രാജേഷ് ആര്. പിള്ളയുടെ 'ട്രാഫിക്' മികച്ച ചിത്രം, സലിം കുമാര്‍ മികച്ച നായകനടന്, കാവ്യ മികച്ച നായികനടി
ഹരീ, ചിത്രവിശേഷം

ഓരോ ചിത്രത്തിനും പോളിംഗില്‍ ലഭിച്ച വോട്ടുകളോടൊപ്പം, അതാത് ചിത്രത്തിന്റെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ച വോട്ടുകളെ അധികരിച്ചുള്ള ബോണസ് പോയിന്റുകള്‍ കൂടി കൂട്ടിയാണ് മികച്ച ചിത്രങ്ങളുടെ ആകെ പോയിന്റുകള്‍ കണക്കാക്കിയത്. ആകെ 264 പേര് പോളിംഗില്‍ പങ്കെടുത്തതില്‍ 6 വോട്ടുകള്‍ അസാധുവായി. മിച്ചമുള്ള 258 പേരുടെ വോട്ടുകളെ അധികരിച്ചാണ് ഈ ഫലങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.
Chithravishesham Poll 2011
Best Film
Traffic
Second Best Film
Adaminte Makan Abu
Best Director
Rajesh R. Pillai (Traffic)
Best Story Writer
Bobby-Sanjay (Traffic)
Best Screenplay Writer
Bobby-Sanjay (Traffic)
Best Male Actor
Salim Kumar (Adaminte Makan Abu)
Best Female Actor
Kavya Madhavan (Various)
Best Supporting Male Actor
Anoop Menon (Beautiful)
Best Supporting Female Actor
Nithya Menon (Urumi)
Best Child Actor
Baby Anikha (Race)
Best Cinematographer
Santhosh Sivan (Urumi)
Best Production Designer
Sunil Babu (Urumi)
Best Film Editor
Mahesh Narayanan (Traffic)
Best Background Score
Isaac Thomas Kottukapally (Adaminte Makan Abu)
Best Film Song
"മഴനീര് തുള്ളികള്‍...." (Beautiful)
Best Song Writer
Rafeeq Ahmed (Various)
Best Music Director
Bijibal (Salt & Pepper)
Best Male Singer
Unni Menon ("മഴനീര് തുള്ളികള്‍...." - Beautiful)
Best Female Singer
Shreya Ghoshal (Various)
അഭിനയ വിഭാഗം
ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്ന കലാകാരന്മാരുടെ കഥാപാത്രങ്ങളേയും സിനിമകളേയും കുറിച്ചറിയുവാന്‍ ഇവിടെ നോക്കുക.
അഭിനയവിഭാഗത്തില് 110 (43%) വോട്ടുകളോടെ 'ആദാമിന്റെ മകന് അബു'വിനെ അവതരിപ്പിച്ച സലിം കുമാര്‍ മികച്ച നായകനടനായി തിരഞ്ഞെടുക്കപ്പെട്ടു. 'പ്രണയ'ത്തിലെ മാത്യൂസ് എന്ന കഥാപാത്രം മോഹന്‍ലാലിന് [69 / 27%] മികച്ച രണ്ടാമത്തെ നായകനടനെന്ന സ്ഥാനം നേടിക്കൊടുത്തു. 'ഗദ്ദാമ', 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്', 'വെള്ളരിപ്രാവിന്റെ ചങ്ങാതി' തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ കാവ്യ മാധവന് [65 / 25%] മികച്ച നായകനടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'സോള്‍ട്ട് & പെപ്പറി'ലെ മായയെ അവതരിപ്പിച്ച ശ്വേത മേനോനാണ് [47 / 18%] മികച്ച നായകനടിമാരില് രണ്ടാമത്. 'ബ്യൂട്ടിഫുള്ളി'ലെ ജോണിനെ അവതരിപ്പിച്ച അനൂപ് മേനോന് [64 / 25%] മികച്ച സഹനടനും 'ഉറുമി'യില്‍ ചിറക്കല്‍ ബാലയായെത്തിയ നിത്യ മേനോന് [82 / 32%] മികച്ച സഹനടിയുമായി. 'ഇന്ത്യന്‍ റുപ്പി'യിലെ അച്യുത മേനോനായുള്ള തിലകന്റെ [53 / 21%] പകര്‍ന്നഭിനയം മികച്ച സഹനടന്മാരില് അദ്ദേഹത്തെ രണ്ടാമതെത്തിച്ചു. 'ട്രാഫിക്കി'ല്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയെ അവതരിപ്പിച്ച ലെന [68 / 26%] മികച്ച സഹനടിമാരില്‍ രണ്ടാമതെത്തി. ബാലതാരങ്ങളില്‍ ബേബി അനിഖ [54 / 21%], മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് [37 / 14%] എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.സാങ്കേതിക വിഭാഗം
ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്ന കലാകാരന്മാരെയും അവരുടെ സിനിമകളേയും കുറിച്ചറിയുവാന്‍ ഇവിടെ നോക്കുക.
