സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ 2011, കേരളം

Published on: 7/20/2012 08:56:00 AM

൨൦൧൧-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍, കേരളം

ഹരീ, ചിത്രവിശേഷം

Kerala State Film Awards 2011
ജൂലൈ 19, 2012: സംസ്ഥാന സര്‍ക്കാരിന്റെ 2011-ലെ സിനിമകള്‍ക്കായുള്ള ചലച്ചിത്ര അവാര്‍ഡുകള്‍, സാംസ്കാരിക വകുപ്പില്‍ ചലച്ചിത്രവിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി, കെ.ബി. ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്‌ 41 കഥാചിത്രങ്ങള്‍, ഒരു ഹൃസ്വചിത്രം, 6 ഡോക്യുമെന്ററികള്‍ എന്നിവ വിലയിരുത്തി പുരസ്‍കാരാര്‍ഹരെ കണ്ടെത്തിയത്. രഞ്ജിത്ത് സംവിധാനം നിര്‍വ്വഹിച്ച 'ഇന്ത്യന്‍ റുപ്പി'യാണ്‌ മികച്ച ചിത്രം. 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യിലെ അഭിനയത്തിന്‌ ദിലീപ് മികച്ച നടനായപ്പോള്‍ 'സാള്‍ട്ട് & പെപ്പറി'ലെ മായയിലൂടെ മികച്ച നടിക്കുള്ള പുരസ്‍കാരം ശ്വേത മേനോനെ തേടിയെത്തി.

വാര്‍ത്ത
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2011 - മാതൃഭൂമി
Indian Rupee best film, Blessy director - The Hindu

ചിത്രവിശേഷം വായനക്കാര്‍ പങ്കെടുത്ത 2011-ലെ ചിത്രങ്ങളുടെ പോള്‍ ഫലങ്ങള്‍ ഇവിടെ വായിക്കാം.


Winners
Kerala State Film Awards 2011

Best Film
Indian Rupee (Dir: Ranjith)

Best Director
Blessy (Pranayam)

Best Actor (Male)
Dileep (Vellaripravinte Changathi)

Best Actor (Female)
Shweta Menon (Salt n' Pepper)

Best Screenplay
Bobby - Sanjay (Traffic)

Best Story
M. Mohanan (Manikyakkallu)

Best Debutant Director
Sherry (Aadimadhyantham)

Best Comedian
Jagathy Sreekumar (Swapna Sanchari)

Best Actor (Child)
Malavika Nair (Oomakkuyil Paadumbol)

Second Best Film
Ivan Megharoopan (Dir: P. Balachandran)

Second Best Actor (Male)
Fahad Fazil (Chaappa Kurish, Akam)

Second Best Actor (Female)
Nilambur Aisha (Oomakkuyil Paadumbol)

Best Cinematographer
M.J. Radhakrishnan (Aakasathinte Niram)

Best Lyricist
Sreekumaran Thampy (“Nanayum Nin Mizhiyoram…” - Naayika)

Best Music Director (Songs)
Sharreth (Songs / Ivan Megharoopan)

Best Music Director (Background)
Deepak Dev (Urumi)

Best Playback Singer (Male)
Sudeep Kumar ("Chembakapoonkavile…" - Rathinirvedam)

Best Playback Singer (Female)
Shreya Ghoshal ("Kannodu Kannoram…" - Veeraputhran / "Kannoram Chingaram…" - Rathinirvedam)

Best Editor
Vinod Sukumaran (Ivan Megharoopan)

Best Art Director
Sujith (Naayika)

Best Sound Recording
Rajakrishnan (Urumi / Chaappa Kurish)

Best Make-up
Sudevan (Vellaripravinte Changathi)

Best Costumes
Indrans Jayan (Veeraputhran)

Best Choreography
K. Santhi (Vellaripravinte Changathi)

Best Dubbing Artist (Male)
Vijay Menon (Melvilasam)

Best Dubbing Artist (Female)
Praveena (Ivan Megharoopan)

Special Jury Award (Best Director)
Biju (Aakasathinte Niram)

Special Mention
Master Prijich (Aadimadhyantham)

Best Children's Film
Mazhavil Niraviloode (Dir: R. Rajeshkumar)

Best Documentary
Travancore: A Saga of Benevolence (Dir: B. Jayachandran)

Best Director - Documentary
B. Jayachandran (Travancore: A Saga of Benevolence)

