മായാമോഹിനി: മോഹിപ്പിക്കാത്തൊരു മോഹിനി!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 2.00 / 05
: 2.00 / 05
: 2.00 / 10
: 5.00 / 10
: 2.00 / 05
: 2.00 / 05
Cast & Crew
Mayamohini
Mayamohini
Directed by
Jose Thomaas
Produced by
P. Sukumar, Madhu Warrier
Story, Screenplay, Dialogues by
Udayakrishna, Siby K. Thomas
Starring
Dileep, Biju Menon, Lakshmi Rai, Baburaj, Mythili, Madhu Warrier, Spadikam George, Vijayaraghavan, Unnikrishnan Namboothiri, Balachandran Chullikkadu, Kochu Preman, Kalabhavan Shajon, Sajitha Betti, Abu Salim, Sadhique, Kazan Khan etc.
Cinematography (Camera) by
Anil Nair
Editing by
John Kutty
Production Design (Art) by
Sujith Raghav
Music by
Berny Ignatious
Lyrics by
Vayalar Sharathchandra Varma, Santhosh Varma
Make-Up by
Roshan N.G., Saji Kattakkada
Costumes by
Sameera Saneesh
Choreography by
Kala, Prasanna
Action (Stunts / Thrills) by
Mafia Sasi
Banner
Color Factory
സാങ്കേതികമായും ചിത്രം പിന്നിലാണെന്നു തന്നെ പറയണം. അനില്‍ നായരുടെ ക്യാമറ വലിയ തരക്കേടില്ലാതെ അവസാനം വരെയും പോയെങ്കിലും, ക്ലൈമാക്സ് രംഗത്തില്‍ തീര്‍ത്തും നിലവാരമില്ലാതെയായി. അവസാന ഭാഗങ്ങളിലെ സംഘട്ടനങ്ങളും മറ്റും വളരെ മങ്ങിയും തീരെ സാങ്കേതിക നിലവാരമില്ലാതെയുമാണ് പകര്‍ത്തി വെച്ചിരിക്കുന്നത്. ജോണ്‍ കുട്ടിയുടെ ചിത്രസന്നിവേശവും കാര്യമായ മികവൊന്നും ചിത്രത്തിനു നല്‍കുന്നില്ല. സുജിത്ത് രാഘവന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിനുതകുന്നു. റോഷന് എന്‍.ജി.-യും സജി കട്ടാക്കടയും തങ്ങളാലാവുന്ന പോലെയൊക്കെ ദിലീപിനെ പെണ്ണാക്കുവാന് പണിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ ശരീരപ്രകൃതിവെച്ച് ഒരു സുന്ദരിയാക്കി മാറ്റുവാന്‍ ആ ശ്രമമൊന്നും മതിയാവാതെ വരുന്നു. അവസാനഭാഗത്തു മാത്രമേ മാഫിയ ശശിക്ക് കാര്യമായെന്തെങ്കിലും ചെയ്യുവാനുണ്ടായുള്ളൂ, അതാവട്ടെ മര്യാദയ്ക്ക് ചിത്രീകരിച്ചതുമില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ്മ തുടങ്ങിയവരെഴുതി ബേണി ഇഗ്നേഷ്യസ് ഈണമിട്ട ഗാനങ്ങള്‍ക്ക് ശരാശരി നിലവാരം പോലും അവകാശപ്പെടുവാനില്ല. കലയും പ്രസന്നയും ചേര്‍ന്നൊരുക്കിയ "കണ്ണില്‍ കൊതിവിടരു..." മെന്ന ഗാനത്തിലെ ചില ചുവടുകള്‍ രസകരങ്ങളാണ്.
എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജോസ് തോമസ് 'മായാമോഹിനി'യുമായെത്തുന്നത്. 'മാട്ടുപ്പട്ടി മച്ചാന്', 'ഉദയപുരം സുല്‍ത്താന്‍' തുടങ്ങിയ ചിത്രങ്ങളുടെ ചേരുവയൊക്കെ കാലഹരണപ്പെട്ടെന്ന മനസിലാക്കലൊന്നും സംവിധായകന് ഇനിയും ഉണ്ടായിട്ടില്ലെന്നുറപ്പ്. ദിലീപിനെക്കൊണ്ട് പെണ്‍വേഷം കെട്ടിച്ചാലൊന്നും ചിത്രം പുതുമയുള്ളതാവില്ല, വ്യത്യസ്തത അനുഭവപ്പെടില്ല; അതിനല്പം കഴിവുള്ള രചയിതാക്കള്‍ വേണം, അതു നന്നായി ചെയ്തുവെയ്ക്കുവാനറിയുന്ന സംവിധായകനും വേണം. നിര്‍മ്മാതാക്കളുടെ / പ്രേക്ഷകരുടെ കഷ്ടകാലത്തിന് ഈ ചിത്രത്തില്‍ ഇതു രണ്ടും ഉണ്ടായില്ല. ചുരുക്കത്തില്‍, ബാബുരാജിന്റെയും ബിജു മേനോന്റെയും മികച്ച പ്രകടനമൊന്നുകൊണ്ടു മാത്രം ആദ്യപാതിയെങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാം എന്നല്ലാതെ മോഹിപ്പിക്കുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഈ 'മായാമോഹിനി'യിലില്ലെന്ന് രണ്ടു തരം.
ഈ ചിത്രത്തില്‍ എന്താണ് ഏറെ മികച്ചത് / പുതുമയുള്ളത് എന്നു ചോദിച്ചാല്‍ അത് തുടക്കത്തിലെ ടൈറ്റിലുകളാണെന്നു പറയാം. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഒന്നു കണ്ടിരിക്കുവാന്‍ ടൈറ്റില്‍ പ്രയോജനപ്പെടും!
ദിലീപ് മോഹിനിയായെത്തുന്ന ജോസ് തോമസ് ചിത്രം 'മായാമോഹിനി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
appo athum vichaaricha pole thanne..
ReplyDeleteithavana naattil vannappo "Ordinary" kandu, haree-de review onnu kondu maathram.. tharakkedilla..
പ്രിയപ്പെട്ട ഹരി,
ReplyDeleteബ്ലോഗിൽ ഒരു പോസ്റ്റിടുക എന്ന ഒറ്റ ഉദ്ദേശത്തോടെ സിനിമ എന്ന പേരിൽ എത്തുന്ന എല്ലാ ചപ്പുചവറുകളും കണുന്ന (കുറ്റം പറയുക എന്ന ഒരേ ഒരു ഉദ്ദേശത്തോടെ) ഹരിയെ നമിക്കുന്നു. ചില സിനിമകളുടെ പോസ്റ്റർ കണ്ടാൽ, ടിവിയിൽ കാണുന്ന പരസ്യങ്ങളുടെ / പാട്ടുകളുടെ ഏതാനും സെക്കന്റ് കണ്ടാൽ നമുക്ക് ആ സിനിമക്ക് 60-70 രൂപ കളയേണ്ടതില്ലെന്ന് ഉറപ്പിക്കുവാൻ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. വെറും ഒരു സാധാരണക്കാരന്റെ ശരാശരി ബുദ്ധിയിൽ ഉദിക്കുന്ന ഈ അറിവ് 99% മലയാളികളിലും ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു. അപ്പോൾ എന്തുകൊണ്ട് ഇത്തരം ചിത്രങ്ങൾ വീണ്ടും വിണ്ടും നിർമ്മിക്കപ്പെടുന്നു? അവക്ക് എങ്ങനെ പ്രേക്ഷകരെ ലഭിക്കുന്നു? എനിക്ക് തോന്നുന്നത് കേരളത്തിൽ ഹരിമാരുടെ ജനസംഖ്യ വളരെ വലുതാണ് എന്നാണ്. വളരെ obvious ആയ സംഗതികളെ judge ചെയ്ത് അതിനെപറ്റി വീമ്പടിക്കുന്നതിൽ നിന്ന് കിട്ടുന്ന ഒരുതരം സന്തോഷമാണ് ഇവരുടെ ലക്ഷ്യം. സന്തോഷ് പണ്ഡിറ്റ് ഇത്തരക്കാരെ ശരിക്കും മുതലെടുത്ത ബുദ്ധിജീവിയും!!
