ശിക്കാരി (Review: Shikari)

Published on: 3/10/2012 10:13:00 AM

ശിക്കാരി: പ്രേക്ഷകരുടെ നെഞ്ചത്തൊരു നായാട്ട്!‌

ഹരീ, ചിത്രവിശേഷം

Shikari: A film by Abhaya Simha starring Mammootty, Poonam Bajwa etc. Film Review by Haree for Chithravishesham.
സംവിധായകന്‍ അഭയ് സിംഹയുടെ മലയാളത്തിലെ അരങ്ങേറ്റം, മമ്മൂട്ടിയുടെ കന്നട സിനിമയിലേക്കുള്ള കടന്നുകയറ്റം; എന്നിങ്ങനെ പറയുവാന്‍ പലതുമുണ്ട് ഒരേ സമയം കന്നടയിലും മലയാളത്തിലുമിറങ്ങിയ 'ശിക്കാരി'യെക്കുറിച്ച്. ഈ പറച്ചിലുകള്‍ക്കപ്പുറം ഒരു സിനിമ എന്നു വിളിക്കുവാന്‍ പോലും വെറുപ്പു തോന്നുന്നൊരു സാധനമാണ്‌ 'ശിക്കാരി' എന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കുവാനില്ല. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്‍ക്കുന്ന ഇടമാണ്‌ 'ചിത്രവിശേഷം' എന്നതിനാല്‍ ഇതിനെക്കുറിച്ച് ഇവിടെ എഴുതേണ്ടതില്ല. എന്നാല്‍, അങ്ങിനെയൊരു പേരില്‍ തിയേറ്ററിലെത്തിക്കുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ധൈര്യം കാണിച്ചിരിക്കുന്നതിനാല്‍ മാത്രം, മറ്റുള്ളവര്‍ക്കൊരു അപായസൂചനയായി, ഇങ്ങിനെയൊരു വിശേഷം ഇവിടെ എഴുതിയിടുന്നു. മമ്മൂട്ടിയും പൂനം ബാജ്‍വയുമൊക്കെയാണ്‌ ചിത്രത്തില്‍ ചില വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അഭയ സിംഹയുടെ തന്നെയാണ്‌ ചിത്രത്തിന്റെ കഥയും തിരക്കഥയും. സംഭാഷണങ്ങളെഴുതുവാന്‍ ഈശ്വര്‍ സന്തോഷും സന്തോഷ് എച്ചിക്കാനവും സംവിധായകനൊപ്പം ചേര്‍ന്നിരിക്കുന്നു. കെ. മഞ്ജു ഫിലിംസിന്റെ ബാനറില്‍ കെ. മഞ്ജുവാണ്‌ ഈ പാതകത്തിനു വേണ്ടി പണമിറക്കിയിരിക്കുന്നത്.

ആകെത്തുക     : NA / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: - / 10
: - / 10
: - / 10
: - / 05
: - / 05
കഥയെന്നോ കവിതയെന്നോ കേട്ടാല്‍ ഓടിയൊളിക്കുന്നൊരു മനുഷ്യന്‍, പെട്ടെന്നൊരു കഥ കേട്ടപ്പോള്‍ അയാള്‍ക്കങ്ങ് എഴുത്തുകാരനോട് ആരാധന, കഥാപാത്രത്തോട് പ്രേമം, ചരിത്രം അറിയുവാന്‍ ആകാംക്ഷ, എന്നിട്ടു ജോലിയും വിട്ടെറിഞ്ഞ് കഥയില്‍ പറഞ്ഞ സ്ഥലത്തോട്ടൊരൊറ്റ പോക്ക്!!! ഈ പറയുന്ന കഥയ്ക്കാവട്ടെ ബാലരമ / ബാലഭൂമി കഥകളുടെ നിലവാരം പോലുമില്ല താനും! പിന്നങ്ങോട്ട് സംവിധായകന്‍ എന്തൊക്കെയാന്‌ ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു മാത്രമറിയാം. ഉത്സവപ്പറമ്പുകളിലെ ബാലെകളില്‍ കാണുന്ന "പ്രിയേ! നീയെത്ര സുന്ദരി..." മട്ടിലുള്ള വഷളന്‍ സംഭാഷണങ്ങള്‍ കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണം!

Cast & Crew
Shikari

Directed by
Abhaya Simha

Produced by
K. Manju

Story, Screenplay / Dialogues by
Abhaya Simha / Eashwar Santosh

Starring
Mammootty, Poonam Bajwa, Aditya Singh, Mohan, Innocent, Suresh Krishna, Tini Tom, Sihi Kahi Chandru, Chandrahas Ullal, Ninaasam Sateesh etc.

