
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
: 3.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
* കഥയുടെ ആശയം - വിനോദ് എ.ജി. എന്നും ടൈറ്റിലുകളില്‍ കണ്ടു! അപ്പോള്‍ തുടക്കത്തിന്റെ ക്രെഡിറ്റും എത്രത്തോളം ഇക്ബാല്‍ കുറ്റിപ്പുറത്തിനു നല്‍കാമെന്ന് സംശയം.
Cast & Crew
Sevenes
Sevenes
Directed by
Joshiy
Produced by
Santhosh Pavithram, Sajai Sebastian
Story, Screenplay, Dialogues by
Iqbal Kuttipuram
Starring
Kunchacko Boban, Asif Ali, Nivin Pauly, Nadia Moidu, Bhama, Rima Kallingal, Maniyan Pillai Raju, Bindu Panicker, Vineeth Kumar, Aju Varghese, Abhilash, Rejith Menon, Mamukkoya etc.
Cinematography (Camera) by
Ajayan Vincent
Editing by
Ranjan Abraham
Production Design (Art) by
Sujith Raghav
Music by
Bijibal
Effects by
Sethu
Lyrics by
Rafeeq Ahmed, Santhosh Varma
Make-Up by
Pandyan
Costumes by
S.B. Satheesan
Choreography by
Prasanna
Action (Stunts / Thrills) by
Run Ravi, Rajasekhar
Banner
Pavithram Creation & Zion International Film Factory
സംവിധായകനെന്ന നിലയില്‍ ജോഷി ചിത്രത്തില്‍ ചെയ്തിരിക്കുന്ന ഒരേയൊരു നല്ല കാര്യം കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ സഹകരിപ്പിച്ചു എന്നതാണ്. (വില്ലന്മാരെ നമുക്ക് കണ്ടില്ലെന്നു വെയ്ക്കാം!) ഫുട്ബോള്‍ ഗ്രൗണ്ടിലെ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്ത റണ്‍ രവിയും രാജശേഖറും തന്നെയാവണം. ആ ഭാഗങ്ങളോടൊപ്പം ഫുട്ബോള്‍ കളിയുടെ ശൈലിയിലുള്ള ചില സംഘട്ടന രംഗങ്ങളും രസകരമായി അനുഭവപ്പെട്ടു. അതോടൊപ്പം; അജയന് വിന്‍സെന്റിന്റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശവും ഈ രംഗങ്ങളെ ഇത്രത്തോളം അനുഭവത്താക്കുന്നതില് കാര്യമായ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ അജയന് വിന്‍സെന്റിന്റെ ഛായാഗ്രഹണം കാഴ്ചയ്ക്ക് പുതുമയൊന്നും സമ്മാനിക്കുന്നില്ലെങ്കിലും, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ളതു തന്നെ അധികമാണെന്നു പറയാം. സുജിത് രാഘവിന്റെ കലാസംവിധാനം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പാണ്ഡ്യന്റെ ചമയം എന്നിവയും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഉതകുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരെഴുതി ബിജിബാല്‍ ഈണമിട്ട രണ്ടോ മൂന്നോ ഗാനങ്ങളും ചിത്രത്തില്‍ ഒരു കാര്യവുമില്ലാതെ എവിടെയൊക്കെയോ വന്നു പോവുന്നുണ്ട്.
ഫുട്ബോള്‍ കളിയില്‍ ജയിക്കണമെങ്കില്‍, കളിക്കാര്‍ കളിച്ചതു കൊണ്ട് മാത്രമായില്ല, അതോടൊപ്പം കോച്ചിന്റെ തന്ത്രങ്ങളും വിജയം കാണണം. ഒരു സിനിമയുടെ വിജയത്തെക്കുറിച്ചും ഇതു തന്നെ പറയാം. അഭിനേതാക്കളും മറ്റ് സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും നന്നായതുകൊണ്ടായില്ല, രചയിതാവും സംവിധായകനും തങ്ങളുടെ ഭാഗം ഭംഗിയാക്കണം. ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം അതുണ്ടാവാത്തതിനാല്‍, 'സെവന്‍സി'ന് അധികം കളിക്കളത്തില്‍ കിടന്ന് വിയര്‍ക്കേണ്ടി വരില്ലെന്നു പറയാം.