ഹിജഡയെ കുറിച്ച് എന്തുപറയുന്നെന്ന് നോക്കി ഇന്നലെ ഈ വഴി വന്നതാ.. ഹരി അത് കാണാതെ രക്ഷപ്പെട്ടോ ന്നും വിചാരിച്ചു..
ReplyDeleteഎവിടെന്ന്.. വീണ്ടും കാശ് പോയി..
{ഇതിനേക്കാള്‍ നല്ലത് കര്‍മ്മയോഗി ഒന്നൂടെ കാണുന്നതാ}
മലയാള സിനിമയുടെ എഞ്ചിന് ഔട്ട് കംപ്ലിട്ട്ലി...... പിന്നെ ലൈഗികതയും, ഇല്ലിസിറ്റ് റിലറേന്ഷിപ്സും ഒക്കെയാണ് മികച്ച ആസ്വാദന നിലവാരമുള്ള സിനിമയെന്ന് പുതിയ തലമുറ പറയുന്നതില്‍ അത്ഭുതമില്ല,
ReplyDeleteഅല്ല ഹരീ ...3(Danush Film) ഇതുവരെ കണ്ടില്ലേ..???
ReplyDeleteഹരീഷ് കുട്ടികളുമായി ആണ് ചിത്രം കാണാന്‍ പോയതെന്ന് തോന്നുന്നു. ഫാമിലിയായി പോയാല്‍ അത്രക്കങ്ങു ചിരിക്കാന്‍ പറ്റുമോ എന്നത് സത്യം തന്നെ ആണ്. എങ്കിലും ഒരു സംശയം , ഇതിലും ചൂടന്‍ രംഗങ്ങള്‍ ഉള്ള ഹിന്ദി, തമിള്‍ ചിത്രങ്ങള്‍ തിയറ്ററിലും വീട്ടിലെ ടെലിവിഷനിലും കുട്ടികളുമായി കാണുന്ന കുടുംബ പ്രേക്ഷര്‍ ഒരു മലയാള ചിത്രത്തിലെ തമാശ രണ്കങ്ങള് കണ്ടാല്‍ ഈ നൂറ്റാണ്ടില്‍ വിഷമിക്കുമോ? ബാബുരാജിന്റെ പ്രകടനം പ്രസംസനീയമാണ്. ഉദയ കൃഷ്ണ - സിബി കെ തോമസിന്റെ മികച്ച തിരക്കഥ തന്നെ ആണ് ഇതിന്റെ ഹൈലൈട്. ദിലീപ് തന്റെ വേഷം വളരെ നന്നായി തന്നെ ചെയ്തു. ചിത്രത്തില്‍ ദിലീപ് പെണ്‍വേഷം കെട്ടുന്നത് ആണുങ്ങളെ മയക്കനോ , അതോ ഒരു ഹിജടയുടെ ധര്‍മം നിര്‍വഹിക്കാന്‍ വേണ്ടിയോ അല്ല. ഒരു പ്രതേക സാഹചര്യത്തില്‍ രക്ഷപെടാന്‍ കെട്ടുന്ന വേഷമാണ്. ദിലീപിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണ് മോഹിനി. ദിലീപിന്റെ കരിയറിലെ ഒരു നേട്ടം തന്നെ ആകും ഇത്. മോഹിനിയുടെ രൂപലാവണ്യത്തില്‍ വില്ലന്മാരൊക്കെ മതിമറങ്ങുന്നെങ്കിലും പ്രേക്ഷകര്‍ക്ക് കാര്യമായൊരു ആകര്‍ഷണം തോന്നുക പാടാണ്, എന്ന് എന്താണ് പറഞ്ഞതെന്ന് മനസിലായില്ല. ദിലീപ് ഇതില്‍ നായകനാണ്. പ്രേക്ഷകര്‍ക്കറിയാം അത് ദിലീപ് ആണ് എന്ന്. സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് അറിയില്ലല്ലോ. അങ്ങനെ എങ്കില്‍ ഒരുപാടു സുന്ദരിമാര്‍ ഉണ്ടായിട്ടും ഒരു കാലത്ത് ഇവിടെ ഷക്കീല തരംഗം ഉണ്ടായിരുന്ന കാര്യം മറക്കരുത്. എന്ത് പറഞ്ഞാലും മുഴുവന്‍ സമയം ബോറടിക്കാതെ ചിരിച്ചു കൊണ്ട് കാണാന്‍ കഴിയുന്ന ഒരു