'
പരദേശി'ക്കു ശേഷം പി.ടി. കുഞ്ഞിമുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് '
വീരപുത്രന്'. പ്രസക്തമായൊരു വിഷയം അവതരിപ്പിച്ചതിനോടൊപ്പം, അഭിനേതാക്കളില്‍ നിന്നും മികച്ചതു കണ്ടെത്തുവാനും സംവിധായകനു കഴിഞ്ഞു എന്നതിലൂടെയാണ് 'പരദേശി' ശ്രദ്ധ നേടിയത്. ഇവിടെയും പ്രസക്തമായൊരു വിഷയം ചരിത്രത്തില്‍ നിന്നും കണ്ടെത്തുവാന്‍ കുഞ്ഞിമുഹമ്മദിനു കഴിഞ്ഞെങ്കിലും മറ്റു പല മേഖലകളിലും പിന്നോക്കം പോയത് ചിത്രത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഖിലാഫത് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന
മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബിന്റെ ജീവിതത്തിലെ ചില ഏടുകളാണ് കുഞ്ഞിമുഹമ്മദ് ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. എന്‍.പി. മുഹമ്മദിന്റെയാണ് കഥാരചന. ഐ.ടി.എല്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിദീഖ് അഹമ്മദ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 3.00 / 10
: 4.00 / 05
: 3.00 / 05
അബ്ദുള്‍ റഹിമാനെ അവതരിപ്പിക്കുവാന്‍ നരേന് കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും കഥാപാത്രമായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമായി. ചിത്രത്തില്‍ ഏറ്റവും കല്ലുകടിയായി മാറുന്നതും നരേന് അവതരിപ്പിച്ച അബ്ദുള്‍ റഹിമാന്‍ തന്നെയുമാണ്. കേന്ദ്രകഥാപാത്രമായി അഭിനയിക്കേണ്ട അഭിനേതാവിന്റെ തിരഞ്ഞെടുപ്പില്‍ തന്നെ സംവിധായകനു പിഴച്ചുവെന്നു വ്യക്തം. പല കഥാപാത്രങ്ങളായി ഒട്ടേറെ അഭിനേതാക്കള്‍ വന്നു പോവുന്നെങ്കിലും അവരിലൊരാള്‍ പോലും ചിത്രം കഴിയുമ്പോള്‍ കാണികളുടെ മനസില്‍ അവശേഷിക്കുന്നില്ല എന്നതാണ് മറ്റൊരു ദുര്യോഗം. പലരും ആരാണ് എന്താണ് എന്നൊക്കെ മനസിലാക്കണമെങ്കില്‍ പിന്നീട്
ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി നോക്കി മനസിലാക്കേണ്ട സ്ഥിതിയാണ്. (M3DB-യുടെ സൈറ്റില്‍
ചിത്രത്തിന്റെ പേജ് സന്ദര്‍ശിച്ചാലും മതിയാവും!) ആവര്‍ത്തന സ്വഭാവമുള്ള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്; സാഹിബിന്റെ മൃഗസ്നേഹം, സാഹിബിന്റെ ജയില്‍വാസം, ബ്രിട്ടീഷുകാരുടെ പീഢനങ്ങള്‍ ഇങ്ങിനെ പലതും. ഇത്തരം രംഗങ്ങള്‍ മിക്കവയും അവകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം നടത്തുന്നുമില്ല, പലതിന്റേയും ദൈര്‍ഘ്യം കാണികളെ മടുപ്പിക്കുകയും ചെയ്യുന്നു. വിശദമാക്കേണ്ട പലതും വിട്ടു കളഞ്ഞ്, അല്ലെങ്കില്‍ ചുരുക്കത്തില്‍ പറഞ്ഞതിനു ശേഷം, അപ്രസക്തമായ കാര്യങ്ങള്‍ കാണിച്ച് സമയം കളയുന്നൊരു പ്രതീതിയാണ് സിനിമ കണ്ടിരുന്നപ്പോള്‍ ഉണ്ടായത്. ഒരു അധ്യാപകന് വിദ്യാര്‍ത്ഥികളോട് അബ്ദുള്‍ റഹിമാനെക്കുറിച്ച് പ്രോജക്ട് ചെയ്യുവാന്‍ പറയുന്നതായി കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കുരുടന് ആനയെക്കാണുന്നതു പോലെ പൂര്‍ണമായൊരു ആശയം നല്‍കാത്ത അത്തരം കുറേ പ്രോജക്ടുകളെടുത്തു വായിക്കുന്ന പ്രതീതി തന്നെയാണ് ചിത്രവും നല്‍കുന്നത്.