ഏഴ് പേര്‍ക്ക് ഓരോ അക്ഷരം വീതം നല്‍കുവാനാണോ എന്തോ Sevens-നെ പിടിച്ച് Sevenes എന്നാക്കിയത്! ഏതായാലും എട്ടു പേരുടെ കൂട്ടം ആവാഞ്ഞത് ഭാഗ്യം, എന്നാല്‍ പേര് Eeightts എന്നോ മറ്റോ കാണേണ്ടി വന്നേനേം!
യുവനിര നായികാനായകന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി ഒരുക്കിയ 'സെവന്‍സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഏവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍!
@newnHaree
Haree
#Sevenes: The players are good, but the game is more boring than entertaining. Coming soon in #Chithravishesham: bit.ly/cv-reviews
10 hours ago via web
haree, 'sevenes' thats joshiiys(dont knw whether one more i s dere) numerology for u...!
ReplyDeleteഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയ്ക്ക് ആണ് ജോഷിയുടെ മകള്‍ ഒരു അപകടത്തില്‍ മരിച്ചത്.
ReplyDeleteat above...
ReplyDeleteno that incident happened while the post prodn work of dis mvie was talking place
Haree, I beg to differ with you on the casting. At least for the first 10 or 15 minutes football looks important and there is hardly a single person in the original sevens gang, who have the physique of a football player. These physiques, can play a cricket game, but impossible for a football team, even if its a sevens game.
ReplyDeleteWe were laughing out loud watching some of those football scenes.
തമിഴില്‍ പുറത്തിറങ്ങിയ 'വെണ്ണിലാ കബഡി കൂട്ട'ത്തില്‍ കബഡി എന്ന പോലെയൊന്നും ഫുട്ബോളിന് ചിത്രത്തില്‍ പ്രാധാന്യം വരുന്നില്ല; മറ്റൊരു തരത്തില്‍ ഫുട്ബോള്‍ ഇതില്‍ എന്തെങ്കിലും കാര്യമുള്ള ഒരു സംഗതിയേയല്ല! അതിനാല്‍ തന്നെ മൊത്തത്തിലെടുക്കുമ്പോള്‍ കാസ്റ്റിംഗ് നന്നായി എന്നു തന്നെ തോന്നി.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
there is hardly a single person in the original sevens gang, who have the physique of a football player
ReplyDeleteരാജേഷിന്റെ കമന്റ് വായിച്ചപ്പോൾ മേജർ രവിയുടെ കുരുക്ഷേത്രയിലെ ചില പട്ടാളക്കാരുടെ physique ഓർത്ത് ചിരിച്ചു പോയി.
----------------
നല്ല പ്രതിഭയുള്ള എഴുത്തുകാരനാണ് താനെന്ന് ഇക്ബാൽ നേരത്തേ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തെപറ്റി നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.
ടൈറ്റിൽ ഗ്രാഫിക്സിനെ പറ്റി പറയുമെന്ന് കരുതി... അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ബോറിംഗ്. സംവിധായകന്റെ പേര് മനപൂർവം വായിക്കാൻ പറ്റാത്ത രീതിയിൽ കൊടുത്തതാണോ എന്നും സംശയിക്കുന്നു.
ReplyDeleteHaree - Contagion kandirirunno?
ReplyDeleteഇത് ഫുട്ട് ബോള്‍ കളിയെക്കുറിച്ച് ഉള്ള ചിത്രം ആണെന്ന് ജോഷി ഹരിയോട് പരഞായിരുന്നോ...?പടം വളരെ നല്ല അഭിപ്രായത്തില്‍ ആണ്...അതാ ഇപ്പോഴും തിയേറ്ററില്‍ തിരക്ക് ഉള്ളത്..ദയവു ചെയ്തു നിങ്ങളുടെ നിരൂപണത്തിന്റെ രീതി മാറ്റുക...കുറെ നാളുകള്‍ കൂടി ഒരു നല്ല സിനിമ കണ്ട പ്രതീതി ആണ് സെവന്‍സ് നല്‍കിയത്..നദിയ ക്ക് ഒരു യഥാര്‍ത്ഥ തിരിച്ചു വരവും....
ReplyDelete