ചിത്രവിശേഷം പോള്‍ 2012 - വോട്ടെടുപ്പ്

Published on: 1/10/2013 11:20:00 PM

ചിത്രവിശേഷം പോള്‍ 2012: വോട്ടെടുപ്പ്

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2012: Polling
ചിത്രവിശേഷം പോള്‍ 2012 - വോട്ടെടുപ്പിലേക്ക് സ്വാഗതം. 2012 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ഏതെങ്കിലുമൊരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍, അവയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ എന്നിവരെയാണ്‌ ഈ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രവിശേഷം വായനക്കാര്‍ നല്‍കിയ നാമനിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പോളിനായുള്ള അവസാന ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പോളില്‍ ഉള്‍പ്പെട്ടിരിക്കുന്നവയുടെ/വരുടെ പേരുവിവരങ്ങള്‍ ഇവിടെ കാണാം. (ഫയല്‍ തുറക്കുവാന്‍ PDF റീഡര്‍ ആവശ്യമുണ്ട്.) പുതുതായി ചേര്‍ക്കപ്പെട്ട പേരുകള്‍ ഹൈലൈറ്റ് ചെയ്തു നല്‍കിയിരിക്കുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നായകനടന്‍, മികച്ച നായികനടി തുടങ്ങിയവയുള്‍പ്പടെ പതിനെട്ട് വിഭാഗങ്ങളിലാണ്‌ വോട്ടെടുപ്പ് നടക്കുന്നത്. ചിത്രവിശേഷം പോള്‍ 2012 ഒരു വിജയമാക്കുവാന്‍ എല്ലാ വായനക്കാരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. പോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കലാകാരന്മാര്‍, അവരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക. പോളില്‍ പങ്കെടുക്കുവാനുള്ള അവസാന തീയതി 2013 ജനുവരി 26.
Poll Button

തീയതികള്‍

ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നു
ജനുവരി 10: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി
ജനുവരി 11: വോട്ടെടുപ്പ് ആരംഭിക്കുന്നു
ജനുവരി 26: വോട്ടെടുപ്പ് അവസാനിക്കുന്നു
ഫെബ്രുവരി 01: ഫലപ്രഖ്യാപനം

പോളില്‍ പങ്കെടുക്കേണ്ട വിധം

 • മുകളില്‍ നല്‍കിയിരിക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യുവാനുള്ള പേജിലെത്തുക.
 • ഓരോ വിഭാഗത്തിനായും നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ നിന്നും വോട്ട് ചെയ്യുവാനാഗ്രഹിക്കുന്ന പേര്‌ തിരഞ്ഞെടുക്കുക.
 • നാല് പേജുകളിലായാണ് 18 വിഭാഗങ്ങള്‍ ദൃശ്യമാക്കുന്നത്.
 • ആവശ്യമുള്ള മറ്റ് വിവരങ്ങളും ശരിയായി നല്‍കിയതിനു ശേഷം, ഒടുവിലായി കാണുന്ന [Submit] ബട്ടണ്‍ അമര്‍ത്തുക.
 • ശരിയായി വോട്ട് ചേര്‍ക്കപ്പെട്ടാല്‍ ആ വിവരം വ്യക്തമാക്കുന്ന ഒരു സന്ദേശം ദൃശ്യമാവും.
 • വോട്ട് രേഖപ്പെടുത്തുമ്പോള്‍ നല്‍കുന്ന ഇ-മെയില്‍ വിലാസത്തില്‍ newnmedia [at] gmail [dot] com എന്ന വിലാസത്തില്‍ നിന്നും ഒരു കണ്‍ഫര്‍മേഷന്‍ മെയില്‍ [Subject: Chithravishesham Poll 2012 - Confirmation Mail] ജനുവരി 26-നു ശേഷം ലഭിക്കുന്നതാണ്‌. നിങ്ങളുടെ വോട്ട് പോളില്‍ പരിഗണിക്കുവാന്‍ ദയവായി ആ മെയിലിനു മറുപടി നല്‍കുക. (സ്പാം ഫോള്‍ഡറിലേക്ക് ആ മെയില്‍ പോവാതിരിക്കുവാന്‍ ശ്രദ്ധിക്കുക.)