അവാര്‍ഡ് നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിയതിനാലാണ്‌ പ്രഖ്യാപനം ഇത്രയും വൈകിയതെന്നാണ്‌ അറിയുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ അപാകതകളില്ലെന്ന് കരുതുന്നില്ലെങ്കിലും, ചില ഗുണപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ പ്രധാനം; വാണിജ്യചിത്രങ്ങള്‍, സമാന്തരചിത്രങ്ങള്‍ എന്നിങ്ങനെ സിനിമകളെ വേര്‍തിരിച്ചു കണ്ടല്ല അവാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത് എന്നതാണ്‌. കുറഞ്ഞപക്ഷം, രണ്ട് വിഭാഗത്തില്‍ വരുന്ന ചിത്രങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയാണ്‌ വിലയിരുത്തല്‍ വന്നിട്ടുള്ളത് എന്നെങ്കിലും കരുതുവാനാവും‌. അവാര്‍ഡിനു പരിഗണിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞാലും തിയേറ്ററുകള്‍ കാണാത്ത ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കുകയെന്ന പ്രതിഭാസം ഈ വര്‍ഷവും തുടരുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയെങ്കിലും 'ഇന്ത്യന്‍ റുപ്പി'ക്ക് മറ്റൊരു വിഭാഗത്തിലും അവാര്‍ഡ് നേടുവാനായില്ല. മികച്ച സന്ദേശമടങ്ങുന്ന ചിത്രമെന്ന പരിഗണനയാണത്രേ 'ഇന്ത്യന്‍ റുപ്പി'യെ അവാര്‍ഡിന്‌ അര്‍ഹമാക്കിയത്. എങ്കിലത് 'ട്രാഫിക്കി'നും ബാധകമാവേണ്ടതല്ലേ? മികച്ച തിരക്കഥയ്‍ക്കുള്ള അവാര്‍ഡ് ബോബി-സഞ്ജയിയിലൂടെ 'ട്രാഫിക്ക്' നേടുകയും ചെയ്തു. (ഇതേ മാനദണ്ഡമെങ്കില്‍ 2012-ലെ മികച്ച ചിത്രമായി രഞ്ജിത്തിന്റെ 'സ്പിരിറ്റി'നെ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം!) 'പ്രണയ'ത്തിലൂടെ ബ്ലെസി മികച്ച സംവിധായകനെങ്കിലും, ബ്ലെസി സംവിധാനം ചെയ്ത ചിത്രമോ അഭിനേതാക്കളോ സാങ്കേതികപ്രവര്‍ത്തകരോ മറ്റൊരിടത്തും മുന്നിലെത്തിയില്ല എന്നതും തമാശയായി കാണാം. മറ്റെവിടെയും പറഞ്ഞു കാണാത്ത 'മാണിക്യക്കല്ലി'ലൂടെ എം. മോഹനനാണ്‌ മികച്ച കഥയ്‍ക്കുള്ള അവാര്‍ഡ് നേടിയത്. എന്തു കണ്ടിട്ടാണ്‌ ഇതിന്റെ കഥ മികച്ചതാണെന്ന് ജൂറിക്കു തോന്നിയതെന്ന് മനസിലാവാതെയുണ്ട്.

ചിത്രവിശേഷത്തില്‍ സൂചിപ്പിച്ചതു പോലെ "ഷാജഹാന്‍ എന്ന നായകനെ, സത്യന്റെയോ നസീറിന്റെയോ ഒന്നും അനുകരണമാവാതെ അവതരിപ്പിക്കുവാന്‍ ദിലീപിനു കഴിഞ്ഞ"തിനാല്‍ തന്നെയാവണം 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യിലെ ഷാജഹാന്‍ ദിലീപിന്‌ മികച്ച അഭിനേതാവിനുള്ള പുരസ്‍കാരം നേടിക്കൊടുത്തത്. ഒരുപക്ഷെ, ദിലീപ് ചെയ്തതിലും നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ മറ്റൊരാള്‍ ഇല്ലാത്തതും ഈ തീരുമാനത്തെ സാധൂകരിക്കുന്നു. ഇതേ മട്ടിലൊരു കഥാപാത്രം പത്മശ്രീ ജയറാം ചെയ്തത് 'നായിക'യില്‍ കാണുക കൂടി ചെയ്തപ്പോള്‍ ജൂറിക്ക് മറ്റൊന്നും ചിന്തിക്കുവാനുണ്ടായിരുന്നിരിക്കില്ല. കഥാപാത്രത്തിലെ വ്യത്യസ്‍തതയാണ്‌ ദിലീപിനെ മികച്ച നടനാക്കിയതെങ്കില്‍ അതേ പരിഗണന കാവ്യ മാധവനും നല്‍കാമായിരുന്നു. ഇതേ ചിത്രത്തിലും അതുപോലെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്‍ക്ക്' എന്ന ചിത്രത്തിലും കാവ്യയും വ്യത്യസ്‍തമായ വേഷങ്ങള്‍ മികവോടെ തന്നെ അവതരിപ്പിച്ചുവെന്നു കരുതുന്നു. അത്രത്തോളം വെല്ലുവിളി ശ്വേത മേനോന്‌ 'സാള്‍ട്ട് & പെപ്പറി'ലെ മായയില്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുമോ എന്ന സംശയം ബാക്കിയാണ്. ജഗതി ശ്രീകുമാറിന്‌ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും 'സ്വപ്ന സഞ്ചാരി'യിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു ഹാസ്യ കഥാപാത്രമായിരുന്നെന്ന് അവാര്‍ഡ് വാര്‍ത്ത കണ്ടപ്പോഴാണ്‌ മനസിലാക്കുവാനായത്.

