കുഞ്ഞനന്തന്റെ കട: ഈ കടയിലാളു കയറുമോ?
ഹരീ, ചിത്രവിശേഷം
![Kunjananthante Kada: A film by Salim Ahamed starring Mammootty, Nyla Usha, Siddique etc. Kunjananthante Kada: Chithravishesham Rating [5.00/10]](http://2.bp.blogspot.com/-GdD9lY7UyU8/UiPq2sSrMCI/AAAAAAAAJ6c/tJLm-uuE5lQ/s1600/2013-08-30_Kunjananthante-Kada.png)
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്
: 2.00 / 10
: 4.00 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
: 4.00 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
Snippet Review
'Kunjananthante Kada' tries to handle a socially relevant subject, but as the film progress one may get doubtful about director's integrity.
Cast & Crew
Kunjananthante Kada
Kunjananthante Kada
Directed by
Salim Ahamed
Produced by
Salim Ahamed
Story, Screenplay, Dialogues by
Salim Ahamed
Starring
Mammootty, Nyla Usha, Siddique, Balachandra Menon, Salim Kumar, Manikkuttan etc.
Cinematography (Camera) by
Madhu Ambat
Editing by
Vijay Shankar
Production Design (Art) by
Jyothish Shankar
Background Score by
Issac Thomas Kottukapally
Sound Editing by
Resul Pookutty
Music by
M. Jayachandran
Lyrics by
Rafeeq Ahammed
Make-up by
Pattanam Shah
Costumes by
Indrans Jayan
Stills by
Ramdas Mathur
Designs by
Sajeesh M.Design
Banner
Allens Media
Release Date
2013 Aug 30
'കുഞ്ഞനന്തന്റെ കട' തയ്യാറാക്കുന്നതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രകടിപ്പിച്ച മികവാണ് ചിത്രത്തിൽ എടുത്തുപറയേണ്ടതായുള്ളത്. മധു അമ്പാട്ടിന്റെ ക്യാമറ പകർത്തിയ ദൃശ്യങ്ങളുടെ ചാരുതയും, അവയെ ചേർത്തുവെച്ച വിജയ് ശങ്കറിന്റെ സന്നിവേശമികവും, ദൃശ്യങ്ങളെ ഭാവതലത്തിലുയർത്തിയ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതവുമെല്ലാം ചിത്രത്തിനു നന്നായിണങ്ങുന്നു. കുഞ്ഞനന്തന്റെ മനോവ്യാപാരങ്ങളെ കൃത്യമായി അടയാളപ്പെടുത്തുവാനും ഇവയ്ക്കു കഴിയുന്നുണ്ട്. റസൂൽ പൂക്കുട്ടിയുടെ ശബ്ദസംവിധാനത്തിൽ ചിലപ്പോഴെങ്കിലും സംഭാഷണങ്ങൾ അവ്യക്തമെന്ന് തോന്നി. (ഇനി അത് തിയേറ്ററിലെ സാങ്കേതിക തകരാറാണോ എന്നറിയില്ല.) സ്വാഭാവികത തോന്നിക്കുന്ന കഥാപരിസരങ്ങളൊരുക്കിയ ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. റഫീഖ് അഹമ്മദ് എഴുതി എം. ജയചന്ദ്രൻ ഈണമിട്ടു പാടിയ "ശരറാന്തൽ മിഴിമായും...", ഈരടികളായി ഇടയ്ക്കിടെ ചിത്രത്തിലുപയോഗിച്ചിരിക്കുന്നു.
സ്ഥലത്തോടോ കെട്ടിടത്തോടോ ഒക്കെ ഒരാൾക്കു തോന്നിയേക്കാവുന്ന വൈകാരികമായ അടുപ്പം, റോഡ് വികസനത്തിനു തടസമാവരുത് എന്നതാണ് ചിത്രം ചുരുക്കത്തിൽ പറഞ്ഞുവെയ്ക്കുന്നത്. ഈ പറഞ്ഞതിൽ ന്യായമില്ലെന്നില്ല. എന്നാൽ, വൈകാരികതയുടെ പേരിലല്ല കുഞ്ഞനന്തൻ എതിർപ്പുമായി അധികാരികളുടെ മുൻപിലെത്തുന്നത്. കുറഞ്ഞപക്ഷം അതല്ല അയാളവർക്കു മുന്നിലുയർത്തുന്ന ചോദ്യങ്ങളുടെ അടിസ്ഥാനം. അയാളുടെ (ഒപ്പം മറ്റു വ്യാപാരികളുടേയും) ഉപജീവനവുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്നങ്ങളാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. എന്നാൽ സിനിമയുടെ അവസാനമെത്തുമ്പോൾ അവയ്ക്കൊന്നുമൊരു ഉത്തരം നൽകുവാൻ സംവിധായകൻ ശ്രമിക്കുന്നില്ല. പുതുതായി വന്ന നാലുവരിപ്പാതയ്ക്കരികിൽ ഒരു പുതിയ കടയിട്ടു സുഖമായി ജീവിക്കുന്ന കുഞ്ഞനന്തനെ കാണിക്കുമ്പോൾ മേല്പറഞ്ഞ പ്രായോഗിക പ്രശ്നങ്ങളൊന്നുമൊരു വിഷയമല്ല എന്നാണോ സംവിധായകനുദ്ദേശിച്ചത്?
