റണ്‍ ബേബി റണ്‍ (Review: Run Babby Run)

Published on: 8/29/2012 07:44:00 PM

റണ്‍ ബേബി റണ്‍ : ‌ഓടണ്ട പ്രേക്ഷക! ഓടേണ്ട!

ഹരീ, ചിത്രവിശേഷം

Run Babby Run: Chithravishesham Rating (6.00/10)
രണ്ടായിരത്തിപ്പതിനൊന്നിലെ ഓണത്തിനാണ്‌ ജോഷിയുടെ 'സെ‍വന്‍സ്' തിയേറ്ററുകളിലെത്തിയത്. ആ ചിത്രവും അതിനു മുന്‍പുള്ള പല ജോഷി ചിത്രങ്ങളും ആളുകളെ തിയേറ്ററില്‍ നിന്നോടിക്കുന്നതിലായിരുന്നു വിജയിച്ചിരുന്നത്. മോഹന്‍ലാലിന്റേതായി അടുത്ത കാലത്ത് തിയേറ്ററുകളിലെത്തിയ ആഘോഷ ചിത്രങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. ഇനി നിര്‍മ്മാതാവിന്റെ കാര്യമെടുത്താല്‍, മിലന്‍ ജലീലിന്റെ 'താപ്പാന' കണ്ടതിന്റെ ക്ഷീണം പൂര്‍ണമായങ്ങോട്ടു മാറിയിട്ടുമില്ല. അതിനാല്‍ തന്നെ ഈ വിശേഷത്തിന്റെ തലക്കെട്ട് 'ഓടെടാ, പ്രേക്ഷക! ഓടെടാ!' എന്നെഴുതേണ്ടി വരുമോ എന്ന ഭയത്തോടെയാണ്‌ സിനിമ കാണുവാന്‍ ഇറങ്ങിത്തിരിച്ചത്. ഏതായാലും, സാമാന്യം ഭേദപ്പെട്ടൊരു കഥാതന്തു മോശമാവാതെ അവതരിപ്പിക്കുവാന്‍ രചന നിര്‍വ്വഹിച്ച സച്ചിക്കും പിന്നെയത് സംവിധാനം ചെയ്‍ത ജോഷിക്കും കഴിഞ്ഞു എന്നത് തെല്ലൊരു ആശ്വാസം തന്നെയാണ്. തിയേറ്ററില്‍ നിന്നും ഇറങ്ങിയോടുവാന്‍ തോന്നിപ്പിക്കാത്തൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രമെന്നാല്‍, അതൊക്കെ ഇന്നത്തെ കാലത്തൊരു ഓണം ബമ്പറായി വേണമല്ലോ വിലയിരുത്തുവാന്‍‍. അങ്ങിനെയൊരു കിഴിവു കൂടി കൊടുത്താല്‍ അത്യാവശ്യം ഓടുന്നൊരു പടമായി തന്നെ 'റണ്‍ ബേബി റണ്ണി'നെ കാണാം.

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.50 / 10
: 4.00 / 10
: 7.00 / 10
: 4.00 / 05
: 3.50 / 05
കാലികപ്രസക്തിയുള്ളൊരു കഥാതന്തു തിരഞ്ഞെടുത്ത് അതിനെ ഒരു ത്രില്ലറായി അവതരിപ്പിക്കുകയാണ്‌ 'റണ്‍ ബേബി റണ്ണി'ല്‍ സച്ചി ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു ത്രില്ലറെന്നൊന്നും കരുതുവാനില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട ഒന്നാക്കുവാന്‍ വേണ്ടതൊക്കെ സച്ചി ചിത്രത്തിന്റെ തിരനാടകത്തില്‍ കരുതിയിട്ടുണ്ട്. ജീവിതത്തിലും തൊഴിലിലും എപ്പോഴും വിജയിക്കുക മാത്രമല്ല തിരിച്ചടികളും നേരിടുന്നൊരു നായകനെയാണ്‌ ചിത്രത്തില്‍ കാണുവാനുള്ളത്. നായകന്റെ നിഴലായി നായികയെ ഒതുക്കാതെ കഥയില്‍ പ്രാധാന്യമുള്ളൊരു കഥാപാത്രമായാണ്‌ അവതരിപ്പിച്ചിട്ടുള്ളത് എന്നതും എടുത്തു പറയേണ്ടതു തന്നെ. ഒരു ഘട്ടം കഴിഞ്ഞാല്‍ സിനിമയുടെ കഥ പിന്നെ കാണികള്‍ ഉദ്ദേശിക്കുന്ന വഴിയിലൂടെയൊക്കെ പോയി തീരുന്നതാണെന്നതാണ്‌ സിനിമയുടെ പ്രധാന പോരായ്മ. മലയാളത്തില്‍ കാണുവാന്‍ കിട്ടുന്ന ത്രില്ലര്‍ ചിത്രങ്ങളുടെ പൊതു രീതികളില്‍ തന്നെയാണ്‌ ചിത്രത്തിന്റെ അവതരണമെന്നു കൂടി വരുമ്പോള്‍ ഏറെ പുതുമയൊന്നും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല. എങ്ങിനെ പ്രസ്‍തുത രംഗമൊന്ന് മാറ്റിപ്പിടിക്കണമെന്ന് ഗ്രാഹ്യമില്ലാതെ വിഷമിക്കുന്ന ജോഷി എന്ന സംവിധായകനേയും സിനിമയില്‍ പലയിടങ്ങളിലും തെളിഞ്ഞു കാണാം. കാര്യം ഇങ്ങിനെയൊക്കെ തന്നെയെങ്കിലും, ജോഷിയെ സംബന്ധിച്ചിടത്തോളം നന്നായി ചെയ്തുവെച്ചൊരു ചിത്രമെന്നു തന്നെയേ 'റണ്‍ ബേബി റണ്ണി'നെ കരുതാനുമാവൂ.

Cast & Crew
Run Babby Run

Directed by
Joshiy

Produced by
Milan Jaleel

Story, Screenplay, Dialogues by
Sachi

Starring
Mohanlal, Amala Paul, Biju Menon, Vijayaraghavan, Shammi Thilakan, Siddique, Saikumar, Anil Murali, Krishna Kumar, Aparna Nair, Biju Pappan, Sreerekha, Mithun, Anoop Chandran etc.

Cinematography (Camera) by
R.D. Rajasekhar

Editing by
Shyam Sasidharan

Production Design (Art) by
Sabu Pravadas

Background Score / Music by
Ratheesh Vegha

Effects by
Sethu

Lyrics by
Rafeeq Ahmed

Make-Up by
Pradeep Rangan

Costumes by
Palani

Choreography by
Brinda

Action (Stunts / Thrills) by
Palaniraj

Stills by
Aghosh Vyshnavam

Designs by
Collins Leophil

Banner
Galaxy Films

Release Date
2012 Aug 29

Snippet Review

Writer Sachi succeeded to pull a decent plot and director Joshiy, with in his limits, is able to present it well. In short 'Run Babby Run' will not make you run!

