ഓര്‍ഡിനറി: രസകരമായൊരു ബസ്സുയാത്ര!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 7.50 / 10
: 7.00 / 10
: 3.00 / 05
: 2.50 / 05
: 7.50 / 10
: 7.00 / 10
: 3.00 / 05
: 2.50 / 05
Cast & Crew
Ordinary
Ordinary
Directed by
Sugeeth
Produced by
Rajeev Nair
Story / Screenplay, Dialogues by
Sugeeth / Nishad K. Koya, Manu Prasad
Starring
Kunchacko Boban, Biju Menon, Shritha Sivadas, Ann Augustine, Asif Ali, Jishnu, Vaiga, Salim Kumar, Lalu Alex, Kochu Preman, Narayanankutty etc.
Cinematography (Camera) by
Faisal Ali
Editing by
V. Saajan
Production Design (Art) by
Suresh Kollam
Effects by
Murugesh
Music by
Vidyasagar
Lyrics by
Rajeev Nair
Make-Up by
Ranjith Ambady
Costumes by
Sameera Saneesh
Choreography by
Sujatha
Action (Stunts / Thrills) by
Mafia Sasi
Banner
Magic Moon Productions
ഗവിയുടേയും കുട്ടിക്കാനത്തിന്റേയും പ്രകൃതി രമണീയതയാണ് ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങളുടെ മാറ്റു കൂട്ടുന്നത്. മഞ്ഞ്, രാത്രി, തണുപ്പ് ഇവയൊക്കെ ഒരുപരിധിവരെയെങ്കിലും അനുഭവിപ്പിക്കുന്നുണ്ട് ഈ ദൃശ്യങ്ങള്‍. ഗവിയിലേക്കുള്ള യാത്ര 'എത്തിയാലെത്തി' എന്ന മട്ടിലാണെന്നൊക്കെ സുകു പറയുന്നെങ്കിലും, ആ ഒരു ഭീതിയൊന്നും യാത്രയിലൊരിടത്തും ദൃശ്യവത്കരിച്ചു കണ്ടില്ല. പ്രകൃതിരമണീയത പകര്‍ത്തുക എന്നതിനപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ഫൈസല്‍ അലി മിനക്കെട്ടിട്ടില്ലെന്നു ചുരുക്കം. വി. സാജന്റെ ചിത്രസന്നിവേശം തീര്‍ച്ചയായും ചിത്രത്തിനു ഗുണകരമായി. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, രഞ്ജിത്ത് അമ്പാടിയുടെ ചമയം എന്നിവയും ചിത്രത്തിനുതകുന്നു. പല രംഗങ്ങളുടേയും സകല ഗൗരവവും ചോര്‍ത്തിക്കളയുന്നത് അവിടങ്ങളില്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല ബഹളങ്ങളാണ്. മുരുകേഷിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നു കരുതുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശരാശരി നിലവാരം മാത്രം. സിനിമ ഓടുന്ന കാലമെങ്കിലും പ്രേക്ഷകര്‍ ഇവയിലൊന്നെങ്കിലുമെന്ന് ഓര്ത്തുവെയ്ക്കുമെന്ന് കരുതുവാനില്ല. ബിജു നാരായണന്, ടിപ്പു, സുജാത എന്നിവരൊക്കെ ചേര്‍ന്നു പാടിയ "തെച്ചിപ്പൂ... മന്ദാരം..." എന്ന ഗാനം കഥയോട് ചേര്‍ന്നു പോവുന്നു, സുജാതയുടെ നൃത്തച്ചുവടുകള്‍ ഗാനരംഗത്തിന്റെ മോടി കൂട്ടുകയും ചെയ്യുന്നു.
