ഇംഗ്ലീഷ് (Review: English)

Published on: 5/29/2013 06:39:00 AM

ഇംഗ്ലീഷ്: ഇംഗ്ലീഷുരാജ്യത്തെ മലയാളിത്തുരുത്തുകള്‍!

ഹരീ, ചിത്രവിശേഷം

English: Chithravishesham Rating [4.00/10]
വിദേശത്ത്, കൃത്യമായി പറഞ്ഞാല്‍ ലണ്ടനില്‍, കഴിയുന്ന ചില മലയാളികളുടെയും ഒപ്പം അവരുമായി ബന്ധപ്പെട്ടവരുടേയും കഥയാണ് ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷ്' പറയുന്നത്. 'അക്കരക്കാഴ്ചകള്‍' എന്ന ടെലിസീരിയലിലൂടെ ശ്രദ്ധേയനായ അജയന്‍ വേണുഗോപാലനാണ് ഈ ചിത്രത്തിനു തിരനാടകം എഴുതിയിരിക്കുന്നത്. അജയന്റെ തന്നെ ചെറുകഥകളും ഒപ്പം നിര്‍മ്മലയുടെ 'ചില തീരുമാനങ്ങള്‍' എന്ന ചെറുകഥയുമാണ് ചിത്രത്തിനാധാരം. നവരംഗ് സ്ക്രീന്‍സിന്റെ ബാനറില്‍ ബിനുദേവ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ, മുകേഷ്, നിവിന്‍ പോളി, നദിയ മൊയ്തു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. 'ലണ്ടന്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച'യെന്നോ അല്ലെങ്കില്‍ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ കാണുമ്പോലെ 'ലണ്ടനിലൊരു ശരത്കാലത്തെ'ന്നോ ഒക്കെ വിശേഷണങ്ങള്‍ കൊടുക്കാമെങ്കിലും, കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം 'മണ്ടന്മാര്‍ ലണ്ടനി'ലെത്തിയ ഒരു പ്രതീതിയാണ് ചിത്രം നല്‍കുന്നത്.

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
Snippet Review

English, slices of Malayalees living in London. The director being pretentious, the film fails to create interest.

പ്രവാസികളായ ചില മലയാളികളുടെ ജീവിതങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായാണ് ചിത്രം ഉദ്ദേശിച്ചിട്ടുള്ളതെന്ന് കരുതാം. കഥാപാത്രങ്ങളേയും അവരുടെ ചുറ്റുപാടുകളേയും പരിചയപ്പെടുത്തുകയാണ് ആദ്യപാതിയില്‍. പിന്നീടു കൂടുതല്‍ പ്രസക്തമായ കാര്യങ്ങളിലേക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ജോയുടെ കഥയൊഴികെ മറ്റു കഥകളൊന്നും വിശേഷിച്ചെന്തെങ്കിലും പറയുന്നുണ്ടെന്നും തോന്നിയില്ല. അവിടുത്തെ സംസ്കാരത്തില്‍ വളരുന്ന മലയാളികള്‍, ആണായാലും പെണ്ണായാലും, വിവാഹിതനാണെങ്കിലും അല്ലെങ്കിലും; നമ്മുടെ സംസ്കാരത്തിനു ചേരുന്ന രീതിയിലല്ല ജീവിക്കുക എന്നു കാണിക്കലായിരുന്നു സിനിമയുടെ അധിക നേരവും. ഇതൊക്കെ എത്ര സിനിമകളില്‍ ചര്‍വ്വിതചര്‍വ്വണം ചെയ്തിട്ടുള്ള സംഗതിയാണ്! അതൊക്കെ തന്നെ കാണിക്കുവാന്‍ എന്തിനാണ് മറ്റൊരു സിനിമ?

Cast & Crew
English

Directed by
Shyamaprasad

Produced by
Binudev

Story, Screenplay, Dialogues by
Ajayan Venugopalan

Starring
Jayasurya, Mukesh, Nivin Pauly, Nadia Moidu, Murali Menon, Remya Nambeesan, Sona Nair, Sinu Pillai, Josekutty Valiyakallumkal, Manoj Shiva, Viji Varghese etc.

