
ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 4.00 / 10
: 2.50 / 05
: 3.50 / 05
: 1.00 / 10
: 4.00 / 10
: 2.50 / 05
: 3.50 / 05
Cast & Crew
Naayika
Naayika
Directed by
Jayaraj
Produced by
Thomas Benjamin
Story, Screenplay, Dialogues by
Deedi Damodaran
Starring
Sharada, Mamta Mohandas, Jayaram, Padmapriya, Siddique, Sabitha Jayaraj, Sarayu, Jagathy Sreekumar, KPAC Lalitha, Salim Kumar etc.
Cinematography (Camera) by
Sinu Murukumpuzha
Editing by
Sobin K. Soman
Production Design (Art) by
Sujith
Background Music by
Rajamani
Music by
M.K. Arjunan
Lyrics by
Sreekumaran Thampi
Make-Up by
Biju Bhasker
Costumes by
Sheeba
Audiography by
N. Harikumar
Choreography by
Selvi
Action (Stunts / Thrills) by
Name
Banner
Makeeram Creations
സിനിമയുടെ കുറേ ഭാഗം കളറിലും ഇടയ്ക്കിടെ ചില ഭാഗങ്ങള്‍ ബ്ലാക്ക് & വൈറ്റിലുമാണ് കാണുവാനുള്ളത്. ഭൂതകാലം ബ്ലാക്ക് & വൈറ്റും വര്‍ത്തമാനകാലം കളറിലും അല്ലെങ്കില്‍ ഗ്രേസിയുടെ നിറമുള്ള ഓര്‍മ്മകള്‍ കളറിലും അങ്ങിനെയല്ലാത്തവ ബ്ലാക്ക് & വൈറ്റിലും; ഇങ്ങിനെയൊരു പരിഗണനയും കളര്‍ / ബ്ലാക്ക് & വൈറ്റ് മാറ്റങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്നില്ല. ചിത്രസന്നിവേശകന്‍ സോബിന്‍ കെ. സോമനോട് തന്നെ ചോദിക്കേണ്ടി വരും എന്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലാക്ക് & വൈറ്റ് ചില ദൃശ്യങ്ങള്‍ക്ക് മാത്രമായി തിരഞ്ഞെടുത്തതെന്ന്. സിനു മുരുക്കുമ്പുഴയുടെ ഛായാഗ്രഹണം തരക്കേടില്ലാതെ പോവുന്നു. സുജിത്തിന്റെ കലാസംവിധാനത്തിലും അതുപോലെ ബിജു ഭാസ്കറിന്റെ ചമയം, ഷീബയുടെ വസ്ത്രാലങ്കാരം തുടങ്ങിയവയിലും പഴയകാലം പുനഃസൃഷ്ടിക്കുന്നതിന്റെ ആയാസം പ്രകടമാണ്. രാജാമണിയുടെ പശ്ചാത്തലസംഗീതവും എന്‍. ഹരികുമാറിന്റെ ശബ്ദലേഖനവുമാണ് ചിത്രത്തില്‍ പിന്നെയും മികവു പുലര്‍ത്തുന്ന സാങ്കേതിക മേഖലകള്‍.
ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ. അര്ജ്ജുനന് ഈണമിട്ട നാലു ഗാനങ്ങളാണ് ചിത്രത്തില്‍. 'പിക്നിക്' എന്ന ചിത്രത്തിനു വേണ്ടി ഇവരിരുവരും മുന്‍പ് ഒരുമിച്ച് തയ്യാറാക്കി കെ.ജെ. യേശുദാസ് ആലപിച്ച "കസ്തൂരി മണക്കുന്നല്ലോ..." എന്ന ഗാനം ഈ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അന്നത്തെ ഗാനത്തിന്റെ കസ്തൂരി മണം ഇന്നും നഷ്ടമായിട്ടില്ല എന്നു സ്പഷ്ടം. പി. ജയചന്ദ്രനും സുജാതയും ചേര്‍ന്നാലപിച്ച "നനയും നിന് മിഴിയോരം...", കെ.എസ്. ചിത്രയുടെ ശബ്ദത്തിലുള്ള "നിലാവു പോലൊരമ്മ..." എന്നീ ഗാനങ്ങളും കേള്‍ക്കുവാന്‍ ഏറെ ഇമ്പമുള്ളവ തന്നെ. കെ.ജെ. യേശുദാസ് പാടിയ "പഴയൊരു രജനിതന്‍..." എന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. ഈ ഗാനങ്ങളില്‍ പത്മപ്രിയയ്ക്കായി സെല്‍വി ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളും കൗതുകകരം.
