എബിസിഡി: അമേരിക്കന്‍ ബോയ്സ് കണ്ട കൊച്ചി!
ഹരീ, ചിത്രവിശേഷം
![ABCD: A film by Martin Prakkat starring Dulquer Salmaan, Jacob Gregory, Aparna Gopinath etc. Film Review by Haree for Chithravishesham. ABCD: Chithravishesham Rating [6.25/10]](http://1.bp.blogspot.com/-EMZUgvBNN54/UcO-hwozwyI/AAAAAAAAJoQ/UYwqdzeh_JE/2013-06-14_ABCD.png)
ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.50 / 10
: 3.50 / 05
: 3.00 / 05
: 6.00 / 10
: 7.50 / 10
: 3.50 / 05
: 3.00 / 05
Snippet Review
It's all about two ABCDs, Johnes and Kora; nothing more, nothing less!
Cast & Crew
ABCD
ABCD
Directed by
Martin Prakkat
Produced by
Shibu Thameens
Story / Screenplay, Dialogues by
Sooraj-Neeraj / Martin Prakkat, Naveen Bhaskar, Sooraj-Neeraj
Starring
Dulquer Salmaan, Jacob Gregory, Aparna Gopinath, Tovino Thomas, S.P. Sreekumar, Vijayaraghavan, Lalu Alex, Kalabhavan Navas, Thampi Antony, Chembil Ashokan, Kalpana, Savannah Schechter etc.
Cinematography (Camera) by
Jomon T. John
Editing by
Don Max
Production Design (Art) by
Ajayan Mangad
Music by
Gopi Sunder
Lyrics by
Santhosh Varma, Rafeeq Ahmed
Make-up by
Renjith Ambady
Costumes by
Sameera Saneesh
Thrills by
Name
Stills by
Anup Chacko, Shani
Designs by
Oldmonks
Banner
Thameens Films
Release Date
2013 Jun 14
ജോമോന് ടി. ജോണ്‍ ക്യാമറ ചലിപ്പിച്ച മുന്‍ ചിത്രങ്ങളോട് തട്ടിച്ചു നോക്കിയാല്‍ അത്രകണ്ട് മികച്ചതെന്നൊന്നും പറയുവാനില്ല ഇതിലെ ഛായാഗ്രഹണം. എന്നിരുന്നാലും ഇത്തരമൊരു ചിത്രത്തിനു യോജിച്ചരീതിയിലൊരു നിറക്കാഴ്ചയൊരുക്കുവാന് ജോമോന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വേഗതക്കുറിവില് കുറച്ചൊക്കെ ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സിനും പങ്കുണ്ട്. അജയന് മാങ്ങാടിന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, രഞ്ജിത്ത് അമ്പാടിയുടെ ചമയം ഇവയൊക്കെ ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്നു പോവുന്നു. സന്തോഷ് വര്‍മ്മയും റഫീഖ് അഹമ്മദും ചേര്‍ന്നെഴുതി ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളും പറയത്തക്ക ശ്രദ്ധ നേടുന്നില്ല. അതിലൊന്ന് പാടിയത് ദുല്‍ക്കറാണ് എന്നൊരു കൗതുകമുണ്ടെന്നു മാത്രം.
അണിയറശില്പികള് ഒരല്പം കൂടി തലപുകച്ചിരുന്നെങ്കില് ഇതിലുമെത്രയോ നന്നാക്കാമായിരുന്ന ഒരു ചിത്രമായിരുന്നെന്ന് തോന്നിപ്പിക്കുന്ന പല ചിത്രങ്ങളുമുണ്ട്. ആ പട്ടികയിലേക്ക് ഒരു കണ്‍ഫ്യൂഷനും ഇല്ലാതെ തന്നെ 'എബിസിഡി'യേയും ചേര്‍ത്തുവെയ്ക്കാം. മാര്ട്ടിന് പ്രക്കാട്ടിന്റെ ആദ്യചിത്രമായ 'ബെസ്റ്റ് ആക്ടറി'ല്‍ നിന്നും സംവിധായകനെന്ന നിലയില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കുവാന്‍ അദ്ദേഹത്തിന് ഈ ചിത്രത്തില്‍ കഴിഞ്ഞിട്ടില്ല. പ്രമേയത്തെ വലിച്ചു നീട്ടാതെ ഒതുക്കിപ്പറയുവാന്‍ മാര്ട്ടിന് ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ശീലത്തിലേക്ക് അടുത്ത ചിത്രത്തിലെങ്കിലും എത്തുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ 'എബിസിഡി' വിശേഷം നിര്‍ത്തുന്നു.
ശ്രേഷ്ഠ മലയാളം: ഇംഗ്ലീഷ് പേരിടുന്ന മലയാളം സിനിമകള്‍ക്ക് നികുതി ചുമത്തണമെന്ന് അടൂര്‍. മുന്‍പ് പേര് ഇംഗ്ലീഷാണെങ്കിലും അത് മലയാളത്തില്‍ എഴുതുന്ന ശീലമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോഴതും പോയി! Left Right Left, Thank You, ABCD - പോസ്റ്ററുകളിലോ സിനിമയുടെ തുടക്കത്തിലുമോ പോലും പേരില്‍ മലയാളം തൊടുവിച്ചിട്ടില്ല മലയാളി സിനിമാക്കാര്!
മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്മാന് നായകനാവുന്ന 'എബിസിഡി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
6.25 for ABCD!!!!!! This is too much for this movie... should be below 5
ReplyDeleteമികച്ച തുടക്കവും ബോറൻ രണ്ടാം പകുതിയും . 5 മാർക്ക് ധാരാളം
ReplyDeleteഈ ദുല്‍ഖര്‍ കുട്ടനോ ട് ഹരിക്ക് ഒരു പ്രത്യേക മമത ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് .
ReplyDeleteസെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ പടങ്ങള്‍ ഒകെക് എനിക്ക് പറയത്തക്ക ഭയങ്കര പടങ്ങൾ എന്ന് തോനിയിട്ടില്ല.
ഉസ്താദ് ഹോട്ടലില്‍ തിലകന് ഉള്ളത് മാത്രം ഒരു ആശ്വാസം.
പക്ഷെ ഇവിടെ അതിനൊക്കെ 7 കൂടുതല്‍ മാര്‍ ക്കുകള് കണ്ടു
എബിസിഡിക്ക് ആറേകാൽ മാർക്ക് എനിക്ക് വയ്യ....ഈ ഹരിക്കിതെന്ത് പറ്റീ
ReplyDeleteഒന്നുകിൽ ഹരിക്ക് ദുൽക്കർ മാർട്ടിൻ പിടിപെട്ടിരിക്കുന്നു
അല്ലെങ്കിൽ ഈ റിവ്യു ഹരിയുടെ പേരിൽ വേറെ ആരോ എഴുതിയത്.
രണ്ടാമത് പറഞ്ഞതിനാണ് കൂടുതൽ സാധ്യത...
ABCD 6.25 marks ഇനുള്ള പടമുണ്ട് , അതിലിത്ര അതിശയോക്തി ഒന്നുമില്ല
ReplyDelete
ReplyDeleteതമിഴ് സിനിമയില്‍ നിന്ന് കോപ്പി അടിച്ച സീന്‍ ഉണ്ടായിട്ടും ആരും ഒന്നും പറഞ്ഞ കേട്ടില്ല...ട്രാവല്‍ ഏജന്‍സി യില്‍ ചായകൊടുക്കാന് കുട്ടി ഒകെക് വരുന്നത് കേര്ടലത്തില് കണ്ടിട്ടില്ല...തമിഴ് നാട്ടില്‍ ആണേല്‍ ശരിയാണ്...കടയില്‍ നിന്ന് ചായ കൊടുക്കാന്‍ ഒകെ കുട്ടികളെ നിര്‍ത്താറുണ്ട്...... തമിഴ് സിനിമയില്‍ കാണാറും ഉണ്ട്...എന്തായാലും കേരളത്തില്‍ അങ്ങനെ ആണെന്ന് തോന്നണില്ല...atleast ബുക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് ചായ കൊടുക്കാന്‍ എന്തായാലും പറയില്ല...
ഞാന്‍ ഇന്നലെ പടം കണ്ടു. ഇഷ്ടമായി. ഒരു Good New Generation Entertainer എന്ന് വിളിക്കാം. അഭിനയത്തിന്റെ കാര്യത്തില്‍ ഒരു പോരായ്മ എനിക്ക് തോന്നിയത് ഉസ്താദ് ഹോട്ടലിലെ ഫൈസിയും ABCDയിലെ ജോണ്സ്ഉം തമ്മില്‍ വലിയ വ്യത്യാസം തോന്നിയില്ല എന്നതാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങളില്‍ കുറച്ചു കൂടി വ്യത്യസ്തതക്ക് ദുല്‍ക്കറും സംവിധായകനും ശ്രമിക്കേണ്ടതായിരുന്നു.
ReplyDeleteEnthinanu ee padathinu 6.25? Film was too dragging and repeat same point again and again (sometimes same dialogues too). An average flick that would have been better if finished in <2hr time. American Born Film with Confused Desi Viewers
ReplyDeleteഅമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടു മലയാളി യുവാക്കള്‍ - ജോണ്‍സും കോരയും; അവര്‍ കൈയ്യില്‍ കാശില്ലാതെ കൊച്ചിയില്‍ പെട്ടു പോവുന്നു. ഇതാണ് 'എബിസിഡി'യുടെ കഥാപാശ്ചാത്തലം.... Hari, have you really seen this movie? What you described is the not the platform of this movie. I strongly think that you have not seen this movie. Else, you would not have written such statements. Jayakumar
ReplyDelete"അവര്‍ കൈയ്യില്‍ (തിരിച്ചുപോകുവാന്‍) കാശില്ലാതെ..." എന്നും വേണമെങ്കില്‍ വായിക്കാം. മറ്റെന്തെങ്കിലുമാണ് ഇതിന്റെ കഥാപാശ്ചാത്തലമെങ്കില് അതും സൂചിപ്പിക്കാം. എന്തായാലും എനിക്കിതു തന്നെയാണ് തോന്നിയത്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--