മഞ്ചാടിക്കുരു: അവശേഷിക്കുന്ന ചില മഞ്ചാടിമണികള്‍!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 6.50 / 10
: 7.00 / 10
: 3.50 / 05
: 2.50 / 05
: 6.50 / 10
: 7.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Manjadikuru
Manjadikuru
Directed by
Anjali Menon
Produced by
Vinod Menon, Anjali Menon
Story, Screenplay / Dialogues by
Anjali Menon / Aparna Menon, Anjali Menon
Starring
Sidharth, Vyjayanthi, Rijosh, Rahman, Jagathy Sreekumar, Urvashi, Kaviyoor Ponnamma, Bindu Panickar, Thrissur Chandran, Murali, Praveena, Sindhu Menon, Sridevika, Firoz, Julia George, Arathi Sasikumar, Sharun, Thilakan, Prithviraj etc.
Cinematography (Camera) by
Pietro Zuercher
Editing by
B. Lenin
Production Design (Art) by
Ratheesh Babu
Music by
Ramesh Narayan
Lyrics by
Kavalam Narayana Panikkar
Make-Up by
Pattanam Rasheed
Costumes by
S.B. Satheesan
Banner
Little Films India
Release Date
2012 May 18
ഇത്തരമൊരു ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവ് നല്കുവാന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന വിധത്തിലാണ് പിയാട്രോ സൂര്ക്കര് കഥ നടക്കുന്ന തറവാടും നാട്ടിന്‍പുറവുമൊക്കെ പകര്‍ത്തിയിരിക്കുന്നത്. വിനോദ് ബംഗ്ലന്റെ കലാസംവിധാനവും എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ ചമയങ്ങളുമെല്ലാം കഥ നടക്കുന്ന കാലത്തിനോടു ചേര്‍ന്നു പോവുന്നു. ചിലരംഗങ്ങളുടെയെങ്കിലും വേഗതക്കുറവിന് ബി. ലെനിന്റെ ചിത്രസന്നിവേശവും ഒരു കാരണമാണ്. കാവാലം നാരായണ പണിക്കരെഴുതി രമേഷ് നാരായണന് ഈണമിട്ട ചില ഗാനങ്ങളൊക്കെ ചിത്രത്തിലുണ്ടെങ്കിലും അവയ്ക്കൊന്നിനെങ്കിലും കാണികളുടെ മനസിലിടം നേടുവാന്‍ കഴിയുന്നുണ്ടോ എന്നു സംശയമാണ്.
ഒരു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു സഹകരിച്ചു കഴിയുക എന്നതില്‍ നിന്നും അണുകുടുംബങ്ങളായി മാറിയപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രം എന്ന നിലയ്ക്കാണ് 'മഞ്ചാടിക്കൂരു' പ്രസക്തമാവുന്നത്. വിക്കിയ്ക്ക് നഷ്ടമായ ആ ബാല്യം, അല്ലെങ്കില്‍ വിക്കിക്ക് പതിനാറു ദിവസത്തേക്ക് വീണു കിട്ടിയ ആ ബാല്യം, അത്തരത്തിലൊന്ന് ഓര്‍മ്മയിലുള്ളവര്‍ക്ക്, ഓര്‍ത്തെടുക്കുവാന്‍ കഴിയുന്ന ചില മഞ്ചാടിമണികള്‍ ചിത്രത്തിലങ്ങോളമിങ്ങോളം അഞ്ജലി മേനോന് വിതറിയിട്ടുണ്ട്. ഒരുപക്ഷെ, അത്തരം ചില ഗൃഹാതുരസ്മരണകള്‍ ഉണര്ത്തുന്നതിനാലാവാം ഏറെപ്പേര്‍ക്കും ഈ ചിത്രം ഇഷ്ടമാവുന്നത്. അങ്ങിനെയൊരു ആസ്വാദനം സാധ്യമല്ലാത്ത പുറത്തുള്ള കാണികള്‍ ഈ ചിത്രത്തില്‍ നിന്നും കണ്ടറിയുന്നത് എന്താവും എന്നു ചിന്തിക്കുന്നതും കൗതുകകരമാണ്. ഈ ചിത്രത്തിന്റെ മികവിനേക്കാളുപരി, ഈ ചിത്രത്തിന്റെ വിജയം അഞ്ജലി മേനോന് എന്ന സംവിധായികയ്ക്ക് നല്കുന്ന ഊര്‍ജ്ജമാണ് കൂടുതല്‍ പ്രധാനം. ഒരുപക്ഷെ, കൂടുതല്‍ മികച്ച ചിത്രങ്ങള്‍ അഞ്ജലി മേനോന് എന്ന സംവിധായിക മലയാളത്തിനു നല്‍കുമെന്ന പ്രതീക്ഷ നല്‍കിയാണ് 'മഞ്ചാടിക്കുരു' തീരുന്നത്.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ആദ്യ ചിത്രം, 'മഞ്ചാടിക്കുരു'വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
