
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 5.00 / 10
: 5.00 / 10
: 4.00 / 05
: 3.00 / 05
: 5.00 / 10
: 5.00 / 10
: 4.00 / 05
: 3.00 / 05
Cast & Crew
Veettilekkulla Vazhi
Veettilekkulla Vazhi
Directed by
Dr. Biju
Produced by
B.C. Joshi
Story, Screenplay, Dialogues by
Dr. Biju
Starring
Prithviraj, Indrajith, Master Govardhan, Uday Chandra, Irshad, Kiran Raj, Dhanya Mary Varghese etc.
Cinematography (Camera) by
M.J. Radhakrishnan
Editing by
Manoj Kannoth
Production Design (Art) by
Santhosh Raman
Sound Design by
Jayadevan Chakkadath
Music / Background Score by
Ramesh Narayanan
Lyrics by
Rafeeque Ahammed
Make-Up by
Pattanam Rasheed
Costumes by
Aravind
Banner
Soorya Cinema
ചിത്രം പ്രേക്ഷകരിലേക്ക് എത്താതിരിക്കുന്നതില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്. ഒരേ സമയം തന്റെ കുടുംബം നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുകയും, അതോടൊപ്പം മറ്റൊരു തരത്തിലൊരു പ്രതികാരം ചെയ്യുവാന്‍ ഉദ്യമിക്കുകയും ചെയ്യുന്ന ഡോക്ടറെന്ന നായകനെ എത്രത്തോളം പൃഥ്വിരാജ് ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് സംശയമുണ്ട്. പൃഥ്വിരാജെന്ന നടനില്‍ ആ കഥാപാത്രം വല്ലാതെ വീര്‍പ്പുമുട്ടുന്നതായാണ് (അതോ തിരിച്ചോ?) അനുഭവപ്പെട്ടത്. താരീഖ് എന്ന തീവ്രവാദിയുടെ മകനായി വേഷമിട്ട മാസ്റ്റര്‍ ഗോവര്‍ദ്ധനും തീര്‍ത്തും നിരാശപ്പെടുത്തി. ഡോക്ടര്‍ തന്റെ യാത്ര തുടങ്ങിയതിനു ശേഷം ഓരോ സന്ദര്‍ഭത്തിലായി കണ്ടുമുട്ടുന്ന ഇന്ദ്രജിത്ത്, ഉദയ് ചന്ദ്ര, ഇര്‍ഷാദ്, കിരണ്‍ രാജ് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരോ രംഗത്തിലായി ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരുമുണ്ട്. കാണാതെ പഠിച്ച് സംഭാഷണങ്ങള്‍ ഉരുവിടുന്നു എന്നതിനപ്പുറം ഒരു മികവ് ധന്യ മേരി വര്‍ഗീസിന്റെ അഭിനയത്തില്‍ കണ്ടില്ല. യാത്രയില്‍ പലപ്പോഴായി പല സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളികളെയൊക്കെ നായകന് കണ്ടുമുട്ടുന്നെങ്കിലും, എല്ലാവരും സംസാരിക്കുന്നത് ഒരേ മട്ടിലുള്ള മലയാളം! ദേശങ്ങള്‍ക്ക് അനുസരിച്ച് ഉച്ചാരണത്തിലുള്ള വ്യത്യാസങ്ങളൊക്കെ ഒന്ന് കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ കഥാപാത്രങ്ങളൊക്കെ ഇതിലും മികച്ചതാവുമായിരുന്നു എന്നു കൂടി പറയാം.
എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ ചില സുന്ദരന്‍ ഫ്രയിമുകളൊക്കെ ഇടക്കിടെ കാട്ടിത്തരുന്നുണ്ടെങ്കിലും, ചിത്രം മുഴുവനെടുത്താല്‍ ഏറെ മികവു പുലര്‍ത്തുന്നു എന്നു പറയുവാനില്ല. ഒരുപക്ഷെ, വല്ലാതെ ഇഴഞ്ഞു പോവേണ്ടിയിരുന്ന ഒരു ചിത്രത്തിന് ആവശ്യമുള്ള വേഗം നേടുവാന്‍ കഴിയുന്നത് മനോജ് കന്നോത്തിന്റെ ചിത്രസന്നിവേശത്തിലൂടെയാണ്. സന്തോഷ് രാമന്റെ കലാസംവിധാനം, പട്ടണം റഷീദിന്റെ ചമയം, അരവിന്ദിന്റെ വസ്ത്രാലങ്കാരം എന്നിവയൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. രമേഷ് നാരായണന്റെ പശ്ചാത്തലസംഗീതം ഉപയോഗിച്ച് ജയദേവന് ചക്കാടത്ത് ഒരുക്കിയിരിക്കുന്ന ശബ്ദസംവിധാനവും ചിത്രത്തിന് ഏറെ ഗുണപ്പെട്ടിട്ടുണ്ട്. സഞ്ചാരപാതയിലെ ദേശങ്ങള്‍ക്ക് അനുസൃതമായി ചില ഗാനശകലങ്ങളൊക്കെ ഇടക്കിടെ വന്നു പോവുന്നുണ്ട് എന്നല്ലാതെ ഗാനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തില്‍ നല്‍കിയിട്ടില്ല. ഒരു ബോംബ് സ്ഫോടനമുള്‍പ്പെടെ ചുരുക്കം ചില ആക്ഷന്‍ രംഗങ്ങളേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ, അതിനാവട്ടെ അത്ര മതിപ്പ് തോന്നിയതുമില്ല.
ഒടുവില്‍, കാശ്മീരിലെ താഴ്വരയില് പന്തു തട്ടിക്കളിക്കുന്ന ഡോക്ടറിലും കുട്ടിയിലുമാണ് ചിത്രം അവസാനിക്കുന്നത്. അവരുടെ ഭാവിജീവിതത്തെക്കുറിച്ച് കാര്യമായ ഒരു സൂചനയും ചിത്രം നല്‍കുന്നില്ല. ഒരു വഴിച്ചിത്രം ഒരുക്കുക എന്നതിനപ്പുറം എന്തെങ്കിലുമൊക്കെ സംവിധായകന് ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നുമറിയില്ല. താരീഖിനെ തേടിയെത്തുന്ന ഒരു അപരിചിതനെ, തങ്ങളുടെ സുരക്ഷിതസ്ഥാനങ്ങളൊക്കെ വെളിവാകുന്ന തരത്തില്‍ തീവ്രവാദികള്‍ കൊണ്ടു നടക്കുമോ എന്നൊരു ചോദ്യം ആദ്യം തന്നെ കാണികളുടെ മനസിലെത്തും. ഒരുപക്ഷെ, ഡോക്ടറേയും കുട്ടിയേയും ഒരു സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിനു ശേഷം താരീഖിനെ അവിടെയെത്തിക്കുക എന്നതല്ലേ തീവ്രവാദികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രായോഗികം എന്നും സംശയിക്കാതെയില്ല. അപ്പോള്‍ പിന്നെ നായകന് മാത്രമായൊരു യാത്രയുമില്ല, സംവിധായകന് ഈ രീതിയിലൊരു സിനിമയുമില്ല!
ചിത്രത്തില്‍ ഹിന്ദി സംഭാഷണങ്ങളും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷെ, അവയ്ക്കെല്ലാം സബ്ടൈറ്റില്‍ നല്‍കുന്നതിനെക്കുറിച്ച് കൂടി ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ചിന്തിക്കാമായിരുന്നു. അന്താരാഷ്ട്രമേളകള്ക്കായി എന്തായാലും അവ തയ്യാറാക്കിയിരിക്കണമല്ലോ!
