ആമേന്‍ (Review: Amen)

Published on: 3/25/2013 07:16:00 AM

ആമേന്‍ : മനസ്സിലെ മാരിവില്ലിലേ, മുഴങ്ങുമേ മധുരമാം ആമേന്‍!

ഹരീ, ചിത്രവിശേഷം

Amen: Chithravishesham Rating [8.00/10]
'മ്യൂസിക്കല്‍' എന്ന ജനുസ്സില്‍ പെടുത്താവുന്ന സിനിമകള്‍ മലയാളത്തില്‍ വിരലിലെണ്ണാനുള്ളത്രയും പോലും ഇറങ്ങിയിട്ടില്ല. അത്തരമൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂന്നാം ചിത്രമായ 'ആമേന്‍'. ഒരു മ്യൂസിക്കല്‍ സിനിമ എന്നൊഴുക്കന്‍ മട്ടില്‍ പറഞ്ഞു നിര്‍ത്തിയാല്‍ അതൊരു നെറികേടാവും. നമ്മുടെ ചുറ്റുമുള്ള പലതിനേയും പരിഹസിച്ചു ചിരിയുണര്‍ത്തുന്ന ഒരു മുഴുനീള ഹാസ്യ ചിത്രവും ഒപ്പം ഒരു രണ്ടാം കാഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നത്രയും ആസ്വാദ്യകരമായ ചലച്ചിത്രാനുഭവവുമാവുമാണ് 'ആമേന്‍'. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, ജോയ് മാത്യു, മകരന്ദ് ദേശ് പാണ്ഡേ, രചന നാരായണന്‍കുട്ടി എന്നിങ്ങനെ നീണ്ടൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ലിജോ ജോസിന്റെ കഥയില്‍ പി.എസ്. റഫീഖാണ് ചിത്രത്തിന്റെ തിരനാടകം ഒരുക്കിയിരിക്കുന്നത്. വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആകെത്തുക : 8.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 8.00 / 10
: 4.50 / 05
: 4.50 / 05
Snippet Review

'Amen', the film shows the signs of a good director and the film itself is a wonder! 'Amen' will surely make you belive in Lijo Jose, as a director.

ചിത്രത്തില്‍ സഹകരിച്ച അഭിനേതാക്കളേയും സാങ്കേതിക വിദഗ്ദ്ധരേയും സിനിമയ്ക്കുതകും വിധം ഉപയോഗിച്ചതിലാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി അഭിനന്ദനമര്‍ഹിക്കുന്നത്. സംവിധായകനതിനുള്ള അവസരങ്ങളുള്ള തിരക്കഥയൊരുക്കുവാന്‍ പി.എസ്. റഫീഖിനും കഴിഞ്ഞു. ഒട്ടേറെ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വന്നു പോവുണെങ്കിലും അവയിലൊന്ന് പോലും അനാവശ്യമെന്ന തോന്നലുണ്ടാക്കുന്നില്ല. കഥാപാത്രങ്ങളെ കൃത്യമായി കഥായിടങ്ങളില്‍ ചേര്‍ത്തു വെച്ചിരിക്കുന്നതിലെ സാമര്‍ത്ഥ്യവും എടുത്തു പറയേണ്ടതു തന്നെ. ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലെന്നിരിക്കെ, കാണികള്‍ ചിരിക്കാതെ ഒരഞ്ചു മിനിറ്റ് ചിത്രത്തില്‍ കടന്നു പോവുന്നില്ലെന്നത് ചെറിയ കാര്യമല്ല. ചേര്‍ക്കാനായി ചേര്‍ത്തിരിക്കുന്ന ചില 'വളി' തമാശകള്‍ മാത്രം ഒഴിവാക്കാമായിരുന്ന വകുപ്പില്‍ ചിത്രത്തില്‍ അവശേഷിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന പടം സിംഹഭാഗവും പ്രേക്ഷകരെ സിനിമയില്‍ മുഴുകുവാന്‍ പ്രേരിപ്പിക്കുമ്പോഴും ചുരുക്കം ചിലയിടങ്ങളിലെങ്കിലും അല്പം മുഷിപ്പിക്കുകയും ചെയ്തു.

Cast & Crew
Amen

Directed by
Lijo Jose Pellissery

Produced by
Fareed Khan

Story / Screenplay, Dialogues by
Lijo Jose Pellissery / P.S. Rafeeq

Starring
Indrajith, Fahadh Faasil, Swati Reddy, Joy Mathew, Rachana Narayanankutty, Natasha Sahgal, Kalabhavan Mani, Makarand Deshpande, Nandulal, Sudheer Karamana, Anil Murali, Sunil Sukhada, Sasi Kalinga, Kulappulli Leela, Nirmal etc.

