സക്കറിയായുടെ ഗര്‍ഭിണികള്‍: ആശ്വാസകരം ഈ ഗര്‍ഭചിത്രം!
ഹരീ, ചിത്രവിശേഷം
ഒരു
ഗര്‍ഭചിത്രം കണ്ടതിന്റെ ക്ഷീണം മാറുന്നതേയുള്ളൂ മലയാളികള്‍ക്ക്; അപ്പോഴാണ് നാലു ഗര്‍ഭിണികളുമായി അനീഷ് അന്‍വറിന്റെ വരവ്. ഒരു ഗൈനക്കോളജി ഡോക്ടറും അദ്ദേഹത്തിന്റെ പരിചരണത്തിലുള്ള നാല് ഗര്‍ഭിണികളും - ‘
സക്കറിയായുടെ ഗര്ഭിണികളു’ടെ കഥാപരിസരത്തില്‍ പുതുമയുണ്ട്. ഇന്ദ്രജിത്തിന്റെ ശബ്ദത്തില്‍ ഡോക്ടറേയും അയാളുടെയടുത്തെത്തുന്ന നാല് ഗര്‍ഭിണികളേയും പരിചയപ്പെടുത്തിയാണ് ചിത്രത്തിന്റെ തുടക്കം. ലാലാണ് ചിത്രത്തിലെ സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിനെ അവതരിപ്പിക്കുന്നത്. സനൂഷ, ഗീത, സാന്ദ്ര തോമസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് നാല് ഗര്‍ഭിണികള്‍. ഡോക്ടറുടെ ഗര്‍ഭിണിയാവാന്‍ യോഗമില്ലാത്ത ഭാര്യയായി ആശ ശരത്തുമുണ്ട്. ഫ്രൈഡേ സിനിമ ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
Snippet Review
Unlike the previous 'pregnancy-film' released in Malayalam, Aneesh Anwar made 'Zachariayude Garbhinikal' convincingly better. Worth a watch!
ഒന്നിലേറെ കഥകളെ ഒരു ചരടില്‍ കോര്ത്തൊരാഖ്യാനം, അതിനുതകുന്നൊരു പ്രമേയമാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. നാലു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന നാലു ഗര്‍ഭിണികള്‍, അവരെ ബന്ധിപ്പിക്കുന്ന ഡോക്ടര്‍, അയാളുടെ കുടുംബം; ഈയിടങ്ങളിലൂടെ മാറിമാറി കഥപറഞ്ഞാണ് സിനിമ പുരോഗമിക്കുന്നത്. മോശമില്ലാത്ത തിരക്കഥയും കൈയ്യടക്കമുള്ള സംവിധാനവും ‘ സക്കറിയായുടെ ഗര്‍ഭിണിക’ളെ കണ്ടിരിക്കുവാന്‍ പാകത്തിലാക്കുന്നു. ചില കഥാപാത്രങ്ങളുടെയെങ്കിലും അച്ചടി വര്‍ത്തമാനവും, അഭിനേതാക്കളുടെ കൈയിലൊതുങ്ങാതെ പോയ ചില വൈകാരിക സന്ദര്‍ഭങ്ങളും കല്ലുകടികളായി ചിത്രത്തില്‍ അവശേഷിക്കുന്നു. ആരുമില്ലാതെ ഒറ്റയ്ക്കു കഴിയുന്ന പൂര്‍ണഗര്‍ഭിണി, ആംബുലന്‍സിനെയോ മറ്റോ വിളിക്കാതെ കാറോടിച്ചു പോവല്, കാണികള്‍ ആദ്യമേ ഊഹിക്കൊന്നൊരു കാര്യം പറയാന്‍ പത്മരാജന്റെ കഥയെക്കൂട്ടുപിടിച്ച് ഒടുവിലൊരു ഒളിച്ചുകളി - ഇങ്ങിനെ നെറ്റിചുളിപ്പിക്കുന്ന ചില കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ പോരായ്മയാണ്. തിരക്കഥയില്‍ അനീഷ് അന്‍വറും സംഭാഷണങ്ങളുടെ രചനയില്‍ നിസാം രാവുത്തറും ഒരല്പം കൂടി ശ്രദ്ധ നല്കിയിരുന്നെങ്കില് എന്നാഗ്രഹിച്ചു പോവുന്നു ചിത്രം കണ്ടിറങ്ങുമ്പോള്‍!
