ജവാന് ഓഫ് വെള്ളിമല: മലപോലെ വന്നതെലി പോലെ പോയി!
ഹരീ, ചിത്രവിശേഷം
![Jawan of Vellimala: A film by Anoop Kannan starring Mammootty, Sreenivasan, Mamta etc. Film Review by Haree for Chithravishesham. Jawan of Vellimala: Chithravishesham Rating [5.50/10]](http://3.bp.blogspot.com/-KzMjL_R72uM/UIIpo-ibdQI/AAAAAAAAItI/qV7nKZKtiro/2012-10-19_Jawan-of-Vellimala.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 7.00 / 10
: 4.00 / 05
: 2.00 / 05
Jawan of Vellimala
Directed by
Anoop Kannan
Produced by
Mammootty (Playhouse)
Story, Screenplay, Dialogues by
James Albert
Starring
Mammootty, Sreenivasan, Mamta Mohandas, Asif Ali, Baburaj, Leona, Ranjith, Saadiq, Joju George, Sunil Sukhadha, Kottayam Nazeer, Niyas Backer etc.
Cinematography (Camera) by
Satheesh Kurup
Editing by
Manoj
Production Design (Art) by
Prasanth Madhav
Music by
Bijibal
Sound Design by
Ranganath Ravi
Lyrics by
Anil Panachooran, Venugopal, Santhosh Varma
Make-Up by
Ronex
Costumes by
Sameera Saneesh
Action (Stunts / Thrills) by
Mafia Sasi
Stills by
Hasif
Designs by
Old Monks
Banner
Playhouse Motion Picture Pvt. Ltd.
Release Date
2012 Oct 19
Snippet Review
'Jawan of Vellimala' goes beyond the borders of Vellimala but fails to do something impressive. One may watch it for the visuals, some comedy scenes in the first half and for a bit of suspense towards the end.
ചിത്രത്തിനു നല്കുവാനായ ദൃശ്യഭംഗിയുടെ മികവിലാണ് തിരക്കഥയിലെ കുറവുകള്‍ ഒരു പരിധിവരെ മറയ്ക്കുവാന്‍ സംവിധായകനു സാധിക്കുന്നത്. ബലൂണ്‍ ലൈറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രീകരിച്ച ഡാമിനു മുകളിലെ രാത്രികാല ദൃശ്യങ്ങളൊക്കെ പുതുമയുള്ള കാഴ്ചകളായി. സതീഷ് കുറുപ്പിന്റെ ക്യാമറ, മനോഹരമായ ഫ്രയിമുകളില്‍ ഈ ദൃശ്യങ്ങളത്രയും പകര്‍ത്തിയിട്ടുമുണ്ട്. ഇഫക്ടുകള്‍ വാരിക്കോരി ചേര്‍ക്കുവാന്‍ ഇടമുണ്ടെങ്കിലും അതിനു മുതിരാതെയുള്ള മനോജിന്റെ ചിത്രസന്നിവേശവും സിനിമയ്ക്കുതകുന്നു. അതേ സമയം; ഒടുവില്‍ വരുന്ന ചേസിംഗ് രംഗങ്ങളും സംഘട്ടനരംഗങ്ങളും കാര്യമായൊരു അനക്കവും ചിത്രത്തിനു നല്‍കിയില്ല എന്നത് സാങ്കേതികവിഭാഗത്തിന്റെ പരിമിതിയായും കാണാം. പ്രശാന്ത് മാധവന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ കഥാപരിസരങ്ങളും മികവു പുലര്‍ത്തുന്നു. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ ഈണമിട്ട "പൊരനിറഞ്ഞൊരു പാതിര..." ഒഴികെയുള്ള ഗാനങ്ങള്‍ (വേണുഗോപാല്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ രചനയില്‍) ചിത്രത്തിനു ബാധ്യതയാണ്. മാഫിയ ശശി ഓവറാക്കാതെ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തു എന്നൊരാശ്വാസമുള്ളപ്പോഴും അവ കാര്യമായൊന്നും ത്രസിപ്പിക്കുന്നില്ല. പഴയ ജവാനായ നായകന് നേരിട്ട് തല്ലു കൂടാന്‍ നില്‍ക്കാതെ, തന്റെ ഒപ്പം നില്ക്കുന്ന സാധാരണക്കാരെ ഉപയോഗിച്ചൊരു കമാന്‍ഡോ ഓപ്പറേഷന് നടത്തുന്നതായോ മറ്റോ ക്ലൈമാക്സ് രംഗങ്ങള്‍ വിഭാവനം ചെയ്യാമായിരുന്നില്ലേ? ചോദ്യം, രചയിതാവിനോടും സംവിധായകനോടും കൂടിയാണ്.