ചിത്രമാണ് മായമോഹിനി. ക്ലൈമാക്സ് രംഗത്തില്‍ സങ്കട്ടനത്തില് കുറെ രംഗങ്ങള്‍ സാങ്കേതികമായി നിലവാരമില്ലാതെയായി. ഒരുപാടു മാര്‍ക്ക് കൊടുക്കാന്‍ പറ്റിയില്ല എങ്കിലും മയമോഹിനി പ്രതീക്ഷിച്ചു ചിത്രം കാണാന്‍ പോകുന്നവര്‍ നിരാശപ്പെടില്ല. തിയട്ടരുകളില്‍ ഹൌസ് ഫുള്‍ ഷോകള്‍ ആണ് എല്ലാം. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പതിവ് പോലെ നിലവാരം ഇല്ലാതതെങ്കില് മായമോഹിനി ആകും ഈസ്റെര്‍ വിഷു ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഅദൃശ്യന്‍ പറഞ്ഞ കാര്യം ചിന്തിക്കാവുന്നതാണ്. ഭൂരിപക്ഷവും കൊള്ളില്ല എന്നു തന്നെ പറയുന്നെങ്കിലും അത്തരം ചിത്രങ്ങള്‍ വിജയിക്കുകയും, ഭുരിപക്ഷം കൊള്ളാം എന്നു പറയുമെങ്കിലും അത്തരം ചിത്രങ്ങള്‍ പരാജയപ്പെടുകയും; ഒരു പ്രത്യേക സ്ഥിതി വിശേഷം തന്നെയാണ്. കുറ്റം പറയുക എന്നൊരു ഉദ്ദേശമില്ല, തോന്നലുകള്‍ പങ്കുവെയ്ക്കുന്നു എന്നു മാത്രം. :-) അതിപ്പോള്‍ കുറ്റം പറയലാവുന്നെങ്കില് അതിന് ലേഖകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ! :-| :-D രണ്ടാം ദിനം തന്നെ ചിത്രം കണ്ടെങ്കിലും, കുറ്റം പറയുവാന്‍ മാത്രമല്ലേ ഉള്ളൂ എന്നതിനാല്‍ മടിയായി എഴുത്ത് വൈകിയതാണ്. :)
മികച്ച തിരക്കഥ, ദിലീപ് നന്നായി ചെയ്തു; ഇതിനോടൊക്ക കടുത്ത വിയോജിപ്പെങ്കിലും അഭിപ്രായങ്ങളെന്ന നിലയില്‍ മാനിക്കുന്നു. സത്യത്തില്‍, 'മായാമോഹിനി' ഒരു പുരുഷനാണെന്ന് അറിയിക്കാതെ, അതൊരു നടന് പെണ്‍വേഷം കെട്ടുവാന്‍ അവസരമുണ്ടാക്കുക എന്നതിനപ്പുറം അത് സിനിമയ്ക്ക് ഗുണകരമാവുന്ന തരത്തില്‍ കാസ്റ്റ് ചെയ്യിച്ചിരുന്നെങ്കില്‍ ഇതിലും മെച്ചമാവുമായിരുന്നു. ('ദി ട്രൂത്തി'ലെ പെണ്ണായെത്തുന്ന ആണ് കൊലയാളി ഉദാഹരണം.) ഇത് ദിലീപാണ് എന്ന അറിവാണ് സിനിമയുടെ മുഖ്യ പ്രശ്നം (പക്ഷെ, ദിലീപിന്റെ പെണ്‍വേഷം കാണുവാനാണ് ആളുകള്‍ വരുന്നതെന്നതാണ് ഇവിടുത്തെ വിരോധാഭാസം.). പിന്നെ, വില്ലന്മാര്ക്ക് ആഗ്രഹം തോന്നുന്ന ഒരു സൗന്ദര്യം ദിലീപിന്റെ മോഹിനിയ്ക്ക് തോന്നിയതുമില്ല. പ്രേക്ഷകര്‍ക്ക് വിശ്വസനീയമാവുക എന്നത് പ്രധാനമെന്ന് കരുതുന്നു. ഷക്കീലയുടെ സൗന്ദര്യമാണ് ആ തരംഗമുണ്ടാക്കിയത് എന്നും എനിക്കറിയില്ലായിരുന്നു!