Cinematography (Camera) by
Abinandhan Ramanujam

Editing by
Manoj

Production Design (Art) by
M. Bawa

Music / Background Score by
Prashant Pillai

Sound Design by
Renganath Ravee

Lyrics by
Kavalam Narayana Panicker, P.S. Rafeeque

Make-Up by
Ranjith Ambadi

Costumes by
Siji Thomas Nobel

Choreography by
Sreejith

Designs by
Oldmonks

Banner
Whitesands Media House

Release Date
2013 Mar 22

അഭിനേതാക്കളായി ചിത്രത്തില്‍ എത്തിയവരെല്ലാം ഒന്നിനൊന്ന് മെച്ചമായ പ്രകടനമാണ് ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്. ഫഹദ് ഫാസില്‍ തന്റെ സ്വതസിദ്ധിയില്‍ സോളമനാവുമ്പോള്‍ ഫാദര്‍ വട്ടോളിയായി ഇന്ദ്രജിത്തും കസറുന്നു. സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, നടാഷ സഗള്‍ - ചിത്രത്തിലെ നായികമാരിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ജോയ് മാത്യു, കലാഭവന്‍ മണി, നന്ദുലാല്‍, അനില്‍ മുരളി, സുനില്‍ സുഖദ, സുധീര്‍ കരമന എന്നു തുടങ്ങി സിനിമയുടെ അവസാന ഭാഗത്ത് പോത്തച്ചനെന്ന വേഷത്തിലെത്തുന്ന മകരന്ദ് ദേശ്പാണ്ഡ വരെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭൂരിപക്ഷം കഥാപാത്രങ്ങള്‍ക്കും അവയ്ക്കായി നിശ്ചയിച്ച അഭിനേതാക്കള്‍ക്കും അവയുടെ അവതരണത്തിലും പുതുമയുണ്ടെങ്കിലും ചിലതൊക്കെ തികച്ചും പതിവു രീതികള്‍ തുടരുന്നവയുമാണ്.

ഒരു മ്യൂസിക്കലാണ് ചിത്രം എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ? പ്രശാന്ത് പിള്ളയുടെ സംഗീതം രംഗനാഥ് രവീയുടെ ശബ്ദസംവിധാനത്തില്‍ ചിത്രത്തിലാദ്യന്തം മികവോടെ ചേരുന്നു. ചില പഴയ മലയാളം സിനിമകളുടെ പശ്ചാത്തലശബ്ദ ശകലങ്ങളുടെ ഉപയോഗവും കൗതുകകരമാണ്. കാവാലം നാരായണ പണിക്കരെഴുതിയ ഗാനങ്ങളുടെ വരികളാവട്ടെ ചിത്രത്തിനൊരു അനിവാര്യത തന്നെയാണ്. വിശേഷിച്ചും വരികളേക്കാള്‍ ചൊല്ലുകള്‍ നിറയുന്ന ഗാനമുള്‍പ്പെടുന്ന ക്ലൈമാക്സിലെത്തുമ്പോള്‍! "ആത്മാവിന്‍ തിങ്കള്‍..." എന്ന ഗാനവും അതിലെ വരികളും മനസിലോര്‍ക്കാതെ ആര്‍ക്കും 'ആമേന്‍' കണ്ടിറങ്ങുവാന്‍ കഴിയില്ല. "ഈ സോളമനും ശോശന്നയും..." - പി.എസ്. റഫീഖിന്റെ വരികള്‍, ഇരുവരുടേയും പ്രണയം ഒട്ടും ഏച്ചുകെട്ടലില്ലാതെ കാണികള്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ പ്രാപ്തമാണ്. ഗാനങ്ങള്‍ പ്രത്യേകമായി ചേര്‍ത്തിരിക്കുകയല്ല, മറിച്ച് അവയുള്‍പ്പെടുന്ന സംഗീതം സിനിമയുടെ ആത്മാവായി തന്നെ മാറുന്നത് മലയാള സിനിമയില്‍ അത്യപൂര്‍വ്വമായ സംഗതിയാണ്. സംഗീതവിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ അതിനാല്‍ തന്നെ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ചിത്രത്തിലെ ശബ്ദങ്ങള്‍ മാത്രമല്ല, അഭിനന്ദന്‍ രാമാനുജം ഒരുക്കിയ ദൃശ്യങ്ങളും സംഗീതമയമാണ്. കൃത്യമായ പ്രകാശവിന്യാസത്തില്‍ ഒരുക്കിയിരിക്കുന്ന രാത്രി ദൃശ്യങ്ങള്‍, ഇടയ്ക്കിടെ വരുന്ന വിശാലദൃശ്യങ്ങളും മുകള്‍ കാഴ്ചകളും - ഇവയൊക്കെ വളരെ ഭംഗിയായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. മനോജിന്റെ ചിത്രസന്നിവേശ മികവില്‍ അവയെല്ലാം ചേരേണ്ടപടി ചേരുകയും ചെയ്യുന്നു. കഥ നടക്കുന്ന പ്രധാന ഇടമായ പള്ളി മുഴുവനായും സെറ്റിട്ട എം. ബാവയുടെ ചിത്രത്തിലെ കലാമികവ് കണ്ടു തന്നെ അറിയണം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ബഹുഭൂരിപക്ഷവും ഏതാണ്ട് മുഴുവനായി തന്നെ വെള്ളയിലാണ്. വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സിജി തോമസും ഒപ്പം ചമയത്തില്‍ പ്രവര്‍ത്തിച്ച രഞ്ജിത്ത് അമ്പാടിയും ചിത്രത്തിനാവശ്യമുള്ളത് നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്തിനാണ് കലാഭവന്‍ മണിക്ക് എല്ലാ ചിത്രത്തിലും ഒട്ടും ചേരാത്തോരു താടിയും മുടിയും ഫിറ്റ് ചെയ്യുന്നതെന്നത് മാത്രം മനസിലാവാതെയുണ്ട്!

"അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ എന്നെ വിശ്വസിക്കുകയുള്ളൂ..." എന്ന സുവിശേഷ വചനത്തില്‍ നിന്നുമാണ് 'ആമേന്‍' തുടങ്ങുന്നത്. അത്തരമൊരു ദിവ്യാത്ഭുതം കാണിച്ചു സിനിമ അവസാനിക്കുമ്പോള്‍ നാം ആദ്യം മുതല്‍ ഒരുവട്ടം കൂടി സിനിമ മനക്കണ്ണില്‍ കാണണം. ശരിക്കുള്ള ചിരി ഇവിടെയാണ് വരുന്നത്. അതുകൊണ്ടു തന്നെ ഒറ്റക്കാഴ്ചയില്‍ തൃപ്തി വരുന്ന ഒന്നാവില്ല പലര്‍ക്കും ഈ സിനിമ. ഒന്നു കൂടി കാണുവാനുള്ള വക ലിജോ ജോസ് ചിത്രത്തില്‍ കരുതിയിട്ടുണ്ടെന്ന് സാരം. ലിജോ ജോസിലെ സംവിധായകന്‍ ആത്മവിശ്വാസം നേടുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സംവിധായകനായി ലിജോ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട് ഈയൊരു അത്ഭുത ചിത്രത്തിലൂടെ. ഒരു നല്ല സംവിധായകന്റെ വരവറിയിക്കുന്ന അടയാളമായി 'ആമേന്‍' മാറുമ്പോള്‍, മികച്ച ചില സൃഷ്ടികള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുമെന്ന്‍ ഉറച്ചു വിശ്വസിക്കാന്‍ ഇതിലും വലിയൊരു അത്ഭുതം ഇനിയെന്തു വേണ്ടൂ?

വിശുദ്ധ വചനം: "ഈ ചിത്രം കാണുവാന്‍ ഇട വരുന്നവര്‍ ദൗര്‍ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കന്യമാവുന്നു... ആമേന്‍!" :-)

34 comments :

 1. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂന്നാമത് ചിത്രം; ഫഹദും ഇന്ദ്രജിത്തും ഒപ്പം സ്വാതി റെഡ്ഡിയും - 'ആമേന്‍' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  Do you need some signs or wonders to believe in Lijo Jose Pellissery? Then watch #Amen, it will make you believe! #Chithravishesham
  7:35 PM - 24 Mar 13
  --

  ReplyDelete
 2. ഫഹദ് ഫാസിൽ എന്നാ കഴിവുള്ള നടൻ ബെർമുടയിൽ നിന്നും മോചിതനാവുന്ന ലക്ഷണം ആണ് കാണുന്നത് എങ്കിൽ അത് തികച്ചു സ്വാഗതാര്ഹം ആണ്. വളരെ നല്ല റിവ്യൂ.. congrats Haree ..........

  ReplyDelete
 3. There are two kind of directors. The first one just visualize the entire script scene by scene.But the second one make a gr8 piece of art from that script with their creativity. Well watch 'amen' to differentiate this. This is what real 'making'. Kudos to lijo jose for such a gr8 effort. And ofcourse the camera man and the music director was perfect synch with the director . The so called new generation directors like ashiqu abu should take lessons from this guy - yes, he is promising director for our film industry.
  Amen........ :)
  - a divine comedy

  "Appacha, solamane pati eni vendatheenam paranja; molaku kalakki mokhathozhikkuve....." :) :P

  Will tempt you to watch one more time when you watch this each time.... Fahad Fazil Rokzzzz

  ReplyDelete
 4. വളരെ നല്ല സിനിമ ഒന്ന് കൂടി കാണേണം ക്ലാര്നെറ്റിനെ വരെ സഹനായകന്‍ ആക്കുന്ന ഒരു മ്യുസികല്‍ സിനിമ ഇതാദ്യം..കണ്ണ് കുളിര്‍ത്തു നമ്മുടെ ആലപ്പുഴയുടെ സൌന്ദര്യം നന്നായി ഒപ്പിയെടുത്തിരിക്കുന്നു ...ഈ വിശുദ്ധ നാളുകളില്‍ പുണ്യാളന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു

  ReplyDelete
 5. ക്രാാാാാാാാാാാാ ത്ഫൂൂൂൂൂൂൂൂൂൂൂ.....ഒരു പകത് പാസിൽ വന്നിരിയ്ക്കുന്നു...കാലണയ്ക്ക് കൊള്ളാത്ത ഇളിഞ്ഞ മൊന്തയുമായി നടക്കുന്നവൻ.... ഒരു നടനാണ്‌ പോലും നടൻ...പ്രിത്വിയുടെ ഏഴയലത്ത് വരുമോ ഇവൻ? എന്നെയും nomad ചേട്ടനെയും പോലെയുള്ള സ്റ്റാൻഡേർഡ് സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നെങ്കിലും ഇവനൊക്കെ?? ഹും എന്നിട്ട് അവൻ അഭിനയിച്ച പടത്തിനു 8 മാർക്ക്‌ പോലും...ഒന്നര മാർക്കിന് പോലും കൊള്ളാത്ത കൂതറ മോന്തയും കൂതറ അഭിനയവും ആണ് ആകെ ഇവന്റെ മുതല്ക്കൂട്ടു...എന്നിട്ടും ഇവനെയൊക്കെ താങ്ങാൻ ആളുണ്ടല്ലോ. Nomad ചേട്ടാ വന്നു പൊരാടൂ ..ഈ നരാധമന്മാരുടെ വെടിയുണ്ടകളെ വിരിമാറ് കാണിച്ചു കൊണ്ട് നേരിടൂ..ഞാനുണ്ട് ചേട്ടന്റെ തൊട്ടു പിന്നിൽ. രണ്ടു വരി പാട്ട് ആവാം ഞാൻ സ്വന്തമായി എഴുതി ട്യൂണ്‍ ചെയ്തതാണ്..Nomad ചേട്ടന് വേണ്ടി വിനയപൂർവ്വം സമര്പ്പിച്ചു കൊള്ളുന്നു....
  "ചോര വീണ ബ്ലോഗിൽ നിന്നുയര്ന്നു വന്ന ഉണ്ണികൾ
  ഭാവനയിൽ നൂറു നൂറു തെറികൾ എഴുതി കൂട്ടവേ
  നോക്കുവിൻ അണ്ണന്മാരെ ഞങ്ങൾ വന്ന വീഥിയിൽ
  തെറികൾ കൊണ്ട് ശോകമൂകമായ വെബ്‌ പേജുകൾ"

  ReplyDelete
 6. കിടു സിനിമ, ഒന്നു കൂടി കാണണം. ഇത്രയും മലയാളിത്തമുള്ള ഒരുമ സിനിമ കണ്ടിട്ട് കുറേ കാലമായി. ഇന്ദ്രജിത്ത് സ്പാറി. കിടിലം

  ReplyDelete
 7. ഉണ്ണിക്കണ്ണന്‍ : fahad fazil is good actor.Just watch his face u can see the expresions

  ReplyDelete
 8. @ake eng
  എന്തോന്ന് ഇത്ര പൊക്കി പറയാൻ??? പ്രിത്വിയുടെയോ അല്ലു അര്ജുന്റെയോ പകുതി മസിൽ പോലും ഇല്ലല്ല്ലോ ഈ മഹാന്...എന്നെയും nomad ചേട്ടനേം പോലെയുള്ള ടീനെജ്കാരെ തൃപ്തിപ്പെടുത്താൻ മസിൽ വേണം മസിൽ മനസ്സിലായോ? അതിനു കഴിഞ്ഞില്ല എങ്കിൽ പിന്നെ എന്താ കാര്യം? ഈ അല്ലു അർജുൻ എന്നൊക്കെ പറഞ്ഞാല ആരാണെന്നാ വിചാരം? അറിയില്ലെങ്കിൽ രണ്ടു വരി പാട്ടിലൂടെ പറഞ്ഞു തരാം...ഇതും ഞാൻ സ്വന്തമായി എഴുതി ട്യൂണ്‍ ചെയ്തതാണ്.
  "ചോകലെറ്റ് കുട്ടനായ അല്ലുവിന്റെ ബോഡി മൂലം ഉപ്പു മാങ്ങ തിന്നിടുന്ന മല്ലു മങ്കമാർ..
  കാറ്റ് കേറ്റി വെച്ച നെഞ്ചിലൊക്കെ ഉമ്മ വെച്ച് ഉമ്മ വെച്ച് മാറ് കൊണ്ടുരുമ്മിടുന്ന കൊച്ചു കള്ളിമാർ"

  ReplyDelete
 9. മുകില്‍‌വര്‍ണ്ണന്റെ കമന്റ് തമാശ തന്നെ :D
  പ്രേക്ഷകന്റെ ഇഷ്ടമനുസരിച്ച് കഥാപാത്രങ്ങളുടെ വസ്ത്രധാരണം നിര്‍വ്വഹിക്കുന്ന രീതി നന്നായിരിക്കും. എന്തൊക്കെ ആവശ്യങ്ങളാ പ്രേക്ഷകര്‍ക്ക്.
  മാഷേ സത്യന്‍ അന്തിക്കാട് എടുത്താല്‍ പോലും ബര്‍മുഡ ഇടേണ്ട കഥാപാത്രത്തിന് അതല്ലേ ഇടാന്‍ പറ്റൂ, അല്ലാതെ പാളക്കരയന്‍ നിക്കര്‍ ഇട്ട് മുണ്ട് മടക്കിക്കുത്താന്‍ പറ്റ്വോ?