നാടിനു വേണ്ടി പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച്, പിന്നീട് പല കാരണങ്ങള്‍കൊണ്ടും അവിടെ തുടരുവാനാവാതെ തിരിച്ചെത്തുന്ന പട്ടാളക്കാര്‍ സ്വന്തം നാട്ടുകാരുടെ ഇടയില്‍ തന്നെ പരിഹാസ്യരാവുന്നത്; നാടിനെ മറന്ന് സ്വന്തം ലാഭങ്ങള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അതേ സമയം സമൂഹത്തില്‍ ആദരണീയരാവുന്നത് - ഈയൊരു വൈരുധ്യമാണ് സിനിമയുടെ കാതല്‍. പൂര്‍ണമായും ഒരു ഫാന്റസി ചിത്രമായി തന്നെ ഈ ചിത്രമൊരുക്കിയിരുന്നെങ്കില് ഒരുപക്ഷെ കൂടുതല്‍ ആസ്വാദ്യകരമായി ഈ വിഷയത്തെ സിനിമയില്‍ അവതരിപ്പിക്കാമായിരുന്നു. സംവിധായകനെന്ന നിലയില്‍ അനൂപ് കണ്ണന് പ്രതീക്ഷനല്കുന്നെങ്കിലും യുക്തിസഹമല്ലാത്ത പല കാര്യങ്ങളും ചിത്രത്തില്‍ കണ്ടെടുക്കാം (ഉദാ: മഴയത്ത് ഒരു ചുവരില്‍ എഴുതുന്ന വരികള്‍, അടുത്ത മഴയില്‍ ഒലിച്ചു പോവുന്നു!). ഒരു സിനിമ പുറത്തിറക്കുന്നു എന്നതിനപ്പുറം ഇത്തരം ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ച് സിനിമയ്ക്കൊരു പൂര്‍ണത നല്കുന്നു എന്നതിലാണ് ഒരു സംവിധായകന് മിടുക്കു കാട്ടേണ്ടത്. അനൂപ് കണ്ണന്റെ 'ജവാന് ഓഫ് വെള്ളിമല', ആ അര്‍ത്ഥത്തില്‍ പരാജയപ്പെടുന്നെങ്കിലും; സിനിമയുടെ കാലികപ്രസക്തിയും ഇടവേളവരെയെങ്കിലുമുള്ള വിനോദമൂല്യവും വെള്ളിമലയിലെ ജവാന് പാസ്മാര്‍ക്ക് നല്കുവാന് ലേഖകനെ പ്രേരിപ്പിക്കുന്നു. കൂടുതല്‍ മികച്ച ചിത്രങ്ങളൊരുക്കുവാന്‍ അനൂപ് കണ്ണന് ഭാവിയില്‍ സാധിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
അനൂപ് കണ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ആസിഫ് അലി, ശ്രീനിവാസന്, മംമ്ത എന്നിവര്‍ പ്രധാന വേഷങ്ങലിലെത്തുന്ന 'ജവാന് ഓഫ് വെള്ളിമല'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#JawanofVellimala: This jawan goes beyond Vellimala. An entertainer with some suspense till the end. #Chithravishesham
10:13 PM - 19 Oct 12
ഈ റിവ്യൂവില്‍ വിലയിരുത്തലുകളേക്കാള്‍ കൂടുതല്‍ നിര്‍ദേശങ്ങളാണല്ലോ,,,(അങ്ങനെ ചെയ്തിരുന്നെകില്‍... ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നൊക്കെ..)
ReplyDeleteഅത് ഒരു റിവ്യൂവിനു യോജിച്ചതാണോ?