തിരക്കഥയിലൊരു വിസ്മയമൊന്നും ഇല്ലാതിരുന്നിട്ടു കൂടി, തികഞ്ഞ കൈയ്യടക്കത്തോടെ കഥ പറഞ്ഞു തീര്‍ക്കുവാന്‍ സുഗീതിനു കഴിഞ്ഞു എന്നയിടത്താണ് ചിത്രത്തിന്റെ വിജയം. അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിച്ചിരിക്കുന്നതില്‍, തുടര്‍ച്ച നഷ്ടമാവാതെ കഥ പറയുന്നതില്‍, നര്‍മ്മരംഗങ്ങള്‍ക്ക് സ്വാഭാവികത നല്കുന്നതില്; ഇവിടങ്ങളിലെല്ലാം ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ കാക്കുവാന്‍ സുഗീതിനു കഴിഞ്ഞു. ജനപ്രിയ ചിത്രങ്ങളുടെ ചേരുവകള്‍, അതില്‍ തന്നെ നര്‍മ്മം, സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ചിത്രം വിജയം കാണുമെന്നും, ആ വിജയം നല്കുന്ന ഊര്‍ജ്ജത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങള്‍ മലയാളത്തിനു നല്കുവാന് ഈ നവാഗതസംവിധായകന് വരും നാളുകളില്‍ കഴിയുമെന്നും തന്നെ കരുതാം. ഇങ്ങിനെ പലതാലോചിക്കുമ്പോള് ഗവിയിലേക്കുള്ള ഈ 'ഓര്‍ഡിനറി' ബസ്സിലൊന്ന് ഒരുവട്ടം കയറി ഇറങ്ങുവാന്‍ മടിക്കേണ്ടതില്ലെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഒറ്റവരി തീര്‍പ്പ്.
ചിന്താവിഷയം: അങ്ങിനെ പാലക്കാടന്‍ ഭാഷയേയും സില്മേലെടുത്തു. ഇനി ഏതൊക്കെ പ്രാദേശികഭാഷകളാണ് അവസരം കാത്തുകിടക്കുന്നത്?
നവാഗതനായ സുഗീതിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, ബിജു മേനോന്, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഓര്‍ഡിനറി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Ordinary: A joyful ride which aims to entertain the mass and succeeds to some extend. Coming soon in #Chithravishesham.
2:08 PM - 18 Mar 12 via Twitter for Android
--
റിവ്യൂ നന്നായിട്ടുണ്ട്.
ReplyDeleteസിനിമ കണ്ടിരുന്നു. ബിജു മേനോന് തന്നെയാണ് കയ്യടി നേടിയത് . നല്ല റിവ്യൂ .
ReplyDeleteangine keralathile ella pradeshika bashakalum varate. allathe eppozhum valluvanadan bashayum athu mathram samsarikunna nadanmarum mathram mathiyo, athukodi pradeshika vamozhikal kelukumbol chorichil venda
ReplyDeleteപോരായ്മകള്‍ ഉണ്ടെങ്കിലും, തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒരു നല്ല ചിത്രം കണ്ടിറങ്ങിയ പ്രതീതി സമ്മാനിച്ചു ഓര്‍ഡിനറി. സമീപ കാല ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഒരു വലിയ സംഭവം തന്നെ. എനിക്ക് തോന്നിയത്, ചിത്രം കാണുന്ന മറ്റുള്ളവര്‍ക്കും തോന്നിയാല്‍, പരസ്യങ്ങളിലല്ലാതെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്...
ReplyDeleteN B . സൌത്ത് ഇന്ത്യയില്‍ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഒരേ ഒരു കണ്ടക്ടര്‍ താനാണ് എന്ന് ചാക്കോച്ചന് പറയുന്നുണ്ട്.....ശരിക്കും ആണോ????
സിനിമ കുഴപ്പമില്ല. പോരായ്മകൾ ഉണ്ടെങ്കിലും/ ആദ്യപകുതിയാണ് ഇഷ്ടപ്പെട്ടത്. രണ്ടാം പകുതിയും ക്ലൈമാക്സും പുതുമയില്ലാതെ പോയി. ഗംഭീരമാക്കാവുന്ന സാദ്ധ്യതകളുണ്ടായിരുന്ന ചിത്രമായിരുന്നു.
