ഇമ്മാനുവല്‍ : ദൈവം നമ്മോടു കൂടെ; ശരിക്കും?
ഹരീ, ചിത്രവിശേഷം
'ദൈവം നമ്മോടു കൂടെ...' എന്നാണത്രേ ഇമ്മാനുവല്‍ എന്ന പദത്തിനര്‍ത്ഥം. എന്നാല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുന്ന '
ഇമ്മാനുവല്‍' കണ്ടിറങ്ങുന്നവര്‍ ഒന്ന് സംശയിക്കും, ശരിക്കും ദൈവം നമ്മോടു കൂടെയുണ്ടോ? ദോഷം പറയരുത്, ഇതിലും വലുതെന്തോ വരാനിരുന്നത് ഇങ്ങിനെയങ്ങ് തീര്‍ന്നു എന്നാശ്വസിക്കേണ്ടവര്ക്ക് അങ്ങിനെ ആശ്വസിക്കുവാനുള്ളത് ചിത്രത്തിലുണ്ട്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍, റീനു മാത്യൂസ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രദീപ് നായരുടെ കഥയ്ക്ക് എ.സി. വിജീഷ് തിരക്കഥയെഴുത്തിയ 'ഇമ്മാനുവല്‍' സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിര്‍മ്മിച്ചിരിക്കുന്നു.
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 5.00 / 10
: 3.00 / 05
: 2.00 / 05
Snippet Review
In the name of god, the director makes everyone in the film happy but not the audience!
ഒരു പഴയകാല പബ്ലിഷിംഗ് കമ്പനിയില്‍ ജോലി നോക്കുന്ന ഇമ്മാനുവല്‍, പ്രസ്തുത സ്ഥാപനം അടച്ചു പൂട്ടുന്നതോടെ ഒരു പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിക്കു കയറുവാന്‍ നിര്‍ബന്ധിതനാവുന്നു. തുടര്‍ന്നുള്ള ഇമ്മാനുവലിന്റെ ജീവിതമാണ് ഈ സിനിമ. നല്ലൊരു കഥയാക്കി വികസിപ്പിക്കുവാനുള്ള സംഗതിയൊക്കെ കഥാതന്തുവിലുണ്ട്. എന്നാലങ്ങിനെയൊന്ന് എഴുതിയുണ്ടാക്കുവാന്‍ പ്രദീപ് നായര്‍ക്ക് കഴിഞ്ഞില്ല. ആ എഴുതിയതെടുത്ത് എ.സി. വിജീഷ് തിരക്കഥയാക്കിയപ്പോളാവട്ടെ അതിന് കഥാതന്തുവിലുള്ള കൗതുകം പോലും നഷ്ടമാവുകയും ചെയ്തു. സാങ്കേതിക മേന്മയോടെ അതെടുത്ത് ചിത്രീകരിക്കുക എന്നതിനപ്പുറം എന്തെങ്കിലും പ്രമേയത്തിലോ ചിത്രത്തിലോ കൊണ്ടുവരുവാന്‍ ലാല്‍ ജോസും ശ്രമിച്ചില്ല. പിന്നെ, ഫഹദിനെക്കൊണ്ട് മമ്മൂട്ടിയാണ് ശരിക്കുള്ള ഹീറോ എന്നു പറയിക്കലും (അവര്‍ കഥാപാത്രങ്ങളാണെന്നേ തോന്നില്ല ആ സമയം!), മമ്മൂട്ടി അതുകേട്ട് കോള്മയിര് കൊള്ളുകയും ഒക്കെ ചെയ്യുന്ന തരികിടകളുമുണ്ട്, ആരാധകര്‍ക്ക് വേണമെങ്കില്‍ കൈയ്യടിക്കുവാന്‍... എന്താ അല്ലേ?
Cast & Crew
Immanuel
Directed by
Lal Jose
Produced by
S. George
Story / Screenplay, Dialogues by
Pradeep Nair / A.C. Vijeesh
Starring
Mammootty, Fahadh Faasil, Reenu Mathews, Sunil Sukhada, Nedumudi Venu, Muktha, Sukumari, Salim Kumar, P. Balachandran, Guiness Pakru, Mukesh, Anil Murali, Devi Ajith, Devan, Nandu, Balachandran Chullikkad, Ramesh Pisharody etc.
Cinematography (Camera) by
Pradeep Nair
Editing by
Ranjan Abraham
Production Design (Art) by
Mohandas
Music / Background Score by
Afzal Yusuf
Lyrics by
Rafeeq Ahmed
Make-Up by
Sreejith Guruvayoor
Costumes by
Sameera Saneesh
Effects by
Arun Seenu
Thrills by
Mafia Sasi
Stills by
Momi
Designs by
Jissen Paul
Banner
Cyn-Cyl Celluloid
Release Date
2013 Apr 05
കുറേ ഞെക്കിപ്പഴുപ്പിച്ച കഥാപാത്രങ്ങള്‍ വന്നു കാര്യം പറഞ്ഞു പോവുന്നു എന്നതിനപ്പുറം സാധ്യതയുള്ള കഥാപാത്രം പേരിനൊന്നു പോലുമില്ല ചിത്രത്തില്‍. അപ്പോള്‍ പിന്നെ, അഭിനേതാക്കളെ വിലയിരുത്തുന്നതില്‍ വിശേഷിച്ച് കാര്യമൊന്നുമില്ലല്ലോ! മമ്മൂട്ടിയുടെ ഇമ്മാനുവലായാലും ഫഹദിന്റെ ജീവനായാലും പ്രത്യേകിച്ചൊരു അനക്കവും കാണികളില്‍ ഉണ്ടാക്കുന്നില്ല. സുകുമാരി, സുനില്‍ സുഖദ, മുക്ത തുടങ്ങിയവരുടെ ചെറു കഥാപാത്രങ്ങളാണ് പിന്നെയും മനസില്‍ നില്‍ക്കുന്നത്. നെടുമുടി വേണു, പി. ബാലചന്ദ്രന്, സലിം കുമാര്‍ എന്നിവരൊക്കെ തങ്ങളുടെ പതിവ് മട്ടിലും ഭാവത്തിലുമൊക്കെ തന്നെ ചിത്രത്തിലുണ്ട്! ഇമ്മാനുവേലിന്റെ ഭാര്യയായി റീനു മാത്യൂസും മകനായെത്തിയ മാസ്റ്റര്‍ ??? (പേര്?) ഒക്കെ കാണാതെ പഠിച്ചു ചെയ്യുന്ന പ്രതീതി നല്കുന്നു. ചുരുക്കം ചില ഷോട്ടുകളില്‍ വന്നു പോവുന്നവരായി മുകേഷ്, ദേവി അജിത്ത്, അനില്‍ മുരളി, ഗിന്നസ് പക്രു, നന്ദു, ദേവന് ഇങ്ങിനെ അഭിനേതാക്കള്‍ ഇനിയുമുണ്ട് പലരും.
ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവൊക്കെ നല്കുവാന് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ വിശേഷിച്ചൊരു മികവും ആവശ്യപ്പെടുന്നില്ല എന്നു കൂടി കൂട്ടത്തില്‍ പറയണം. റഫീഖ് അഹമ്മദെഴുതി അഫ്സല് യൂസഫ് ഈണമിട്ട ഗാനങ്ങള്‍ ചിത്രത്തിനു ബാധ്യതയല്ലാതെ ഒന്നുമല്ല. ഗാനരംഗങ്ങളുടെ അറുബോറന്‍ ചിത്രീകരണം കൂടിയാവുമ്പോള്‍ സിനിമയിലെ ഏച്ചുകെട്ടലുകള്‍ മാത്രമായി ഗാനങ്ങള്‍ മാറുന്നു.
