ബാങ്കിംഗ് അവേഴ്സ്: കുറ്റാന്വേഷണം കോമഡിയാവുമ്പോള്!
ഹരീ, ചിത്രവിശേഷം
ജയറാം നായകനായ '
രഹസ്യപോലീസി'നു ശേഷം മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് കെ. മധു മറ്റൊരു ചിത്രവുമായെത്തുന്നത്. അനൂപ് മേനോന്, ജിഷ്ണു, മേഘ്ന രാജ് തുടങ്ങിയവരൊക്കെ മുഖ്യവേഷങ്ങളിലെത്തുന്ന '
ബാങ്കിംഗ് അവേഴ്സാ'ണ് കെ. മധുവിന്റെ പുതുചിത്രം. ലിമോ ഫിലിംസിന്റെ ബാനറില്‍ സ്റ്റീഫന്‍ പതിക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ. മധുവിന്റെ ഒരു കുറ്റാന്വേഷണ പശ്ചാത്തലമുള്ള ചിത്രം എന്നു പറയുമ്പോള്‍ എസ്.എന്‍. സ്വാമിയെയാണ് രചയിതാവായി പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. ഇവിടെ അതിനൊരു മാറ്റമുണ്ട്. സുമേഷും അമലുമാണ് ആ ജോലി ഈ ചിത്രത്തിനു വേണ്ടി ചെയ്യുന്നത്. 'പട പേടിച്ച് പന്തളത്തു ചെന്നപ്പോളവിടെ പന്തം കൊളുത്തി പട' എന്നു പറഞ്ഞ പോലെയായി സ്വാമിക്കു പകരം ഇവരിരുവരും പേനയുന്തിയപ്പോള്! ഒരു കുറ്റാന്വോഷണ ത്രില്ലര്‍ ചിത്രമാണ് രചയിതാക്കളൂം സംവിധായകനും ഒക്കെ ചേര്‍ന്ന് ഉണ്ടാക്കുവാന്‍ ശ്രമിച്ചതെങ്കിലും ഉണ്ടാക്കി വന്നപ്പോളത് തനി കോമഡിയായി. അപ്പോളിതൊരു കോമഡി ചിത്രമാണോ എന്നാരും സംശയിക്കും; പക്ഷെ, അങ്ങിനെ ഏതായാലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ അഭിനേതാക്കളോ ഉദ്ദേശിച്ചിട്ടെല്ലെന്നു വ്യക്തം!
ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.00 / 10
: 2.00 / 05
: 1.00 / 05
ഒരു മോഷണശ്രമം പ്രതീക്ഷിച്ച് ഒരു പുതുതലമുറ ബാങ്കിലെത്തി നിലയുറപ്പിക്കുന്ന പോലീസുകാരുടെ സാന്നിധ്യത്തില്‍ അവിടെ നടക്കുന്ന ഒരു കൊലപാതകം! സംഗതി കൊള്ളാം. പക്ഷെ, സുമേഷും അമലും കൂടി ഇതൊരു സിനിമയ്ക്കു വേണ്ടി എഴുതി വന്നപ്പോള്‍ പ്രതീക്ഷിക്കുന്ന ഉദ്യോഗമൊന്നും ആര്‍ക്കും തോന്നില്ലെന്നു മാത്രം. മുക്കാല്‍ മണിക്കൂറോളം ബാങ്കിനുള്ളിലെ ആളുകളെയൊക്കെ പരിചയപ്പെടുത്തി ഒരു വിധം ഇടവേള വരെയെത്തിച്ച്; പിന്നീട്, അന്വേഷണമെന്ന പേരില്‍ എല്ലാവരും ബാങ്കിനുള്ളില്‍ കിടന്നു ചുറ്റിത്തിരിയുന്നതാണ് സിനിമ. അന്വേഷണത്തിനിടയില്‍ വരുന്ന ഒരു സംഭാഷണമിങ്ങിനെ; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് : "കൊലപാതകിക്ക് കൃത്യ സമയം ജനറേറ്റര്‍ റൂമിലെത്തി ലൈറ്റ് ഓഫ് ചെയ്തു കൊടുത്ത ഒരു സഹായി കൂടി ഉണ്ടായിരിക്കണം." അപ്പോള്‍ ബുദ്ധിമതിയായ കൂട്ട് അന്വേഷകയുടെ മറുചോദ്യം: "അതാരാണ് സാര്‍?" എഴുതിയവര്‍ക്കോ, സംവിധായകനോ, അഭിനേതാക്കള്‍ക്കോ, എഡിറ്റ് ചെയ്തയാള്‍ക്കോ ഒന്നും