സംവിധായകന് എന്താണ് ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് സിനിമ കഴിയുമ്പോഴും പ്രേക്ഷകര്‍ക്ക് പിടികിട്ടാത്തൊരു മരീചികയായി തുടരും. ആത്മഹത്യയെന്ന് കരുതുന്ന പല നടികളുടേയും മരണം കൊലപാതകമായിരുന്നു എന്നു പറയുവാനായിരുന്നോ (അതു തന്നെ വ്യക്തമായൊന്നും പറയുന്നില്ല, എങ്ങും തൊടാതൊരു അഴകൊഴമ്പന്‍ മട്ടില്‍ പറഞ്ഞെന്നു വരുത്തുന്നു.) ഇങ്ങിനെയൊരു മാരണം? ഏതായാലും ഈ സിനിമ കാണിച്ചു തരുന്നതിലും കൂടുതല്‍ സിനിമയെക്കുറിച്ചും അതിന്റെ പിന്നാമ്പുറ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പൊതുജനത്തിനറിയാം. അതിനാല്‍ തന്നെ സിനിമയിലെ വാണി എന്ന നായിക മരിച്ചതെങ്ങിനെ എന്നറിയുവാന്‍ സിനിമ കണ്ടു തീര്‍ക്കേണ്ട കാര്യമൊന്നുമില്ല താനും. കാര്യം അതാണെങ്കിലും, 'പഴയകാല നായികമാരെ അവഗണിക്കുന്ന പ്രേക്ഷകര്‍ അവരെക്കുറിച്ചുള്ള തന്റെ സിനിമയായ 'നായിക'യേയും അവഗണിച്ചേ!' എന്ന സംവിധായകന്റെ പരിഭവം അധികം വൈകാതെ തന്നെ നമുക്കു കേള്ക്കുവാനാവുമെന്നു കരുതാം!
അന്നത്തെ നടീനടന്മാരെയും സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരേയും വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലായിപ്പോയി ചിത്രത്തിലെ പല കഥാപാത്രങ്ങളുടേയും നിര്‍മ്മിതി എന്നതു കാണാതിരിക്കുവാനാവില്ല. പഴയകാല സിനിമകളിലെ രംഗങ്ങള്‍ പുനഃസൃഷ്ടിച്ച് ചിരിപ്പിക്കുന്നതിലും വിലകുറഞ്ഞ ഏര്‍പ്പാടായിപ്പോയി അത്.
ഇന്നത്തെ ചിന്താവിഷയം: ഒടുവില്‍ ക്രെഡിറ്റ്സ് എഴുതി വന്നപ്പോള്‍ ഗ്രേസിയുടെ അപ്പച്ചനെ അവതരിപ്പിച്ച അഭിനേതാവിന്റെ പേരായി കണ്ടത് 'ഭരത് സലിം കുമാര്‍'. ഈ 'ഭരത്' എന്ന കൂട്ടിച്ചേര്ക്കലില്ലാതെ വയ്യെങ്കില്‍ പിന്നെ അതെന്തിനാണ് അവാര്‍ഡിന്റെ പേരില്‍ നിന്നും എടുത്തു മാറ്റിയത്? രസകരമായ കാര്യം 'ഉര്‍വ്വശി ശാരദ' എന്നെഴുതി കണ്ടതുമില്ല എന്നതാണ്.
ദീദി ദാമോദരന്‍ രചന നിര്‍വ്വഹിച്ച് ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നായിക'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Naayika: May be a good theme, completely spoiled by the writer and the director. Coming soon: bit.ly/cv-reviews #Nayika #Jayaraj
11 hours ago via web
--
ഉര്‍വ്വശി ശാരദ എന്ന് ക്രെഡിറ്റില്‍ ഉണ്ടായിരുന്നല്ലോ ഹരീ....
