ദി കിംഗ് & ദി കമ്മീഷണര്‍: വെറുക്കപ്പെടേണ്ടൊരു താന്തോന്നിത്തരം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 1.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 0.00 / 10
: 2.00 / 10
: 2.00 / 05
: 1.00 / 05
: 0.00 / 10
: 2.00 / 10
: 2.00 / 05
: 1.00 / 05
Cast & Crew
The King And The Commissioner
The King And The Commissioner
Directed by
Shaji Kailas
Produced by
Anto Joseph
Story, Screenplay, Dialogues by
Renji Panicker
Starring
Mammootty, Suresh Gopi, Samvrutha Sunil, Sanjana, Saikumar, Jayan Cherthala, Nedumudi Venu, Devan, Janardhanan, P. Sreekumar, Biju Pappan, Mohan Agashe etc.
Cinematography (Camera) by
Saravanan, Bharani K. Dharan, Shaji Kumar
Editing by
Samjith MhD
Production Design (Art) by
Gireesh Menon
Background Score by
Rajamani
Effects by
Murugesh
Make-Up by
Ranjith Ambady
Costumes by
Kumar Edappal
Action (Stunts / Thrills) by
Mafia Sasi
Banner
Emperor Cinema
ഓരോരുത്തരും ഇടയ്ക്ക് വെച്ച് മടുത്തിട്ട് ഇട്ടേച്ചു പോയതിനാലാണോ എന്നറിയില്ല; ഒന്നല്ല, രണ്ടല്ല, മൂന്നു ഛായാഗ്രാഹകരാണ് ചിത്രത്തിനുള്ളത്. ശരവണനും ഭരണി കെ. ധരനും ഷാജി കുമാറും അടങ്ങുന്ന ഈ സംഘം പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് ശരാശരിക്കപ്പുറമൊരു മികവ് പറയുവാനില്ല. പക്ഷെ, ക്യാമറ തുള്ളിക്കലും ഓടിക്കലുമൊന്നുമില്ല എന്നതൊരു ആശ്വാസമാണ്. സാംജിത്തിന്റെ ചിത്രസന്നിവേശവും തഥൈവ. രഞ്ജിത്ത് അമ്പാടിയുടെ ചമയം മൊത്തത്തില്‍ കൊള്ളാം, എങ്കിലും നെടുമുടി വേണുവിനു നല്കിയ വിഗ്ഗൊക്കെ ആളെ കളിയാക്കുന്ന മട്ടിലായിപ്പോയി! ജയന് ചേര്‍ത്തലയുടെ വിഗ്ഗിനു പകരം ഒരു തൊപ്പി വെച്ചുകൊടുക്കുകയായിരുന്നു ഇതിലും ഭേദം. കുമാര്‍ എടപ്പാളിന്റെ വസ്ത്രാലങ്കാരം, ഗിരീഷ് മേനോന്റെ കല എന്നിവയൊക്കെ പതിവിന്‍പടി പോവുന്നു. പശ്ചാത്തലമൊരുക്കുവാന്‍ രാജാമണിയും ഇഫക്ടുകളുമായി മുരുകേഷുമുണ്ടെങ്കിലും ഭയപ്പെട്ടതുപോലെ ഒച്ചപ്പാടുണ്ടാക്കിയില്ല. ആവശ്യത്തിനുള്ള ഇടിയൊക്കെ വളരെക്കുറവാണ് ചിത്രത്തില്‍, അനാവശ്യമായുള്ളതൊക്കെ അധികസമയമുണ്ടു താനും; അനല്‍ അരശും മാഫിയ ശശിയുമൊക്കെ ചേര്‍ന്നാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടുണ്ടാക്കുവാന് വന്ന രാഹുല്‍രാജ് ഇട്ടേച്ചു പോയതുകൊണ്ട് സിനിമയില്‍ പാട്ടുണ്ടായില്ല എന്നാണ് സിനിമയുടെ വിക്കി പേജ് പറയുന്നത്. അത്രയും ഭാഗ്യമായി!
സിനിമ എന്ന രീതിയില്‍ ഒട്ടും തന്നെ തൃപ്തി നല്കുന്ന ഒന്നല്ല ഈ ചിത്രമെന്നത് മറക്കാം, കാരണം ഇതൊരു പുതിയ അനുഭവമൊന്നുമല്ലല്ലോ! പക്ഷെ, ചിത്രം മുന്നോട്ടു വെയ്ക്കുന്ന അപകടകരമായ ചില ആശയങ്ങള്‍ കാണാതിരുന്നുകൂടാ. ഒരു ഐ.എ.എസ്സുകാരനും ഒരു ഐ.പി.എസ്സുകാരനും കൂടി ചേര്‍ന്നാല്‍ നിയമം നോക്കണ്ട, ന്യായം നോക്കണ്ട, മനുഷ്യത്വം വേണ്ട - കാട്ടു നീതി നടപ്പാക്കിയാല്‍ മതിയെന്നാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്. ഇരുവരുടേയും അന്യായമായ മനുഷ്യത്വരഹിതമായ അന്വേഷണ രീതിയെ ചിത്രത്തിലുടനീളം വാഴ്ത്തിപ്പാടുകയാണ് രചയിതാവും സംവിധായകനും. എന്താണിതിനര്‍ത്ഥം? നാളെമുതല്‍ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരുമൊക്കെ നിയമമൊന്നും നോക്കാതെ ദേശസ്നേഹത്തിന്റെ പേരും പറഞ്ഞ് എന്ത് തോന്ന്യാസവും കാട്ടാമെന്നോ? ഒരുപക്ഷെ, മൂന്നു മണിക്കൂറിലധികമുള്ള സിനിമ ചെയ്യുന്ന ദ്രോഹത്തേക്കാള്‍ ആപല്‍ക്കരമാണ് കാണികളുടെ മനസിലേക്ക് കുത്തിയിറക്കുന്ന ഇത്തരം വിഷചിന്തകള്‍. തീവ്രവാദത്തിനെതിരേയാണ് ഈ ചിത്രമെന്നാണ് വെപ്പെങ്കിലും ദേശസ്നേഹത്തിന്റെ പേരിലുള്ള തീവ്രവാദ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നതാണ് സത്യം. വെറുക്കപ്പെടേണ്ടതെന്നല്ല മറിച്ച് നിരോധിക്കപ്പെടേണ്ട ഒരു ചിത്രമെന്നു തന്നെ ഇതിനെ പറഞ്ഞാലും അതുകൊണ്ടു തന്നെ ഒട്ടും അധികവുമാവില്ല!
ഒരു രസത്തിന് ചിത്രമിറങ്ങുന്നതിനു മുന്‍പു തന്നെ ചിത്രവിശേഷം ഗൂഗിള്‍ പ്ലസ് പേജില്‍ ചിത്രത്തിന്റെ ഉള്ളടക്കം എങ്ങിനെയാവാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. ഒരു മൂന്നു മണീക്കൂര്‍ പടമെടുത്തിട്ടും രണ്‍ജി പണിക്കര്‍ക്കും ഷാജി കൈലാസിനും അത്രയും പോലും ചെയ്തുവെയ്ക്കുവാന് കഴിഞ്ഞില്ല എന്നതാണ് പരിതാപകരം!
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ജോസഫ് അലക്സ്, ഭരത്ചന്ദ്രന് എന്നീ വേഷങ്ങളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും പുനരവതരിക്കുന്ന 'ദി കിംഗ് & ദി കമ്മീഷണര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#TheKingAndTheCommissioner, dialogues, dialogues and dialogues; nothing else; that too for ~3 hrs. #TKATC
2:48 PM - 24 Mar 12 via Twitter for Android
--
ഇത് ഇങ്ങനെയൊക്കയേ ആകൂന്ന് ആർക്കാ അറിയില്ലാത്തത്....കഷ്ടം :)
ReplyDeleteപോന്നു ഹരീ താങ്കള്‍ ഈ പറയുന്ന അപകടം ഇവരുടെ എല്ലാ ചിത്രങ്ങളിലും ഉണ്ട് .കിംഗ് ,commissner എന്നീ ചിത്രങ്ങളിലും നിയമം കയ്യിലെടുക്കുന്നുണ്ട് .അവിടെയോകെ പ്രേക്ഷകര്‍ സിനിമ കണ്ടു തെരുവില്‍ ഇറങ്ങിയോ ?ഇവിടെ ഹരിയും ഫേസ് ബൂകിലെ കുട്ടന്മാരും മറക്കുന്ന ഒരു കാര്യമുണ്ട് .ഇന്നു ഭാരതത്തിലെ ഏറ്റവും അഴിമതിക്കാരായ ജഡ്ജ് മാരെ വിമര്‍ശിക്കാന്‍ രണ്‍ജി പണിക്കെര്‍ ഇതില്‍ ധൈര്യം കാണിച്ചു .വേറെ അര്കാന് അതിനു ധൈര്യം വന്നിടുള്ളത് .രണ്‍ജി പത്രവും പ്രജയും എഴുതുന്നത് വരെ മനോരമയെ തൊടാന്‍ ആരാണ് ധൈര്യം കാണിച്ചിടുള്ളത്?രണ്ജിയുടെ തിരകഥ യുടെ ക്രാഫ്റ്റ് എന്നും മോശമായിരുന്നു .അയാളുടെ എല്ലാ ചിത്രങ്ങളും മോശമാണ് ,പക്ഷെ മറ്റു പല ഫേസ് ബുക്ക് കുട്ടന്മാര്കും ഇല്ലാത്ത ധൈര്യം അയല്കുണ്ട് .ചിത്രത്തില്‍ ഹൈന്ദവ തീവ്ര വാദത്തെയും വ്യാജ സന്യാസിമാരെയും എതിര്‍ത്തത് ഹരിയെ പോലെ മറ്റു പലര്‍ക്കും പിടിചിടില്ല .മുമ്പ് സകരിയ പറയുന്നത് പോലെ സൈബര്‍ സ്പേസ് മുഴുവന്‍ rss കയ്യടികിയിരിക്കുന്നു എന്നതിന് മറ്റൊരു തെളിവിന്ടെ ആവശ്യമില്ല
ReplyDeleteനീയെല്ലാം കൂടി തലകുത്തി മറഞ്ഞാലും ഈ പടം മേഗഹിറ്റ് തന്നെയാണ് ....എത്രയോ നല്ല പടങ്ങള്‍ മലയാളത്തില്‍ വന്നു ..............എത്ര ജനങ്ങള്‍ സീകരിച്ചു ........ജനങള്‍ക്ക് എന്താണ് ആവശ്യം അത് ഈ പടത്തിലുണ്ട് .....നീയൊക്കെ സന്തോഷ്പണ്ടിട്ടിട്ടിന്റെ പടം പോയി കണ്ടു review എഴുതിയാല്‍ മതി