മോഹന്‍ലാലിന്റെ വേണു എന്ന നായകനും അമല പോളിന്റെ രേണുക എന്ന നായികയും; പ്രകടമായ ചേര്‍ച്ചക്കുറവ് ഇവര്‍ തമ്മിലുണ്ട്. ഇവര്‍ തമ്മിലുള്ള പ്രണയം സിനിമയില്‍ ഒരു കല്ലുകടിയായി നില്‍ക്കുന്നു. കഥാകാരനും സംവിധായകനും അങ്ങിനെയൊരു ബന്ധം ഇവര്‍ തമ്മില്‍ ചേര്‍ത്തിരുന്നില്ലെങ്കില്‍, രണ്ട് കഥാപാത്രങ്ങളും കുറേക്കൂടെ ശക്തവും പ്രസക്തവുമാവുമായിരുന്നു. ഈയൊരു കുറവ് മാറ്റി നിര്‍ത്തിയാല്‍ മോഹന്‍ലാലും അമല പോളും തങ്ങളുടെ കഥാപാത്രങ്ങളെ തികഞ്ഞ കൈയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നിഷ്‍പ്രഭമാക്കുന്ന തരത്തില്‍ ചിത്രത്തില്‍ തന്റെ സാന്നിധ്യമറിയിക്കുവാന്‍ പലയിടങ്ങളിലും അമല പോളിന്‌ സാധിച്ചുവെന്നതും കൗതുകകരമായി. ഹൃഷികേശ് എന്ന സുഹൃത്തിന്റെ വേഷം ബിജു മേനോനും നന്നായിണങ്ങുന്നു. വില്ലന്മാരുടെ സ്ഥാനത്തു നില്‍ക്കുന്ന സായികുമാര്‍, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചുവെന്ന തോന്നലില്ല. വിജയരാഘവന്‍, കൃഷ്ണ കുമാര്‍, ഷമ്മി തിലകന്‍, അപര്‍ണ നായര്‍, അനില്‍ മുരളി, മിഥുന്‍ - പ്രസക്തമായ മറ്റ് വേഷങ്ങളിലെത്തുന്ന ഇവരേവരും തങ്ങളുടെ വേഷങ്ങളോട് നീതിപുലര്‍ത്തിയിട്ടുണ്ട്.

മലയാളത്തിലെ ഒരു സാദാ ത്രില്ലറെന്ന നിലവിട്ട് ചിത്രം എന്തെങ്കിലുമൊരു മോടി നേടുന്നെങ്കിലത് ആര്‍.ഡി. രാജശേഖരന്റെ ഛായാഗ്രഹണ മികവിലാണ്. എന്നാല്‍ സേതുവിന്റെ ഇഫക്ടുകളോ ശ്യാം ശശിധരന്റെ സന്നിവേശമോ ഏറെ പ്രയോജനം സിനിമയ്‍ക്കു ചെയ്യുന്നുമില്ല. ചില ഭാഗങ്ങളിലെ സിനിമയുടെ മെല്ലെപ്പോക്ക് കാഴ്ചയിലെ പിരിമുറുക്കം നഷ്ടമാക്കുന്നു. രതീഷ് വേഗയുടെ പശ്ചാത്തലസംഗീതം സിനിമയ്‍ക്കുതകുന്ന രീതിയിലാണുള്ളത്. റഫീഖ് അഹമ്മദെഴുതി രതീഷ് വേഗ തന്നെ ഈണമിട്ട ഗാനങ്ങളിലൊന്ന് തുടക്കത്തില്‍ ടൈറ്റിലുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. മോഹന്‍ലാല്‍ ആലപിച്ച "ആറ്റുമണല്‍ പായയില്‍..." എന്ന ഗാനമാണ്‌ ചിത്രത്തില്‍ പ്രാധാനം. ഞെക്കിപ്പഴുപ്പിച്ചൊരു ഗാനരംഗം എന്നല്ലാതെ മറ്റൊന്നും അതിനെക്കുറിച്ച് പറയുവാനില്ല. ആ ഗാനവും, അതിലേക്ക് എത്തിക്കുവാനായി ചേര്‍ത്തിരിക്കുന്ന രംഗങ്ങളും അപ്പാടെ മാറ്റിയാല്‍ ഒരുപക്ഷെ സിനിമ കൂടുതല്‍ സ്വീകാര്യത നേടിയേക്കാമെന്ന തോന്നലാണുള്ളത്.

സച്ചി-സേതു വേര്‍പിരിഞ്ഞതിനു ശേഷം 'മല്ലുസിംഗെ'ഴുതിയ സേതുവിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു തുടക്കം നേടുവാന്‍ സച്ചിക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു. നവതലമുറയിലെ സിനിമ സംവിധായകരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ ആവതുള്ളൊരു പടം ഇറക്കുവാന്‍ സാധിച്ചെന്ന് ജോഷിക്ക് ആശ്വസിക്കാം. 'കാസനോവ'യുടേയും 'സ്പിരിറ്റി'ന്റെയുമൊക്കെ ക്ഷീണം തീര്‍ക്കുവാന്‍ മോഹന്‍ലാലിനും ഇതിലൂടെ കഴിയുമെന്ന് കരുതാം. കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ അമല പോളിന്‌ മലയാളത്തില്‍ സജീവമാകുവാനും ഈ സിനിമ നിമിത്തമായേക്കാം. ഒരു പക്ഷെ, 'താപ്പാന' വെള്ളത്തിലാക്കിയ കാശു കൂടി 'റണ്‍ ബേബി റണ്‍' ഓടിപ്പിടിക്കുമെന്ന് മിലന്‍ ജലീലിനും പ്രത്യാശിക്കാം. തുടക്കത്തില്‍ പറഞ്ഞതു പോലെ, തിയേറ്ററില്‍ നിന്നുമിറങ്ങി ഓടുവാന്‍ പ്രേരിപ്പിക്കാത്തൊരു പടമാണെന്ന ആശ്വാസം പ്രേക്ഷകര്‍ക്ക്. അല്ലെങ്കിലും ഒള്ളതുകൊണ്ട് ഓണം പോലെ കഴിയുവാന്‍ മലയാളികള്‍, മലയാള സിനിമയെ സംബന്ധിച്ചെങ്കിലും, എന്നേ ശീലിച്ചതാണ്! അവരെ സംബന്ധിച്ചിടത്തോളം ഓണം ഹാപ്പിയാക്കുവാന്‍ 'റണ്‍ ബേബി റണ്‍' ഉതകുമെന്നു തന്നെ കരുതാം!

വാല്‍ക്കഷണം: ലോകശ്രദ്ധ നേടിയ 'Run Lola Run' എന്ന സിനിമയുടെ പേര് ചിത്രം കടമെടുത്തെങ്കിലും, ഓട്ടത്തിന്റെ പ്രസക്തി അതുപോലെ സിനിമയില്‍ കൊണ്ടുവരുവാന്‍ സച്ചിക്കായില്ല. നിശ്ചിത സമയത്തിനുള്ളില്‍ നായകനും നായികയും ചേര്‍ന്ന് കുറച്ച് കടമ്പകള്‍ കടന്ന് ലക്ഷ്യം നേടുന്ന രീതിയിലൊക്കെ ചിത്രം കൊണ്ടുപോകുവാന്‍ തീര്‍ച്ചയായും അവസരമുണ്ടായിരുന്നു. അതൊന്നും ഉപയോഗപ്പെടുത്താത്തതില്‍ സച്ചിക്കിനി സ്വയം പഴിക്കാം.

50 comments :

 1. മോഹന്‍ലാല്‍, അമല പോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോഷിയുടെ 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #RunBabbyRun: It will not make you run. An impressive plot well executed. #Chithravishesham @Lal_Mohanlal @Amala_ams #RBR #RunBabyRun
  1:55 PM - 29 Aug 12 from location
  --

  ReplyDelete
 2. തരക്കേടില്ലാത്ത പടം ആണ്..ഫസ്റ്റ് ഹാഫ് ആണ് കുടുതല്‍ മനോഹരം...സെക്കന്റ്‌ ഹാഫ് കുറച്ചു ഇഴച്ചില്‍ ആണ്..പിന്നെ നമ്മള്‍ പ്രതീഷിക്കുന്ന ക്ലൈമാക്സ്‌ ആണ്..എന്നിരുന്നാലും ഈ ഓണത്തിന് ഇറങ്ങിയ ഫിലിമുകളില്‍ ഏറ്റവും ഭേദം ഇത് തന്നെയാണ്..ഒരു കാര്യം കൂടി പറഞ്ഞോട്ടെ..സ്പിരിറ്റ്‌ ഹിറ്റ്‌ ആണെന്നാണ് ഞാന്‍ അറിഞ്ഞത്..ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പരാജയവും..

