101 ചോദ്യങ്ങൾ: ബൊക്കാറോയുടെ യാത്രകൾ!
ഹരീ, ചിത്രവിശേഷം
![101 Chodyangal: A film by Sidhartha Siva starring Minon, Indrajith Sukumaran, Murugan, Lena Abhilash etc. Film Review by Haree for Chithravishesham. 101 Chodyangal: Chithravishesham Rating [5.75/10]](http://4.bp.blogspot.com/-d26MO0QcTxI/UfW2KBkr_uI/AAAAAAAAJvw/zPp_j2c4rlI/s1600/2013-07-26_101-Chodyangal.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്
: 5.00 / 10
: 7.50 / 10
: 3.00 / 05
: 2.50 / 05
Snippet Review
'101 Chodyangal', the debut film of actor turned director Sidharth Siva, is surely worth a watch; there's no question of doubt about it!
101 Chodyangal
Directed by
Sidhartha Siva
Produced by
Thomas Kottakkakam
Story, Screenplay, Dialogues by
Sidhartha Siva
Starring
Minon, Indrajith Sukumaran, Murugan, Lena Abhilash, Sudheesh, Nishanth Sagar, Manikandan Pattambi, Rachana Narayanankutty, Baby Diya, Prasanth, Niranjan, Vinod Kovoor etc.
Cinematography (Camera) by
Prabhath E.K.
Editing by
Bipin Paul Samuel
Production Design (Art) by
Gokul Das
Music by
M.K. Arjunan
Background Score by
Bijibal
Lyrics by
Shobin Kannagattu
Make-up by
Binoy Kollam
Costumes by
Thulasi Vazhayila
Stills by
Vidhyasagar
Designs by
Name
Banner
Seventh Paradise
Release Date
2013 July 26
ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങളുടേയും ചമയത്തിന്റെയും സ്വാഭാവികത കഥാപാത്രങ്ങളേയും അതുവഴി സിനിമയേയും ഒരുപോലെ തുണയ്ക്കുന്നു. കഥാപരിസരങ്ങൾ വിശ്വസനീയമായി ചെയ്തൊരുക്കുന്നതിൽ ഗോകുൽ ദാസിന്റെ കലാസംവിധാനവും വിജയം കണ്ടു. പ്രഭാതിന്റെ ഛായാഗ്രഹണവും ബിപിൻ പോളിന്റെ ചിത്രസന്നിവേശവും ഒരു ശരാശരി മലയാളസിനിമയിൽ പ്രതീക്ഷിക്കാവുന്നതിൽ കൂടുതലായൊന്നും മികവിലേക്കെത്തുന്നില്ല. പശ്ചാത്തലസംഗീതത്തിന്റെ ഒരു കുറവു വേണ്ട എന്ന മട്ടിൽ തട്ടി മൂളിച്ചിരിക്കുന്ന ബിജിബാലിന്റെ സംഗീതം ചിത്രത്തിനു സഹായകരമായില്ല. ഷോബിൻ എഴുതി അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ചിത്രത്തിലെ ഏകഗാനവും ശ്രദ്ധ നേടുന്നില്ല.
കുറഞ്ഞ ബജറ്റിൽ തീർത്ത ഒരു ചിത്രത്തിന്റെ പണിക്കുറവുകൾ '101 ചോദ്യങ്ങളി'ൽ പ്രകടമാണ്. ഈയൊരു പരിഗണന നൽകിയാൽ, ഈ ചിത്രം സിദ്ധാർത്ഥ് ശിവയുടെ മികച്ച ഒരു പരിശ്രമമാണെന്നു തന്നെ പറയാം. ബൊക്കാറോയുടെ ചോദ്യങ്ങൾ ചിലതെല്ലാം വളരെ ഭംഗിയായി അവതരിക്കപ്പെട്ടപ്പോൾ (അരിയുമായി അച്ഛനെത്തുവാനായി വയറുവിശന്നുള്ള കാത്തിരിപ്പിനിടയിൽ, കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ കുമിളകളുണ്ടാവുന്നത് എന്തുകൊണ്ടെന്ന ചോദ്യം ബൊക്കാറോ കണ്ടെത്തുന്നത്) മറ്റു ചിലതെല്ലാം കുറച്ചു കൂടി ഭംഗിയായി അവതരിപ്പിക്കാമായിരുന്നു എന്നും തോന്നി. ചില ചോദ്യങ്ങളെങ്കിലും ഇതര കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ബൊക്കാറോയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നും തോന്നാതെയില്ല. സിദ്ധാർത്ഥ് ശിവ ഒരല്പം കൂടി മനസുവെച്ചിരുന്നെങ്കിൽ ആഖ്യാനത്തിലും അവതരണത്തിലും കൂടുതൽ മികവിലേക്ക് ചിത്രത്തെ കൊണ്ടെത്തിക്കുവാൻ അവസരമുണ്ടായിരുന്നു. ഇതിലുമധികം മികവു പുലർത്തുന്ന ചിത്രങ്ങളുമായെത്തുവാൻ ഈ ചിത്രത്തിനു ലഭിച്ച അംഗീകാരങ്ങൾ (തിയേറ്ററുകളിൽ പ്രേക്ഷകരധികം കാണുവാൻ കയറിയില്ലെങ്കിലും) സിദ്ധാർത്ഥ് ശിവയ്ക്ക് പ്രോത്സാഹനമാവുമെന്ന് കരുതുന്നു.