ReplyDeleteസംജോത എക്സ്പ്രസ്സ് മലെഗാവ് സ്ഫോടനങ്ങളില്‍ പ്രതിയായ RSS നേതാവ് ഇന്ദ്രേഷ് കുമാറിന്റെ ISI ബന്ധം ഹേമന്ത് കര്കാരെ കണ്ടെത്തിയിരുന്നു .പക്ഷെ 26 /11 ഇല കര്കാരെ കൊല്ലപെട്ടു .അദ്ധേഹത്തിന്റെ മരണത്തെ പറ്റി IG മുശ്രിഫ് എഴുതിയ who killed karkare എന്നാ പുസ്തകത്തില്‍ ISI -RSS ബന്ധത്തെ പറ്റി പരാമര്‍ശമുണ്ട് .അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നതിനു രണ്‍ജി അഭിനന്തനം അര്‍ഹിക്കുന്നു .ഇതേ കൂട്ടുകെട്ടിന്റെ ഏകലവ്യന് എന്നാ ചിത്രത്തില്‍ അമ്മയെയും മറ്റു അല്ദൈവങ്ങലെലെയും വിമര്ഷികുന്നുണ്ട് .ഇന്നു ആര്കെങ്ങിലും അത്തരം ഒരു ചിത്രം എടുക്കാന്‍ കഴിയുമോ ?ഏകലവ്യന് എന്നാ ചിത്രവും തല്ലിപൊളി ആയിരുന്നു .പക്ഷെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു ,അതിനു കാരണം പലരും പറയാന്‍ ഭയപെട്ട സത്യം രണ്‍ജി പറയുന്നു.അതിലും ഹരി ഈ പറയുന്ന നിയമം കയ്യിലെടുകളും എല്ലാം ഉണ്ട് .പക്ഷെ ഇത്തരം ചിത്രങ്ങള്‍ക് വളരെയധികം പ്രസക്തി ഇന്നത്തെ കാലത്ത് ഉണ്ട് .ന്യൂ GENERATION സിനിമ എന്ന് ഡയലോഗ് അടിച്ചു ആണുങ്ങള് ചെയ്ത പടം അടിച്ചു മാറ്റി കൊണ്ട് വന്ന പടങ്ങല്ലെക്കള് ഭേദമാണ് ഈ ചിത്രം .വലിയ വായില്‍ അരാഷ്ട്രീയം പറയുന്ന രാഷ്ട്രീയതിനോട് യാതൊരു താല്പര്യവും ഇല്ലാത്ത ഫേസ് ബുക്ക് കുണ്ടന്‍ മാര്‍ ഈ ചിത്രം കനതിരികുന്നതാണ് നല്ലത്
ReplyDeleteസിനിമ ഹിന്ദു തീവ്രവാദത്തെ വിമര്ഷിച്ചതാണോ ഇത്തരം ഒരു റിവ്യൂ എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല. പക്ഷെ സിനിമ സൂചിപ്പിക്കുന്ന അപകടകരമായ രാജ്യസ്നേഹം അപലപനീയം തന്നെയാണ്. സ്വാതന്ദ്ര്യം കിട്ടി അറുപതാണ്ടുകള്‍ പിന്നിട്ടിട്ടും പാകിസ്ഥാനെ ഒരു രാജ്യമായി കണക്കാക്കാന്‍ ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദികള്‍ക്ക് ഇന്നും കഴിയുന്നില്ല എന്നത് തികച്ചും ഖേതകരമായ സംഗതിയാണ്. പാക്കിസ്ഥാന് എന്നത് വെറുക്കപ്പെടേണ്ട ഒരു രാഷ്ട്രമാണെന്നും അവര്‍ നമ്മെ ഇല്ലാതാക്കാന്‍ ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരിക്കുകയാനെന്നുമുള്ള തെറ്റായ സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്. സിനിമ വിഭാവനം ചെയ്യുന്ന അപകടകരമായ രാജ്യസ്നേഹം, ഹിറ്റ്ലെറിന്റെയും മുസ്സോളിനിയുടെയും രാജ്യസ്നേഹം, നിയമത്തെയും നിയമ സംവിതാനെത്തെയും ചവിട്ടിത്താഴ്ത്തിയുള്ള രാജ്യസ്നേഹം, മനുഷ്യന് എന്ന സമൂഹ ജീവിക്ക് ഗുണകരമായ ഒന്നല്ല എന്നത് ചരിത്രപരമായി തെളിയിക്കപ്പെട്ട സത്യമാണ്. രാജ്യം എന്ന അതിര് വരംബ്, രാജ്യസ്നേഹം എന്ന വികാരം മനുഷ്യന് എന്ന സമൂഹ ജീവിയെ എന്ന മാത്രം സഹായിച്ചിട്ടുണ്ട് എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്.
ReplyDeleteബോറന് പടം.3 മണിക്കൂര്‍ ഇരുന്നു മടുത്തു.....സായികുമാറും പ്രധാനമന്ത്രിയും ജയന് ചെര്ത്തലയും ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരുന്നു..മമ്മുട്ടി നിരാശപ്പെടുത്തി..അല്‍പ്പം ആശ്വാസം സുരേഷ് ഗോപിയുടെ പ്രകടനം...ബോറടിക്കാന്‍ വേറെ എവിടേക്കും പോകണ്ട ഇത് കണ്ടാ മതി.
ReplyDeleteഅല്ലെങ്കിലും ജോഷിക്കും ഷാജിക്കുമൊന്നും പണ്ടേ ഇന്ത്യന്‍ നീതിന്യായവയവസ്ഥയില് വലിയ വിശ്വാസമൊന്നുമില്ല, അവരുടെ എല്ലാ നായകന്മാരും വില്ലന്മാരെ ഉന്മൂല നാശം ചെയ്യുന്നവരാണ്. കോമഡി സിനിമ ആയി ചെയ്ത റണ്‍വേയുടെ അവസാനം എന്തു ഭീകരമാണ്. കൂട്ടത്തില്‍ ഒരു ആശ്വാസം കെ.മധു ആണ്. അങ്ങേരുടെ മിക്ക സിനിമകലുടേയും അവസാനം വില്ലന്മാരെ നിയമത്തിനു വിട്ടു കൊടുക്കലാണ്.
ReplyDeleteശനിയാഴ്ച പദ്മയിലെ "തിരക്ക്" കണ്ടപ്പഴേ വിചാരിച്ചു....
ReplyDeleteഡയലോഗുകള്‍ മാത്രം പടച്ചു വിട്ടാല്‍ സിനിമയാകൂല എന്നതിനുള്ള തെളിവാണ് ഈ സിനിമ....
ReplyDeleteAgent Vinod enna utter kuthara padathinu rating 5.Athyavasyam kandirikavunna padathinu 1.5
ReplyDelete“സകരിയ പറയുന്നത് പോലെ സൈബര്‍ സ്പേസ് മുഴുവന്‍ rss കയ്യടികിയിരിക്കുന്നു എന്നതിന് മറ്റൊരു തെളിവിന്ടെ ആവശ്യമില്ല“
ReplyDeleteപോയ പോക്കേ...........:) ..........ഒരൊറ്റ പോസ്റ്റിൽ ഹരി വലിയവനായി......:)
NB: "ആരു പറയുന്നത് പോലെ“ എന്നത് പ്രത്യേകം ശ്രദ്ധിക്കണം...”സക്കറിയ”...നല്ല കിടിലൻ ടീം..........:)
Padam aadhya divasam aadhya show thanne kandu. Foreign cinemakal kandenkilum oru 'katha' undakki edukamayirunnu Renji Panicker-kku.
ReplyDeleteIthu pole ulla mattu padangalil kaanatha enthu apakadam aanu ee cionema-yil ullathennu manassilayilla. Ella cinemakalileyum pole thante mukalilulla ellavareyum cheetha vilichum thatti theripichum naayakan avasaanam vijayikkunnu - athalappuram apakadam onnum ithil kandilla. Pinne ella deshasneha cinemakal pole ithil oru mathavibhagathe mathram kaanichu kondulla villain-sainyam illa ennathu aashvasakaram.
>>>>പക്ഷെ, ചിത്രം മുന്നോട്ടു വെയ്ക്കുന്ന അപകടകരമായ ചില ആശയങ്ങള്‍ കാണാതിരുന്നുകൂടാ. ഒരു ഐ.എ.എസ്സുകാരനും ഒരു ഐ.പി.എസ്സുകാരനും കൂടി ചേര്‍ന്നാല്‍ നിയമം നോക്കണ്ട, ന്യായം നോക്കണ്ട, മനുഷ്യത്വം വേണ്ട - കാട്ടു നീതി നടപ്പാക്കിയാല്‍ മതിയെന്നാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്. <<<
ReplyDeleteഇതെഴുതിയ ആള് അടുത്തകാലത്തൊന്നും മലയാള സിനിമ കാണുന്നില്ല എന്നതാണു വാസ്തവം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സിറോക്സ് കോപ്പിയും. മമ്മട്ടിയും, മോഹനലാലനും അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളിലെയും പ്രമേയം, പോലീസുകാരും, പട്ടാളക്കാരും, സാദാ ചട്ടമ്പികളുമൊക്കെ ഈ കാട്ടുനീതി നടപ്പക്കലായിരുന്നു. മോഹന്‍ തോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും സമാസമം കുഴച്ച് മലയാളികളുടെ അണ്ണാക്കിലോട്ട് ഇട്ടുകൊടുത്തയാള് ഇതേ കൈലാസന് തന്നെയല്ലേ? ഒരു ഹിന്ദു സന്യസിയുടെ വായിലേക്ക് ബോംബ് തിരുകി തുടങ്ങിയതാണീ കാട്ടുനീതി നടപ്പാക്കല്‍. അന്നൊന്നും അസ്ഖ്യത തോന്നാത്ത വ്യക്തിക്ക് ഇപ്പോളുണ്ടായ ബൂതോദയം അവര്‍ണ്ണനീയം. അതിന്റെ കാരണം മറ്റെന്തോ ആണ്. ഈ സിനിമയില്‍ മമ്മൂട്ടിക്കു പകരം മോഹനലാലനായിരുന്നെങ്കില് ഈ ആപ്തവാക്യമുണാകാന് സാധ്യതയുമില്ല.
നല്ല ഒരു സന്ദേശം നല്കിയ അവതാറിനേപ്പറ്റി ഇദ്ദേഹം എഴുതിയത് ഇതായിരുന്നു.
http://www.chithravishesham.com/2009/12/avatar.html
സാങ്കേതികവിഭാഗത്തിലെ മികവുകള്‍ ഒഴിവാക്കിയാല്‍ സിനിമയില്‍ കാര്യമായൊന്നും അവശേഷിക്കുന്നില്ല എന്നതാണ് സത്യം.
എല്ലാ സിനിമയും ഒരേ പോലെ ആയിരിക്കണം എന്നുവച്ചാല്‍ നടക്കുന്ന കാര്യമല്ല. അതെങ്കിലും നിരുപകര്‍ മനസിലാക്കേണ്ടതാണ്. ഈ സിനിമ അത്ര ബോര് ആണെന്ന് തോന്നിയില്ല.