Cast & Crew
Veeraputhran
Directed by
P.T. Kunhi Mohammed
Produced by
Siddeek Ahmed
Story / Screenplay, Dialogues by
N.P. Muhammed / P.T. Kunhi Mohammed
Starring
Narain, Siddique, Kalabhavan Mani, Raima Sen, Sarathkumar, Sobha Mohan, Kalabhavan Navas, Lakshmi Gopalaswamy, Saikumar, Devan, Ashokan, Madhupal, Nishanth Sagar, Sudheesh, Mala Aravindan, Sreejith Ravi, Mamukkoya, Ashokan, Shanavas, Sadique, Sajitha Madathil, Valsala Menon, Sruthi Lakshmi, Kani etc.
Cinematography (Camera) by
M.J. Radhakrishnan
Editing by
Donmax
Production Design (Art) by
Boban
Effects by
Murukesh
Sound Design by
Rajakrishnan M.R.
Music by
Ramesh Narayan
Lyrics by
Rafeeque Ahammed, Edaserry Govindan Nair, Moyinkutti Vaidyar, Amshi Narayana Pillai
Make-Up by
Pattanam Rasheed
Costumes by
Indrans Jayan
Banner
ITL Productions
പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ പ്രദേശങ്ങള്‍ വിശ്വസനീയമായി പുനരാവിഷ്കരിക്കുവാന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു കഴിഞ്ഞു എന്നതാണ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരേയൊരു കാര്യം. കലസംവിധായകനായ ബോബന് ഈ കാര്യത്തില്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. ഒപ്പം, ചമയത്തിലും വസ്ത്രാലങ്കാരത്തിലും പ്രവര്‍ത്തിച്ച പട്ടണം റഷീദ്, ഇന്ദ്രന്‍സ് ജയന് എന്നിവരുടെ ശ്രമങ്ങളും അഭിനന്ദനീയം. സെപിയയോട് സാമ്യം തോന്നുന്നൊരു കളര്‍ ടോണില്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ ഇവയൊക്കെയും ഭംഗിയായി പകര്ത്തിയെടുത്തിട്ടുമുണ്ട്. തികഞ്ഞ സംയമനത്തോടെയാണ് ഡോണ്‍മാക്സ് ചിത്രസന്നിവേശകനായി ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതുണ്ട്. രമേഷ് നാരായണന് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നുണ്ട്, ചിലത് ചിത്രത്തിന് ആവശ്യമെന്ന് തോന്നിയില്ലെങ്കിലും കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്. റഫീഖ് അഹമ്മദെഴുതി ശ്രെയ ഗോശാല്‍ പാടിയ "കണ്ണോട് കണ്ണോരം..." അത്തരത്തിലുള്ള ഒന്നാണ്. റഫീഖ് അഹമ്മദെഴുതിയ ഗാനങ്ങള്‍ കൂടാതെ; ഇടശേരിയുടെ "കന്നിവെള്ളക്കാറുപോലെ..." എന്ന കവിതയും മോയിന്‍കുട്ടി വൈദ്യരുടെ നാടന്‍ ശീലുകളും അംശി നാരായണപിള്ളയുടെ "വരിക വരിക സഹജരേ..."