മെമ്മറീസ്: ശിഥിലമീ ഓർമ്മകൾ!
ഹരീ, ചിത്രവിശേഷം
മലയാളത്തിലുണ്ടായിട്ടുള്ള കുറ്റാന്വേഷണ ചിത്രങ്ങളിൽ മികച്ചവയുടെ പട്ടികയിൽ ചേർക്കാവുന്നൊരു ചിത്രമെന്ന അഭിപ്രായം നേടുവാനായ '
ഡിറ്റക്ടീവി'ലൂടെയായിരുന്നു ജീത്തു ജോസഫെന്ന സംവിധായകന്റെ അരങ്ങേറ്റം. എന്നാലെന്തുകൊണ്ടോ ജീത്തുവിന്റെ പിന്നീടുവന്ന ചിത്രങ്ങൾ ത്രില്ലർ സ്വഭാവത്തിലുള്ളവ ആയിരുന്നില്ല. '
മമ്മി & മി'യ്ക്കും '
മൈ ബോസി'നുമൊന്നും അദ്യചിത്രത്തോളമൊരു മതിപ്പ് പ്രേക്ഷകർക്കിടയിലുണ്ടാക്കുവാനും സാധിച്ചില്ല. ദിലീപ് - മംമ്ത കൂട്ടുകെട്ടിന്റെ പച്ചയിൽ ബോക്സ് ഓഫീസ് വിജയം നേടുവാനായി എന്നതു മാത്രം 'മൈ ബോസി'നു നേട്ടമായി പറയാം. പൃഥ്വിരാജ് നായകനാവുന്ന '
മെമ്മറീസി'ൽ ജീത്തു ജോസഫ് തന്റെ ആദ്യ ചിത്രത്തിന്റെ ജനുസ്സിലേക്ക് മടങ്ങിയെത്തുന്നു. എക്കാലവും ഓർമ്മിക്കപ്പെടുവാൻ മാത്രമൊന്നും മികവിലേക്കെത്തുന്നില്ലെങ്കിലും; ഇതേ ജനുസ്സിൽ വരുന്ന, അയുക്തികളുടെ കൂമ്പാരമായ, മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് അല്പം ഭേദമാണ് 'മെമ്മറീസെ'ന്നു പറയാം. അവന്ത വിഷൻസിന്റെ ബാനറിൽ പി.കെ. മുരളീധരനും ശാന്ത മുരളിയുമൊരുമിച്ച് ചിത്രം നിർമ്മിച്ചിരിക്കുന്നു.
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 5.00 / 10
: 6.00 / 10
: 3.00 / 05
: 3.50 / 05
Snippet Review
Jeethu makes 'Memories' scattered as he tries to pull a family drama from a psychological thriller thread!
ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തെ കുടുംബചിത്രമാക്കുവാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട് ജീത്തു 'മെമ്മറീസി'ൽ. അമ്മ-മകൻ ബന്ധവും, ചേട്ടൻ-അനിയൻ പിണക്കവുമൊക്കെയായി ആവർത്തനവിരസമായ ഒരുപിടി രംഗങ്ങൾ ചിത്രത്തിനു ബാധ്യതയാണ്. ഇതൊഴിച്ചു നിർത്തി മിച്ചമുള്ളതെടുത്താൽ ശരാശരി നിലവാരമുള്ളൊരു മലയാളം ത്രില്ലറായി 'മെമ്മറീസ്' അനുഭവപ്പെടും. അവിശ്വസനീയമായ ട്വിസ്റ്റുകളും യാദൃശ്ചികതകൾ നിറഞ്ഞ അന്വേഷണവുമൊന്നും തിരുകാതെ വിശ്വസനീയമായൊരു കഥയാണ് ജീത്തുവിനിതിൽ പറയാനുള്ളത് എന്നതാണ് ആശ്വാസത്തിനു വക നൽകുന്നത്. പ്രധാന വില്ലൻ കിറുക്കനാണ് എന്നു പറഞ്ഞാൽ കിട്ടുന്നൊരു സൗകര്യം സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്നതു കൂടി ഇതിനോടു ചേർത്തു വായിക്കണം.
