കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം - ആമുഖം
ഹരീ, ചിത്രവിശേഷം

Jury Members
17th IFFK 2012
17th IFFK 2012
International Jury: Chairperson
Paul Cox
International Jury: Members
Pierre Yamaego, Anne demi Geroe, Govind Nihlani, Dang Minh Nhat
NETPAC Jury
Park Sung Ho, Tina Lokk, Jayantha Chandrasiri
FIPRESCI Jury
Gyorgy Karpati, Narjes Torchani, Subrahmanyan Viswanath
മേളയിലെ ലോകസിനിമകള്‍
കിം കി ഡുക് ചിത്രങ്ങളായ 'അരിരാംഗ്' കൂടാതെ 'പിയേത്ത', അബ്ബാസ് കിയാരോസ്തമിയുടെ 'ലൈക്ക് സംവണ്‍ ഇന്‍ ലവ്', ഈ കൊല്ലത്തെ കാന്‍ ഗോള്‍ഡന്‍ പാം പുരസ്കാരം നേടിയ മൈക്കല്‍ ഹനേകെയുടെ 'ആമോര്‍', ബെര്‍ണാര്‍ഡോ ബെര്ടോലൂച്ചിയുടെ 'മി ആന്‍ഡ് യു', ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയ പോളോ - വിറ്റോറിയോ ടവാനി സഖ്യത്തിന്റെ 'സീസര്‍ മസ്റ്റ് ഡൈ', മോസേന് മക്മല്‍ബഫിന്റെ 'ദി ഗാര്‍ഡനര്‍'തുടങ്ങിയ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളുള്‍പ്പെടുന്ന ലോകസിനിമ വിഭാഗമാണ് മേളയിലെ പ്രധാന ആകര്‍ഷണം. റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അകിര കുറസോവ, പോള്‍ കോക്സ്, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്നിവരുടെ ചിത്രങ്ങളും മേളയില്‍ ശ്രദ്ധ നേടുമെന്ന് കരുതുന്നു. സല്മാന് റുഷ്ദിയുടെ കഥയെ ആസ്പദമാക്കി ദീപ മേത്ത സംവിധാനം ചെയ്ത 'മിഡ്നൈറ്റ്സ് ചില്‍ഡ്രെന്‍', ശീവേന്ദ്ര സിംഗിന്റെ ഡോക്യുമെന്ററി ചിത്രമായ 'സെല്ലുലോയിഡ് മാന്‍' എന്നിവയാണ് ലോകസിനിമ വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യം. സമകാലീന ഇന്ത്യന്‍ സിനിമ, വിയറ്റ്നാം ചിത്രങ്ങളുടെ പാക്കേജ്, നാടക ചിത്രങ്ങളുടെ പാക്കേജ്, സിനിമയിലെ യുവത്വത്തെ രേഖപ്പെടുത്തുന്ന സിനിമകളാണ് മേളയില്‍ ഇടം നേടിയിരിക്കുന്നത്. മേളയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിനിമകളുടെ പൂര്‍ണമായ വിവരങ്ങള്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പേജില്‍ ലഭ്യമാണ്.
ഹിച്ച്കോക്കിന്റെ 'ദി റിംഗ്' ഉദ്ഘാടന ചിത്രം
ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ 1927-ല്‍ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ 'ദി റിംഗാ'ണ് ഈ വര്‍ഷത്തെ മേളയുടെ ഉദ്ഘാടന ചിത്രം. ബോക്സര്‍മാരായ ജാക്കിന്റെയും ബോബിന്റെയും അവര്‍ സ്നേഹിക്കുന്ന നെല്ലിയുടേയും ത്രികോണ പ്രണയമാണ് ഹിച്ച്കോക്ക് ഈ സിനിമയയ്ക്കു വിഷയമാക്കുന്നത്. ഹിച്ച്കോക്കിന്റെ നിശബ്ദ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് നിരൂപകര്‍ വിലയിരുത്തുന്ന ചിത്രമാണിത്. തിരനാടക രചന ഹിച്ച്കോക്ക് സ്വന്തമായി നിര്‍വ്വഹിച്ചിരിക്കുന്ന ഏകചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിച്ച്കോക്കിന്റെ പിന്നീടിറങ്ങിയ പല ചിത്രങ്ങളിലും പരക്കെ ഉപയോഗിക്കപ്പെട്ട പല ദൃശ്യസാധ്യതകളും, ക്യാമറ കൗശലങ്ങളും ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഈ ചിത്രത്തിലാണെന്നും പറഞ്ഞു കാണുന്നു. വിദേശ സംഗീതജ്ഞരൊരുക്കുന്ന തത്സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാവും ചിത്രം നിശാഗന്ധിയിലെ തുറന്ന സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുക.മറ്റു വിശേഷങ്ങള്‍
പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കുവാന്‍ സംഘാടകര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും അത് ഒരു മേളയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ പൂര്‍ണപ്രയോജനം നല്‍കുന്നില്ല. മേളയിങ്ങ് അടുത്തിട്ടും വെബ്സൈറ്റിലെ ഒട്ടേറെ ലിങ്കുകള്‍ പ്രവര്‍ത്തന രഹിതമായി തുടരുന്നതും, സിനിമകളുടെ ലിസ്റ്റ് ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വര്‍ഷത്തെ മേളയെ പ്രതിനിധീകരിക്കുന്ന പേജുകള്‍ (ആമുഖ പേജില്‍ മേള നടക്കുന്ന തീയതികള്‍ പോലും കാണുവാനില്ല!). അധികമില്ല എന്നതും വെബ്സൈറ്റിന്റെ പരിമിതികളാണ്. ഡെലിഗേറ്റുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മേളയിലെ മറ്റ് പരിപാടികള്‍; ഇങ്ങിനെ ഒരു മേളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രതീക്ഷിക്കുന്ന പലതും ഇപ്പോഴും ലഭ്യമല്ല. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളെ വെബ്സൈറ്റുമായി കൂട്ടിയിണക്കാത്തതും മറ്റൊരു പോരായ്മയാണ്. വരും ദിനങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുമെന്നു കരുതാം.കേരളത്തിലെ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു മേളയാണ് ഐ.എഫ്.എഫ്.കെ. എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. നല്ല സിനിമകളുടെ ഒരു ഉത്സവം തന്നെയാണ് ഓരോ മേളയ്ക്കുമെത്തുമ്പോള് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നതാണ് ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു വെല്ലുവിളി. മേളയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ മികച്ചതാണെങ്കില്‍ മറ്റ് സാങ്കേതിക പരിമിതികള്‍ മേളയുടെ നിറം കെടുത്തില്ല. മറിച്ച്, സിനിമകളുടെ തിരഞ്ഞെടുപ്പ് മോശമെങ്കില്‍ മറ്റെന്തൊക്കെ നന്നായിട്ടും കാര്യവുമില്ല. മുന്‍ വര്‍ഷങ്ങളിലെ മേളകളില്‍ ഉള്‍പ്പെടുത്തിയ സിനിമകളുടെ നിലവാരം പലപ്പോഴും വിമര്‍ശനവിധേയമായിട്ടുണ്ട്. അത്തരം പരാതികള്‍ക്ക് ഇടനല്‍കാത്ത വിധത്തിലാണ് ഈ വര്‍ഷത്തെ മേളയിലേക്ക് സിനിമകള്‍ ക്ഷണിച്ചിരിക്കുന്നത് എന്നു പ്രത്യാശിക്കാം. ചലച്ചിത്രമേളയുടെ രാവുകളിലേക്ക് എല്ലാ സിനിമാപ്രേമികള്‍ക്കും സ്വാഗതം!
ഈ മേളയിലെ സിനിമകളില്‍ കാണേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഈ വര്‍ഷം പ്രദര്‍ശിക്കപ്പെടുന്ന ചിത്രങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുള്ള മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? ആശയങ്ങള്‍ പങ്കുവെയ്കുമല്ലോ...
പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരം തയ്യാറാവുന്നു. ഐ.എഫ്.എഫ്.കെ. വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അണ്ണാ, ഞാനുമുണ്ട്. ഏഴിനു രാവിലെ 9 മണിയോടെ മാത്രമേ ഞാന്‍ അവിടെയെത്തൂ! ഉദ്ഘാടനചിത്രം എപ്പഴാ പ്രദര്‍ശിപ്പിക്കുന്നത്? ഓപ്പണ്‍ തീയറ്ററിലാണെങ്കില്‍ പകല്‍ പ്രദര്ശനമുണ്ടാവില്ലല്ലോ, അല്ലേ? ഫെസ്റ്റിവല്‍ ബുക്കും ബാഗും മേള നടക്കുന്ന ഏതു ദിവസവും കൈപ്പറ്റാന്‍ പറ്റില്ലേ?
ReplyDeleteകാണണമെന്നു വിചാരിക്കുന്ന ചിത്രങ്ങള്‍:
Competition section (Most of them)
Man of flowers (Paul Cox)
Memory Lane (Mikhaël Hers)
Tears of Nandigram (Sarfaraz Alam)
Baandhon (Jahnu Barua)
Tam hon me (Nhue Giang Pham)
Koormavatara (Gireesh Kasaravalli)
18 Days (Many directors)
Amour (Michael Haneke)
A vizsga (Péter Bergendy)
Oba Nathuwa Oba Ekka (Prasanna Vithanage)
Omar Killed Me (Roschdy Zem)
വലിയ ഹോംവര്‍ക്കുകളൊന്നും കൂടാതെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ലിസ്റ്റാണിത്. ലോകസിനിമകള്‍ ശ്രദ്ധിക്കുന്ന മറ്റുള്ളവരുടെ വിലപ്പെട്ട കമന്റുകള്ക്കായ് കാത്തിരിക്കുന്നു!
Hari,
ReplyDeleteFace to Face kandille ? waiting for ur review
ഹരീ, സ്ക്രീനിംഗ് ഷെഡ്യൂള്‍ കിട്ടിയോ? ഏഴാം തീയതിയിലെ ആദ്യ പ്രദര്ശനമെപ്പോഴാണ്?
ReplyDeleteഡെലിഗേറ്റുകള്‍ക്കുള്ള കിറ്റിനോടൊപ്പം ഷെഡ്യൂളുമുണ്ടാവും. ഉദ്ഘാടന ചിത്രം വൈകുന്നേരമാവും പ്രദര്‍ശിപ്പിക്കുക. എന്നാല്‍ രാവിലെ മുതല്‍ തന്നെ സ്ക്രീനിംഗ് ആരംഭിക്കുകയാണ് പതിവ്.
ReplyDelete--
Hari, Watch Alain Resnais (retrospective)
ReplyDelete"Last Year at Marienbad" കാണുക, ഒരു വല്ലാത്ത അനുഭവമാണ് ആ ചിത്രം നല്‍കുന്നത് (a true haunting experience.)
ഈ മേളയില്‍ ഉള്‍പ്പെടുത്തിയ അദ്ധേഹത്തിന്റെ Hiroshima My Love, Night and Fog, Stavisky യും ഒക്കെ അസാധാരണ മികവുള്ള ഉജ്ജ്വല ചലച്ചിത്രാനുഭവങ്ങള്‍ ആണ്.