സിദ്ധാർത്ഥ് ശിവ സംവിധായകനാവുന്ന പ്രഥമ ചിത്രം '101 ചോദ്യങ്ങളു'ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#101Chodyangal, by actor turned director Sidharth Siva, is surely worth a watch, there is no question of doubt about it!
6:08 PM - 28 Jul 13
--
കണ്ടു. കണ്ടിരിക്കേണ്ട ചിത്രം. പ്രത്യേകിച്ചും സമ്പന്ന കുടുംബങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും. സിദ്ധാർദ്ധ് ശിവയ്ക്ക് അഭിനന്ദനങ്ങൾ. ബാലനടൻ മിനോണിന് കേന്ദ്ര സംസ്ഥാന അവാർഡുകൾ കിട്ടിയതിൽ ഒട്ടും അത്ഭുതമില്ല. ഇങ്ങനെ ചിലപ്പോഴെങ്കിലും അവാർഡ് ജ്യൂറികളോട് ആദരവ് തോന്നാറുണ്ട്.
ReplyDeleteഹരീ... ഈ ചിത്രം 101 ചോദ്യങ്ങൾ കണ്ടെത്തുന്ന ബാലൻ എന്ന തരത്തിൽ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteObserving, Questioning, Objective Reasoning എന്നിങ്ങിനെ യുക്തിചിന്തയിലേക്കുള്ള വഴിയിലെ തുടക്കമാണ് ഈ ചിത്രത്തിലൂടെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. അതിലൂടെ ബൊക്കാറോയ്ക്ക് വരുന്ന മാറ്റങ്ങൾ സംവിധായകൻ ഏറെക്കുറെ കൃത്യമായി കാണിക്കുന്നുമുണ്ട്. പൊതിച്ചോറ് കിട്ടാത്തതിനാൽ വാശിപിടിക്കുന്ന കുട്ടിയിൽ നിന്നും കുറേക്കൂടി വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണുവാൻ സാധിക്കുന്ന തലത്തിലേക്ക് എത്താൻ ബൊക്കാറോയ്ക്ക് സാധിക്കുന്നുണ്ട്. ബാലിശമായ ചോദ്യങ്ങളിൽ തുടങ്ങി ഒരു ഫിലസോഫിക്കൽ ചോദ്യത്തിലേക്ക് എത്തുന്ന തരത്തിലേക്ക് ബൊക്കാറോ ഉയരുന്നുണ്ട്. ചുറ്റും കാണുന്ന കാര്യങ്ങളിൽ നിന്നുയരുന്ന ചോദ്യങ്ങളാണ് തുടക്കം, പിന്നീട് അത് വേറിട്ട സാഹചര്യങ്ങളെ നോക്കിക്കാണുമ്പോൾ ഉള്ള ചോദ്യങ്ങളാകുന്നു (അച്ഛനോടൊപ്പം പട്ടണത്തിൽ പോകുന്നത്), പിന്നീട് അവൻ തന്നെ വ്യത്യസ്തമായ സാഹചര്യങ്ങൾ അന്വേഷിച്ചുപോകുന്നു (അവൻ തനിച്ച് പോകുന്നത്), അവസാനം മുൻപ് ചോദിച്ച ചോദ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ചോദ്യം ഒരേ ദൃശ്യത്തിൽ നിന്നവൻ കണ്ടെത്തുന്നു (എട്ടുകാലിയെ സംബന്ധിക്കുന്ന ചോദ്യം).
ഇതൊക്കെ പല സ്റ്റേജുകളായി കണക്കാക്കാം.
അതുകൊണ്ടുതന്നെ ചില പരാമർശങ്ങളോട് വിയോജിപ്പുണ്ട്, പ്രത്യേകിച്ചും "ചില ചോദ്യങ്ങളെങ്കിലും ഇതര കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ബൊക്കാറോയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നും തോന്നാതെയില്ല" എന്നത്.
ഏകമാനമായ രീതിയിലാവില്ല ബൊക്കാറോയെപ്പോലെയൊരു കുട്ടിയുടെ ചോദ്യാന്വേഷണങ്ങൾ. മറ്റുള്ളവരുമായ ഇടപെടലുകളിലും ചോദ്യങ്ങൾ കണ്ടെത്തുവാൻ അവന് സാധിക്കും. അതാണ് ആ വരികളിൽ ഉദ്ദേശിച്ചത്. 101 ചോദ്യങ്ങൾ കണ്ടെത്തുന്ന ബാലനാണ് ഈ സിനിമ എന്നു കരുതുന്നുമില്ല, അതാണ് കഥാപരിസരം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.
ReplyDeleteഅഭിപ്രായങ്ങൾക്ക് വളരെ നന്ദി. :-)
--