മലപോലെ വന്നതെലി പോലെ പോയി! എന്നീടുമ് റേറ്റിംഗ് 5.50???
ReplyDeleteഅല്ല ഹരീ, ഇപ്പറയുന്ന പ്രേതങ്ങള്‍ക്കൊന്നും നിഴലില്ലെന്ന് ഹരിയോടാരാ പറഞ്ഞത്? ഹരി പ്രേതങ്ങളെ കണ്ടിട്ടുണ്ടോ, നിഴലില്ലെന്നു തറപ്പിച്ചുപറയാന്‍? ഹല്ലപിന്നെ!
ReplyDelete// മലയാള സിനിമയിലെ പ്രേതങ്ങള്ക്കിപ്പോഴും നിഴലുണ്ട്. എന്നാണോ നിഴലില്ലാത്ത പ്രേതങ്ങളെ മലയാളസിനിമയില്‍ കാണുവാന്‍ കിട്ടുക!//
ReplyDeleteവർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ ഈയടുത്ത് ടീ.വി.യിൽ ഉണ്ടായിരുന്നു. അതിൽ ഒരു രംഗത്തിൽ പപ്പന്റെ ആത്മാവ് ലിസിയുടെ മുറിയിൽ നിൽക്കുന്നു. ലിസിയും റഹ്മാനും സീനിലുണ്ടെങ്കിലും മുറിയിലെ കണ്ണാടിയിൽ ലിസിയുടെ പ്രതിബിംബം മാത്രം! ഗ്രാഫിൿസ് ഒന്നും കാര്യമായി ഉപയോഗിക്കാതിരുന്ന ആ കാലത്തെ രംഗങ്ങളുടെ ഭംഗി പോലും ഇന്നത്തെ സിനിമയിൽ ഇല്ല എന്നത് അത്ഭുതം തന്നെ..
മലപോലെ വന്നതെലി പോലെ പോയി! എന്നിട്ടും റേറ്റിംഗ് 5.50???
ReplyDelete-----------
അല്പം പ്രതീക്ഷയോടെയാണ് പോയത്.... തികച്ചും നിരാശരാക്കി മടക്കി അയച്ചു... ബോറടിക്കുക കൂടി ചെയ്തു...!!!!
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteവിശേഷത്തില്‍ അത്രയധികം നിര്‍ദ്ദേശങ്ങളുണ്ടോ? ഒന്നു കൂടി വായിച്ചോളൂ... ഒരു കമാന്‍ഡോ ഓപ്പറേഷന്റെ നിര്‍ദ്ദേശവും പിന്നെ ഫാന്റസിയായി ചെയ്യാമായിരുന്നു എന്നൊരു തോന്നലുമാണ് ആകെ പങ്കുവെച്ചത്. (ഫിലിം റിവ്യൂകളില്‍ നിര്‍ദ്ദേശങ്ങള്‍ വരുന്നതിലും തകരാറൊന്നുമില്ല. അതിനോട് വായനക്കാര്‍ക്ക് പ്രതികരിക്കുകയുമാവാം.)
ഒരു നല്ല തുടക്കം ലഭിച്ചിട്ട് അത് കൊണ്ടുപോയി കളഞ്ഞു എന്നേ തലക്കെട്ട് കൊണ്ടുദ്ദേശിച്ചുള്ളൂ. ആ നല്ല തുടക്കത്തിന്റെ ബലത്തിലാണ് ചിത്രം ഇത്രയും റേറ്റിംഗ് നേടിയത്. പ്രധാനമായും അഭിനയത്തിനും സാങ്കേതികത്തിനുമാണ് പോയിന്റ് കൂടുതല്‍ ലഭിച്ചിരിക്കുന്നത് എന്നും കാണുമല്ലോ?