Cinematography (Camera) by
Udayan Ambaadi

Editing by
Vinod Sukumaran

Production Design (Art) by
Name

Music by
Rex Vijayan

Lyrics by
Shibu Chakravarthy, Engandiyoor Chandrasekharan

Make-up by
Joe Koratty

Costumes by
Name

Stills by
Name

Designs by
Collins Leophil

Banner
Navarang Screens

Release Date
2013 May 24

കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളും അവരുടെ തെറ്റില്ലാത്ത പ്രകടനവും - ചിത്രത്തെ കണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ പ്രധാനപങ്ക് ഇതിനുണ്ട്. വിവിധ കഥകളിലായി കേന്ദ്രസ്ഥാനത്തു വരുന്ന ജയസൂര്യ, മുകേഷ്, നദിയ മൊയ്തു, നിവിന്‍ പോളി - ഇവരൊക്കെയും തങ്ങളുടേതായ രീതിയില്‍ കഥാപാത്രങ്ങളെ മോശമാവാതെ ചെയ്തിട്ടുണ്ട്. മുരളി മേനോന്‍, രമ്യ നമ്പീശന്‍, ജോസുകുട്ടി, സോന നായര്‍ തുടങ്ങിയവരുടെ സഹവേഷങ്ങളും മോശമായില്ല. ചിത്രത്തില്‍ ജോയിയുടെ പ്രായമായ അമ്മയെ അവതരിപ്പിച്ച നടി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കാര്യമായ അഭിനയസാധ്യതയൊന്നും ചിത്രത്തിലെ ഒരു കഥാപാത്രവും ഒരു അഭിനേതാവിനും നല്‍കുന്നില്ല എന്നതിനാല്‍ തന്നെ മനസില്‍ തൊടുന്ന കഥാപാത്രങ്ങളായി ഇവയൊന്നും മാറുന്നില്ല എന്നതു കൂടി ഇതിനോട് അനുബന്ധമായി പറയുവാനുണ്ട്.

പോസ്റ്റ്കാര്‍ഡില്‍ കാണുന്ന ലണ്ടനല്ല യഥാര്‍ത്ഥ ലണ്ടന്‍ എന്നൊക്കെയുള്ള ശങ്കരന്റെ ആത്മഗതങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അങ്ങിനെ വരുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ ചില ലണ്ടന്‍ കാഴ്ചകള്‍ സിനിമയിലുണ്ടാവുമെന്നല്ലേ ആരും പ്രതീക്ഷിക്കുക? പക്ഷേ, ഉദയന്‍ അമ്പാടിയുടെ ക്യാമറ അങ്ങിനെ വിശേഷിച്ചൊന്നും കാട്ടിത്തരുന്നില്ല, സിനിമ അങ്ങിനെ എന്തെങ്കിലും കാട്ടിത്തരേണ്ട തലങ്ങളിലേക്കൊന്നും വികസിക്കുന്നുമില്ല. ഒരു സാധാരണ മലയാളസിനിമയുടെ കെട്ടും മട്ടും മാതിരിയുമൊക്കെയേ 'ഇംഗ്ലീഷും' അനുഭവപ്പെടുത്തുന്നുള്ളൂ! ഇതിങ്ങനെ കാണിക്കുവാനായിരുന്നെങ്കില്‍ എന്തിന് ലണ്ടനില്‍ പോവണം, ഇന്ത്യയിലെ തന്നെ ഏതെങ്കിലും മെട്രോ നഗരത്തിലായാലും സിനിമ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ കഴിച്ചുകൂട്ടാം. ഒരു മൂളിപ്പാട്ടു പോലെ ഇടയ്ക്കിടെ കടന്നുവരുന്ന ഗാനങ്ങളെക്കുറിച്ചും വിശേഷിച്ചൊന്നും പറയുവാനില്ല - അതിങ്ങനെ വന്നും പോയുമിരിക്കും, അത്ര തന്നെ.