തിങ്കളാഴ്ച നല്ല ദിവസം , രാപ്പകല്‍ എന്നിവയുടെ സ്വാധീനം ചിത്രത്തില്‍ ഉണ്ട്, ഉര്‍വ്വശി തകര്‍ത്തു, ബിന്ദു പണിക്കര്‍ കോമ്പിനേഷന്‍ സീനുകള്‍ , അതുപോലെ അമേരിക്കക്കാരിയുടെ യാഥാര്‍ത്ഥ്യം പറയുന്നത് ഇവിടെ ഒക്കെ ശരിക്കും ഫീല്‍ ചെയ്യിച്ചു , ഉസ്താദ് ഹോട്ടലില്‍ അഞ്ജലിയുടെ പുരോഗതി പ്രതീക്ഷിക്കുന്നു
ReplyDeleteA bit perplexed by your review boss.
ReplyDeleteThis movie deserves a better appreciation and rating than all of your recent higher rated movies. If anything, this movie is not inspired by any movies from around the world. The similarity in certain scenes is only because we have had more than a few memorable movies which had gone through this kind of a subject. But this one had treated it even better with an incredible realistic touch, in an unseen subtle way, which we normally get to see only from master directors of ours (Adoor, Sethumadhavan, MT...).
And whether it is slow or not slow, story similar or what, the movie is clearly engaging to the hilt and can touch the heart. It is simple, touching, has brilliant child characters at its heart and also pokes at a dirty attitude of Malayaalees (looking down at Tamilians and maids).
And all those who are taking time to watch it, love it - when I watched there were only 10-15 people inside but everybody applauded at the end.
And even on the technical front, this movie I hope will open the eyes of at least some of our movie makers. The cinematography and back ground score are world class actually. Many of our cinematographers could take a lesson on available lights and indoor shots. The quality of using film is another factor.
Finally we have a movie, which is basically and fundamentally Keralan - which can match the brilliance of many Tamil movies which are great inspite of being Tamilian to the hilt, and the reception accorded by reviewers and Keralan public is pathetic. No wonder Malayalam movies are on the downfall.
Just wondering, is it that only those Malayalam movies which are filled with characters who aspire to be like in the west or who behave like in the west and do things like them, inclusive of using English language and English names - mostly also because all these movies are not ingenious products anyways - are supposed to be part of modern Malayalam movies??
ഇവിടെ റിലീസ് ഇല്ല (പെരിന്തല്‍മണ്ണ) :-(
ReplyDelete//ഒരുപക്ഷെ, അത്തരം ചില ഗൃഹാതുരസ്മരണകള്‍ ഉണര്ത്തുന്നതിനാലാവാം ഏറെപ്പേര്‍ക്കും ഈ ചിത്രം ഇഷ്ടമാവുന്നത്.//
ReplyDeleteഅങ്ങനെ ചില ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം ഈ റേറ്റിങ്ങ് കുറഞ്ഞ് പോയി എന്ന് എനിക്ക് തോന്നിയത്.. :)
ഇതിന് മുമ്പ് പല സിനിമകളിലും കണ്ടിട്ടുള്ള കഥാപശ്ചാത്തലം ഉണ്ടെങ്കിലും സിനിമയ്ക്ക് ഒരു പുതുമ തോന്നിയെങ്കില്‍ (വിശേഷത്തില്‍ നിന്നും അങ്ങനെയാണ് മനസിലായത്) “കഥയും കഥാപാത്രങ്ങളും” എന്ന ഭാഗത്തിന് 4.50 കൂടുതല്‍ മാര്‍ക്ക് നല്കാമായിരുന്നതല്ലേ?