  “ഫഹദ് ഫാസിൽ എന്നാ കഴിവുള്ള നടൻ ബെർമുടയിൽ നിന്നും മോചിതനാവുന്ന ലക്ഷണം ആണ് കാണുന്നത് എങ്കിൽ അത് തികച്ചു സ്വാഗതാര്ഹം ആണ്”. എന്തൊരു കരുണ! അയാളെ ആരെങ്കിലും ബര്‍മുഡയില്‍ കെട്ടിയിട്ടിരിക്കുവാണോ? ഇയാളാരുവ്വാ.

  ReplyDelete
 10. ചോപ്പായി :-)

  ആത്മഗതം: കൊച്ചു കൊച്ചു സന്തോഷങ്ങളിൽ (ചെല്ലക്കാറ്റേ എന്ന പാട്ടുസീനിലെങ്കിലും) ജയറാം ബർമുഡയിട്ടില്ലായിരുന്നോ?

  ഹരീ, വിശുദ്ധവാചകത്തിന്റെ അന്തരാർത്ഥം എനിക്കങ്ങോട്ടു മനസ്സിലായില്ല കേട്ടോ? എന്നതാണാവോ ഉദ്ദേശിച്ചത്? ഇതു കാണുന്നവർ നരകത്തിലോട്ടു പോകേണ്ടിവരുമെന്നോ മറ്റോ ആന്നോ?

  എന്നതായാലും റിവ്യൂ കൊള്ളാം. പക്ഷേ എട്ടു മാർക്ക്, ങ്ഹാ! ഇതുമ്മേലിതെത്ര തർക്കിച്ചതാ. പോട്ടെ.

  ReplyDelete
 11. @Vikas & ചോപ്പായി
  കുറച്ചൊരു തമാശ ഉദ്ദേശിച്ചു എഴുതിയത് തന്നെയാണ്. "ബെര്മുടയിൽ നിന്നും മോചനം" എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഈ ന്യൂ ജനറേഷൻ മോഡൽ സിനിമകളിൽ നിന്നും ഒരു മോചനം എന്നാണു. അത് മനസ്സിലായില്ല അല്ലേ ??? ഇത്രയും കഴിവുകൾ ഉള്ള നടൻ അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോവുന്നത് കഷ്ടമല്ലേ? അദ്ദേഹത്തിന് already അങ്ങനെ ഒരു ഇമേജ് വന്നു തുടങ്ങിയതാണ്‌...എന്നാൽ ഇപ്പോൾ അതിൽ നിന്നും പതിയെ പതിയെ മോചിതാൻ ആവുക എന്ന് പറയുന്നത് വളരെ നല്ല കാര്യം. അത്രയേ ഉദ്ദേശിച്ചുള്ളൂ...

  ReplyDelete
 12. പടം ഇഷ്ടപ്പെട്ടു... റിവ്യൂവിനോടും യോജിക്കുന്നു!

  പക്ഷേ ഈ വിശുദ്ധ വചനം അങ്ങട് മനസിലായില്ല!
  >> ഈ ചിത്രം കാണുവാന്‍ "ഇട വരുന്നവര്‍" ദൗര്‍ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കന്യമാവുന്നു... ആമേന്‍!

  "ഇടവരാത്തവര്‍" എന്നാണോ ഉദ്ദേശിച്ചത്?

  ReplyDelete
 13. ഒരിക്കല്‍ കൂടി കാണാന്‍ തോന്നിയ സിനിമ...
  കഥയല്ല അത് പറയുന്നതിലാണ് കാര്യം എന്ന് വിളിച്ചോതുന്നു ആമേന്‍..
  ഫാദര്‍ വിന്സിന്റ്റ്‌ വട്ടോളിയെ കയ്യടക്കത്തോടെ അവതരിപ്പിച്ച ഇന്ദ്രജിത്ത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു..
  നായികയായ സോസന്ന ആയി എത്തിയ സ്വാതിയുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ

  ReplyDelete
 14. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  വിശുദ്ധവചനം അങ്ങിനെ തന്നെയാണ് ഉദ്ദേശിച്ചത്. കൂടുതല്‍ വിശദീകരിച്ചാല്‍ അതിന്റെ രസം പോയില്ലേ! ഒരു ക്ലൂ തരാം, പ്രസ്തുത വചനത്തിന്റെ ഒറിജിനല്‍ ഒന്നു വായിച്ചാല്‍ കാര്യം പിടികിട്ടും. ;-)
  --

  ReplyDelete
 15. ഒറിജിനൽ എവിടെക്കിട്ടും? രാമായണത്തിലോ, ഭാരതത്തിലോ? :P

  ReplyDelete
 16. ആദ്യ രണ്ടു പടം കണ്ടപ്പോള്‍ തന്നെ ലിജോ ഇവിടെ കത്തിക്കയറാന്‍ പോകുന്ന ഒരു സംവിധായകനാകും എന്നുറപ്പായിരുന്നു. ആ കഴിവ്‌ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ് ആമേന് കിട്ടുന്ന ഈ പ്രേക്ഷകപ്രശംസ . ഒപ്പം ഫഹദ്‌ ഫാസില്‍ എന്ന നടനില്‍ ഉള്ള വിശ്വാസവും.