'ഉറുമി'ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സന്തോഷ് ശിവനാണ് [86 / 33%] ഛായാഗ്രാഹകരില്‍ ഒന്നാമതെത്തിയത്. 'ട്രാഫിക്ക്', 'സോള്‍ട്ട് & പെപ്പര്‍' എന്നീ ചിത്രങ്ങളിലെ ഛായാഗ്രഹണ മികവ് ഷൈജു ഖാലിദിനെ [23 / 9%] രണ്ടാം സ്ഥാനത്തിന് അര്‍ഹനാക്കി. 'ഉറുമി'യിലൂടെ സുനില്‍ ബാബു [29 / 11%] മികച്ച കലാസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'സിറ്റി ഓഫ് ഗോഡി'ലെ കലാസംവിധാനം സാലു കെ. ജോര്‍ജ്ജിനെ [26 / 10%] രണ്ടാമതെത്തിച്ചു. മഹേഷ് നാരായണനാണ് [34 / 13%] മികച്ച ചിത്രസംയോജകനായി തിരഞ്ഞെടുക്കപ്പെട്ടത്, ചിത്രം 'ട്രാഫിക്'. 'അര്ജ്ജുനന് സാക്ഷി', 'കൃസ്ത്യന്‍ ബ്രദേഴ്സ്', 'സെവന്‍സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജന്‍ എബ്രഹാം [29 / 11%] ചിത്രസന്നിവേശകരില് രണ്ടാമതെത്തി. പശ്ചാത്തലസംഗീതകരില്; 'ആദാമിന്റെ മകന് അബു'വിലൂടെ ഐസക് തോമസ് കൊട്ടുകാപ്പള്ളി [33 / 13%]; 'അര്ജ്ജുനന് സാക്ഷി', 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്നീ ചിത്രങ്ങളിലൂടെ ബിജിബാല്‍ [32 / 12%] എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.ഗാന വിഭാഗം
ഈ വിഭാഗത്തില്‍ പരിഗണിയ്ക്കുന്ന ഗാനങ്ങള്‍, ഗാനങ്ങളുള്‍പ്പെട്ട ചിത്രങ്ങള്‍, ഗാനങ്ങളില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര് എന്നിവരെക്കുറിച്ച് അറിയുവാന്‍ ഇവിടെ നോക്കുക.