  ReplyDelete
 3. Conflict
  കാലികപ്രസക്തിയുള്ളൊരു കഥാതന്തു തിരഞ്ഞെടുത്ത് അതിനെ ഒരു ത്രില്ലറായി അവതരിപ്പിക്കുകയാണ്‌ 'റണ്‍ ബേബി റണ്ണി'ല്‍ സേതു ചെയ്തിരിക്കുന്നത്.

  സച്ചി-സേതു വേര്‍പിരിഞ്ഞതിനു ശേഷം 'മല്ലുസിംഗെ'ഴുതിയ സേതുവിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു തുടക്കം നേടുവാന്‍ സച്ചിക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു.

  ReplyDelete
 4. Spirit-nte ksheenamo? Onnu visadeekarikkamo ee paranjathinte? Ningalkku padam ishtapettilla ennu paranju athu Mohanlaline engane ksheenamakum? Anyway I would rate Spirit higher than RBR any day.

  ReplyDelete
 5. സ്പിരിറ്റില്‍ മോഹന്‍ ലാലിനെ എന്തെങ്കിലും ക്ഷീണം ഉണ്ടായതായി ആദ്യമായിട്ടാണ് ഒരാള്‍ പറയുന്നത്.

  ReplyDelete
 6. ഒരു ക്ലാരി ... സ്പിരിറ്റ് എട്ടുകോടിയില്‍ കൂടുതല്‍ വരുമാനമുണ്ടാക്കി സൂപ്പര്‍ ഹിറ്റായ സിനിമയാണ് . സിനിമ സൂപ്പര്‍ഹിറ്റാവുന്നെങ്കില്‍ അതില്‍ നടന് ക്ഷീണിക്കാന്‍ ഒന്നുമില്ലല്ലോ.
  ഗ്രാന്‍ഡ്‌ മാസ്റര്‍ ഹിറ്റായാണ് കണ്ടത്. അഞ്ച് കോടിക്ക് കൂടുതല്‍ കളക്റ്റ് ചെയ്തു എന്ന് വായിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് അല്ല എന്ന് മാത്രം.

  ഇനി ഒരു സംശയം , ഇതെഴുതിയത് സച്ചിയോ സേതുവോ? രണ്ടു സ്ഥലത്ത് രണ്ടു പേരാണ് ഹരി ഉപയോഗിച്ച് കണ്ടത് :)

  ReplyDelete
 7. ഇന്ന് തിരുവോണം എല്ലാവര്ക്കും ഓണാശംസകള്‍.ഒരു തിരുവോണബമ്പര്‍ അതാണ് റണ്‍ ബേബി റണ്‍.ജോഷി സംവിധാനം ചെയ്തു സച്ചി തിരനാടകം എഴുതി ലാലേട്ടന്‍ തന്ന ഒരു ഓണകോടി........ഒരു സദ്യ ഉണ്ട് പായസം കുടിച്ച പ്രതീതി.....അതാണ് ഈ ചിത്രം.
  FIRST IMPRESSION
  സ്ഥിരം ഫോര്‍മുലയില്‍ ജോഷി ചിത്രം...ത്രില്ലിംഗ് മൊമെന്റ്സ് നന്നായി കൈകാര്യം ചെയ്തു സച്ചി..........ക്ലൈമാക്സ്‌ അറിയാതെ കൈ അടിച്ചുപോയ്.വേണു എന്നാ ക്യാമറമാന്‍ ലാലിന്‍റെ കൈയില്‍ ഭദ്രം...പ്രതിഭ വിളിച്ചോതുന്ന കല വിരുതു അത് കണ്ടു തന്നെ ആസ്വദിക്കണം......ബിജു മേനോന്‍,സായി കുമാര്‍,സിദ്ദിക്ക്,അമല പോള്‍,അപര്‍ണ നായര്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട്‌.............
  ആദ്യ പകുതി വേണു എന്ന ക്യാമറമാന്‍ ജീവിതം വരച്ചിടുന്നു....ചാനല്‍ തമ്മില്‍ നടക്കുന്ന യുദ്ധം ആണ് ഇതിന്റെ ഇതിവൃത്തം......ചാനല്‍ ചതിയില്‍ പെട്ട് ജീവിതം വഴി മുട്ടുമ്പോള്‍ അതില്‍ നിന്നും രക്ഷപെടാന്‍ വേണു നടത്തുന്ന ശ്രമങ്ങള്‍ ആണ് ഇതിന്റെ ഇതിവൃത്തം.......രേണുക എന്ന വേഷത്തിലൂടെ അമല ഒരു കൂട്ട് ആകുന്നു.
  GOOD MOMENT
  മോഹന്‍ലാലിന്‍റെ വേണു ഒരു ഒറ്റയാള്‍ പോരാട്ടമാണ്.......ഇതില്‍ രതീഷ്‌ വേഗ ഉപയോഗിച്ച ബീഗവും പാട്ടും ഇതിന്റെ മാസ്റ്റര്‍ ആയ ഒന്നാണ്......പിന്നെ രാജശേഖറിന്റെ ചായാഗ്രഹണം അറിയാന്‍ ഒരു തവണ കാണുക തന്നെ വേണം.സച്ചി നെയ്ത തിരകഥ ഒരു ക്രാഫ്റ്റ് തന്നെ ആണ്.
  BAD THINGS
  അമല പോള്‍ അഭിനയം ഒരു മന്ദത അനുഭവപെട്ടു.ഒരു വലിയ ഭാരം ഉള്ള പോലെ തോന്നി.ഒരു ചെവി നഷ്ടമായ രീതിയില്‍ ലാലേട്ടനെ കാണിച്ചതു വെറുതെയായി.തമാശ രംഗങ്ങള്‍ക്ക് വേണ്ടി ഉണ്ടാകിയ പോലെ തോന്നി.....അടി രംഗം മനപൂര്‍വം ഉണ്ടാക്കിയ പോലെ തോന്നി....
  SECOND HALF
  യഥാര്‍ത്ഥ ത്രില്ലിംഗ് ക്രാഫ്ടിലേക്ക് കടക്കുന്നു.......ലാല്‍ ബിജു അമല കൂടുകെട്ടു ചിരി തരംഗങ്ങള്‍ ഉയര്‍ത്തി പിരിമുറുക്കം നിറഞ്ഞ നാടകീയ സംഭവങ്ങളിലൂടെ ചിത്രം മുന്‍പോട്ടു പോകുന്നു.ക്യാമറമാന്‍ രാജശേഖര്‍ നയിച്ച മനോഹര കാഴ്ചയും,രതീഷിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എല്ലാം നാടകീയ നിമിഷങ്ങളില്‍ ആരെയും ഇരുത്തി മുന്നോട്ടു നയിക്കുന്നു...മനോഹര ക്ലൈമാക്സ്‌ കൂടി ചിത്രം ജോഷി-സച്ചി ടീമിന്റെ കൈയില്‍ ഭദ്രം
  "ക്യാമറമാന്‍ വേണുവിനോടൊപ്പം രേണുക"
  "റണ്‍ ബേബി റണ്‍ ഒപ്പം ഞാനും"
  കലക്കിയിട്ടുണ്ട്!!!മുഷിപ്പിലാതെ കാണാം.......ഗുഡ് മസാല............ജോഷി ടീം അഭിനന്ദനങ്ങള്‍!!!!!!!!!!!!!