ReplyDelete@tk sujith,
ReplyDeleteഉണ്ടായിരുന്നുവോ? അങ്ങിനെ കണ്ടതായി ഓര്‍മ്മയിലില്ല, അതിനാലാണ് അങ്ങിനെ എഴുതിയത്. തിരുത്തിയതിനു നന്ദി. :)
--
ചുരുക്കി പറഞ്ഞാല്‍ വിളക്കും സമരവും പ്രതിസന്ധിയും ഒക്കെത്തന്നെയാണ് മലയാള പ്രേക്ഷകര്‍ക്ക് നല്ലത്.. കൊള്ളാവുന്നത് തമിഴനും ഹിന്ദിക്കാരനും ഒക്കെ ഉണ്ടാക്കുന്നുണ്ടല്ലോ
ReplyDeleteഎല്ലാ പ്രതീക്ഷകളും തകര്‍ത്തു തരിപ്പണം ആക്കുന്ന ജയരാജിന്റെ മറ്റൊരു അപൂര്‍വ്വ ചിത്രം ...! റിവ്യു നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍ ..!
ReplyDeleteജയരാജിന് ഇപ്പോഴും ആ ട്രെയിനിന്റെ ഹാങ്ങോവർ മാറിയിട്ടില്ലെന്നു തോന്നുന്നു.
ReplyDeleteജയരാജ് ഈ സിനിമയിലൂടെ ആരോടോ കണക്ക് തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് തോന്നുന്നു.സിദ്ദീക്ക് അവതരിപ്പിച്ച സ്റ്റീഫന്‍ മുതലാളി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന 70കളിലെ ഏതോ നിര്‍മ്മാതാവാണ്. എം.സി.ഡാനിയേല്‍ പുരസ്കാരം(ജെ.സി. ഡാനിയല്‍) കുന്നത്തൂര്‍ കോട്ട (പൊന്നാപുരം കോട്ട) മുതലായ പരാമര്‍ശങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. മലയാള സിനിമ സ്റ്റുഡിയോകളില്‍ ഒതുങ്ങി നിന്ന 60കളിലെ അഭിനേതാക്കളുടെ അവസ്ഥ താരാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്തി എന്നതാണ് ഈ സിനിമയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്ന ഒരു മേന്മ. പക്ഷേ, അതുപോലും അതിഭവുകത്വവും ക്ലീഷെയും ഉപയോഗിച്ച് അരോചകമാക്കുകയും ചെയ്തു. പ്രേംനസീറിന്റെ ശബ്ദം ജയറാമിന്റെ ചുണ്ടില്‍ ‘ഫിറ്റ്’ ചെയ്തത് ഒട്ടും ശരിയായില്ല. പ്രത്യേകിച്ചും ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദന് എന്നാണെന്നതുകൊണ്ട്(പ്രേം നസീര്‍ എന്നല്ലാത്തതുകൊണ്ട്). ഒരു പഴയകാല മലയാളസിനിമാനടിയുടെ ജീവിതത്തിലെ താളപ്പിഴകള്‍ എന്നത് ഒരു മികച്ച പ്രമേയമാണെങ്കിലും ‘തിരക്കഥ’ എന്ന പേരില്‍ 2008-ല്‍ ഒരു സിനിമ ഇറങ്ങിയതിനാല്‍ ഒട്ടും പുതുമ അവകാശപ്പെടാനില്ല. ഒരേ പ്രമേയം സ്വീകരിച്ചുകൂടെന്നില്ലെങ്കിലും ‘തിരക്കഥ’യെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ജയരാജിന് ബാധ്യത ഉണ്ടായിരുന്നു. പക്ഷെ,’തിരക്കഥ’ ഇതിനെക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു സിനിമയായിരുന്നു.
ReplyDeleteഎന്തായാലും, പഴയ ഗാനങ്ങള്‍ remix ചെയ്യാനുള്ള ജയരാജിന്റെ ശ്രമം നല്ലതുതന്നെ. ലൌഡ് സ്പീക്കറിലെ ‘അല്ലിയാമ്പല്‍ കടവില്‍’ ഹൃദ്യമായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായി remix ചെയ്തിരിക്കുന്നു.
Off topic- Dam 999 കണ്ടിരുന്നോ? എത്രയും വേഗം രിവ്യൂ ഇടുക.
mullaperiyar-support the campaign..
ReplyDeletesory for spamming...
http://nikhimenon.blogspot.com/2011/11/mullaperiyar-issue-support-campaign.html
ReplyDeleteകാണണം എന്ന് കരുതിയിരുന്നതാണ്...ഇപ്പോഴും ആ വിചാരം പൂർണ്ണമായി മനസിൽ നിന്ന് പോയിട്ടില്ല..പക്ഷെ തീരെ സമയമില്ല അതാണ് പ്രശ്നം..
ReplyDelete