ചമയം, വസ്‍ത്രാലങ്കാരം എന്നിങ്ങനെ മറ്റു ചില അവാര്‍ഡ് തീരുമാനങ്ങളോടും യോജിപ്പു കുറവുണ്ടെങ്കിലും; മൊത്തത്തില്‍ നോക്കുമ്പോള്‍ കാര്യമായ പരാതികള്‍ക്ക് ഇടമില്ലാത്തൊരു അവാര്‍ഡ് നിര്‍ണയമാണ്‌ ഈ പ്രാവശ്യത്തേതെന്ന് പറയാം. അവാര്‍ഡുകളെക്കുറിച്ച് ചിത്രവിശേഷം വായനക്കാര്‍ക്കുള്ള അഭിപ്രായങ്ങള്‍ പങ്കുവെയ്‍ക്കുമല്ലോ? പുരസ്‍കാരര്‍ഹരായ ഏവര്‍ക്കും 'ചിത്രവിശേഷ'ത്തിന്റെ അഭിനന്ദനങ്ങള്‍.

4 comments :

 1. കേരള സ‍ര്‍ക്കാറിന്റെ 2011-ലെ സംസ്‍ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. മാഫിയ ഭരണമാണ് ഗണേശന്റെ മുഖ്യകാര്‍മികത്വത്തില്‍ സാംസ്‌കാരിക വകുപ്പില്‍ നടക്കുന്നതെന്ന് ആദിമധ്യന്തത്തിന്റെ സംവിധായകന്‍ ഷെറി പറഞ്ഞതില്‍ അത്ഭുതമില്ല (മന്ത്രി സിനിമ കണ്ടത് കുളിക്കാന്‍ പോകുന്നതിനിടെ). ബ്ലെസി മികച്ച സംവിധായകന്‍ ആയത് തന്നെ ഏറ്റവും വെല്ല്യ കോമഡി, ഇത്ര മാത്രം ലോജിക്കില്ലാത്ത, ഒരു മണ്ടന്‍ പൈങ്കിളി സിനിമയായ പ്രണയം മറ്റുള്ള മേഖലകളില്‍ തഴയപെട്ടു എന്ന് പറയുന്നത് ആസ്വാദന നിലവാരത്തിലെ പാപ്പരത്വം ആണ് (ആദ്യം ഓര്‍മ്മ വരുന്നത് ടൂര്‍ പോകുന്ന സമയത്ത് കിളവനും കിളവീം കടപ്പുറത്ത് കക്ക പെറുക്കാന്‍ ഓടുന്ന രംഗമാണ്, തീരെ വയ്യാത്ത കിളവന്‍ കസേരയില്‍ ഇതൊക്കെ കണ്ടുമിരിക്കുന്നു, പിന്നെ അതീവ ചമ്മല്‍ ഉളവാക്കുന്ന ഹോട്ടലിലെ അമേരിക്കന്‍ സ്റ്റൈല്‍ പാട്ട് സീനും). ശുദ്ധ കള്ള നാണയമായ ബ്ലെസ്സിക്ക് ഈ അവാര്‍ഡ്‌ കൊടുത്തത് ഗുരുതരമായ പിശകാണ്, ഒരു മാതിരി കേറുന്ന കുരങ്ങന് ഏണി ചാരി കൊടുത്ത പോലെയയിപോയി, ഇതില്‍ നിന്ന് "ബലം" ഉള്‍ക്കൊണ്ടു ഇത്തരം പരീക്ഷണങ്ങളുമായി ഇയാള്‍ ഇനിയും വരും പ്രേക്ഷകന്റെ പാട്.

  ReplyDelete
 3. Giving best director award for Blessy, for making a copy out of the Australian movie, Innocence, and yet boasting that he was having this story in mind for 10 years - in fact the original was released around 2000 - and making hypocritical changes, to suit the Keralan morality, from the original, was pathetic)

  Kavya Madhavn deserved it for Bhakta janangalude shraddakku, which was a role which required much better effort than the one in Salt and Pepper.

  ReplyDelete
 4. This year's Kerala State Film Awards packs in a lot of surprises.Dileep finally manages to win one State Award for the Best Actor where as Swetha Menon gets one for her role in Ashiq Abu's surprise hit,Salt N Pepper.Though I seriously doubt whether Dileep's portrayal of Shahjahan in Vellaripravinte Changathy is award worthy I am happy for him.He didn't win one when he most deserved it(read Chandupottu,Kunjikoonan)but has walked away with one when no one expected him to do so.Ranjith's 'Indian Rupee' was undoubtedly the best movie of 2011 whereas we are still wondering why the jury gave the award for the best story for M Mohanan(Manikyakallu).Deepak Dev wins the award for the best Background Score for successfully lifting tunes from every other epic movie ranging from Gladiator to Troy and passing it off as his own in Urumi while Santhosh Sivan gets nothing for his brilliant frames in Urumi.Fahad Fazil bags an award for his very ordinary performance in Chappa Kurishu(we haven't seen 'Akam' yet)whereas Thilakan(Achutha Menon-Indian Rupee) loses the award yet again.Seriously,WTF?

  ReplyDelete