ഹോളിവുഡില്‍ നിന്നു മാത്രം നാം കണ്ടു ശീലിച്ചിട്ടുള്ള സയന്‍സ് ഫിക്ഷന്‍ - സൂപ്പര്‍ ഹീറോ ജനുസില്‍ പെട്ട ഒരു ഇന്ത്യന്‍ ചിത്രമാണ് '
റാ.വണ്‍'. (ഔദ്യോഗിക വെബ്സൈറ്റ്
ഇവിടെ ലഭ്യമാണ്.) ഇതേ ജനുസ്സില്‍ പെട്ട ഇന്ത്യന്‍ ചിത്രങ്ങളായി ഓര്‍മ്മയിലുള്ളത് ഹൃത്വിക് റോഷന്റെ '
ക്രിഷ്' പിന്നെ രജനീകാന്തിന്റെ '
യന്തിരന്' തുടങ്ങിയ ചിത്രങ്ങളാണ്. ഷാരൂഖ് ഖാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റാ.വണ്ണി'ല്‍ കരീന കപൂര്‍, അര്ജുന് രാംപാല്‍, മാസ്റ്റര്‍ അര്മാന് വെര്‍മ്മ, ഷഹാന ഗോസ്വാമി, ചൈനീസ് നടന് ടോം വു തുടങ്ങിയവരൊക്കെയാണ് പ്രധാന വേഷങ്ങളില്‍. അതിഥിതാരങ്ങളായി രജനീകാന്ത്, സഞ്ജയ് ദത്ത്, പ്രിയങ്ക ചോപ്ര തുടങ്ങിയവരുമുണ്ട്. കഥാരചയിതാവായ അനുഭവ് സിന്ഹയോടൊപ്പം തിരക്കഥാ രചനയില്‍ കനിക ധില്ലന്, മുസ്താഖ് ഷേഖ്, ഡേവിഡ് ബെനുല്ലോ തുടങ്ങിയവരും പങ്കുചേര്‍ന്നിരിക്കുന്നു. ഇറോസ് ഇന്റര്‍നാഷണലിന്റെയും റെഡ് ചില്ലീസ് എന്റര്ടൈന്മെന്റിന്റെയും ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങുന്ന ഇത്തരം ചിത്രങ്ങളോട് സാങ്കേതികമായി കിടപിടിക്കുമ്പോഴും, ഹൃദയമാണ് ഒരുവനെ ഹീറോയും വില്ലനുമാക്കുന്നത് എന്നൊക്കെ പറയുന്നൊരു ചിത്രത്തിനു തന്നെ ഹൃദയമില്ലാതെ പോയത് ഒരു മുഷിപ്പന്‍ സിനിമ മാത്രമായി 'റാ.വണ്ണി'നെ ചുരുക്കിക്കളയുന്നു!
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.50 / 10
: 4.50 / 05
: 4.00 / 05
ഒരു അമേരിക്കന്‍ കമ്പനി പുറത്തിറക്കുന്ന കമ്പ്യൂട്ടര്‍ ഗയിമിലെ വില്ലനും നല്ലവനും (യഥാക്രമം Ra.One, G.One) യഥാര്‍ത്ഥ ലോകത്തില്‍ പുനഃസൃഷ്ടിക്കപ്പെടുന്നു. ആ ഗെയിം കളിച്ചു പകുതിയാക്കിയ പയ്യനെ കൊല്ലുവാന്‍ വില്ലനും, രക്ഷിക്കുവാന്‍ നല്ലവനും കച്ചകെട്ടിയിറങ്ങുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. അന്ത്യം ആര്‍ക്കും ഊഹിച്ചെടുക്കാം. വാസ്തവം പറഞ്ഞാല്‍ ഈ കഥ 1984-ലിറങ്ങിയ ജയിംസ് കാമറൂണിന്റെ '
ദി ടെര്‍മിനേറ്റര്‍' തന്നെയാണ്! കഥാതന്തുവില്‍ മാത്രമല്ല മറ്റു പലയിടങ്ങളിലും 'ദി ടെര്മിനേറ്ററുമാ'യി 'റാ.വണ്ണി'നുള്ള സമാനതകള്‍ കണ്ടെടുക്കാം. ഭാവി കാലത്തില്‍ നിന്നും വരുന്നതിനു പകരം കമ്പ്യൂട്ടര്‍ ഗയിമില്‍ നിന്നു വരുന്നെന്ന രീതിയിലാക്കി, കഴിയുന്നത്ര മുഷിപ്പനാക്കി പറഞ്ഞു വെച്ചിട്ടുണ്ട് എന്നതാണ് സംവിധായകന്റെയും രചയിതാക്കളുടേയും ചിത്രത്തിലേക്കുള്ള സംഭാവന.