ഈ ചോദ്യത്തില്‍ ഒരു കുഴപ്പവും കാണുവാന്‍ സാധിച്ചിരിക്കില്ല; പക്ഷെ, പ്രേക്ഷകര്‍ക്ക് അല്പം ബോധമുള്ളതിനാല്‍ നല്ല സമൃദ്ധമായിത്തന്നെ ഈ ചോദ്യം കൂവലുകള്‍ നേടിയെടുത്തു. ഇമ്മാതിരി സംഭാഷണങ്ങളാലും സന്ദര്‍ഭങ്ങളാലും സമ്പന്നമാണ് രണ്ടാം പാതി. ചിത്രമെങ്ങിനെ കോമഡിയായെന്ന് പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഇപ്പോള്‍ മനസിലായിരിക്കുമെന്ന് കരുതുന്നു.
Cast & Crew
Banking Hours
Directed by
K. Madhu
Produced by
Stephen Pathickal
Story, Screenplay, Dialogues by
Sumesh - Amal
Starring
Anoop Menon, Meghana Raj, Tini Tom, Jishnu, Ashokan, Shankar, Irshad, Sudheesh, Lakshmi Priya, Shafna, Vishnupriya, Kailash, Nishanth Sagar, Munna, Sarayu, Sathar etc.
Cinematography (Camera) by
Saloo George
Editing by
P.C. Mohanan
Production Design (Art) by
Salu K. George
Background Score by
Rajamani
Effects by
Murukesh
Make-Up by
Rahim Kodungallur
Costumes by
Indrans Jayan
Action (Stunts / Thrills) by
Palaniraj
Stills by
Momi
Designs by
Jissen Paul
Banner
Lemo Films
Release Date
2012 Oct 05
Snippet Review
'Banking Hours' is expected to be a crime-investigation thriller, but many fallacies and illogic dialogues makes it hilarious for the wrong reasons.
അനൂപ് മേനോന് തന്റെ സ്ഥിരം രൂപഭാവാദികളോടെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തിലുണ്ട്. മുകളില്‍ പറഞ്ഞ ചോദ്യം ചോദിച്ച പോലീസ് കമ്മീഷണറായി മേഘ്ന രാജുമുണ്ട് അന്വേഷണത്തില്‍ കൂട്ടിന്. പലതും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളെങ്കിലും ടിനി ടോമിന്റെ വേഷപ്രച്ഛന്നനായ കമാന്‍ഡോ വേഷം കൈയ്യടി നേടുന്നു. ജിഷ്ണുവാണ് മറ്റൊരു കമാന്‍ഡോ. തന്റെ സ്വതസിദ്ധമായ അഭിനയമികവിലൂടെ പരമാവധി കൂവല്‍ ജിഷ്ണു മേടിച്ചെടുക്കുന്നുണ്ട്. അശോകന്റെ പള്ളീലച്ചനും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ഇര്‍ഷാദിന്റെയും ശങ്കറിന്റെയുമൊക്കെ ഭാവാഭിനയത്തിന് ചിലപ്പോള്‍ ഓസ്കാര്‍ പാഴ്സലായി എത്തിച്ചു കൊടുത്തേക്കും. (വാങ്ങാന്‍ അങ്ങോട്ടു ചെന്നാല്‍ അതവര്‍ക്കൊരു ബുദ്ധിമുട്ടായാലോ!) കൈലാഷും കൃഷ്ണയുമാണ് പിന്നെ കൂവല്‍ നേടുന്ന രണ്ടുപേര്‍. സത്താര്‍, സുധീഷ്, ലക്ഷ്മിപ്രിയ, ഷഫ്ന, നിഷാന്ത് സാഗര്‍, അരുണ്‍, വിഷ്ണുപ്രിയ ഇങ്ങിനെ ഇനിയുമുണ്ട് പലരും ഈ രണ്ടു മണിക്കൂര്‍ ചിത്രത്തില്‍.