Cinematography (Camera) by
Dr. Vikram Shrivastava

Editing by
S. Manohar

Production Design (Art) by
K.K. Raj

Music by
Harikrishna

Lyrics by
Kaithapram Damodaran Namboothiri, Murugan Kattakada, Vayalar Sarathchandra Varma, Santhosh Varma

Make-Up by
Umameshwara

Costumes by
Gandsi Nagaraj

Choreography by
Madan-Harini / Cool Jayanth

Action (Stunts / Thrills) by
Anal Arasu

Banner
K. Manju Films

അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ പറയുന്നത് തന്നെ അധികപ്പറ്റാണ്‌. എന്തൊക്കെയോ ചെയ്തതായി പറയപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ Cast & Crew-വില്‍ നല്‍കിയിട്ടുണ്ട്. സിനിമയ്‍ക്കുള്ളില്‍ വരുമ്പോള്‍ ഗാനങ്ങളൊക്കെയും അവ ഉപയോഗിച്ചിരിക്കുന്ന അവസരങ്ങളുടെ 'പ്രത്യേകത'കൊണ്ടും ചിത്രീകരണ'മികവു'കൊണ്ടും അസഹ്യമാണെങ്കിലും ഒരുപക്ഷെ പിന്നീട് വെറുതേ കേള്‍ക്കുവാന്‍ പ്രയോജനപ്പെടാം. കെ.എസ്. ചിത്ര പാടിയ "കരിമുകിലേ... കരിമുകിലേ...", വിജയ് യേശുദാസും കെ.എസ്. ചിത്രയും ചേര്‍ന്നാലപിച്ച "കണ്ണിനോ കളഭമായ മോഹിനി നീ!" എന്നീഗാനങ്ങളൊക്കെ ഈ വകുപ്പില്‍ പെടുത്താം. പക്ഷെ, അതിനു പോലും ഗുണപ്പെടാത്ത "വാ വാ വാ വീര!" എന്നൊക്കെയുള്ള ഗാനങ്ങളുമുണ്ട്. വാഴ്ത്തിപ്പാടുന്നത് സുരേഷ് കൃഷ്ണയുടേയും ടിനി ടോമിന്റെയും കഥാപാത്രങ്ങള്‍, വാഴ്‍ത്തലുകള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ; ഇടയ്‍ക്കുള്ളൊരു വരി, "അംഗനമാരുടെ പൊന്‍കനവാണേ! അങ്കം ജയിച്ചവനാണേ!" - ഒരു 'കാസനോവ' രോഗം ഇവിടെയുമില്ലേ?

റേറ്റിംഗ് നല്‍കുവാന്‍ പോലും യോഗ്യതയില്ലാത്ത ചിത്രങ്ങളുടെ ഇടയിലേക്ക് ഒന്നു കൂടി. ഇടയ്‍ക്കിടെ തോക്കും വെടിവെപ്പുമൊക്കെ ചിത്രത്തിലുണ്ട്. അതൊന്നെടുത്ത് കാണുന്നവരുടെ നെഞ്ചത്തോട്ടങ്ങ് പൊട്ടിക്കുകയായിരുന്നു രണ്ടരമണിക്കൂര്‍ ഇരുത്തി ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദമെന്ന് പലപ്പോഴും തോന്നാതിരുന്നില്ല. ഇത്രയും ബാലിശമായൊരു ചിത്രത്തില്‍ അഭിനയിക്കുവാന്‍ മമ്മൂട്ടിക്ക് എന്ത് ഗതികേടാണെന്ന് മനസിലാവുന്നില്ല. നടനെന്ന നിലയില്‍ ചെയ്യുന്ന തൊഴിലിനോട് ഒരല്‍പം ആത്മാര്‍ത്ഥതയൊക്കെ ഏത് മമ്മൂട്ടിക്കുമാവാം. സംവിധായകന്‍ അഭയ സിംഹയോട് ഒരു ചെറിയ അപേക്ഷ; ദയവു ചെയ്ത് താങ്കള്‍ മലയാളത്തില്‍ ഇനിയുമൊരു പടം എടുക്കാതിരിക്കുക. ഇപ്പോള്‍ തന്നെ ഈ ടൈപ്പ് സിംഹങ്ങളും പുലികളും ഇവിടെ ധാരാളമായുണ്ട്. അതിന്റെ കൂടെ പുറത്തു നിന്നു കൂടി ഓരോരുത്തര്‍ വരുന്നത് താങ്ങാനുള്ള ശേഷി മലയാള സിനിമയ്‍ക്കില്ല! 'ശിക്കാരി' മലയാളത്തിലെ അഭയയുടെ ആദ്യത്തെയും അവസാനത്തെയും പടമാണെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു!

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ ചിത്രം കാണുന്നത് മാനസികാരോഗ്യത്തിന്‌ ഹാനികരം.

7 comments :

 1. അഭയ സിംഹയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും പൂനം ബാജ്‍വയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശിക്കാരി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹ്ഹോ...!!! ഫീകരം..!!
  വായിച്ചിട്ട് പേടിയാവുന്നണ്ണാ...!!