Cast & Crew
Ra.One
Directed by
Anubhav Sinha
Produced by
Gauri Khan
Story / Screenplay by
Anubhav Sinha / Anubhav Sinha, Kanika Dhillon, Mushtaq Sheikh, David Benullo
Dialogues by
Kanika Dhillon, Niranjan Iyengar
Starring
Shahrukh Khan, Kareena Kapoor, Arjun Rampal, Master Armaan Verma, Shahana Goswami, Tom Wu, Dalip Tahil, Suresh Menon, Satish Shah etc. Special appearance by Rajinikanth, Sanjay Dutt and Priyanka Chopra.
Cinematography (Camera) by
Nicola Pecorini, V. Manikandan
Editing by
Sanjay Sharma, Martin Walsh
Production Design (Art) by
Sabu Cyril, Marcus Wookey
Sound Design by
Resul Pookutty
VFX by
Jeffery Kliesser, Haresh Hingorani, Keitan Yadav
Background Score / Music by
Vishal & Shekhar
Lyrics by
Atahar Panchi, Vishal Dadlani, Kumaar
Make-Up by
Name
Costumes by
Robert Kurtzman, Anaita Shroff Adajania, Manish Malhotra, Naresh Rohira, Robert Lever, Tim Flattery
Choreography by
Ganesh Hedge, Feroz Khan
Action (Stunts / Thrills) by
Andi Gill, Spiro Razatos, Parvez & Feroz, Kanal Kannan, Willaim Ong
Banner
Eros International Ltd., Red Chillies Entertainment
ശേഖര്‍ സുബ്രഹ്മണ്യം, ജി.വണ്‍ എന്നിങ്ങനെ രണ്ട് വേഷങ്ങളിലാണ് ഷാരൂഖ് ഖാന് ചിത്രത്തിലെത്തുന്നത്. മി. ബീന്‍ സീരിയലുകളില്‍ കാണുന്ന മട്ടിലുള്ള വളിപ്പുകള്‍ പറയുകയും കാട്ടുകയുമൊക്കെ ചെയ്യുന്ന ശേഖറിനെ ഷാരൂഖ് കഴിയുന്നത്ര അരോചകമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ഇഫക്ടുകളില് ജീവിക്കുന്ന ജി.വണ്ണിനെ അവതരിപ്പിക്കുവാന്‍ ശാരീരികാധ്വാനത്തിലപ്പുറം ഒരു നടനെന്ന നിലയില്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ടിയും വന്നിരിക്കില്ല. സോണിയയായി കരീന കപൂര്‍, പ്രതീകായി അര്മാന് വെര്‍മ്മ തുടങ്ങിയവരും മതിപ്പു തോന്നിക്കുന്ന മികവിലേക്കുയരുന്നില്ല. ടോം വു, അര്ജുന് രാംപാല്‍ എന്നിവര്‍ റാ.വണ്ണായി വേഷമിടുന്നു. ഷഹാന ഗോസ്വാമി, ദലീപ് താഹില്‍, സുരേഷ് മേനോന് തുടങ്ങിയവരൊക്കെയാണ് മറ്റു ചില വേഷങ്ങളില്‍. രജനീകാന്ത് *, സഞ്ജയ് ദത്ത്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നു എന്നു പറഞ്ഞപ്പോള്‍, ഇത്രയും പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇവരൊക്കെ എത്തുന്നത് എന്നു പ്രതീക്ഷിച്ചില്ല! (*ചിത്രത്തില്‍ രജനി ആകെ ഉരുവിടുന്നത് "I am Chitti" - വേര്‍ഷന്‍ പോലും പറഞ്ഞില്ല! അതേ സമയം കരീന വണങ്ങുന്നതാവട്ടെ 'രജനി സാര്‍' എന്നു പറഞ്ഞും!)