അനൂപ് മേനോന് രചിച്ച് രതീഷ് വേഗയുടെ ഈണത്തില്‍ ഉണ്ണി മേനോന് പാടിയ 'ബ്യൂട്ടിഫുള്ളി'ലെ "മഴനീര് തുള്ളികള്‍ ..." [66 / 26%] എന്ന ഗാനമാണ് പോയവര്‍ഷത്തെ ശ്രദ്ധേയമായ ഗാനമായി പോളില്‍ മുന്നിലെത്തിയത്. 'സോള്‍ട്ട് & പെപ്പറി'ലെ "പ്രേമിക്കുമ്പോള്‍ നീയും ഞാനും..." [40 / 16%] എന്ന ഗാനം രണ്ടാമതെത്തി. ബിജിബാലിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനും നേഹ നായറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയാണ് വരികള്‍. 'ഗദ്ദാമ', 'ആദാമിന്റെ മകന് അബു', 'സോള്‍ട്ട് & പെപ്പര്‍' തുടങ്ങിയ വിവിധ ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങളിലൂടെ റഫീഖ് അഹമ്മദ് പോയ വര്‍ഷത്തെ മികച്ച ഗാനരചയിതാവായി [81 / 31%] തിരഞ്ഞെടുക്കപ്പെട്ടു. 'ബ്യൂട്ടിഫുള്ളി'ലെ ഗാനങ്ങള്‍ അനൂപ് മേനോനെ [51 / 20%] ഗാനരചയിതാക്കളില്‍ രണ്ടാമതെത്തിച്ചു. 'സോള്‍ട്ട് & പെപ്പറി'നു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ [52 / 20%] സംഗീതസംവിധായകരില്‍ ഒന്നാമതെത്തിയപ്പോള്‍ 'മാണിക്യക്കല്ല്', 'പ്രണയം', 'സ്വപ്ന സഞ്ചാരി' എന്നീ ചിത്രങ്ങളിലെ ഗനങ്ങള്‍ക്ക് ഈണം പകര്‍ന്ന എം. ജയചന്ദ്രനാണ് [50 / 19%] രണ്ടാം സ്ഥാനം.പോയ വര്‍ഷത്തെ ഒരു പിടി ഗാനങ്ങളിലൂടെ മികച്ച ഗായികമാരില്‍ ശ്രെയ ഗോശാല്‍ [157 / 61%] മുന്നിലെത്തുമ്പോള്‍ ശ്രെയയ്ക്കിത് ചിത്രവിശേഷം പോളില്‍ ഹാട്രിക് നേട്ടമാണ്. (2009, 2010 വര്‍ഷങ്ങളിലും മികച്ച ഗായികയായി വായനക്കാര്‍ തിരഞ്ഞെടുത്തത് ശ്രെയ ഗോശാലിനെ തന്നെയായിരുന്നു.) ആകെ പോള്‍ ചെയ്തവയില് 157 വോട്ടുകള്‍ [61%] ശ്രെയ ഗോശാല്‍ സ്വന്തമാക്കി. ചിത്രവിശേഷം പോള്‍ 2011-ല്‍ ഏറ്റവും കൂടുതല്‍ വോട്ട് സ്വന്തം പേരില്‍ കുറിക്കുവാനും ശ്രെയയ്ക്ക് കഴിഞ്ഞു. 'ഉറുമി'യിലെ "ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ..." എന്ന ഗാനത്തിലൂടെ മഞ്ജരി [28 / 11%] മികച്ച ഗായികമാരില്‍ രണ്ടാമതെത്തി. 'ബ്യൂട്ടിഫുള്ളി'ലെ "മഴനീര് തുള്ളികള്‍..." മനോഹരമാക്കിയ ഉണ്ണി മേനോനാണ് [58 / 22%] പോയ വര്‍ഷത്തെ മികച്ച ഗായകനായി വായനക്കാര്‍ വിലയിരുത്തിയത്. 'പ്രണയ'ത്തിലെ "മഴത്തുള്ളി പളുങ്കുകള്‍..." ആലപിച്ച വിജയ് യേശുദാസ് [51 / 20%] ഗായകരില്‍ രണ്ടാമതുമെത്തി.
ചിത്രവിശേഷം പോള്‍ 2011-ല്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. പോളില്‍ ലഭിച്ച ഫലങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?
ചിത്രവിശേഷം പോള്‍ 2011-ന്റെ പോള്‍ ഫലങ്ങളും വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ചിത്രവിശേഷം പോള്‍ 2011-ല്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. പോളില്‍ ലഭിച്ച ഫലങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?
ReplyDelete--
ബ്യൂട്ടിഫുള്ളി'ലെ സുരേഷ് മേനോനെ അവതരിപ്പിച്ച അനൂപ് മേനോന്????? അപ്പോ ജോണ്‍ ആരാ???
ReplyDelete