ഓഫ്: മിക്കവാറും ഒറ്റയ്ക്കാണ് സിനിമകാണല്‍, ഇതിന് കൂട്ടുണ്ടായിരുന്നു, പക്ഷെ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നതിന് വിശേഷങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ല താനും!
സഹൃദയാ, ഷക്കീല ഒരു രോഗലക്ഷണമായിരുന്നു. മലയാളിയുടെ അടിച്ചമർത്തപ്പെട്ട ലൈംഗികതയുടെ അശ്ലീലമായ പുളിച്ചുതികട്ടലായിരുന്നു അന്ന് സൂപ്പർ ഹിറ്റുകളായ ഷക്കീല ചിത്രങ്ങൾ. ലൈംഗികതയെ ഗൗരവത്തോടെ കാണുവാനും സംസാരിക്കുവാനും അത് അശ്ലീലമല്ലാത്ത രീതിയിൽ സിനിമകളിൽ അവതരിപ്പിക്കുവാനും നമുക്ക് ഇന്നും അറിയില്ല. സന്തോഷ് പണ്ഡിറ്റും ഏതാണ്ട് സമാനമായ രീതിയിൽ ഒരു സാമൂഹിക രോഗ ലക്ഷണം തന്നെ. താങ്കൾ നിർബന്ധിച്ചാൽ ദിലീപിനേയും ഇവരുടെ കൂട്ടത്തിൽ പെടുത്തുന്നതിൽ തെറ്റുണ്ടാവില്ല.
ReplyDeleterating idaan vendi oru number veruthe ezhutharuthu.
ReplyDeleteoru nalla cinema ku kuranja ratum, outsider, masters ennivaykku koodiya ratum. kollam.
rating il kozha vellathum kittunnundo?
ഉദയ്-സിബി ടീമിന്റെയല്ലേ പടം .ഇത് തന്നെ ധാരാളം
ReplyDeleteഏതായാലും ഇത് കാണണം. ഒന്നുമല്ലെങ്കില്‍ ബാബുരാജിനെ ഒന്നു വിലയിരുത്താന്‍. കൊട്ടിഘോഷിച്ച സോള്‍ട്ട് ആന്റ് പെപ്പറില്‍ എന്താണിത്ര പ്രകടനം എന്ന് മനസ്സിലായിരുന്നില്ല.
ReplyDeleteദിലീപ് ഒക്കെ അഭിനയം നിര്‍ത്തേണ്ട കാലം കഴിഞ്ഞു. സ്പാനിഷ് മസാലയില്‍ തമാശ എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തരമൊക്കെ അസഹ്യം! തെറി/അശ്ലീലം പറഞ്ഞു ചിരിപ്പിക്കാന്‍ നോക്കുന്ന ഹാസ്യനായകന്മാരില് വേഴ്സ്റ്റ് ജയറാമാണ്, ദിലീപ് ജയറാമിനു പഠിക്കുകയാണെന്ന് തോന്നുന്നു!