  ReplyDelete
 3. കാസനോവയ്ക്ക് "NA" കൊടുക്കാതെ ഇതിനു കൊടുത്തില്ലേ? മമ്മൂട്ടി ഫാന്‍സിന്റെ നോട്ടപ്പുള്ളി ആയിരിക്കുന്നു കേട്ടോ.. മിസ്സിംഗ്‌ ആയാല്‍ അതിനു ഉത്തരവാദി മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരിക്കും എന്ന് എഴുതി ഒരു കത്ത് അടുത്ത പോലീസ് സ്റ്റേഷനില്‍ കൊടുത്തോളൂ ട്ടോ... ഹി ഹി.... ;-)

  ReplyDelete
 4. ഭാഗ്യം ..ഇന്ന് പോകാനിരുന്നതാണ് ,തലനാരിഴയ്ക്ക് രക്ഷപെട്ടു ..

  ReplyDelete
 5. :)

  "oru blogil vayichathu
  2006 ല് കന്നഡയിൽ റിലീസ് ചെയ്ത ചിത്രമാണു മൊങ്കാരു മലൈ. ഇന്ത്യയിൽ ആദ്യമായി ഒരു ചിത്രം ഒരു കൊല്ലത്തോളം മൾട്ടിപ്ലെക്സ് തിയറ്ററിൽ പ്രദർശിപ്പിച്ചു എന്ന റിക്കാർഡ് കരസ്ഥമാക്കിയത് കന്നഡ ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രമായിരുന്നു. ഒരു കോടി രൂപയിൽ താഴെ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത് 70 കോടിയോളം രൂപയാണു. കന്നഡ സിനിമ പിന്നീട് അറിയപ്പെടുന്നത് മൊങ്കാരു മലൈക്ക് ശേഷവും അതിനു മുൻപും എന്നാണു.

  കന്നഡ സിനിമയിൽ ഇത്രയും വിപ്ലവം സൃഷ്ടിച്ച കന്നഡ സിനിമ ലോകത്തെ അടിമുടി മാറ്റി മറിച്ച ഈ സിനിമ എങ്ങനെയിരിക്കും എന്ന് കാണാനുള്ള ആകാംക്ഷ ചിലർക്കെങ്കിലും ഉണ്ടായി കാണും. ഇതേ ആകാംക്ഷയുടെ അടിസ്ഥാനത്തിൽ ഈ പടം കണ്ടത് ഏതാണ്ട് 2 വർഷത്തോളം മുന്നായിരുന്നു. അന്ന് ഈ പടത്തെ മലയാള സിനിമയുമായി താരതമ്യം ചെയ്യാൻ തക്ക ഒരു സിനിമ മഹാരഥന്മാർ വാഴുന്ന നമ്മുടെ സിനിമയിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു മൊങ്കാരു മലൈയോട് കിടപിടിക്കത്തക്ക ഒരു സിനിമ മലയാളത്തിൽ ഒരുക്കുവാൻ. ഇത്രയും പറഞ്ഞത് മഹത്തായ സിനിമ എന്ന് കന്നഡ സിനിമക്കാർ വാഴ്ത്തുന്ന മൊങ്കാരു മലൈക്ക് ഒരു കൃഷ്ണൻ രാധ നിലവാരമേ ഉള്ളുവെങ്കിൽ മറ്റ് സിനിമകളുടെ കാര്യം പറയേണ്ടതില്ലല്ലോ..!!"

  kannada cinema nilavarthil vallare thazheyanu athu athe padi malayalathil vannenkil ഈ ചിത്രം കാണുന്നത് മാനസികാരോഗ്യത്തിന്‌ ഹാനികരം thanneyanu :)

  ReplyDelete
 6. കന്നഡ സിനിമയുടെ നിലവാരത്തെപറ്റി ബോധമുള്ള ആരും ഈ പടത്തിനു തലവച്ചു കൊടുക്കും എന്ന് തോന്നുന്നില്ല. മമ്മൂക്കയെ പറഞ്ഞാല്‍ മതി. അങ്ങേരുടെ ഉദ്ദേശം ഒരു കന്നഡ സിനിമയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നിരിക്കണം, അല്ലാതെ ഇത്‌ വിജയിക്കുമെന്ന്‍ ഒരു പ്രതീക്ഷയും ഉണ്ടാവാന്‍ വഴിയില്ല. അതായിരിക്കും അഭിനയവും ഉഴപ്പിയത്.

  ReplyDelete
 7. മലയാളത്തില്‍ നാം മോശം സിനിമകള്‍ എന്ന വിളിക്കുന്നതിനു പോലുമുണ്ട് ഇതിലും നിലവാരം. ആദ്യം ആ നിലവാരത്തിലെന്കിലും എത്താന്‍ അഭയ സിംഹയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete