പോപ്പിന്‍സ്: രുചിഭേദങ്ങളുടെ പോപ്പിന്‍സ്!
ഹരീ, ചിത്രവിശേഷം
![Poppins: A film by V.K. Prakash Shankar Ramakrishnan, Mythili, Jayasurya, Meghana Raj, Indrajith, Padmapriya, Kunchacko Boban, Nithya Menon etc. Film Review by Haree for Chithravishesham. Poppins: Chithravishesham Rating [5.50/10]](http://4.bp.blogspot.com/-RC0cY3LUxbA/ULtByiw0pmI/AAAAAAAAI9I/ThK9k6Xl0eg/2012-11-30_Poppins.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 6.50 / 10
: 4.00 / 05
: 2.50 / 05
Poppins
Directed by
V.K. Prakash
Produced by
Darshan Ravi
Story, Screenplay, Dialogues by
Jayaprakash Kuloor
Starring
Shankar Ramakrishnan, Mythili, Jayasurya, Meghana Raj, Indrajith, Padmapriya, Kunchacko Boban, Nithya Menon, Siddique, Ann Augustine, P. Balachandran, Sreelatha Namboothiri, Molly Kannamaly, Master Dhananjay, Baby Nayantara, Priyanandanan, Saiju Kurup, Parvathy Nair, Kochu Preman, Indrans etc.
Cinematography (Camera) by
Jomon T. John, Arun James, Pradeesh M. Varma
Editing by
Mahesh Narayan
Production Design (Art) by
Nimesh Thanur, Ajay Mangad
Music by
Ratheesh Vega
Lyrics by
Rafeeq Ahmed, Anil Panachooran, Shibu Chakravarthy, Engadoor Chandrasekharan, Ratheesh Vega
Make-Up by
Roshan N.G.
Costumes by
Pradeep
Stills by
Vipin Velayudhan
Designs by
Antony Stephens
Banner
Dimac Creations
Release Date
2012 Nov 30
Snippet Review
Different flavors in a single wrapper; people may not like it all, but there is something for everyone.
ജോമോന് ടി. ജോണ്‍, അരുണ്‍ ജയിംസ്, പ്രതീഷ് എം. വര്‍മ്മ - എന്നിങ്ങനെ മൂന്ന് ഛായാഗ്രാഹകര്‍, മഹേഷ് നാരായണന്റെ നേതൃത്വത്തില്‍ ചിത്രസന്നിവേശത്തിനായി അഞ്ചു പേര്, കലാസംവിധായകരായി രണ്ടു പേര്; സാങ്കേതിക പ്രവര്‍ത്തകരെ ഇപ്രകാരം ഉപയോഗിച്ചത് ചിത്രത്തിലെ ഓരോ ഭാഗത്തിനും വേറിട്ടൊരു സ്വഭാവം നില്ക്കുവാന് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ, ഹരിയുടെ സംവിധാനശ്രമങ്ങളോ അതല്ലെങ്കില്‍ ഹരിയുടെ ജീവിതമോ ചിത്രീകരിക്കുവാന്‍ മറ്റൊരു സംവിധായകനെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. റഫീഖ് അഹമ്മദ്, ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന് തുടങ്ങിയവരെഴുതി രതീഷ് വേഗ ഈണമിട്ട അഞ്ചോളം ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈണങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പുതുമയൊന്നും പറയുവാനില്ല, ചിത്രീകരണവും മുഷിപ്പനാണ് എന്നീ കുറവുകളുണ്ടെങ്കിലും; സന്തോഷ് കേശവിന്റെ ശബ്ദത്തിലുള്ള "നിനക്കായ് മാത്രം...", പി. ജയചന്ദ്രന്റെ ശബ്ദത്തിലുള്ള "മന്ദാനില പരിലാളിതേ...", നിത്യ മേനോന് പാടി അഭിനയിക്കുന്ന "പായസം, ഇതു പായസം..." എന്നീ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഒരു സുഖമൊക്കെയുണ്ട്.