ഒരു ബാങ്കാണെന്ന് എഴുതിവെച്ചാല്‍ (വെച്ചിട്ടുണ്ട്) മാത്രം ബാങ്കെന്നു പറയുന്ന തരത്തിലാണ് ചിത്രത്തിലെ ലിമോ ബാങ്കിനെ സാലു കെ. ജോര്‍ജ്ജ് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിനുപയോഗിച്ച കളര്‍ സ്കീമും ചിത്രത്തിനൊരു മൂഡ് നല്കുന്നതില് പരാജയപ്പെടുന്നു. ചിത്രത്തിലൊരു ജനറേറ്റര്‍ റൂമുണ്ട്. പക്ഷെ, അതിലേക്ക് കയറുന്ന പുറത്തുള്ള ഷോട്ടു വെച്ച് നോക്കിയാല്‍ ഉള്ളിലെ ഷോട്ടില്‍ മനസിലാക്കുന്നത്രയും വലുപ്പമുള്ള ഒരു മുറി അവിടെ വരുവാന്‍ ഒരു സാധ്യതയുമില്ല. ബാങ്കിനുള്ളില്‍ കിടന്നു കറങ്ങുമ്പോള്‍ ഛായാഗ്രാഹകനെന്ന നിലയില്‍ സാലു ജോര്‍ജ്ജിനുള്ള പരിമിതികള്‍ മനസിലാക്കാം. പക്ഷെ, അകത്തേക്കാളൂം ക്യാമറ പുറത്തേക്കെത്തുമ്പോഴാണ് കൂടുതല്‍ മോശമായതായി തോന്നിയത്. മുരുകേഷിന്റെ ഇഫക്ടുകളും രാജാമണിയുടെ പശ്ചാത്തലസംഗീതവും ഒക്കെ ചേര്‍ത്തുള്ള പി.സി. മോഹനന്റെ ചിത്രസന്നിവേശവും കണക്കാണ്. ബാങ്കിനു പുറത്ത് മീഡിയയുടെ റിപ്പോര്‍ട്ടിംഗും മറ്റും കാണിക്കുന്ന ഷോട്ടുകളൊക്കെ എത്ര പരിതാപകരമാണ്. ഇതൊന്നും പോരാഞ്ഞ് പെന്‍ ഹോള്‍ഡര്‍ കാലുകൊണ്ട് തട്ടി തോക്കു തെറിപ്പിക്കുന്ന മട്ടിലുള്ള ചില ആക്ഷന്‍ രംഗങ്ങള്‍ കൂടി ചേരുമ്പോള്‍ ചിത്രത്തിലെ കോമഡികള്‍ പൂര്‍ണമാവുന്നു!