വിശേഷിച്ചൊരു പരിണാമഗുപ്തിയില്‍ അവസാനിക്കാത്ത സിനിമകള്‍ വിരസമാവാതെ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. പ്രത്യേകിച്ചൊരു ആലോചനയും കൂടാതെ ചില കഥകള്‍ കൂട്ടിക്കെട്ടിവെയ്ക്കുകയും അതിലൂടെ മുന്നേകൂട്ടി നിശ്ചയിച്ച ആശയങ്ങള്‍ തിരുകുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, ആ പണി മൊത്തത്തില്‍ പാളുന്നതാണ് ചിത്രത്തില്‍ കാണുവാനാവുന്നത്. ലണ്ടനില്‍ ജനിച്ചു വളരുന്ന ആണും പെണ്ണുമെല്ലാം, അവര്‍ ഇന്ത്യന്‍ വംശജരായതിനാല്‍, ഇന്ത്യന്‍ സംസ്കാരം പിന്തുടര്‍ന്നു തന്നെ ജീവിച്ചോളണമെന്ന (ലൈംഗികതയിലും ദാമ്പത്യത്തിലും മാത്രമേ ആ സംസ്കാരം പ്രസക്തവുമാവുന്നുള്ളൂ എന്നുമുണ്ട്!) വാദം തന്നെ ബാലിശമാണ്. ആ വാദത്തിനു വെള്ള പൂശാനായി സംവിധായകനും രചയിതാവും കൂടി നന്നായി വിയര്‍ക്കുന്നുണ്ട് ആദ്യന്തം. അതിനിടയ്ക്കൊരു കഥകളി നടന്റെ പ്രതിസന്ധികള്‍ വെറുതേ തട്ടിമൂളിക്കുന്നു. പറയുന്ന കാര്യങ്ങളോട് സത്യസന്ധത / ആത്മാര്‍ത്ഥത സംവിധായകനുണ്ട് എന്നു കാണുന്നവര്‍ക്കു കൂടി തോന്നണമല്ലോ? 'മലയാളികള്‍ ലണ്ടനില്‍' എന്നോ മറ്റോ പേരുമിട്ടൊരു ഹാസ്യചിത്രമായി ചെയ്തിരുന്നെങ്കില്‍ (അങ്ങിനെ ചെയ്യുവാന്‍ അറിയാവുന്നവര്‍ ചെയ്തിരുന്നെങ്കില്‍) ഇതിലുമെത്രയോ നന്നായി സംവേദിക്കുമായിരുന്ന ഒരു പ്രമേയത്തെ എന്തോ ഗഹനമായ സംഗതിയെന്ന മട്ടിലാക്കിയതാണ് 'ഇംഗ്ലീഷ്'. പോസ്റ്ററും പേരുമൊക്കെ കണ്ടിതിന് കാണുവാന്‍ കയറുന്നവര്‍ മണ്ടന്മാരാവുമെന്നതാണിതിന്റെ ബാക്കിപത്രം!

(കഥ)കളിക്കാര്യം: 7Up പരസ്യത്തില്‍ കഥകളി വേഷത്തെ അപമാനകരമാം വിധം ഉപയോഗിച്ചു എന്നു കുറേ വിലാപങ്ങള്‍ കേട്ടിരുന്നു. ഇതില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ശങ്കരന്‍ എന്ന കഥകളി നടനും ഒടുക്കമൊരു കഥകളി നടത്തുന്നുണ്ട്. 7Up പരസ്യത്തിലെ വേഷത്തിലും വികൃതമാണെന്നും പോരാഞ്ഞു ആ വേഷത്തില്‍ ജയസൂര്യയെ ലണ്ടന്‍ നഗരവീഥികളിലൂടെ ഓടിക്കുകയും ചെയ്യുന്നു സംവിധായകന്‍. അപ്പോള്‍ ശ്യാമപ്രസാദിനെതിരേയും കലാമണ്ഡലം കേസു പറയുമോ?