ReplyDeleteഹരിയുടെ നിരൂപണങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. ഹരിയുടെ വിലയിരുത്തലുകള്‍ ശരിയായിത്തന്നെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. പൂര്‍ണ്ണമായും നിശ്പക്ഷമായെഴുതാന് ആര്‍ക്കും കഴിയില്ല. ഓരോരുത്തരുടേയും കാഴ്ചപ്പാടനുസരിച്ച് ഒരു ചായ്വുണ്ടായിരിക്കും. എങ്കിലും ഹരിയുടെ വിശകലനങ്ങള്‍ ഏറെക്കുറെ നിഷ്പക്ഷമായിത്തന്നെയാണ് തയ്യാറാക്കുന്നതെന്നാണ് എന്റെ അഭിപ്രായം. അതില്‍ താരങ്ങളോ മതമോ സ്വാധീനം ചെലുത്തുന്നതായി കാണാനാവില്ല. സ്വന്തം താത്പര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ അത് മാത്രം ശ്രദ്ധിക്കുന്നു.
ReplyDeleteഎഴുപതുകളിലെ ശശികുമാര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ നമുക്ക് തോന്നുന്ന തമാശ പഴയ ഷാജികൈലാസ് ജോഷി പോലുള്ളവരുടെ ആക്ഷന്‍ സിനിമകള്‍ കാണുമ്പോള്‍ ഇപ്പോഴേ തോന്നറുണ്ട്. നെടുനെടുങ്കന്‍ ഡയലോഗുകള്‍ കാലഹരണപ്പെട്ടതൊന്നും ഇവര്‍ ഇപ്പോഴും അറിയുന്നില്ലെന്ന് തോന്നുന്നു. ഹരി ഗൂഗിള്‍ പ്ലസില്‍ എഴുതിയതുപോലെ ഊഹിക്കാവുന്നതേയുള്ളൂ ഇവരുടെ പുതിയ സിനിമകളുടെ കഥകള്‍. അവതരണത്തിലെങ്കിലും മാറ്റം വരുത്താതെ ഇവര്‍ വൃദ്ധരാവുകയാണോ?
ഹരി ആർ എസ് എസ് കാരനാണെന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ നിരൂപണങ്ങൾ തന്നെ നോക്കിയാൽ മതി. ആൾ ദൈവങ്ങളെ കണക്കിനു പരിഹസിച്ച ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്ന ചിത്രത്തെക്കുറിച്ച് എഴുതിയത് സാങ്കേതികമായി പരിതാപകരമായ ആ ചിത്രത്തെ സിനിമയെന്നേ വിളിക്കാനാവില്ല എന്നാണ്. ഇപ്പോൾ സാങ്കേതികമായി അത്ര മോശമെന്ന പറയാനാവാത്ത ചിത്രത്തെക്കുറിച്ച പറയുന്നതും സിനിമ എന്ന് പേരിട്ട് വിളിക്കാൻ എന്നും തന്നെ ഇല്ലാത്ത ചിത്രമെന്നും. കൊള്ളാം ഹരീ... ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഹിന്ദു തീവ്രവാദമാണ്. അത് രാം ദേവായായലും നരേന്ദ്ര മോഡി ആയാലും ശ്രീ ശ്രീ ആയാലും സുധാമണി ആയാലും. അവരുടെ വക്താവായ ഹരിക്ക് ഇത്തരം ചിത്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ സഹിക്കാനാലുന്നില്ല എന്നത് സ്വാഭാവികം. അതിനു ചിത്രത്തെ മാത്രം കുറ്റം പറഞ്ഞിട്ടെന്തു കാര്യം..
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടേയും (മറ്റു പലരുടേയും) പടങ്ങളില്‍ നായകന് ഇതാദ്യമായല്ല വില്ലന്മാരെ ഉന്മൂലനാശം ചെയ്യുന്നത്; പക്ഷെ, ഇവിടെ വന്നപ്പോള്‍ അതിന് ദേശസ്നേഹത്തിന്റെ പേരിലുള്ള അനാവശ്യമായ ഗ്ലോറിഫിക്കേഷന്‍ കൂടി നല്കുന്നു. തുടക്കം മുതല്‍ തന്നെ നേരായ വഴിക്കൊന്നുമല്ല രണ്ടാളുടേയും ഇന്‍വെസ്റ്റിഗേഷന്‍, എന്നിട്ടതൊക്കെ ഒരുളുപ്പുമില്ലാതെ ഒരു കേന്ദ്രമന്ത്രിക്കു മുന്പില് കേമത്തമായി വിളമ്പുകയും. ഇതൊക്കെയും ഇവിടെ നടക്കുന്നില്ലേ, അപ്പോള്‍ അതൊക്കെ അങ്ങിനെ കാണിച്ചുകൂടേ എന്നാണ് ചോദ്യമെങ്കില്‍; അങ്ങിനെ ചെയ്യുന്നവര്‍ ഉത്തമ മാതൃകകളായി കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്നു ഇതില്‍. ഇതാദ്യമായല്ല ഇങ്ങിനെയൊരു അപകടം മലയാള സിനിമയില്‍, അതുകൊണ്ട് ഇതിനെക്കുറിച്ചെഴുതുമ്പോള് അതെഴുതിക്കൂടാ എന്നില്ലല്ലോ? ഏതൊരു ചിത്രത്തേക്കാളുമിതില് ദേശസ്നേഹമെന്ന വികാരത്തിന്റെ ബലത്തില്‍ അരുതായ്മകളെ വെള്ള പൂശിവിടുന്നുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. മുന്‍പൊക്കെ നിവൃത്തികേട് കൊണ്ടു ചെയ്തു എന്നോ മറ്റോ ഉള്ള രീതിയിലാണ് നായകന്റെ ഇത്തരം അഭ്യാസങ്ങളെങ്കില്‍, കേന്ദ്രമന്ത്രിയുടെ മുന്പില് പോലും നിയമവിരുദ്ധമായാണ് തങ്ങള്‍ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്ന നിയമപാലകരായ നായകന്മാര് മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. കൊന്ന ISI ചാരന്റെ ദേഹം വെട്ടിമുറിച്ച് തുണ്ടം തുണ്ടമാക്കി വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാനൊരു ഒരു പാഠമായി തൂക്കിയിടുമെന്നോ മറ്റോ ആണ് (ആശയം ഏതാണ്ടിതു തന്നെ, വരി ഇങ്ങിനെയാവണമെന്നില്ല) ജോസഫ് അലക്സ് ഒടുവില്‍ അലറുന്നതെന്നതും ഓര്‍ക്കാവുന്നതാണ്.
ഏതായാലും ഇത് ഹിന്ദു തീവ്രവാദത്തിനെ വിമര്ശിച്ചെടുത്ത ഉദാത്ത ചിത്രമാണെന്ന് കണ്ടറിഞ്ഞവരും ഉണ്ടെന്നതും, ഇതൊക്കെ ഇപ്പോഴും ഈ രീതിയില്‍ ആസ്വദിക്കുന്നവര്‍ സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട് എന്നതും (മമ്മൂട്ടി / സുരേഷ് ഗോപി ചെയ്തതുകൊണ്ട് ഇരട്ടിമധുരമായി ചിലര്‍ക്കിതൊക്കെ അനുഭവപ്പെടുമായിരിക്കാം, നല്ലത്.) അറിയുവാനായി എന്നതാണ് അവസാന പാരഗ്രാഫ് കൊണ്ടുണ്ടായ പ്രയോജനം. ഒരു തരത്തില്‍, അതു തന്നെയാണ് ഈ ചിത്രത്തിന്റെ അപകടവും. :)
--
വെറുതെ കിടന്നു ഒരുണ്ടിട്ടു കാര്യമില്ല ഹരീ .ഇതേ ആശയങ്ങള്‍ പറയുന്ന agent വിനോദ് എന്നാ ചിത്രത്തെ പറ്റി നിങ്ങള്ക് മറ്റൊരു അഭിപ്രായം ആണല്ലോ ?രാജ്യ സ്നേഹത്തിന്റെ പേരില്‍ ഇതിലും ഭീകരമായ കാര്യങ്ങള്‍ കാണിച്ചിടുള്ള പല ചിത്രങ്ങളെയും നിങ്ങള്‍ കണ്ടിട്ടില്ലേ ?ഈ രാജ്യത്തു ആര്‍ക്കും തൊടാന്‍ കഴിയാത്ത കുറച്ചു അല്കരാന് ഉള്ളത് .പത്രക്കാര് ,judges ,പിന്നെ nia ,ib ,raw മുതലായ agencies .ഇവരെ വിമര്ഷികാന് വരെ ആര്‍കും ധൈര്യമില്ല .CIA യെ കണക്കടു വിമര്‍ശിക്കുന്ന BOURNE IDENTITY പോലുള്ള ഒരു ചിത്രം എപ്പോഴെങ്ങിലും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ ?ഇതിനെല്ലാമുള്ള ധൈര്യം രണ്‍ജി ഈ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട് .സ്ക്രിപ്റ്റ് മോശമാണെന്ന് സമ്മതിക്കുന്നു .പക്ഷെ ഇത്തരം ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ ആരും പ്രതീക്ഷികുന്നില്ല .മറ്റുള്ളവര്‍ പറയാന്‍ ഭയപെടുന്ന പല കാര്യങ്ങളും തുറന്നു പറയാന്‍ രണ്‍ജി ധൈര്യം കാണിച്ചിട്ടുണ്ട് .കുറച്ചു കാലം മുമ്പ് വരെ സൂപ്പര്‍ PRIME മിനിസ്റെര്‍ ആയി വിലസിയ മലയാളിയായ MK നാരായനെയും അതിനു മുമ്പുണ്ടായിരുന്ന NATIONAL SECURITY ADVISOR ബ്രിജേഷ് മിശ്രയെയും തുറന്നു കാണികുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട് .ഇപ്പോഴും വിശുദ്ധ പശുക്കളായി ഭാവിക്കുന്ന യാതൊരു വിമര്‍ശനങ്ങളും പോരുപ്പിക്കാത്ത അഴിമതിയില്‍ മുങ്ങികുളിചിരിക്കുന്ന JUDGES ഇന്റെ മുഖത്തിട്ടു ഒരടിയാണ് ഈ ചിത്രം .അത്തരം രംഗങ്ങള്‍ CENSOR ബോര്‍ഡ് അനുവദിച്ചതാണ് അത്ഭുദം .ജീവിച്ചിരിക്കുന്ന ദൈവങ്ങളെ തുറന്നു കാണികുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട് .ഇവിടത്തെ ഹൈന്ദവ തീവ്രവതികല്കുള്ള വിദേശ ബന്ധവും ചിത്രം അനാവരണം ചെയ്യുന്നു .RSS -ISI ബന്ധത്തെ പറ്റി പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്
ReplyDeleteരാജ്യ സ്നേഹത്തിന്റെ പേരില്‍ എന്ത് വൃത്തികേടും കാണിക്കാം എന്ന് തെളിയിക്കുന്ന ചിത്രമാണ് agent വിനോദ്.പക്ഷെ അവിടെ ഹരിക് ഒരു കുഴപ്പവുമില്ല .ചാരന്മാര്ക്ക് എന്തും ആകാം അല്ലെ ?രാജ്യ സ്നേഹത്തിന്റെ പേരില്‍ പട്ടാളക്കാര്‍ ചെയ്യുന്ന എല്ലാ വൃതികെടുകളെയും ന്യായീകരിക്കുന്ന മേജര്‍ രവിയോടും താങ്കള്ക് പ്രശ്നമില്ല .രാജീവ് ഗാന്ധിയുടെ കാലത്ത് ശ്രിലങ്കയില്‍ ഇന്ത്യന്‍ സമാധാന സേന നടത്തിയ rapes ഇനെ വരെ മേജര്‍ രവി ഒരു ചിത്രത്തില്‍ ന്യയീകരിക്കുന്നുട് (mission 90 days ).കീര്‍ത്തിചക്രയിലെ അവസാന rape scene ആരും മറക്കാന്‍ സാധ്യത ഇല്ല .തീവ്രവാദികള്‍ ആരെയെങ്ങിലും rape ചെയ്തതായി കാശ്മീരില്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിടില്ല .പട്ടാളക്കാര്‍ rape ചെയ്ത ആയിരതോലും കേസ് amnesty ഇന്റര്‍നാഷണല്‍ കണ്ടെത്തിയിട്ടുണ്ട് .അന്ന് അത്തരം ചിത്രങ്ങളെ കയ്യടിച്ചു പ്രോട്സഹിപിച്ചു കയ്യടിച്ചവര്‍ ഇന്ന് RSS സിനെയും രംധേവിനെയും തൊടുമ്പോള്‍ ഭരണ കൂട ഭീകരതയെ കുറിച്ച് വാചാലമാകുന്നത് കേള്‍ക്കാന്‍ രസമുണ്ട് .