  ReplyDelete
 8. ലാലേട്ടന് സ്പിരിറ്റില്‍ അഭിനയിച്ച രംഗങ്ങള്‍ പോയിട്ടില്ല എന്ന് തോന്നുന്നു............ഇതില്‍ നന്നായി മദ്യപാന രംഗങ്ങള്‍ കാണാനുണ്ട്......ലാലേട്ടാ എങ്ങനെ മദ്യപാനത്തെ പ്രമോട്ട് ചെയ്യല്ലേ!!!!!!

  ReplyDelete
 9. grandmaster flop?????? oh god ..people should be shot at sight fr making mayamohini and other craps hit.

  ReplyDelete
 10. good revie..should see it soon..
  btw here s some trivia for the guys debating on the bo status of gm and spirit-
  Spirit was a flop theatrically,but it made profit if you take into account,the non theatrical revenue also(remember,it was mohanlal's home production.moreover t was also completed within a limited budget).GM was a genuine flop.but since t was UTV 's prestige debut movie in malayalam,they are claiming that the movie is a hit..they even arranged a success meet for the mvie in ekm ...!GRANDMASTER fared poorly in theatres..
  info provided by my friend whose family owns A class twin theatre complex in ekm district.both the above movies had released in his complex in may-june

  ReplyDelete
 11. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് സേതുവല്ല. സച്ചിയാണ്. തിരുത്തുമല്ലോ?

  ReplyDelete
 12. 'കാസനോവ'യുടേയും 'സ്പിരിറ്റി'ന്റെയുമൊക്കെ ക്ഷീണം തീര്‍ക്കുവാന്‍ മോഹന്‍ലാലിനും ഇതിലൂടെ കഴിയുമെന്ന് കരുതാം

  chithravishesham : spirit movie is a hit film.it is not a flop.

  ReplyDelete
 13. ചിലയിടങ്ങളില്‍ സച്ചി സേതുവായിപ്പോയത് പബ്ലിഷ് ചെയ്തതിനു ശേഷമാണ്‌ ശ്രദ്ധയില്‍ പെട്ടത്. ഉടനടി തിരുത്തുകയും ചെയ്തതാണ്‌. പക്ഷെ, അത് സേവായില്ലെന്നു തോന്നുന്നു. ഇപ്പോള്‍ വീണ്ടും തിരുത്തിയിട്ടുണ്ട്.

  'കാസനോവ'യും 'സ്പിരിറ്റും' മോഹന്‍ലാലിന്‌ ക്ഷീണമായത് നടനെന്ന നിലയിലാണ്‌. ഒരു മികച്ച വേഷമോ അല്ലെങ്കില്‍ മികച്ചൊരു പ്രകടനമോ ആയിരുന്നില്ല പ്രസ്‍തുത ചിത്രങ്ങളില്‍ അദ്ദേഹത്തിന്റേത്. (ഇതിനോട് വിയോജിപ്പുള്ളവരുണ്ടാവാം. അതൊക്കെ അതാത് സിനിമകളുടെ വിശേഷം താളുകളില്‍ പറഞ്ഞു കഴിഞ്ഞതാണ്‌.) 'ഗ്രാന്റ് മാസ്റ്റര്‍' തിയേറ്ററില്‍ വിജയിച്ചെങ്കിലും ഇല്ലെങ്കിലും മോഹന്‍ലാല്‍ അതില്‍ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത് എന്നു കരുതുന്നു. അതിനാലാണ്‌ മോഹന്‍ലാലിനു ക്ഷീണമായ സിനിമകളില്‍ നിന്നും അത് ഒഴിവാക്കിയത്. ('കാസനോവ'യ്‍ക്കു ശേഷം 'സ്പിരിറ്റി'നു മുന്‍പാണ്‌ പ്രസ്തുത ചിത്രം തിയേറ്ററുകളിലെത്തിയത്.) ഇനി, വരുമാനത്തിന്റെ കാര്യമെടുത്താല്‍ എട്ടു നിലയില്‍ പൊട്ടിയ പടങ്ങള്‍ പോലും മോഹന്‍ലാലിനു ക്ഷീണമായി തോന്നണമെന്നില്ല, കാരണം അത് അദ്ദേഹത്തിന്റെ വരുമാനത്തെ ബാധിക്കുന്ന ഒരു സംഗതിയാവില്ലല്ലോ!

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
  --

  ReplyDelete
 14. ഗ്രാന്‍ഡ്‌ മാസ്റ്റര്‍, സ്പിരിറ്റ്‌ എന്നീ ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസില്‍ വിജയങ്ങള്‍ ആയിരുന്നു എന്നാ സത്യം ആര്‍ക്കും നിഷേധിയ്ക്കാനാവാത്ത ഒന്നാണ് (വെറും theatrical revenue മാത്രം എടുത്താല്‍ തന്നെ). അത് കഴിഞ്ഞു പോയ കഥ. ഇനിയിപ്പോള്‍ അത് ഫ്ലോപ്പ് ആയിരുന്നു എന്നൊക്കെ വായിട്ടലച്ചു സ്ഥാപിയ്ക്കാന്‍ ശ്രമിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല. പിന്നെ, പ്രതിഫലം ലഭിച്ചോ ഇല്ലയോ അതില്‍ കുറവുണ്ടോ ഇതൊന്നും വിഷയമല്ല, ഒരു commercial മൂവി ഫ്ലോപ്പ് ആവുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ക്ഷീണം തന്നെയാണ്. ഈ പടം ഫ്ലോപ്പ് ആയാല്‍ അത് മോഹന്‍ലാലിനു ക്ഷീണം തന്നെയാണ്. (കാസനോവ പോലെ) എന്നാല്‍ അതെ സമയം വാനപ്രസ്ഥം എന്നാ മൂവി collection നേടാതെ പോട്ടിപ്പോയാല്‍ അത് അദ്ദേഹത്തിന് ക്ഷീണം ആവുന്നുമില്ല. അറിഞ്ഞിടത്തോളം താപ്പാന ഒരു ഫ്ലോപ്പ് ആവാനുള്ള ചാന്‍സ് കാണുന്നു. എന്നാല്‍ മിസ്റ്റര്‍ മരുമകന്‍ എന്നാ പടത്തിനു നല്ല തുടക്കം ആണ് ലഭിച്ചത്. അത് മറ്റു ചിത്രങ്ങളെ പിന്‍തള്ളി വന്‍ വിജയം നേടുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ ഓണസീസണ്‍ മുതലാക്കി ഒരു വന്‍ വിജയം ആയി തീരാന്‍ ഈ ജോഷി ചിത്രത്തിന് കഴിയില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