Cast & Crew
Memories
Directed by
Jeethu Joseph
Produced by
P.K. Muralidharan, Santha Murali
Story, Screenplay, Dialogues by
Jeethu Joseph
Starring
Prithviraj, Meghana Raj, Rahul Madhav, S.P. Sreekumar, Mia George, Suresh Krishna, Sreejith Ravi, Vijayaraghavan, Nedumudi Venu, Irshad, Praveena, Seema G. Nair, Madhupal etc.
Cinematography (Camera) by
Sujith Vassudev
Editing by
John Kutty
Production Design (Art) by
Saburam
Background Score by
Anil Johnson
Music by
Sejo John
Lyrics by
Sejo John, Shelton
Make-up by
Roshan
Costumes by
Linda Jeethu
Thrills by
Name
Stills by
Abhilash Narayanan
Designs by
Collins Leophil
Banner
Avantha Visions
Release Date
2013 Aug 09
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സാം അലക്സിലൂടെയാണ് ചിത്രം ഏതാണ്ട് മുഴുവനായും സഞ്ചരിക്കുന്നത്. ഇതര കഥാപാത്രങ്ങൾക്കൊന്നും ഒരു പ്രാധാന്യവും ഒരിടത്തും വരുന്നില്ല എന്നുമാത്രമല്ല അവയൊക്കെയും ത്രില്ലർ സിനിമകളിൽ സ്ഥിരമായി പ്രതിഷ്ഠിക്കപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. സാം അലക്സിനെ മകനെപ്പോലെ കരുതുന്ന വിജയരാഘവന്റെ പോലീസ് മേധാവി, വനിത കൃഷ്ണകുമാറിന്റെ അമ്മ, രാഹുൽ മാധവിന്റെ അനിയൻ, മിയ ജോർജ്ജിന്റെ പത്രപ്രവർത്തക; ഇവരൊക്കെയും സംവിധായകൻ പറഞ്ഞു കൊടുത്തതു ചെയ്യുന്നു എന്നതിനപ്പുറം സാമുമായി ഏതെങ്കിലും തരത്തിലൊരു ബന്ധമുള്ളതായി അനുഭവപ്പെട്ടില്ല. ദേവദാസ് മോഡലിലുള്ള സാം അലക്സിന്റെ ജീവിതചര്യ നീട്ടി വലിച്ചു കാണിച്ചു കാണിച്ച് പ്രേക്ഷകരുടെ സഹതാപം കഥാപാത്രത്തിൽ നിന്നും അഭിനേതാവിലേക്ക് മാറുന്നൊരു അവസ്ഥയും ഇടയ്ക്കുണ്ട്. ശ്രീജിത്ത് രവി, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മധുപാൽ, സീമ ജി. നായർ, ഇർഷാദ്, പ്രവീണ തുടങ്ങി മറ്റു ചിലരുമുണ്ട് ചിത്രത്തിൽ അഭിനേതാക്കളായി.
സാങ്കേതികമായി ചിത്രത്തിന് ശരാശരി നിലവാരത്തിലേക്ക് എത്തുവാനായെങ്കിലും ഒരു ത്രില്ലറിൽ നിന്നു പ്രതീക്ഷിക്കുന്ന വേഗതയോ ഉദ്വേഗമോ ഒന്നും സിനിമയിൽ കാണുവാനില്ല. ഒരു കുടുംബചിത്രമായ സൈക്കോളജി ത്രില്ലറിനു (ഇതു രണ്ടുമാവാൻ ശ്രമിച്ചു, രണ്ടുമായില്ല എന്നു ചുരുക്കം) ചേരുന്ന പരിചരണം ഒരു പക്ഷേ ഇതായിരിക്കാം. അങ്ങിനെയല്ലാതെ ഒരു സൈക്കോളജി ത്രില്ലറായി മാത്രം ഈ ചിത്രത്തെ ഉദ്ദേശിക്കുകയും, അതിനു ചേരുന്ന പരിചരണം സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് ചിത്രത്തിനു ഗുണകരമാവുമായിരുന്നു. ചിത്രത്തിന്റെ പരിചരണത്തിൽ വന്ന ഈയൊരു അയഞ്ഞ സമീപനം ഉള്ള 'മെമ്മറീസി'നെ ശിഥിലമാക്കുന്നു എന്നതാണവസ്ഥ!