യുമൊക്കെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഒരു ചരിത്രപുരുഷന്റെ കഥ ഒഴുക്കോടെ പറയുന്നതില്‍, അതില കഥാപാത്രങ്ങളായി അഭിനേതാക്കളെ മാറ്റുന്നതില്‍, കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്കുന്നതില്, പ്രേക്ഷകര്‍ക്ക് ചിത്രത്തിലുണ്ടാവേണ്ട താത്പര്യം ഉണ്ടാക്കുന്നതില്‍ പിന്നെയത് നഷ്ടമാവാതെ നിലനിര്‍ത്തുന്നതില്‍; ഇങ്ങിനെ പല കാര്യങ്ങളിലും രചയിതാവ് എന്ന നിലയിലും സംവിധായകനെന്ന നിലയിലും പി.ടി. കുഞ്ഞിമുഹമ്മദ് തികഞ്ഞ പരാജയമാണ് ഈ ചിത്രത്തില്‍. സാങ്കേതികമായുള്ള ചിത്രത്തിന്റെ മേന്മയില് സംവിധായകന് എത്രത്തോളം പങ്കുണ്ട് എന്നും സംശയം. ഇവയേക്കാളൊക്കെ പരിഹാസ്യമായി തോന്നിയത്, സാഹിബിന്റെ വളര്ത്തുമാനെ ഗ്രാഫിക്സിലൂടെ സൃഷ്ടിച്ച് ചിത്രത്തില്‍ ഉപയോഗിച്ചതാണ്. അത്തരത്തിലൊരു സാഹസം ഇങ്ങിനെയൊരു ചിത്രത്തില്‍ ചെയ്തുവെയ്ക്കുവാനുള്ള സംവിധായകന്റെ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം!
അബ്ദുള്‍ റഹിമാന്‍ സാഹിബ് എന്നൊരു നേതാവ് ഇവിടെ ജീവിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലതും ഇന്നും പ്രസക്തമാണ് എന്നും ഒരോര്‍മ്മപ്പെടുത്തല്‍ ചിത്രം സാധിക്കുന്നുണ്ട്. ഇവയൊന്നും ചിത്രത്തില്‍ നിന്നും മനസിലായില്ലെങ്കില്‍ കൂടിയും, എന്താണ് കണ്ടതെന്ന് മനസിലാക്കുവാനായി ചിലരെങ്കിലും അബ്ദുള്‍ റഹിമാനെക്കുറിച്ച് തിരഞ്ഞ് വായിക്കുവാന്‍ സാധ്യതയുണ്ട്. ഇങ്ങിനെയൊരു ഗുണം കാണാതെ; ഒരു സിനിമയായി മാത്രം ചിത്രം കാണുവാനിരുന്നാല് സാമാന്യം ഭംഗിയായി തന്നെ കാണികളെ ഇത് മുഷിപ്പിക്കുകയും ചെയ്യും. അബ്ദുള്‍ റഹിമാനായ നരേന് സ്ക്രീനില്‍ കരയുകയും അതു കണ്ടിരിക്കുന്ന കാണികള്‍ ചിരിക്കുകയും ചെയ്യുക എന്നതിനപ്പുറം ദയനീയമായ അവസ്ഥ ഒരു ചിത്രത്തിനു വരുവാനുണ്ടോ? അബ്ദുള്‍ റഹിമാന്‍ സാഹിബ് എന്ന വ്യക്തിയിലേക്ക് ചുരുക്കാതെ, അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെ അന്നത്തെ സാമൂഹിക അവസ്ഥകളിലേക്കും അതുണ്ടാക്കിയ സാമൂഹിക പ്രതികരണങ്ങളിലേക്കുമൊക്കെ ചിത്രം വളര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ഒരു ശ്രമമായിരുന്നു ഈ ചിത്രം എന്നു വ്യക്തമാണ്. ചുരുങ്ങിയപക്ഷം അത്തരമൊരു പരിചരണം അബ്ദുള്‍ റഹിമാന്‍ സാഹിബ് എന്ന ധീരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതത്തെ അധികരിച്ചുള്ള ഒരു ചലച്ചിത്രം തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. അതുണ്ടാവാത്തതിനാല്‍ തന്നെ തിയേറ്ററുകളില്‍ വന്നുപോവുന്ന ചിത്രങ്ങളുടെ പട്ടികയിലൊന്നു കൂടി എന്നതിനപ്പുറം ഒന്നുമാകുവാനാവാതെ 'വീരപുത്രന്' തിയേറ്ററുകളില്‍ നിന്നും വിടവാങ്ങുവാനാണ് സാധ്യത.