ശ്രദ്ധിക്കുക

 • ഒരു വ്യക്തിക്ക് ഒരു ഇ-മെയില്‍ വിലാസത്തില്‍ നിന്നും ഒരു വോട്ട് മാത്രം. ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് പരിഗണിക്കുകയില്ല.
 • പല ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ തന്നെ വോട്ട് ചെയ്യുന്നത് തടയുവാന്‍ ഫലപ്രദമായ മാര്‍ഗമൊന്നും കാണുന്നില്ല. അതിനാല്‍ അത്തരം വോട്ടുകള്‍ സാധുവാണ്‌. എന്നാല്‍, അങ്ങിനെ വോട്ട് ചെയ്യുന്നതില്‍ നിന്നും കഴിവതും വിട്ടു നില്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
 • പോള്‍ ഫലങ്ങള്‍ 2013 ഫെബ്രുവരി 1-ന്‌ പ്രസിദ്ധീകരിക്കുന്നത്താണ്.
പോളില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തുവാനായി ഇവിടേക്ക് പോവുക.

5 comments :

 1. 2012-ലെ മികച്ച മലയാളം സിനിമയേയും മികച്ച കലാകാരന്മാരേയും സാങ്കേതിക വിദഗ്ദ്ധരേയും തിരഞ്ഞെടുക്കുവാനായുള്ള 'ചിത്രവിശേഷം പോള്‍ 2012'-ലേക്ക് ഏവര്‍ക്കും സ്വാഗതം. എല്ലാവരും പോളില്‍ പങ്കെടുത്ത് ഇതിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  --

  ReplyDelete
 2. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ അയാളും ഞാനും തമ്മില്‍. ഏറ്റവും മികച്ച നടന്‍ പ്രിത്വിരാജ് സുകുമാരന്‍. ഇത് ആര്‍ക്കും സംശയം ഇല്ലാത്ത ഒരു കാര്യമാണ്. പിന്നെന്താ? ഒരു വോട്ടെടുപ്പ് ആയതു കൊണ്ട് സൂപ്പര്‍ താര ഫാന്‍സ്‌ കഴുതകള്‍ മുഴുവന്‍ കുത്തിയിരുന്ന് വോട്ട് ചെയ്തു സ്പിരിറ്റ്‌, ബാവുട്ടിയുടെ നാമത്തില്‍ എന്നിവ പോലെയുള്ള കാല്‍ക്കാശിനു കൊള്ളാത്ത ചവറു സിനിമകളെയും അതിലെ രണ്ടു കടല്‍കിഴവന്മാരുടെ പെക്കൂതിനെയും ജയിപ്പിച്ചു വിടും. കലികാലം എന്നല്ലാതെ എന്താ പറയുക? കഴിവുള്ള ചെറുപ്പക്കാരെ ഇടിച്ചു താഴ്ത്തുക എന്നതാണല്ലോ മലയാളിയുടെ എന്നത്തേയും ഹോബി.

  ReplyDelete
 3. ഹരീ
  വോട്ട് ചെയ്തിരുന്നു പക്ഷെ മെയില്‍ ഇതേ വരെ വന്നില്ലല്ലോ ; ഒരാഴ്ച ആയി

  ReplyDelete
 4. Cant access the page. i hav snd reqst for access but dint get anyapprvl mail yet.

  ReplyDelete
 5. ഇരുനൂറിലധികം വായനക്കാര്‍ ഇതുവരെ പോളില്‍ പങ്കെടുത്ത് ഫോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ വോട്ടെടുപ്പ് 26-നാണ് അവസാനിക്കും. ഏവരും അതിനു മുന്പായി വോട്ട് രേഖപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  വോട്ടെടുപ്പ് 26-ന് അവസാനിച്ചതിന് ശേഷം ഏവര്‍ക്കും കാണ്‍ഫര്‍മേഷന്‍ മെയില്‍ അയയ്ക്കുന്നതാണ്. ഫോം ലഭിക്കുവാനും പോളില്‍ പങ്കെടുക്കുവാനും പ്രത്യേകിച്ചൊരു അപ്രൂവലിന്റെ ആവശ്യമില്ല. ഫോം ലഭിക്കുവാന്‍ പ്രശ്നം നേരിടുണെങ്കില്‍ മറ്റൊരു ബ്രൌസര്‍ ഉപയോഗിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.

  ReplyDelete