Cast & Crew
Zachariayude Garbhinikal
Directed by
Aneesh Anwar
Produced by
Vijay Babu, Sandra Thomas
Story, Screenplay / Dialogues by
Aneesh Anwar / Nizam Ravuther
Starring
Lal, Rima Kallingal, Sanusha, Geetha, Asha Sarath, Sandra Thomas, Aju Varghese, Joy Mathew, Shanavas, Kochu Preman, Sivaji Guruvayoor, Sneha Sreekumar, Devi Ajith etc.
Cinematography (Camera) by
Viishnu Naarayan
Editing by
Renjith Touchriver
Production Design (Art) by
Vineesh Banglan
Music by
Vishnu - Sharath
Background Score by
Prasanth Pillai
Lyrics by
Engandiyoor Chandrasekharan, Aneesh Anwar
Make-up by
Rajesh Nenmara
Costumes by
Sunil Rahman
Stills by
Bijith Dharmadam
Designs by
Friday Peeps
Banner
Friday Cinema House
Release Date
2013 Sep 27
സനൂഷയ്ക്ക് ഇതുവരെ മലയാളത്തില്‍ ലഭിച്ച നായികാപ്രാധാന്യമുള്ള വേഷങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഇതിലെ ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി. ചുരുക്കം ചിലയിടങ്ങളിലെ അമിതാഭിനയം കണ്ടില്ലെന്നു വെച്ചാല്‍, നല്ലൊരു ശ്രമമെന്നു തന്നെ പറയാം. സ്വതസിദ്ധമായ ശൈലിയില്‍ സക്കറിയയായി ലാല്‍ ചിത്രത്തില്‍ നിറയുന്നു. റിമ കല്ലിങ്കലും അജു വര്‍ഗീസും വരുന്ന കഥാതന്തു പലപ്പോഴുമൊരു സ്കിന്റെ സ്വഭാവമാണ് കാണിക്കുന്നത്. അവരുടെ കഥാപാത്രങ്ങളും അതിനപ്പുറമൊരു വളര്‍ച്ച നേടുന്നില്ല. ഗീതയുടെ ഗര്‍ഭിണിയായ കന്യാസ്ത്രീയും മികവു പുലര്‍ത്തുന്നു. തനിക്കൊരു വേഷം നല്കിയാല് മാത്രമേ പണമിറക്കൂ എന്ന പിടിവാശിയാവാം സാന്ദ്ര തോമസിനെ അനുരാധയാക്കുവാന് സംവിധായകന് നിര്‍ബന്ധിതനായത്! ജോയ് തോമസ്, ആശ ശരത്ത് എന്നിവരുള്‍പ്പെടുന്ന ഇതര അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിനുതകുന്നു.
എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും അനീഷ് അന്വറുമെഴുതി വിഷ്ണു - ശരത്ത് ഈണമിട്ട മൂന്നു ഗാനങ്ങളാണ് ചിത്രത്തില്‍ വരുന്നത്. വിഷ്ണുവും ജ്യോത്സ്നയും പാടി, കുറച്ചു പേര് ആടിത്തിമിര്ക്കുന്നതായി കാണിക്കുന്ന “വെയില് ചില്ല പൂക്കും...” ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു. ഈണത്തിലും പുതുമയുണ്ട്. പിന്നീടുള്ള ഗാനങ്ങള്‍ക്ക് പക്ഷേ ഈയൊരു മെച്ചമൊന്നും പറയുവാനില്ല - പാട്ടുകള്‍ക്കായി വരുന്ന പാട്ടുകള്‍, അത്ര തന്നെ! വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച്റിവറിന്റെ സന്നിവേശവും സാങ്കേതികമായും ചിത്രത്തെ മികച്ചതാക്കുന്നു. പ്രശാന്ത് പിള്ളയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനിണങ്ങുന്നു.