  ReplyDelete
 17. ഒറിജിനല്‍ രാമായണത്തിലോ ഭാരതത്തിലോ കിട്ടുവോന്നറിയില്ല, പക്ഷേ ഗൂഗിളില്‍ കിട്ടും! ;)

  ReplyDelete
 18. കിട്ടീ‍ീ‍ീ‍ീ‍ീ‍ീ

  http://www.chithravishesham.com/2010/01/senior-mandrake.html

  :-)

  ReplyDelete
 19. ക്യാമറ ലൈറ്റിങ്ങ് സൂപ്പർ! nallla cinema.
  pranayippikkunna kure nalla scenes !

  ReplyDelete
 20. കലാ സംവിധാനത്തിലെ ഒരു മുട്ടന് പാളിച്ചയായി തോന്നിയത് ഗീവര്ഗീസ് ബാന്ഡ് സംഘത്തിന്റെ നെഞ്ചിനു ചുറ്റും കെട്ടുന്ന ആ ടാഗ് (അതിന് അത് തന്നെയാണോ പറയുക) ആണ്. നല്ല കിണ്ണംകാച്ചി ml-kaumudi ഫോണ്ടില് ആണത് അച്ചടിച്ചിരിക്കുന്നത്.

  ReplyDelete
 21. നമ്മളീ ലോക ക്ലാസിക്കുകൾ ഒന്നും കണ്ടു പരിചയമില്ലതതു കൊണ്ടാണോ എന്നറിയില്ല
  സിനിമ അത്ര ഗംഭീരമാനെന്നും തോനിയില്ല. brilliant , സമ്പന്നം എന്നൊക്കെ എഴുതിയ കുറെ റിവ്യൂ വായിച്ചു പെട്ട് പോയി എന്ന് ഇപ്പോൾ തോനുന്നു. ഇനി എന്റെ കുഴപ്പമാണോ എന്നറിയാൻ എന്റെ കൂടെ വന്ന മറ്റുള്ളവരോടും ചോദിച്ചു അവര്കും ഇഷ്ടയിട്ടില്ല . സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന കുറെ പേരും കാശു പോയി എന്നും പറയുന്നത് കേട്ട്.
  visualization , ആക്ടിംഗ് എന്നിവ നന്നായി എന്ന് പറയാം. അവസാനം ക്ലാര്നെറ്റ് വായന കേട്ടു ചില കഥാപാത്രങ്ങളുടെ മുഖത്ത് വിരിയുന്ന അത്ഭുതമൊന്നും പ്രേക്ഷകനായ എനിക്ക് (എന്റെ കൂടെ വന്നവര്കും) ഉണ്ടായില്ല . ചിരിക്കാനുള്ള ചില സന്ദർഭങ്ങൾസിനിമയിൽ ഉണ്ടെങ്കിലും " കാണികള്‍ ചിരിക്കാതെ ഒരഞ്ചു മിനിറ്റ് ചിത്രത്തില്‍ കടന്നു പോവുന്നില്ലെന്നത് ചെറിയ കാര്യമല്ല.." എന്നൊക്കെ എഴുതിയത് കുറച്ചു കടന്ന കയ്യായി പോയി എന്ന് തോനുന്നു . ഇന്ദ്രജിത്ത് എന്നാ നടൻ കസറി എന്നൊന്നും പറയാൻ മാത്രം വേറിട്ട ഒരഭിനയം ഒന്നും കണ്ടില്ല . ഇന്ദ്രജിത്ത് അതിനെക്കാൾ പെര്ഫോരം ചെയ്ത എത്രയോ ചിത്രങ്ങൾ ഇരിക്കുന്നു. സിനിമ രണ്ടു പ്രാവശ്യം കണ്ടാലേ മനസ്സിലാവൂ എന്നുണ്ടോ ആവോ ?

  ReplyDelete
 22. ഞാൻ ഇന്നലെ ഈ പടം കണ്ടു . നല്ല രസമാ യിരുന്നു ആദ്യവസാനം ..
  തിരക്കഥയും കഥാപാത്രങ്ങളും സംഗീതവും എല്ലാം കൂടി ഒരു ട്രീറ്റ് തന്നെ ..
  അവസാനഭാഗങ്ങളിൽ ഇന്ദ്രജിത്തിന്റെ involvement കുറഞ്ഞുപോയതും ഫഹദ് ന്റെ ക്ലൈമാക്സ്‌ performance അങ്ങ് ത്രിപ്തിപ്പെടുതാത്തതും മാത്രമേ ഒരു ന്യുനതയായി തോന്നിയുള്ളൂ. മമ്മൂട്ടി പണ്ടയിരുന്നെങ്ങിൽ അതൊക്കെ അങ്ങ് തകർത്തേനെ ..

  അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയം ആവശ്യകതയും അർത്ഥവും ശരിക്ക് പിടികിട്ടിയില്ല .. ഒന്നുടെ കണ്ടു നോക്കാം.

  ReplyDelete
 23. ഈ സോളമൻ എന്ന പേര് ഒന്ന് മാറ്റി പിടിക്കാമായിരുന്നു.
  കഥാപാത്രത്തിനു നമ്മുടെ പഴയ മുന്തിരിതോപ്പിലെയും കുഞ്ഞാടിലെയും സോളമന്റെയും ഒരു സാമ്യം. പാവം ഒരു നായകന് സോളമൻ എന്നതിനേക്കാൾ നല്ല പേര് ഇടാൻ പറ്റില്ലായിരിക്കാം..

  ReplyDelete
 24. കലാ സംവിധാനത്തിലെ ഒരു മുട്ടൻ പാളിച്ചയായി തോന്നിയത് ഗീവർഗീസ് ബാൻഡ് സംഘത്തിന്റെ നെഞ്ചിനു ചുറ്റും കെട്ടുന്ന ആ ടാഗ് മാത്രമല്ല... അവസാനം ഊതാൻ വരുന്ന ആ അഴകൊഴമ്പൻ നീർക്കോലിയുടെ പശ്ചാത്തലത്തിൽ കക്ഷിയുടെ തന്നെ മുഖത്തിന്റെ കൂറ്റൻ ഫ്ലക്സ്... പിന്നെ, ഇതൊരു എട്ട് മാർക്ക് അവകാശപ്പെടാവുന്ന സിനിമ ആണെന്ന് എനിക്കഭിപ്രായമില്ല.. എന്റെ 'Point of view' ന്റെ കുഴപ്പമായിരിക്കും എന്ന് കരുതിയെങ്കിലും ഒടുവിൽ തീയേറ്റർ വിട്ടിറങ്ങിയ കുറെയേറെ ആളുകളുടെ 'Point of view ' ഒന്നിച്ച് അടിച്ചുപോകുമോ ? ചില വ്യത്യസ്ഥതകൾ ഉണ്ട്, കുറച്ച് നിലവാരമുള്ള തമാശകൾ ഉണ്ട് എന്നതൊഴിച്ചാൽ എനിക്ക് സിനിമ അങ്ങനെ ഭയങ്കരമാണെന്ന് അഭിപ്രായമില്ല. ചില അവസരങ്ങളിൽ വല്ലാത്ത ബോറും തോന്നി.. പള്ളിയിലെ ഊത്ത് മത്സരത്തിന്, ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരത്തിനേക്കാൾ ആവേശം ഊത്ത് ഊതുന്ന കക്ഷികൾക്കും, അത് കണ്ട് ആവേശത്തോടെ തുള്ളുന്ന നാട്ടുകാർക്കും മാത്രം. സിനിമ കാണുന്നവരാകട്ടെ എന്തോ പിള്ളേര് കളി കാണുന്ന പ്രതീതിയിലും. ഊത്തിനെപ്പറ്റിയുള്ള സീരിയസ് ഡയലോഗുകൾ കൂടി കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നായിപ്പോയി.. പണ്ടൊരിക്കൽ കണ്ട, ലാലും ജയറാമും സംയുക്തയും ഒക്കെ അഭിനയിച്ച , ഒരു മൂന്നാംകിട ചിത്രം എന്ന് അന്ന് തോന്നിയ ഒരു സിനിമയുടെ ക്ലൈമാക്സിൽ കാണികൾക്കുണ്ടായ ആകാംക്ഷയുടെ നൂറിലൊന്ന് പോലും പ്രേക്ഷകനിലേയ്ക്ക് എത്തിക്കുവാൻ ആമേൻ സിനിമയുടെ സംവിധായകന് കഴിഞ്ഞിട്ടുമില്ല...

  ReplyDelete
 25. ആമേൻ കണ്ടു...
  സത്യംപറഞ്ഞാൽ എനിക്ക് ഇഷ്ടം അയില്ല (ബുദ്ധിജീവി അല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല ). ഹരിടെ 8/10 കണ്ട് പോയതാണ് ... :(
  No Divine Comedy... ഒണ്‍ലി "വളി" കോമഡി.
  Musical Film ... ഒരു പാട്ട് പോലും ഓർമയിൽ നില്ക്കുന്നില്ല... (Except ടൈറ്റിൽ song )
  കഥ പറയുന്ന രീതി ... കൊള്ളാം (an experiment )
  Cinematography ... അത്യുഗ്രൻ ...
  കഥ ... ശ്രീകൃഷ്ണനെ പുന്ന്യാളൻ ആക്കി, അത്ര മാത്രം ("നന്ദനം" climax )
  അഭിനയം ... ഫഹദ് വെറുതേ ക്ലാരെറ്റ്മായി നടക്കുന്നു... ഇന്ദ്രജിത്ത് നന്നായി.