ReplyDeleteകൃഷ് താങ്കളെ പോലെ ഉള്ളവര്‍ ഇപ്പോളും ധാരാളം ഉണ്ട് എന്ന് രണ്‍ജിക്കും ടീമിനും അറിയാം അതാണ് അവര്‍ ഇതു പോലെ മഹത്തായ ആശയങ്ങള്‍ ഉള്ള സിനിമകള്‍ വീണ്ടും വീണ്ടും പടച്ചു വിടുന്നത് ...കാണുക വീണ്ടും വീണ്ടും കാണുക കാണാത്തവരെ നിര്ബധിപ്പിച്ചും ടിക്കറ്റ് എടുത്തു കൊടുത്തും കാണിക്കുക അങ്ങനെ സായൂജ്യം അടയുക..... ഇതു പോലെ ഉള്ള മഹത്തായ സിനിമകള്‍ ഇനിയും ഇനിയും കണ്ടു കണ്ടു താങ്കളെ പോലെ ഉള്ളവര്‍ രോമാഞ്ചകഞ്ചുകമണിയട്ടേ എന്ന് ആശംസിക്കുന്നു
ReplyDelete>>>>>ഇവിടെ വന്നപ്പോള്‍ അതിന് ദേശസ്നേഹത്തിന്റെ പേരിലുള്ള അനാവശ്യമായ ഗ്ലോറിഫിക്കേഷന്‍ കൂടി നല്കുന്നു. തുടക്കം മുതല്‍ തന്നെ നേരായ വഴിക്കൊന്നുമല്ല രണ്ടാളുടേയും ഇന്‍വെസ്റ്റിഗേഷന്‍.<<<<
ReplyDeleteകഷ്ടം. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പറയുമ്പോലെ ഉള്ള ഇന്‍വെസ്റ്റിഗേഷന്‍ സിനിമയില്‍ വേണമെന്നൊക്കെ ശഠിക്കുന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ. കലാനിരൂപണം നടത്തുന്നവര്‍ക്ക് കലയേക്കുറിച്ച് അടിസ്ഥാനവിവരമുണ്ടാകേണ്ടിയിരിക്കുന്നു.
ഇതൊക്കെ ഇന്നലെ കണ്ടുപിടിച്ചപോലെ എഴുതുന്ന താങ്കളോട് സഹതാപം തോന്നുന്നു. ഭരത് ചന്ദ്രന് ഐ പി എസും ജോസഫ് അലക്സ് ഐ എ എസും ഇതിനു മുമ്പും പല ഇന്‍വെസ്റ്റിഗേഷനുകളും മലയാള സിനിമയില്‍ നടത്തിയിട്ടുണ്ട്. പലരെയും സ്വന്തം തോക്കുകൊണ്ട് വെടിവച്ചും കൈ കൊണ്ട് ഇടിച്ചും നീതി നടപ്പാക്കിയിട്ടുമുണ്ട്. അതൊന്നും കാണാത്തതാണോ കണ്ടില്ല എന്നു നടിക്കുന്നതാണോ?
ദ കിംഗ് എന്ന കൈലാസ ചിത്രത്തില്‍ ഇതേ ഐ എ എസ് ഓഫീസര്‍, ഒരു ജനപ്രതിനിധിയുടെ കാറിന്റെ പെറ്റ്ട്രോള് ടാങ്കിലേക്ക് വെടി വച്ച് അഗ്നിക്കിരയാക്കിയതും ഇതേ ദേശ സ്നേഹത്തിന്റെ പേരിലായിരുനു. അല്ലാതെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ കുടുംബ സ്നേഹത്തിന്റെ പേരിലോ അല്ലായിരുന്നു.
ഇപ്പോള്‍ oru readers reviw വായിച്ച് ചിരിച്ചതെ ഉള്ളൂ.
ReplyDeleteമൂവി രാഗയില്‍ നിന്ന്: ഒരു വായനക്കാരന്.
Ajai
March 26, 2012 • 1:28 pm
“കിംഗ് ആന്‍ഡ് കമ്മിഷണര്‍ ” സത്യം പറഞ്ഞാല്‍ അടിപൊളി കോമടി പടം. “ചൈന ടൌണ്‍ ” കഴിഞ്ഞാല്‍ കോമടി വാരി വിതറിയ പടം. തകര്‍പ്പന്‍ കോമഡി വില്ലന്‍ (പകിസതാനിലെ വെല്യ കൊനാണ്ടാര് ആണ് ) പുള്ളി വില്ലന്‍ ആണെന്ന് അറിയിക്കാന്‍ മുഖം എപ്പോളും വക്രിച്ചു പിടിച്ചിട്ടുണ്ട്. ഷാജികൈലാസിന്റെ ഒരു ബുദ്ധിയെ നമ്മളെ ചിരിപ്പിക്കാന്‍. പുള്ളി നമ്മുടെ വെല്ല്യ കൊനാണ്ടാര്മാരുടെ ലാബില്‍ കെയറി അരമാധികകുന്നു “വെടി പുക ” വീണ്ടും വെടി പുക നമ്മുടെ രണ്ടു പോലീസുകാരെ വെടി വെച്ച് കോല്ലുന്നു. അപ്പോളാണ് അങ്ങേരുടെ പടം കമ്പ്യൂട്ടര്‍ മോനിടരില്‍ കാണുന്നത്. പുള്ളി മോണിട്ടര്‍ വെടി വെച്ച് തകര്‍ക്കുന്നു. പുള്ളി വിചാരിക്കുന്നത് മോനിടോര്‍ വെടി വെച്ച് തകര്‍ത്താല്‍ എല്ലാ ഡേറ്റയും പോകുമെന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ മോണിട്ടര്‍ എന്നാണ് പുള്ളിടെ വിചാരം. വീണ്ടും ഷാജി കൈലാസ് ചിരിപ്പിക്കുന്നു. “സുരേഷ് ഗോപിക്ക് ചുറ്റും തോക്കും പിടിച്ചു എട്ടു പേര്. പക്ഷെ അവര്‍ വെടി വെക്കുന്നില്ല. അതെന്താണാവോ ഇനി രാഹു കാലം കാണും. അപ്പൊ ദെ വരുന്നു മമ്മൂട്ടി പുള്ളി തോക്ക് ചൂണ്ടി നില്ക്കുന്ന നല്ലവനായ രാഹുകാലം നോക്കുന്ന വില്ലനെ വെടി വെച്ചിടുന്നു. അപ്പൊ സുരേഷ് ഗോപി എല്ലാവരെയും അടിചിടുന്നു.
അപ്പോള്‍ അവരുടെ കൈയില്‍ തോക്ക് എവടെ പോയോ ആവോ. വീണ്ടു ഷാജികൈലാസിന്റെ കൊമെടി ട്രീട്മെന്റ്റ്. അപാര കൊമെടി സായികുമാര്‍ ആണ്. പുള്ളി സ്വാമി ആണ്. കാന്‍ കൊണ്ടുള്ള കറക്കവും പേര് പരയുനതും ഒക്കെ ദൈവമേ ഇങ്ങനെ കൊമെടി സീന്‍ ഉണ്ടാക്കി എടുക്കുന്ന ഷാജി കൈലാസിനെ നമിക്കണം. പിന്നെ സ്വാമി ഒരു പെണ്‍കുട്ടിയുടെ നഖം എടുക്കുവോ അത് ഹോമ കുണ്ടത്തില്‍ ഇടുവോ ഒകെ ചെയുന്നുണ്ട്. കൊടും ക്രൂരന് ആണെന്ന് കാണിക്കാന്‍ ആവും. കിങ്ങിലെ പപ്പുവിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം അഗസ്റ്റിന്റെ കഥാപാത്രം വരുന്നുണ്ട്. അപ്പോളാണ് സുരേഷ് ഗോപി അണ്ണന്റെ വരവ്. അമ്പോ ഇത് വേറെ മലയാള സിനിമയില്‍ ആരും കാണിക്കാത്ത വിധം അല്ലെ ആ introduction. പിന്നെ സംവൃതാ സുനില്‍. ആ കുട്ടിയുടെ കഥാപാത്രം ആണ് ട്വിസ്റ്റ് ആ കഥാപാത്രം. ഇല്ലെങ്ങില്‍ ഈ സിനിമ ഒരു കോപ്പും ആവില്ല. ഇനി ഇപ്പൊ ഇത് പോലെ ഒരു ക്ലാസ് പടം വെരനമെങ്ങില് കലാഭവന്‍ മണിയുടെ “MLA മണി പത്താം ക്ലാസും ഗുസ്തിയും “വരണം. ഗുസ്തി എന്ന് പേരില്ഉള്ളകാരണം ഒള്ളത് പ്രതീക്ഷിക്കാം. ഒരു സംശയം മമൂട്ടി ഒരുത്തനിട്ട് വെറുതെ അടികുന്നുണ്ട് അത് എന്തിനാണാവോ? കൊമെടി ഒരുപാടു ഉള്ള ചിത്രം ആണെന്നുള്ള നിലയില്‍ ഇത് കണ്ട എല്ലാവരോടും കാണാന്‍ പോകുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാന്‍ ഉള്ളു “ഫ പുല്ലേ “
**From Reader’s review : http://movieraga.indulekha.com/2012/03/23/readers-views-the-king-and-commissioner/
>>>>>അതാണ് അവര്‍ ഇതു പോലെ മഹത്തായ ആശയങ്ങള്‍ ഉള്ള സിനിമകള്‍ വീണ്ടും വീണ്ടും പടച്ചു വിടുന്നത് ...കാണുക വീണ്ടും വീണ്ടും കാണുക കാണാത്തവരെ നിര്ബധിപ്പിച്ചും ടിക്കറ്റ് എടുത്തു കൊടുത്തും കാണിക്കുക അങ്ങനെ സായൂജ്യം അടയുക....<<<<
ReplyDeleteഇത് മഹത്തായ സിനിമയാണെന്നോ ഇതിലെ ആശയം മഹത്തരമെന്നോ എനിക്കഭിപ്രായമില്ല. ഇതേ ജനുസില്‍ വരുന്നതെല്ലാം സാംസ്കാരിക അധപതനം തന്നെയാണെന്നാണെന്റെ ഉറച്ച അഭിപ്രായവും. കലയുമായി ഇതിനു യാതൊരു ബന്ധവുമില്ല.