മാതൃത്വത്തെയും സ്ത്രീത്വത്തെയും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന അവകാശവാദങ്ങളുമായെത്തിയ ബ്ലെസിയുടെ ‘കളിമണ്ണു’മായി തട്ടിച്ചു നോക്കിയാല്‍, ഇത്തരം വീരവാദങ്ങളുടെ അകമ്പടികളൊഴിവാക്കി, ‘സക്കറിയായുടെ ഗര്‍ഭിണിക’ള്‍ എത്രയോ മടങ്ങ് ഭംഗിയായി ഈ പറഞ്ഞ കാര്യങ്ങള്‍ സാധിച്ചിരിക്കുന്നു! പ്രമേയത്തില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത, ബലാത്സഗം ചെയ്യപ്പെടുന്ന ബാലികയുടെ രംഗത്തിനായി ആനിമേഷനെ കൂട്ടുപിടിച്ചത് സംവിധായകന് വിഷയത്തോട് കാട്ടിയ ആത്മാര്‍ത്ഥതയായി കാണാം. യഥാര്‍ത്ഥത്തിലത് ചിത്രീകരിച്ച് കഥാപാത്രത്തിന്റെ / സിനിമയുടെ പൂര്‍ണത എന്ന വരട്ടുവാദങ്ങളുമായി എത്തുന്നതിലും മാന്യതയുണ്ടിതിന്. ആശുപത്രിയുടേയോ സേവനങ്ങളുടേയോ പരസ്യചിത്രമാവാതെ തന്റെ സിനിമ മാറാതെ കാക്കുവാനും സംവിധായകന് ഇതില്‍ മനസുവെച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയില്ലെങ്കിലും പരിചരണരീതികളില്‍ പ്രതീക്ഷ നല്കിയ ‘മുല്ലമൊട്ടും മുന്തിരിച്ചാറു’മെന്ന ചിത്രത്തിലൂടെയാണ് അനീഷ് അന്‍വറിന്റെ തുടക്കം. ആ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കാതെ, അനീഷിന്റെ അടുത്ത ചിത്രത്തിനായി കാക്കുവാനൊരു പ്രേരകമായി ‘സക്കറിയായുടെ ഗര്‍ഭിണികള്‍’ നിലകൊള്ളുന്നു.
ലേബര്‍ റൂം വിശേഷം: കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സനൂഷ ഗര്ഭിണിയാകുവാന് അനീഷ് അന്‍വര്‍ കാത്തിരിക്കാഞ്ഞത് ഏതായാലും നന്നായി. ‘കളിമണ്ണി’ലെ ശ്വേതയുടെ പ്രസവത്തേക്കാളും എത്രയോ ഭംഗിയായി ഇതിലെ സനൂഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രസവം!
അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ലാല്‍ കേന്ദ്രകഥാപാത്രമാവുന്ന ‘സക്കറിയായുടെ ഗര്ഭിണികളു’ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരി കൃത്യായി പരഞ്ഞിരിക്കുന്നു.. നാല്ല സിനിമ നല്ല റിവ്യു വും :)
ReplyDeleteകോര്ത്തൊരാഘ്യാനം...?
ReplyDeleteആഖ്യാനം... അല്ലേ ശരി?
സ്വതസിദ്ധമായ ശൈലിയില്‍ സാമുവലായി ലാല്‍ ചിത്രത്തില്‍ നിറയുന്നു.
ReplyDeleteസാമുവലോ സക്കറിയയോ..?
തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
റിവ്യു നന്നായിട്ടുണ്ട് . സംവിധായകന്റെ സിനിമ . അഭിനയം കൊള്ളാം എന്ന് പറയാം . ഏഴു മാർക്ക് കൊടുക്കാൻ മാത്രം മികച്ചത് എന്ന അഭിപ്രായം ഇല്ല .
ReplyDeleteആശ സതീഷ് അല്ലല്ലോ ആശ ശരത് അല്ലേ
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി സനൂഷ ഗര്ഭിണിയാകുവാന് അനീഷ് അന്‍വര്‍ കാത്തിരിക്കാഞ്ഞത് ഏതായാലും നന്നായി.
ReplyDeleteഇത്തരം ഒരു below average സിനിമയ്ക്ക് എങ്ങനെ 6 മാർക്ക് ഒക്കെ കൊടുക്കാൻ കഴിയുന്നു? ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഒരു premature attempt മാത്രമായ ഈ സിനിമ എങ്ങനെ നല്ല സിനിമകളുടെ ഇടയില സ്ഥാനം പിടിക്കും? താടിക്കാരാൻ ലാൽ വരുന്നു നാല് ഗര്ഭിനികളെയും കൊണ്ട്, ഗര്‍ഭം-മാതൃത്വം-മഹത്വം-പിന്നെ പുതുമുഖ സംവിധയകാൻ എന്നാ വൈഘ്റ്റഗെറ്റും - അപ്പൊ കേടക്കെട്ടെ ആര് മാർക്ക് അല്ലെ മിസ്റ്റർ?. ഇതല്ല സിനിമാ നിരൂപണം. ഇങ്ങനെ ആവരുത് സിനിമാ നിരൂപണം. നിരൂപണം എന്നാ കലയ്ക്കു അതിന്റേതായ അർത്ഥതലങ്ങൾ ഉണ്ട്. അത് എന്താണ് എന്നറിയണം എങ്കിൽ സിനിമ എന്താണെന്ന് ആദ്യം പഠിയ്ക്കണം. നൂറു വര്‍ഷത്തോളം പാര്മാപര്യമുള്ള നമ്മുടെ സിനിമയിൽ ഒരുപാട് മഹാരഥന്മാർ വന്നും പോയിട്ടുമുണ്ട്.അവരെ അറിയണം അവർ ചെയ്തത് എന്താന്നെന്നു നോക്കി പഠിയ്ക്കണം. സിനിമയ്ക്കുള്ളിലെ കല എന്താണെന്ന് പഠിയ്ക്കണം, അതിനുള്ളിലെ ജീവിതം എന്താണെന്ന് പഠിയ്ക്കണം. ഒരുപാട് പേരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീരിന്റെയും ആധവാനതിന്റെയും സ്വപ്നങ്ങളുടെയും ഫലമാണ് സിനിമ. ആ ത്യാഗങ്ങളും നൊമ്പരങ്ങളും വേദനകളും കണ്ണീരും എല്ലാം പഠിയ്ക്കണം. അത് കഴിഞ്ഞു വേണം സിനിമയ്ക്ക് നിരൂപണം എഴുതാൻ. വാലെടുതവാൻ ഒക്കെ വെളിച്ചപാട് എന്ന് പറയുന്ന പോലെ ഒരു കമ്പ്യൂട്ടറും നെറ്റ് കന്നെച്റേൻനും ഉള്ളവന ഒക്കെ ഇപ്പോൾ സിനിമാ നിരൂപകാൻ ആണ് എന്നാ സ്ഥിത ആയി.
