
Period: 01 Nov 2010 - 31 Oct 2011
Total Posts
60 Nos.
Total Unique Visitors
1,16,993 Nos.
Avg. Unique Visitors (Monthly)
9,749 Nos.
Total Page Loads
2,37,812 Nos.
Avg. Page Loads (Monthly)
19,818 Nos.
Facebook Likes (via Facebook Page)
407 Nos. (Total: 805 Nos.)
Followers (via Google+ Page)
47 Nos. (Total: 47 Nos.)
Followers (via Google Connect)
81 Nos. (Total: 196 Nos.)
Followers (via RSS Feed [approx. count])
300 Nos. (Total: ~450 Nos.)
ചിത്രവിശേഷത്തെ കൂടുതല്‍ വായനക്കാരിലെത്തിക്കുന്ന അഗ്രിഗേറ്ററുകള്‍, ഇതര ബ്ലോഗുകള്‍, വെബ് സൈറ്റുകള്‍ എന്നിവയേയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇവിടേക്ക് കൂടുതല്‍ വായനക്കാരെയെത്തിക്കുന്ന ചില സൈറ്റുകള്‍ ചുവടെ:
അഗ്രിഗേറ്ററുകള്‍
• ചിന്ത - അഗ്രിഗേറ്റര്‍
• ജാലകം - അഗ്രിഗേറ്റര്‍
ബ്ലോഗുകള്‍
• ചിത്രനിരീക്ഷണം
• സിനിമാടാക്കീസ്
• My Blog Diary
വെബ് സൈറ്റുകള്‍
• മാതൃഭൂമി ഫ്രയിംസ്
ഇവ കൂടാതെ ഗൂഗിള്‍ സേര്‍ച്ച്; ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍ തുടങ്ങിയ വിവിധ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെയും ധാരാളം പേര് ചിത്രവിശേഷത്തില്‍ എത്തിച്ചേരുന്നുണ്ട്.
പുതുമകള്‍
ചിത്രവിശേഷത്തിന്റെ എട്ടാം പതിപ്പ് ഡിസൈനാണ് ഇവിടെയിപ്പോള്‍ ഉപയോഗിച്ചു വരുന്നത്. HTML5 / CSS3 ഉപയോഗിച്ചാണ് എട്ടാം പതിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ അഞ്ച് പോസ്റ്റുകള്‍ക്ക് പ്രാമുഖ്യം നല്കി മുകളില്‍ തന്നെ കാണിക്കുന്ന ഫ്ലാഷ് വിഡ്ജെറ്റ്, വായിക്കുവാന്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഉള്പേജുകള്ക്ക് തനതായ ശൈലി, ചിത്രങ്ങള്‍ / വീഡിയോ / ഇതര സൈറ്റുകള്‍ എന്നിവ ചിത്രവിശേഷത്തില്‍ നിന്നും വിട്ടു പോവാതെയും പേജ് റിഫ്രഷ് ചെയ്യാതെയും കാണുവാന്‍ സാധിക്കുന്ന മെച്ചപ്പെട്ട ലൈറ്റ്ബോക്സ് ക്രമീകരണം, പോസ്റ്റുകളുടെ വിഭാഗങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട നാവിഗേഷന്‍ തുടങ്ങിയ സാധ്യതകളൊക്കെ ഉള്‍പ്പെട്ട ഡിസൈനാണ് ഇപ്പോള്‍ ചിത്രവിശേഷത്തിനുള്ളത്. #Chithravishesham എന്ന ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ട്വീറ്റുകള്‍ അല്ലെങ്കില്‍ സമകാലീനമായി സിനിമയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ (ഉദാ: നവംബര്‍ / ഡിസംബര്‍ മാസങ്ങളില്‍ #IFFK എന്ന ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ട്വീറ്റുകള്‍) ദൃശ്യമാക്കുന്ന ട്വിറ്റര്‍ വിഡ്ജറ്റും ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങളും സാധ്യതകളും ഉള്‍പ്പെടുത്തുവാനും ഡിസൈന്‍ മെച്ചപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നും ചിത്രവിശേഷത്തില്‍ പ്രതീക്ഷിക്കാം.ക്രിയേറ്റീവ് കോമണ്‍സ്
2011 ആദ്യപാദം മുതല്‍ ചിത്രവിശേഷത്തിലെ പോസ്റ്റുകള്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് [Creative Commons Attribution-NonCommercial-ShareAlike 2.5 India License] പ്രകാരമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇതിന് പ്രകാരം ഇവിടെ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ മൊത്തമായോ ഭാഗികമായോ മറ്റെവിടെയും പ്രസിദ്ധീകരിക്കുവാനുള്ള സ്വാതന്ത്ര്യം സന്ദര്‍ശകര്‍ക്കുണ്ട്. എന്നാല്‍ അപ്രകാരം പ്രസിദ്ധീകരിക്കുമ്പോള്‍ ചിത്രവിശേഷത്തിലെ അതാത് പോസ്റ്റിലേക്ക് ലിങ്ക് ചെയ്യുവാനും (Attribute), സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന സംരംഭങ്ങളില്‍ ആവാതിരിക്കുവാനും (NonCommercial) കൂടാതെ ഇതേ ലൈസന്‍സ് പ്രകാരം പങ്കുവെയ്ക്കുവാനും (ShareAlike) ഉള്ള ബാധ്യതയും / കടമയും അപ്രകാരം പുനഃപ്രസിദ്ധീകരിക്കുന്നവര്ക്ക് ഉണ്ടായിരിക്കുമെന്നു മാത്രം.ചിത്രവിശേഷം വെബ്സൈറ്റില്‍ ഉചിതോപയോഗ പരിധിയില്‍ (Fair use) പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ / വീഡിയോ ക്ലിപ്പുകള്‍ / ശബ്ദ ലിഖിതങ്ങള്‍ എന്നിവയ്ക്ക് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് ബാധകമല്ല എന്ന കാര്യവും പ്രത്യേകമോര്‍ക്കുക.
