തല്‍സമയം ഒരു പെണ്‍കുട്ടി: ആക്ഷേപഹാസ്യം പരിഹാസ്യമാവുമ്പോള്!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.50 / 10
: 2.50 / 05
: 3.00 / 05
: 2.00 / 10
: 4.50 / 10
: 2.50 / 05
: 3.00 / 05
Cast & Crew
Thalsamayam Oru Penkutty
Thalsamayam Oru Penkutty
Directed by
T.K. Rajeev Kumar
Produced by
Reel 2 Reel Cine Productions Pvt. Ltd.
Story, Screenplay, Dialogues by
Sunny Joseph, Manuel George
Starring
Nithya Menon, Shweta Menon, Unni Mukundan, Siddique, Baburaj, Maniyan Pillai Raju, Tini Tom, Devi Chandana, Sruthi Menon, Suraj Venjaramoodu, KPAC Lalitha, Kochu Preman, Baiju, Chembil Asokan, Vinayakan etc.
Cinematography (Camera) by
Vinod Ellampally
Editing by
B. Ajith Kumar
Production Design (Art) by
Mohan Das
Music by
Sharreth
Lyrics by
Murugan Kattakkada, Beeyar Prasad
Make-Up by
Manoj Angamaly
Costumes by
Sakhi
Choreography by
Prasanna
Banner
Reel 2 Reel Cine Productions Pvt. Ltd.
വിനോദ് എല്ലമ്പള്ളി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതിനും പല നിലവാരം, പല ടോണുകള്‍. റിയാലിറ്റി ഷോ കാഴ്ചക്കാരുടെ ഇടയ്ക്കിടെ വരുന്ന ക്ലിപ്പുകള്‍ ഡിജിറ്റല്‍ ക്യാമറയിലോ മറ്റോ കാര്യമായ തയ്യാറെടുപ്പൊന്നുമില്ലാതെ പകര്‍ത്തിയ മട്ടിലാണ് കാണുവാനുള്ളത്. നിത്യ മേനോനെ പല ആംഗിളുകളില്‍ ടി.വി. ക്യാമറകളുടേയും ഒ.ബി. വാനിന്റെയും അകമ്പടിയോടെ ഏതാണ്ട് രണ്ടേമുക്കാല്‍ മണിക്കൂറാണ് കണ്ടിരിക്കേണ്ടത്. ചിത്രസന്നിവേശകനെന്ന നിലയില്‍ ബി. അജിത് കുമാറിന് ചെയ്യുവാന്‍ കാര്യങ്ങള്‍ പലതും ബാക്കിയാണെന്ന് സാരം. പ്രതീക്ഷിക്കാവുന്ന ശരാശരി നിലവാരത്തിനപ്പുറമൊരു മികവൊന്നും സഖിയുടെ വസ്ത്രാലങ്കാരം, മനോജ് അങ്കമാലിയുടെ ചമയം തുടങ്ങിയവയ്ക്കും പറയുവാനില്ല. മുരുകന് കാട്ടാക്കട, ബീയാര്‍ പ്രസാദ് എന്നിവരെഴുതി ശരത്ത് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്. അല്‍ക അജിത്തും ആനന്ദ് അരവിന്ദാക്ഷനും ചേര്‍ന്നാലപിച്ച "പൂവാനമേ, പുന്നാരമേ..." എന്ന ഗാനമാണ് ശ്രദ്ധേയമായ ഒന്ന്. കെ.എസ്. ചിത്ര പാടിയ "പൊന്നോടു പൂവായ്..." എന്ന ഗാനവും നന്ന്. പക്ഷെ, ഈ ഗാനങ്ങള്‍ പോലും ചിത്രത്തില്‍ ഭംഗിയായി ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞില്ല. അറുബോറന്‍ ഗാനചിത്രീകരണം കൂടിയാവുമ്പോള്‍ ഗാനങ്ങളെത്തുമ്പോഴും കാണികളുടെ മുഷിപ്പ് മാറുന്നുമില്ല.
റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഒരു സിനിമ എന്നു പറയുമ്പോള്‍ ആര്‍ക്കും അനുമാനിക്കാവുന്ന അത്തരം ഷോകളുടെ നിരര്‍ത്ഥകത, അതിനു പിന്നില്‍ നടക്കുന്ന യഥാര്‍ത്ഥ റിയാലിറ്റിയായ സാമ്പത്തിക വശങ്ങളുടെ മനുഷ്യത്വമില്ലായ്മ ഇവയൊക്കെ സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. പക്ഷെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവയൊക്കെ പറഞ്ഞു വന്നപ്പോള്‍, പല രംഗങ്ങളും പരിഹാസ്യമായിപ്പോയെന്നു മാത്രം. പതിവ്രത സീരിയലിലെ നായികയെ സ്ഥലം MLA-യ്ക്കൊപ്പം കണ്ടെത്തുന്നതും മുന്‍ അഭ്യന്തര മന്ത്രിയുടെ വിവാഹസ്ഥലത്ത് നിന്നും ക്രിമിനലുകളെ കണ്ടെത്തുന്നതുമൊക്കെയായ പെണ്‍കുട്ടിയുടെ തത്സമയ ചെയ്തികളുടെ കാര്യവും വിഭിന്നമല്ല. ഇനിയിപ്പോള്‍ ആക്ഷേപഹാസ്യമൊന്നും ഉദ്ദേശിച്ചിട്ടില്ല, റിയാലിറ്റി കാണിക്കുക എന്നാണെങ്കിലും സിനിമ കണക്കാണ്. ചിത്രത്തിന്റെ പരിണാമഗുപ്തിയൊക്കെ തീര്‍ത്തും കൈവിട്ടു പോയ അവസ്ഥയിലാണുള്ളത്. എന്താണ് ആ കാട്ടിക്കൂട്ടലുകളൊക്കെ കൊണ്ട് രചയിതാക്കളും സംവിധായകനും ഉദ്ദേശിച്ചതെന്ന് ഇനിയും മനസിലായിട്ടില്ല. 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത് എന്തു തന്നെയായാലും, ഒരു സിനിമയായി പോലും കാണുന്നവര്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അതൊന്ന് തല്‍സമയം ടി.കെ. രാജീവ് കുമാറിനെ അറിയിക്കുവാന്‍ വല്ല വകുപ്പും കൂടി തിയേറ്ററുകളില്‍ ഒരുക്കിയിരുന്നെങ്കില്‍ ഈ ഷോ കാണിച്ച സിനിമയിലെ ചാനല്‍ പൂട്ടിയതു പോലെ സിനിമ പൊട്ടിയതിന്റെ കാരണമറിയുവാന്‍ സംവിധായകന് മിനക്കെടേണ്ടി വരില്ലായിരുന്നു!
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ നിത്യ മേനോന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'തല്‍സമയം ഒരു പെണ്‍കുട്ടി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#ThalsamayamOruPenkutty: Imagined as a satire of television reality shows but ended up as a mimicry of satirical films!
5:52 PM - 3 Mar 12 via web
--
വളരെ നല്ലൊരു പേരാണ് ചിത്രതിന്റെത്, കുറഞ്ഞ പക്ഷം മലയാള സിനിമ ഒരു മലയാളം പേരില്‍ പുറത്തിറങ്ങുന്നു എന്നതുതന്നെ ഒരു ആശ്വാസമാണ്. പ്രമേയത്തിലും പുതുമയുള്ളതായി തോന്നിയിരുന്നു , പക്ഷെ എല്ലാം വെറുതെയായോ ?
ReplyDeleteagree with dipu, names like thalsamayam oru penkutti, ee adutha kalath are all interestingly named.
ReplyDeleteരാജീവ് കുമാര്‍ രതിനിര്‍വേദം എടുത്ത ആ ഒരു രീതി വച്ചു തല്‍ സമയം ഒരു പെണ്‍കുട്ടി എന്ന പേരു കേട്ടപ്പോള്‍ ഒരു പാട് പ്രതീക്ഷിച്ചു. രന്ജിത്തിനെ അഭിനവ പത്മരാജനായി കാണുന്ന പോലെ രാജീവ് കുമറിനെ ഒരു അഭിനവ K.S ഗോപാല കൃഷ്നനും, ജയദേവനും ഒക്കെ ആയി കണ്ടുപോയി. പക്ഷേ ഇപ്പോ ഇതാ പുള്ളി വീണ്ടും പഴയ പടി തന്നെ.
ReplyDeleteThalsamyam is totally average. The packaging wasn’t bad, but.
ReplyDeleteDirection/Script/Editing : couldn’t involve the audience throughout.. had to wait for enjoyable moments which took frequent gaps.
Camera was average; nothing outstanding. Mistakes in DI, also Chroma
Songs were good; they would have fared better in terms of visuals. Ponnodu poovai stepped out in that direction, but wrong timing.
Art, Costume & Make-up was good; but Shweta looked over-sized. Some issue with the wig also.
Nithya & Unni looked chocolate pairing.Good.
There was humor, though slightly slapstick, specially the drunkard guy.
Too many inserts of the ‘viewers watching the show’ got the film so boring..!
