വെനീസിലെ വ്യാപാരി: ഷാഫിയുടെ വിപണിയറിഞ്ഞൊരു വ്യാപാരം
ഹരീ, ചിത്രവിശേഷം

ആകെത്തുക : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.50 / 10
: 5.00 / 10
: 6.00 / 10
: 3.00 / 05
: 2.50 / 05
: 5.00 / 10
: 6.00 / 10
: 3.00 / 05
: 2.50 / 05
Cast & Crew
Venicile Vyapari
Venicile Vyapari
Directed by
Shafi
Produced by
V.P. Madhavan Nair
Story, Screenplay, Dialogues by
James Albert
Starring
Mammootty, Kavya Madhavan, Suraj Venjarammoodu, Salim Kumar, Poonam Bajwa, Jagathy Sreekumar, Janardhanan, Biju Menon, Vijayaraghavan, Suresh Krishna, Guinness Pakru etc.
Cinematography (Camera) by
Shamdat
Editing by
Manoj
Production Design (Art) by
Joseph Nellickal
Music by
Bijibal
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Pattanam Rasheed
Costumes by
S.B. Satheesan
Choreography by
Name
Action (Stunts / Thrills) by
Name
Banner
Murali Films
മമ്മൂട്ടിയുടെ തിരസാന്നിധ്യത്തോടൊപ്പം ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ പ്രധാന ഘടകമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ കൈവരിച്ചിരിക്കുന്ന സാങ്കേതികമേന്മയാണ്. ഷാംദത്ത് പകര്‍ത്തിയിരിക്കുന്ന കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങള്‍ മനോജിന്റെ സംയോജനമികവില് ഒഴുക്കോടെ ചേരുന്നു. പഴയകാലം അവതരിപ്പിക്കുന്നതിനായി ജോസഫ് നെല്ലിക്കല്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയെങ്കിലും, സ്വാഭാവികത പലപ്പോഴും അന്യമായി തോന്നി. എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയ്ക്കും ഈ പറഞ്ഞത് ബാധകമാണ്. പലപ്പോഴും പല സാമഗ്രികളും, വേഷങ്ങളുമെല്ലാം പഴയശൈലിയില്‍ പുതിയതായി ഉണ്ടാക്കിയതെന്ന തോന്നലാണ് നല്‍കുന്നത്. ജയന് അഭിനയിച്ച 'അങ്ങാടി'യിലെ "കണ്ണും കണ്ണും..." എന്നൊരു ഗാനം ഈ ചിത്രത്തില്‍ വീണ്ടും കാണാം. ഗാനരംഗം അത്യാവശ്യം നന്നായി തന്നെ മോശമാക്കിയിട്ടുണ്ടെന്നു പറയാം. കൈതപ്രം രചന നിര്‍വ്വഹിച്ച് ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ചിത്രത്തിലെ ഇതരഗാനങ്ങളും ശ്രദ്ധ നേടുന്നില്ല.
മലയാളസിനിമയുടെ വിപണി നന്നായി മനസിലാക്കിയൊരു സംവിധായകനെന്ന (അതോ വ്യാപാരിയോ?) നിലയില്‍ ഈ ചിത്രത്തിലും സ്ഥിരം ചേരുവകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ ഷാഫിക്കു കഴിഞ്ഞു. ഈയൊരു കാരണം കൊണ്ടു തന്നെ ഈ ക്രിസ്തുമസ് കാലത്ത് ലാഭം കൊയ്യുവാന്‍ കിഴക്കിന്റെ വെനീസിലെത്തുന്ന ഈ വ്യാപാരിക്ക് കഴിയും എന്നു തന്നെ കരുതാം. എങ്കിലും, സിനിമകാണുവാനായി പുറപ്പെടുവാന്‍ തുടങ്ങുന്ന ആരാധകരുള്പ്പടെയുള്ള എല്ലാവരോടുമുള്ള ഒരു ചോദ്യത്തോടെ വിശേഷം അവസാനിപ്പിക്കാം. (അവസാന രംഗത്തെക്കുറിച്ച് ചെറിയൊരു സൂചന നല്‍കാതെ തരമില്ല, ക്ഷമിക്കുക!) ഒരാള്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പവിത്രനെ പിന്നില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നു, പ്രധാന വില്ലന്‍ തോക്കെടുത്ത് പവിത്രനെ ലാക്കാക്കി വെടിവെയ്ക്കുന്നു. എന്താണ് തുടര്‍ന്ന് സംഭവിച്ചിരിക്കുക? നിങ്ങള്‍ക്കിതിന് ഉത്തരം പറയുവാന്‍ കഴിയുന്നെങ്കില്‍ പിന്നിതു കാണേണ്ടതുണ്ടോ?
ആരാധകര്‍ കൈയ്യടിക്കുന്നതും കടലാസെറിയുന്നതുമൊക്കെ പഴയ ഫാഷനായി! സിനിമയ്ക്ക് മുന്‍പ് താരാരാധക സംഘടനയുടെ വിവിധ യൂണിറ്റുകളുടെ സ്ലൈഡ് ഷോയും ഇടവേളയില്‍ "ജയ് ജയ് മമ്മൂക്കാ, സൂപ്പര്‍ താരം മമ്മൂക്കാ..." എന്നൊരു പാട്ടും; പോരേ പൂരം!
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 'വെനീസിലെ വ്യാപാരി' എന്ന ക്രിസ്തുമസ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഇത് ചിത്രവിശേഷത്തിലെ മുന്നൂറാം പോസ്റ്റ്. :)
Haree
@newnHaree
#VenicileVyapari is the same old plot in a new mold; an entertainer especially to the fans of #Mammootty. Coming soon: bit.ly/cv-reviews
3:12 PM - 16 Dec 11 via web
--
ഇത് വരെ ഫാന്‍സ് റിപ്പോര്‍ട്ട് മാത്രമേ കേട്ടിരുന്നുള്ളൂ. ഗംഭീരം , ഉജ്വലം എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍. ഞാന്‍ പണ്ടേ അത് വിശ്വസിക്കാറില്ല.
ReplyDeleteനല്ലൊരു റിവ്യൂ . നന്നായി വിലയിരുത്തി. നന്നായി എഴുതി .നന്ദി
മുന്നൂറാം പോസ്റ്റിന് ആശംസകൾ.
ReplyDeleteഒപ്പം ഈ മനക്കരുത്തിനെ നമിയ്ക്കാതിരിയ്ക്കാൻ കഴിയുന്നില്ല....!!
രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ ബ്യൂട്ടിഫുള്‍ പോലെ യുള്ള കൊച്ചു ചിത്രങ്ങളെ തിയേറ്ററില്‍ നിന്നും വേഗം നീക്കി
ReplyDeleteശരിക്കും പുറത്താക്കി. മേക്കുപ് മാന്‍ ഹിറ്റ ആയതുപോലെ ഇതും ഹിറ്റ് ആകുമോ...
മരുഭൂമി കഥയ്ക്കും വെനീസിലെ വ്യാപാരിക്കും വേണ്ടി Beautiful തീയറ്ററില്‍ നിന്നും മാറ്റിയ തീയറ്ററുകാര് അധികം വൈകാതെ Beautiful തിരിച്ചു ചോദിച്ചു വരും.കാരണം പ്രേക്ഷകര്‍ക്ക് കാണാന്‍ താല്പര്യം നല്ല സിനിമകളാണ്.
ReplyDeleteപ്രേക്ഷകര്‍ ഇപ്പോഴും പൊട്ടന്മാര് ആണെന്നാണ് ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത് .
പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചു സൂപ്പര്‍ സ്റാര്‍ എന്ന ലേബലും ഒട്ടിച്ചു കൊണ്ട് വന്ന് വച്ചിരിക്കുന്നു .കഷ്ട്ടം ....