അഭ്യര്‍ത്ഥന
ചിത്രവിശേഷത്തില്‍ പരസ്യം നല്കുവാന് താത്പര്യമുള്ളവരെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ (ചെറിയ രീതിയിലെങ്കിലും) പോയ വര്‍ഷം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കൂടുതല്‍ സന്ദര്‍ശകരെ ഇവിടെ എത്തിക്കുക വഴി മാത്രമേ പരസ്യദാതാക്കള്‍ക്ക് ചിത്രവിശേഷത്തില്‍ താത്പര്യമുണ്ടാകുവാന്‍ സാധ്യത കാണുന്നുള്ളൂ. അതിനാല്‍ ചിത്രവിശേഷത്തെ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കാരും ചിത്രവിശേഷത്തിലെ പോസ്റ്റുകള്‍ കൂടുതല്‍ പേരിലെത്തിക്കുവാന്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും കഴിയും പോലെ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോസ്റ്റുകളുടെ ചുവട്ടിലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് ഷെയറിംഗ് ബട്ടണുകള്‍ ഇതിനായി ഉപയോഗിക്കാം. അതുപോലെ +1 ബട്ടണ്‍ അമര്‍ത്തി ഓരോ പോസ്റ്റും ഗൂഗിളിനോട് ശുപാര്ശിക്കുകയും ചെയ്യുക. ഫേസ്ബുക്ക് പേജ്, ഗൂഗിള്‍+ പേജ് എന്നിവയിലും അംഗങ്ങളാവുക. ചിത്രവിശേഷം പോസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നവര്‍ #Chithravishesham എന്നു കൂടി ചേര്‍ക്കുക. (@newnmedia ട്വിറ്ററില്‍ പിന്തുടര്ന്നാല്, പുതിയ വിശേഷങ്ങളുടെ ട്വീറ്റുകള്‍ അപ്പപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.)ചിത്രവിശേഷത്തെ ഇത്രത്തോളമെത്തിച്ച എല്ലാ പ്രിയ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഏവരുടേയും പിന്തുണയും പ്രോത്സാഹനവും വരും നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് ആറാം വര്‍ഷത്തെ പ്രയാണം ഇവിടെ തുടങ്ങുന്നു.
ചിത്രവിശേഷത്തിനിത് അഞ്ചാം പിറന്നാള്‍. ചിത്രവിശേഷത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. :)
ReplyDeleteഗൂഗിള്‍+ പേജ് | ഫേസ്ബുക്ക് പേജ്
--
പിറന്നാളാശംസകൾ
ReplyDeleteCongrats Haree.
ReplyDeleteഅഭിനന്ദനങള്‍
ReplyDeleteപിറന്നാള്‍ ആശംസകള്‍............ നല്ല സിനിമകളും നല്ല നിരൂപണങ്ങളും ഉണ്ടാവട്ടേ എന്ന് പ്രത്യാശിക്കാം.............
ReplyDeleteവായനക്കാരുടെ എണ്ണം പതിനായിരത്തിലധികം ആവട്ടെ
ആശംസകള്‍, ഹരീ...
ReplyDeleteThank you Haree...you are doing a very good job.
ReplyDeletecongrats haree..
ReplyDeleteamong last year's reviews only teja bhai review was the bad one.the mvie was also trash though.coz t had excessive bashing of the actor ho did the lead role..t cud have been avoided..neways gud going..
അഭിനന്ദനങ്ങള്‍...... കൂടുതല്‍ വായനക്കാര്‍ ഇവിടേക്ക് എത്തട്ടെ എന്നും ആശംസിക്കുന്നു.
ReplyDeleteമോതലകൊട്ടം നാരായണന്
അഭിനന്ദനങ്ങള്‍!!! ആശംസകള്‍!!! ഞാനും ഒരു നിശബ്ദ ആസ്വാദകന്. എല്ലാ ശ്രമങ്ങള്‍ക്കും നന്ദി.
ReplyDeleteആശംസകൾ ഹരീ.
ReplyDeleteഇത് എന്നെപ്പോലുള്ള സ്ഥിരം വായനക്കാരുടെ കൂടി വിജയമായി കാണുന്നു.
is this like dileep is having his 100th movie or lalettan is having his 300th movie ?? because of the cinema strike you cant provide us with cinemavisheshangal are you giving us an anniversary news?? is that the case hari??
ReplyDeletejust kidding hari annachi hahaha
all the very best!!! w8ing for new film reviews from u
congrats haree.കുറെകാലത്തിനു ശേഷം ഇന്നാണ് ബ്ലോഗ് കണ്ടത് .കുറേക്കൂടി ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു .കൂടുതല്‍ നന്നാകട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteആശംസകള്‍
ReplyDeleteകമന്റിടാറില്ലെന്നേ ഉള്ളൂ.. സ്ഥിരമായി വായിക്കുന്നുണ്ട്..
ReplyDeleteആശംസകള്‍ ..
പിറന്നാള്‍ ആശംസകള്‍. മാന്യമായ ഭാഷയില്‍ കാര്യ കാരണ സഹിതം കാര്യങ്ങള്‍ വിവരിക്കുന്ന നിരൂപണങ്ങള്‍ ചിത്രവിശേഷത്തിന്റെ ഒരു പ്രത്യേകതയാണ്. അതാണ് ഈ സൈറ്റ് ഫോളോ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നതും. Keep Going
ReplyDeleteഅഭിനന്ദനങള്‍
ReplyDelete