സാങ്കേതിക മേഖലയില്‍ കൈവരിച്ചിരിക്കുന്ന പൂര്‍ണതയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയായി പറയാവുന്നത്. സൂപ്പര്‍ ഹീറോ - സയന്‍സ് ഫിക്ഷന്‍ ജനുസ്സില്‍ പെട്ട അസംഖ്യം ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളുടെ അനുകരണം മാത്രമാണ് ഇതിലുള്ള സ്പെഷ്യല്‍ ഇഫക്ടുകളില് ഭൂരിഭാഗവും എങ്കില്‍ പോലും, അവ മോശമാവാതെ പുനഃസൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. ഇന്ത്യന്‍ പശ്ചാത്തലത്തിനു ചേര്‍ന്ന മട്ടില്‍ എന്തെങ്കിലുമൊരു പുതുമ കൂടി കൊണ്ടുവരുവാന്‍ നോക്കിയിരുന്നെങ്കില്‍ വ്യത്യസ്തത തോന്നിക്കുമായിരുന്നു എന്നു കൂടി പറയാം. അവസാന രംഗങ്ങള്‍ നടക്കുന്ന സ്ഥലമൊക്കെ 'അണ്റിയല് ടൂര്‍ണമെന്റ്', 'ക്വേക്ക്' തുടങ്ങിയ ഗയിമുകളില്‍ കാണുന്ന പരിസരങ്ങളെ അനുസ്മരിപ്പിച്ചു. യഥാര്‍ത്ഥ ലോകത്തില്‍ നടക്കുന്നു എന്നു പറഞ്ഞിട്ട് ഇത്തരമൊരു സെറ്റിലേക്ക് പരിണാമഗുപ്തി ചുരുക്കിയത് ഭംഗിയായി തോന്നിയില്ല. ആന്‍ഡി ഗില്‍, സ്പൈറോ റസാറ്റോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും സാങ്കേതിക മേഖലയ്ക്കൊപ്പം മികവു പുലര്‍ത്തുന്നു. പാഞ്ചിയും വിശാലും കുമാറുമൊക്കെ ചേര്‍ന്നെഴുതി വിശാലും ശേഖറും ചേര്ന്നീണമിട്ട ഗാനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമൊന്നും ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ തന്നെ, ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ മുഷിപ്പ് കൂട്ടുവാന്‍ മാത്രമേ ഉതകുന്നുള്ളൂ. ഗണേഷ് ഹെഡ്ജ്, ഫെറോസ് ഖാന് എന്നിവരൊരുക്കിയ ഗാനരംഗങ്ങളിലെ നൃത്തച്ചുവടുകള്‍ക്കും കാര്യമായ മെച്ചമൊന്നും ഗാനരംഗങ്ങള്‍ക്ക് നല്കുവാനും കഴിഞ്ഞിട്ടില്ല.
സാങ്കേതികത്തികവിനൊപ്പം പേരിനെങ്കിലുമൊരു കഥകൂടി പറഞ്ഞ 'യന്തിരനൊ'ക്കെ എത്രയോ ഭേദമെന്ന് ഇതു കണ്ടുകഴിയുമ്പോള്‍ ആര്‍ക്കും തോന്നിപ്പോവും. ഒരു റയില്‍വേ സ്റ്റേഷന് തന്നെ ഇടിച്ചു പൊളിച്ചിട്ടും, റാ.വണ്ണിന്റെയും ജി.വണ്ണിന്റെയും ഏറ്റുമുട്ടലുകള്‍ ഒന്നോ രണ്ടോ കഥാപാത്രങ്ങളൊഴികെ മറ്റാരെയും ബാധിക്കുന്നതേയില്ല എന്നതും ചിത്രത്തിന്റെ പരിമിതി തന്നെ. ചുരുക്കത്തില്‍, ചിത്രത്തില്‍ കൈവരിക്കുവാനായ സാങ്കേതിക മികവ് എടുത്തു കാണിച്ച് ബഡായി പറയാം എന്നല്ലാതെ, ഒരു ചലച്ചിത്രമായി ആസ്വദിക്കുവാന്‍ കഥയൊക്കെ മാറ്റിയെഴുതി ഒന്നുകൂടി 'റാ.വണ്ണി'നെ പുനഃചിത്രീകരിക്കേണ്ടി വരും! അത്തരമൊരു സാഹസം വേര്‍ഷന്‍ രണ്ടായി ആലോചിക്കുന്നുണ്ടെങ്കില്‍ അല്പം കൂടി ഭാവനയും ഇത്തരം ചിത്രങ്ങള്‍ക്ക് കഥയെഴുതി ശീലവുമുള്ള ആരെയെങ്കിലും സഹകരിപ്പിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും!
