ആർട്ടിസ്റ്റ് (Review: Artist)

Published on: 9/04/2013 11:10:00 AM

ആർട്ടിസ്റ്റ്: പ്രഷ്യൻ ബ്ലൂവിലെഴുതിയ സ്വപ്നങ്ങൾ!

ഹരീ, ചിത്രവിശേഷം

Artis: Chithravishesham Rating [7.00/10]
സൗന്ദര്യമെന്നതുപോലെ, കാണുന്നവന്റെ കണ്ണുകളിലാണ് കലയുമെന്നാണ് പറയപ്പെടാറുള്ളത്. അങ്ങിനെയെങ്കിൽ കലാകാരൻ നിർവ്വചിക്കപ്പെടുന്നത് അവളുടെ/അവന്റെ പ്രേക്ഷകരാലാവണമല്ലോ? പരിതോഷ് ഉത്തമിന്റെ 'ഡ്രീംസ് ഇൻ പ്രഷ്യൻ ബ്ലൂ' അവസാനിക്കുന്നത് ഈയൊരു തോന്നൽ നൽകിയാണ്. പരിതോഷ് ഉത്തമിന്റെ പ്രസ്തുത നോവലിനൊരു ചലച്ചിത്രഭാഷ നൽകുകയാണ് ശ്യാമപ്രസാദ് 'ആർട്ടിസ്റ്റി'ലൂടെ. കാണികൾക്കു നിരാശമാത്രം നൽകിയ 'അരികെ'യ്ക്കും 'ഇംഗ്ലീഷി'നും ശേഷം ശക്തമായി തിരിച്ചു വരുന്നു സംവിധായകനിതിൽ. പരിതോഷ് ഉത്തമിന്റെ രചനാവൈഭവത്തോട് തീർച്ചയായും ശ്യാമപ്രസാദ് ഇതിനു കടപ്പെട്ടിരിക്കുന്നു. നിറങ്ങൾ മാത്രം മനസിലുള്ള മൈക്കിൾ, അവനെ സ്നേഹിക്കുന്ന ഗായത്രി, ഇവരോട് ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു ചിലർ - ചുരുക്കം ചില കഥാപാത്രങ്ങളിലൂടെയാണ് 'ആർട്ടിസ്റ്റി'ന്റെ കഥ വികസിക്കുന്നത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 6.00 / 10
: 8.00 / 10
: 4.00 / 05
: 4.00 / 05
Snippet Review

Paritosh Uttam's 'Dreams in Prussian Blue' gets a stroke of elegance in film format from Shyamaprasad through 'Artist'.

ആൻ അഗസ്റ്റ്യനു തന്റെ അഭിനയജീവിതത്തിൽ ലഭിച്ച ഏറ്റവും നല്ല കഥാപാത്രം, അത് ആൻ മികച്ചതാക്കുകയും ചെയ്തു. എഴുത്താണ് ഗായത്രിയുടെ മേഖല എന്ന സൂചനകൾ ചിത്രത്തിൽ നൽകുന്നെങ്കിലും അതിനെ സാധൂകരിക്കുന്നതൊന്നും ചിത്രത്തിൽ കണ്ടില്ല. അതിനാൽ തന്നെ മൈക്കിളിനു വേണ്ടി ഗായത്രി നഷ്ടപ്പെടുത്തുന്ന അവളുടെ കരിയറിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുമില്ല. മൈക്കിളെന്ന ചിത്രകാരനായി ഫഹദ് ഫാസിൽ ചിത്രത്തിൽ ജീവിക്കുകയാണ് എന്നേ പറയുവാനുള്ളൂ. പെട്ടെന്നു കോപിക്കുകയും തൊട്ടടുത്ത നിമിഷം ആർദ്രഹൃദയനാവുകയും ചെയ്യുന്ന മൈക്കിളാകുവാൻ ഫഹദിനെ കഴിഞ്ഞേ മലയാളത്തിലിന്ന് മറ്റൊരു നടനുള്ളൂ എന്നടിവരയിടുന്ന പ്രകടനം. ശ്രീരാം, ശ്രിന്ദ, സിദ്ധാർത്ഥ് ശിവ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായി. ഒരല്പം കൃത്രിമമായി തോന്നിയത് കൃഷ്ണചന്ദ്രന്റെയും വനിതയുടേയും വേഷങ്ങളാണ്.

Cast & Crew
Artist

Directed by
Shyamaprasad

Produced by
M. Mani

Story / Screenplay, Dialogues by
Paritosh Uttam / Shyamaprasad

Starring
Fahadh Faasil, Ann Augustine, Sreeram Ramachandran, Srinda Ashab, Sidharth Siva, Krishnachandran, Vanitha Krishnachandran etc.