സ്ഥിരം കണ്ടു വരുന്ന സിനിമകളില്‍ നിന്നും അടപടലേയൊരു മാറ്റമാണ്, അല്ലെങ്കില്‍ മാറ്റം കൊണ്ടുവരുവാനുള്ള ശ്രമമാണ് ഈ ചിത്രമെന്നതിനാല്‍ പലര്‍ക്കും ഇതത്ര ദഹിക്കണമെന്നില്ല. ഈയൊരു അപകടം മുന്‍കൂട്ടി കണ്ടു കൊണ്ടു തന്നെയാവണം വി.കെ. പ്രകാശ് ഇങ്ങിനെയൊരു സാഹസത്തിനു മുതിര്‍ന്നതും. വല്ലാതെ വിട്ടു നില്ക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയും, പല സംവിധായകരെ പല ഭാഗങ്ങള്‍ക്കായി നിയോഗിക്കുകയും, പ്രിയനന്ദനനെ കൊണ്ട് സംസാരിപ്പിക്കാതിരിക്കുകയും ഒക്കെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായി ചിത്രം അനുഭവപ്പെടുമായിരുന്നു. ഇപ്പോളിത് പാതിവഴിയില്‍ ഉപേക്ഷിച്ച ഒരു പരീക്ഷണത്തിന്റെ കെട്ടിലും മട്ടിലുമാണുള്ളത്. എന്തായാലും, പോപ്പിന്സെന്നു കേള്‍ക്കുമ്പോള്‍ പാര്‍ലെയുടെ പോപ്പിന്സെന്നതു മാറി വി.കെ.പി.യുടെ 'പോപ്പിന്‍സി'നെ ഓര്‍ക്കുവാനും മാത്രമൊന്നും ചിത്രം വളരുന്നില്ലെങ്കിലും, ഇങ്ങിനെയൊരു ചിത്രവും ഉണ്ടായിട്ടുണ്ടല്ലോ എന്നു മെല്ലെയെങ്കിലും ഇതു കണ്ടവര്‍ ഓര്ത്തെടുക്കാതിരിക്കില്ല. അതു ചിത്രം രസിച്ചതു കൊണ്ടാവാം ചിലര്‍ക്ക്, പരീക്ഷണം ദഹിക്കാത്തതു കൊണ്ടാവാം മറ്റു ചിലര്‍ക്ക്; രണ്ടിനുമുള്ള സാധ്യത തുറന്നിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
വി.കെ. പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച 'പോപ്പിന്‍സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Poppins: Different flavors in a single wrapper; people may not like it all, but there is something for everyone. #Chithravishesham
5:32 PM - 30 Nov 12
--
ഇതില്‍ എവിടെ കഥ..
ReplyDeleteമധുരവുമില്ല മുട്ടായിയും ഇല്ലാത്ത കഥ ദേ പോയി ദാ വന്നു.
jayaprakash kaloor alla jayaprakash kuloor aanu sari
ReplyDeleteജയപ്രകാശ് കുലൂര്‍ (Kuloor) എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്.
ReplyDelete--
njaan ee padam kandittu enikkonnum manassilayilla... Paraspara bandamillatta kathayum katha patrangalum.... Ithilum etrayo bhedamayirunnu 'krishnanum radhyayum' ithile samvidayakan enthokkeyo uddeshichu.... Pakshe oru chukkum aayilla... Padam 2 aazhcha odumo ennu polum samshayama...
ReplyDeleteHari,
ReplyDeleteഐധൊംധല ഐധു, anu correct ucharanam.
5X1=5 (that is the meaning, like in our multiplication table).
Image link below:
http://www.google.co.in/imgres?imgurl=http://www.haihoi.com/tamil-movies/Mp3/downloads/music/flimAlbum/5aidu-ondla-aidu1.jpg&imgrefurl=http://www.haihoi.com/tamil-movies/Mp3/downloads/music/filmsongs.php?songs%3D5%2520Aidu%2520Ondla%2520Aidu%26id%3D5468%26mode%3D4%26name%3Dkannada&h=225&w=300&sz=7&tbnid=er7j77Is1oP8_M:&tbnh=92&tbnw=123&prev=/search%3Fq%3Daidu%2Bondla%2Baidu%26tbm%3Disch%26tbo%3Du&zoom=1&q=aidu+ondla+aidu&usg=__fD-Qzpd9dlo2U7rUcP5NoStYRXI=&docid=1ki9RRLK6wGTxM&hl=en&sa=X&ei=4b28UOafMpHjrAe1v4GYDg&ved=0CEoQ9QEwBQ&dur=17
Devadas
ജയപ്രകാശ് കുളൂര്‍ അല്ലേ ?
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteജയപ്രകാശ് കുളൂര്‍, 'ഐധൊംധല ഐധു'; രണ്ടും തിരുത്തിയിട്ടുണ്ട്.