ലാല്‍ ജോസ് ഈ ചിത്രം കൊണ്ട് എന്താണുദ്ദേശിച്ചതെന്ന് ഇനിയും മനസിലായിട്ടില്ല. ലാഭക്കൊതി പൂണ്ട കോര്‍പ്പറേറ്റുകളുടെ മനുഷ്യത്വരഹിതമായ ബിസിനസിനെ വിമര്‍ശിച്ചതാണോ? അതോ പുതുതലമുറ ജോലിയിടങ്ങള്‍ അല്പം പ്രായമായവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മുന്നറിയിപ്പാണോ? ഇനി ഇതൊന്നുമല്ല കാര്യങ്ങളിങ്ങനെയൊക്കെ ആണെന്നാലും ദൈവം നമ്മോടു കൂടിയുണ്ടെന്ന് സമാധാനിച്ചോളാനുള്ള സാരോപദേശമോ? ചിത്രത്തിനോടുവില് ദൈവം എല്ലാവരുടേയും കൂടെയുണ്ടെന്ന് കാണിക്കാനാവും എല്ലാ കഥാപാത്രങ്ങളും ഹാപ്പിയാണെന്ന് പറഞ്ഞും കാണിച്ചുമാണ് സംവിധായകന് ചിത്രം അവസാനിപ്പിക്കുന്നത്. (അങ്ങിനെയല്ലാത്ത കഥാപാത്രങ്ങളെ സിനിമയുടെ ഇടയ്ക്കു തന്നെ സംവിധായകന് ഉപേക്ഷിക്കുന്നുണ്ട്, ദൈവത്തിനു പോലും സഹായിക്കുവാന്‍ കഴിയാത്തവരെ പിന്നെ ലാല്‍ ജോസിനാണോ സഹായിക്കുവാനാവുക, ഹല്ല പിന്നെ!) ദൈവത്തിന്റെ നാമത്തില്‍ സിനിമയിലുള്ളവരെയൊക്കെ ഹാപ്പിയാക്കിയ കൂട്ടത്തില്‍ കാണാന്‍ വന്നിരിക്കുന്നവരെക്കൂടി ഹാപ്പിയാക്കണമെന്ന തോന്നല്‍ ലാല്‍ ജോസിന് ഉണ്ടാവണമായിരുന്നു. അങ്ങിനെ തോന്നിപ്പിക്കാത്ത ആ ദൈവം ശരിക്കും ആരുടെ കൂടെയാണെന്നാണ് ഇപ്പോള്‍ സംശയം!
എന്തരോ എന്തോ: ബാലചന്ദ്രന് ചുള്ളിക്കാട് എന്നു കേള്‍ക്കുമ്പോഴേ വസ്ത്രാലങ്കാരം ചെയ്യുന്നവര്‍ ഒരു കാഷായ വേഷമെടുത്ത് പെട്ടിയിലിടും എന്നായിട്ടുണ്ട് ഇപ്പോള്‍! എത്രാമത് സിനിമയിലാണ് അദ്ദേഹം ഇതേ വേഷത്തിലെത്തുന്നത്! സീരിയലുകള്‍ പുറമേയും!
മമ്മൂട്ടിയെ ഇമ്മാനുവലാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവലി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
agree with your views...
ReplyDeleteസിനിമയിൽ എനിയ്ക്ക് വന്ന ചില സംശയങ്ങൾ
1) ഏത് ഇൻഷുറൻസ് കമ്പനിയിലാണ് ഇത്ര വലിയ ഇന്റർവ്യൂ ഒക്കെ നടത്തി സെയില്‍സ് എക്സിക്യൂട്ടീവ് നെ എടുക്കുന്നത്..അതിനു ചുമ്മാ അങ്ങ് കേറി ചെന്നാൽ പോരെ..വീടിലെയ്ക്ക് വിളിച് നിങ്ങളെ സെയില്‍സ് എക്സിക്യൂട്ടീവ് ആക്കാം എന്ന് പറയുന്ന കാലത്താണ് കഥ നടക്കുന്നത് എന്നോർക്കണം. .അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത്ര വലിയ പെർഫോമൻസ് മമ്മുക്ക നടത്തുന്നുണ്ടോ..ആകെ ഒരു വേകൻസിയെ ഉള്ളു..അത് ഇക്ക ചെന്ന് കേറുമ്പഴെ എടുത്തു കൊടുത്താൽ ! അതും പുറത്ത് ഇന്റർവ്യൂ നു ആളുകള്‍ വെയിറ്റ് ചെയ്യുമ്പോ..
2) ഇത് ഏത് വർഷമാണ് കഥ നടക്കുന്നത്..2007 ലെ സാമ്പത്തിക മാന്ദ്യ കാലമാണ് എന്നാണു പറയുന്നത്...2nd ഹാഫിലാകട്ടെ ആ വർഷം ഓഫീസിലെ ഇമ്മനുവേല്ന്റെ ഒരു മാസമാണ് കാണിയ്ക്കുന്നത്..എന്നാൽ അവസാനം ഇമ്മാനുവേൽ കലണ്ടറിലെ ഡേറ്റ് വെട്ടുമ്പോ അത് 2013 മാർച്ച്..!!! ! ....
ഈ പടം മോശമാണെന്ന് തങ്ങള്‍ മാത്രമേ പറയൂ ..,താങ്കൾക്കു എന്താ മമ്മൂട്ടിയോടും ഓൾഡ് ജെനെരശൻ താരങ്ങളോടും ഇത്ര വെറുപ്പ് ...,New Generation എന്നാ ലേബലിൽ എന്ത് പെകൂത് ഇറക്കി വിട്ടാലും താങ്കൾ അതിനു 7 അല്ലെങ്കിൽ അതിനു മുകളിൽ (ത്രിവന്ദ്രം ലോട്ജ് ,തട്ടതിൻ മറയത് )...,ഈ പടവും നല്ലതാണു മിസ്റ്റർ ഹരീ ....,ഞങ്ങളും ഈ ലോകത്ത് തന്നെയാണ് ജീവിക്കുന്നത് ...,നിന്നെ പോലെയുള്ള New Generation കൂരകല്ക്ക് പടം ഇഷ്ടപെട്ടില്ലെങ്ങിൽ തെക്കോട്ട് നോക്കി നിന്നോ ...,എന്നിട്ട് New Genration വരുന്നതിനൊക്കെ 10/10 കൊടുത്തോ ...,My Rating for this Movie ....,8/10.....
ReplyDeleteEnikku Hari ezhuthiya thirakadhayil oru padam kandal kollam ennunundu. Athinu Hari thanne review idumallo?
ReplyDeletePachakku theri vilikukayum asabhyam parayunna padangalkkum, maanyamayi oru familikkum irunnu kaanan vayyatha malayalam padangalkke epo Hari above 5 rating kodukukayullu ennu thonunallo Hari. Thangal enthu basil aanu thattathin marayathu, theevram polulla padangalkku mikacha rating koduthathu?
ReplyDeleteഒറ്റവാക്കില്‍ പറഞ്ഞാല്‍ TV സീരിയല്‍ നിലവാരമുള്ള ഒരു സിനിമ..ലാല്‍ജോസിന്റെ കഴിവുകളൊന്നും ഇതില്‍ കാണാന്‍ ഇല്ല...