ഒരു കുറ്റാന്വേഷണചിത്രം മര്യാദയ്ക്ക് അവതരിപ്പിക്കുവാനുള്ള മിടുക്കൊന്നും കെ. മധുവിന് ഉണ്ടെന്ന് പണ്ടും തോന്നിയിട്ടില്ല, ഇപ്പോഴും തോന്നുന്നില്ല. അതല്ലെങ്കില്‍ ആളു കൂടിയിരിക്കുന്ന ബാങ്കിനുള്ളില്‍ കൊലയാളികളും പോലീസുമൊക്കെ തന്താങ്ങളുടെ തോക്കുകളെടുത്ത് വലിച്ചുവെച്ച് ഉയര്‍ത്തി ചൂണ്ടി 'പ്രിപ്പയര്‍' ചെയ്യുന്ന ഷോട്ടുകളൊന്നും ചിത്രത്തില്‍ വരില്ലായിരുന്നു. അത്തരം 'സെന്സൊ'ക്കെ കെ. മധുവിനുണ്ടെന്ന് ചിന്തിക്കുന്നതേ കുറ്റകരമാണ്. എന്നാല്‍ ചുരുങ്ങിയ പക്ഷം തെളിവുകളായി എടുത്തു കാണിക്കുന്ന കാര്യങ്ങള്‍ക്കെങ്കിലും ഒരു തുടര്‍ച്ചയൊക്കെ പ്രതീക്ഷിച്ചാല്‍ തെറ്റുപറയാമോ? (ഉദാ: കൊലയ്ക്കു ശേഷം കൊലയാളി മടക്കി തുടയ്ക്കുന്നതായി ഒടുവില്‍ കാണിക്കുന്ന ടിഷ്യൂ പേപ്പര്‍ തുടക്കത്തില്‍ പോലീസ് കണ്ടെടുക്കുന്നത് മടക്കുകളില്ലാതെ!)ചുരുക്കത്തില്‍; ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു പറ്റിയ അബദ്ധങ്ങളും പാളിച്ചകളും കണ്ട് ചിരിക്കുവാന്‍ ഉതകുന്ന ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയ്ക്ക് കണ്ടു നോക്കാവുന്ന ഒരു ചിത്രമായി 'ബാങ്കിംഗ് അവേഴ്സി'നെ കണക്കാക്കാം.
അവസാനത്തെ ആണി: "നീയല്ലേടാ അലവലാതി ഷാജി?" എന്ന ജയന്റെ ഡയലോഗിനോട് കിടപിടിക്കുന്ന ഒന്ന് ചിത്രത്തില്‍ ജിഷ്ണുവിന്റെ വകയായുണ്ട്. നമിച്ചണ്ണാ, നമിച്ച്!
അനൂപ് മേനോന്, ജിഷ്ണു, മേഘ്ന രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. മധു സംവിധാനം നിര്‍വ്വഹിച്ച 'ബാങ്കിംഗ് അവേഴ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#BankingHours: Went for the film expecting an investigation thriller. But it turned out to be a hilarious film. #Chithravishesham
9:57 PM - 5 Oct 12
--
പ്രേക്ഷകര്‍ക്ക് നന്നായി കൂവാനുള്ള അവസരം എല്ലാവരും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് . ആകെ കുറച്ചെങ്കിലും ഭേദം ടിനി ടോം ആയിരുന്നു
ReplyDeleteമനുഷ്യനെ ബോറടിപ്പിക്കുന്നതിനു ഒരു പരിധിയില്ലേ മധു സാറേ..iv ശശി മുതല്‍ ഷാജി കൈലാസ് വരെ യുള്ള പഴയകാല പ്രതിഭകളുടെ എല്ലാം ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല,പിന്നെയാണോ kമധു, ആകെപ്പാടെ ഒരു ആശ്വോസം ജോഷി മാത്രം ,
ReplyDeleteഹരീ താങ്കളെയൊക്കെ ധീരതയ്ക്കുള്ള അവാര്‍ഡ് തരേണ്ട സമയം കഴിഞ്ഞു... താങ്കളുടെ സിനിമാപ്രേമിയെ സന്തോഷിപ്പിക്കാനും ഈയൊരു വിഷേശം എഴുതാനും മുന്‍പിന്‍ നോക്കാതെയും ഒരാളുടെ അഭിപ്രായവും കേള്‍ക്കാതെയും ഇങ്ങനെയുള്ള സിനിമകള്‍ക്ക് തലവെക്കുന്നതിന് ധീരത എന്നല്ലാതെ മറ്റെന്ത് പറയാന്‍.... മാന്ത്രികന് എന്നൊരൊ സാധനം കൂടി റിലീസ് ചെയ്തിട്ടുണ്ട്....
