ഔട്ട്സൈഡര്: പ്രേക്ഷകര്‍ കേവലം ഔട്ട്സൈഡേഴ്സ്!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 4.00 / 10
: 3.50 / 05
: 2.50 / 05
: 4.00 / 10
: 4.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Outsider
Outsider
Directed by
Premlal
Produced by
Girish Lal
Story, Screenplay, Dialogues by
Premlal
Starring
Sreenivasan, Indrajith, Pasupathy, Ganga Babu, Saikumar, Sreejith Ravi, Chembil Ashokan etc.
Cinematography (Camera) by
Sameer Haq
Editing by
Samjith Mhd
Production Design (Art) by
Jyothish Shankar
Music by
Sangeeth
Lyrics by
Engandiyoor Chandrasekharan
Make-Up by
Sreejith Guruvayoor
Costumes by
Suresh Fitwell
Action (Stunts / Thrills) by
Different Danny
Banner
Gowry Meenakshi Movies
കഥാപാത്രങ്ങള്‍ ഒരു പരിധിവരെയെങ്കിലും ശ്രദ്ധ നേടുന്നത് സുരേഷ് ഫിറ്റ്വെലിന്റെ വസ്ത്രാലങ്കാരത്തിലൂടെയും ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയത്തിലൂടെയുമാണ്. ഒപ്പം തന്നെ ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും മികവു പുലര്‍ത്തുന്നു. സമീര്‍ ഹഖ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സാധാരണം മാത്രം, സാംജിത് Mhd-യുടെ ചിത്രസന്നിവേശവും ഏറെ മികവിലേക്ക് എത്തുന്നില്ല. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എഴുതി നവാഗതനായ സംഗീത് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളില്‍ "മിഴിയിണകളിലാലോലം..." എന്ന ഗാനം മാത്രം അല്പം ശ്രദ്ധ നേടുന്നുണ്ട്. ഡിഫറന്റ് ഡാനിയാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ഗതിയെന്താവുമെന്ന് ആര്‍ക്കും പാതി കഴിയുമ്പോള്‍ തന്നെ ഊഹിക്കാവുന്നതേയുള്ളൂ. അതിനപ്പുറമൊന്നും ചിത്രത്തില്‍ സംഭവിക്കുന്നുമില്ല. ശിവന്‍കുട്ടി ഒടുവില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഇതിനൊരു അപവാദം, പക്ഷെ അവയൊന്നും സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നു മാത്രം. (ഉദാ: തന്നെ തേടിയെത്തുന്നയാളെ പേടിച്ച് മറ്റൊരിടത്തേക്ക് വീടു മാറുന്നത്, രക്ഷയ്ക്കായി മറ്റൊരു മാര്‍ഗവും തേടാത്തത്...) ഒരാളുടെ ജീവിതത്തില്‍ ഇങ്ങിനെയൊക്കെയും സംഭവിക്കാം എന്നൊരു കാണിച്ചുതരല്‍ എന്നതിനപ്പുറം സംവിധായകന് എന്തെങ്കിലും ഈ ചിത്രത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതു പ്രകടമല്ല താനും. ചുരുക്കത്തില്‍, കാണുവാനിരിക്കുന്നവരെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ മറന്നുപോയൊരു ചിത്രമായി മാത്രമേ 'ഔട്ട്സൈഡറി'ന കാണുവാന്‍ കഴിയൂ!
ചിന്താവിഷയം: എന്തിനാണ് ഇത്തരമൊരു മലയാളം സിനിമയ്ക്കും 'ഔട്ട്സൈഡര്' എന്നൊക്കെ പേര്? 'അന്യന്' എന്നോ മറ്റോ മലയാളത്തില്‍ പേരിട്ടാല്‍ എന്തു സംഭവിക്കും?
പ്രേംലാലിന്റെ സംവിധാനത്തില്‍ ശ്രീനിവാസന് നായകനാവുന്ന 'ഔട്ട്സൈഡറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Outsider has got something different to offer but the way the story is told makes it unimpressive! Coming soon in #Chithravishesham.
5:19 PM - 31 Mar 12 via Twitter for Android
--
ചിന്താവിഷയം: എന്തിനാണ് ഇത്തരമൊരു മലയാളം സിനിമയ്ക്കും 'ഔട്ട്സൈഡര്' എന്നൊക്കെ പേര്? 'അന്യന്' എന്നോ മറ്റോ മലയാളത്തില്‍ പേരിട്ടാല്‍ എന്തു സംഭവിക്കും?
ReplyDeleteഹരി പറഞ്ഞാൽ ചിന്തിക്കാതിരിക്കാൻ പറ്റുമോ......? ചിന്തിച്ചു തള്ളി.....
1.ശ്രീനി അണ്ണൻ തിരക്കഥ മൊത്തം വാങ്ങി മാറ്റിയെഴുതും.....
2.അമ്പിയും റെമോയുമൊക്കെ അണ്ണന്റെ വികലമായ അനുകരണത്തിലൂടെ പുനർജനിക്കും...........
3. അതുവഴി വിക്രമിനെ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത വണ്ണം നാറ്റിക്കും......
4.സിനിമയുടെ തിന്മയിലും നന്മയിലുമൊക്കെ പങ്കാളിയായ താങ്കൾ, തന്നെ പോലെ തന്നെയുള്ള മറ്റൊരഭിനേതാവിനെ ഇങ്ങനെ ആക്ഷേപിക്കുന്നത് മോശമല്ലേ സാർ എന്നാരെങ്കിലും ചോദിച്ചാൽ ആ ചോദിക്കുന്നവൻ മന്ദബുദ്ധിയാണെന്നും തന്നെ പോലെ എല്ലാം തികഞ്ഞവനെ ഇനി മേലിൽ ചോദ്യം ചെയ്യുന്നവനും ആ ഗണത്തിൽ പെട്ടവനായിരിക്കും എന്ന് ടിവി ക്യാമറകൾക്കും മുൻപിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതോടു കൂടി മലയാള സിനിമാ ലോകത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യനെ മലയാളി തിരിച്ചറിയുന്നു....ശ്രീനിവാസൻ.................അദ്ദേഹമില്ലായിരുന്നെങ്കിൽ മലയാള സിനിമയുടെ അവസ്ഥ? ..........എന്റമ്മോ....ഓർക്കാൻ കൂടി വയ്യ........
വെറുതെ ഓരോന്ന് ചിന്തിപ്പിച്ച്, പ്രേം ലാലിനെ പാവപ്പെട്ട നേർച്ചക്കോഴിയായ സജിൻ രാഘവനാക്കല്ലേ.....അവനെയോ തീർത്തു...പ്രേം ലാലെങ്കിലും ജീവിച്ചു പോട്ടേ...................:)
really like the way u thrash the worthless movie....what surprise me in your blog is that u have never reviewed any movies of the likes of Anurag Kashyap , dipankar banerjee etc etc has created a different trend alltogether in Indian movie Industry...would like to see your take on that....
ReplyDeleteമുകളില്‍ "നവാഗതനായ ഈണമിട്ട" ഇങ്ങനെയൊരു പിഴവു കാണുന്നുണ്ട് :)Sangeeth എന്നായിരിക്കാമെന്ന് Cast & Crewല്‍ നിന്നും മനസ്സിലായി
ReplyDeleteമലയാള സിനിമയ്ക്ക് മലയാളത്തില്‍ തന്നെ പേരിട്ടാല്‍ സിനിമ രക്ഷപ്പെടുമോ ? മലയാളം രക്ഷപ്പെടുമോ ?