വരങ്ങള്‍ ചോദിച്ച് പ്രിയനും ലാലും, നല്‍കാതെ നല്കി മുഖ്യമന്ത്രി!
ഹരീ, ചിത്രവിശേഷം


മേളയിലെ സിനിമകളെ പരിചയപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്കിന്റെ പ്രകാശനം മേയര്‍ അഡ്വ. കെ. ചന്ദ്രികയ്ക്കു നല്കി കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍ നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനം കെ. മുരളീധരന് എം.എല്‍.എ., വി. ശിവന്‍കുട്ടി എം.എല്‍.എ.-യ്ക്കു നല്കി നിര്‍വ്വഹിച്ചു. ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അധ്യക്ഷന്‍ പോള്‍ കോക്സ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി സാജന് പീറ്റര്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷന്‍ ഗാന്ധിമതി ബാലന്, സെക്രട്ടറി മനോജ്കുമാര്‍, പി.വി. ഗംഗാധരന്, ബീനാ പോള്‍, ഷാജി എന്‍. കരുണ്‍, ലെനിന് രാജേന്ദ്രന്, ജി. സുരേഷ്കുമാര്‍, സാബു ചെറിയാന്, സിബി മലയില്‍, ഇടവേള ബാബു, ദീപാ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ത്രികോണപ്രണയവുമായി 'ദി റിംഗ്'
Cast & Crew
Inaugural Film: The Ring
Inaugural Film: The Ring
Directed by
Alfred Hitchcock
Produced by
John Maxwell
Story, Screenplay, Dialogues by
Alfred Hitchcock
Starring
Carl Brisson, Lillian Hall-Davis, Ian Hunter, Forrester Harvey, Harry Terry, Gordon Harker, Charles Farrel etc.
Cinematography (Camera) by
Jack E. Cox
Visual Effects by
W. Percy Day
Production Design (Art) by
C. Wilfred Arnold
Music by
Live Music
വളരെ ദുര്‍ബലമായ ഈയൊരു കഥാതന്തുവിനെ യഥാതഥം അവതരിപ്പിക്കുന്നു എന്നല്ലാതെ ഈ സിനിമ ഒരു തരത്തിലും ഇന്നത്തെ ഒരു ആസ്വാദകനെ തൃപ്തിപ്പെടുത്തുവാന്‍ പോന്നതല്ല. ഹിച്ച്കോക്കില്‍ നിന്നും ഇങ്ങനെ ചില അബദ്ധസിനിമകളും ഉണ്ടായിട്ടുണ്ട് എന്നു കാണിക്കുകയാണോ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉദ്ദേശമെന്നും സംശയിക്കാം! കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തതായുള്ളപ്പോള് ഇങ്ങിനെയൊരു സൃഷ്ടി, അതും മേളയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് വിചിത്രമെന്നേ പറയുവാന്‍ കഴിയൂ! ആ കാലത്തിലെ സിനിമകളുടെ പരിമിതികള്‍, ആ പരിമിതികള്‍ക്കുള്ളില്‍ എങ്ങിനെ ഹിച്ച്കോക്ക് പലതും സാധിച്ചെടുത്തു എന്നൊക്കെ മനസിലാക്കുവാനായി വേണമെങ്കില്‍ ഈ സിനിമ കാണാം എന്നല്ലാതെ മറ്റൊരു തരത്തിലും ഈ സിനിമ പ്രേക്ഷകരുമായി സംവേദിക്കുമെന്ന് കരുത്തുവാന്‍ വയ്യ. ഹിച്ച്കോക്കിന്റെ കണ്ടിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം ഏതെന്നു ചോദിച്ചാല്‍ പറയുവാനോരു സിനിമയായി എന്നതാണ് ഉദ്ഘാടനചിത്രം കണ്ടതിന്റെ ബാക്കിപത്രം!
ലണ്ടനില്‍ നിന്നെത്തിയവര്‍ നല്കിയ പശ്ചാത്തലസംഗീതവും പ്രത്യേകിച്ചൊരു മികവും ചിത്രത്തിനു നല്‍കിയില്ല. ഒരു പക്ഷേ, പറഞ്ഞു കേള്‍ക്കുവാനും പൊലിപ്പിക്കുവാനുമൊക്കെ ഇത്തരം സംഗതികള്‍ ഉതകുമെങ്കിലും അവ എത്രത്തോളം മേളയ്ക്ക് പ്രയോജനപ്രദമാണെന്ന് സംശയമുണ്ട്. പലയിടങ്ങളിലും പശ്ചാത്തല സംഗീതം ദൃശ്യങ്ങളോട് ചേര്‍ന്ന് പോവുന്നതായും തോന്നിയില്ല. ഇതിലുമെത്രയോ ഭംഗിയായി പശ്ചാത്തലസംഗീതം പലയിടത്തും നാല്കാമായിരുന്നു! അതിനിപ്പോള്‍ ലണ്ടനില്‍ നിന്നുമുള്ള കലാകാരന്മാര് തന്നെ വേണമെന്നും തോന്നിയില്ല. ഇത്തരം ചില ഗിമ്മിക്കുകള്‍ക്കായി ശ്രമിക്കാതെ, ഒരു നല്ല ചിത്രം ഉദ്ഘാടന ചിത്രമായി പ്രദര്ശിപ്പിക്കുവാന് സമയവും പ്രയത്നവും സമ്പത്തും ചിലവിട്ടിരുന്നെങ്കില്‍ അതാവുമായിരുന്നു കൂടുതല്‍ അഭികാമ്യം.
സിഗ്നേച്ചര്‍ ഫിലിം: ലോകഭൂപടത്തില്‍ നിന്നും വെട്ടിയെടുത്ത വിവിധ ഭാഗങ്ങള്‍ ചേര്‍ത്തുവെച്ച് ചലച്ചിത്രോത്സവത്തിന്റെ സൂചകചിത്രമായ തോല്‍പ്പാവയെ ഉണ്ടാക്കുന്നു - അധികം അര്‍ത്ഥങ്ങളൊന്നും ധ്വനിപ്പിക്കുവാന്‍ ശ്രമിക്കാത്തത്തിനാല്, ലളിതമായ ആശയം പങ്കുവെയ്ക്കുന്ന ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം ഹൃദ്യമായി അനുഭവപ്പെട്ടു.
പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletecome on Hari, where are the reviews of face2face,chapters,and few more other craps? onnum kandille?
ReplyDelete