തിരുവനന്തപുരത്ത് 3D-യില്‍ കാണിക്കുമെന്ന് പരസ്യം ചെയ്ത തിയേറ്ററിലാണ് പോയതെങ്കിലും, അവിടെ ചെന്നപ്പോള്‍ ദൃശ്യങ്ങള്‍ 3D-യിലല്ല വരുന്നത്! 3D ഗ്ലാസിന്റെ പണം മടക്കി തന്നെങ്കിലും, 3D-യില്‍ ഇതെങ്ങിനെയുണ്ട് എന്നറിയുവാന്‍ ഈ ഷോയ്ക്ക് കയറിയ പ്രേക്ഷകരൊക്കെ ഒരുവട്ടം കൂടി കാണണ്ട ഗതികേടിലായി. ഈയൊരു ബോറ് പടം ഇനിയും ഒരുവട്ടം കൂടി കാണുവാന്‍ ശേഷിയില്ല താനും!
ഷാരൂഖ് ഖാന് ജി.വണ്ണായി വേഷമിടുന്ന 'റാ.വണ്ണി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#RaOne: Apart from the graphics there is nothing worth mentioning in the movie! Coming soon in #Chithravishesham: bit.ly/cv-reviews #Ra1
10 hours ago via web
--
അപ്പൊ പവനായി ശവമായി അല്ലെ?
ReplyDeleteഇതിന്റെ അക്രമ പരസ്യങ്ങള്‍ കണ്ടപ്പഴെ ഊഹിച്ചിരുന്നു ഇതു ഇങ്ങനെയൊക്കെ വരൂന്ന്.
ReplyDeleteപിന്നെ താങ്കളുടെ ബ്ലോഗ് ‘ചിന്ത’യില്‍ നിന്ന് തുറക്കാന്‍ കഴിയുന്നില്ല. വേറെ ടാബിലും തുറക്കാന്‍ പറ്റുന്നില്ല.എന്തെങ്കിലും പ്രശ്നമുണ്ടൊ..
Nice review. Planning to watch Ra.One tomorrow here in Kuwait.
ReplyDeletehttp://footprintsintheearth.blogspot.com/
ഇത് ഇവിടെ എഴുതുന്നത് ഭൂഷണമോ എന്നെനിക്കറിയില്ല, എങ്കിലും പറയാം ബോംബെ മാര്‍ച്ച് 12 എന്ന സിനിമയെക്കുറിച്ചാണ്, ഹരിയുടേതുള്പ്പെടെ പല നിരൂപണങ്ങളിലും കണ്ട് നെഗറ്റീവ് മാര്‍ക്കിങ്ങ് തന്നെയാണ് ആ സിനിമ കാണാനുള്ള താല്പര്യം നശിപ്പിച്ചത്, ഇന്നലെ യൂട്യൂബില്‍ കയറിയിറങ്ങിയപ്പോള്‍ കൂടാതെ പനോരമയില്‍ ആ സിനിമ തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോളും കാണണമെന്ന് തോന്നി...........
ReplyDeleteതീര്‍ത്തും അവോയ്ഡബിള് ആണോ ആ സിനിമ? അല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം, മതേതരത്വം എന്നാല്‍ ഹിന്ദുവിനെ മുസ്ലിം പ്രണയിക്കുക, കാവിലെ ഉല്‍സവത്തില്‍ മുസ്ലിം പാട്ടുപാടുക ഡാന്‍സ് ചെയ്യുക, തിടമ്പെടുക്കുക എന്ന രീതിയിലുള്ള പതിവ് മലയാള സിനിമാ സങ്കല്‍പ്പങ്ങള്‍ കുത്തിത്തിരുകിയെങ്കില് പോലും തീര്‍ത്തും ന്യായമായ ചില ചോദ്യങ്ങള്‍ ബാക്കിവെക്കുന്നില്ലേ ആ സിനിമ?
ഇരകളുടെ കഥകള്‍ മാത്രം കേള്‍ക്കുന്ന നമ്മള് പ്രതികളുടെ കഥകള്‍ കേള്‍ക്കാന്‍ അല്ലെങ്കില്‍ യഥാര്‍ഥ ഇരകളെ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടോ? ഇതിലെ നായകന് സൂപ്പര്‍ ഹീറോയോ, പത്തിരുപത് പേരെ അടിച്ചു നിലം പരിശാക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു ന്യൂനതയാണോ? ചാനലുകള്‍ എക്സ്ക്ലൂസിവുകളാക്കുന്ന പല വാര്‍ത്തകളുടേയും സത്യാവസ്ഥ ജനം അറിയുന്നുണ്ടോ?
