നത്തോലി ഒരു ചെറിയ മീനല്ല: ആ മീനൊട്ട് നല്ലതുമല്ല!
ഹരീ, ചിത്രവിശേഷം
![Natholi Oru Cheriya Meenalla: A film by V.K. Prakash starring Fahad Fazil, Kamalinee Mukherjee, Rima Kallingal etc. Film Review by Haree for Chithravishesham. Natholi Oru Cheriya Meenalla: Chithravishesham Rating [4.25/10]](http://3.bp.blogspot.com/-_8SBLnY6818/URYpGtGQqTI/AAAAAAAAJK8/18ecS1jDmZs/s320/2013-02-08_Natholi-Oru-Cheriya-Meenalla.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 5.00 / 10
: 3.50 / 05
: 3.50 / 05
Natholi Oru Cheriya Meenalla
Directed by
V.K. Prakash
Produced by
Aji Medayil, Joe Kaithamattam, Christi Kaithamattam
Story, Screenplay, Dialogues by
Shankar Ramakrishnan
Starring
Fahad Fazil, Kamalinee Mukherjee, Rima Kallingal, Mukundan, Krishna Priya, Sathar, Aishwarya, Jayan, P. Balachandran, Kani, Govind Padmasurya, Irshad, V.K. Sreeraman etc.
Cinematography (Camera) by
Arun James
Editing by
Mahesh Narayanan
Production Design (Art) by
Ajayan Mangad
Background Score by
Bijibal
Effects by
Arun-Seenu
Music by
Abhijith
Lyrics by
Anu Elisabeth Jose
Make-Up by
Rajesh Nenmara
Costumes by
Liji Preman / Sheeba Rohan
Action (Stunts / Thrills) by
Mafia Sasi
Stills by
Vishnu Thandassery
Designs by
OIdmonks
Banner
Good Company & Anjel Works Production
Release Date
2013 Feb 08
'Natholi Oru Cheriya Meenalla', yet another experimental film by VKP, but this time he fails to impress the vast majority of the audience.
വി.കെ. പ്രകാശിന്റെ ചിത്രങ്ങളുടെ മുഖമുദ്രയെന്ന് പറയാവുന്ന സാങ്കേതികത്തികവ് ഈ സിനിമയിലും കൈവരിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി അരുണ്‍ ജയിംസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ നന്ന്. സിനിമയുടെ മെല്ലെപ്പോക്കിന് ചിത്രസന്നിവേശകനായ മഹേഷ് നാരായണനേയും കുറ്റപ്പെടുത്താമെങ്കിലും, സംവിധായകന്റെ താത്പര്യാനുസരണമാണ് അത് ചെയ്തതെന്നേ കരുതുവാനാവൂ. അജയന് മാങ്ങാടിന്റെ കലാസംവിധാനം, രാജേഷ് നെന്മാറയുടെ വസ്ത്രാലങ്കാരം, ലിജി പ്രേമനും ഷീബ രോഹനും ചേര്‍ന്ന് നിര്‍വ്വഹിച്ച വസ്ത്രാലങ്കാരം എന്നിവ സിനിമയ്ക്കുതകുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം പലപ്പോഴും ആവശ്യത്തിലധികം ഉച്ചസ്ഥായിയിലായി. സിനിമയുടെ പേരും, അതിനൊപ്പിച്ച് ഓള്‍ഡ് മങ്ക്സ് ഒരുക്കിയ പബ്ലിസിറ്റി ഡിസൈനുകളും ആളുകളെ തിയേറ്ററിലെത്തിക്കുവാന് പ്രാപ്തമാണ്. അതിനു ശേഷം സിനിമ പ്രേക്ഷകരെ ഏതെങ്കിലുമൊക്കെ വിധത്തില്‍ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്ന് സംശയവുമാണ്. അനു എലിസബത്ത് എഴുതി അഭിജിത്ത് ഈണമിട്ട ഒന്നോ രണ്ടോ ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. "ചേമ്പനീര് ചുണ്ടില്‍ ഞാന്‍..." എന്ന ഗാനമാണ് പ്രസക്തമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