2000-ഇല് ഇറങ്ങിയ സഹ യാത്രികക്ക് സ്നേഹ പൂര്‍വം എന്ന തല്ലിപോളി ചിത്ര ത്തിന്റെ സ്ക്രിപ്ട് എഴുതുന്നതില്‍ ജയിംസ് ആല്‍ബര്‍ട്ട് പന്ഗാളി ആയിരുന്നു. അതുകൊണ്ട് 'വെനീസിലെ വ്യാപാരി ഏറ്റവും മോശം തിരകഥ എന്നു പറയാന്‍ പറ്റില്ല.
ReplyDeletereally haree...i couldnt understand why shafi opted for such a period..ee kadha ippozhathe kaalathum oru prasnavumillathe parayamallo??highly
ReplyDeleteartificial treatment.
sreeja
ഫാന്സിനത്ര ഇഷ്ടപ്പെട്ടിട്ടില്ലാന്നാണല്ലോ ആദ്യ രിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഫാന്‍സിന്റെ ഇഷ്ടവും ഹരിയുടെ ഇഷ്ടവും തമ്മില്‍ ചേരുന്നില്ലന്നര്ത്ഥം.:)
ReplyDeleteഅപ്പോൾ സംഭവം ആകെ തട്ടിക്കൂട്ടാണ് അല്ലേ...
ReplyDeleteമരുഭൂമിക്കഥയുടെ റിവ്യൂവിനായി കാത്തിരിക്കുന്നു ( അതുകൂടിയാകുമ്പോൾ പൂർത്തിയാവും!)
ഈ ചിത്രം എന്തിന് എൺപതുകളിലാക്കി എന്നത് എനിക്കിനിയും മനസിലായിട്ടില്ല. 2011-ൽ സംഭവിച്ചാലും (മമ്മൂട്ടിയുടെ ജയിൽവാസവും കൂടി കണക്കിലെടുത്ത് 2008-ൽ) ഈ കൊലപാതകത്തിന് യാതൊരു വ്യത്യാസവും വരില്ലായിരുന്നു. എന്തെങ്കിലും ഫ്ലാഷ്ബാക്കൊ മറ്റൊ കാണും എന്നായിരുന്നു ആദ്യം കരുതിയത്, അതുപോലുമില്ല.
ReplyDeleteകൂറ സസ്പെൻസ് എന്നാണ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ ഒരു പ്രേക്ഷകനിൽ നിന്നു കേട്ടത്.
ഒരേയൊരു പോസിറ്റീവ് - ഏത് ഗെറ്റപ്പായാലും തനിക്ക് ചേരും എന്ന് മമ്മൂട്ടി ഒരിക്കൽക്കൂടി തെളിയിച്ചു, ബെൽബോട്ടമെങ്കിൽ അത്, സ്റ്റെപ് കട്ടെങ്കിൽ അത്.
ഒരു ചെറുതിരുത്ത് പറഞ്ഞോട്ടെ (പലരും അങ്ങിനെ എഴുതിക്കണാറുണ്ട്, അതിനാലാണ്)
ശ്യാംദത്ത് എന്നല്ല സിനിമാറ്റോഗ്രാഫറുടെ പേര്, ഷാംദത്ത് എന്നാണ്.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഒരുപക്ഷെ, പഴയൊരു ഗെറ്റപ്പില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുക എന്നതേ കഥ പഴയ കാലത്തേക്ക് മാറ്റിയതു വഴി ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. അങ്ങിനെയൊരു മാറ്റമെങ്കിലും ഇല്ലെങ്കില്‍ ഇതിനെന്തു പുതുമ തോന്നുവാനാണ്?
ഷാംദത്ത് എന്നു തിരുത്തിയിട്ടുണ്ട്.
--
Hi Haree,
ReplyDeleteThere's a display issue with firefox - IE8 too. ആകെത്തുക section is overlapped with main content. In chrome it seems OK.
I saw this film, Oru Marubhoomi kadha and Beautiful. Now I know what was "Sannthosh Pandit is telling about his film in most of his interviews. Malayalee's does not have the right to see good films.
ReplyDeleteBeautiful was far far better than these two super start films. But in my native (calicut) beautiful is just one show in one theater, but these super start films are there in two theaters.
We are not supposed to watch good films.