  ReplyDelete
 26. NOTHING GREAT FOR AN 8 MARK. MAX YOU CAN GIVE 5. STYLE IS AN IMITATION OF AMILIE THE FRENCH MOVEI

  ReplyDelete
 27. The review is good - enjoyed reading it.

  ReplyDelete
 28. I dont think it is film with rating 8. It is just an average film with lot of dragging. May be suitable for kids and young students. Sorry to say I slept for half an hour while watching this movie. So please don't go to watch this movie with great expectations.

  ReplyDelete
 29. hareee, Thankal vazhthi paadiya Amen enna chithrathinte yethartha visesham ithaaa...... ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ആമേനും’ ദുസാന്‍ മലിക് സംവിധാനം ചെയ്ത ഗുച്ച ഡിസ്റ്റന്റ് ട്രമ്പറ്റ് എന്ന സിനിമയും തമ്മിലെന്ത്? വര്‍ഗീസ് ആന്റണി എഴുതുന്നു


  കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍. ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട് വാണിജ്യ സിനിമയില്‍ മോഷണങ്ങള്‍ വിരളമല്ല. മലയാളത്തില്‍ ഈ വിരുതിന്റെ അപ്പോസ്‌തോലന്‍മാര്‍ തന്നെയുണ്ട്. അവരുടെ ചുവടുപിടിച്ചാണ് ന്യൂജനറേഷനും വളരുന്നതെന്നാണ് ‘ആമേന്‍’ എന്ന സിനിമ സൂചിപ്പിക്കുന്നത്. അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരമായ മലയാള സിനിമ എന്നായിരുന്നു ആമേനിന് ലഭിച്ച നിരൂപക വിശേഷണം. ട്രീറ്റ്‌മെന്റിലും പ്രമേയത്തിലും മലയാളത്തിന് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച ആമേന്‍ അത് അര്‍ഹിക്കുന്നതായി പ്രേക്ഷകരും കരുതിയിരിക്കണം. ബോക്‌സ് ഓഫീസിലും സിനിമക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. എന്നാല്‍ ഇതിനൊക്കെ ശേഷം ആമേനേക്കുറിച്ച് ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

  ‘ഗുക്കാ, ഡിസ്റ്റന്റ് ട്രമ്പറ്റ്’
  മനോഹരമായ ഒരു സിനിമയുടെ പ്രമേയത്തെ മാന്യതയില്ലാത്തവിധം അനുകരിച്ചെടുത്തതാണ് ആമേന്‍. ദുസാന്‍ മിലിക് സംവിധാനം ചെയ്ത സെര്‍ബിയന്‍ ചിത്രമായ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തെയാണ് ലിജോ ജോസ് പല്ലിശ്ശേരി മോഷണത്തിനിരയാക്കിയിരിക്കുന്നത്. 2006-ല്‍ ഇറങ്ങിയ ഈ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്.
  വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ‘അമേലി’ എന്ന ചിത്രത്തെയാണ് ആമേന്‍ അനുകരിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ സീനുകളില്‍ തന്നെ ഇത് മനസിലാകും. പക്ഷേ പ്രമേയപരമായ ഭംഗികൊണ്ട് അമേലി കണ്ടിട്ടുള്ളവര്‍ പോലും ആമേനെ വിമര്‍ശനാത്മകമായി സമീപിക്കുകയുണ്ടായില്ല. സറ്റയര്‍ ഭാഷയില്‍ മനോഹരമായി പറഞ്ഞിട്ടുള്ള കഥയാണ് അമേലിയുടേത്. അതിനെ വികലമാക്കാതെ പകര്‍ത്തിയെടുക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. കുമരങ്കരി എന്ന ഗ്രാമത്തിന്റെ മിത്തിക്കല്‍ ഭംഗി എല്ലാത്തിനും മുകളിലായിരുന്നു. ഒരുതരം മിസ്റ്റിക് ഭാവം പൂണ്ടാണ് അതിന്റെ കഥ വികസിച്ചത്. ആ കഥയാകട്ടെ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിന്റെ പച്ചയായ അനുകരണം മാത്രമാണ്. ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് ഗുച്ചയെ മലയാളീകരിക്കുക മാത്രമാണ് ആമേനിന്റെ തിരക്കഥാകാരന്‍ ചെയ്യുന്നത്.

  അനുകരണം അഥവാ കോപ്പിയടി
  കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍.ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട്.

  ReplyDelete
 30. ഇന്നാണ് പടം കണ്ടത്. ഹരിയുടെ റിവ്യൂവിനോട് 100% യോജിക്കുന്നു. മനോഹരമായ ഒരു ചലച്ചിത്രസൃഷി.

  ReplyDelete