മലയാളത്തിലൊരു 'മിഡ്നൈറ്റ് ഇന്‍ പാരിസ്' സൃഷ്ടിക്കുകയായിരുന്നിരിക്കാം ശങ്കര്‍ രാമകൃഷ്ണനും വി.കെ. പ്രകാശും ഉദ്ദേശിച്ചത്. (കഥാകൃത്ത് എഴുത്തിന്റെ വഴിയില്‍ അയാളുടേതായ ഒരു സാങ്കല്പിക ലോകത്തെത്തുക എന്ന ഉപരിപ്ലവമായ സാമ്യം മാത്രമേ ഇവ തമ്മിലുള്ളൂ!) അങ്ങിനെയൊരു ഉദ്ദേശത്തിലാണ് ഈ പടമെടുത്തതെങ്കില്‍ വി.കെ. പ്രകാശ് തന്നെ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്ന പോലെ; മാസത്തിലോരോ പടം പിടിക്കാനിറങ്ങാതെ, അല്പം കൂടി ക്ഷമയോടെ ഈ വിഷയങ്ങളെ സമീപിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളായി ഇവയൊക്കെ മാറുവാന്‍ സാധ്യതയുണ്ട്. അങ്ങിനെയൊരു ശ്രമം വി.കെ. പ്രകാശിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ പ്രേക്ഷകര്‍ക്കും രണ്ടുണ്ട് ഗുണം - എല്ലാ മാസവും ഇത്തരം സൃഷ്ടികള്‍ക്ക് ഇരുന്ന് കൊടുക്കേണ്ട, കുറച്ചു കൂടി സമയമെടുത്ത് ചെയ്യുന്ന സിനിമകള്‍ക്ക് കുറച്ചുകൂടി നിലവാരവും പ്രതീക്ഷിക്കാം. 'നത്തോലി ഒരു ചെറിയ മീനല്ല' എന്നല്ല, നത്തോലി ഒരു മീന്‍ പോലുമല്ല എന്നു വരെ വേണമെങ്കില്‍ ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ സമ്മതിച്ചുതരും; അതിനു പകരമായി മാസത്തിലൊന്ന് എന്ന കണക്കില്‍ ഇമ്മാതിരി പടങ്ങളുമായി എത്തില്ലെന്നൊരു ഉറപ്പ് മാത്രം വി.കെ.പി. നല്കിയാല് മതിയാവും!
വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്ന 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#NatholiOruCheriyaMeenalla, yet another experiment from VKP, but fails to impress (me) this time. @twitfahadh did a good job, that's it!
7:44 AM - 9 Feb 13
--
വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയും എടുക്കേണ്ടതാണ് സിനിമ എങ്കില്‍ മാത്രമേ നല്ല ഗുണനിലവാരത്തോടെ പ്രേക്ഷകന് നല്കാന് കഴിയൂ ..ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു
ReplyDeleteAnyway, I liked the movie very much.. Its my own story.. The situations may be different.. But .. This is what I think about the people who make me sad.. I imagine what Fahad did.. Liked the movie.. Will give 7/10
ReplyDeleteനത്തോലി അത്ര ചെറിയ മീനൊന്നും ആയിരുന്നില്ല ... പക്ഷെ വി കെ പി ഒരു ചെറിയ മീനും, ശങ്കര്‍ രാമകൃഷ്ണന് വളരെ ചെറിയൊരു മീനും ആയിപോയി .... ഫഹദ് ഫാസില്‍ ഒരു വലിയ മീനാ ...
ReplyDeleteNB : ആധുനികം .. കുറച്ച് കഞ്ചാവ് അടിച്ചോണ്ട് എഴുതിയതാ ....
ഇത് ഇപ്പോഴാൺ കണ്ടത്.. പടം എനിക്ക് നന്നേ രസിച്ചു എന്ന് പറയാതിരിക്കാൻ പറ്റില്ല. വിശേഷം വായിച്ചപ്പോളാൺ പറഞ്ഞ പോരായ്മകളൊക്കെ സിനിമയ്ക്ക് ഉണ്ടെന്ന് തോന്നിയത് തന്നെ (അതിൽ തന്നെ ചിലതൊന്നും പോരായ്മയായി തോന്നിയതുമില്ല, ഉദാ: ചിത്രത്തിനൊരു മെല്ലെപ്പോക്ക് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയില്ല)
ReplyDeleteനത്തോലി അല്പം കൂടി വലിയ മീനാവുമായിരുന്നു
ReplyDeleteകുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട Eternal Sunshine of spotless mind എന്ന പടം കണ്ടപ്പോള്‍ ഉണ്ടായ അതേ ഫീലിംഗ് ആണ് ഈ പടത്തിലും അനുഭവപ്പെട്ടത്.
ReplyDelete