പക്ഷെ ഹരിയുടെ ബസ് താമസിച്ചു പോയി. അദ്ദേഹം ഒരു നിരൂപകനെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു.
കാസനോവ എന്ന സിനിമ ഒരു കാമ ഭ്രാന്തന്റെ പേക്കൂത്തുകളെ ന്യായികരിക്കുന്നുണ്ട്. പക്ഷെ അതേക്കുറിച്ചും ഹരി ഒന്നും മിണ്ടിയതായി കണ്ടില്ല. എല്ലാ ദിവസവും രാവിലെ മുതല്‍ ഉറങ്ങുന്നതുവരെ വിവിധ നിറത്തിലും രൂപത്തിലുമുള്ള സ്ത്രീകളുമായി കാമ കേളികള്‍ ആടുന്നതിനെ പ്രണയമെന്നാണ്, എഴുത്തുകാരനും,സംവിധായകനും, നിരൂപകനും വിലയിരുത്തുന്നത്. ഇവര്‍ക്ക് പ്രണയം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല.ഈ ആഭാസ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതാണു പ്രണയം എന്ന സന്ദേശമാണിവര് ഇളം തലമുറക്കു നല്‍കുന്നതും.
മഹത്തായ ആശയം എന്നത് താങ്കളെങ്ങനെയാണു മനസിലാക്കുന്നതെന്നറിഞ്ഞാല് കൊള്ളാം. എന്റെ അഭിപ്രായത്തില്‍ "അവതാര്‍"" " മഹത്തായ ആശയം ഉള്ള സിനിമയാണ്. അതേക്കുറിച്ച് ഹരി എഴുതിയത് ഇ ബ്ളോഗില്‍ തന്നെയുണ്ട്. സങ്കേതിക മികവ് ഒഴിച്ചാല്‍ അതില്‍ കാര്യമായിട്ടൊന്നും ഇല്ല എന്നാണു ഹരിയുടെ അഭിപ്രായം. പക്ഷെ ആ ചിത്രത്തിനു നല്കിയ ആകെ മാര്‍ക്ക് 10 ല്‍ 8. സാങ്കേതിക വിഭാഗത്തിനു നല്കിയ മാര്‍ക്ക് 5. കാര്യമായിട്ടൊന്നുമില്ല എന്നെഴുതിയ വിഭാഗങ്ങള്‍ക്ക് തന്നെയാണു ഹരി കൂടിയ മാര്‍ക്ക് നല്കിയതും.
കാലിക പ്രസക്തിയുള്ള ഒരു സിമിമയാണ്, "ഭക്തജങ്ങളുടെ ശ്രദ്ധക്ക്" എന്നത്. അതിന്റെ വിമര്‍ശനത്തില്‍ ഹരി എഴുതിയത് ഇതായിരുന്നു.
സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം നന്നാവുന്നതു കൊണ്ടു മാത്രം ഒരു സിനിമ നല്ലതാവുന്നില്ല. അതെങ്ങിനെ സിനിമയെന്ന മാധ്യമത്തിലൂടെ പറഞ്ഞു എന്നതാണ് കാര്യം. ഇവിടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് സിനിമയുടെ ആശയത്തെക്കുറിച്ചല്ല സിനിമയെക്കുറിച്ചാണ്. അത്രയുമോര്ത്താല് മനസിലാക്കാവുന്നതേയുള്ളൂ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. :)
അതിന്റെ അര്‍ത്ഥം ഇതാണ്. ഹരിക്കു തോന്നുമ്പോഴൊക്കെ സിനിമ എന്ന മാധ്യമത്തേക്കുറിച്ചും, തോന്നുമ്പോഴൊക്കെ സിനിമയുടെ ആശയത്തേക്കുറിച്ചും വിമര്‍ശിക്കും. അതിനു പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. വ്യക്തിപരം മാത്രം.
ഒരു ചെറിയ ക്ലാരിഫിക്കേഷന്: സാങ്കേതിക വിഭാഗത്തിന് 5 നല്കിയെങ്കില് അത് ആ വിഭാഗത്തിനു നല്കുന്ന ഏറ്റവും കൂടിയ പോയിന്റാണെന്ന് മനസിലാക്കുക. അതേ സമയം കഥ / സംവിധാനം / അഭിനയം ഈ വിഭാഗങ്ങള്‍ക്ക് 10-ലാണ് പോയിന്റുകള്‍. അപ്പോള്‍ അവയിലൊന്നിന് 6/10 നല്കിയാല് അത് 5/5 നല്കുന്നതിനേക്കാള് കൂടുതലാണ് എന്നു പറയുമ്പോള്‍, ആദ്യം കണക്കു പഠിക്കൂ എന്നേ പറയുവാനുള്ളൂ! :) (പിന്നെ 'അവതാറി'നെക്കുറിച്ച് ആ വരി മാത്രമല്ല വിശേഷം, അതിന്റെ അവസാന പാരഗ്രാഫ് വേണമെങ്കില്‍ വായിച്ചു നോക്കാം. എന്നാല്‍ പോലും, സാങ്കേതികമേന്മ ഇല്ലായിരുന്നെങ്കില്‍, ആ ആശയത്തിന്റെ മാത്രം ബലത്തില്‍ ആ ചിത്രത്തിനു പിടിച്ചു നില്ക്കുവാന് കഴിയുമായിരുന്നില്ല എന്നു തന്നെ കരുതുന്നു.)
ReplyDeleteവികലമായ ആശയങ്ങളുള്ള സിനിമകള്‍ പുതുമല്ല, പക്ഷെ അതു മാത്രമുള്ള ഒരു സിനിമ അതല്ലെങ്കില്‍ ഇത്രയും വികലമായി അവതരിപ്പിക്കുന്ന ഒരു സിനിമ ഇതാദ്യമായിരിക്കും. പാക്കിസ്ഥാന് ചാരന്റെ മൃതദേഹം ബോര്ഡറില് ഒരു പാഠമായി കെട്ടിതൂക്കുമെന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമെന്നല്ല, ഏത് 'ഏജന്റ് വിനോദ്' പറഞ്ഞാലും ഇങ്ങിനെയേ പറയുവാനാകൂ. പക്ഷെ, അങ്ങിനെയൊരു അനുഭവം (നായകന് തന്നെ ഇതൊരു കേമത്തെമെന്ന മട്ടില്‍ അലറുന്നത്) ഇത് ആദ്യമാണ് എന്നു തന്നെ കരുതുന്നു.
ആവശ്യമുള്ളതു മാത്രം കണ്ടുള്ള വായന ഒരു കലയാണ്, ചിലര്ക്കതിലാണ് പി.എച്ച്.ഡി. :)
--
സി എന്‍ എന്‍ ഐ ബി എന്നില്‍ “മലയാളം” ന്യൂസ് വായിക്കുന്ന ഒരു രംഗമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു. പടം എങ്ങനെയുണ്ടെന്ന് ഒരു കുശലം ചോദിച്ചതിന് സിനിമയിലെ നാല് തെറിയാണ് മറുപടി കിട്ടിയത്!
ReplyDeleteകൊന്ന ISI ചാരന്റെ ദേഹം വെട്ടിമുറിച്ച് തുണ്ടം തുണ്ടമാക്കി വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാനൊരു ഒരു പാഠമായി തൂക്കിയിടുമെന്നോ മറ്റോ ആണ് ...
ReplyDeleteഹരീ ,ഇവനെ ഓകെ പട്ടിണികാരന്റെ നിങ്കുതി പണവും ചിലവാക്കി ബിരിയാണി കൊടുത്തു കല കാലം ജയില്‍ ഇല് താമസിപ്പികനോ? എന്നു ഒരു സാധാരണ പൌരന് ചിന്തിച്ചാല്‍ ..തെറ്റ് എന്നു പറയാമോ? സമൂഹത്തിലെ ചില തിന്മകള് നേരെ എങ്ങിലും പ്രതികരീകന് രഞ്ജി ശ്രമിക്കുന്നുണ്ട് ,അത് തന്നെ വലിയ കാര്യം അല്ലേ ..അത്ര എങ്ങിലും ചെയുന്ന വേറെ എത്ര പേരുണ്ട്?
>>>>>>ഒരു ചെറിയ ക്ലാരിഫിക്കേഷന്: സാങ്കേതിക വിഭാഗത്തിന് 5 നല്കിയെങ്കില് അത് ആ വിഭാഗത്തിനു നല്കുന്ന ഏറ്റവും കൂടിയ പോയിന്റാണെന്ന് മനസിലാക്കുക. അതേ സമയം കഥ / സംവിധാനം / അഭിനയം ഈ വിഭാഗങ്ങള്‍ക്ക് 10-ലാണ് പോയിന്റുകള്‍. അപ്പോള്‍ അവയിലൊന്നിന് 6/10 നല്കിയാല് അത് 5/5 നല്കുന്നതിനേക്കാള് കൂടുതലാണ് എന്നു പറയുമ്പോള്‍, ആദ്യം കണക്കു പഠിക്കൂ എന്നേ പറയുവാനുള്ളൂ! :)<<<<<<
ReplyDeleteപഠിക്കേണ്ട കണക്കൊക്കെ ഞാന്‍ പഠിച്ചോളാം. കാര്യമായിട്ടൊന്നുമില്ല എന്ന് എഴുതിയിട്ട് മറ്റ് വിഭാഗങ്ങള്‍ക്ക് നല്കിയ മാര്‍ക്കുകള്‍ ഇപ്രകാരം.