ReplyDeleteഹസ്ബെന്റ്സ് ഇന്‍ ഗോവയ്ക്കും ബാങ്കിംഗ് ഹവേഴ്സിനും ഒരേ റേറ്റിംഗാണ് ഹരി കൊടുത്തത്. ക്ലൈമാക്സ് അല്‍പ്പം പാളിപ്പോയെങ്കിലും വല്യ കുഴപ്പമില്ലാത്ത സിനിമയായിരുന്നു ഹസ്ബെന്റ്സ് ഇന്‍ ഗോവ. ചിത്രം നന്നായി വിജയിക്കുന്നുമുണ്ട്... അത് വെച്ച് നോക്കുമ്പോള്‍ ബാങ്കിംഗ് ഹവേഴ്സും നന്നാവുമോ എന്ന സംശയമാണ് എനിക്കുള്ളത്.
ReplyDeleteഇതിന്റെ റിലീസിന് മുന്‍പുള്ള പോസ്ടറുകളില്‍ ശങ്കറിന്റെ പടം കണ്ടപ്പോഴേ ഉറപ്പിച്ചു പൊളി ആയിരിക്കും എന്ന്.
ReplyDeleteഇത്ര വലിയ കോമഡി പ്രതീക്ഷിച്ചിരുന്നില്ല.
kalakki haree chetta!
ReplyDeleteഞാനിത് ഇന്നലെയാ കണ്ടത്.കൂവാൻ മാത്രം ആളില്ലാതിരുന്നതിനാൽ വലിയ ബഹളം ഇല്ലായിരുന്നു.പിന്നെ ഹരി എഴുതിയ “അതാരാണ് സർ “എന്ന ചോദ്യം കേട്ടില്ല.
ReplyDeleteജിഷ്ണുവിന്റെ ഡയലോഗ് ഏതാ?
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteആ ഡയലോഗ് ഒഴിവാക്കിയോ? ;) സോഫയുടെ പിന്നില്‍ കൈയ്യും പിന്നില്‍ കെട്ടി സുധീഷിനോട് പറയുന്ന വാചകം. (വരി മറന്നു.)
--
mukil varnan..
ReplyDeletejust saw ayalum njanum from an ekm multiplex...
you shoukd see this movie..prithvi and lal jose have delivered..and this one is one f pritvi's best perfos..yu shud def see thi movie..
sorry haree for commenting this here..coz i dont know n which other way i can make a conversation with mr mukil varnan here
@nikhimenon
ReplyDeleteI am not sure whether I will be able to see this movie although I am looking forward to see a good performance from Prithvi. Anyway thank you Mr.Nikhimenon for sharing this information here and really good to hear this from you.EAGERLY WAITING FOR VALUABLE OPINION FROM HAREE AND OTHER FRIENDS....
THANK YOU ONCE AGAIN MR.NIKHIMENON
mukil..thanks for the response..
ReplyDeletepersonally i had a horrible time watching pritvi's hero,simhasanam,masters and rani's aiyyaa at the theatres..but ayalum is a genuinely good film by lal jose with some really good perfos by prithviraj and prathap pothen.personally i feel,it's this tyype of roles that pritvi should act in rather than all those stiff heros and simhasanams..
@Nikhimenon
ReplyDeleteI think Lal Jose is a director who can give better suitable roles to Prithvi. I had this feeling after watching Classmates (2006). I may not rate Prithvi's performance as high standard in Classmates, but I will say it was a decently good performance for an actor with only 4 years experience, but he disappointed me continuously after that campus block buster movie. Now after 6 years again Lal Jose has come to Prithvi. Hope this will be a turning point in his career.
Did you watch Aiyya in theatre and saying it is a FLOP!!!!!!!! Are you serious????I CAN'T BELIEVE BECAUSE I EXPECTED A BETTER RESULT FOR THIS MOVIE.
ReplyDeletemukil..
ReplyDeletei did watch aiyyaa from a multiplex..it was a painfully boring film ..and yes,it is a flop..
For those who has no good opinion about Prithviraj's acting, please go and watch 'Ayalum Njanum Thammil' and please post the honest opinion.
ReplyDelete