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല ടീ കെ രാജീവ് കുമാറിന് നല്ല പണി ഫിലിം ഫെസ്റിവല്‍ നടത്തുക എന്നതാണ് ഈ തവണ ഫെസ്റിവല്‍ പാളാന്‍ കാരണം അങ്ങേര് ഇല്ലാത്തതാണ് , പക്ഷെ സംവിധായകന് എന്നാ നിലയില്‍ ഗ്രാഫ് താഴോട്ടാണ് , ക്ഷണക്കത്ത് , ചാണക്യന്, പവിത്രം ഒക്കെ ആവരെജിനു മുകളില്‍ ആയിരുന്നു പക്ഷെ പിന്നെ ഇങ്ങോട്ട ഗ്രാഫ് താഴോട്ടാണ് , രതി നിര്‍വേദം നശിപ്പിക്കുകയല്ലേ ചെയ്തത്, ട്രൂമാന് ശോ ഒക്കെ നമ്മുടെ കേരളീയ അന്തരീക്ഷത്തില്‍ അവതരിപ്പിക്കണമെങ്കില്‍ ബ്രില്ലിയന്റ് ആയ ഒരു തിരക്കഥ വേണം അതെഴുതാന്‍ ആരാ ഇപ്പോള്‍ ഉള്ളത് ? മുരളി ഗോപി ഈ അടുത്ത കാലത്ത് വഴി ഒന്ന് മിന്നി നില്ക്കുന്നു എന്നാലും ആ പടം മലയാളീകരിക്കാന്‍ പ്രയാസം ആണ് . നിത്യാ മേനോനെ രണ്ടു മണികൂര് ഓവര്‍ എക്സ്പോഷര്‍ ചെയ്യിക്കുന്നത് ആ കൊച്ചിന്റെ ഭാവി കളയാന്‍ അല്ലെ ഉപകരിക്കു, അപ്പോള്‍ ഉണ്ണി മുകുന്ദന് പവനാഴി ആയി അല്ലെ , ചോക്കലേറ്റ് ഹീറോ ഇനി മലയാളത്തില്‍ വേണമെന്ന് തോന്നുന്നില്ല അല്‍പ്പം വില്ലത്തരം ഉള്ള ഹീറോകള്‍ രംഗം കയ്യടക്കുന്നു , അപ്പോള്‍ രാജീവ് കുമാറെ നിര്‍മ്മാതാവിനെ കുത്തുപാള എടുപ്പിച്ചു അല്ലെ?
ReplyDeleteപ്രതീക്ഷയുള്ള ഒരു ചിത്രമായിരുന്നു....
ReplyDeleteഹെന്തു ചെയ്യാം!
പത്രവാര്‍ത്തകള്‍ക്ക് മനോഹരമായ തലക്കെട്ടിടാന്‍ വിദഗ്ദ്ധരാണ് മാനുവലും സണ്ണിയും. അതുകൊണ്ടാകണം എത്ര മനോഹരമായ ഒരു പേര് സിനിമയ്ക്കു നല്കാന് അവര്‍ക്കായത്.
ReplyDeleteട്രൂ മാന്‍ ഷോ മുമ്പ് കണ്ടിട്ടില്ലാത്ത ആള്ക്കാര് മാത്രമേ ഈ ചിത്രത്തിനെ പറ്റി എന്തെങ്കിലും നല്ലത് പറയൂ. എം കൃഷ്ണന് നായര്‍ പറഞ്ഞത് പോലെ നക്ഷത്രമെവിടെ പുല്കൊടിയെവിടെ എന്ന് മാത്രമേ ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യത്തെ പറ്റി പറയാന്‍ സാധിക്കൂ. റിവ്യു നന്നായി.
ReplyDeleteട്രൂമാന് ഷോയെ പറ്റി ഞാന്‍ എഴുതിയ ഒരു സാധനം ചുവടെ കൊടുക്കുന്നു.
http://itsmyblogspace.blogspot.com/2012/02/blog-post_17.html
ടി കെ രാജിവ് കുമാരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കാമോ ..താടികളുടെ കാലം കഴിഞ്ഞു
ReplyDeleteമാഷേ ഇങ്ങനെ പടം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു റിവ്യു എഴുതാനാണെങ്കില്‍ ഈ പരിപാടി അങ്ങ് മതിയാക്കരുതോ . നിദ്രയെ കുറിച്ചു ഇതുവരെ ഒന്നും എഴുതി കണ്ടില്ല, വായനക്കാരെ ഇങ്ങനെ വിഷമിപ്പിക്കരുത് ..plse
ReplyDelete