കഥയും കഥാപാത്രങ്ങളും 6/10
അഭിനയം 7/10
പാട്ട് , ന്രുത്തം ആക്ഷന്‍ 4.5/5
കാര്യമായിട്ടൊന്നുമില്ലാത്തതുകൊണ്ടാണോ 90% മാര്‍ക്ക് താങ്കളൊരു വിഭാഗത്തിനു നല്‍കിയത്? എങ്കില്‍ താങ്കളുടെ നിരൂപണം വെറും തട്ടിപ്പാണെന്നു പറയേണ്ടി വരും.
സ്കൂളുകളിലും കോളേജുകളിലും പരീക്ഷ എഴുതിയിട്ട് 60% മാര്‍ക്ക് കിട്ടിയാല്‍ അതിനു ഫസ്റ്റ് ക്ളാസ് എന്നാണു സാധാരണ പറയുക. കാര്യമായിട്ടൊന്നും തലയില്‍ ഇല്ലാത്തവര്‍ക്കാണു ഇത് ലഭിക്കുന്നതെനു പറയുന്നവരുടെ തല നിശ്ചയമായും പരിശോധിക്കണം.
അവതാര്‍ എന്ന സിനിമയില്‍ താങ്കള്‍ സാങ്കേതികത മാത്രമേ കണ്ടുള്ളൂ എന്നാണു പറഞ്ഞത്. അതല്ല അതിലപ്പുറം പല മാനങ്ങളും മേന്മകളും അതിനുണ്ട് എന്നതാണു വാസ്തവം.
>>>>>>വികലമായ ആശയങ്ങളുള്ള സിനിമകള്‍ പുതുമല്ല, പക്ഷെ അതു മാത്രമുള്ള ഒരു സിനിമ അതല്ലെങ്കില്‍ ഇത്രയും വികലമായി അവതരിപ്പിക്കുന്ന ഒരു സിനിമ ഇതാദ്യമായിരിക്കും. പാക്കിസ്ഥാന് ചാരന്റെ മൃതദേഹം ബോര്ഡറില് ഒരു പാഠമായി കെട്ടിതൂക്കുമെന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമെന്നല്ല, ഏത് 'ഏജന്റ് വിനോദ്' പറഞ്ഞാലും ഇങ്ങിനെയേ പറയുവാനാകൂ. <<<<<<
ReplyDeleteവികലമായ ആശയങ്ങളുള്ള സിനിമ അവതരിപ്പിക്കുന്നതും വികലമായിട്ടായിരിക്കും. അല്ലാതെ പറ്റില്ല. ഏകലവ്യന് മുതലുള്ള കൈലാസന്റെ മിക്ക സിനിമകളും വികലമായ ആശയങ്ങളാണവതരിപ്പിക്കുന്നത്. പണ്ടാരോ ചെയ്ത ഏതോ തെറ്റിനു പകരം വീട്ടാനിറങ്ങുന്നവരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്ക് സ്വയം ശിക്ഷ വിധിച്ച് നടപ്പിലാക്കുന്നവരും ആണവയില്‍ നായകര്‍ ആയുള്ളു. മനുഷ്യന്റെ സുബോധത്തെ കൊഞ്ഞനം കുത്തുന്ന കഥയും കഥാപാത്രങ്ങളുമേ ഉള്ളു. ഞാന്‍ പരാമര്‍ശിച്ചത് ഇപ്പോള്‍ താങ്കള്‍ക്കുണ്ടായ വെളിപാടിനേപ്പറ്റി മാത്രം.
പണ്ടൊക്കെ കുറ്റവാളികളെ കൊന്ന് വഴിയരുകില്‍ കെട്ടിത്തൂക്കുമായിരുന്നു, മറ്റുള്ളവര്‍ക്ക് പാഠമായിട്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് സോമാലിയയില്‍ ഒരമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട്, ഭടന്മാരുടെ ശവശരീരം മൊഗാദിഷുവിലെ തെരുവിലൂടെ ഇസ്ലാമിക ഭീകരര്‍ വലിച്ചുകൊണ്ടു നടന്നു . ഇതൊന്നും താങ്കളിതു വരെ കേട്ടിട്ടില്ല.അതുകൊണ്ടാണ്, മമ്മൂട്ടിയുടെ കഥാപത്രം പറഞ്ഞതുകേട്ട് നിയന്ത്രണം വിടുന്നതും.
താങ്കളുടെ ഇഷ്ടതാരം മോഹനലാലന്‍ അഭിനയിച്ച പിന്‍ഗാമി എന്ന സിനിമ താങ്കള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് കാണുക. എന്നിട്ട് അതിലെ കഥാപാത്രം പറയുന്നതും ചെയ്യുന്നതുമൊക്കെ ഇതേ തുലാസില്‍ ഒന്ന് അളന്നു നോക്കുക. അപ്പോള്‍ താങ്കളിതു വരെ കണ്ണടച്ചിട്ടുള്ളതൊക്കെ ഓര്‍മ്മവരും.
ഏജന്റ് വിനോദ് ചെയ്യുന്നത് മമ്മൂട്ടി ചെയ്തതിന്റെ മറ്റൊരു വകഭേദം മാത്രം. പക്ഷെ അത് താങ്കള്‍ കാണുന്നില്ല. ഇന്‍ഡ്യയില്‍ ചരപ്പണിക്ക് വന്ന പാക്കിസ്ഥാന് ചാരന്റെ മൃതദേഹം ബോര്ഡറില് ഒരു പാഠമായി കെട്ടിതൂക്കുമെന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതുകേട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചാരന്മാരോട് ഇതിലും നീചമായിട്ടാണു സാധാരണ പെരുമാറുക.
സിനിമ ഒരു കലയായി കാണുന്ന പ്രേക്ഷകര്‍ ചുരുക്കമാണ്. നിരൂപകര്‍ പോലും കാണുന്നില്ല. പിന്നെ എങ്ങനെ സാധാരണ ആളുകള്‍ കാണും. ദ കിംഗ് എന്ന കൈലാസ ചിത്രം വിജയിച്ചത് അതിന്റെ കലാമേന്മകൊണ്ടൊന്നുമല്ല. അതിലെ പ്രമേയം കൊണ്ടു മാത്രമാണ്. ഈ സിനിമയും ആരെങ്കിലുമൊക്കെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് അതും പ്രമേയം കൊണ്ടു മാത്രമായിരിക്കും.
ഇവിടെ 'അവതാര്‍' അല്ല വിഷയം; പിന്നെ, ആ വരിയുടെ സാംഗത്യം ആര്‍ക്കും ആ വിശേഷം മനസിരുത്തി ഒന്നു വായിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ! (മനസിലാകാത്തവര്‍ക്ക്; സാങ്കേതിക മികവില്‍ കെട്ടിപ്പൊക്കിയ അത്തരമൊരു ചിത്രത്തില്‍, ആ മികവ് ഒഴിവാക്കിയാല്‍ മറ്റു മേഖലകളെ അത് കാര്യമായി ബാധിക്കുമായിരുന്നതിനാല് തന്നെയാണ് 'സാങ്കേതികവിഭാഗത്തിലെ മികവുകള്‍ ഒഴിവാക്കിയാല്‍ സിനിമയില്‍ കാര്യമായൊന്നും അവശേഷിക്കുന്നില്ല എന്നതാണ് സത്യം.' എന്നെഴുതിയത്.) പിന്നെ, ആ സിനിമയെ കുറിച്ചുള്ള ചര്‍ച്ച വേണമെങ്കില്‍ അവിടെ തുടരാവുന്നതാണ്. എന്താണോ എന്തോ, ചിലര്‍ വിശേഷമൊക്കെ വായിച്ച് എന്തെങ്കിലും പറയുന്നത് കൊല്ലം രണ്ട് കഴിഞ്ഞാണ്! എന്നിട്ട് പറയുന്നതോ "അദ്ദേഹം ഒരു നിരൂപകനെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു." :) ഏതായാലും ചൂണ്ടിക്കാണിച്ചതല്ല, ചൂണ്ടിക്കാണിച്ചത് വൈകിയതാണ് കുറ്റം. അത്രയും നല്ലത്.
ReplyDelete--
അവതാറും ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്നതൊന്നുമല്ല ഇവിടത്തെ വിഷയം. ഇവ രണ്ടും പരാമര്‍ശിച്ചത് താങ്കളുടെ ഇരട്ടത്താപ്പു ചൂണ്ടിക്കാണിക്കാനാണ്. പ്രമേയമല്ല വിഷയം എന്ന് ആദ്യം പറഞ്ഞിട്ട്, ഇപ്പോള്‍ പ്രമേയത്തില്‍ കിടന്നു കറങ്ങുന്ന ഇരട്ടത്താപ്പ്.
ReplyDelete>>>>>>സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം നന്നാവുന്നതു കൊണ്ടു മാത്രം ഒരു സിനിമ നല്ലതാവുന്നില്ല. അതെങ്ങിനെ സിനിമയെന്ന മാധ്യമത്തിലൂടെ പറഞ്ഞു എന്നതാണ് കാര്യം. ഇവിടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് സിനിമയുടെ ആശയത്തെക്കുറിച്ചല്ല സിനിമയെക്കുറിച്ചാണ്./////////////// ///<<<<<<<
എന്നെഴുതിയത് താങ്കള്‍ തന്നെയല്ലേ. അതോ ഇനി വല്ല ഭൂതമോ പ്രേതമോ മറ്റോ ആണോ? അതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഇപ്പോള്‍ താങ്കള്‍ ഈ സിനിമയുടെ പ്രമേയത്തിന്റെ പിന്നാലെ അലയരുത്.
ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന 99% സിനിമകളുടെയും ആശയം നല്ലതല്ല. എന്നിട്ടും ഈ ഒറ്റ സിനിമയുടെ ആശയത്തില്‍ കയറി പിടിക്കുന്നതില്‍ എന്ത് സാംഗത്യം? ഹലോ എന്ന മോഹനലാലന്റെ സിനിമയും ഈ സിനിമയും തമ്മില്‍ "കല" എന്ന നിലയില്‍ വലിയ വ്യത്യാസമില്ല. പക്ഷെ അതു മനസിലാകണമെങ്കില്‍ ഒരേ കണ്ണു കൊണ്ട് കാണണം.
ഒരു കലാരൂപമെന്ന നിലയില്‍ ഞാന്‍ ഇതിനു 0 മാര്‍ക്കേ കൊടുക്കൂ. അതുപോലെ മറ്റ പലതിനും ഒന്നും ഒന്നരയും. പക്ഷെ ഹലോ പോലെയുള്ള മറ്റ പല താന്തോന്നിത്തരത്തിനും താങ്കള്‍ വലിയ മാര്‍ക് നല്‍കിയത് കണ്ടിട്ടുണ്ട്.