ReplyDeleteBangalore irangatte, njanum kanan pokunnundu. :-)
ReplyDeleteഈ ബസ്സില്‍ ആളുണ്ടല്ലെ.. സന്തോഷം .. ഞാന്‍ കരുതി രണ്ടു സിനിമയുടെയും കാശ് പോയെന്ന്
ReplyDeleteസെക്കന്റ് ഹാഫ് ബോറാട്ടൊ.. :)
ഇതേ അഭിപ്രായം തന്നെ ആണ് എനിക്കും
ReplyDeletepakuthi vare padam thakarthu... pinee enthokkeyo paranju theerkanulla sramamayirunnu... enkilum nirashappeduthiyilla.. biju menonte driver sukuvum baburajinte kudiyan vakkachanum theatre ilakki marachu... intervel vare parisaram marannu chirichu poyi.....
ReplyDeleteപ്രാദേശികഭാഷകൾ അവസരം "കത്തുകിടക്കുകയല്ല". അവസരം കാത്തുകിടക്കുകയാണ്. :)
ReplyDeleteപിന്നെ സംവിധാനം!!!! ഇത്തിരി..അല്ല ഒത്തിരി കൂടിപ്പോയി.. :-0
തകർക്കപ്പെട്ട ചിത്രത്തിന്റെ ആദ്യപകുതി കണ്ട് ഞാൻ ശരിക്കും തകർന്നുപോയി..
ReplyDeleteവലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയതോണ്ടാവാം, ഈ ചിത്രം ഞാൻ നന്നായി ആസ്വദിച്ചു. പ്രത്യേകിച്ചും ആദ്യപകുതി നല്ല രസകരമായിട്ടുണ്ട്. രണ്ടാം പകുതിയും ക്ലൈമാക്സുമൊക്കെ പതിവും പടിതന്നെ. ആൻ അഗസ്റ്റിന്റെ അഭിനയം പരമബോറായിപ്പോയി. ഇടവേളയ്ക്കു ശേഷം ബാബുരാജിന്റെ കഥാപാത്രത്തെ ശരിക്കും മിസ് ചെയ്യും! :)
ReplyDeleteപിന്നെ, എന്നെ സംബന്ധിച്ചിടത്തോളം, ഏറെ കാലത്തിനുശേഷമാണ് നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് ഒരു സിനിമ കണ്ടത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
അപ്രതീഷിതമായി ഒന്നും നല്‍കാത്തെ പടം.ആദ്യ പകുതി കൊള്ളാം.രണ്ടാം പകുതി നിരാശപ്പെടുത്തി .ബിജുമേനോന് കലക്കി.പുള്ളി അനങ്ങിയാ കോമഡിയ ..ബാബുരാജും തകര്‍ത്തു. ഒരു 'ഓര്‍ഡിനറി' സിനിമ.
ReplyDeleteബിജുമേനോന് ആളൊരു താരം തന്നെ.. എന്തായാലും കാണാന്‍ കൊളളാവുന്ന പടമല്ലേ.. കണ്ടുകളയാം.
ReplyDeleteപാട്ടുകളെക്കുറിച്ച് എഴുതിയിരിക്കുന്നതിനോട് യോജിക്കാനാവില്ല. വിദ്യാസാഗറിന്റെ പഴയ സ്റ്റൈല്‍ പാട്ടുകള്‍ തന്നെയാണെങ്കിലും സുന് സുന് , ചെന്താമരകൊല്ലി തുടങ്ങിയ പാട്ടുകള്‍ മനോഹരമാണ്.
please give correct rating every time.
ReplyDeletei think e adutha kaalathu should be given 6 and ordinary 5.25 rating.
i watched the movie,not bad but climax and some seen of 2nd half is boring
ReplyDeleteno10@10
ReplyDelete