ReplyDelete5 n mukalil hari mark idanamenkil padathile nayakan nayikayod ninte kundiyan enikk ishtam enn parayanam allenkil vere enthekilum vali comedikal unayirikkanam.alle mr.hari!!!!!thankalkk mark idan pattiya padangal porn padangalan...athavumbo orupad variety undavumallo
ReplyDeleteപണ്ട് എം. കൃഷ്ണൻ നായരോട് “എങ്കിൽ താൻ ഒരു കഥയെഴുതിക്കാണിക്ക്” എന്ന വെല്ലുവിളികളുയർന്ന സമയം. അദ്ദേഹം പറഞ്ഞു: “ഒരു കോഴിമുട്ട തിന്നിട്ട് അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാനേ എനിക്ക് കഴിയൂ. എങ്കിൽ താൻ ഒരു മുട്ടയിട്ട് കാണിക്കെടോ എന്ന് നിങ്ങൾ പറഞ്ഞാൽ അതെനിക്ക് സാധിക്കില്ല.“
ReplyDeleteവിമർശകനോട് തിരക്കഥയെഴുതാൻ ആവശ്യപ്പെടുന്നതിൽ അത്രയേ ഉള്ളൂ യുക്തി. ഹരിയുടെ നിരൂപണത്തിനോട് എനിക്ക് കടുത്ത വിയോജിപ്പു തോന്നിയത് “ഉറുമി” എന്ന ചിത്രത്തെ ശ്ലാഘിച്ചപ്പോഴാണ്. അത് ഞാൻ ഇവിടെ എഴുതുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഒരു ചിത്രം മോശമാണെന്ന് “ചിത്രവിശേഷം” പറഞ്ഞാൽ അത് അങ്ങനെ തന്നെയായിരിക്കും എന്ന ഒരു വിശ്വാസം ഉണ്ട്. ഏതെങ്കിലും താരത്തിന്റെ ഭ്രാന്തൻ ആരാധകരല്ലാത്ത എല്ലാവർക്കും ആ വിശ്വാസം ഉണ്ടാവും താനും. അത് തിരുത്താമെന്നു കരുതി കമന്റിടുന്നവരുടെ മനോനില ദയനീയം എന്നേ പറയേണ്ടൂ.
എല്ലാവരും ഹരീയെ ഇങ്ങനെ അടച്ചു വിമര്ശിക്കുന്നതെന്തിനെന്ന് വ്യക്തമല്ല... റിവ്യൂവിനോട് വിയോജിക്കാം , ആരോഗ്യകരമായി വിമര്‍ശിക്കുകയുമാവാം... തീവ്രം , തട്ടത്തിന് മറയത്ത് എന്നീ സിനിമകളിലെ റേറ്റിങിനോട് എനിക്കും വിയോജിപ്പുണ്ട്.. അതേ സമയം ഒഴിമുറി തുടങ്ങിയവയോട് യോജിപ്പും .. റേറ്റിങ്ങിനോട് വിയോജിപ്പെന്നു പറയുമ്പോള്‍ അതു റിവ്യൂവിനോടോ വ്യക്തിയോടോ ഉള്ള വിയോജിപ്പല്ലെന്നും അറിയുക...
ReplyDeleteഒരു റേറ്റിങ്ങ് എന്നത് നിര്‍വചിക്കപ്പെടുന്നത് അഭിനയം , സംവിധാനം , സാങ്കേതികം , കഥ തുടങ്ങിയ പല വസ്തുതകളേയും അടിസ്ഥാനപ്പെടുത്തിയാണെന്ന് ഹരീ തന്നെ പലപ്പോഴും വിശദീകരണം തന്നിട്ടുള്ളതല്ലേ...
ഇതിനെല്ലാം ഉപരിയായി ഒരു വ്യക്തിയുടെ നിരൂപണം അയാളുടെ കാഴ്ചപ്പാടിനേയും അഭിരുചികളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്നുള്ളതിനാല്‍ സഹിഷ്ണുതയോടെയുള്ള സമീപനം അത് അര്‍ഹിക്കുന്നുമുണ്ട്...
ഇതിനെ അടച്ചു വിമര്ശിക്കുന്നവര്ക്കും ഈ ബൂലോകത്തില്‍ സ്വന്തം 5 സെന്റ് സ്ഥലം വാങ്ങി റിവ്യൂ എഴുതാവുന്നതാണ്...അവരവരുടേതായ കാഴ്ച്ചപ്പാടുകള്‍..
ഓരോ വ്യക്തികളുടേയും താല്പര്യങ്ങള് വ്യത്യസ്തമാവുന്നതു കൊണ്ടാണല്ലോ ഇവിടെ അമരവും കിലുക്കവും നാലു പെണ്ണുങ്ങളും വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീടും റിലീസ് ആവുന്നത്..
താങ്കളുടെ ഈ റിവ്യൂ വിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.ഈ ചിത്രത്തെ ലാല്‍ ജോസിന് പറ്റിയ ഒരു അബദ്ധം എന്ന് മാത്രം കരുതി സമാധാനിക്കാം.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സമീപകാല ചിത്രമായ ഡയമണ്ട് നെക്കളസ് പോലുള്ള മികച്ച ചിത്രത്തിന്റെ പത്തിലൊന്ന് നിലവാരം പോലുമില്ലാത്ത ഇതൊക്കെ പടച്ചു വിടാന്‍ അദേഹത്തിന് എങ്ങനെ കഴിയുന്നു?യാതൊരു നിലവാരവും ഇലാത്ത,തീര്‍ത്തും വിരസമായ ഒരു തിരനാടകം ചിത്രത്തിന് വേണ്ടി എഴുതിയുണ്ടാക്കിയ തിരക്കഥാകൃത്ത് തന്നെ അതിനുത്തരവാദി.എന്തൊക്കയോ പറഞ്ഞു പോകുന്നു എന്നതില്‍ കവിഞ്ഞു, വ്യക്ത്തമായ യാതൊരു ലക്ഷ്യവും ഇല്ലാത്ത ഒരു കഥയും, അതിനോട് നില്ക്കുന്ന അത്യധികം ദുര്ഭലമായ കഥാ ഗതിയും ചിത്രത്തെ പരിതാപകരം ആക്കി തീര്‍ക്കുന്നു.ഒടുവില്‍ നന്മയുടെ പ്രതിരൂപമായ നായകന് മാത്രം അങ്ങനെ തന്നെ അവശേഷിക്കുന്നു.കൂടുതല്‍ പറഞ്ഞു സമയം പാഴാക്കുന്നില്ല.സിനിമയായതുകൊണ്ട് മാത്രം വെറുതെ ഒരു സിനിമയെന്ന് പറയാവുന്ന സാധനം,വേറൊന്നും ഇതിലില്ല.
ReplyDeleteഹരിയുടെ റിവ്യൂവിനോട് പലപ്പോഴും പൂര്‍ണ്ണമായും യോജിക്കാന്‍ കഴിഞ്ഞിരുന്നു, പക്ഷേ ചില സിനിമകള്‍ക്ക് നല്കുന്ന റേറ്റിംഗ് ഒരിക്കലും അംഗീകരിക്കാന്‍ പ്രയാസമാണ്, പോപ്പിന്‍സ് എന്ന കൂതറ സിനിമയ്ക്ക് നല്കിയ മാര്‍ക്ക് ശരിക്കും അല്‍ഭുതപ്പെടുത്തി, അതു പോലെ ട്രിവാന്‍ഡ്രം ലോഡ്ജും, ആ സിനിമ ഈയടുത്തകാലത്താണ് കണ്ടത്, അതിന്റെ സര്‍ട്ടിഫിക്കറ്റ് എ ആണോ, യു ആണോ അതോ യു/എ ആണോ എന്നറിയില്ല, എന്റെ അഭിപ്രായത്തില്‍ ഡബിള്‍ എ നല്‍കേണ്ട ഒരു സിനിമയായിരുന്നു അത്, സെക്സ് മാത്രം പറയുന്ന കഥാപാത്രങ്ങള്‍ ഞരമ്പ് രോഗികള്‍ മാത്രം കഥാപാത്രങ്ങളായി വന്ന ഒരു സിനിമ മലയാളത്തില്‍ മറ്റൊന്നുണ്ടോ എന്ന് സംശയം, ഇത്തരം സിനിമകളെ താരതമ്യം ചെയ്താല്‍ ഷക്കീല പടങ്ങളെ ക്ലാസിക്ക് എന്ന് വിളിക്കേണ്ടി വരും ഒന്നുമില്ലെങ്കില്‍ അത് കാണികള്‍ക്ക് നയനസുഖം നല്കുന്നതില് വിജയിക്കുന്നു, ട്രിവാന്‍ഡ്രം ലോഡ്ജില്‍ ശ്രവണസുഖം ആയിരിക്കും സംവിധായകന് ഉദ്ദേശിച്ചത് അതില്‍ സറീന എന്ന കഥാപാത്രവും ബാലചന്ദ്രന് അവതരിപ്പിച്ച കഥാപാത്രവും പറയുന്ന അശ്ലീലം കുടുംബസമേതം ആരെങ്കിലും കാണേണ്ട ഗതികേട് ഒന്ന് ഓര്‍ത്തു നോക്കണം
ReplyDeleteപൊതുവേ വി കെ പ്രകാശ് സിനിമകളോട് ഹരിയ്ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട് എന്നത് നിഷേദിക്കാന്‍ പറ്റില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഹരിയെഴുതിയ നിരൂപണം ഒന്ന് പരിശോദിച്ചാല്‍ വായനക്കാര്‍ക്ക് മനസ്സിലാക്കാം
ഇമ്മാനുവല്‍ കണ്ടില്ല ഡിവിഡി ഇറങ്ങുന്നതുവരെ കാണാന്‍ ഉദ്ദേശിക്കുന്നുമില്ല, പക്ഷേ സിനിമയക്കുറിച്ച് പലതരം അഭിപ്രായങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്.
നിക്കറിട്ടു അശ്ലീലം കാണിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന ന്യൂ ജനറേഷൻ മൂവി ആണെങ്കില നമ്മുടെ ബഹുമാനപ്പെട്ട ഹരിസാറിനു ഇഷ്ടപ്പെടുകയു ള്ളൂ . ഇമ്മാനുഅൽ ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല സിനിമയാണ് , നീ ആ സിനിമയെ വലിയ സൈന്റിസ്റിനെ പോലെ ടെസ്റ്റ് റ്റ്യൂബിലിട്ട് പരീക്ഷണം നടത്തണ്ട. മുകളിൽ ഒരാള്‍ പറയുന്നു ഏതു ഇൻഷുരൻസു കമ്പനിയാണ് interviw നടത്താറ് immaanual ജോലി തേടി പോയ കമ്പനിയാണ് interviw നടത്താറ് പാടില്ലെന്നുണ്ടോ ?
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteഒരു ചെറിയ കാര്യം മാത്രം പറയുവാന്‍ ആഗ്രഹിക്കുന്നു; ഒരു സിനിമ കുടുംബത്തില്‍ എല്ലാവര്ക്കും വന്നിരുന്ന് കാണാവുന്നതാണോ അല്ലയോ എന്നത് ഇവിടുത്തെ റേറ്റിംഗിലോ അല്ലെങ്കില്‍ വിശേഷത്തിലെ വിലയിരുത്തലിലോ പരിഗണിക്കാറില്ല. കുടുംബത്തോടൊപ്പം വന്നു കാണുവാന്‍ കഴിയുന്നതാണ് എന്നതുകൊണ്ട് ഒരു സിനിമ നല്ലതാവുന്നില്ല, ചീത്തയുമാവുന്നില്ല. അതുപോലെ തിരിച്ചും.
Oru computarum internet connectionum undengil naatile ellavarkum eppo niroopanam nadatham enna avasthayayi.
ReplyDeleteസിനിമാ നിരൂപണം ഈയിടെയായി വളരെ എളുപ്പമുള്ള സംഗതിയാണ്. മുമ്പ് ഏതോ ചങ്ങാതി പറഞ്ഞ പോലെ ഇന്റർനെറ്റ് കണക്ഷനും കമ്പ്യൂട്ടറും ഉള്ള എല്ലാവര്ക്കും ഇപ്പോൾ സിനിമാ നിരൂപണം നടത്താം. അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലാകുന്നു. ഈ നിരൂപണം വായിക്കും വരെ ഞാൻ നിങ്ങളെ അംഗീകരിച്ചിരുന്നു. എന്നാൽ ഈ നിലവാരം കുറഞ്ഞ ഈ നിരൂപണം വായിക്കുമ്പോൾ നിങ്ങൾ ഒരു ന്യൂ ജനറേഷൻ വാദിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. മനുഷ്യത്വമുള്ള ഈ സിനിമ ഒരു ബോറാണെന്ന് നിങ്ങൾ മാത്രമേ പറയുകയുള്ളൂ. മലയാള സിനിമ മലയാള സിനിമയാകുന്നതിനു നല്ല ഉദാഹരണമാണ് ഇത്. ഇന്നസ്സനസ് എന്ന ഓസ്ട്രേലിയൻ ചിത്രത്തിൻറെ പകര്‍പ്പായ പ്രണയത്തിനു താങ്കള്‍ കൊടുത്ത നിരൂപണം വായിച്ച് എന്റെ കണ്ണ് തള്ളി പോയി! ഈ ചിത്ത്രത്തിന്റെ കുറവെന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇമ്മാനുവൽ കാണികളിൽ ഇളക്കങ്ങൾ ഉണ്ടാക്കിയോ ഇല്ലയോ എന്ന് താങ്കൾക്ക് എങ്ങനെ അറിയാം? താങ്കളൊരു മനുഷ്യൻ മാത്രമാണോ ഈ 'കാണി'? നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മറ്റുള്ളവരുടെത് കൂടിയാണെന്ന് ചിന്തിക്കരുത്. ഏതൊക്കെയോ ഇംഗ്ലീഷ് പടങ്ങളുടെ പകർപ്പുകൽക്ക് താങ്കള്‍ കൊടുത്ത റേറ്റിംഗ് കാണുമ്പോൾ കരയാൻ തോന്നുന്നു. ഷാഫിയുടെ കച്ചവട ചിത്രമായ 101 വെടിംഗ്സിന് താങ്കളെന്ന വിദ്വാൻ നല്‍കിയത് 5 മാര്‍ക്ക്! ഭയങ്കരം! താങ്കള്‍ എന്റെ ഈ അഭിപ്രായത്തെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുക. ഒരു നല്ല മലയാളി എന്ന നിലയില്‍ ഞാൻ ഇത്രയെങ്കിലും പറഞ്ഞെ മതിയാവൂ... ഇനി ഞാൻ ഈ ചിത്രം കണ്ട് എന്റെ സന്തോഷം പ്രകടിപ്പിച്ച് എഴുതിയത് താഴെ ചേർക്കുന്നു. (ഇതൊരു നിരൂപണമല്ല!)
ReplyDeleteഇമ്മാനുവല്‍ ഹാപ്പിയാണ്!
ഞാന്‍ ഡബിള്‍ ഹാപ്പിയാണ്!
മലയാള സിനിമ മലയാള സിനിമയാകുന്നു!
എല്ലാ ന്യൂ ജനറേഷന് പിള്ളാരുടേം ശ്രദ്ധയ്ക്ക്, നിങ്ങ കണ്ട ഇംഗ്ലീഷ് പടങ്ങള്‍ പോലല്ല മലയാള സിനിമ. അതിനു അതിന്റേതായ ഒരു രസതന്ത്രമുണ്ട്! ഒരു അന്തസ്സുണ്ട്! അത് മനസ്സിലാക്കാതെ ഓരോ വൃത്തികേട് കാട്ടി വെച്ച് സിനിമയാണെന്ന് പറയണ പരിപാടി ഇനി നടക്കൂല ചേട്ടൻമാരെ... മലയാള സിനിമ മാറുകയാണ്! ആഷിക്ക് അബുവിന്റെ കോപ്പിയടി ചിത്രങ്ങൾക്ക് വിട! ഇമ്മാനുവലിന്റെ നിഷ്കളങ്കമായ വിജയം ഇത് തെളിയിക്കുന്നു... മമ്മൂട്ടി എന്ന താരത്തെ സംബന്ധിച്ചിടത്തോളം ഇത് വഴിത്തിരിവിന്റെ രണ്ടാം ഘട്ടമാണ്. ഇത് പോലുള്ള സിനിമകളാണ് മമ്മുക്ക ഇനി ചെയ്യേണ്ടത്! ആദ്യ ഘട്ടം ബാവൂട്ടിയോടെ ആരംഭിച്ചതാണ്.
ഇമ്മാനുവലിനെ നിറഞ്ഞ മനസ്സോടെ ഏറ്റു വാങ്ങിയ മലയാളി ബാവൂട്ടിയെ സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്നു മനസ്സിലാകുന്നില്ല...
എന്തായാലും ഇമ്മാനുവല്‍ , ഏതൊക്കെ ജനറേഷന് വന്നാലും നിങ്ങളെ പോലുള്ളവരാണ് താരം! സത്യമായ താരകം!
ശ്രദ്ധിയ്ക്കേണ്ട കാര്യം. ഞാനൊരു എട്ടാം ക്ലാസ്സ് കാരാൻ മാത്രമാണ്.
ചില സിനിമകള്‍ക്ക് ഹരിഏട്ടൻ കൊടുത്ത റേറ്റിംഗ് താഴെ ചേർക്കുന്നു:
ReplyDeleteതട്ടത്തിൻ മറയത്ത്: 8.
ഐ ലവ് മി(ഇത് സിനിമയാണോ എന്ന എന്റെ സംശയം ഇതേ വരെ മാറിയിട്ടില്ല!)- 5.25
101 വെഡിംഗ്സ്: 5.00!(?)
ജവാൻ ഓഫ് വെള്ളിമല: 5.50!!!
തിരുവമ്പാടി തമ്പാൻ: 4.50 (ഹ ഹ ഹ ഹാ!!!)
മസ്റ്റെഴ്സ്: 6.00! (എന്റമ്മോ!)
എന്തായിത്?!
//ഇമ്മാനുവലിന്റെ നിഷ്കളങ്കമായ വിജയം ഇത് തെളിയിക്കുന്നു... മമ്മൂട്ടി എന്ന താരത്തെ സംബന്ധിച്ചിടത്തോളം ഇത് വഴിത്തിരിവിന്റെ രണ്ടാം ഘട്ടമാണ്. ഇത് പോലുള്ള സിനിമകളാണ് മമ്മുക്ക ഇനി ചെയ്യേണ്ടത്! ആദ്യ ഘട്ടം ബാവൂട്ടിയോടെ ആരംഭിച്ചതാണ്.//
ReplyDeleteപ്രിയപ്പെട്ട അനിൽ സേതുമാധവാൻ,
ബാവുട്ടിയുടെ നാമത്തിൽ ഞാൻ കണ്ടതാണ്. അത് തെറ്റില്ലാത്ത ഒരു സിനിമയുമാണ് സമ്മതിയ്ക്കുന്നു. ഇന്നലെ രാപ്പകൽ എന്നാ സിനിമ ഒരിയ്ക്കല കൂടി കാണാൻ കഴിഞ്ഞു കൈരളി ചാനലിൽ. ഒന്നു സൂക്ഷിച്ചു നോക്കിയാൽ ഈ പറഞ്ഞ രാപ്പകൽ, ലൌദ് സ്പീക്കർ, കണ്ടക്ടർ, ബെസ്റ്റ് ആക്ടർ, ബാവുട്ടി, ഇമ്മാനുഎൽ ഇതിലൊക്കെ നാം കാണുന്ന മംമുട്ടിയുടെ ഭാവം ഒന്ന് തന്നെയല്ലേ? പണം ഇല്ലാത്തവൻ, എന്നാൽ ഹൃദയ വിശുധി കൊണ്ട് സമ്പന്നൻ, ത്യാഗമയി, പരസഹായം ചെയ്യുന്നതിൽ തല്പരൻ. ഇതൊക്കെ തന്നെയല്ലേ ഈ പറഞ്ഞ എല്ലാ സിനിമകളിലും കാണുന്നത്? അപ്പോൾ പിന്നെ ഇതെങ്ങനെ "ഒരു വഴിത്തിരിവ്" എന്നൊക്കെ വിശേഷിപ്പിയ്ക്കാൻ ആവും? ഇത് വരെ കണ്ട കുറെ വേഷങ്ങളുടെ ഒരു ആവര്‍ത്തനം അത് തന്നെയല്ലേ ഇതും?
ഞാൻ മനസ്സിലാക്കുനതു ഇക്കയ്ക്ക് ചെയ്യാനുള്ളതൊക്കെ ഈ മുപ്പതു വർഷത്തിനുള്ളിൽ ചെയ്തു കഴിഞ്ഞു. പക്ഷെ ഇപ്പോൾ സ്റ്റോക്ക് തീര്‍ന്നു. ഇനി പുതുതായിട്ട് ഒന്നും ചെയ്യാൻ ഉണ്ടെന്നു തോന്നുന്നില്ല. കാസരഗോട് മുതൽ തിരോന്തരം വരെയുള്ള മലയാളം സ്ലാങ്ങുകളും പിന്നെ തമിഴ്, കന്നഡ സ്ലാങ്ങുകളും ഒക്കെ മാറി മാറി പരീക്ഷിച്ചു അദ്ദേഹം കുറെ മിമിക്രി നടത്തി രക്ഷയില്ലാതെ വന്നപ്പോൾ ഇപ്പോൾ വീണ്ടും 'രാപ്പകൽ' മോഡൽ വേഷങ്ങൾ ചെയ്യുന്നു. കിട്ടിയ വേഷം അദ്ദേഹം നന്നായി ചെയ്യും എങ്കിലും കാണുന്നവർക്ക് മടുപ്പ് തോന്നിയാൽ തെറ്റ് പറയാനാവില്ല. ഈ പറഞ്ഞ പ്രശ്നങ്ങൾ ലാലേട്ടനും നേരിടുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല പക്ഷെ അദ്ധേഹത്തിന്റെ ഏതൊരു വേഷത്തിലും തന്റേതായ ഒരു contribution കൊടുക്കാൻ കഴിയുന്നത് കൊണ്ട് അഭിനയം ഒരു മിമിക്രി ലെവളിലെയ്ക്ക് താഴാതെ കൊണ്ട് പോവാൻ അദ്ദേഹത്തിന് കഴിയുന്നു എന്ന് മാത്രം.
എല്ലാ തരം ആളുകളെയും സന്തോഷിപ്പിച്ചു കൊണ്ട് ഒരു റിവ്യൂ എഴുതുക എന്നത് അസാദ്ധ്യം തന്നെയാണ്.
ReplyDeleteഹരീയുടെ റേറ്റിങ്ങ് പലപ്പോഴും എനിയ്ക്കും ദഹിയ്ക്കാറില്ല എങ്കിലും റിവ്യൂവിലെ പല പോയന്റ്സും ശരിയാണ് എന്ന് പടം കാണുമ്പോള്‍ തോന്നാറുണ്ട്. അതു കൊണ്ടു തന്നെ ഏതൊരു പടം ഇറങ്ങിയാലും ആദ്യം തന്നെ ഇവിടെ വന്ന് റിവ്യൂ വായിച്ച് പോകുന്നത് ഒരു ശീലമാക്കിയിട്ട് കാലമൊരുപാടായി.
വിമര്‍ശനങ്ങള്‍ കാര്യമാക്കാനില്ല, സ്വന്തം ശൈലിയില്‍ തുടരൂ, ഹരീ... ആശംസകള്‍!
ദേവി അജിത്തിന്റെ കഥാപാത്രത്തെ കാണാൻ മമ്മൂട്ടി കണ്‍സ്ട്രക്ഷൻ ഫീൽഡിൽ ചെല്ലുമ്പോൾ ലിഫ്റ്റിൽ കേറുന്ന ഒറ്റ സീൻ മതി ഈ സിനിമയുടെ എല്ലാ നന്മയും ഇല്ലതാകൻ. ചില നന്മയുടെ പേരും പരഞ്ഞു, മമ്മൂട്ടി എന്ന തരജാഡയെ വാനോളം പുകഴ്ത്തൽ മാത്രമാണ് ഇമ്മാനുവേൽ എന്ന ചിത്രം.
ReplyDeleteഹരിടെ 8/10 കണ്ട് പോയതാണ് ആമേൻ കാണാൻ ...പെട്ട് പോയി...
ReplyDeleteപക്ഷേ ഇമ്മാനുവൽ കാണണം ...എന്നിട്ട് പറയാം ബാക്കി ...
mr.. harii...malayala cinemayile oru director aakan sremikkuna oralanu njn , thangalude ella reviewsum njn nokkarundd...ath pole other sites reviewsum ,, thangalude support kittiyirikkuna filmsss. aamen , tvn lodge , annayum rasoolum, 22 fk,thattathin marayath etcc ith thettanennala .... ellam new generatin film enu parayunnavaaa bt ithine mathram thangal support cheyyunu ... etavum nalla social awareness koduttha ranjith movie spiritinu ningal koduttha mark 3.5 or 4 ... thendittharamanu thaan kaanikkunnath..cinema nthanennu arinjithari thangal review ezhuthu.. ( santhosh pandit filminu 10 kodutthillalo ath thanne bhagyam )
ReplyDeleteശ്രദ്ധിയ്ക്കേണ്ട കാര്യം. ഞാനൊരു എട്ടാം ക്ലാസ്സ് കാരാൻ മാത്രമാണ്.
ReplyDeleteA kind of low self esteem, ha?
// ഇനി പുതുതായിട്ട് ഒന്നും ചെയ്യാൻ ഉണ്ടെന്നു തോന്നുന്നില്ല. കാസരഗോട് മുതൽ തിരോന്തരം വരെയുള്ള മലയാളം സ്ലാങ്ങുകളും പിന്നെ തമിഴ്, കന്നഡ സ്ലാങ്ങുകളും ഒക്കെ മാറി മാറി പരീക്ഷിച്ചു അദ്ദേഹം കുറെ മിമിക്രി നടത്തി രക്ഷയില്ലാതെ വന്നപ്പോൾ ഇപ്പോൾ വീണ്ടും 'രാപ്പകൽ' മോഡൽ വേഷങ്ങൾ ചെയ്യുന്നു. കിട്ടിയ വേഷം അദ്ദേഹം നന്നായി ചെയ്യും എങ്കിലും കാണുന്നവർക്ക് മടുപ്പ് തോന്നിയാൽ തെറ്റ് പറയാനാവില്ല. ഈ പറഞ്ഞ പ്രശ്നങ്ങൾ ലാലേട്ടനും നേരിടുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല പക്ഷെ അദ്ധേഹത്തിന്റെ ഏതൊരു വേഷത്തിലും തന്റേതായ ഒരു contribution കൊടുക്കാൻ കഴിയുന്നത് കൊണ്ട് അഭിനയം ഒരു മിമിക്രി ലെവളിലെയ്ക്ക് താഴാതെ കൊണ്ട് പോവാൻ അദ്ദേഹത്തിന് കഴിയുന്നു എന്ന് മാത്രം.// മുകില്വര്ണ്ണന് its because of your fan ship towards Lal. I dont think if an actor can do different slang with perfection, and your fav actor couldnt do the same then simply call it as mimicry!!. Tell me what is mimicry you can see in Pranchiyettan or Loudspeaker. Dont be a blind fan.
ReplyDelete@Hari I cant agree with this review and it seems that you prefer so called new generation movies.
@movielover
ReplyDeleteഅയ്യോടാ അത് കൊള്ളാമല്ലോ...ഇനിയിപ്പോൾ ലാലേട്ടന്റെ കിളിച്ചുണ്ടാൻ മാമ്പഴത്തിലെ വടക്കാൻ സ്ലാങ്ങും തൂവന തുംബികളിലെ തൃശൂർ സ്ലാങ്ങും ഒന്നും ശരിയായില്ല എന്നങ്ങാനും ഞാൻ സത്യസന്ധമായി അഭിപ്രായം പറഞ്ഞാൽ നിങ്ങൾ എന്നെ പിടിച്ചു ആരുടെ ഫാൻ ആക്കും? പേരില്‍ movielover ഉണ്ടെങ്കിലും ഒരു genuine movie lover ന്റെ ഭാഷ അല്ലല്ലോ ഇത്.