കമാൻഡോ മോഡലിലുള്ള ഒരു ഓപ്പറേഷനു ശേഷം, വീണുകിടക്കുന്ന കുറ്റവാളികൾ മരിച്ചുവെന്ന് ഉറപ്പുവരുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ അവിടെ ഉപേക്ഷിച്ചു പോവുക; തെളിവുകൾ അവശേഷിപ്പിക്കാതെ കുറ്റം ചെയ്യുവാൻ ശ്രമിക്കുന്നയാൾ എളുപ്പത്തിൽ കണ്ടുപിടിക്കപ്പെടാവുന്ന തരത്തിൽ പെരുമാറുക; ഇങ്ങിനെ സാമാന്യബുദ്ധിക്കു നിരക്കാത്ത സംഗതികൾ ചിലതെങ്കിലും ചിത്രത്തിൽ ബാക്കിയാണ്. പ്രായോഗികത കണക്കിലെടുക്കാതെ നാടകീയതയ്ക്ക് പ്രാധാന്യം നൽകുമ്പോൾ കുറ്റാന്വേഷണ സിനിമകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ യുക്തിക്ക് നിരക്കാതെ പോവും. സിനിമയിലെ പ്രധാന കേസന്വേഷണത്തിന്റെ വഴികൾ പക്ഷേ യുക്തിസഹമായി കൂട്ടിയിണക്കുവാൻ ജീത്തുവിന് സാധിച്ചിട്ടുണ്ട് എന്നതിനാൽ ഇടവേളയ്ക്കു ശേഷം ചിത്രത്തോടല്പം താല്പര്യമൊക്കെ കാണികൾക്കു തോന്നിയേക്കാം. എന്നാൽ പോലും വെറുതേ കണ്ടു മറക്കാവുന്നൊരു ചിത്രം എന്നല്ലാതെ, കണ്ടിറങ്ങുന്നവരുടെ മനസിൽ ഓർത്തുവെയ്ക്കുവാനൊരു 'മെമ്മറീസും' ചിത്രം ബാക്കിയാക്കുന്നില്ല എന്നതാണ് ഒറ്റവരിയിൽ ചിത്രത്തെക്കുറിച്ച് പറയാവുന്ന വിശേഷം.
'മമ്മി & മി'-യ്ക്കും 'മൈ ബോസി'നും ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മെമ്മറീസി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
പൂർണമായി യോജിക്കുന്നു ...
ReplyDeleteഹരി ഈ ചിത്രവും ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രവും തമ്മില്‍ ഒരു സാമ്യതയും തോന്നിയില്ലേ? അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ബാലേട്ടന് എന്ന സിനിമയും അത് കഴിഞ്ഞു വന്ന ബസ് കണ്ടക്ടര്‍ എന്ന സിനിമയും തമ്മിലുള്ള സാമ്യതയെക്കാള് കൂടുതല്‍ ആണ് മേല്പറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററും ഈ ചിത്രവും തമ്മിലുള്ള സാമ്യങ്ങള്‍......!!!
ReplyDeletesomething has happened to haree these days.....parama bore padangal aya neelakasham,friday okke 7-7.5 okke kodukkan mathram what has happened to haree? may be ,who knows!!!
ReplyDeleteകുറച്ചു അഭിപ്രായ വ്യത്യാസം ഉണ്ട് ...
ReplyDelete"ഇവരൊക്കെയും സംവിധായകൻ പറഞ്ഞു കൊടുത്തതു ചെയ്യുന്നു എന്നതിനപ്പുറം സാമുമായി ഏതെങ്കിലും തരത്തിലൊരു ബന്ധമുള്ളതായി അനുഭവപട്ടില്ല"- സംവിധയകാൻ പറഞ്ഞു കൊടുക്കുന്നത് ചെയ്യുന്നത് അത്ര വല്ല്യ കുറ്റമാണോ ചേട്ടാ..അതല്ലേ വേണ്ടത്
" ഇതര കഥാപാത്രങ്ങൾക്കൊന്നും ഒരു പ്രാധാന്യവും ഒരിടത്തും വരുന്നില്ല"- സാം അലെക്സിന്റെ കഥ പറയുമ്പോ സരിത നായർ ക്ക് പ്രാധാന്യം നല്കാൻ നിവര്‍ത്തി ഇല്ലല്ലോ....ലിമിറ്റെഡ് ടൈം ഫ്രെയിം ഇൽ കഥ പറയലാണല്ലോ
"ത്രില്ലറിൽ നിന്നു പ്രതീക്ഷിക്കുന്ന വേഗതയോ ഉദ്വേഗമോ ഒന്നും സിനിമയിൽ കാണുവാനില്ല"- ത്രില്ലെർ ചിത്രങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പ്രോട്ടോകോൾ ഉണ്ടോ ചേട്ടാ ...അല്ലെങ്കിൽ ഒരു ബെഞ്ച്മാർക് ...അങ്ങനെ ഇല്ലല്ലോ ...