ഹരിയുടെ "മാര്‍ക്കിടല്‍" തന്നെ പരിഹാസ്യമാണ്. എനിക്ക് മനസിലാവാത്തത് പാട്ടിനും, നൃത്തത്തിനും, ആക്ഷനും വലിയ പ്രാധ്യാന്യം ഇല്ലാത്ത സിനിമകള്‍ക്ക് ഇത് പോലെ അഞ്ചില്‍ രണ്ടര മാര്‍ക്കൊക്കെ കൊടുക്കുന്നതെന്തിനാണെന്നാണ്. ഈ ചിത്രത്തിന്റെ കാര്യം പോട്ടെ, പക്ഷെ ഒരു റിയലിസ്ടിക്ക് (ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന എന്ന് വായിക്കുക) അഥവാ നിലവാരമുള്ള ഒരു നല്ല സിനിമക്കുള്ള മാനദണ്ഠങ്ങള്‍ ആകുമോ ഇവ? ഈ മാര്‍ക്കിടല്‍ ഒഴിവാക്കി "സ്റ്റാര്‍" സമ്പ്രദായം കൊണ്ടുവന്നാല്‍ താങ്കളുടെ നിരൂപണങ്ങള്‍ക്ക് കാഴ്ചയിലെങ്കിലും അല്പം നിലവാരം അല്ലെങ്കില്‍ പക്വത തോന്നിക്കും. എന്റെ ഒരു എളിയ അഭിപ്രായം ആണിത്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteകണ്ടുമറന്ന കഥാസന്ദര്‍ഭങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുവാന്‍ ചിത്രത്തില്‍ ശ്രമമുണ്ട്, എന്നാലത് എത്രത്തോളം മികച്ചതായി എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗൃഹാതുരമായ ഓര്‍മ്മകള്‍ കാണികളില്‍ ഉണര്‍ത്തുന്നതിനപ്പുറം ഒരു engaging experience ആയി ചിത്രം മാറുന്നെന്ന് തോന്നിയില്ല. പാട്ട്, ആക്ഷന്‍, നൃത്തം എന്നിവ ആവശ്യത്തിന് ഉപയോഗിക്കുക എന്നതിനാണ് പോയിന്റ് നല്‍കുന്നത്. ഇവ മൂന്നും തീര്‍ത്തും അപ്രസക്തമായ ചിത്രങ്ങളില്‍ ഈ വിഭാഗം ഒഴിവാക്കിയും റേറ്റിംഗ് കണക്കാക്കിയിട്ടുണ്ട്. (ഇതിനെക്കുറിച്ചൊക്കെ കൂടുതല്‍ വിശദമായി മുന്‍പെപ്പോഴൊക്കെയോ എഴുതിയിട്ടുണ്ട്.) സ്റ്റാര്‍ സമ്പ്രദായമൊക്കെ പരീക്ഷിച്ചതിനു ശേഷമാണ് ഇതിലെത്തിയത്. :)
--
“ഒരല്പം സാവധാനത്തിലാണ് കഥ പറഞ്ഞുപോവുന്നത് എന്നതിനാൽ പലപ്പോഴും ചിത്രത്തിനു മുറുക്കം നഷ്ടപ്പെടുന്നുണ്ട്. കഥയെ നേരിട്ട് സ്വാധീനിക്കാത്ത ചില രംഗങ്ങളോക്കെ ഒഴിവാക്കി ഒന്നുകൂടി ചെത്തിമിനുക്കിയെങ്കിൽ കൂടുതൽ മെച്ചപ്പെട്ടോരു അനുഭവമായി മാറ്റാമായിരുന്നു ‘മഞ്ചാടിക്കുരു’”
ReplyDeleteഹരി, സിനിമക്ക് ‘മുറുക്കം’ ഉണ്ടാവണമെന്ന് എന്തിന് ഇത്ര വാശി? കഥ പറയാനുള്ള മാധ്യമം മാത്രമാണ് സിനിമ എന്ന് തീർപ്പാക്കേണ്ടതുണ്ടോ? വേഗതയോട് എന്തിന് ഇത്ര ഭ്രമം?
വാസ്തവത്തിൽ കഥ പറയാനുള്ള വ്യഗ്രതയിൽ ‘മഞ്ചാടിക്കുരു’വിനു് അനുഭവത്തിന്റെ തലത്തിൽ പ്രവർത്തിക്കാമായിരുന്ന സന്ദർഭങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു എന്ന അഭിപ്രായക്കാരനാണ് ഞാൻ.