  ReplyDelete
 15. //മോഹന്‍ലാല്‍ ആലപിച്ച "ആറ്റുമണല്‍ പായയില്‍..." എന്ന ഗാനമാണ്‌ ചിത്രത്തില്‍ പ്രാധാനം. ഞെക്കിപ്പഴുപ്പിച്ചൊരു ഗാനരംഗം എന്നല്ലാതെ മറ്റൊന്നും അതിനെക്കുറിച്ച് പറയുവാനില്ല. ആ ഗാനവും, അതിലേക്ക് എത്തിക്കുവാനായി ചേര്‍ത്തിരിക്കുന്ന രംഗങ്ങളും അപ്പാടെ മാറ്റിയാല്‍ ഒരുപക്ഷെ സിനിമ കൂടുതല്‍ സ്വീകാര്യത നേടിയേക്കാമെന്ന തോന്നലാണുള്ളത്.//
  ഹ ഹ ഹ .........തൊണ്ടയില്‍ നിന്നും വെള്ളി, പിച്ചള ഇത്യാദി സാധനങ്ങള്‍ ഒക്കെ വന്നിട്ടുണ്ടാവും അല്ലെ? ഈ ലാലേട്ടന് ഇത് എന്തിന്റെ സൂക്കേടാണ്‌ ? നല്ല വെടിപ്പായിട്ടു അറിയാവുന്ന ഒരു പണിയുണ്ട് അത് മാത്രമങ്ങു ചെയ്‌താല്‍ പോരെ? കണ്ണെഴുതി പൊട്ടും തൊട്ടു എന്നാ പടത്തിലെ ഒരു കല്ലുകടി ആയിട്ട് എനിയ്ക്ക് തോന്നിയത് "കൈതപ്പൂവിന്‍" എന്നാ പാട്ടാണ്. പാട്ട് പാടാന്‍ അറിയാവുന്ന ഒന്നാം തരാം professionals ഇവിടെ ഉള്ളപ്പോള്‍ അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടെണ്ട വല്ല കാര്യവുമുണ്ടോ ഇങ്ങേര്‍ക്ക്?

  ReplyDelete
 16. ഒരു ചെറിയ അഭിപ്രായം, പണ്ടേ സിനിമയിലെ മൊബൈല്‍ ഫോണ്‍ വിളികള്‍ അരോചകമാണ്. കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകും ഒരു പുല്ലും വിളിച്ചിട്ടില്ല ചുമ്മാ ആക്ടിംഗ് ആണെന്ന്. ഇതില്‍ ഇച്ചിരി കൂടി കൂടുതല്‍ ആണ്. പൊതുവേ ഒട്ടുമിക്ക ടച് ഫോണുകളിലും മുന്‍വശത് മുകളില്‍ ഒരു സെന്‍സര്‍ ഉണ്ട്. കോള്‍ വിളിക്കുമ്പോള്‍ ശരീരത്തിന്‍റെ അടുത്ത് വരുന്ന സമയത്ത്‌ ഡിസ്പ്ലേ ഒഫാകാന്‍ വേണ്ടിയാണ്. ഈ പടത്തില്‍ 95% സീനുകളിലും മൊബൈല്‍ ഫോണിന് ഒരു കുലുക്കവും ഇല്ല. ലാലേട്ടന്‍ ഫോണ്‍ എടുത്ത് സീരിയസായ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോളോക്കെ ഫോണില്‍ വേറെ എന്തൊക്കെയോ എഴുതി കാണിക്കുന്നത് വെക്തമായി കാണാം. :-/

  ReplyDelete
 17. For those who claim "Spirit" is a flop..

  http://boxofficeverdicts.blogspot.in/2012/07/bov-half-year-boxoffice-report.html

  ReplyDelete
 18. (Writer Sethu succeeded to pull a decent plot)
  സേതു അല്ല സച്ചി

  ReplyDelete
 19. സ്പിരിടിനെ കുറിച്ച് എന്ത് ആണ് നിങ്ങള്‍ പറഞ്ഞത് ഒന്നലെങ്കില്‍ നിങ്ങള്‍ ആ പടം കണ്ടിട്ടില്ല സാമ്പത്തികമായും കലമൂല്യംയും ഹിറായ ആ സിനിമ ഏതു വിധത്തില്‍ ആണ് ലലെട്ടെനു ക്ഷീനമായത് വര്‍ഷങ്ങള്‍ക്കു ശേഷം ലലെട്ടെന്റെ ഏറവും മികച്ച അഭിനയം കണ്ട സിനിമ ആണ് സ്പിരിറ്റ്‌ ഇങ്ങനെ തെറ്റായ വിവരം എഴതി ഞങ്ങളെ പോലുള്ള സിനിമ പ്രേമികളെ നിരാശപെടുതരുത് ഈ വര്‍ഷത്തെ ഏറവും മികച്ച സിനിമ എന്ന് വേണമെങ്കില്‍ സ്പിരിടിനെ പറയാം രഞ്ജിത്തിന്റെ സംവിധാനവും ഒപ്പം ലലെട്ടെന്റെ അഭിനയവും കൂടിയപോള്‍ മലയാളത്തിനു കിട്ടിയ ഒരു മികച്ച സിനിമ ആണ് സ്പിരിറ്റ്‌

  ReplyDelete
 20. ശ്രീഹരി....
  റിവ്യൂവിന് നന്ദി. അപ്പോ പതിയെ തീയറ്ററിലേക്ക് പോകാംഷ
  അല്ലേ?

  ReplyDelete
 21. rate 6 eente ponnu ezhuthukara 6 rate kodukan enthanavo kandath,joshiude ettavum mosham filim ithanu, superman enna jayaram filiminte climax anu pinne avarthana virasatha ,ithraum mosham making moshamaya oru joshi filim kandittilla,oru nadanteum bhagathu nilkathe ezhuthu athanu pathra dharmam, produce 1st day collection mathram nokki irkkeya filim anu thappanum,run baby runum

  ReplyDelete
 22. super flop mohanlal ente kuthara padavum super hit

  ReplyDelete
 23. Thanikishttapedatha kaaryangal mattullavarilekum adichelppikunnath iyaalude swabhaavamaannu.
  Cassanova ozhichu lalettante ikollam irangiya ella padangalum sampatheekamayum abhinayathinte karyathilum van vijayangallaannu.

  Athu pole thanne joshiyude Twenti 2O um christian brothers um polulla padangal kaanikalle theatoril ninnu odichu ennathu oru puthan arivaannu.

  ReplyDelete
 24. മോഹന്‍ലാലിനു ഈ കൊല്ലം ക്ഷീണം ഉണ്ടാക്കിയത് കാസനോവ മാത്രം ആണ്.
  സ്പിരിറ്റും,ഗ്രണ്ട്മാസ്റെരും സാമ്പത്തികമായും,കലാപരമായും വിജയം നേടിഇയ സിനിമകളാണ്.
  പിന്നെ ഇതിനു മുന്‍പുള്ള ജോഷി യുടെ പടങ്ങള്‍ കണ്ടിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നി എന്ന് പറഞ്ഞ
  നിങ്ങള്‍ തന്നെ ആണ് 'മസ്റെര്സ് ' എന്ന കാല്‍ കാശിനു കൊള്ളാത്ത പടം നല്ലത് എന്ന് പറഞ്ഞത്.
  ക്രിസ്ത്യന്‍ ബ്രോതെര്സ്‌ എന്ന പടം കഴിഞ്ഞ വര്‍ഷത്തെ ടോപ്‌ grossers ല്‍ ഒന്നാണ്.
  ഒരു കാര്യം മനസിലാക്കണം. 1000 പേര് ഇരിക്കുന്ന തിയേറ്ററില്‍ നിങ്ങളെ പോലെ ഒരു 100 പേര്‍ക്ക് മാത്രം കാണാന്‍ ഉള്ളതല്ല സിനിമ.
  ബാക്കി ഉള്ള 900 പേര്‍ക്കും ഇഷ്ട പെടണം .

  ReplyDelete
 25. ഈ ഓണത്തിന് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും നല്ലത് . അത്ര മാത്രം .