ReplyDeleteതള്ളെ യെന്തരു കലിപ്പുകൾ ആണിത്?
ReplyDelete// ഇത്തരം ഒരു below average സിനിമയ്ക്ക് എങ്ങനെ 6 മാർക്ക് ഒക്കെ കൊടുക്കാൻ കഴിയുന്നു? ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഒരു premature attempt മാത്രമായ ഈ സിനിമ എങ്ങനെ നല്ല സിനിമകളുടെ ഇടയില സ്ഥാനം പിടിക്കും?//
സിനിമ കാണാത്ത ആള്‍ക്ക് ഇത് എങ്ങനെ ഇതൊരു premature attempt ആണെന്നും below average ആണെന്നും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു? എന്നിട്ട് ചീത്ത മുഴുവൻ ആറു മാർക്ക് കൊടുത്ത നിരൂപകനിട്ടു തന്നെ. കൊള്ളാം. കുരുടൻ ആനയ്ക്ക് വിലയിടുന്ന മാതിരി.
mukil varnnan അത് താങ്കള്ക് Man M നെ അറിയാത്തത് കൊണ്ടാണ് ..(ഇതും ഇതിലപ്പുറവും ചാടി കടന്നവൻ ആണ് ഈ KK ജോസെഫ് .... )
ReplyDeleteനല്ലത് എത്ര ചെവിയില ഒതിയാലും ഉള്ക്കൊല്ലാൻ തയരാവാതെ അത് പറഞ്ഞവന്റെ തലയ്ക്കു മുകളിലൂടെ കുതികുന്തം ചാടി മൂക്കും കുത്തി താഴെ വീണ ചില കെ കെ ജൊസപ്പുമാര് ഇവിടെ ഉണ്ട്. അവരുടെ കൂട്ടത്തിൽ കൂടി നാണം കെടണോ മുകിൽ വർണ്ണാ ?
ReplyDeleteമറ്റൊരു option ഉണ്ട് "സിനിമ കാണാതെ , ഇതൊരു premature attempt ആണെന്നും below average ആണെന്നും ഒക്കെ മനസിലാക്കാൻ കഴിയുന്ന " ആൾകാരുടെ കൂട്ടത്തിൽ കൂടി വിജ്രംഭിക്കാം ...അത് മതിയാവൂലെ ?
ReplyDeleteഎന്ത്? ഉദയൻ- സിബിയുടെ ശൃംഗാരവേലന് 1.75 കൊടുത്തിട്ട് ഈ പുതുമുഖസംവിധായകന്റെ പടത്തിനു 6 മാര്‍ക്കോ? അസംബന്ധം! അസംഭവ്യം!
ReplyDelete"വെളിച്ചം ദുഖമാനുന്നീ തമസല്ലോ സുഖപ്രദം".. വിജ്ഞാനം എന്നാ വെളിച്ചം ദുഃഖം ആണെന്ന് കരുതുന്ന ഉണ്ണികളേ, നിങ്ങൾ അജ്ഞത എന്നാ അന്ധകാരത്തിന്റെ comfort zone ലേയ്ക്ക് പിൻവലിന്ജോള്ളൂ.
ReplyDeleteപുതിയ 'വിശേഷങ്ങള്‍' ഒന്നുമില്ലേ ഹരീ?
ReplyDelete