Cinematography (Camera) by
Shamdat

Editing by
Vinod Sukumaran

Production Design (Art) by
Biju Chinnathil

Music by
Bijibal

Sound Design by
Ajith George

Lyrics by
Rafeeq Ahammed

Make-up by
Jo Koratti

Costumes by
Sakhi

Stills by
Anu Pallichal

Designs by
Pramesh Prabhakar

Banner
Sunitha Productions

Release Date
2013 Aug 30

പ്രമേയത്തിനു ചേരുന്നൊരു താളം കണ്ടെത്തുവാൻ ശ്യാമപ്രസാദിലെ സംവിധായകനിതിൽ സാധിക്കുന്നുണ്ട്. ഷാംദത്തിന്റെ ഛായാഗ്രഹണവും വിനോദ് സുകുമാരന്റെ ചിത്രസന്നിവേശവും അതിനു ചേർന്നു പോവുമ്പോൾ പ്രേക്ഷകർക്കുമതൊരു ആസ്വാദ്യകരമായ അനുഭവമാവുന്നു. സംഭാഷണങ്ങളിടയ്ക്ക് സൈദ്ധാന്തികതലത്തിലേക്ക് പോവുമ്പോൾ പോലും അവയുടെ സ്വാഭാവികത നഷ്ടമാവുന്നില്ല. ചെത്തി മിനുക്കിയ മൈക്കിളിന്റെ സംഭാഷണങ്ങളുടെ ചാരുത ഒന്നു വേറെ തന്നെ. റഫീഖ് അഹമ്മദെഴുതി ബിജിബാൽ ഈണമിട്ട് ചിത്ര പാടിയ "ഇളവെയിൽ വിരലുകളാൽ..." ഭംഗിയായി ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

ഒരു ചിത്രകാരനെ ഇത്രയും സ്വാഭാവികമായി രേഖപ്പെടുത്തിയ ഒരു ചിത്രം മലയാളത്തിലാദ്യമാണെന്ന് തോന്നുന്നു. (അടുത്തിറങ്ങിയ മറ്റൊരു ഉദാഹരണം 'മകരമഞ്ഞാ'ണെന്നു കൂടി ഓർക്കണം!) മുംബൈ ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും കഥാപാത്രങ്ങളെ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലേക്ക് പറിച്ചു നട്ടു എന്നല്ലാതെ മൂലകഥയിൽ നിന്നും ഏറെയൊന്നും വ്യതിയാനം ശ്യാമപ്രസാദ് ചിത്രത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് കരുതുന്നു. നെറ്റിൽ ലഭ്യമായ ചില ഉദ്ധരണികൾ പരിശോധിച്ചതിൽ നിന്നും സംഭാഷണങ്ങൾ പോലുമതേപടി കടം കൊണ്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഇവയൊന്നുമൊരു പോരായ്മയല്ല, മറിച്ച് ചിത്രത്തിനു ഗുണകരമാവുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ, കാണികൾ ആഗ്രഹിക്കുന്നതിൽ നിന്നും വിഭിന്നമായ രീതിയിൽ ചിത്രമവസാനിക്കുമ്പോൾ, ഉള്ളിലൊരു നോവ് ബാക്കിയാക്കുവാൻ ചിത്രത്തിനു കഴിയുന്നിടത്ത് ശ്യാമപ്രസാദിലെ കലാകാരനും വിജയം കാണുന്നു. ഒഴിവാക്കരുതാത്ത ചിത്രങ്ങളുടെ പട്ടികയിലേക്ക് അതിനാൽ തന്നെ 'ആർട്ടിസ്റ്റ്' കയറിയിരിക്കുകയും ചെയ്യുന്നു.

വർത്തമാനം: 'ഋതു'വിനു ശേഷം പറയാൻ കൊള്ളാവുന്നതായി സംവിധായകനു തന്നെ തോന്നുന്നത് ഈ ചിത്രമാണെന്നു തോന്നുന്നു. അല്ലെങ്കിലതിനു ശേഷമിറങ്ങിയ തന്റെ ചിത്രങ്ങളെയൊക്കെ മറന്ന് 'ഋതു'വിന്റെ പേരിലാളുകളെ പ്രലോഭിപ്പിക്കേണ്ട കാര്യമില്ലല്ലോ! ഒന്നുമില്ലെങ്കിലും സ്വയമൊരു തിരിച്ചറിവുണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്!

8 comments :

 1. ആർട്ടിസ്റ്റ്: പ്രഷ്യൻ ബ്ലൂവിലെഴുതിയ സ്വപ്നങ്ങൾ!
  ആൻ അഗസ്റ്റ്യൻ, ഫഹദ് ഫാസിൽ എന്നിവർ നായികാനായകന്മാരാവുന്ന ശ്യാമപ്രസാദ് ചിത്രം; 'ആർട്ടിസ്റ്റി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.;

  ReplyDelete
 2. നല്ല സിനിമ. നല്ല റിവ്യൂ :)

  ReplyDelete
 3. hari, ningal kooduthal parayenda. ningal rituvinu kodutha mark- 2/10
  ningade oru review, mannankatta

  ReplyDelete
 4. rithuvinu ningal kodutha mark only 3.75 what the hell?

  ReplyDelete
 5. http://www.chithravishesham.com/2009_08_01_archive.html

  ReplyDelete
 6. കണ്ടവര്‍ നല്ല പടമാണെന്നാണ് പറഞ്ഞത്. ഋതുവിനു ശേഷം നല്ലൊരു പടവുമായി ശ്യാമപ്രസാദ്‌ വീണ്ടും.

  ReplyDelete