  ReplyDelete
 26. ഒരു കാര്യം മനസിലാക്കണം..1000 പേര് ഇരിക്കുന്ന തിയേറ്ററില് നിങ്ങളെ പോലെ ഒരു 100 പേര്ക്ക് മാത്രം കാണാന് ഉള്ളതല്ല സിനിമ//

  totally agree..but at the same time,this is his blog where he airs his views on the movies which he has seen(irrespective f their bo status).expecting him to write down what the rest of the people sitting in a movie hall is outright childish and ridiculous..his views may not be agreeable to all,but what's the big deal about it?
  ക്രിസ്ത്യന് ബ്രോതെര്സ് എന്ന പടം കഴിഞ്ഞ വര്ഷത്തെ ടോപ് grossers ല് ഒന്നാണ്.
  ഒരു കാര്യം മനസിലാക്കണം
  btw boxoffice status of malayalam movies is a shaky thing..what i understood from my aquaintances in this business is that many movies which are 'popularly pereived to be blockbusters or superhits' might not be so in reality.the afore mentioned movie was one which had put one of it's producers(subair) in deep financial mess so that for his next release after christian brothers,mr marumakan it required the financial help of two powerful producers(vaisakha rajan and anto joseph ) to bail him out and get the movie released.if christian brothers was a blockbuster (As it is widely perceived to be),it wouldn't have happened,right?!and even if it was a super hit,that doesnt make it a classic either..!it was a wannabe t20 at best.
  so considering the bo perfo while reviewing a particular movie is not at all necessary.
  Of late,i have seen so many people developing an inability to tolerate others views...have no idea y t s so,these days..!

  btw i am also of the opinion that masters was a boring movie.it was more or less like the tamil movie-muran-an inspired version f strangers in a train,i believe.haree must have a different opinion about the movie and i do respect his views...

  ReplyDelete
 27. @ nikhi mon,
  opinions ellavarkkum parayam.
  but ividathe reviews palathum (ivide matramalla, pala blogsilum )alkkare thettidharippichu,hariku ishtamillatha padam bakki arum kanaruthu enna uddesathode ullathanu.
  eg- spirite review thanne-prekshakanu ithu haanikaram ennoke anu kollavunna oru padathe patti ezhuthi irikunnathu.
  athinodanu enikku ethirpullathu.
  joshtude CB kandittu alukalkku ezhunnetu odan thonni ennoke paranjal ?

  pinne mr.marumakante karyam, enikku ariyan kazhinjathu aa padathinte distribution matramanu vysakh rajanum,anto josephum eduthittullathu.(TVM & EKM region only)
  pinne aa padathinu vere pala issuesum kondu oru padu delay cheythu irakkiya film anu.(jagathikku pakaram baburaj ne vechu kure bagam re shoot cheythu etc.).
  CB pulliku labamundakkiya film thanne anu.
  production coast kurachu adhikam vannathu kondu labam angane undayikanilla.ennalum, kotti goshikkunna 22fk polulla padathinte irattiil adhikam athu collect cheythittundu.

  thanks  ReplyDelete
 28. //pinne mr.marumakante karyam, enikku ariyan kazhinjathu aa padathinte distribution matramanu vysakh rajanum,anto josephum eduthittullathu.(TVM & EKM region only)
  pinne aa padathinu vere pala issuesum kondu oru padu delay cheythu irakkiya film anu.(jagathikku pakaram baburaj ne vechu kure bagam re shoot cheythu etc.).
  CB pulliku labamundakkiya film thanne anu.
  production cost kurachu adhikam vannathu kondu labam angane undayikanilla.ennalum, kotti goshikkunna 22fk polulla padathinte irattiil adhikam athu collect cheythittundu.//


  please dont call me mon...we are complete strangers who have met in this part blog..for your kind info,i am nikhi menon.....

  what i have said here about christian brothers/marumakan et al are not based on hear say and i don't compel anyone to believe whatever i have said.the mvie had got delayed primarily due to financial issues.agreed,one f ts actresses had got injured while shoot .but that was not the primary issue with the mvie getting delayed for more than 14 months..

  and those who think they are getting mislead by haree's review,they don't have to visit this page again and again..there are millions of inflamatory/misleadin/anti national stuff/and even anti national malayalam newspapers all over the internet.a sane person will refrain from visiting those pages which he finds in appropriate for him.

  so y making un necessary hue and cry about it? this is a free democratic country after all.

  and about spirit,not everyone believes that the mvie is some sort of a classic..for me,spirit was the weakest film for renjith in recent times which was salvaged by the good perfo of mohanlal to a certain extent..period...

  ReplyDelete
 29. i have been visiting this blog since the last 3-4 years..though started commenting only since the last 1 year or so..i have seen haree giving very low rtings for ct/karyasthan et al.but that didnt make the movie flops...a review wont affect a mvies' bo prspects in any ways,coz the majority of the movie goers are not the ones who go after reading some online reviews..
  so,haree continue writing your honest and sincere views on the movies which yopu have seen.
  regards,nikhimenon

  ReplyDelete
 30. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന വിശേഷങ്ങളില്‍ പങ്കുവെയ്‍ക്കപ്പെടുന്ന അഭിപ്രായങ്ങള്‍ തീര്‍ച്ചയായും വ്യക്തിനിഷ്‍ഠമായതു തന്നെയാണ്‌. അതോടൊപ്പം വ്യക്തി താല്‍പര്യങ്ങള്‍ (തികച്ചും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍; ഉദാ പ്രത്യേകമായി ഒരു സംവിധായകനോടുള്ള താത്പര്യം) വിശേഷത്തില്‍ കടന്നു വരാതിരിക്കുവാന്‍ ശ്രദ്ധിക്കാറുമുണ്ട്. ഒരു ചിത്രം ബോക്സ് ഓഫീസ് വിജയം നേടുമോ ഇല്ലയോ എന്നതൊന്നും ചിത്രവിശേഷത്തില്‍ അത് നല്ലതെന്നോ മോശമെന്നോ പറയുന്നതിന്റെ പരിഗണനയില്‍ വരാറില്ല. ആ ചിത്രം ഉദ്ദേശിച്ചിട്ടുള്ള ജനുസ്സില്‍ അത് എത്രത്തോളം മികവുപുലര്‍ത്തുന്നു എന്നു നോക്കുവാനാണ്‌ ശ്രമം. എന്തുകൊണ്ട് മികച്ചതെന്നു തോന്നി / തോന്നിയില്ല എന്നത് വ്യക്തമാക്കുവാനാണ്‌ ഓരോ ചിത്രത്തിന്റെയും വിശേഷത്തില്‍ ശ്രമിക്കാറുള്ളതും. ഇവിടെ രേഖപ്പെടുത്തുന്ന അഭ്പ്രായങ്ങളോട് എല്ലാവരും യോജിക്കുമെന്നോ അല്ലെങ്കില്‍ ഇതൊക്കെ പൊതുവായ ഒരു അഭിപ്രായമായി മാറുമെന്നോ ഒരു ധാരണയും മുന്‍പുമില്ല ഇപ്പോഴുമില്ല. വിയോജിപ്പുള്ളവര്‍ക്ക് അത് ഇവിടെ രേഖപ്പെടുത്തുവാനും എപ്പോഴും അവസരമുണ്ട്. കാര്യകാരണങ്ങള്‍ സഹിതം വിയോജിപ്പുകള്‍ / മറ്റ് കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തി കാണുന്നെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ താനും. അത്തരത്തിലുള്ള ചര്‍ച്ചകളാവാം ഒരുപക്ഷെ, ഒരു ചിത്രത്തിന്റെ ബോക്സ് ഓഫീസ് നേട്ടത്തെ മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലുകളേക്കാളും കൂടുതല്‍ പ്രയോജനപ്രദവും.
  --