12 comments :

 1. ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ ജയസൂര്യ, നിവിന്‍ പോളി, മുകേഷ്, നദിയ മൊയ്തു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഇംഗ്ലീഷി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #English, slices of Malayalees living in London. The director being pretentious and the film fails to create interest. #Chithravishesham
  9:11 PM - 25 May 13
  --

  ReplyDelete
 2. "The director being pretentious"- Very true.

  ReplyDelete
 3. മണ്ടന്മാര്‍ ലണ്ടനി'ലെത്തിയ ഒരു പ്രതീതിയാണ് ചിത്രം നല്‍കുന്നത്.
  ശ്യാമ പ്രസാദ് എന്ന ലേബലും പൊളിഞ്ഞോ

  ReplyDelete
 4. ശ്യാമ പ്രസാദിനെ കുറിച്ച് എനിയ്ക്ക് നല്ല അഭിപ്രായം ആണുള്ളത് കാരണം ഞാൻ അദ്ധേഹത്തിന്റെ രണ്ടേ രണ്ടു മൂവീസേ കണ്ടിട്ടുള്ളൂ. അത് രണ്ടു ഇഷ്ടപ്പെടുകയും ചെയ്തു. ഒന്ന് അഗ്നിസാക്ഷി. പിന്നതെത് ഒരുപാട് പേര് (ഹരി ഉള്പ്പെടെ) മോശം അഭിപ്രായം പറഞ്ഞ ഋതു എന്നാ സിനിമ. രണ്ടു ആഴ്ച മുന്പാണ് ഋതു മുഴുവനായി കണ്ടത്. കുറ്റങ്ങളും കുറവുകളും ഒക്കെ ഒരുപാട് കാണുമെങ്കിലും സിനിമ മൊത്തത്തിൽ വളരെ സ്ലോ ആണെങ്കിലും ന്യൂ ജനരെശന്റെ അവിഭാജ്യ ഘടകമായ അവിഹിതം ഒക്കെ ഉണ്ടെങ്കിലും എന്തോ എനിയ്ക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. ഒരു പക്ഷെ ഞാൻ ഇന്ന് ജീവിയ്ക്കുന്ന കോർപ്പറേറ്റ് ലോകത്തിൽ ദിവസവും കണ്ടു കൊണ്ടിരിയ്ക്കുന്ന താൻ പോരിമയും കുതികാൽവെട്ടും തരിമ്പു പോലും ആത്മാർഥത ഇല്ലാത്ത ഹായ് ഹോയ് സുഹൃത്ത് ബന്ധങ്ങളും അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ (ഇന്ന് ചുറ്റും കണ്ടു കൊണ്ടിരിയ്ക്കുന്ന) വളരെ പച്ചയായി തന്നെ കാണിച്ചു തന്നത് കൊണ്ടാവാം.

  ReplyDelete
 5. ഒരു സാധാരണ യു.കെ മലയാളിയെന്ന നിലയില്‍ ഒത്തിരി പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരുന്നത്. ലണ്ടനിലെ മലയാളി ജീവിതത്തിന്റെ നേര്‍കാഴ്ച എന്നൊക്കെ കൊട്ടിഘോഷിച്ചപ്പോള്‍ ആ പ്രതീക്ഷകള്‍ വീണ്ടുമുയര്‍ന്നു. അത്രക്ക് ആത്മവിശ്വാസമായിരുന്നു സംവിധായകനും, കഥാകൃത്തിനും. എന്നാല്‍ ഇപ്പോള്‍ ഹരിയുടെ റിവ്യൂ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരുശൂന്യത. കേരളത്തില്‍ വിജയിചില്ലെങ്കിലും, വിദേശത്ത്‌ ഓടുമായിരിക്കും.