ഓഫ് ടോപ്പിക്ക്: മാസ് ഇല്ലാത്ത സാധനങ്ങളാണ് പ്രേതങ്ങള്‍ എന്നാണല്ലോ വെപ്പ്. അവര്‍ക്കുള്ളിലൂടെ പ്രകാശം കടന്നു പോവും (ആളും വാഹനങ്ങളുമൊക്കെ അവരിലൂടെ കടക്കുന്നതും അവര്‍ക്ക് ഭിത്തിയോ മതിലോ ഒന്നും ഒരു ബേജാറുമുണ്ടാക്കാത്തതും അതു കൊണ്ടു തന്നെ), അപ്പോള്‍ നിഴല്‍ വരുവാന്‍ സാധ്യതയില്ലല്ലോ? :-)
--
ഓഫ് ടോപ്പിക്ക്: മലയാള സിനിമയിലെ പ്രേതങ്ങള്ക്കിപ്പോഴും നിഴലുണ്ട്. എന്നാണോ നിഴലില്ലാത്ത പ്രേതങ്ങളെ മലയാളസിനിമയില്‍ കാണുവാന്‍ കിട്ടുക!
ReplyDeleteee nizhal illathe predagale egane aano kanunath
അങ്ങനെ നിര്‍മ്മാണത്തിലും മമ്മൂക്കയുടെ കൈ പൊള്ളിയോ ? അനൂപ് കണ്ണന് രക്ഷപ്പെടും എന്ന് തോന്നുന്നു.
ReplyDelete@Hari: ഓഫ് ടോപ്പിക്ക്: മാസ് ഇല്ലാത്ത സാധനങ്ങളാണ് പ്രേതങ്ങള്‍ എന്നാണല്ലോ വെപ്പ്. അവര്‍ക്കുള്ളിലൂടെ പ്രകാശം കടന്നു പോവും (ആളും വാഹനങ്ങളുമൊക്കെ അവരിലൂടെ കടക്കുന്നതും അവര്‍ക്ക് ഭിത്തിയോ മതിലോ ഒന്നും ഒരു ബേജാറുമുണ്ടാക്കാത്തതും അതു കൊണ്ടു തന്നെ), അപ്പോള്‍ നിഴല്‍ വരുവാന്‍ സാധ്യതയില്ലല്ലോ? :-)
ReplyDeleteപൂര്‍ണമായും പ്രകാശം കടന്നു പോകുന്ന ഒരു സാധനം ട്രന്സ്പരെന്റ്റ് ആയിരിക്കില്ലേ. അപ്പൊ അതിനെ നമുക്ക് കാണുവാന്‍ സാധിക്കില്ല. പ്രകാശം തട്ടി റിഫ്ലെക് ചെയ്യുമ്പോള്‍ ആണല്ലോ കാണുന്നത്. അങ്ങനെ നോക്കുമ്പോള്‍ സാങ്കേതികമായി നിഴല്‍ വേണം..:D. ബട്ട് പ്രേതങ്ങള്‍ ഫിസിക്സ് നിയമങ്ങള്‍ അനുസരിക്കാത്തവര്‍ ആണ്. അത് കൊണ്ട് നിഴല്‍ വേണം എന്ന് നിര്‍ബന്ധിക്കാനും പറ്റില്ല..
ഓ ടോ : അവസാനം ഇത് പ്രേതങ്ങളെ പറ്റി ഉള്ള ഒരു discussion ആയി പോകും.