എന്തൊക്കെയാണെങ്കിലും, വളരെ ബാഹ്യമായ stylisation കൊണ്ട് മാത്രം പ്രേക്ഷകനെ അന്ധാളിപ്പിക്കുന്ന പുതിയ തലമുറ സിനിമകളേക്കാൾ നമ്മുടെ ഉള്ളിൽത്തട്ടുന്ന സിനിമയായി ‘മഞ്ചാടിക്കുരു’ മാറുന്നത് അതിന്റെ ഉള്ളടക്കത്തിലും formലുമുള്ള simplicityയും സത്യസന്ധതയുമാണെന്ന് തോന്നുന്നു.
വേഗത വേണം എന്ന വാശിയില്ല, സിനിമ കഥ പറയുവാന്‍ മാത്രമുള്ള മാധ്യമമാണെന്ന തീര്‍പ്പുമില്ല - പക്ഷെ, കഥ പറയുവാന്‍ ശ്രമിച്ചിട്ടത് ശരിയാവാതെയും, ചിത്രത്തിന് വലിച്ചുനീട്ടല്‍ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ അതു പറയാതെയും നിവൃത്തിയില്ല! :)
ReplyDelete--
നിരൂപണവും രേടിങ്ങും തമ്മില്‍ ചേരുന്നില്ല. എന്തായാലും ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് മഞ്ചാടിക്കുരു.
ReplyDeleteഅതുപോലെ തന്നെ, ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിതരണക്കാരില്ലാതെ വര്‍ഷങ്ങളോളം പെട്ടിയില്‍ ഇരിക്കേണ്ടി വന്ന ഈ കൊച്ചു ചിത്രത്തെ ഏറ്റെടുത്ത പ്രിത്വിരാജിന്റെ ആഗസ്റ്റ് സിനിമയെ അഭിനന്ദിക്കാതിരിക്കാനാവില്ല
ReplyDeleteപറയാണ്ട് വയ്യ ... ഹരീയുടെ മാര്‍ക്കിടല്‍ പലപ്പോഴും തമാശയാകാരുണ്ട് ....
ReplyDeleteചില ഉദാഹരണങ്ങള്‍....:
എജന്റ്റ് വിനോദ് - 5 മാര്‍ക്ക് (എന്താണാവോ അതില്‍ ഉണ്ടായിരുന്നത്...!!)
ഡയമണ്ട് നെക്ലസ് : 5 .25 മാര്‍ക്ക്...!! (ജോയ് ആലുക്കാസിന്റെ പരസ്യം കാണാന്‍...???)
അവസാനം... മഞ്ചാടിക്കുരു... അതിലും താഴെ 5 മാര്‍ക്ക്...!!
ഇവിടെ മുംബയില്‍ വരുന്ന അപൂര്‍വം മലയാളം സിനിമകള്‍ കാണും മുന്‍പ് ചിത്രവിശേഷം വായിച്ചിട്ട്.... "പോകണോ വേണ്ടയോ" എന്ന് തീരുമാനിക്കുന്ന പരിപാടി ഞാന്‍ ഇതോടെ നിറുത്തി...!!!
http://cinemaniroopanam.blogspot.in/ ല്‍ 10 ല്‍ 8 മാര്‍ക്ക് കൊടുത്തിരിക്കുന്നു... കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ ഒരു റിവ്യൂ...!!
ReplyDelete'മഞ്ചാടിക്കുരു'വും 'ഏജന്റ് വിനോദും', 'ഡയമണ്ട് നെക്ലേസും' മൂന്നും മൂന്നു രീതിയില്‍ കണ്ട് ആസ്വദിക്കേണ്ട ചിത്രങ്ങളെന്ന് കരുതുന്നു. അതിനാല്‍ അവ തമ്മിലൊരു താരതമ്യത്തിനര്ത്ഥമില്ല. ('മഞ്ചാടിക്കുരു'വിന് 5 എവിടെ? 6 ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.) എന്തായാലും അല്പം ഗൃഹാതുരുത്വം ഉണ്ടെന്നല്ലാതെ (അതു മിതമായും ഭംഗിയായും ചെയ്തിട്ടുണ്ട് എന്നതു വിസ്മരിക്കുന്നില്ല.) 'മഞ്ചാടിക്കുരു'വില്‍ എടുത്തുപറയുവാന്‍ എന്തെങ്കിലൂമുണ്ടെന്ന് തോന്നിയില്ല.
ReplyDelete--