ടെന്ത്!
ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' നല്കി നായകനെ നന്നാക്കുന്ന നായിക, ഒടുക്കം തന്റെ ഉപദേശം കൂട്ടാളികള്‍ക്കു നല്കുന്ന നായകനെ സ്വീകരിക്കുന്നയിടത്ത് സിനിമയ്ക്ക് ശുഭാന്ത്യം. വിദ്യാഭ്യാസവും തൊഴിലുമില്ലാത്തവര് രാഷ്ട്രീയത്തില്‍ വരുന്നതിനാലാണിന്ത്യയില് അഴിമതി എന്ന പുതുതലമുറ ഗാന്ധിയുടെ പ്രഫഷണല്‍ കാഴ്ചപ്പാടും സംവിധായകന് കടമെടുക്കുന്നുണ്ട്. (പുള്ളിയുടെ ബാക്കി കണ്ടെത്തലുകള്‍ കൂടി ചേര്‍ക്കാമായിരുന്നു!) അഴിമതിക്ക് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുന്നവരെല്ലാവരും വിദ്യാഭ്യാസം കുറഞ്ഞവരും, ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞു കൂടുവാന്‍ ബുദ്ധിമുട്ടിയിരുന്ന പാവങ്ങളും ആണെന്നത് പുതിയ അറിവായിരുന്നു. ചിത്രമൊരു പ്രണയകഥയൊന്നും ആയില്ലെങ്കിലും ഇമ്മാതിരി വിവരക്കേടുകള്‍ സിനിമയെ തികച്ചും ഇന്ത്യനാക്കുന്നുണ്ട്.
വിശേഷകവാക്യം: മാറ്റമില്ലാതെ തുടരുന്നത് മാറ്റം മാത്രമാണെന്ന തിയറിയില്‍ ഒരു ചെറിയ മാറ്റമാവാം - 'മാറ്റമില്ലാതെ തുടരുന്നത് മാറ്റവും പിന്നെ അന്തിക്കാടന്‍ ചിത്രങ്ങളും' എന്നാക്കിയാല്‍ കാലത്തിനു ചേരും!
ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് ഒരുക്കിയ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteShare more to read more!
Please share this post through the Facebook page and Google+ page. Thank you for caring. :-)
ഏറ്റവും കൂടുതൽ സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിച്ചതിനു വല്ല അവാർഡോ മറ്റോ ഉണ്ടെങ്കിൽ അത് ഇന്നസെന്റ് ചേട്ടന് സ്വന്തം. ഫഹദിനെ ഇങ്ങനെ വ്യത്യസ്തത ഉള്ള വേഷങ്ങളിൽ കാണാൻ കഴിയുന്നതിൽ സന്തോഷം.
ReplyDelete"ശ്യാമമേഘമേ" എന്നാ ചിത്രയുടെ പാട്ട് മനോഹരം! പടവും തരക്കേടില്ല..!
ReplyDelete