  ReplyDelete
 31. ഈ അടുത്ത കാലത്ത് ജോഷിയുടെ രണ്ടേ രണ്ടു പടങ്ങളേ വള്ളി പോട്ടിയിട്ടുള്ളൂ. അത് യഥാക്രമം റോബിന്‍ ഹൂദ്‌, സെവന്‍സ് എന്നിവയാണ്. അത് ഹരിയ്ക്കും അറിയാം എല്ലാവര്ക്കും അറിയാം. ക്രിസ്ത്യന്‍ ബ്രോതെര്സ്‌ എന്നാ മൂവി 2011 ല്‍ ഏറ്റവും കൂടുതല്‍ collection നേടിയ block buster മൂവി ആണ്. വന്‍ ബജറ്റ് കണക്കില്‍ എടുത്താലും അത് വളരെ വലിയ വിജയം തന്നെ ആയിരുന്നു. പിന്നെ, ഹരി വ്യക്തമായി പറയുന്നുണ്ട് അദ്ധേഹത്തിന്റെ അഭിപ്രായങ്ങള്‍ തീയറ്ററിലെ collection നോക്കിയിട്ടല്ല പറയുന്നത് എന്ന്. ഒരു സിനിമയുടെ റിവ്യൂ ആവുമ്പോള്‍ അത് എഴുതുന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളും അതില്‍ പ്രതിഫലിച്ചു എന്ന് വരും. അതില്‍ അസഹിഷ്ണുത പ്രകടിപ്പിയ്ക്കുന്നത് വളരെ മോശപ്പെട്ട കാര്യമാണ്. ക്രിസ്ത്യന്‍ ബ്രോതെര്സ്‌ എനിയ്ക്കും personally ഇഷ്ടപ്പെട്ട സിനിമ അല്ല. (ഒരു പക്ഷെ ജോഷി എന്ന സംവിധായകനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചത് കൊണ്ടാവാം). ഭൂരിപക്ഷം ഈ അഭിപ്രായത്തിനു എതിരായത് കൊണ്ട് പടം വിജയിച്ചു. But spirit is a good movie according to my opinion . ഇവിടെ ഭൂരിപക്ഷം ഈ അഭിപ്രായത്തിനു അനുകൂലം ആയതു കൊണ്ട് അതും വിജയിച്ചു. സിനിമ റിവ്യൂവിനെ ഒരിയ്ക്കലും അതിന്റെ സാമ്പത്തിക വിജയവുമായി തുലനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

  ReplyDelete
 32. 'കാസനോവ'യുടേയും 'സ്പിരിറ്റി'ന്റെയുമൊക്കെ ക്ഷീണം തീര്‍ക്കുവാന്‍ മോഹന്‍ലാലിനും ഇതിലൂടെ കഴിയുമെന്ന് കരുതാം.
  appol angane ksheenichathaanu mohanlaal ee cinemayil alle??? oru "fa"yankara ksheenamayi poyi mohanlalinu aa padangal.....!!!!!

  ReplyDelete
 33. @ nikhimenon.(.ഞാന്‍ ആദ്യം വായിച്ചതു നിഖി മോന്‍ എന്നാണ് സോറി...)
  misleading sites oru padundu enikum ariyam.
  but enikku interesting ayittulla topics ulla sites matrame njan visit cheyyenda karyamulloo
  athu cinema anu. athu kondanu ivide varunnathum,review vayikkunnathum,
  opinion parayunnathum.athu harikku ishtapettillenki moderate cheyyanum option undu.
  ithu enikku appropriate ano allayo ennu njan theerumanicholam.thankalude advice venda.


  @ haree,
  ivide (almost ella sitelum )
  varunna review vayikkunnavaril nalloru % NRIs anu, avide padam release cheyyunnathu
  chilappo masangal kazhinjittyirikkum.athil thanne nalloru % ithu polulla sitele reviews
  okke vayichittanu padam kanunnathu.so ividathe reviews -ve anekil, overseas collectione okke
  badhikkum.pakka commercial padam anenkil ok.
  spirit pole ulla class films generalise cheythu spirit- janagalkku hanikaram ennokke ulla headline kodukkunnathu nallathanennu enikku thonunnlla.swantham opinion parayam
  anyways its upto you.

  thanks

  ReplyDelete
 34. njanum ividathe oru silent reader anu.
  reply idan thdangiyathu ippol anennu matram

  ReplyDelete
 35. രാജാവ് നഗ്നനാണ് ...
  മോഹന്‍ലാല്‍ ഇന്ത്യയിലെ തന്നെ മികച്ച നടനാണ്‌.
  അദ്ധേഹത്തിന്റെ നല്ല ചിത്രങ്ങള്‍ ആസ്വദിക്കുകയും, മോശം ചിത്രങ്ങള്‍ സഹിക്കുകയും ചെയ്ത
  പ്രേക്ഷകന്‍ ആണ് ഞാനും. എന്നാലും അദ്ധേഹത്തിന്റെ പാട്ട് അസഹനീയമാണ്..
  റിയാലിറ്റി ഷോയിലൂടെ ഒക്കെ ഒരുപാടു ഗായകര്‍ വരുന്ന ഈ കാലത്തെങ്കിലും അദ്ദേഹം ഇത് നിര്‍ത്താന്‍ ശ്രമിക്കണം..
  ഇത്രയും നല്ല കഴിവുള്ള നടന്‍ എന്തിനാണ് വെറുതെ ജനങ്ങളെ പാടി ബോറടിപ്പിക്കുന്നത് ?

  ReplyDelete
 36. nice movie worth watch.its entertainer.ഞാന്‍ ട്രെയിന്‍ വെയിറ്റ് ചെയ്യാന്‍ വേണ്ടി കയറിയ സിനിമ ആയിരുന്നു. അര മണിക്കൂര്‍ മുന്പ് തിയേറ്റര്‍ വിടണം എന്നും ഉണ്ടായിരുന്നു .പക്ഷെ സസ്പെന്‍സ് എന്നെ പിടിച്ചിരുത്തി. ഈ സിനിമക് ഐ ലവ് ട്രബിള്‍ എന്ന സിനിമയുമായി ചെറിയ സാദ്രിശ്യങ്ങള്‍ ഉണ്ട്. ലാലേട്ടന്റെ കാരിയെര്‍ ലെ നാഴികക്കല്ലോന്നുമല്ല പക്ഷെ ഒരു ഓണം സീസണില്‍ ലാലേട്ടന്‍ നല്ല സിനിമ തന്നു. ലാലേട്ടന്റെ സിനിമകള്‍ ഈയിടെ കാണാന്‍ ഒരു ഉഷാര്‍ തന്നെ ഉണ്ട്.കൊറേ നാളായി അത് നഷ്ടപ്പെട്ടിരികുകയായിരുന്നു. ആറ്റുമണല്‍ പായയില്‍ എന്ന സോണ്ഗ് അത്ര മോശം ഒന്നും അല്ല. ഈ റിവ്യൂ വായിച്ചിട് ആണ് സിനിമ കാണാന്‍ പോയത്. അത് കൊണ്ട് പാട്ട് സീന്‍ എത്തിയപ്പോള്‍ അല്പം അരോചകം തോനി.പക്ഷെ പാട്ട് കൊള്ളാം.പിന്നെ തിരക്കഥയിലെ കല്ല്‌ കടികള്‍ ഒന്നും ആലോചിക്കാന്‍ ടൈം കിട്ടില്ല അത്രക്കും സസ്പെന്‍സ് കീപ്‌ ചെയ്യാന്‍ ഇതിനായി. a family entertainer. except vellamadi