--
ഡോ. ബിജുവിന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായ 'വീട്ടിലേക്കുള്ള വഴി'യുടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
താരീഖിനെ തേടിയെത്തുന്ന ഒരു അപരിചിതനെ, തങ്ങളുടെ സുരക്ഷിതസ്ഥാനങ്ങളൊക്കെ വെളിവാകുന്ന തരത്തില്‍ തീവ്രവാദികള്‍ കൊണ്ടു നടക്കുമോ എന്നൊരു ചോദ്യം ആദ്യം തന്നെ കാണികളുടെ മനസിലെത്തും.
ReplyDeleteനിങ്ങള്‍ തീവ്രവാദീടെ സൈഡാ അതോ ഡോക്ടറുടെ സൈഡോ? :P
നന്നാവും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്ന സിനിമയായിരുന്നു ഇത് .ഹരിയുടെ റിവ്യൂ വായിച്ചപ്പോള്‍ മനസിലായി ,അതിനു പ്രതീക്ഷിച്ച അത്ര മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് .dr .ബിജുവിന്റെ അടുത്ത സംരംഭം നന്നാവട്ടെ എന്ന് ആശംസിക്കുന്നു .
ReplyDeleteആര് അഭിനയിച്ചാലും ഈ ജനുസ്സില്‍ പെട്ട ചിത്രങ്ങള്‍ക്ക് എന്താണാവോ വളരെ തണുത്ത ഓപ്പണിംഗ് മാത്രം കിട്ടുന്നത്. ഒഴിഞ്ഞപോലെ കിടക്കുന്ന തീയറ്റര്‍ കാണുമ്പോള്‍ തന്നെ കയറാന്‍ തോന്നുന്നില്ല. പിന്നെ ഹരീ 'ശിശ്രൂഷ' ആണോ 'ശുശ്രൂഷ' ആണോ ശരി?
ReplyDeleteഇന്ത്യൻ സിനിമയെന്നാൽ തീവ്രവാദവും ഡാൻസും പാട്ടുമാണെന്ന മുൻവിധി ഉണ്ടായിരുന്നിട്ടും പാശ്ചാത്യരാജ്യങ്ങളിൽ ഈ ചിത്രത്തിനു കിട്ടിയ പ്രതികരണങ്ങൾ കുറച്ചുകൂടി അനുകൂലമായിരുന്നു.
ReplyDeleteഈ തിരക്കഥ കുറച്ചൊന്ന് തേച്ചുമിനുക്കി പ്രിഥ്വിരാജ് ഇത് ഹിന്ദിയിൽ എടുക്കുന്നുണ്ട് എന്ന് കേൾക്കുന്നു. മലയാളത്തിൽ സംഭവിച്ച പാളിച്ചകൾ തിരുത്താൻ കഴിഞ്ഞാൽ ഹിന്ദി വെർഷൻ വിജയം കണ്ടേക്കാം- ഒരു അന്താരാഷ്ട്ര സ്കോപ്പുള്ള വിഷയം എന്ന നിലയ്ക്ക്.
ഞാൻ ഈ ഫിലിം കണ്ടത് തിരുവനന്തപുരം ഫിലിംഫെസ്റ്റിൽ നിന്നായിരുന്നു.. ഇഷ്ടമായതുമാണ്.. പ്രഥ്വിരാജിന്റെ സാധാരണ മസിൽ പിടിച്ച അഭിനയത്തേക്കാൾ കുറച്ചൂടെ നാച്വറൽ അല്ലെ ഇതിൽ.. ആ കുട്ടി പലപ്പൊഴും ജീവനുള്ള ഒരു പാവപോലെ..
ReplyDeleteഞാനും കണ്ടു. ഇട്ടിമാളു പറഞ്ഞതുപോലെ തന്നെ പടം ഇഷ്ടായി. പൃഥ്വിരാജ് നന്നായിരിന്നു പതിവിലും. കുട്ടി അത്ര നന്നായി തോന്നിയില്ല.
ReplyDeleteക്യാമറയും ബാക്ക്ഗ്രൗണ്ടുമൊക്കെ ഇഷ്ടപ്പെട്ടു
This is first malayalam movie shot entirely with panavsion cameras.
ReplyDelete