ചിത്രവിശേഷം പോള്‍ 2011: വോട്ടെടുപ്പ്
ഹരീ, ചിത്രവിശേഷം


പോളില്‍ പങ്കെടുക്കേണ്ട വിധം
- മുകളില്‍ നല്‍കിയിരിക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യുവാനുള്ള പേജിലെത്തുക.
- ഓരോ വിഭാഗത്തിനായും നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ നിന്നും വോട്ട് ചെയ്യുവാനാഗ്രഹിക്കുന്ന പേര് തിരഞ്ഞെടുക്കുക.
- നാല് പേജുകളിലായാണ് 18 വിഭാഗങ്ങള്‍ ദൃശ്യമാക്കുന്നത്.
- ആവശ്യമുള്ള മറ്റ് വിവരങ്ങളും ശരിയായി നല്‍കിയതിനു ശേഷം, ഒടുവിലായി കാണുന്ന [Submit] ബട്ടണ്‍ അമര്‍ത്തുക.
- ശരിയായി വോട്ട് ചേര്‍ക്കപ്പെട്ടാല്‍ ആ വിവരം വ്യക്തമാക്കുന്ന മറ്റൊരു പേജ് ദൃശ്യമാവും.
- വോട്ട് രേഖപ്പെടുത്തുമ്പോള്‍ നല്കുന്ന ഇ-മെയില്‍ വിലാസത്തില്‍ newnmedia [at] gmail [dot] com എന്ന വിലാസത്തില്‍ നിന്നും ഒരു കണ്ഫര്മേഷന് മെയില്‍ [Subject: Chithravishesham Poll 2011 - Confirmation Mail] ജനുവരി 31-നു മുന്‍പായി ലഭിക്കുന്നതാണ്. നിങ്ങളുടെ വോട്ട് പോളില്‍ പരിഗണിക്കുവാന്‍ ദയവായി ആ മെയിലിനു മറുപടി നല്‍കുക. (സ്പാം ഫോള്‍ഡറിലേക്ക് ആ മെയില്‍ പോവാതിരിക്കുവാന്‍ ശ്രദ്ധിക്കുക.)
തീയതികള്‍
- ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നു
- ജനുവരി 05: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി
- ജനുവരി 06: വോട്ടെടുപ്പ് ആരംഭിക്കുന്നു
- ജനുവരി 28: വോട്ടെടുപ്പ് അവസാനിക്കുന്നു
- ജനുവരി 31: ഫലപ്രഖ്യാപനം
ശ്രദ്ധിക്കുക
- ഒരു വ്യക്തിക്ക് ഒരു ഇ-മെയില്‍ വിലാസത്തില്‍ നിന്നും ഒരു വോട്ട് മാത്രം. ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് പരിഗണിക്കുകയില്ല.
- പല ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ തന്നെ വോട്ട് ചെയ്യുന്നത് തടയുവാന്‍ ഫലപ്രദമായ മാര്‍ഗമൊന്നും കാണുന്നില്ല. അതിനാല്‍ അത്തരം വോട്ടുകള്‍ സാധുവാണ്. എന്നാല്‍, അങ്ങിനെ വോട്ട് ചെയ്യുന്നതില്‍ നിന്നും കഴിവതും വിട്ടു നില്ക്കുവാന് അഭ്യര്‍ത്ഥിക്കുന്നു.
- പോള്‍ ഫലങ്ങള്‍ 2011 ജനുവരി 31-ന് പ്രസിദ്ധീകരിക്കുന്നത്താണ്.
- പോള്‍ കാലയളവില്‍ താത്കാലികമായി കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നു. പോളിനെ സ്വാധീനിക്കുന്നവയല്ലാത്ത കമന്റുകള്‍ ഇവിടെ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
വോട്ട് രേഖപ്പെടുത്തുവാന്‍ ഇവിടേക്ക് പോവുക.
ചിത്രവിശേഷം പോള്‍ 2011 വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. :)
ReplyDelete--
ബ്യൂട്ടിഫുള്‍ ലെ പാട്ടുകള്‍ എന്താ കാണാത്തത്?
ReplyDeleteHaree,
ReplyDeleteI think , it will behelpful for every one if u include movie name also in all the options. Like, Best screen play - Writer Name - Movie name.
I struggled because, I was not aware who wrote screen play for traffic, adaminte makan abu etc.
I think every one should not be aware of the persons who worked behind the screens.
Please note that the details are provided as a PDF document. You can view it here: http://bit.ly/cv-poll-list-2011
ReplyDeleteThere are some practical problems with including long text as list items. That is why I avoided including the details along with the names.
You should give detail of film name also for each technical category
ReplyDeleteThen why not there ee pushayum sanhakalum from Indian rupee
One of the best song of 2011,..
I didn’t find Shahabaz aman’s name music director category, and in best song category also