  ReplyDelete
 6. ശ്രീ ശ്യാമ പ്രസാദിന്റെ ' ഇംഗ്ലീഷ് ' സിനിമ കണ്ടു ..മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിരിക്കുന്ന ഈ വേളയില്‍ ഇതിനു "മലയാളം " എന്ന് പേരിടാതെ മലയാളികളെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചതിനു അങ്ങയോട് കടപ്പെട്ടിരിക്കുന്നു .നിങ്ങള്‍ തന്ന "കടല്‍" ഒക്കെയും വറ്റിപ്പോയി ഈ ഇംഗ്ലീഷ് അടിയില്‍ .കാസര്‍ഗോഡ്‌ ഇരുന്നാണീ സിനിമ കണ്ടത് കൂടുതലും യുവാക്കള്‍ പലരും കഥകളി എന്നത് കണ്ടിട്ടില്ലാത്തവര്‍ എന്ന് വിളിച്ചു കൂവുന്ന കമ്മെന്റ്കളില്‍ നിന്ന് വ്യക്തം അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ സിനിമയില്‍ പറയുന്നു ഈ കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് എന്നൊക്കെ അതൊന്നും ഒരു ഷോട്ട് പോലും കാണിക്കാതെ അയാള്‍ മനോനില തെറ്റുമ്പോള്‍ കഥകളി കാണിക്കാന്‍ തോന്നുകയും അത് കണ്ടു കാണികള്‍ കൂടുതല്‍ കൂവുകയും ചെയ്തത് എന്തായാലും ആശാവഹമല്ല ...ആ പാത്ര സൃഷ്ടി ഒട്ടും നന്നായില്ല വെറും പൈങ്കിളി നിലവാരം മാത്രമാണത് ...കേവല ഒരു പൈങ്കിളി സിനിമാക്കപ്പുറം അതും ഒരു ചലനാത്മകതയും സൃഷ്ടിക്കാത്ത ഒരു ചിത്രം ..ഇത്തരം നൂറു കഥാപാത്രങ്ങള്‍ സിനിമകളില്‍ വന്നു മറഞ്ഞു പോയിരിക്കുന്നു അതിനേക്കാള്‍ ഉപരി യായി വലിയ തലങ്ങള്‍ ഒന്നും ഈ ജയസൂര്യയെ ക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞിട്ടില്ല

  ReplyDelete
 7. അഗ്നിസാക്ഷി ,ഋതു ,ഒരേ കടല്‍ എന്ന സിനിമകള്‍ വളരെ നല്ലതായിരുന്നു പക്ഷെ പിന്നീടുള്ളവയൊക്കെ വെറും ടെസ്റ്റ്‌ ട്യൂബ് ബേബീസ് മാത്രം ..ഇപ്പോള്‍ കുറച്ചൊക്കെ ഹോം വര്‍ക്ക്‌ ചെയ്യുന്നതില്‍ തന്നെ മടിയാണ് ..ഋതു എനിക്കും ഇഷ്ടപ്പെട്ട ചിത്രം തന്നെ

  ReplyDelete
 8. "അപ്പോള്‍ ശ്യാമപ്രസാദിനെതിരേയും കലാമണ്ഡലം കേസു പറയുമോ?" - Just to add - I think only Mallus has the tolerance for using their art forms like Kathakali - in any media even if it is inappropriate. Other states unique art forms like "Yakshagana" if used like that - it may create a scandel and will blow out of proportion.

  ReplyDelete
 9. Hi Haree,

  Which font is used in this site ? From where I can download it ?

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  The font used is 'Meera'. It can be downloaded from HERE.

  ReplyDelete
 11. If we examine works of Syamaprasad, we can find that the successful films are based on strong stories. Otherwise he was successful only when a good story and screen play was there. Ore Kadal based on Hirak Deepthi, screenplay was written by Subhash Chandran Mathrubhoomi editor, When screenplay was complete Syamaprasad took it by giving only 1000/- as DTP charges and later he said screenplay was not good as he expected, but Subhashchandran was for a surprise when he saw movie in theatre its was just based on his screen play ditto. Subhashchandran had written in Mathrubhoomi about this incident.

  WIthout a good story Syamaprasad falls flat. This film as Hari reviewed is just fooling public.

  ReplyDelete
 12. Nadiya moidu's part is copied from"ENGLISH VINGLISH".

  ReplyDelete