തീര്‍ച്ചയായും ഒരിക്കലെങ്കിലും കാണേണ്ട സിനിമയായാണ് എനിക്ക് തോന്നിയത്..... അതുകൊണ്ട് ഇവിടെ എഴുതി എന്ന് മാത്രം
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteചിന്തയിലെ ലിങ്ക് പ്രവര്‍ത്തിക്കാത്തത് അഗ്രിഗേറ്ററിന്റെ തന്നെ സാങ്കേതിക പ്രശ്നമാകുവാനാണ് വഴി.
ഓരോ ചിത്രത്തെക്കുറിച്ചുമുള്ള അഭിപ്രായം അതാത് ചിത്രത്തിന്റെ തന്നെ ചുവടെ ചേര്‍ക്കുകയാണ് ഉചിതം.
--
ആദ്യ പകുതി സഹിക്കാം.. പക്ഷെ രണ്ടാം പകുതി പരമബോറ്..
ReplyDeleteഎന്തിന് ഇതില്‍ കാശു മുടക്കി എന്നു മനസ്സിലാകുന്നില്ല..
യന്തിരനിലേതു പോലെ ട്രെയിന്‍ യാത്രയും.. രജനികാന്ത്, സഞ്ജയ് ദത്ത് എന്നിവരെ ചിത്രത്തിന് ആവശ്യമേ ഇല്ലായിരുന്നു...
വീഡിയോ ഗെയിം പോലൊരു സിനിമ.
ടെക്നിക്കല്‍ പെര്ഫക്ഷനൊഴികെ യാതോരു മെച്ചവും ഇല്ലാത്ത ഒരെണ്ണം...
രജനി വരുന്ന സീന്‍ യൂട്യൂബില്‍ ഉണ്ട്. കണ്ടിട്ട് അത് തലൈവര്‍ ആണെന്ന് തോന്നുന്നില്ല. രജനിയുടെ ട്രേഡ്മാര്‍ക്ക് ആയ നടക്കല്‍ സ്റ്റൈല്‍ (എന്തിരനില്‍ ശങ്കര്‍ അത് എത്ര കിടിലമായി ഉപയോഗിച്ചു!) കണ്ടില്ല. ഷാഹ്രുഖ് ഡ്യൂപ്പിനെ വെച്ച് പറ്റിച്ചോ എന്ന് ന്യായമായും സംശയമുണ്ട്. മിക്കവാറും രജനി നില്ക്കുന്ന ഒരു സീന്‍ മാത്രം പുള്ളിയെ വെച്ച് എടുത്ത് കാണും. ബാക്കി ഡ്യൂപ്!
ReplyDeleteഎന്നിട്ട് പടം ദക്ഷിണേന്ത്യയില്‍ ഹിറ്റ് ആക്കാനാണ് ഷാഹ്രുഖിന്റെ ആഗ്രഹമെങ്കില്‍ നടന്നത് തന്നെ..!
മി. ബീന്‍ സീരിയലുകളില്‍ കാണുന്ന മട്ടിലുള്ള വളിപ്പുകള്‍
ReplyDeleteYou are a perfect scumbag!!
I think it is inspired from Treminator - 2 (1994) not The Terminator (1984)
ReplyDelete@Mansoor: I have same openiion
ReplyDeleteചേട്ടാ.... കൂടുതല്‍ നിരൂപണങ്ങള്‍ എഴുതൂ... വേലായുധവും എഴാം അറിവും.... വേഗം വേണേ . . . . :)
ReplyDeleteപടം 'കാണേണ്ടി വന്നു'. കുറേ കാശുമുടക്കിയെടുത്ത ഒരു ബോറൻ പടം.
ReplyDeleteരജനികാന്തിന്റെ സീൻ ഒരു ആവശ്യവുമില്ലായിരുന്നു.
അത് രജനീകാന്തിന്റെ ഡ്യൂപ്പാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവും. ഇത്രയും കാശുമുടക്കിയിട്ട് അക്കാര്യത്തിൽ മാത്രമെന്തിനാണ് ഷാരൂഖ് കുറുക്കുവഴി നോക്കിയതെന്ന് മനസ്സിലാവുന്നില്ല.