ഭൂമിയേറ്റെടുക്കലും പുനരധിവാസവും ഇത്രമേൽ നിസ്സാരമായി കാണേണ്ടതാണോ? റോഡ് വരുന്നേ എന്നു കേട്ടാലുടനേ പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ടോളണമെന്നാണോ സംവിധായകന്റെ ഉപദേശം? സത്യത്തിൽ റോഡ് വികസനത്തിനു തുരങ്കം വെയ്ക്കുന്ന റിയൽ എസ്റ്റേറ്റ് എടപാടുകാരേയും വൻകിട മുതലാളിമാരേയുമൊക്കെ പാടേ ഒഴിവാക്കി, കുഞ്ഞനന്തനെപ്പോലെയുള്ള ചെറുകിട വ്യാപാരികളുടെ മേൽ കുറ്റം ചാർത്തലല്ലേ ചിത്രം ചെയ്യുന്നത്? അവതരിപ്പിക്കപ്പെട്ട വിഷയത്തോടുള്ള സംവിധായകന്റെ ആത്മാർത്ഥതയില്ലായ്മ ചിത്രത്തിലിവിടെയൊക്കെ പ്രകടമാവുന്നുണ്ടെന്നു പറയാതെവയ്യ. അവതരണ ദൈർഘ്യത്തിലെ മടുപ്പിനെക്കാളുപരി, 'കുഞ്ഞനന്തന്റെ കട'യിൽ നിന്നും കാണികളകലുന്നതും ഇവിടെയൊക്കെയാണ്!
ഗതികേട്: കാണികളുടെ കൈയ്യടിയും വിസിലടിയുമൊക്കെ ഒരു പരിധിവരെ സഹിക്കാം. എന്നാലിവിടെ ഇതൊന്നുമല്ല പകരം ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ കാഹളക്കുഴലാണ് 'ഫാൻസ്' ഇടയ്ക്കിടെ ഊതിക്കൊണ്ടിരുന്നത്! ഇത്രയും സിനിമാബോധമില്ലാത്ത കുറേയെണ്ണമാണല്ലോ മമ്മൂക്കയുടെ ഫാൻസ്! ഗതികേട്, അല്ലാണ്ടെന്താ!
മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Super film
ReplyDeleteപൊതുവേ നല്ല അഭിപ്രായം ആണല്ലോ പടത്തിനു. അവസാന ഭാഗത്ത് പറഞ്ഞ ഫാന്സ് കോമാളികളുടെ ബഹളം കൂടി ഹരിയുടെ ആസ്വാദനത്തിന് തടസ്സമായി എന്ന് തോന്നുന്നു.
ReplyDeleteiyalaloru mammotty virodhiyanelle?
ReplyDeleteclimaxil, road gfx cheythath asthanathayipoyi.. sahakaricha technicians muzhuvanum nat awar winners anennu koodi orkkanam, ennitum ee oru paka pizha sradhikkamayirunnu.. oru thanamayathwam illaymaa.. nyla ushayude post modern penkuttiyude cheshtakalum mattum.. kannin munnil enna pattinu muthuchippiyittath...
ReplyDeleteitrayoke ozhichal, a class attempt ! !
sooper padam. harikenthanu vendathennu mansilaavunilla.
ReplyDeleteഹരീ,
ReplyDeleteപടം കണ്ടില്ല. മമ്മൂട്ടിയുടെ പടമല്ലേ, എല്ലാവരും നല്ലതെന്നു പറഞ്ഞു അതുകൊണ്ട് ഞാനും പറഞ്ഞേക്കാം എന്ന നിരൂപകരുടെ പതിവ് പരിപാടി പിന്തുടരാതെ സ്വന്തം അഭിപ്രായം എഴുതിയത് നന്നായി.
കണ്ടിരിക്കാവുന്നപടം... പക്ഷെ സാരോപദേശം ഇത്തിരി കൂടുതൽ .. നൈല സൂപ്പർ
ReplyDelete