20 കൊല്ലം മുമ്പ് മോഹന ലാലന് അവതരിpപിച്ച മാനറിസങ്ങള്‍ ഇന്നും അവതരിപ്പിച്ചാല്‍ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്ന് എഴുതിയത് താങ്കളാണ്. അവിടെ താങ്കള്‍ പ്രോത്സാഹിpപിച്ചത് കലയെ അല്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന എന്തോ ഒന്നിനെയാണ്. ഇവിടെ പലരും ഈ സിനിമയും ജനങ്ങള്‍ ഇഷ്ടpപെടാനുള്ള കാരണം എഴുതിയിട്ടുണ്ട്. താങ്കള്‍ മോഹനലാലന്‍ എന്ന തൈക്കിളവന് 20 വയസിലെ മാനറിസങ്ങള്‍ അവതരിപ്പിക്കുന്നത് ഇഷ്ടപ്പെടുനതുപോലെ, അവരും മറ്റ് ചിലത് ഇഷ്ടപ്പെടുന്നു.
മലയള സിനിമയിലെ ഉദ്യോഗസ്ഥന്മാര് നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയത് ഇന്നൊ ഇന്നലെയോ അല്ല. മോഹനലലനും സുരേഷ് ഗോപിയും താരമായത് ഇങ്ങനെ പല സിനിമകളിലും നിയമം കയ്യിലെടുത്തായിരുന്നു. അന്നൊന്നും അതിനെതിരെ ശബ്ദിക്കാതെ ഇപ്പോള്‍ മാത്രം ശബ്ദിക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയെ മറ്റുള്ളവര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയരുത്.
ഈ സിനിമയില്‍ നിരോധിക്കത്തക്കതായി എന്തെങ്കിലുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇതില്‍ രാജ്യദ്രോഹപരമയോ സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്നതോ ആയ എന്തെങ്കിലുമുള്ളതായി തലയില്‍ ആള്താസമുള്ള ആരും പറയില്ല. മറ്റ് പലര്‍ക്കും തോന്നുന്നില്ല. നിരോധിക്കണമെങ്കില്‍ ഇന്ന് മലയാളത്തിലിറങ്ങുന്ന 90% സിനിമകളും നിരോധിക്കേണ്ടി വരും.
മോഹനലാലന്‍ ആദ്യവസാനം നിയമം കയ്യിലെടുക്കുന്ന 20-20 എന്ന താന്തോന്നിത്തരത്തെ താങ്കള്‍ ഇപ്പോള്‍ ഒന്ന് റിവ്യൂ ചെയ്യാമോ?
"സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം നന്നാവുന്നതു കൊണ്ടു മാത്രം ഒരു സിനിമ നല്ലതാവുന്നില്ല. അതെങ്ങിനെ സിനിമയെന്ന മാധ്യമത്തിലൂടെ പറഞ്ഞു എന്നതാണ് കാര്യം." - ഇതിന്റെ അര്‍ത്ഥം ആശയം എന്തു മാങ്ങാത്തൊലിയായാലും കുഴപ്പമില്ല എന്നല്ല എന്ന മനസിലാക്കല്‍ വേണം ആദ്യം. പ്രമേയം തന്നെ മോശമാണെങ്കില്‍ പിന്നെ മറ്റു മേഖലകള്‍ നന്നായാലും സിനിമ നന്നാവുകയുമില്ല എന്നുമുണ്ട്. (അതാണല്ലോ വേര്‍തിരിച്ച് പോയിന്റൊക്കെ നല്കുന്നതു തന്നെ!) ഇവിടെ രണ്ടും നന്നല്ല. :)
ReplyDelete'ട്വന്റി 20'-യുടെ വിശേഷം ഇവിടെയുണ്ട്. അതിലുമെഴുതിയിട്ടുണ്ട്: "നിയമത്തിന്റെ വഴി തേടിയിട്ട് കാര്യമില്ല, നീതി ലഭിക്കണമെങ്കില്‍ കയ്യൂക്കു കാട്ടണമെന്നൊരു തെറ്റായ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.". പക്ഷെ, ഇതുവരെ ഇറങ്ങിയ ഇത്തരം അധമപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളെയൊക്കെക്കാളും അധമമാണ് ഈ ചിത്രം. അതെന്തുകൊണ്ട് എന്നത് അവസാന പാരഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല.
ഓഫ്: "20 കൊല്ലം മുമ്പ് മോഹന ലാലന് അവതരിpപിച്ച മാനറിസങ്ങള്‍ ഇന്നും അവതരിപ്പിച്ചാല്‍ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്ന് എഴുതിയത് താങ്കളാണ്." - ഇതെപ്പോ എവിടെ?
--
ഞാന്‍ ഈ സിനിമ കണ്ടില്ല കാണാന്‍ ഉദ്ദേശിക്കുന്നുമില്ല, എങ്കിലും ഇവിടുള്ള കമന്റുകള്‍ വായിച്ച് തോന്നിയ ഒരു കാര്യം പറയാം, കൊള്ളക്കാരനും, തെണ്ടിയും, തീവ്രവാദിയും സര്‍വോപരി പെണ്‍വാണിഭക്കാരനും ആയ മുസ്ലിം വില്ലനെ കൊന്നു കൊലവിളിക്കുന്ന നായകനെയാണ് എല്ലാവര്ക്കും ഇഷ്ടം, അത് നേരെ തിരിച്ചായാല് പലര്‍ക്കും ചൊറിയും, ഒരു നിരപരാധി എങ്ങനെയൊക്കെ ഇരയാവുന്നു എന്ന് കാണിച്ച ഒരു മെച്ചപ്പെട്ട സിനിമയായ ബോംബെ മാര്‍ച്ച് 12 എന്ന് സിനിമയുടെ റിവ്യൂ (ഹരിയുടേതടക്കം) ഒന്ന് സെര്‍ച്ച് ചെയ്താല്‍ പലര്‍ക്കും സംഗതി പിടികിട്ടും (ആ സിനിമ റിവ്യൂ വായിച്ച ഒറ്റ കാരണം കൊണ്ട് കാണാതിരുന്നതാണ്, പിന്നീട് പനോരമയില്‍ അത് തിരഞ്ഞെടുത്തപ്പോള്‍ ആണ് അത് കാണാന്‍ തീരുമാനിച്ചത്) .
ReplyDeleteപല സിനിമയിലും കാണിക്കുന്നതുപോലെ മതേതര മുസ്ലിം (അഥവാ കാവിലെ തിടെമ്പെടുക്കുക, പാട്ടുപാടുക, തുടങ്ങിയ) പേക്കൂത്ത് ഉണ്ടെങ്കിലും ഒരു മെച്ചപ്പെട്ട സിനിമയായിരുന്നു അത്
ഒരു ഷാജി കൈലാസ് ചിത്രത്തെപ്പറ്റി ഇത്രയൊക്കെ കൂലങ്കഷമായ ചർച്ച നടത്തുന്ന സാർന്മാരെ ഈയുള്ളവൻ അത്ഭുതത്തോടെ കാണുന്നു. ഈ സംവിധായകനിൽ നിന്ന് നിങ്ങൾ മറ്റെന്ത് പ്രതീക്ഷിച്ചാണ് തിയറ്ററിൽ പോയത്. കഴിവതും ഇത്തരം ചവറുകൾ കാണാതിരിക്കുക. അഥവാ കണ്ടെങ്കിൽത്തന്നെ അത് പുറത്ത് പറയാതിരിക്കണം. അല്ലാതെ ഷാജി കൈലാസിന്റെ മണ്ടത്തരങ്ങളെ കുറിച്ച് അതിലും വലിയ മണ്ടത്തരങ്ങൾ വിളമ്പി പൊങ്ങച്ച പ്രകടനം നടത്താതിരിക്കുക.
ReplyDelete>>>>>'ട്വന്റി 20'-യുടെ വിശേഷം ഇവിടെയുണ്ട്. അതിലുമെഴുതിയിട്ടുണ്ട്: "നിയമത്തിന്റെ വഴി തേടിയിട്ട് കാര്യമില്ല, നീതി ലഭിക്കണമെങ്കില്‍ കയ്യൂക്കു കാട്ടണമെന്നൊരു തെറ്റായ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.". പക്ഷെ, ഇതുവരെ ഇറങ്ങിയ ഇത്തരം അധമപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളെയൊക്കെക്കാളും അധമമാണ് ഈ ചിത്രം. അതെന്തുകൊണ്ട് എന്നത് അവസാന പാരഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല. <<<<<
ReplyDeleteപക്ഷെ അത് വെറുക്കപ്പെടേണ്ടതും നിരോധിക്കേണ്ടതുമായ താന്തോന്നിത്തരം, ആണെനു പറഞ്ഞില്ല.
20/20യുടെ റിവ്യുവില്‍ മറ്റൊരു അഭിപ്രായം കൂടി കിടക്കുന്നുണ്ട്.
>>>>എന്നാല്‍ നീലക്കുയില്‍ പോലെയോ, ചെമ്മീന്‍ പോലെയോ ഒരു ചരിത്രസംഭവമാകുവാനോ; കിലുക്കം പോലെയോ, അമരം പോലെയോ, ചിത്രം പോലെയോ, ന്യൂഡല്‍ഹി പോലെയോ, കമ്മീഷണര്‍ പോലെയോ വീണ്ടും വീണ്ടും കാണുവാന്‍ തോന്നുന്ന ഒരു ചലച്ചിത്രാനുഭവമാകുവാനോ ‘ട്വന്റി 20’-ക്ക് പാങ്ങില്ല.<<<<
ന്യൂഡെല്‍ഹി ഒരു ചലച്ചിത്രനുഭവം ആണെന്ന്. മമ്മൂട്ടി അവതരിപ്പിക്കുന്ന പത്രപ്രവര്ത്തകന് നിയമം കയ്യിലെടുത്ത് കുറെയധികം ആളുകളെ വകവരുത്തുന്നു. പൂര്‍ത്തിയാക്കാനാകാത്ത ദൌത്യം അവസാനം സുമലതയുടെ കഥാപാത്രം പൂര്‍ത്തിയാക്കുന്നു. എന്നിട്ടും അതൊരു ചലച്ചിത്രാനുഭവം.
അന്ന് കമ്മീഷണറും ചലച്ചിത്രാനുഭവം.അതേ കമ്മീഷണറെ ഇപ്പോള്‍ കാണുമ്പോള്‍ നിരോധിക്കേണ്ട താന്തോന്നിത്തരം. വിചിത്രം തന്നെ.