വേറെ കുറെ കുറ്റം ഞാൻ പറഞ്ഞു തരാം .., "യൂണിഫോം ഇല്ലാതെ ക്രൈം സീൻ വിസിറ്റ് ചെയ്യുന്നു ", "കള്ള് കുടിച്ചു drive ചെയ്യുന്നു ", "സീറ്റ് ബെൽറ്റ് ഇടാതെ വണ്ടി ഓടിച്ചു ", "3 പേർ മാത്രം ഉള്ള തീവ്രവാദി സംഘം ഉണ്ടോ?", ...അങ്ങനെ എത്ര വേണേലും പറയാം.
ഇത് ഡോക്കുമെന്ററി ഒന്നും അല്ലല്ലോ , കഥ അല്ലെ, ...കഥയിൽ ചോദ്യങ്ങൾ വേണോ ഹരീഷ് ചേട്ടാ ....
ഒരു ത്രില്ലർ ഫാസ്റ്റ് cuts ഇല്ലാതെ സ്ലോ ആയി പറഞ്ഞത് നന്നായി തോന്നി . പ്രിഥ്വിരാജിൻറെ സാം ഒഴിച്ച് നിർത്തിയാൽ ബാക്കി കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർ കണ്ടു പരിചയിച്ച പാതയിലൂടെ സഞ്ചരിക്കുന്നുണ്ട് എന്നാ കുറവുണ്ടെങ്കിലും തീയറ്ററിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് കഴിയുന്നുണ്ട് .
ReplyDeleteI think Hari does not like Prithwi....His last 4 films are really great but as per Hari. these are average and entire Dulkar's and Fahath movies are great....
ReplyDeleteIf you could give 7 for soft porn film like tvm lodge and documentary like chuvanna bhoomi and 5.5 for a quite catching thriller like memories it tells something about your sensibility
ReplyDeleteഇടവേള വരെ സീരിയൽ കാണുന്ന തോന്നൽ ഉണ്ടാക്കുകയും ഇടവേളക്കു ശേഷം സിനിമയുടെ രൂപത്തിലേക്ക് മാറുകയും ചെയ്യുന്ന മെമ്മറീസ്, മലയാളത്തിലെ കുറ്റാന്വേഷണചിത്രങ്ങളുടെ പതിവു വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണ്. പൃഥ്വിരാജിന്റെ പ്രകടനത്തിന്റെ പച്ചയിലാണ് ഈ ചിത്രം പിടിച്ചു നിൽക്കുന്നത് തന്നെ. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനായി ക്ലൈമാക്സിൽ വില്ലനെക്കൊണ്ട് പ്രത്യേകരീതിയിൽ ഡയലോഗ് പറയിക്കുന്ന പുതുമയുമുണ്ട്.
ReplyDeleteawesome performance....last film police aayyittum koodi ottum aavarthana virasatha thonniyilla...
ReplyDeleteത്രില്ലര്‍ സിനിമയ്ക്ക് പ്രത്യേക വേഗം വേണം എന്ന വാദത്തോട് യോജിക്കാനാവില്ല. ബാക്കിയൊക്കെ കുഴപ്പമില്ല. അഭിനയത്തെ പറ്റൊയിന്നും പറയുന്നില്ലല്ലോ. എങ്ങും തൊടാത്ത ഒരു നിരൂപണം ആയിപ്പോയി.
ReplyDeleteI do not think NPCB is a boring film, but the cliché characters and scenes of 'Memories' makes it less impressive. It's my opinion. If somebody thinks NPCB is too boring and this one is great, I respect that opinion. But again, it's just another opinion. Nothing more, nothing less!
ReplyDeleteWhen the film is about an officer who tries to solve a case, better do not leave any loopholes in the film and do not drag it just to fill the time. It's not about fast cuts or fast camera gimmicks.
കഥാപാത്രങ്ങളെ കേവലമായി അവതരിപ്പിക്കുക എന്നതിനപ്പുറം, അവയ്ക്ക് ജീവൻ നൽകുക അല്ലെങ്കിലവ തമ്മിലൊരു ബന്ധം തോന്നിക്കുക എന്നത് പ്രധാനമാണ്. ഇവിടെ പ്രശ്നം അഭിനേതാക്കളുടെ മാത്രമല്ല, കഥാപാത്രസൃഷ്ടിയുടേയും സംവിധാനത്തിന്റെയും കൂടിയാണ് എന്നതും വാസ്തവം.
ഏവരുടേയും അഭിപ്രായങ്ങൾക്കു നന്ദി. :-)
--
ത്രില്ലെർ സിനിമയ്ക്ക് വേഗത അനിവാര്യം ആണ്. അല്ലാതെ ഒരു മാതിരി ടെലിവിഷൻ സീരിയൽ മോടലിൽ ഉള്ള വലിച്ചു നീട്ടലും ഓവർ സെന്റിമെന്റ്സും ഒക്കെ പരമ ബോര് തന്നെയാണ്. അങ്ങനെ നോക്കിയാൽ ഗ്രാൻഡ് മാസ്റ്റർ ഒരു പരിധി വരെ ഓക്കെ ആണെന്ന് പറയാം. ബാബാ കല്യാണി പോലത്തെ സിനിമകളുടെ ന്യൂനതയും ഇത് തന്നെ ആണ്. ഈ സിനിമ കാണാത്തത് കൊണ്ട് ഇതിനെ കുറിച്ച് അഭിപ്രയം പരയുനില്ല.
ReplyDelete"കണ്ടിറങ്ങുന്നവരുടെ മനസിൽ ഓർത്തുവെയ്ക്കുവാനൊരു 'മെമ്മറീസും' ചിത്രം ബാക്കിയാക്കുന്നില്ല എന്നതാണ് ഒറ്റവരിയിൽ ചിത്രത്തെക്കുറിച്ച് പറയാവുന്ന വിശേഷം."
ReplyDeleteഎനിക്കങ്ങിനെ തോന്നുന്നില്ല ഹരി...
.കാണികളെ പിടിച്ചിരുത്താൻ ചിത്രതിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് മാത്രം മതി..
എന്താണെന്നറിയില്ല...... ജീതു ജോസെഫിന്റെ മറ്റു ചിത്രങ്ങലെക്കളും എനിക്കിഷ്ടപെട്ടത് ഈ ചിത്രം തന്നെയാണ്...
i finally got round to watching this movie- and i have to say, i echo your sentiments totally! An essentially promising story line is weighed down with heavy-handed family scenes and (repeated) flash backs that add nothing to the story. There are many things to be commended in this movie- a no-so-bad story, the clear parallels between Sam Alex's flashback story and the current case, the tying-in of the brother's story-arc to the climax (even though that was a bit of stretch) etc.Wish the director had employed a little more edited, cohesive and subtle approach to the movie. Another aspect i can't stand about out thrillers is the over-glorification of the hero. All other police officers (including Vijayaraghavan's character) are shown as dumb, blind and tactless, and when the booze-addled Sam Alex walks into the scene and finds footprints, that's treated like a revelation! Not to mention the hammy background score and flashy camera moves that always accompany Prithviraj's scenes. Seriously, if only the entire approach was a little more subtle, the movie could have been eminently more enjoyable! And fitting the entire back story of the villain into the second half of the movie is just lazy writing - a good thriller should leave clues right from the beginning of the story, so that when the final reveal happens, the viewer feels like they should have known it all along - the movie that comes to mind that did this perfectly is Yavanika :)
ReplyDelete"a good thriller should leave clues right from the beginning of the story, so that when the final reveal happens, the viewer feels like they should have known it all along - the movie that comes to mind that did this perfectly is Yavanika :)"
ReplyDeleteWhat does Jyothi mean by this? Yavanika doesnt leave any clues till the climax. Rather the story line points finger at every one. Any one could have murdered Ayyappan but no one left any clues at least from the beginning of the movie. Is this what Jyothi meant by the word "clue"??