--
ithil enth kadha,thalipoli,
ReplyDeleterating= -5
had seen this movie...sorry to say that this is one movie for the pseudo intellects of kerala...and what happened to haree? he gave a poor movie like 101 weddings a better rating than a much better movie my boss and this shit called poppins a better rating than the much better spirit and a gud rating for a mediocre film like friday..something seriously wrong has happened to haree's aesthetic sense,it seems..!
ReplyDeleteഎന്റമ്മോ.. കൊള്ളാം !!! ഈ അട്ടര്‍ വേസ്റ്റ് മുവിക്ക് 5.50 റെറ്റിംഗ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ആഭാസത്തിനു 7.00 റെറ്റിംഗ്. സ്പിരിറ്റിന് 3.50 .... എന്തരോ എന്തോ?
ReplyDeleteബുഡിജീവികള്ക്കോ അല്ലെങ്കില്‍ കപട / അഭിനവ ബുദ്ധിജീവികള്‍ക്കോ വേണ്ടിയാണ് ഈ പടമെന്ന് എനിക്കേതായാലും തോന്നലില്ല. വിനോദമൂല്യമുള്ളൊരു ചിത്രം നിര്‍മ്മിക്കുവാന്‍ വ്യത്യസ്തമായൊരു ശ്രമം എന്ന രീതിയില്‍ മാത്രമേ ഈ ചിത്രത്തെ കാണുന്നുള്ളൂ. വി.കെ. പ്രകാശിന്റെ മിക്ക സിനിമകളും ഊന്നല്‍ നല്‍കുന്നത് എന്റര്‍ടൈന്‍മെന്റിനാണ്. 'ത്രീ കിംഗ്സ്' പോലെയുള്ളതില്‍ അത് പരിതാപകരവും പരിഹാസ്യവും ആയി അനുഭവപ്പെട്ടെങ്കില്‍ ഇത്തരം ചില ശ്രമങ്ങളില്‍ അത് ആസ്വാദ്യകരമായും തോന്നുന്നു. അത്ര മാത്രം. വിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു. എല്ലാവര്ക്കും ഇത് ദഹിക്കണമെന്നില്ല എന്ന് വിശേഷത്തില്‍ പറഞ്ഞത് വിരുദ്ധാഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് താനും. :-)
ReplyDelete--
ഒരു സാധാരണ പ്രേക്ഷകന് (ബുജി അല്ല, താടിയും ഇല്ല)
ReplyDeleteഇന്നലെ ഗുരുവായൂര്‍ ജയശ്രീ തീയറ്ററില്‍ ഫസ്റ്റ് ഷോ ക്ക് പോയി. പരിസരത്ത് ഒരു ഹര്‍ത്താലിന്റെ ശാന്തത തളം കെട്ടി നിന്നു. വി.കെ. പ്രകാശിന്റെ മുന്‍ ചിത്രങ്ങളുടെ ദിവ്യ വെളിച്ചത്തില്‍ നാല്പതു രൂപ മുടക്കി കയറി. പ്രേക്ഷകര്‍ മൊത്തം ഏഴു പേര്. താഴെയും മുകളിലും ആയി. പടം കഴിഞ്ഞപ്പോള്‍ ഒരു സുഖം.. ഇടിവെട്ട് കൊണ്ടവനെ പാമ്പ് കടിച്ച അതെ സുഖം. പോപ്പിന്‍സ് കഴിച്ചു മനസ്സ് ഇളകാനാണ് ഈ സംരംഭം എങ്കിലും പ്രേക്ഷകന്റെ വയറു ഇളകിയില്ലെങ്കില്‍ സ്തുതി പറയേണ്ടത് ചിത്രത്തിലെ ചില വിശ്വലുകള്ക്ക് മാത്രം ..:)
ithu kurachu kadannu poyi hari. thaankalude review serious aayi edukkunna oru vyakthiyaayirunnu njan. ini angane cheyyilla.
ReplyDeleteee cinema kandathode "poppins" enna aa mittayiyodulla sneham polum poyi....cinema chalam aane ennu polum paryaan thonnunnilla....athrakke veruthe poyi.....
ReplyDeletereview vayichitte V.K.prakash ezhuthiyathe pole unde....
നല്ല റിവ്യൂ പക്ഷെ പടം ഇത് വരെ കാണാന്‍ കഴിഞ്ഞില്ല.
ReplyDeleteപിന്നെ, " ഐധൊംധല ഐധു "
"അയ്തോന്തല അയ്ത്" എന്നതാണ് കൂടുതല്‍ നല്ലത്. കന്നടയില്‍ അഞ്ച് എന്നത് അയ്ത് എന്ന് ആണല്ലോ, അതുകൊണ്ട്.