>>>>>'ഒരു ഷാജി കൈലാസ് ചിത്രത്തെപ്പറ്റി ഇത്രയൊക്കെ കൂലങ്കഷമായ ചർച്ച നടത്തുന്ന സാർന്മാരെ ഈയുള്ളവൻ അത്ഭുതത്തോടെ കാണുന്നു. ഈ സംവിധായകനിൽ നിന്ന് നിങ്ങൾ മറ്റെന്ത് പ്രതീക്ഷിച്ചാണ് തിയറ്ററിൽ പോയത്. <<<<<
ReplyDeleteഅദൃശ്യൻ,
ഞാന്‍ ഇവിടെ ഈ സിനിമയേപ്പറ്റി ഒന്നുമെഴുതിയിട്ടില്ല. ആകെ എഴുതിയത് ഇതിനു 0 മാര്‍ക്ക് കൊടുക്കാം എന്നു മത്രമാണ്. ഇതേ ജനുസില്‍ വരുന്ന എല്ലാറ്റിനം അതേ മാര്‍ക്കാണു യോജിക്കുക. ഹരി എന്ന വിമര്‍ശകന്റെ വിമര്ശനരീതിയോട് മാത്രമേ ഞാന്‍ പ്രതികരിച്ചുള്ളു.
കൂടുതല്‍ ഒന്നും എഴുതാനില്ല.
ഈ പടത്തിന്റെ ട്രയിലറ് കണ്ടാല്‍ തന്നെ സ്വബോധത്തോടെ ഈ പടത്തിനു കയറുമോന്ന് സംശയമാണ്. ആരെങ്കിലും തല്ലി ബോധം കെടുത്തി കൊണ്ടിട്ടാല്‍ കയറാം. പേന്‍ശല്യം മൂലം വലയുന്ന ഐ എ എസ്സ് ഓഫീസര്‍ ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ് (മമ്മൂട്ടി ഇടക്കിടെ മുടി തട്ടി പേന്‍ കളയുകയല്ലേ?)
ReplyDeleteഈ വക കോമാളിപ്പടങ്ങള്‍ (വില്ലന്റെ വക്രിച്ച മുഖം, ഒരു മാതിരി ബാലേ പോലെയുള്ള ഭാവങ്ങള്‍) ഇറക്കാനുള്ള തൊലിക്കട്ടി സമ്മതിക്കണം.
എന്റെ അത്ഭുതം മമൂട്ടിയുടെ സെലക്ഷനുഎന്തു പറ്റീയെന്നാണ്. അദ്ദേഹം ഇങ്ങന തുടരെ, മോഹന്‍-ലാലിനെപോലെ കോമാളി പടങ്ങളില്‍ വരുന്നത് അസാധാരണമായി തോന്നുന്നു.
കാളിദാസൻ, താങ്കൾ മാത്രമല്ല, പലരും അവരവരുടെ വാദങ്ങളുടെ supportനായി ഇവിടെ എടുത്തിടുന്ന ചലച്ചിത്രങ്ങൾ ഒന്നും തന്നെ സിനിമകളെന്ന വിശേഷണത്തിനുതന്നെ യോഗ്യങ്ങളല്ല. (സെല്ലുലോയിഡിൽ / ഇപ്പോൾ ഡിജിറ്റലിൽ പകർത്തപ്പെട്ടു എന്നതൊകൊണ്ട് മാത്രമാണ് ഇവ സിനിമകളാകുന്നത്) ചലച്ചിത്രകലയെപ്പറ്റി എന്തൊക്കയോ അറിയാവുന്നവരെന്ന മട്ടിൽ judgement നടത്തി വാദപ്രതിവാദം നടത്തുന്ന നമ്മുടെ ഈ കൂട്ടം തന്നെയല്ലെ മലയാളിയുടെ ചലച്ചിത്ര നിരക്ഷരതയുടെ ഏറ്റവും വലിയ തെളിവ്.
ReplyDelete@Kalidaasan "കാസനോവ എന്ന സിനിമ ഒരു കാമ ഭ്രാന്തന്റെ പേക്കൂത്തുകളെ ന്യായികരിക്കുന്നുണ്ട്. പക്ഷെ അതേക്കുറിച്ചും ഹരി ഒന്നും മിണ്ടിയതായി കണ്ടില്ല. എല്ലാ ദിവസവും രാവിലെ മുതല്‍ ഉറങ്ങുന്നതുവരെ വിവിധ നിറത്തിലും രൂപത്തിലുമുള്ള സ്ത്രീകളുമായി കാമ കേളികള്‍ ആടുന്നതിനെ പ്രണയമെന്നാണ്, എഴുത്തുകാരനും,സംവിധായകനും, നിരൂപകനും വിലയിരുത്തുന്നത്. ഇവര്‍ക്ക് പ്രണയം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല"
ReplyDeleteഎന്റേതല്ല , താങ്കളുടെ വാക്കുകളാണിത്... ഒരു സംശയം യഥാര്‍ത്തത്തില്‍ എന്താണ് മാഷേ ഈ പ്രണയം? എന്താ മാഷേ കാമം അത്ര മോശം സാതനമാണോ? ഞാനും നീയും ഒക്കെ ഒരു കാമത്തിന്റെ അനന്തരഫലങ്ങളല്ലേ?
@ നിരൂപകനെ ആര് എസ് എസ് എന്ന് വിമര്‍ശിക്കുന്നവരോട്.... പുള്ളി അത്രവലിയ ആളൊന്നുമല്ലേ, ചെറിയ ലോക്കല്‍ മോഹന്‍ലാല്‍ ഫാന്‍ (പുള്ളി മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഒരിക്കലും നല്ല റേറ്റിംഗ് നല്കി കണ്ടിട്ടില്ല)
ഈ റിവ്യുവിനെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്ന സഹോദരന്മാരുടെ ഏക പ്രശ്നം അവര്‍ ഇഷ്ടപെടുന്ന മമ്മൂട്ടിയുടെ ഒന്നിന് പുറകെ ഒന്നായി ഉള്ള ഫ്ലോപ്പുകള്ക്കിടയില് പ്രതീക്ഷിച്ചിരുന്ന ഒരു ഹിറ്റ് ചവറാണ് എന്നെഴുതിയത്തിലുള്ള രോഷം മാത്രമാണ്. മോഹന്‍ലാലിന്റെ ഇതുപോലെ പ്രതീക്ഷിച്ചിരുന്ന സിനിമകളായ കണ്ടഹാറിനും, ചൈനടൌണ്‍-ഇനും, ക്രിസ്ത്യന്‍ ബ്രദേര്‍സ്-ഇനും ഒക്കെ കൊടുത്ത Rating നെ ക്കാള്‍ ഒന്നോ ഒന്നരയോ മാര്‍ക്ക് ഈ പടത്തിനു കുറഞ്ഞു പോയി.ഞങ്ങടെ അണ്ണന്റെ ചവറിനേക്കാള്‍ ഒന്നര മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ ആ അണ്ണന്റെ ചവറിനു എന്ത് പ്രത്യേകതയാണ് ഉള്ളത് എന്ന് ആവര് ആക്രോഷിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല ഹരീ. എത്രയോ റിവ്യുകള്‍ ഹരി എഴുതുന്നു പ്രതികരണങ്ങള്‍ കുറവെന്നല്ലേ പരാതി. ഒരു അണ്ണന്റെ കാത്തു കാത്തിരുന്ന പടത്തെ തെറി വിളിച്ചപ്പോള്‍ മതിയായില്ലേ.
ReplyDeleteഅപ്പൊ ഇനി നമ്മുടെ കാര്യാലയത്തില്‍ വച്ച് വച്ച് കാണാം ....:)
സംവിധാനത്തിന് പൂജ്യം മാർക്കോ...ന്നാലും ഹരീ ഇതൽപ്പം കടന്നുപോയിന്നാ ന്റെ അഭിപ്രായം..
ReplyDeleteഅൻവർ
"VEKKADA VEDI" atavm itinu cherunna name..
ReplyDeletee postleym older postleym vargeeya swabhavm kandu pidikkan oru suhrt kastapedunna kanditt chiri varunn..itu kevalm oru film review site matramanenn kakshi marannupoyo..oru chavar film nte peril itrem charchakal anavasyamanu..hariyod onne parayanullu, ite pole tanne review nishpakshamai tudaruka .ellavarudem taste onnallalo
..hariude review noki matrm filmnu pokunna anekam suhrttukal enikm undu..
i watched the movie. it is a worst film i had ever seen
ReplyDeletehad seen this movie last weekend..utter non sense is the word to describe it...
ReplyDeletets even funnier to see some 'intellectuals' like krish,menioning 'hiindu extremistsm' et al as aa reason for haree disliking this movie...!
knc is a terrible movie by any means..those who like this mvie in my opinion needs immediate treatment..there will be something seriously wrong with them
mansoor, bombay march 12 was a confusing movie..panoramayil vannu doesnt mean that ts a monumental pice of art..
ReplyDeletebtw the main villain of this movie is not a hindu,ts indeed a muslim-pakisthan general..so yur hindu-muslim thing about villains doesnt work hetre..ts sad to see so many people with religious agenda commenting on an exclusive movie review site..keralam sherikkum branthalayam ayo?
@nikhil menon
ReplyDeleteതാങ്ങള് ആദ്യം പോയി ശോച്കടിപിക്ക് .ഇവിടെ ചിത്രം ക്ലാസ്സിക് ആണെന്ന് ആരും പറഞ്നിട്ടില്ല.ഈ ഹളികന്നവര് രണ്ജിയുടെ മറ്റു ചിത്രങ്ങളൊന്നും കണ്ടിടില്ലേ ?അതെല്ലാം മഹത്തായ ചിത്രങ്ങള്‍ ആയിരുന്നോ ?ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പോകുമ്പോള്‍ പ്രേക്ഷകന് പ്രതീക്ഷികുന്നത് പതേര്‍ പാഞ്ജലി പോലുള്ള ചിത്രമല്ല .ഇവിടെ ചില രംഗങ്ങളില്‍ അപാരമായ ധൈര്യം രണ്‍ജി കാണികുന്നുണ്ട്.national security advisor ,supreme court judge എന്നിവരെ വില്ലന്മാരക്കി ഒരു ചിത്രം ചെയ്യുക എളുപ്പമല്ല .ഇവരുടെ നേരെ വിരല്‍ ചൂണ്ടുക എന്നത് തന്നെ ബുദ്ധിമുട്ടാണ് .ഇന്ത്യന്‍ പൊളിറ്റിക്സ് ഇന്റെ ഒരു നേര് ചിത്രമാണ് ഈ ചിത്രം .ഈ അല്ദൈവങ്ങളുടെ മുമ്പില്‍ പോയി കുംബിടുന്നവര്ക് ചിത്രം ഇഷ്ടപെടില്ല .
എന്തൊക്കെ പറഞ്ഞാലും നല്ല ചിത്രമെന്ഗില് അത് വിജയക്കും . മോശമെന്ഗില് പരാജയപ്പെടും. ഇത് പോലെ എട്ടു നിലയില്‍ പൊട്ടിയ ഒരു പടം ഗംഭീരം എന്ന് , താരാരാധനയുടെ പേരില്‍ പറയുന്നവരുടെ മണ്ടക്കിട്ട് പൊട്ടിക്കുകയാണ് വേണ്ടത്..
ReplyDelete