അതു തന്നെ. പ്രകാശം തട്ടി പ്രതിഫലിക്കുന്ന ഒരു സാധനമാണെങ്കില്‍ അതിന് ഭിത്തിക്കുള്ളിലൂടെയൊന്നും കടന്നു പോകുവാന്‍ കഴിയില്ലല്ലോ! അങ്ങിനെ നോക്കുമ്പോള്‍ ഫിസിക്സിനെ നിരാകരിക്കുന്നയിടത്താണ് പ്രേതങ്ങള്‍ പ്രേതങ്ങളാവുന്നത് - വെളിച്ചം പ്രതിഫലിക്കുന്നൊരു പ്രതലമുണ്ടെങ്കിലും (കാണാന്‍ പറ്റുമെന്ന്) ഭിത്തിയിലൂടെ കടന്നു പോവും, നിഴലുണ്ടാവുകയുമില്ല... അങ്ങിനെ! എന്തായാലും പ്രേതങ്ങളുടെ കാര്യം അവര്‍ നോക്കട്ടേന്ന്... ഞാന്‍ വിട്ടു. :)
ReplyDeleteഇത്രയ്ക്കു നിരാശ നല്കിയ മറ്റൊരു പടം ഇല്ല. ആദ്യ പകുതിയിലെ കഥ എങ്ങോട്ടാണ് കൊണ്ടുപോയത്? അല്ലെങ്കില്‍ അതിനു പിന്നീട് എന്തെങ്കിലും പ്രസക്തി? മമ്മുട്ടിക്ക് ഈ അസുഖം കൊണ്ട് എന്താണ് കഥയ്ക്ക് നല്‍കാനായത്? ഒരു ഡാം ഉപേക്ഷിക്കാന്‍ നാലു ജിയോളജിസ്റ്റ് നാട്ടുകാരുടെ മുന്നില്‍ കഥ പറഞ്ഞാണോ? ഉന്നത തലത്തിലെ എത്ര ചര്‍ച്ച വേണം? അങ്ങനെ വിളിച്ചു പറയാന്‍ പറ്റുന്ന ഒന്നാണോ അത്? കേരളത്തിലെ പ്രധാന കരണ്ട് ഉത്പാദിപ്പിക്കുന്ന ഡാം ഉപേക്ഷിച്ചു എന്ന തിരുമാനം അറിഞ്ഞിട്ടു ഒറ്റ ചാനലുകാരെ പോലും അവിടെ കണ്ടില്ല! എന്തൊരു ബോറന് ചെയ്സിഗ് രംഗം! അതിനിടക്കാ കണ്ണ് കാണിക്കാന്‍ നായകന് അവസരം കിട്ടിയേ! കഷ്ടം! ഇതിനു 2 മാര്‍ക്കില്‍ കൂടുതല്‍ അര്‍ഹതയില്ല.
ReplyDeleteHaree, this is the first time am replying to yoru views . Normally when a movie releases , that too here in Bangalore most of time review comes first , in your site and I read the review and then based on that take decision whether to watch or not. But well this time , I saw both the movies ( Jawan and Ayal) and then I read your views . First of allI cant imagine that you gave 5.5 to Jawan and 6.5 to Ayal . When you come of theater after watching the movie if you feel some thing ( sense goodness like old age Sathayn anhtikad films , or sense of humour for good comedy films or nothing !!!!! ). If you take any movie and do a "postmortem" you will find many loopholes. But ultimately what I think is , the feel that you get after watching the movie , will cover up that "postmortem" , provided that feel is some thing touching you heart. The scene with medical board, the scene where prithvi returns 5 laks cheque, the scene where Dr. Samuel advices to make use of his first "lie", the scene where father begs to doctor to treat his child, the scene in which prithivi begs for his future life , the scene where prithvi know his "love" is a memory ,etc etc .... brings us that feel in our heart . And no "postmortem" can break that "feel" . For a normal person there is little difference between 5.5 or 6.5 . I sincerely pray that this good movie which makes brings that "feel" , is not avoided becoz of scale of difference between 5.5 and 6.5
ReplyDeletePS: My humble suggestion is if possible , instead of rating a movie in numbers , please rate the movie as avoidable, time pass, must watch , good etc .
thanne polulla niroopakarado malayala cinimayude shapam
ReplyDeleteതിരക്കഥയിലെ പ്രശ്നങ്ങളും അതെങ്ങിനെ ചിത്രത്തെ ബാധിച്ചു എന്നതും വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. സാങ്കേതിക മികവ് - ആനുകാലികപ്രസക്തിയുള്ളൊരു വിഷയം - ചില കഥാപാത്രങ്ങള്‍ - ഇടവേളവരെയുള്ള ആസ്വാദ്യത - ഇതൊക്കെ കാരണമായാണ് സിനിമ ഇത്രയും റേറ്റിംഗ് നേടുന്നത് എന്ന് വിശേഷത്തില്‍ നിന്നും വ്യക്തമാണ്. ഇവയെയൊക്കെ തള്ളിക്കളഞ്ഞ് വളരെ മോശം എന്നു പറയേണ്ട ഒരു ചിത്രമാണിതെന്നും തോന്നിയില്ല.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
Ee tholinja padathinu itra nalla rating kittiya vere oru site eatha. Ithile tholinja abinayathinu 7/10 Mammutty etra thannu
ReplyDelete