//Tell me what is mimicry you can see in Pranchiyettan or Loudspeaker//
മിമിക്രിയുടെ definition പറഞ്ഞു മനസ്സിലാക്കി തരാൻ തല്ക്കാലം സൌകര്യപ്പെടില്ല. ലൌദ് സ്പീക്കർ ഒരല്പം ഓവറ ആയിരുന്നു എന്നാലും തെരകെടില്ല. പ്രഞ്ചിയെട്ടൻ വാസ് ആൻ excellent movie ആൻഡ് ikka's acting was superb...രാജമാണിക്യത്തിൽ കോമഡിയും സ്ലാങ്ങ് മാറ്റവും നന്നായി കൈകാര്യം ചെയ്തു എങ്കിലും ചട്ടംബിനാടിൽ വന്നപ്പോൾ അത് ഒരു മിമിക്രി ലെവൽ ആയി പോയി. പ്രാഞ്ചിയെട്ടനിൽ വീണ്ടും കസറി എങ്കിലും പോക്കിരി രാജയിലെ തമിൾ സ്ലാങ്ങും മുറി ഇംഗ്ലീഷും പരമ ബോര് ആയി പോയി. ഇപ്പോൾ അവസാനം കംമത്തിൽ വന്നപ്പോൾ അത് പിന്നേം ഒരു പടി കൂടി മോശമായി. സ്ലാങ്ങു മാറ്റം വല്ലപ്പോഴുമൊക്കെ ആവാം എന്നല്ലാതെ വീണ്ടും വീണ്ടും ഇത് തന്നെ ചെയ്തോണ്ടിരുന്നാൽ പരമ ബോറാവും. ഇപ്പോൾ ഒരു വിധത്തില പെട്ട എല്ലാ സ്ലാങ്ങും പരീക്ഷിച്ചു കഴിഞ്ഞത് കൊണ്ട് ആ വകുപ്പിൽ ചെയ്യാനൊന്നും ബാക്കിയില്ല എന്നാണു ഞാൻ ഉദ്ദേശിച്ചത്.
ഒരു പണിയും ഇല്ലാത്ത ചൊറിയും പിടിച്ചിരിക്കുന്ന ചിലരെ review പണി ഏല്പിച്ചാല് ഇതല്ല ഇതിനപ്പുറവും വിളിച്ചു കൂവും... കുറച്ചൊക്കെ സാമാന്യ ബുദ്ധിയുള്ളവരെ ഈ പണിക്ക് ഏല്പിക്കുക..
ReplyDeleteif u are going behind negative points of any movie.. u will get negative points only.. that is whats is happening with the reviewer..
ReplyDeleteഒന്നരാടൻ ഹിറ്റും ഫ്ലോപ്പും എന്ന കലാപരിപാടി ലാൽ ജോസ് മുടങ്ങാതെ ചെയ്യുന്നു.
ReplyDeleteലാൽ ജോസ് 18 ചിത്രങ്ങൾ സംവിധാനം ചെയ്തതിൽ നിര്‍മ്മാതാവിനു നഷ്ടം വരുത്തിയ സിനിമകൾ രണ്ടാം ഭാവം, പട്ടാളം, രസികൻ, സ്പാനിഷ് മസാല, മുല്ല എന്നിവയാണ്. പിന്നെ അച്ഛൻ ഉറങ്ങാത്ത വീട് എന്നാ critically acclaimed മൂവിയും. സ്പാനിഷ് മസാലയുടെ പരാജയത്തിനു ശേഷം തുടര്‍ച്ചയായ രണ്ടു സിനിമകൾ വിജയിച്ചതിനു ശേഷമാണ് ഇമ്മാനുഎൽ ഇറങ്ങുന്നത്. നാല് ദിവസം മുൻപ് ഇറങ്ങിയ സിനിമയുടെ വിധി പറയാൻ ജ്യോത്സശ്രീ ബാബു അലക്സ് കൊഞ്ഞാണൻ തിരുവടികൾക്ക് മാത്രമേ കഴിയൂ. ഒന്നിരാടാൻ ഹിറ്റ് ഫ്ലോപ്പ് പോലും. ചുമ്മാ മാന്താതെ പോവാൻ നോക്കടാ...
ReplyDelete@മുകില്വര്ണ്ണന്
ReplyDeleteLeave movies like Chattambi nadu. both lal and Mammu had movies like that and some were in in the Box office too. my comment was against the statement that you have made. //"ഒന്നു സൂക്ഷിച്ചു നോക്കിയാൽ ഈ പറഞ്ഞ രാപ്പകൽ, ലൌദ് സ്പീക്കർ, കണ്ടക്ടർ, ബെസ്റ്റ് ആക്ടർ, ബാവുട്ടി, ഇമ്മാനുഎൽ ഇതിലൊക്കെ നാം കാണുന്ന മംമുട്ടിയുടെ ഭാവം ഒന്ന് തന്നെയല്ലേ? "// if this roles are mimicry for you and what ever Lal do is not mimicry even if the role is repeated one, then I can only say you are a Blind fan, nothing else.
എന്തോന്ന് റിവ്യൂ ആണു ഇത് , റെഡ് വൈനു rating "4.5" നല്കിയ ചിത്ര വിശേഷം ഇമ്മനുഎലിനു നല്‍കിയത് വെറും "4". കഷ്ടം. ഇപ്പോൾ തിയേറ്ററിൽ നിറഞൊടി കൊണ്ടിരിക്കുന്ന ഫിലിം ആണ് ഇമ്മനെഉൽ, റെഡ് വിനിന്റെ പൊടി പോലുമില്ല ഇപ്പോൾ കണ്ടു പിടിക്കാൻ.
ReplyDelete//if this roles are mimicry//
ReplyDeleteഈ വേഷങ്ങൾ മിമിക്രി എന്നല്ല ഉദ്ദേശിച്ചത് ഇതിലൊക്കെ ഏതാണ്ട് ഒരേ ഭാവം...മിമിക്രി എന്നത് കൊണ്ട് ഉദ്ദേശിച്ചത് ചട്ടമ്പി നാട്, കമ്മത്ത് , പോക്കിരിരാജ തുടങ്ങിയ സ്ലാങ്ങ് മാറ്റകളികൾ ...
//what ever Lal do is not mimicry even if the role is repeated one//
അയ്യോ അത് മിമിക്രി അല്ല. ലോക്പാൽ, കര്‍മയോധ തുടങ്ങിയ ഐറ്റംസ് ഒക്കെ 'പര' കോപ്രായം എന്നാണു ഞാൻ മനസ്സിലാക്കുന്നത്. പിന്നെ repeated വേഷങ്ങൾ എന്നാ മാതിരി ഇറങ്ങിയ ഒന്നാമൻ, താണ്ടവം, മിസ്റ്റർ ബ്രമചാരി എന്നിവയെ കൂതറ കോപ്രായം എന്നും വിളിയ്ക്കാം. ഞാൻ മുൻപേ പറഞ്ഞല്ലോ റണ്‍ ബേബി റണ്‍ പോലും പോര എന്നാ അഭിപ്രയകരാൻ ആണ് ഞാൻ. ഈയടുത് ഇറങ്ങിയതിൽ ഗ്രാൻഡ് മാസ്റ്റർ മാത്രമാണ് അത്ര നല്ല സിനിമ അല്ലെങ്കിലും ലാലെട്ടാൻ നന്നായി ചെയ്തു എന്ന് തോന്നി. പിന്നെ ഇക്കയുടെ പ്രാഞ്ചിയെട്ടൻ മാതിരി ഇടയ്ക്ക് പ്രണയം, SPIRIT മാതിരി അപൂർവ്വം ചില നല്ല വേഷങ്ങൾ കണ്ടില്ലെന്നു നടിക്കാനുമാവില്ല.
//then I can only say you are a Blind fan, nothing else.//
അതെ മാഷെ. "ഇക്കാ കീ ജയ്"" വിളിയ്ക്കാത്തവർ എല്ലാം അല്ലെങ്കിൽ കമ്മത്ത് മാതിരി കോമാളി കണ്ടു കയ്യടിയ്ക്കാത്തവർ എല്ലാവരും ലാലേട്ടന്റെ അല്ലെങ്കിൽ മറ്റു ആരുടെയെങ്കിലും blind fan തന്നെയാണ് എന്താ സംശയം????