പി.ടി. കുഞ്ഞിമുഹമ്മദിന്റെ സംവിധാനത്തില്‍ നരേന് നായകനാവുന്ന 'വീരപുത്രന്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
നശിപ്പിച്ച് നാമാവശേഷമാക്കി അല്ലേ..?!!
ReplyDeleteഅബ്ദുള്‍ റഹിമാനെ അവതരിപ്പിക്കുവാന്‍ നരേന് കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും കഥാപാത്രമായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമായി. ചിത്രത്തില്‍ ഏറ്റവും കല്ലുകടിയായി മാറുന്നതും നരേന് അവതരിപ്പിച്ച അബ്ദുള്‍ റഹിമാന്‍ തന്നെയുമാണ്. കേന്ദ്രകഥാപാത്രമായി അഭിനയിക്കേണ്ട അഭിനേതാവിന്റെ തിരഞ്ഞെടുപ്പില്‍ തന്നെ സംവിധായകനു പിഴച്ചുവെന്നു വ്യക്തം. and പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ പ്രദേശങ്ങള്‍ വിശ്വസനീയമായി പുനരാവിഷ്കരിക്കുവാന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു കഴിഞ്ഞു എന്നതാണ് ചിത്രത്തില്‍ ശ്രദ്ധേയമായ ഒരേയൊരു കാര്യം. കലസംവിധായകനായ ബോബന് ഈ കാര്യത്തില്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. ഒപ്പം, ചമയത്തിലും വസ്ത്രാലങ്കാരത്തിലും പ്രവര്‍ത്തിച്ച പട്ടണം റഷീദ്, ഇന്ദ്രന്‍സ് ജയന് എന്നിവരുടെ ശ്രമങ്ങളും അഭിനന്ദനീയം.
ReplyDeleteAs per your view acting is not at all up to the mark and Sankethikam is good. Still abhinayam got 4/5. Sankethikam 3/5.
സംവിധായക് കുപ്പായം പി.ടി കുഞ്ഞുമുഹമ്മദിന് ചേരുന്നില്ല്ലെന്ന് വീണ്ടും തെളിയുന്നു.പ്രത്യേകിച്ചൂം ചരിത്രകാലഘട്ടങ്ങള് ചിത്രീകരിക്കുന്ന സിനിമകള്‍.പരദേശിയും ആ കാര്യത്തില്‍ പരാജയമായിരുന്നു.കാലങ്ങളുടെ വ്യതിയാങ്ങളില്ലാതെ ചിത്രീകരിച്ച ‘ഗര്‍ഷോം’ നന്നായിട്ടുണ്ടായിരുന്നു താനും. വീരപുത്രന് വിവാദങ്ങളാണ് പി.ടിക്ക് സമ്മാനിച്ചത്.
ReplyDeleteഇത്തരമൊരു ചിത്രത്തിൽ മാനിന്റെ ഗ്രാഫിക്സ് അല്പം കടന്ന കൈയായിപ്പോയി.
ReplyDeleteGood Theme Bad execution
ചുരുക്കത്തിൽ പി ടിയ്ക്ക് എടുത്താൽ പൊങ്ങാത്ത ഒരു സംഭവം ആയിപ്പോയി ഈ തീം.
This comment has been removed by the author.
ReplyDelete