  ReplyDelete
 37. @Sujith സ്പിരിറ്റിന്റെ കാര്യം നിങ്ങള്‍ പറഞ്ഞത്‌ OK . കാസനോവ അദ്ദേഹത്തിന് ഒരു വലിയ ക്ഷീണം തന്നെ ആയിരുന്നു.കഴിഞ്ഞ വര്ഷം അഞ്ചില്‍ മൂന്നു പടങ്ങളും (ക്രിസ്ത്യന്‍ ബ്രോതെര്സ്‌, ചൈന ടൌണ്‍, സ്നേഹവീട്) വിജയിച്ചതിനു ശേഷം ആ ഒരു ബൂസ്റ്റില്‍ ആണ് വന്‍ പ്രതീക്ഷയോടെ കാസനോവ ചെയ്തത്. 30 കോടിയില്‍ പരം ബജറ്റ് ഉള്ള ആ പടം ഒരു രണ്ടാഴ്ച തികച്ചു ഓടിയില്ല എന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് മനസ്സിലാക്കേണ്ടത്? അതിനു ശേഷം വന്ന പടങ്ങളും നല്ല രീതിയില്‍ ഉള്ള രേസ്പോന്‍സ് ആണ് ഉണ്ടാക്കിയത്. അപ്പോള്‍ താരതമ്യേന നോക്കുമ്പോള്‍ കാസനോവ എന്നാ ബിഗ്‌ ബജറ്റ് മൂവി അദ്ദേഹത്തിന് വളരെ വലിയ ക്ഷീണം തന്നെ ആണ് ഉണ്ടാക്കിയത്. അതില്‍ ഒരു അതിശയോക്തിയും ഇല്ല.

  ReplyDelete
 38. @mukilvarnan
  casanova yude karyam ellavarkum ariyavunnathanu.
  but athu kondu lalettan oru lesson padichu ennu venam parayan, ini varunna padangalellam valare selective ayitte edukkunnulloo.johny antonyude 6 muthal 60 vare okke script ishtapedathathu karanam drop cheythu enna arinjathu.

  ReplyDelete
 39. ഒരു വന്‍ പരാജയത്തില്‍ നിന്നും ഫീലിക്സ് പക്ഷിയെ പോലെയുള്ള ലാലേട്ടന്റെ ഈ ഉയിര്തെഴുന്നെല്പ്പു മംമുക്കയ്ക്ക് ഒരു പ്രചോദനം ആവട്ടെ. മംമുക്കയ്ക്ക് മാത്രമല്ല മലയാള സിനിമയില്‍ പത്തു വര്ഷം ചിലച്ചിട്ടും മുലക്കുപ്പി വിടാത്ത പൈതങ്ങള്‍ക്കും കൂടി ഇതൊരു പ്രചോദനം ആവണം. പ്രായം പ്രതിഭയ്ക്ക് ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിയ്ക്കുന്നു ലാലേട്ടനും ജോഷിയും. ഇത് പറയാന്‍ കാര്യമുണ്ട് നായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു നടന്റെ കരിയറിലെ peak time എന്നത് മിയ്ക്കവാറും 25 - 45 വയസ്സ് ആണ്. അത് കഴിഞ്ഞാല്‍ പഴയ വീര്യത്തോടെ perform ചെയ്യാന്‍ ബുദ്ധിമുട്ടാണ് മിയ്ക്കവര്‍ക്കും. എന്നാല്‍ അത് തങ്ങള്‍ക്കു കഴിയും എന്ന് തെളിയിച്ച (പ്രായത്തെ അതിജീവിയ്ക്കുന്ന പ്രതിഭ) ചുരുക്കം ചില നടന്മാരില്‍ രണ്ടു പേര്‍ ആണ് മമ്മുട്ടി & മോഹന്‍ലാല്‍. (ജയറാം, സുരേഷ് ഗോപി എന്നിവര്‍ ഒരു നിശ്ചിത പ്രായത്തിനു മേല്‍ നിറം മങ്ങി പോയവരില്‍ പെടും). 2009 - 2010 ഇല്‍ മോഹന്ലാളിനെക്കള്‍ തിളങ്ങി നിന്നെങ്കിലും മംമുട്ടിയ്ക്ക് 2010 നു ശേഷം ശനിദശ തുടങ്ങി കഴിഞ്ഞു. ഒരു നല്ല സിനിമയിലൂടെ തിരിച്ചു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ധേഹത്തിന്റെ ഭാവി അപകടത്തില്‍ തന്നെ ആണ്.
  എന്നാല്‍ നായക നടന്മാര്‍ അല്ലാത്തവര്‍ക്ക് പ്രായം പ്രശ്നമല്ല. നായക വേഷങ്ങളില്‍ തിളങ്ങാന്‍ ഒരു കഴിവ് തന്നെ വേണം. അത് ഇല്ലാത്തവര്‍ നായക വേഷങ്ങള്‍ മാത്രമായി ചെയ്യരുത്, വഴി മാറി ചിന്തിയ്ക്കുക തന്നെ വേണം. Pefect Example കുഞ്ചാക്കോ ബോബന്‍, ജയസുര്യ എന്നിവര്‍ ആണ്. അവര്‍ അവരുടെ വഴി തെരഞ്ഞെടുത്തു കഴിഞ്ഞ ബുദ്ധിമാന്മാര്‍ ആണ്. ഒരു 30 വയസ്സൊക്കെ ആയിട്ടും നായക വേഷങ്ങള്‍ മാത്രം ചെയ്തു ഗതി പിടിയ്ക്കാതെ പോവുന്നവര്‍ സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ നോക്കാതെ ആ വഴി തന്നെ നോക്കുന്നതായിരിയ്ക്കും നല്ലത്. അങ്ങനെയെങ്കില്‍ options കൂടുതല്‍ ആണ്, നല്ല വേഷങ്ങള്‍ കിട്ടുകയും ചെയ്യും.

  ReplyDelete
 40. നല്ല സിനിമ.. (മുന്‍വിധികള്‍ക്ക് വിപരീതമായി) ഒട്ടും ബോറടിപ്പിച്ചില്ല.. നന്നായി ആസ്വദിക്കാം..

  ReplyDelete
 41. അമലപോളിന് പ്രതീക്ഷയ്ക്ക് വകയുണ്ടാകും എന്നാ തോന്നുന്നത്... നല്ലരീതിയില്‍ അഭിനയിച്ചു..

  ReplyDelete
 42. Review thanna aal spirit enna cinema kanditund ennu thonnunilla....nadan ena nilayi ee varsham mohanlalinu abhinmanikavunna oru perfomance aanu athil kandath...athine aarum ith vare evideyum criticise cheythathyi kandilla...dear reviwer thangal mahananu sir mahananu

  ReplyDelete
 43. spirit enna cinema review nadathiya mahan kanditilla ennu thonunnu..sprit mohanlalint ee varshathe attavum nalla perfomence aanu...enthum kondum abhimanikavunna perfomence..athine ithu vare aarum criticise cheythathyi kandilla...dear reviwer thangal mahananu mahan....cinemkal kanathe review ezhuthalle chetta..

  ReplyDelete
 44. pinne joshiyude directionu ee mahan kodutha mark 4....thirakadhayile chila paalichakal thante samvidhana mikavilude marikadanna joshiyude craftinginod kaanicha aneethi......plz dnt post these type of worst reviews

  ReplyDelete
 45. Hi,
  First of all, thank you for a good review haree. We dont have a lot of options to watch malayalam movies here. So this film was a treat for us. Your review was spot on. I dont know if anyone mention before but what was the point of showing a detailed view of drinking last drop of alcohol from that blue bottle. Was it a brand promo?

  ReplyDelete
 46. Hi,
  First of all, thank you for a good review haree. We dont have a lot of options to watch malayalam movies here. So this film was a treat for us. Your review was spot on. I dont know if anyone mention before but what was the point of showing a detailed view of drinking last drop of alcohol from that blue bottle. Was it a brand promo?

  ReplyDelete
 47. Ho enthoru mandan padam!!,
  Joshiy pinnem pande paadu thanne

  ReplyDelete