Jhon melvin,സ്വയം അടിച്ചു താഴ്ത്തിയതോന്നുമാല്ല. നിങ്ങൾ മനസ്സിലാക്കണം എന്ന് കരുതി മാത്രം. ഞാനൊരു മമ്മൂട്ടി ഫാനല്ല. എങ്കിലും പരയട്ടെ. മമ്മൂട്ടി ഈയിടെയായി കുറച്ചു കൂടി സെലക്റ്റീവ് ആണ്. തീര്‍ച്ചയായും രാപ്പകലിലും ലൗഡ് സ്പീക്കരിലും ബാവൂട്ടിയിലും ഇപ്പോൾ ഇമ്മാനുവലിലും നമ്മൾ കണ്ടത് ഏകദേശം സാമ്യമുള്ള കഥാപാത്രങ്ങളെ ആണ്. എന്നാൽ ഒരു കാര്യം ശ്രദ്ധിയ്ക്കുക. ലിയോ ടോൽസ്റ്റോയ് അന്നാ കരനീനയിൽ പറഞ്ഞതനുസരിച്ച് എല്ലാ സന്തോഷകരമായ കുടുംബങ്ങളും ഒരേ പോലെയാണ്! അത് പോലെ തന്നെ ത്യാഗത്തിനു എന്നും, അതിനെ നമ്മൾ ഇമ്മാനുവലെന്നോ ബാവൂട്ടിയെന്നോ മൈക്കെന്നോ എന്ത് തന്നെ വിളിച്ചാലും ഒരേ മുഖമാണ്! അതിനു മമൂട്ടിയെയോ സംവിധായകന്മാരെയോ ചീത്ത വിളിച്ചിട്ട് കാര്യമില്ല. മമൂട്ടിയുടെ താര പ്രഭയല്ല ഇമ്മാനുവലിന്റെ വിജയം. മറിച്ച് ഇമ്മാനുവൽ എന്ന കഥാപാത്രത്തിന്റെ പ്രഭയാണ്. ദയവു ചെയ്ത് മോഹൻലാൽ ഫാൻസ് വെറുതെ ഓരോന്ന് പറയാതിരിക്കുക!
ReplyDelete//മമ്മൂട്ടി എന്ന താരത്തെ സംബന്ധിച്ചിടത്തോളം ഇത് വഴിത്തിരിവിന്റെ രണ്ടാം ഘട്ടമാണ്. //
ReplyDelete//തീര്‍ച്ചയായും രാപ്പകലിലും ലൗഡ് സ്പീക്കരിലും ബാവൂട്ടിയിലും ഇപ്പോൾ ഇമ്മാനുവലിലും നമ്മൾ കണ്ടത് ഏകദേശം സാമ്യമുള്ള കഥാപാത്രങ്ങളെ ആണ്.//
ഈ രണ്ടു പ്രസ്താവനകൾ തികച്ചും പരസ്പര വിരുധമാണ്. 6 വര്‍ഷം മുന്‍പു ഇറങ്ങിയ രാപ്പകലിലും കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഇമ്മാനുവളിലെയും കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ട് എന്ന് ഇദ്ദേഹം പറയുന്നു. അതിനിടയിൽ ഇറങ്ങിയ ലൌദ് സ്പീക്കർ, ബാവുട്ടി ഇതൊക്കെ ആ ഗ്രൂപ്പിൽ തന്നെ പെടും എന്നും അങ്ങ് സമ്മതിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഇതിനിടയിൽ ഇറങ്ങിയ ബെസ്റ്റ് ആക്ടർ എന്നാ മൂവിയും ഏതാണ്ട് ഇതൊക്കെ തന്നെ.എന്നിട്ട് പറയുന്നു ഇത് വഴിതിരിവിന്റെ രണ്ടാം ഘട്ടം ആണെന്നു. ആ ഒരു പോയന്റിൽ ആണ് എന്റെ വിയോജിപ്പ് പ്രകടിപ്പിചതു.
ആത്മാര്തമായ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ സഹൊദരാ. അതിന്റെ പേരില്‍ ലാൽ ഫാൻ ആയി മുദ്ര കുത്താൻ ആണെങ്കില ആയിക്കോളൂ വിരൊധമില്ല. അമ്മാതിരി പ്രസ്താവനകൾക്ക് മറുപടി പറയാതിരിക്കുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാൽ നാല് തവണ ദേശീയ അവാർഡ് കരസ്ഥമാക്കിയ മമ്മുട്ടി എന്നാ മഹാനടന്റെ മേൽ ചുമ്മാ ചളി വാരി എറിയാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക.
Anil Sethumadhavan@ Hi, Not to worry....just kidding. like to add a quick one....there are no more superstar in Malayalam industry...we are in a kind of junction...."A Solid and Logic Story" is the super star, and they need to know how to cater it. Keep going mate.......
ReplyDelete@Haree N
ReplyDeleteഈ നടപടി ഞാൻ അന്ഗീകരിയ്ക്കുന്നു ഹരീ. അതാണ് അതിന്റെ ശരി. നന്ദി. ഇവിടം കൊണ്ട് നിർത്താം എന്ന് കരുതുന്നു.
കുടുംബസമേതം കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ ... കൊലപാതകവും അവിഹിതവും മാത്രമല്ല ന്യൂ ജനറേഷൻ ... ചൊറിയുന്നവർ ഏറ്റവും അടുത്തുള്ള മുള്ളു മുരിക്കിൽ അഭയം പ്രാപിക്കുക
ReplyDelete'നിലവാരമുള്ള ഒരു സീരിയല്‍ എപ്പിഡോസ്' അത്രയേ തോന്നിയുള്ളൂ സിനിമ കണ്ടിട്ട്!
ReplyDeleteഓവര്‍ ഹീറോയിസം കാണിക്കാത്ത നായകന്, തലവേദന വരുത്താതെ അവസാനം വരെ കണ്ടോണ്ടിരിക്കാന്‍ പറ്റി, അത്രയൊക്കെ തന്നെ സാധിച്ചതില്‍ ദൈവത്തിനു നന്ദിയും പറഞ്ഞ് ഇറങ്ങിപ്പോന്നു.
മഞ്ചാടിയിലോ പൂപ്പിയിലോ (കുട്ടികള്‍ക്കുള്ള സിഡി), ഇങ്ങിനെയൊരു ഡയലോഗുണ്ട് പുലിയച്ചന് വക -' ആനക്കുട്ടനെ തിന്ന് പല്ലും തേച്ചിട്ട് വേണം എനിക്ക് നിന്നെ തിന്നാന്‍'.
ഇതിനു സമാനമായ ഒരു ഡയലോഗ് ഈ സിനിമയിലും കേള്‍ക്കാന്‍ പറ്റി.
'ഹായ് ഐ ലൗ റിസഷന്, ഇന്ന് നമ്മള് എത്ര പേരെയാ ഫയര്‍ ചെയ്യാന്‍ പോകുന്നത്?' [ഓര്‍മ്മയില്‍ നിന്ന്, ഏകദേശം ഇങ്ങിനെയാ ഡയലോഗ്]
Agree to the comment put - കുടുംബത്തോടൊപ്പം വന്നു കാണുവാന്‍ കഴിയുന്നതാണ് എന്നതുകൊണ്ട് ഒരു സിനിമ നല്ലതാവുന്നില്ല, ചീത്തയുമാവുന്നില്ല. അതുപോലെ തിരിച്ചും
ReplyDelete